Categories
Uncategorized

“എനിക്ക് കരയുന്ന ആണുങ്ങളെ ഇഷ്ടാണ്.. കരയുന്ന ആണുങ്ങൾ മിക്കവാറും ഒരു ഈഗോയുമില്ലാത്ത പാവങ്ങൾ ആയിരിക്കും ” അവർ കടൽക്കരയിലായിരുന്നു അശോകും കല്യാണിയും

രചന : -Ammu Santhosh

“എനിക്ക് കരയുന്ന ആണുങ്ങളെ ഇഷ്ടാണ്.. കരയുന്ന ആണുങ്ങൾ മിക്കവാറും ഒരു ഈഗോയുമില്ലാത്ത പാവങ്ങൾ ആയിരിക്കും ”

അവർ കടൽക്കരയിലായിരുന്നു

അശോകും കല്യാണിയും

“ശരിക്കും കരയുന്ന ആണുങ്ങൾ പാവങ്ങളാണെന്നെ ”

അവൾ വീണ്ടും പറഞ്ഞു

“കള്ളത്തരം ഉള്ളവരും കരഞ്ഞു കാര്യങ്ങൾ സാധിക്കാറുണ്ട്. അങ്ങനെ ജനറലൈസ്
ചെയ്യണ്ട ”

അവൻ വാച്ചിൽ നോക്കി പറഞ്ഞു
ഒരു ഔദ്യോഗിക വിവാഹലോചനയായിരുന്നു അത്. ഒട്ടും പ്രിപയെർഡ് അല്ലാഞ്ഞിട്ടും അവൻ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രം കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണ്. തനിച്ചു മീറ്റ് ചെയ്യണമെന്നും പരസ്പരം ഇഷ്ടപെട്ടാൽ മാത്രം വീട്ടുകാർ ഉൾപ്പെടുന്ന ചടങ്ങ് നടത്തിയ മതിയെന്നും പെൺകുട്ടി തന്നെ ആണ് പറഞ്ഞത്. അമ്മ അത് സമ്മതിച്ചു പോന്നപ്പോൾ അവന് നല്ല ദേഷ്യം വന്നതാണ്. പിന്നെ പാവത്തിന്റെ മുഖം കാണുമ്പോൾ ഒന്നും പറയാനും തോന്നില്ല.

“അശോക് പോലീസ് ആയത് കൊണ്ട അങ്ങനെ പറഞ്ഞത്. നിങ്ങൾ കൂടുതലും കള്ളന്മാരുമായല്ലേ സഹവാസം?”
അവൾ കുസൃതിയിൽ ചിരിച്ചു

“എന്തായാലും അപ്പൊ തനിക്ക് എന്നെ ഇഷ്ടപ്പെടാൻ യാതൊരു വഴിയുമില്ല. ഞാൻ കരയാറില്ല. പൊതുവെ കരയുന്ന ആണുങ്ങളെ
എനിക്കിഷ്ടവുമല്ല ”

കല്യാണിയുടെ ചിരി മാഞ്ഞു

എനിക്ക് നിങ്ങളെ വളരെ ഇഷ്ടായി എന്നൊരു വാചകം അവളുടെ തൊണ്ടയിൽ വന്നു തടഞ്ഞു നിന്നു.

“നമുക്ക് പോയാലോ? എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയം ആകുന്നു ”

അവൻ നടന്നു തുടങ്ങി

“അശോക് വീട്ടിൽ ചെന്ന് എന്ത് പറയും?”

“തല്ക്കാലം വേണ്ട എന്ന് പറയും. ”

അവൾ അല്പം നിരാശയോടെ അവനെ നോക്കി

അവനാകട്ടെ അവളെ നോക്കിയത് പോലുമില്ല.
അവൾ ബസിൽ കയറി പോകും വരെ കാത്തു നിന്നുമില്ല

“മുരടൻ “അവൾ പിറുപിറുത്തു

“അതൊന്നും ശരിയാവില്ലമ്മേ ആ കുട്ടിക്ക് വേറെ തരം ആണുങ്ങളെയാണ് ഇഷ്ടം.”എന്നുഴപ്പി പറഞ്ഞിട്ട് അവൻ സ്റ്റേഷനിലേക്ക് പോയി

“നല്ല ആളാണ്.. പക്ഷെ ഉടനെ വേണ്ട. കുറച്ചു കഴിഞ്ഞോട്ടെ “എന്ന് അവളും അവളുടെ വീട്ടിൽ പറഞ്ഞു.

പിന്നെ ആലോചിച്ചു നോക്കിയപ്പോൾ അവൾ ഓർത്തു

തങ്ങൾ ഓപ്പോസിറ്റ് ആണ്.
താൻ വെജിറ്റേറിയൻ അയാൾ നോൺ.
തനിക്ക് യാത്ര ഇഷ്ടമാണ്. അയാൾക്ക് അത് വലിയ ഇഷ്ടമുള്ള കാര്യമല്ല.

തനിക്ക് വായന ഇഷ്ടം.
ബുക്ക്‌ കാണുമ്പോൾ ഞാൻ ഉറങ്ങും എന്ന് അയാൾ.

ഒരു പാട് സംസാരിക്കും എന്ന് താൻ പറഞ്ഞപ്പോ എനിക്ക് ഒത്തിരി സംസാരം വേഗം മുഷിയും എന്ന് ആൾ പറഞ്ഞു.

പോട്ടെ വിട്ടേക്കാം.
അവൾ കട്ടിലിൽ വീണ് പുതപ്പ് വലിച്ചു മൂടി.

പക്ഷെ എന്തൊ ഒന്ന് കൊളുത്തി വലിക്കുന്ന പോലെ

ആ കണ്ണുകൾ.

ഇളം തവിട്ട് നിറമുള്ള കണ്ണുകൾ.

അയാളുടെ കണ്ണുകൾ ഒരു പ്രശ്നം ആയല്ലോ ഈശ്വര എന്ന് ഓർത്തവൾ കണ്ണുകൾ ഇറുക്കി അടച്ചു.

അശോകിന്റെ ചിന്തകളിലേക്ക് പിന്നെ അവൾ വന്നത് രണ്ട് ദിവസം കഴിഞ്ഞ് ഒരു പകൽ സ്റ്റേഷനിൽ വന്ന ഒരു മോഷണ കേസിന്റെ ഇടയിലായിരുന്നു. പ്രതിയെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരൻ വല്ലാതെ കരയുന്നത് കണ്ടപ്പോൾ പെട്ടന്ന് അവളെ അവൻ ഓർത്തു

“പാവമാ സാറെ ഇവൻ. എനിക്ക് നേരിട്ട് അറിയാവുന്ന പയ്യനാ.പാവം കക്കുകയൊന്നുന്നില്ല”കോൺസ്റ്റബിൾ അവനോട് പറഞ്ഞു.

ചോദിക്കണ്ട രീതിയിൽ ചോദിച്ചപ്പോൾ കേസ് വെറും കള്ളക്കേസ് ആവുകയും വാദി പ്രതിയാവുകയും ചെയ്തു

പോകാൻ നേരം നന്ദി പറയുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കല്യാണിയുടെ നമ്പർ . ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ അപ്പൊ അവൻ വിളിച്ചേനെ.

പിറ്റേന്ന് പകൽ ഒരു കൂട്ടം പെൺകുട്ടികൾ കാണാൻ വന്നപ്പോൾ അവൻ ആദ്യം ഒന്ന് അമ്പരന്നു. സ്ഥലത്തെ കോളേജ് വിദ്യാർഥിനികളാണ്.

കോളേജിൽ ഒരു കരാട്ടെ ക്ലാസ്സ്‌ തുടങ്ങുന്നു. അത് മാത്രം അല്ല മാർഷൽ ആർട്സ് എല്ലാം. ഉത്ഘാടനം ചെയ്തു തരണം എന്ന് കുട്ടികളുടെ ലീഡർ പറഞ്ഞപ്പോൾ അവൻ ഒഴിയാൻ നോക്കി. പിന്നെ കോളേജിന്റെ പേര് കേട്ടപ്പോൾ.. അത് കല്യാണി പഠിക്കുന്ന കോളേജ് ആണല്ലോ എന്നോർത്തു. പോയാലോ…

പരിപാടികൾക്കിടയിൽ ഒരിക്കൽ പോലും അവളെ കണ്ടില്ല. തീർച്ചയായും താൻ വരുന്നത് അവൾ അറിഞ്ഞിട്ടുണ്ട്. കോളേജിൽ നോട്ടീസ്, ബാനർ ഒക്കെ ഉണ്ടായിരുന്നു. അവന് ഒരു വല്ലായ്മ തോന്നി

തിരിച്ചു മുറിയിൽ വന്നതും ഒരു ഫോൺ കാൾ.

“കാൾ സാറിനാണ് കണക്ട് ചെയ്തേക്കട്ടെ “കോൺസ്റ്റബിൾ നൗഫൽ

“ആരാ എന്ന് ചോദിക്ക്. എമർജൻസി ആണെങ്കിൽ
മതി ”
“ഒരു കല്യാണി..”
അവൻ വിളറിപ്പോയി

“കണക്ട് ചെയ്യ് ”

കാൾ കണക്റ്റഡ് ആയി

“ഹലോ.”

“താൻ എന്തിനാ ഇങ്ങോട്ട് വിളിച്ചത്?”

പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് അവന് തോന്നിയത്

“സോറി “ഒരു അടഞ്ഞ ശബ്ദം
ഫോൺ കട്ട്‌ ആയി.

ശേ വേണ്ടായിരുന്നു

തനിക്ക് സംസാരിക്കാൻ അറിയില്ല.

അവൻ സ്വയം കുറ്റപ്പെടുത്തി

“നൗഫൽ ഇപ്പൊ വന്ന കാൾ കട്ട്‌ ആയി
ആ നമ്പർ ഒന്ന് എടുത്തു തന്നേയ്‌ക്കെ ”

അവൻ സ്വാഭാവികം ആയ ഒരു ഭാവം മുഖത്ത് വരുത്തി.

നൗഫലിന്റെ മുഖത്ത് കള്ളച്ചിരി.

“ആ കൊച്ച് മൂന്നാല് തവണ വിളിച്ചാരുന്നു. പരിചയം ഉള്ള ആളാണോ സാറെ?”

അവൻ ഒന്ന് മൂളി

നമ്പർ കിട്ടിയെങ്കിലും തിരിച്ചു വിളിച്ചത് രാത്രി ആണ്. പട്രോളിംഗിന് റോഡിൽ നിൽക്കുമ്പോൾ.

“കല്യാണി ഐ ആം
സോറി “അവൻ തുടക്കത്തിൽ തന്നെ പറഞ്ഞു.

“അത് സാരോല്ല.എനിക്കിന്നു കോളേജിൽ വരണം ന്നുണ്ടായിരുന്നു. പറ്റിയില്ല. സാർ വരുമെന്ന് അറിഞ്ഞ് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.എക്സൈറ്റ്മെന്റ് കൂടിയപ്പോൾ സ്കൂട്ടി ഒന്ന് സ്കിഡ് ആയി.ഞാൻ ബെഡിലുമായി. പ്രോഗ്രാം അടിപൊളി ആയിരുന്നു എന്ന് ഫ്രണ്ട്സ് പറഞ്ഞു. എസ് ഐ സാറിന് ഇപ്പൊ കോളേജിൽ നിറച്ചും ഫാൻസ്‌ ആണ് ”

അവൻ നടുക്കത്തോടെ നിന്നു പോയി

“എങ്ങനെ ഉണ്ട് ഇപ്പൊ?”അവൻ ചോദിച്ചു

“നെറ്റിയിലും കയ്യിലും കാൽമുട്ടിലും പെയിന്റ് പോയി.പിന്നെ കാൽപ്പാദത്തിൽ രണ്ടു സ്റ്റിച്ച്. അത്രേം ഉള്ളു..”

“ഓക്കേ ”

“വീട്ടിലാണോ?”

“അല്ല റോഡിലാ.. ഡ്യൂട്ടിയിൽ ”

“രാത്രി മുഴുവനും?”

“ഉം ”

“കഴിച്ചോ?”

അവന്റെ ഉള്ളിൽ എവിടെയോ ചെന്നു കൊണ്ടു ആ ചോദ്യം.

“ഇല്ല ”

“കഴിക്ക് ട്ടോ.. താങ്ക്സ് എന്നെ വിളിച്ചതിന്.. ഗുഡ് നൈറ്റ്‌ ”

“ഗുഡ് നൈറ്റ്‌ ”

അവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞു

“സാറിന്റെ കണ്ണ് നിറഞ്ഞല്ലോ.. ആരായിരുന്നു ഫോണിൽ?”

നൗഫൽ

അവൻ നൗഫലിന്റെ തോളിൽ ഒന്ന് തട്ടി.

“പോയി ജോലി ചെയ്യ് നൗഫലെ ”

നൗഫൽ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ആൾ റഫ് ഒക്കെയാണെങ്കിലും ഇപ്പൊ ആ മനസ്സ് കലങ്ങിയിട്ടുണ്ട്.

കല്യാണി കളവാണി… അവൻ ആ പാട്ട് ഒന്ന് മൂളി

“വേണ്ട കേട്ടോ “അശോക് റോഡിലേക്ക് നോക്കി.

നൗഫൽ കുസൃതി ചിരിയോടെ അവനെ കടന്ന് പോയി .

“മോനെ ദേ ഈ കൊച്ചിനെ കണ്ടോ. നമ്മുടെ രമ്യ കൊണ്ടു വന്ന ആലോചനയാ. കോളേജ് പ്രൊഫസർ ആണ്..”അമ്മ നീട്ടിയ ഫോട്ടോ അവൻ നോക്കാതെ മേശപ്പുറത്ത് വെച്ചു

“ജാതകം ചേരും അമ്മ നോക്കിച്ചായിരുന്നു ”

“എന്റെ പൊന്നേ ഞാൻ
വല്ല നാട്ടിലോട്ടും ട്രാൻസ്ഫർ വാങ്ങി പോകും കേട്ടോ.. എനിക്ക് ഇപ്പൊ കല്യാണം
വേണ്ട “അവൻ മുറിയിൽ കടന്ന് വാതിൽ അടച്ചു

കല്യാണി പിന്നെ വിളിച്ചില്ല.
താനും വിളിച്ചില്ല.
അവൾക്ക് ഇങ്ങോട്ട് വിളിച്ചാലെന്താ?
വയ്യാതെ ഇരിക്കുന്ന ആളെ നിനക്ക് അങ്ങോട്ട് വിളിച്ചാലെന്താ?

ഹൃദയം അവനോട് ചോദിച്ചു ഒടുവിൽ അവൻ തോറ്റു. അവളെ വിളിച്ചു.

“കോളേജിൽ ആണ് പിന്നെ വിളിക്കാം ട്ടോ ”
അടക്കി പറഞ്ഞിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.

പിന്നെ അവൾ അങ്ങോട്ട് വിളിച്ചിട്ട് എടുത്തില്ല.

ശ്ശെടാ ഈ കക്ഷി!

“സാർ ഒരു പെൺകുട്ടി കാണാൻ വന്നിരിക്കുന്നു “അവന്റെ നെഞ്ചിൽ ഒരു പിടപ്പ് ഉയർന്നു

നൗഫൽ ചിരിക്കുന്നത് കണ്ടാൽ അറിയാം അത് കല്യാണി ആണെന്ന്.അവൾ പേര് പറഞ്ഞു കാണും.

“എന്താ ഫോൺ എടുക്കാഞ്ഞേ?”
അവൾ മുറിയിൽ കയറിയതും ചോദിച്ചു

“ബിസി ആയിരുന്നു ”

“നുണ.. ഈഗോ അതാണ് ”
അവൾ കസേര വലിച്ചിട്ട് ഇരുന്നു

നെറ്റിയിലെ മുറിപ്പാട് ഉണങ്ങി വരുന്നേയുള്ളൂ അവൻ നോക്കി.
കയ്യിലും വെച്ചു കെട്ടുണ്ട്

“കാൽ എങ്ങനെ?”

“അയ്യടാ അറിയണ്ട..”

“ചായ പറയട്ടെ?”

“വേണ്ട.. എനിക്ക് ഒന്ന് കാണാൻ തോന്നി.വന്നു കണ്ടു. പോവാ ”
അവൻ പെട്ടെന്ന് ആ കയ്യിൽ പിടിച്ചു

“ആഹ് “അവൾ വേദനിച്ച പോലെ നെറ്റി ചുളിച്ചു.

“ഉയ്യോ സോറി. വേദനിച്ചോ?”

മുറിവിൽ അവൻ തൊട്ടു

“പിന്നെ വേദനിക്കില്ലേ? ഇത് മാത്രം അല്ല.നല്ല തല വേദനയാണ് ഇപ്പൊ. നാളെ സ്കാനിംഗ് പറഞ്ഞേക്കുവാ. ആക്‌സിഡന്റ് നടന്നപ്പോൾ തല ഇടിച്ചോ എന്ന് എനിക്ക് ഓർമയില്ലായിരുന്നു.. ഇപ്പൊ ഓർക്കുമ്പോൾ ഇടിച്ചു കാണും എന്ന് തോന്നുന്നു.”

അവൻ തെല്ല് ഭയത്തോടെ അവളെ നോക്കി

“പോട്ടെ…”

“ഞാൻ കൊണ്ടു വിടാം “അവൻ കീ എടുത്തു

അവളെ വീട്ടിൽ വിട്ട് തിരിച്ചു പോരുമ്പോൾ മനസ്സ് എന്തോ പോലെ.

സ്കാനിംഗ് കഴിഞ്ഞു പുറത്ത് വരുമ്പോൾ അവനെ കണ്ടമ്പരന്നു കല്യാണി.

“കുഴപ്പമില്ല എന്നാ
ഡോക്ടർ..”

അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടവൾ നിർത്തി. അവൻ വേഗം നടന്നു പോകുകയും ചെയ്തു.

കടൽത്തീരം വിജനമായിരുന്നു. ഉച്ച സമയം ആയിരുന്നു അത്.

“നട്ടുച്ചക്ക് ഇവിടെ വന്നു നിൽക്കാൻ വട്ട് ആണോ എന്ന് ആൾക്കാർ ചോദിക്കുമെ ”

അവൾ ചിരിയോടെ അവനെ നോക്കി

“കല്യാണി…..?”

“ഉം?”

“ഞാൻ ഇപ്പൊ ഇടക്ക് കരയാറുണ്ട് ”

കല്യാണി പെട്ടെന്ന് അവനെ ഇമ വെട്ടാതെ നോക്കി

“പക്ഷെ ഞാൻ പാവമൊന്നുമല്ല. ഈഗോ ഉണ്ട്, വാശി ഉണ്ട്, പെട്ടന്ന് ദേഷ്യം വരും. ചുരുക്കത്തിൽ ഒരു തെമ്മാടി പോലീസ് ആണ് ”

അവൾ ചിരിച്ചു പോയി

പിന്നെ കൈ നീട്ടി ആ കയ്യിൽ പിടിച്ചു

ഒന്നിച്ചു നടന്നു

“ഈ കടൽ പോലെയാണ് അശോക്.. എപ്പോഴും ഇളകി മറിഞ്ഞ്..
ഞാൻ ഈ കര പോലെയും..പക്ഷെ കടലിന് കരയിലേക്ക് വന്നല്ലേ പറ്റു?”അവൾ മെല്ലെ പറഞ്ഞു.

“ഒത്തിരി വായിക്കുംഎന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ”

അവൻ ചിരിയടക്കി പറഞ്ഞു

“അയ്യടാ കോമഡി..”

“സാർ മാറ്റി അശോക് വിളി ആയത് എനിക്ക് ഇഷ്ടായി ”
അവൻ ചിരിയോടെ പറഞ്ഞു

അവൾ ആ മുഖത്തേക്ക് ഒന്ന് നോക്കി

“വീട്ടിൽ എന്ത് പറയും?”

“കടലിന് ഇനി കരയെ കാത്തിരിക്കാൻ വയ്യെന്ന് പറയും “അവൻ കുസൃതിയിൽ പറഞ്ഞു

അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു

അവൻ പുഞ്ചിരിച്ചു

“ബുക്സ് വായിക്കില്ല എന്ന് പറഞ്ഞിട്ട്…”
അവളുടെ ശബ്ദം ഒന്ന് അടച്ചു

അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു…

“ഇഷ്ടങ്ങൾ..മാറും.. ഇഷ്ടമുള്ളവരുടെ ഇഷ്ടങ്ങളിലേക്ക് നമ്മളും മാറും..”

അവൾ കണ്ണീരോടെ അവനെ നോക്കി ചിരിച്ചു

രചന : -Ammu Santhosh

Categories
Uncategorized

കല്യാണം കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയാണ് . സീറ്റൊന്നും കിട്ടാത്തത് കൊണ്ട് ഫോണിൽ സംസാരിച്ച് നിൽക്കുമ്പോ പെട്ടെന്ന് ഷർട്ടിന്റെ വലത് കയ്യിലേക്ക് എന്തോ നനഞ്ഞത് പോലെ തോന്നി . തിരിഞ്ഞ് നോക്കിയപ്പോ അപ്പുറത്ത് ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ കയ്യീന്ന് ചായ മറിഞ്ഞതായിരുന്നു .

രചന: താഹ ഉക്കിനടുക്ക

ഒരു ഞരമ്പ് രോഗി💫

കല്യാണം കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയാണ് . സീറ്റൊന്നും കിട്ടാത്തത് കൊണ്ട് ഫോണിൽ സംസാരിച്ച് നിൽക്കുമ്പോ പെട്ടെന്ന് ഷർട്ടിന്റെ വലത് കയ്യിലേക്ക് എന്തോ നനഞ്ഞത് പോലെ തോന്നി . തിരിഞ്ഞ് നോക്കിയപ്പോ അപ്പുറത്ത് ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ കയ്യീന്ന് ചായ മറിഞ്ഞതായിരുന്നു .

ഫങ്ക്ഷന് പോവുമ്പോ ഇടാൻ ആകെ ഒരു വൈറ്റ് ഷർട്ടെ ഉള്ളു . അതാണ് അവൾ ചായ മറിച്ച് നശിപ്പിച്ചത് . പെട്ടെന്ന് ദേഷ്യം കയറി ഞാൻ ഉറക്കെ വഴക്ക് പറഞ്ഞു .

എന്താടോ ഇത് . നോക്കി നിന്നൂടെ . ആൾക്കാരുടെ മേലെ മറിച്ചിടാൻ വേണ്ടി ആണോ താൻ ചായ വാങ്ങിക്ക്ന്നെ ..

“സോറി , ഞാൻ കണ്ടില്ല ”

അവൾ അങ്ങനെ പറഞ്ഞപ്പോഴാണ് ഞാൻ അവളുടെ മുഖം ശ്രദ്ധിച്ചത് , ഞാൻ ഒരു ആണല്ലേ അപ്പൊ സൗന്ദര്യം ഉള്ള മുഖം കണ്ടപ്പോ മനസ്സ് ഒന്ന് പതറി 😛, എന്നാലും കുറച്ച് ഗൗരവം മുഖത്ത് കാണിച്ച് പിന്നേം ഞാൻ പറഞ്ഞു .

“അ… അത് .. തനിക്ക് നോക്കി നിന്നൂടെ . എവിടെ നോക്കിയാ നടക്ക് ന്നെ”

ആൾക്കാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി , എല്ലാവരും ഞങ്ങളുടെ മുഖത്ത് തന്നേ നോക്കുന്നുണ്ട് . അപ്പൊ അവളുടെ മുഖം നാണക്കേട് കൊണ്ട് താഴ്ത്തി വെച്ചു .

അവൾ : അറിയാതെ പറ്റിപോയാതാ സോറി . എന്റെ തെറ്റ് തന്നെയാ 😨😔

ഞാൻ ഒരു മൂളൽ മാത്രം നൽകി അവിടെന്ന് ടോയ്‌ലെറ്റിൽ പോയി ഷർട്ട് ഒന്ന് ക്ലീൻ ചെയ്തു .

രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ആൾക്കാരൊക്കെ കുറഞ്ഞു . സീറ്റ് കിട്ടി . നേരെ നോക്കിയപ്പോ കുറച്ച് ദൂരെ അവൾ ഇരിക്കുന്നത് കണ്ടു . ഞാൻ നോക്കുന്നു എന്നറിയുമ്പോ അവൾ പുറത്തോട്ടു നോക്കി ഇരിക്കും .

സമയം വൈകീട്ട് 6 മണിയോടടുക്കുന്നു . ഇരുട്ടിത്തുടങ്ങുന്നു . കുറച്ച് കഴിഞ്ഞപ്പോ അവൾ ഇങ്ങോട്ട് നോക്കി ചിരിച്ചു. ഞാൻ മൈന്റ് ചെയ്യാതെ പുറത്തു നോക്കി 😏😜

നമ്മളും കുറച്ച് ഡിമാൻഡ് കാണിച്ചു . പിന്നെ പരസ്പരം നോക്കിയില്ല . കാസറഗോഡ് എത്തിയപ്പോൾ ഞാൻ ഇറങ്ങി . പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോൾ പുറകീന്നൊരു വിളി .

“Excuse me”

തിരിഞ്ഞു നോക്കിയപ്പോ അവളായിരുന്നു . ഞാൻ അവിടെ നിന്നു . അവൾ അടുത്തെത്തിയപ്പോൾ ചോദിച്ചു .

അവൾ :ഷർട്ട് ശരിയായോ

ഞാൻ : ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട .

അവൾ : സോറി മാഷേ കണ്ടില്ലായിരുന്നു .

ഞാൻ : hmm ഒരു കോറി

അവൾ : എന്നാലും പബ്ലിക് ന്റെ മുന്നിൽ വെച്ച് ഇങ്ങനെ ശബ്ദം ഉണ്ടാക്കണ്ടായിരുന്നു .

ഞാൻ : പിന്നെ ഞാനെന്ത് ചെയ്യണം . ചായ ഒഴിച്ച ആളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ .

അവൾ : Mmm 😔😔

ഞാൻ : ങേ .. ആ കുഴപ്പില്ല .. അറിയാതെ പറ്റിയതല്ലേ ..

അവൾ : അത് തന്നേ അല്ലെ ഞാനും പറഞ്ഞെ 🤨

ഞാൻ : ങേ 😦 🤭 Mmm .. എന്നാ ശരി ..

അവൾ : എങ്ങോട്ടേക്കാ

ഞാൻ : ടൗണിലേക്കാ

അവൾ : എങ്ങനെയാ പോവുന്നെ

ഞാൻ : ഓട്ടോയിൽ

അവൾ : എന്നാ ഞാനും ഉണ്ട് ..

ഞാൻ : Hmm .. വാ

ഞങ്ങൾ ഓട്ടോ സ്റ്റാൻഡിൽ പോയി . അവിടെ ഓട്ടോ ഒന്നും ഇല്ലായിരുന്നു . കുറച്ച് വെയിറ്റ് ചെയ്യാൻ പറഞ്ഞു .

ഞാൻ : ഒരു ചായ കുടിച്ചാലോ

അവൾ : ഞാൻ ഇപ്പൊ കുടിച്ചതേ ഉള്ളു . വണ്ടീന്ന്

ഞാൻ : എന്നാ ഞാൻ കുടിച്ചിട്ട് വരാം

അവൾ : ഹാ . നിക്ക് ഞാനുണ്ട്

ഞാൻ : അതല്ലേ ഞാൻ മര്യാദക്ക് ചോദിച്ചത് .

ഞങ്ങൾ ഒരു ചായയും വടയും വാങ്ങി സ്റ്റേഷന്റെ പുറത്ത് ഒരു ബീച്ചിലിരുന്നു .

മൊത്തം മേക്ക് അപ് ഒക്കെ ഇട്ട് ആണുങ്ങളുടെ കണ്ട്രോൾ കളയാൻ വന്നിരിക്കുകയാ . പണ്ടാരടങ്ങാൻ .🤦🏻‍♂️

ഞാൻ : നല്ല hot ആണല്ലേ

അവൾ : എന്ത് ….

ഞാൻ : അല്ല . ഈ ചായ

അവൾ : ഇയാൾ ആദ്യായിട്ടാണോ പുറത്ത് ന്ന് ചായ കുടിക്ക്ന്നെ

ഞാൻ : പറഞ്ഞൂന്നേ ഉള്ളു .

അവൾ : ഇയാൾ മാരീഡ് ആണോ

ഞാൻ : ഏയ് അല്ല ..എന്തേയ്

അവൾ : ചോദിച്ചെന്നെ ഉള്ളു

ഞാൻ : കുട്ടിക്ക് ഈ പ്രണയത്തെ കുറിച്ചെന്താ അഭിപ്രായം

അവൾ : i don’t like

ഞാൻ : Mm . വളയൂല . എങ്ങോട്ടാ ഈ കെട്ടിയൊരുങ്ങി പോയത്

അവൾ : ഒരു ഫങ്ക്ഷന് ഉണ്ടായിരുന്നു . കാലിക്കറ്റ് ..

ഞാൻ : എന്നാ പോവാം . ഓട്ടോ വന്നു .

അവൾ : ഹാ

ഞങ്ങൾ ഓട്ടോയിൽ കയറി .

ഡ്രൈവർ : എങ്ങോട്ടാ

ഞാൻ : ksrtc ബസ് സ്റ്റാൻഡ് ല്ലേ

അവൾ : ഹാ

നേരെ ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി .

അവൾ : എന്നാ ശരി ..

ഞാൻ : അല്ല ആ നമ്പർ ഒന്ന് …

അപ്പഴേക്കും അവൾക്കൊരു കോൾ വന്നു

അവൾ : ഹാ ഇക്കാ .. ഞാൻ ksrtc ബസ് സ്റ്റാൻഡിൽ ഉണ്ട് . ഹാ ഇങ്ങ് വന്നാൽ മതി . Ok കട്ട് ചെയ്തു

ഞാൻ : ആരാ

അവൾ : എന്റെ ഹസ്ബന്റ് ആണ്

ഞാൻ : ഹ … ഹസോ .. ബെസ്റ്റ്‌ .. എന്നാ ശരി പെങ്ങളെ . ഞാനങ്ങോട്ട് ..

അവൾ : ഓ ശരി

മാങ്ങാത്തൊലി . അവൾടെ ഓ … ഞാൻ നേരെ ksrtc യിൽ കയറി . നേരം ഇരുട്ടി . ബസ്സിൽ ലൈറ്റ് ഒക്കെ ഇട്ടു തുടങ്ങി . രാത്രി ആയത് കൊണ്ട് തീരെ ആൾക്കാറില്ല . പുറകിൽ ഇരുന്ന് കുലുങ്ങേണ്ടല്ലോ ന്ന് വിജാരിച്ച് മുന്നിൽ പോയി ഇരുന്നു .

എന്റെ സീറ്റിന്റെ നേരെ ഓപ്പോസിറ്റ് ലേഡീസ് സീറ്റിൽ ഒരു ചെറിയ കുട്ടി നല്ല ഒച്ചത്തിൽ കരയുന്നു . കൂടെയുള്ള സ്ത്രീ എത്ര സമാധാനിക്കാൻ നോക്കിയിട്ടും കരച്ചിൽ നിൽക്കുന്നില്ല . കുട്ടിയുടെ മുഖം കണ്ട് പാവം തോന്നി . ഞാൻ അവരോട് ചോദിച്ചു .

ഞാൻ : എന്തിനാ ആ കുട്ടി ഇങ്ങനെ കരയുന്നത് .

സ്ത്രീ : അത് . വെളളം കൊടുക്കാഞ്ഞിട്ടാ

ഞാൻ : ദാഹിച്ചിട്ടല്ലേ ചോദിക്ക്ന്നെ . കൊടുത്തൂടെ .

സ്ത്രീ : വെള്ളം ഇല്ല കയ്യിൽ . പോയി വാങ്ങാന്ന് വെച്ചാൽ ബസ് ഇപ്പൊ വിടാറായി .

ഞാൻ : ഹ എന്ന് കരുതി . കുട്ടിക്ക് ദഹിക്കില്ലേ . ഞാൻ കൊണ്ട് വരാം

എന്നും പറഞ്ഞ് ഞാൻ തൊട്ടടുത്തുള്ള കടയിൽ പോയ് ഒരു കുപ്പി വെള്ളം വാങ്ങി .

വാങ്ങി വരുമ്പഴേക്കും ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു, ഞാൻ പെട്ടെന്ന് ചാടി കയറി, വാങ്ങിയ വെള്ളം ആ സ്ത്രീക്ക് കൊടുത്തു.

വാങ്ങിയ ഉടനെ താങ്ക്സ് പറഞ്ഞു. ഒരു നോട്ടും എന്റെ മുന്നിൽ നീട്ടി, ഞാൻ ഒരു നിമിഷം അവരുടെ മുഖത്തേക്ക് തുറിച്ചു നോക്കി

ഞാൻ : ഇത് പോരല്ലോ, .

അവൾ : ങേ.. ആ സോറി, എത്രയാ വേണ്ടേ, എനിക്കറിയില്ലായിരുന്നു എത്രയാന്ന്, ..

ഞാൻ : ഹ ഹ, ഞാൻ വെറുതെ പറഞ്ഞതാ, എനിക്കൊന്നും വേണ്ട, നന്ദി മാത്രം മതി

അവര് ഒരു പുഞ്ചിരിയോടെ മുന്നോട്ട് നോക്കിയിരുന്നു, വണ്ടി നീങ്ങിതുടങ്ങി, പുറത്തെങ്ങും ഇരുട്ടാണ്, മഴ പാറിത്തുടങ്ങി, എല്ലാവരും വണ്ടിയുടെ ഷട്ടർ താഴ്ത്തി,

നേരത്തെ കരഞ്ഞുകൊണ്ടിരുന്ന കുട്ടി ഇപ്പൊ അമ്മയോടൊപ്പം ചിരിച്ചു കളിക്കുന്നു, .

ഇടക്ക് ഞാനും ഓരോ ആംഗ്യം കാണിച്ചു ചിരിപ്പിച്ചു കൊണ്ടിരുന്നു, നല്ല ക്യൂട്ട് ആയിട്ടുള്ള ചെറിയ കുഞ്ഞാണ്. ആ കുട്ടി എന്റെ മുഖത്ത് നോക്കി ചിരിച്ചു കാണിക്കുന്നത് അവന്റെ അമ്മ കണ്ടു, അമ്മ അവനോട് ചോദിച്ചു, ” ആാാരാ”

കുറച്ച് കഴിഞ്ഞ് ഞാൻ രണ്ട് കയ്യും നീട്ടി കുഞ്ഞിനെ വിളിച്ചു, അവൻ എന്റടുത്തു വരാൻ എല്ലാ ഒരുക്കവും നടത്തുന്നു, ഞാൻ അവന്റെ അമ്മയോട് ചോദിച്ചു, അവൻ കുറച്ചു സമയം ഇവിടെ ഇരുന്നോട്ടെ,, അവര് ഒട്ടും മടിക്കാതെ കുഞ്ഞിനെ എന്റെ നേരെ നീട്ടി, ഞാൻ അവനെ എന്റെ നേരെ പിടിച്ചു നിർത്തി, അവൻ എന്റെ മുഖത്തടിക്കാനും മാന്താനും ഒക്കെ തുടങ്ങി, കുട്ടി നന്നായി ചിരിക്കുന്നുണ്ട്,

പെട്ടെന്ന് വണ്ടി നിർത്തിയ സ്റ്റോപ്പിൽ നിന്ന് ഒരു കുട്ടി കയറിയത് കണ്ണിൽ പെട്ടു, ഉഫ്, കണ്ടാൽ കണ്ണെടുക്കില്ല, പൊളി സാധനം. അങ്ങനെ വിശേഷിപ്പിക്കാൻ പറ്റാത്തതാണ്, എന്നാലും എന്റെ മനസ്സിൽ അങ്ങനെ ആണ് തോന്നിയത്, അവൾ വന്ന് ആ ചേച്ചിയുടെ കൂടെ ഇരുന്നു,

ഞാൻ കുട്ടിയെ മടിയിൽ ഇരുത്തി, ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് നോക്കും, ഞാൻ ഇങ്ങനെ നോക്കുന്നത് ആ ചേച്ചി കണ്ടു, എന്നോട് ചോദിച്ചു,

എന്താ, ഞാൻ എടുക്കണോ കുട്ടിയെ, .

ഞാൻ : ഏയ്‌ വേണ്ട

ആ ചേച്ചി എന്നോട് ചോദിക്കുന്നത് കണ്ട് ആ കുട്ടി എന്റെ മുഖത്ത് നോക്കി, ഞാൻ ഒരു ചമ്മലോടെ മുഖം താഴ്ത്തി, വൈകാതെ ചേച്ചി എഴുന്നേറ്റു എന്റടുത്തു വന്നു, കുട്ടിയെ വാരിയെടുത്ത്,

“ഞങ്ങൾ ഇറങ്ങുവാ, ഇനിയൊരിക്കൽ കാണാം,”

“ശരി ചേച്ചി, കുട്ടിയെ നോക്കിക്കോണേ”

അവരും ഇറങ്ങിപ്പോയി, ..

അങ്ങനെ പിറ്റേദിവസം സ്ഥിരം പോവാറുള്ള ഗോപാലേട്ടന്റെ സ്വർണക്കടയിലേക്ക് ചെന്നു, എന്നെ കണ്ട ഉടനെ അയാൾ പരിജയം കാണിച്ചു,

“എടാ, തൊരപ്പാ, കൊറേ നാളായല്ലോ കണ്ടിട്ട്, ഇപ്പൊ കളക്ഷൻ ഒന്നും ഇല്ലേ,”

“കളക്ഷൻ ഉള്ളത് കൊണ്ടാണല്ലോ വന്നത്”

എന്നും പറഞ്ഞ് എന്റെ സഞ്ചി ഞാൻ ആ ടാബിളിലോട്ട് വെച്ച്, അയാളത് എടുത്ത് നോക്കി,

“എടാ ഇത് കൊള്ളാലോ, പതിവിലും കൂടുതൽ ഉണ്ടല്ലോ, ഇതെവിടെന്ന് ഒപ്പിച്ചു”

“ആ വലുത് ഇന്നലെ ട്രയിനിലെ ഒരു പെണ്ണിന്റെ കയ്യിന്ന് പൊക്കിയതാ,,. ചെറുത് ബസ്സിന്ന് കിട്ടിയ ഒരു കൊച്ചിന്റെ മാലയാ🤗😉 ”

രചന: താഹ ഉക്കിനടുക്ക

Categories
Uncategorized

അവൻ അവളുടെ നെഞ്ചിൽ നിന്ന് കൈയെടുത്ത് തിരിഞ്ഞുകിടന്നു മൗനം പാലിച്ചു…

രചന: ബദറുൽ മുനീർ പി കെ

ഈ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരും ഇവിടെകിട്ടില്ല….

മുന്നിലേക്ക് നീട്ടിയ മരുന്ന് ലിസ്റ്റിലേക്ക് ഒന്ന് നോക്കി പിന്നെ വിഷമത്തോടെ അത് വാങ്ങി വരാന്തയിലേക്ക് ഇറങ്ങിസുമേഷ് …

പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്..

ഇടുക്കിയിലും മൂന്നാറും എല്ലാ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് ഒരുപാട് ആളുകൾ മരണപ്പെട്ടു എന്നൊക്കെ ടിവിയിൽ ന്യൂസ് വന്നു കൊണ്ടിരിക്കുന്നു…

നല്ല ശക്തമായി തകർത്തു പെയ്യുകയാണ് മഴ ഒരു നിമിഷം പോലും ഒഴിവില്ല….

പൂപ്പൽ പിടിച്ച് ഓടിന്റെ വിടവുകളിലൂടെ മഴവെള്ളം വരാന്തയിലേക്ക് ഒലിച്ചിറങ്ങുന്നു…

വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ മുഖത്തേക്ക് പാറി വീഴുന്നുമുണ്ട്…..

എന്തുപറ്റി സുമേഷേ കൂട ഇല്ലേ കയ്യിൽ ദേവേട്ടനായിരുന്നു…

കൂടയുണ്ടായിരുന്നു ഒരെണ്ണം മോൻ കൊണ്ടുപോയി രാവിലെ വന്നപ്പോൾ….

എങ്കിൽ തൽക്കാലം ഈ കുട കൊണ്ടു പൊയ്ക്കോളൂ എന്നിട്ട് മരുന്ന് വാങ്ങിയിട്ട് വരു…

ദേവേട്ടൻ കുട നീട്ടി സുമേഷിനെ മുന്നിലേക്ക്…

ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കാരൻ ആണ് ദേവേട്ടൻ…

ഇവിടെ വന്ന് പരിചയപ്പെട്ടതാണ് നല്ല സ്വഭാവം പാവപ്പെട്ട മനുഷ്യൻ..

മഴ ഒന്നും കൂടി ശക്തമായി എത്ര ദിവസമായി ഈ ഹോസ്പിറ്റൽ വന്നിട്ട് പത്ത് പതിനഞ്ച് ദിവസം…

പരിഭവം ചൊരിഞ്ഞു ഈ മഴത്തുള്ളികളിലേക്ക് അലിഞ്ഞില്ലാതാവുന്നതുപോലെ സുമേഷിനെ തോന്നി….

മരുന്നു കിട്ടണമെങ്കിൽ റോഡ് മുറിഞ്ഞു കടക്കണം.. ഹോസ്പിറ്റലിന്റെ മുന്നിൽ നിന്ന് അവൻ റോഡ് മുറിഞ്ഞു കടന്നു….

കീശയിൽ ഇനി എത്ര പൈസ ഉണ്ടെന്ന് അറിയില്ല….

ഒന്നു വീട്ടിൽ പോകാൻ പറ്റിയിരുന്നെങ്കിൽ കുളിച്ചിട്ടില്ല പല്ല് പോലും തെച്ചിട്ടില്ല….

288/രൂപ മെഡിക്കൽ സ്റ്റോറിൽ നിന്ന്ഒരു സ്ത്രീ പറഞ്ഞു ബില്ല് അടിക്കട്ടെ എന്ന് ചോദിച്ചു…

കീശയിൽ കൈ ഇട്ടപ്പോൾ 3 നൂറിനെ നോട്ട് കിട്ടി ശരി അടിച്ചോളൂ എന്ന് പറഞ്ഞു…

ഇനി കീശയിൽ വേറെ ഒന്നുമില്ല എന്ന സത്യവും അറിഞ്ഞു….

ബാക്കിയും വാങ്ങി സുമേഷ് ഹോസ്പിറ്റലിലേക്ക് നടന്നു അപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുന്നു…

ഹോസ്പിറ്റലിലുള്ള വാർഡിൽ എത്തി ഇടതുവശത്തെ സെല്ലിൽ നോക്കി അപ്പോൾ ഗൗരി ഉറക്കമാണ്….

സമാധാനമായി അവൾ ഉറങ്ങട്ടെ എത്ര ദിവസമായി ഇങ്ങനെ ഒന്ന് അവൾ ഉറങ്ങുന്നത് കണ്ടിട്ട്…

മോൻ വരുകയാണെങ്കിൽ വീട്ടിലേക്ക് ഒന്നു പോകാമായിരുന്നു കുളിച്ച് വസ്ത്രം എല്ലാം മാറി വരാമായിരുന്നു…

സുമേഷ് ചിന്തിച്ചു കാശ് എല്ലാം തീർന്നു ഭാസ്കരേട്ടൻ കടയിൽ കുറച്ചു കാശ് വാങ്ങാമായിരുന്നു….

ഒരുപാട് കാശ് ഭാസ്കരേട്ടനു കൊടുക്കാനുണ്ട്…

എന്നാലും എന്തെങ്കിലും സഹായം ചോദിച്ചാൽ അപ്പോൾ തന്നെ എടുത്തു തരും അങ്ങനെയുള്ള ഒരു മനുഷ്യനെ ഈ കാലഘട്ടത്തിൽ കാണാൻ കഴിയില്ല സുമേഷ് ചിന്തിച്ചു…

മോനേ നീ എന്തെങ്കിലും കഴിച്ചോ തൊട്ടപ്പുറത്ത് നിന്ന് കുമാരേട്ടൻ…

ഞാൻ കഴിച്ചു കുമാരേട്ടാ നിങ്ങൾ വല്ലതും കഴിച്ചോ..

ഇല്ല മോൻ വീട്ടിൽ നിന്ന് കൊണ്ടുവരും ഭക്ഷണം എന്ന് പറഞ്ഞിട്ടുണ്ട് കുമാരേട്ടൻ മറുപടി പറഞ്ഞു..

രാവിലെ ഉള്ള കാശ് കൊണ്ട് മരുന്നുവാങ്ങി പിന്നെ ഭക്ഷണം കഴിക്കാൻ ഒന്നും കാശില്ല അതൊന്നും കുമാരട്ടനോട് സുമേഷ് പറഞ്ഞില്ല…

മോൻ കഴിച്ചില്ലെങ്കിൽ പോയി കഴിച്ചു വരൂ ഞങ്ങൾ ഉണ്ടല്ലോ ഇവിടെ ഗൗരിയെ നോക്കാൻ കുമാരേട്ടൻ പറഞ്ഞു….

അവൻ തലയാട്ടി കുമാരേട്ടൻ തുടർന്നു…

നിങ്ങൾക്ക് ബന്ധുക്കൾ ആരുമില്ലേ ഗൗരിയുടെയും നിന്റെയും ആരെയും ഇവിടെ ഹോസ്പിറ്റലിൽ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്….

സുമേഷ് അതിനു മറുപടി പറയാതെ കുമാരേട്ടനെ നോക്കിചിരിച്ച് പുറത്തേക്കിറങ്ങി….

നാട്ടുകാരുടെയും ബന്ധുക്കളുടെയും ബന്ധങ്ങളുടെയും വില ഇപ്പോഴാണ് അറിയുന്നത്…

കുടുംബക്കാരെ എല്ലാവരെയും വെല്ലുവിളിച്ച് സ്നേഹിച്ച പെണ്ണിനെയും കൊണ്ട് വിവാഹ ജീവിതം ആരംഭിച്ചപ്പോൾ….

ഒരിക്കലും കരുതിയില്ല ഇങ്ങനെ ഭ്രാന്താശുപത്രിയിൽ കഴിയേണ്ടിവരും എന്ന്….

ഒരിക്കലും എന്നെ സ്നേഹിച്ചു എന്നെ വിശ്വസിച്ചു ഇറങ്ങിവന്ന അവളെ ഞാൻ കൈവിടില്ല…..

സുമേഷ് മനസ്സിലുറപ്പിച്ചു….

മഴക്ക് യാതൊരു ഒഴിവും തന്നെയുണ്ടായിരുന്നില്ല ശക്തമായി പെയ്തുകൊണ്ടേയിരുന്നു.

വരാന്തയിൽ ഉള്ള മരത്തിൽ തട്ടി മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു…

കുറെ കുട്ടികളുടെ ശബ്ദത്തിന്റെ കലപില കേൾക്കുന്നുണ്ടായിരുന്നു..

ഡോക്ടർ ഭാഗം പഠിക്കാൻ വന്നതും ട്രെയിനിങ്ങിന് വന്നതുമായ ആൺകുട്ടികളും പെൺകുട്ടികളും മഴ ആസ്വദിക്കുന്നുണ്ടായിരുന്നു പുറത്ത്…

ആരൊക്കെ എന്തൊക്കെ പഠിച്ചാലും മനുഷ്യന്റെ മനസ്സ് പൂർണമായും പഠിച്ചവർ ആരുംതന്നെ ഈ ഭൂമിയിലില്ല സുമേഷ് ചിന്തിച്ചു…

വരാന്തയിൽ ഉള്ള കസേരയിൽ ഇരിക്കുമ്പോഴാണ് സുമേഷ് ബോർഡ് കണ്ടത്…

ഷോക്ക് റൂം എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്…

ഇന്നലെ അതിന്റെ ഉള്ളിൽ നിന്ന് മായയുടെ നിലവിളി ഇന്നും സുമേഷിനെ കാതിലുണ്ട്…..

മായ വിഷ്ണുവിനെ കാണുമ്പോൾ പോപ്പിൻസ് മിട്ടായി കൊടുക്കാറുണ്ടായിരുന്നു..

മായെ കണ്ടപ്പോൾ വിഷ്ണു പോലും എന്റെ പിറകുവശത്ത് ഒളിച്ചു അത്രയും വലുതായിരുന്നു നിലവിളി….

ഒരിക്കൽ കുമാരേട്ടൻ പറയുകയുണ്ടായി സുമേഷിനോട്..

എല്ലാവരെയും ഈ ഹോസ്പിറ്റൽ വന്നിട്ടാണ് പരിചയപ്പെടുന്നത് സുമേഷ് …..

മായയും മോനും കൂടെ കുടുംബത്തിലെ ഒരു വിവാഹ പാർട്ടിക്കു പോയി വരുമ്പോൾ ആണ് ആക്സിഡന്റ് ആയതു …..

എഴുന്നേൽക്കാൻ പോലും വയ്യാതെ മായ റോഡിൽ കിടന്നു രാത്രി സമയത്ത് അവിടെ ഒന്നും ആളനക്കം പോലും ഉണ്ടായിരുന്നില്ല….

കൺമുമ്പിൽ രക്തം വാർന്ന് മരിച്ച മോന്റെ രൂപം മായയുടെ കണ്ണിൽ നിന്ന് പോയില്ല….

നൊന്തു പ്രസവിച്ച ഏതൊരു അമ്മയ്ക്കും സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്പിന്നെ അവർ ആ ഷോക്കിൽ നിന്ന് എഴുന്നേറ്റില്ല….

മാസത്തിൽ രണ്ടുതവണ ഭർത്താവ് കൊണ്ടുവരും ഷോക്ക് റൂമിൽ കൊണ്ടുപോകും ഷോക്കടിപിക്കും കുറച്ചു മരുന്നുകളും വാങ്ങി അവർ തിരിച്ചു പോകും….

അങ്ങനെ ഈ ഭ്രാന്താശുപത്രിയിൽ ഓരോ സെല്ലിലും ഓരോ ആളുകളുടെ കഥ പറയാനുണ്ടാകും സുമേഷ് ചിന്തിച്ചു….

അവൻ വരാന്തയിൽ ഉള്ള വാർഡുകളുടെ മുന്നിലൂടെ കുറച്ചു നടന്നു…

സ്ത്രീകളെ വേറെ പ്രത്യേകം ഒരു സെല്ലിലാണ് മാറ്റിയിരിക്കുന്നത്…

ആണുങ്ങൾക്ക് വേറെ ഒരു സെല്ലിലും അങ്ങനെയാണ് ഹോസ്പിറ്റൽ രണ്ടായി തരംതിരിച്ചിട്ടുണ്ട് ഉള്ളത്…

സ്ത്രീകളുടെ സെല്ലിൽ മറ്റാരും കാണാൻ അനുവദിക്കാറില്ല….

നമ്മളുടെ ആളുകൾ ആരാ ഉള്ളത് അവരെ മാത്രമേ കാണാൻ ഹോസ്പിറ്റൽ അധികാരികൾ പെർമിഷൻ കൊടുത്തിട്ടുള്ളൂ….

ഒരുപാട് ഹോസ്പിറ്റലുകൾ വേറെയും നാട്ടിൽ ഉണ്ട് …

പക്ഷേ ഇവിടെ എന്താണെന്നുവെച്ചാൽ ഗവൺമെന്റ് നിന്ന് ഉള്ള അനുകൂല്യങ്ങൾ ഈ ഹോസ്പിറ്റലിലുള്ള രോഗികൾക്ക് കിട്ടാറുണ്ട്…..

വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല…

ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ് പണി ആഴ്ചയിൽ മൂന്നു ദിവസമേ ഒള്ളൂ…..

മഴ പ്രളയം പിന്നെ എല്ലാവരെയും ഭീതിയിലാഴ്ത്തിയ കൊറോണ ,,,

ഇപ്പോൾ അടുത്ത് ഇതാ കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടം അങ്ങനെ ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നു…

ദിവസക്കൂലിക്ക് പണിയെടുക്കുന്ന സുമേഷിന് ഇങ്ങനെയുള്ള സംഭവങ്ങൾ വല്ലാതെ ബാധിച്ചു….

ഇന്നത്തെ കാലഘട്ടത്തിൽ ദിവസവും ജോലി ഉണ്ടായാൽ പോലും…

ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്…

അങ്ങനെയിരിക്കുമ്പോൾ ഇങ്ങനെയുള്ള ഓരോ ദുരന്തങ്ങൾ വന്നു കയറുമ്പോൾ അത് അഭിമുഖീകരിക്കാൻ സാധാരണക്കാരായ ഒരു വ്യക്തിക്ക് ഒരിക്കലും പറ്റില്ല എന്നത് സത്യം തന്നെയാണ്…

സുമേഷ് ചിന്തിച്ചു….

മനസ്സിൽ ഇന്നത്തെയും നാളത്തെയും കാര്യങ്ങളെല്ലാം ചിന്തിച്ച് അവൻ വരാന്തയിലൂടെ ആണുങ്ങൾ കിടക്കുന്ന സെല്ലിലൂടെ നടന്നു….

ഓരോ സെല്ലിലുള്ള ആളുകളെ അവൻ നോക്കി…

ചില ആളുകൾ ഉടുതുണി പോലും എടുക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു….

ചിലയാളുകൾ റൂമിലെ ഒരു മൂലയിൽ ഇരുന്ന് പൊട്ടിക്കരയുന്നു ചിലയാളുകൾ ചിരിക്കുന്നു സുമേഷ് ചിന്തിച്ചു…

ഈശ്വര ശത്രുവിനു പോലും ഈ ഗതി നീ കൊടുക്കല്ലേ എന്ന്…

മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ് മഴയിൽ നിന്ന് ഒരാൾ വരാന്തയിലേക്ക് ഓടിക്കയറി…

സുമേഷിനെ അടുത്ത് വന്നു അയാൾ..

അവന്റെ കയ്യിൽ ഉള്ള മുണ്ടുകൊണ്ട് അവന്റെ തല തോർത്തി കൊണ്ട് പറഞ്ഞു നാശം പിടിക്കാൻ ഈ മഴ ഒന്ന് നിക്കുന്നുമില്ല…

എന്താ എന്തുപറ്റി സുമേഷ് ചോദിച്ചു…

അമ്മക്ക് മരുന്ന് വാങ്ങാമെന്ന് കരുതി പുറത്തു ഇറങ്ങി….

പകുതി വഴിക്ക് വെച്ച് ഇങ്ങോട്ട് തന്നെ ഓടിക്കയറി മഴ ഒന്നും പാടെ കൂടി..

എത്ര ദിവസം ആയി ഇവിടെ സുമേഷ് ചോദിച്ചു..

ഇവിടെ മൂന്നുമാസമായി നാശം പിടിക്കാൻ ഈ തള്ള ഒന്ന് ചത്തു കിട്ടിയാൽ മതിയായിരുന്നു…

സമാധാനത്തോടെ ഭാര്യയും കുട്ടികളുടെയും അടുത്ത് കിടന്നുറങ്ങാമല്ലോ..

ഞാൻ മാത്രമേയുള്ളൂ മകൻ ആയിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട കരുതിയാണ് ഈ സഹിക്കുന്നത്….

അവന്റെ വാക്കുകൾ സുമേഷിനെ വല്ലാതെ നൊമ്പരപ്പെടുത്തി..

കൂടുതലൊന്നും സുമേഷ് അയാളോട് ചോദിച്ചില്ല..

സുമേഷ് ചിന്തിച്ചു ഒരിക്കലും ഞാനായിട്ട് എന്റെ അച്ഛനെയും അമ്മയേയും ഉപേക്ഷിച്ച് പോന്നിട്ടില്ല….

അവരായി എന്നെ അവിടെ നിന്ന് ഇറക്കി വിട്ടതാണ്….

അമ്മയും അച്ഛനും നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില മനസ്സിലാക്കു..

നാളെ നമുക്കും ഈ ഗതി വരില്ല എന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ല…

വയസ്സാകാലത്ത് നമ്മുടെ അച്ഛനെയും അമ്മയെയും നമ്മൾ നോക്കിയാൽ…

നമ്മൾ വയസ്സാകുമ്പോൾ നമ്മുടെ മക്കൾ നമ്മളെയും നോക്കും…

കൂടുതലൊന്നും അയാളോട് സുമേഷ് പറയാനോ ചോദിക്കാനോ നിന്നില്ല സുമേഷ് നടന്നു…

അയാളുടെ വാക്കുകളിൽ നിന്ന് സുമേഷിന്റെ അച്ഛനെയും അമ്മയെയും അവൻ ഓർമ്മവന്നു….

വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോളും കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് ഇന്നും അച്ഛനുമമ്മയ്ക്കും അവൻ കൊണ്ട് കൊടുക്കാറുണ്ട്…..

മൂന്ന് മക്കളായിരുന്നു സുമേഷിന്റെ അച്ഛനും അമ്മക്കും…

ചെറിയ മോൻ സുമേഷ് അതിന്റെ മുകളിൽ ഒരു ചേച്ചി അതിന്റെ മുകളിൽ ഒരു ഏട്ടൻ അങ്ങനെ മൂന്നു മക്കൾ…

ഏട്ടൻ ഗൾഫിൽ സെറ്റിലായി ഭാര്യയും കൊണ്ട് നാട്ടിൽ വല്ലപ്പോഴുമാണ് വരാറ്…

ചേച്ചിയും ഭർത്താവും ഡൽഹിയിലാണ് വിഷുവിന് ഓണത്തിനോ മാത്രമാണ് അവരും വരാറ്..

ഒരിക്കൽ മഹാദേവൻ.. സുമേഷിനെ കൂടെ പഠിച്ചവനെ കണ്ടിരുന്നു ….

അവൻ പറയുകയുണ്ടായിരുന്നു നിന്നെ ഇറക്കിവിടെണ്ടായിരുന്നു എന്ന് അമ്മയ്ക്ക് ഇപ്പോൾ തോന്നി തുടങ്ങിഎന്നൊക്കെ ….

അത് എന്താണ് സുമേഷ് ചോദിച്ചു…

മക്കളെല്ലാം ഓരോ സ്ഥലങ്ങളിൽ അല്ലേ ചെലവിന് പോലും ചില ദിവസങ്ങളിൽ ഞാൻ കൊണ്ടു കൊടുക്കാറാണ് പതിവ്..

പക്ഷേ അച്ഛന്റെ വാശി ആണ് നിന്നെ തിരിച്ചു വിളിക്കാത്തത് അമ്മ പറഞ്ഞു എന്നോട് ….

ഇപ്പോൾ ഉള്ള അവസ്ഥയിൽ വല്ലപ്പോഴുമാണ് ജോലി സുമേഷിന് ഉണ്ടാവുക…

എന്നിട്ടും അതിൽ നിന്ന് ഒരു പങ്ക് മഹാദേവന്റെ കയ്യിൽ വീട്ടിലേക്ക് ആരുമറിയാതെ കൊടുത്ത് അയക്കുമായിരുന്നു സുമേഷ്…

മഹാദേവനോട് പ്രത്യേകം സുമേഷ് പറഞ്ഞിരുന്നു..

ഞാൻ തന്നതാണ് എന്ന് ഒരിക്കലും പറയരുത് എന്ന്..

അതിന്റെ പേരിൽ അവർ വാങ്ങാതിരുന്നാലോ എന്ന് കരുതിയാണ്…

മഴ കുറച്ച് കുറവ് വന്നിരിക്കുന്നു….

വരാന്തയിൽ ഉള്ള കസേരയിൽ സുമേഷ് ഇരുന്നു….

ഇതുപോലെ മഴ പെയ്യുന്ന ഒരു രാത്രി അവന്റെ ഓർമ്മകൾ പുറകോട്ടു പോയി….

ജോലി കഴിഞ്ഞ് സുമേഷ് വരുമ്പോൾ മഴ ഇല്ലായിരുന്നു…

ബസ്സിറങ്ങി കുറച്ചു നടക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങി…

ബസ്സ്റ്റോപ്പിൽ നിന്ന് ഒരു കുറച്ചു ദൂരം ഒള്ളൂ സുമേഷിനെ വീട്ടിലേക്ക്..

മൊബൈൽ ടോർച്ച് തെളിയിച്ചു അവൻ വീട്ടിലേക്ക് പെട്ടന്ന് നടന്നു….

സുമേഷ് വരുന്ന സമയവും കഴിഞ്ഞതുകൊണ്ട് വീടിന്റെ പുറത്ത് ഗൗരി കാത്തുനിൽക്കുന്നുണ്ടായിരുന്നു…

സുമേഷിനെ കണ്ടപ്പോൾ ഗൗരി ഉമ്മറക്കോലായിൽ നിന്ന് എഴുന്നേറ്റ് ചോദിച്ചു….

കുട എടുത്തു പോകാൻ പറഞ്ഞാൽ കേൾക്കില്ല മഴ മുഴുവൻ നനഞ്ഞല്ലോ വല്ല അസുഖവും വരും…

ഗൗരിയുടെ സാരിത്തുമ്പ് കൊണ്ട് സുമേഷിനെ തല തോർത്തി കൊടുത്തുകൊണ്ട് പറഞ്ഞു അവൾ…

വീട്ടിൽ കയറിയപ്പോൾ മഴ ഒന്നും കൂടെ ശക്തി കൂടി കൂടെ ഇടിയും മിന്നലും….

പെട്ടന്ന് ഗൗരി ഏട്ടാ വിളിച്ചു സുമേഷിനെ കെട്ടിപ്പിടിച്ചു…

സുമേഷ് അവളെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇങ്ങനെ ഒരു പാവം ഇവിടെ ഉള്ളതുകൊണ്ടല്ലേ ഞാൻ മഴ തോരാൻ നിൽക്കാതെ മഴന്നനഞ്ഞ് ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്നിട്ട് കുറ്റം മുഴുവൻ ഇപ്പോൾ എനിക്ക്….

നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകൾ സുമേഷ് കൈ കൊണ്ട് ഒതുക്കി പറഞ്ഞു എത്രയോ എന്നെ മോഹിപ്പിച്ച മുടിയിഴകൾ…

എന്റെ ഗൗരിയുടെ മാൻപേട കണ്ണുകൾ എന്നും എനിക്ക് ഹരമായിരുന്നു…

എന്നുപറഞ്ഞ് അവളുടെ കണ്ണുകളിൽ മുത്തം കൊടുക്കാൻ ഒരുങ്ങിയപ്പോൾ…

ഗൗരി അവന്റെ കൈകളിൽ നുള്ളി…

ഏട്ടാ മോൻ ഉറങ്ങിയിട്ടുണ്ടാവില്ല..

അവൻ അപ്പോൾ ഒന്ന് ചിരിച്ചു…

ആകെ നാറുന്നു വിയർപ്പ് എന്റെ ഏട്ടൻ പോയി കുളിച്ചിട്ടു വാ ഞാൻ ചോറ് വിളമ്പി വെക്കാം…

കുളികഴിഞ്ഞ് വരുമ്പോൾ മോന്റെ റൂമിലേക്ക് ഒന്നു പാളിനോക്കി സുമേഷ്…

എന്തുവന്നാലും വേണ്ടില്ല ഗൗരി അടുത്ത മാസം ഒരു വാതിൽ വെക്കണം വീടിന്…..

ലോണിന് കൊടുത്തിട്ട് എത്ര മാസമായി ദിവസവും വിളിക്കും ബാങ്കിൽ…

നാളെ നാളെ എന്ന ലോട്ടറി ടിക്കറ്റ് വില്പന പോലെയാണ് ബാങ്കിന്റെ കാര്യങ്ങൾ…

നീ കുളിച്ചിട്ട് തല തോർത്തിയിട്ടില്ല സുമേഷ് ചോദിച്ചു….

ജോലിയെല്ലാം കഴിഞ്ഞ് ഏട്ടൻ വരുന്നതിന് കുറച്ചു മുന്നേ ആണ് കുളിയെല്ലാം കഴിഞ്ഞത്…

ഭക്ഷണമെല്ലാം കഴിച്ച് സുമേഷ് പുറത്തുവന്ന ഒരു സിഗരറ്റ് വലിചിരിക്കുകയായിരുന്നു….

ഒരു ദുശീലവും ഏട്ടൻ ഇല്ല ഈ സിഗരറ്റ് വലിയും ഒന്ന് നിർത്തിക്കൂടെ ഗൗരി ചോദിച്ചു…

ദിവസവും ഒരു പാക്കറ്റ് വലിച്ചിരുന്ന ഞാൻ ഇപ്പോൾ ദിവസം ആകെ രണ്ടെണ്ണമാണ് വലിക്കുന്നത്…

അതിനുള്ള പെർമിഷൻ എന്റെ തമ്പുരാട്ടി എനിക്ക് തരണം എന്റെ മുത്തല്ലേ അവൻ സോപ്പിട്ട്…

മതി സോപ്പ് ഇട്ടത് ഏട്ടൻ വരു കിടക്കാം

പിന്നെ വരുമ്പോൾ ഒന്ന് ബ്രഷ് കൂടി ചെയ്തു ബെഡിലേക്ക് വന്നാൽമതി അവൾ പ്രത്യേകം പറഞ്ഞു….

ശരി തമ്പുരാട്ടി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

മുടിയിഴകളിലൂടെ അരിച്ചിറങ്ങുന്ന അവളുടെ നീണ്ട കൈവിരലുകളെ നെഞ്ചിലേക്ക് വെച്ച് അവളുടെ മുഖത്തേക്ക് നോക്കി അവൻ….

അപ്പുറത്തെ മുറിയിൽ വാതിൽ ഇല്ലാത്തതുകൊണ്ട് ലൈറ്റ് അണച്ചിരുന്നു…

ഇരുട്ടിൽ അവളെ മുഖത്തെ ഭാവം വ്യക്തമായില്ല സുമേഷിന്..

അവിടെ അമ്പലത്തിൽ ഉത്സവമാണ്….

എവിടെ..

നെന്മാറ നമുക്കൊന്നു പോയാലോ…

വേണ്ട നീ ഒന്ന് ഉറങ്ങാൻ നോക്ക് ഒന്ന് പോയേ എനിക്ക് കേൾക്കേണ്ട…

ഉത്സവത്തിന് അല്ലേ എട്ടാ അല്ലാതെ വേറെ ഒന്നിനും അല്ലല്ലോ….

ഗൗരി എനിക്കറിയാം നീ ഇപ്പോൾ അവിടെ പോകുന്നത് എന്തിനാണെന്ന്…

നിന്റെ അച്ഛനും അമ്മയും അത് പ്രശ്നം ഇല്ല പക്ഷേ നിന്റെ ഏട്ടൻ ഉണ്ട് അവിടെ…..

ഞാനും അവനും ചെറുപ്പം മുതലേ അറിയുന്ന സുഹൃത്തുക്കളാണ് നിനക്കറിയാമല്ലോ…..

നമുക്ക് ഈ കഷ്ടപ്പാടും പട്ടിണിയും അതിൽ നമ്മുടെ സമാധാനമുള്ള നമ്മുടെ ഈ ജീവിതം അത് മതി നമുക്ക്…

പിന്നെ നിന്റെ അമ്മയ്ക്ക് അസുഖം കൂടുതലാണ് എന്ന് കരുതി ആണോ നീ പോകുന്നത്…

അതിനെക്കുറിച്ച് ചിന്തിച്ചിരുന്നത് കൊണ്ടാണ് നിനക്ക് അങ്ങനെ തോന്നുന്നത്..

അസുഖം കൂടുതലാണെങ്കിലും വീട്ടിൽ പോയി കാണാൻ നിന്റെ എട്ടൻ ഉള്ള കാലം സമ്മതിക്കില്ല അത് നിനക്കറിയാലോ….

ഏട്ടാ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞാൽ എങ്ങനെയാണ്…

ഇവിടെ ആണേൽ ഒരു സമാധാനവും ഇല്ല ഞാൻ ഒന്ന് വേഗം പോയി വരാം..

നീ പോകേണ്ട അത്രതന്നെ…

ഞാൻ പോകും അവൾ തറപ്പിച്ചു പറഞ്ഞു..

നിന്റെ വാശി ആണോ എന്റെ വാശി ആണോ ജയിക്കുക എന്ന് നമുക്ക് നോക്കാം..

നീ പോകില്ല നീ സുമേഷിനെ ഭാര്യയാണെങ്കിൽ പോകില്ല അവൻ തറപ്പിച്ചു പറഞ്ഞു…

അവൻ അവളുടെ നെഞ്ചിൽ നിന്ന് കൈയെടുത്ത് തിരിഞ്ഞുകിടന്നു മൗനം പാലിച്ചു…

അവളുടെ ആ പിണക്കം കുറച്ചു ദിവസം നീണ്ടുനിന്നു…

പിണക്കം ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം അതിൽ അധികം പോകാറില്ല ഇത് ദിവസങ്ങളെടുത്തു…

പലനിലക്കും സുമേഷ് പിണക്കം തീർക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു പക്ഷേ അവൾ വാശിയിൽതന്നെ നിന്നു…

പിന്നെ സുമേഷിനും വാശിയായിരുന്നു മനപ്പൂർവ്വം നേരം വൈകി വീട്ടിൽ വരുക…

മദ്യപിക്കാത്ത സുമേഷ് ദിവസവും കൂട്ടുകാരുമൊത്ത് മദ്യപിച്ചു വരുക അങ്ങനെയെല്ലാം തുടർന്നു…

ചീത്തവിളിയും വഴക്കും എല്ലാം ആയിദിവസങ്ങൾ കടന്ന് പോയ്‌ സന്തോഷമായ കുടുംബം പെട്ടെന്ന് സ്ഥി മോശം ആയി തുടങ്ങി …

എപ്പോഴാണ് അവളിൽ മാറ്റം വന്നു തുടങ്ങിയത് എന്ന് സുമേഷിനെ അറിയില്ല….

ഗൗരിയുടെ ഏട്ടനെ ഇവിടെ വെച്ച് ഒരു ദിവസം കണ്ടിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു..

സ്വയബോധം ഇല്ലെങ്കിലും അവളുടെ ആരെങ്കിലും കണ്ടാൽ അവൾക്ക് മനസ്സിലാകുമായിരുന്നു….

അതിനെക്കുറിച്ച് എന്നോട് പറയാറുണ്ടായിരുന്നു..

ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല എന്ന് അവൾ പറഞ്ഞു….

അച്ഛാ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു സുമേഷ്,,,

വിഷ്ണു ആണ് അവന്റെ കയ്യിൽ ഉള്ള ചോറ്റുപാത്രത്തിലെക്ക് അത്ഭുതത്തോടെ നോക്കി സുമേഷ്…

ഇത് എവിടുന്നാ ടാ സുമേഷ് ചോദിച്ചു…

ഞാൻ തന്നെ ഉണ്ടാക്കിയതാണ് അച്ഛൻ വല്ലതും കഴിച്ചോ വിഷ്ണു ചോദിച്ചു…

ഇല്ല കഴിച്ചില്ല മോൻ കഴിച്ചോ സുമേഷ് ചോദിച്ചു….

ഞാൻ കഴിച്ചു അച്ഛൻ പോയി കഴിക്കൂ ഞാൻ നിൽകാം ഇവിടെ വിഷ്ണു പറഞ്ഞു….

നീ എന്താ ഉണ്ടാക്കിയത് സുമേഷ് ചോദിച്ചു..

ചോറും പിന്നെ മോരു കറിയും…

ഏഴാം ക്ലാസിൽ പഠിക്കുന്ന അവനെ നോക്കി നിന്നു സുമേഷ്…

അവൻ വളർന്നിരിക്കുന്നു തോന്നിപ്പോയി അപ്പോൾ സുമേഷിന്..

ഒരുദിവസം ഗൗര്യ പറഞ്ഞത് സുമേഷിനെ ഓർമ്മവന്നു….

വിഷ്ണുവിന് അത്യാവശ്യം പാചകം ചെയ്യാൻ എല്ലാം ഞാൻ പഠിപ്പിച്ചു കൊടുത്തു ഏട്ടാ…

അത് കേട്ടപ്പോൾ ഞാൻ അന്ന് അവളോട് ഒരുപാട് ചൂടായി നീ അവനെ അടുക്കള പണിയെടുപ്പിച്ച് നിർത്തിക്കോ പഠിക്കേണ്ട എന്നൊക്കെ…

അപ്പോൾ എനിക്ക് ഒരു തുണ വേണ്ടേ സുമേഷ് ഏട്ടാ…

ആണായും പെണ്ണായും നമുക്ക് അവനെ അല്ലേ ഈശ്വരൻ തന്നത്…

പക്ഷേ ഇപ്പോൾ അത് ഒരു ഉപകാരം ആയി തോന്നുന്നു…

എന്തായാലും ഒരു ആൺകുട്ടിയെ അല്ലേ ഈശ്വരൻ തന്നിട്ടുള്ളത് സാരമില്ല…

വിഷ്ണു കൊണ്ട് വന്ന ചോറ് വാരി കഴിക്കുമ്പോൾ അവൻ ഓർമ്മകൾ പുറകിലോട്ട് പിന്നെയും പോയി….

ദിവസവും വൈകി വരുന്ന സുമേഷ് ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സുമേഷിന്റെ മദ്യപാനവും അവൾ തന്നെ പിണക്കം തീർക്കാം എന്ന് തീരുമാനിച്ചു….

അന്ന് ഒരു ദിവസം സുമേഷ് വന്നപ്പോൾ കുടിച്ചിട്ട് ഉണ്ടായിരുന്നില്ല….

കുളിക്കാൻ ഉള്ള തോർത്തും സോപ്പും എടുത്തു ഗൗരി അടുത്തേക്ക് ചെന്നു…

ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

എന്താണ് സുമേഷ് ചോദിച്ചു…

ഏട്ടനെ വിശ്വസിച്ച എട്ടന്റെ കൂടെ പോരുമ്പോൾ ഈ ഗൗരിക്ക് അധികം സ്വപ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

ചെറിയൊരു വീട് ചെറിയൊരു കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞ് പോകണം…

ഈ നിമിഷം വരെ ഏട്ടൻ എന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിചിട്ടില്ല എല്ലാം എന്റെ ഇഷ്ടത്തിന് നടത്തി തരുന്നുണ്ട്…

ഞാൻ വാശിപിടിച്ചത് എന്റെ തെറ്റ് തന്നെയാണ് ഒരുപാട് നാണംകെടുത്തി യിട്ടുണ്ട് എന്റെ വീട്ടുകാർ ഏട്ടന്…

അച്ഛനും അമ്മയും ഏട്ടനും ആയതുകൊണ്ട് ഞാൻ ചിലപ്പോൾ അത് മറന്നു എന്ന് ഇരിക്കാം..

പക്ഷേ ഏട്ടന് അത് ഒരിക്കലും മറക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി…

പൊന്നുപോലെ നോക്കി വളർത്തിയത് ആണ് അമ്മ…

അമ്മയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞതാണ് തെറ്റാണെങ്കിൽ ഏട്ടൻ എന്നോട് പൊറുക്കണം…

ഇനിയൊരിക്കലും ഞാൻ എന്റെ വീട്ടിൽ പോകണം അല്ലെങ്കിൽ അമ്മയെ കാണണമെന്നോ ഏട്ടനോട് പറയില്ല ഏട്ടനു എന്നെങ്കിലും മനസ്സു മാറുകയാണെങ്കിൽ മാത്രം ഞാനും ഏട്ടനും കൂടി പോകാം…

ഒരു ദുശീലവും ഇല്ലാത്ത ഏട്ടൻ ഇനി കള്ള് കുടിക്കരുത് ഇതിനെച്ചൊല്ലി ഏട്ടൻ ഒരിക്കലും വിഷമിക്കരുത് എന്റെ ഒരു അപേക്ഷയാണ്…

എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു…

അവൻ അവളെ മാറോട് ചേർത്ത് മുടിയിഴകൾ തലോടി…

രാത്രിയിൽ സുമേഷ് പറഞ്ഞു ഗൗരിയോട്…

നാളെ നമുക്ക് ഒന്ന് പുറത്തുപോകാം നേരത്തെ..

ഇവിടെ അടുത്ത് എക്സ്പോ 2019എന്ന ഒരു സംഭവം നടക്കുന്നുണ്ട്…

നിനക്കു ഇഷ്ടമുള്ള എല്ലാതും ഉണ്ട്..

ഫുഡ് മേള.. പിന്നെ പുസ്തകമേള.. പിന്നെ ഫാൻസി ഐറ്റംസ്.. പിന്നെ യന്ത്രഊഞ്ഞാല്.. മൃഗശാല സർക്കസ് എല്ലാം ഉണ്ട് നമുക്ക് 10 മണിക്ക്ആകുബോൾ പോകാം…

ലീവ് കിട്ടുമോ അവൾ ചോദിച്ചു…

അതൊക്കെ ഒരു ദിവസമല്ലേ എന്നും ജോലിക്ക് പോകുന്നുണ്ട് നമുക്കും വേണ്ടേ ഒരു സന്തോഷം…

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് ഗൗരി പണിയെല്ലാം കഴിച്ചു…

സുമേഷും ഗൗരിയും വിഷ്ണുവും കൂടി എക്സ്പോ കാണാൻ വേണ്ടി പോയി…

ആളുകൾ ഒരുപാട് ഉണ്ട് തിരക്ക് കുറച്ചു കൂടുതൽ ആയിരുന്നു…

മൃഗശാലയിലും ഭക്ഷണ മേളയിലും സർക്കസ്സും എല്ലാം അവർ ചുറ്റിക്കണ്ടു…

കുപ്പിവളകളോട് അവൾക്കെന്നും പ്രിയമായിരുന്നു അത് സുമേഷിനു അറിയാമായിരുന്നു…

കൈ നിറച്ചു കുപ്പിവളകൾ വാങ്ങി കൊടുത്തു അവൻ….

രാവിലെ കയറി ഉച്ചയായപ്പോൾ സുമേഷ് പറഞ്ഞു…

ഗൗരി യന്ത്ര ഊഞ്ഞാലിൽ കയറാം നമുക്ക് അത് കഴിഞ്ഞ് വീട്ടിൽ പോകാം..

ശരി ഏട്ടാ യന്ത്ര ഊഞ്ഞാലിൽ കയറാൻ മൂന്നുപേരും ടിക്കറ്റെടുത്തു…..

മൂന്നു പേരും ഒന്നിൽ ഇരിക്കാൻ പറ്റില്ല പറഞ്ഞു അവർ…

ഗൗരിയും വിഷ്ണുവും ഒന്നിലും…

വേറെ ഒന്നിലെ സുമേഷും വേറെ ഒരാളും കൂടി ഇരുന്നു..

യന്ത്ര ഊഞ്ഞാൽ തിരിഞ്ഞു തുടങ്ങി ആദ്യ റൗണ്ട് പോയി…

പിന്നെ അടുത്ത റൗണ്ട് തിരിയുമ്പോൾ യന്ത്ര ഊഞ്ഞാലിന്റെ ഒരു ഭാഗത്തെ ഞെട്ട് ഊരി പോന്നു….

മുകളിൽ നിന്ന് ശക്തമായി യന്ത്ര ഊഞ്ഞാൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു..

ആ ചെരിച്ചിലിൽ വിഷ്ണു താഴോട്ട് തെറിച്ചു….

ലൈവ് ആയി ഗൗരി കാണുകയാണ് മകൻ തെറിച്ചു പോകുന്നത് ഗൗരിയുടെ ബോധം പോയി…

അച്ഛാ കഴിഞ്ഞില്ലേ വിഷ്ണു വന്നു ചോദിച്ചു സുമെഷിനോട്…

പെട്ടന്ന് ഒന്നു ഞെട്ടി സുമേഷ്…

വിഷ്ണു ചോറ്റുപാത്രത്തിലേക്ക് നോക്കി ചോറ് കറിയും അങ്ങനെ തന്നെ ഇരിക്കുന്നു…

അപ്പോൾ അച്ഛൻ കഴിച്ചില്ലേ ഭക്ഷണം വിഷ്ണു ചോദിച്ചു…

അച്ഛൻ ഇഷ്ടമായില്ലേ എന്നുകൂടി ചോദിച്ചു…

പിന്നെ അച്ഛനെ ഒരുപാട് ഇഷ്ടമായി ഗൗരി വെക്കുന്ന അതേ ചോറും മോരു കറിയും…

പിന്നെ എന്താ കഴിക്കാത്തത് അമ്മ ഉണർന്നിട്ടുണ്ട് ഡോക്ടർ വന്നു പറഞ്ഞു അച്ഛനെ ചോദിക്കുന്നു….

ചോറും പാത്രം അടച്ചുവെച്ച് കൈകഴുകി വിഷ്ണുവും സുമേഷും ഗൗരി കിടക്കുന്ന വാർഡിലെ റൂമിലേക്ക് നടന്നു…

സുമേഷിനെ കണ്ടപ്പോൾ ഗൗരി ചോദിച്ചു…

ഏട്ടാ നമ്മുടെ മോൻ വന്നോ എന്റെ വിഷ്ണു….

ഗൗരി പ്രസവിച്ച മോനെ നോക്കി സുമേഷ് പറഞ്ഞു ഇല്ല ഗൗരി അവൻ സ്കൂളിലാണ് കുറച്ചുകഴിയുമ്പോൾ വരുമെന്ന്…..

സുമേഷ് അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

വിഷ്ണുകാണാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

സുമേഷ് ഡോക്ടർ വിളിച്ചു…

സാർ..

ഒരു രണ്ടു മാസം ചിലപ്പോൾ ഇവിടെ കിടക്കേണ്ടിവരും ഗൗരിക്ക്….

അവളുടെ ഓർമയിൽ വിഷ്ണു സ്വന്തം മകൻ കണ്ണിന്റെ മുന്നിൽ നിന്ന് തെറിച്ച് വീണ് മരിച്ചു എന്നതാണ്…

ഷോക്കിൽ നിന്ന് മോചിതനാകാൻ കുറച്ചു സമയം എടുത്തു എന്ന് വരു…

കൃത്യമായി മരുന്ന് എല്ലാം കൊടുക്കുക നമുക്ക് പ്രാർത്ഥിക്കാം….

തെറിച്ചുവീണ വിഷ്ണു മരിച്ചില്ല അവൻ വീണത് അതിനുതാഴെ കെട്ടിയിരുന്ന സിറ്റിന്റെ മുകളിലായിരുന്നു….

പക്ഷെ ഗൗരിയുടെ ബോധം വരുമ്പോൾ ഗൗരി ഹോസ്പിറ്റൽ ആണ്…

പഴയ സ്ഥിതിയിലേക്ക് അവൾ തിരിച്ചു വന്നില്ല ഇന്നും മകനെ നഷ്ടപ്പെട്ട ഒരു അമ്മയെ പോലെ ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞു നടക്കുന്നു….

ഇടക്കിടക്ക് അവൾ അലറും എനിക്ക് എന്റെ മകനെ കാണണം എന്നൊക്കെ പറഞ്…

രാവിലെയും വൈകിട്ടും അപ്പോൾ ഷോക്ക് കൊടുകും പിന്നെ മൂന്നുനേരം ഗുളികയും…

മോൻ അമ്മയെ നോക്ക് ഞാൻ പോയി ഭാസ്കരൻ മാമന്റെ കയ്യിൽ നിന്ന് കുറച്ച് കാശ് വാങ്ങി വരാം സുമേഷ് പറഞ്ഞു….

ശരി അച്ഛാ സുമേഷും വിഷ്ണുവും പുറത്തേക്ക് പോന്നു….

സുമേഷ് പുറത്തിറങ്ങി പോകുമ്പോൾ ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി…

സുമേഷിനെ തന്നെ നോക്കി വിഷ്ണു നിൽക്കുന്നത് കണ്ടു….

ഗേറ്റ് കടന്ന് പെട്ടെന്ന് സ്പീഡിൽ ഒരു കാർ ഹോസ്പിറ്റൽ മുന്നിൽ നിന്നു….

അതിൽനിന്ന് മൂന്നാലു പേർ വട്ടം പിടിച്ച് ഒരാളെ ഇറക്കുന്നു…

ഒരാൾ കൂടി ഇവിടെ വിരുന്നു വന്നിരിക്കുന്നു മനസ്സ് ആരോടെന്നില്ലാതെ പറഞ്ഞു…

എന്നെങ്കിലും എന്റെ മകനെ തിരിച്ചു കിട്ടുമെന്ന് വിശ്വാസത്തിൽ ഗൗരി ഭ്രാന്താശുപത്രിയിൽ ആ സെല്ലിൽ കഴിയുന്നു….

എന്നെങ്കിലും എന്റെ ഭാര്യ ഗൗരി എന്റെ ജീവിതത്തിലേക്ക് പഴയതുപോലെ തിരിച്ചുവരും എന്ന വിശ്വാസത്തിൽ സുമേഷും…

സ്നേഹത്തോടെ ബദറുൽ മുനീർ പി കെ…

രചന: ബദറുൽ മുനീർ പി കെ

Categories
Uncategorized

എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം… “എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം …. താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞേക്ക് …”

രചന: sampath unnikrishnan

ഭ്രമം

“എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം …. താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞേക്ക് …”

വീട്ടിലേക്കു വരുത്തിയ ബ്രോക്കർ കുഞ്ഞപ്പന്റെ കീശയിൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടും തിരുകി കയറ്റി ഞാൻ ഇത് പറയുമ്പോൾ കുഞ്ഞപ്പൻ തന്റെ ഉള്ളിൽ വിരിഞ്ഞ നൂറു സംശയങ്ങളത്രയും തല കുലുക്കി ഒരു കള്ള ചിരിയിലൊതുക്കി…

“ഞാൻ തന്നെ ഇതിന്റെ ഇടയിൽ നിക്കണോ കുഞ്ഞേ…… ”

“തനിക്കു വേണ്ടുന്നതെന്തും ഈ വേണു തരും ……. തനിക്കറിയാല്ലോ പഴയ വേണു അല്ല ഞാനിപ്പോൾ ……പണവും അതോടൊപ്പം പ്രതാപവുമായി ……”

“അതിപ്പോ ഈ നാട്ടിൽ ആർക്കാണ് അറിയാൻ പാടില്ലാത്തത് …. പഴയൊരു ചീത്തപ്പേര് പൈസക്കാരനായി തിരിച്ചു വന്നതോടുകൂടി മാറി കിട്ടിയല്ലേ…. ഇനിയിപ്പോ ഈ നാട്ടിലെ ഏതു വീട്ടിലും ധൈര്യയായി പെണ്ണാലോചിക്കാം ……..”

കാലങ്ങളേറെയായി ഞാൻ അവളെ ഉള്ളിൽ കൊണ്ട് നടക്കുന്നു…..

ചിരുത….!!!!

നീട്ടി എഴുതിയ കരിമിഴിയും അതിനിടയിൽ തിളങ്ങുന്ന നക്ഷത്ര കണ്ണുകളും, ശ്രീത്വം വിളങ്ങുന്ന മുഖവും, വടിവൊത്ത ഉടലും, ഈ നാട്ടിലേക്ക് തിരിച്ചു വന്നിട്ട് രണ്ടുമൂന്നു ദിവസമായുള്ളെങ്കിലും അവളറിയാതെ പലാവർത്തി ഞാൻ അവളെ കണ്ടുകഴിഞ്ഞു …

അവളോടെനിക്കു പ്രണയമാണോ…….!!! പ്രണയം ഒരാൾക്ക് മാത്രം തോന്നുന്ന ഒരു വികാരമാണോ …. അറിയില്ല….!!!!പക്ഷെ ഒന്ന് മാത്രമറിയാം അവളുടെ ഉടലിനോടുള്ളൊരു ഭ്രമം ചില സമയങ്ങളിൽ എന്നെ വല്ലാതെ മത്തു പിടിപ്പിക്കാറുണ്ട്…..

അത്രത്തോളം മത്ത് പിടിപ്പിക്കുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നെനിക്കറിയില്ല പക്ഷെ ഒന്ന് മാത്രമറിയാം ഇതിനോടകം തന്നെ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു അവൾ…. അത്രത്തോളം എന്റെ ചിന്തകളെ അവൾ സ്വാധീനിച്ചു….

അവളെ സ്വന്തമാക്കണം ഇനിയും ഉറക്കമില്ലാത്ത രാത്രികളെ പേറാനാവില്ല ……

തീർത്തും ഒറ്റക്കായ രാത്രികളിൽ എന്റെ ശിരസ്സ് ചൂടുപിടിപ്പിക്കുന്ന ചിന്തകളെ എനിക്ക് അവളോട് ചേർത്തലിയിക്കണം…..

പല നാടും നഗരവും അലഞ്ഞും തിരിഞ്ഞും വെട്ടിപ്പിടിച്ചും പണമുണ്ടാക്കി കാലങ്ങൾക്കിപ്പുറം തിരിച്ചു വന്നതു പോലും അവൾക്കു വേണ്ടിയാണ്……

അന്ന് രാത്രി മുറ്റത്തെ പാരിജാതത്തിന്റെ കീഴെ പഴയ ഓർമകളും മനസിലിട്ട് താലോലിച്ചു ചണം പിരിച്ച കട്ടിലിൽ ഞാൻ കിടന്നു …. വന്ന ദിവസം ഈ വീട്ടിലേക്കു കേറിയപാടെ പൊടി പിടിച്ചു കിടന്നിരുന്ന ഈ കട്ടില് എടുത്തു മരച്ചുവട്ടിലിട്ടു ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ പാരിജാത പൂക്കൾ വീണൊരു മണിമഞ്ചൽ തീർത്തിടട്ടെ …..

അതിലങ്ങനെ കിടക്കുമ്പോഴും ഒറ്റക്കാണെന്നുള്ള ചിന്ത എന്നെ അലട്ടിയില്ല …. ചുറ്റിലും ചീവീടുകൾ മത്സരിച്ചു നിലവിളിക്കുന്നുണ്ട് ….. ആകാശം നിറയെ നക്ഷത്രങ്ങളും പൂർണ്ണ ചന്ദ്രനും …. പൂർണചന്ദ്രനിൽ ഞാൻ ചിരുതയുടെ ചിരി കാണുന്നു…….ഒരുപക്ഷെ അതാവണം ആ ഒന്നര സെന്റ് സ്ഥലത്തിലും പുരയിടത്തിലും ഞാൻ ഒറ്റക്കാണെന്ന ചിന്ത എന്റെ മനസിലേക്ക് കടന്നു വരാതിരിന്നത്….. പെട്ടന്ന് ഒരു പാരിജാതം ഉതിർന്ന് എന്റെ മുഖത്തു വന്നു വീണു ……. രാത്രിയിൽ പാരിജാതത്തിനു സുഗന്ധം കൂടും എന്ന് കേട്ടിട്ടുണ്ട്…..

ഇരുപത്തി നാലാം വയസിൽ തുടങ്ങിയ അനാഥത്വം അത് കാലങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ….. മിക്ക രാത്രികളിലും എന്റെ സ്വപനത്തിൽ വരാറുള്ള നിഗുഢമായൊരു ഗുഹാ കവാടം പോലെ കാണപ്പെടുന്നു ഗുഹക്കു പുറത്തു കൂട്ടുകാരുണ്ട്,നാട്ടുകാരുണ്ട് കൈപിടിച്ചു കയറ്റിയവരുണ്ട് ചവുട്ടി താഴ്ത്തിയവരുണ്ട്…….. അതിനുള്ളിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുമ്പോൾ കൂറ്റാക്കൂറ്റിരുട്ട് കണ്ണിൽ തറഞ്ഞു കയറുന്നു…. പക്ഷെ ഗുഹക്കകമുള്ള വളഞ്ഞു പുളഞ്ഞ വഴി ചെന്ന് അവസാനിക്കുന്നതോ ഒരു തരി വെളിച്ചത്തിലും… അവിടെ വച്ച് സ്വപനം അവസാനിക്കാറുണ്ട് എന്തെ എനിക്ക് മുഴുവൻ കാണാൻ കഴിയാത്തത്…..എനിക്കുത്തരമില്ല.

രാത്രി എപ്പോഴോ ഏതോ യാമത്തിൽ ഉറങ്ങി പോയിരുന്നു …..പിറ്റേന്ന് ഉറക്കമുണർന്നത് കുഞ്ഞപ്പൻ ബ്രോക്കറുടെ വിളി കേട്ടാണ് അവൾക്കും അവളുടെ വീട്ടുകാർക്കും സമ്മതമാണ് പോലും ….. ഇതിത്ര പെട്ടന്ന് നടക്കുമെന്ന് ഞാനും കരുതിയിരുന്നില്ല……

എന്നെ അവളും ശ്രദ്ധിച്ചിരുന്നുവോ … ഞാനാണെന്ന് അറിഞ്ഞും സമ്മതിച്ചുവോ എനിക്കു വിശ്വസിക്കാനായില്ല അതോ പണം അവളുടെ കണ്ണിലും പൊടി ഇട്ടുവോ …. പണം അങ്ങനാണല്ലോ….ചില നേരത്തേക്കെങ്കിലും മനുഷ്യരുടെ കാഴ്ച മറക്കാൻ കെല്പുള്ളവൻ…

പിന്നീടെല്ലാം പെട്ടന്നായിരുന്നു …..എല്ലാം പെട്ടന്ന് ലഘുവായ ചടങ്ങിൽ നടത്തണം എന്ന എന്റെ ആവശ്യത്തിൽ അവളും വീട്ടുകാരും സമ്മതിക്കുകയായിരുന്നു…. അതികം വൈകാതെ തന്നെ അടുത്ത അമ്പലത്തിൽ വച്ചു ചെറിയൊരു ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി……. എന്റെ വീട്ടിലേക്കു അവളെ കൈ പിടിച്ചു കയറ്റി….. അവളുടെ ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞു പോയതിനു ശേഷം …. എന്റെ വീട്ടിൽ വീണ്ടും നിശബ്ദത നിറഞ്ഞു …..

സന്ധ്യ മയങ്ങി തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യമോർത്തത്….. ഞങ്ങൾ തമ്മിൽ ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടുപോലുമില്ല …..

എന്നെ ബോധിച്ചു തന്നെയാണോ സമ്മതം മൂളിയത് എന്ന് പോലും ഞാൻ ആരാഞ്ഞിട്ടില്ല ……

അകത്തളത്തിലെന്തോ ധൃതിയിൽ ഒരുക്കി കൊണ്ടിരുന്ന അവളെ ഞാൻ അരികിലേക്ക് വിളിച്ചു ……

” നമ്മൾ തമ്മിൽ പഴയൊരു കണക്കുണ്ട് ഓർമ്മയുണ്ടോ …???”

എന്റെ ചോദ്യം കേട്ടതും തല താഴ്ത്തി നിന്നിരുന്ന അവൾ എന്റെ മുഖത്തേക്കൊന്നു തുറിച്ചു നോക്കി ….

“ഇല്ല ഞാൻ ആദ്യായിട്ട് കണ്ടത് ബ്രോക്കർ ഫോട്ടോ കാണിച്ചപ്പോഴാണ്…”

ഒരുപാടു കാലങ്ങൾക്കു മുൻപ് നടന്ന കാര്യം അവളുടെ മനസ്സിന്റെ കോണിൽ ഒരു ചെറിയ അവശിഷ്ടമായി പോലും അവശേഷിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കി …..

“നമുക്കാ പാരിജാതത്തിന്റെ ചുവട്ടിൽ പോയിരിക്കാം …”

എന്റെ ചോദ്യത്തിന് അവൾ ഒന്ന് തലകുലുക്കുക മാത്രം ചെയ്തു ….

ഞാൻ മര ചുവട്ടിലെ കട്ടിൽ ലക്ഷ്യമാക്കി നടന്നു അവൾ പുറകെയും ….. ഓർമ്മകൾ ഉറങ്ങുന്ന ചണം പിരിച്ച കട്ടിലിൽ ഞാൻ ഇരുന്നു അവളെ അരികിലിരിക്കാൻ ആവിശ്യപ്പെട്ടു….

“ഒരുപക്ഷെ എന്നെ ഓർമകാണില്ലായിരിക്കും…. വെണ്മല സ്കൂളിലെ കഞ്ഞിവെപ്പുകാരി ദേവകിയമ്മയെ ഓർമ്മ കാണും ….”

“അറിയാം ഓർമയുണ്ട് …. ”

“എന്റെ അമ്മ …

പിഴച്ചു പെറ്റവനെന്നും തന്തയില്ലാത്തവനെന്നും നാട്ടുകാരും സഹപാഠികളും കൂട്ടുകാരും കളിയാക്കിയപ്പോഴും വെറുപ്പായിരുന്നു എത്രെ ചോദിച്ചിട്ടും അച്ഛന്റെ പേര് പറഞ്ഞു താരാതിരുന്ന അമ്മയോട്

തള്ളിപറഞ്ഞിട്ടുണ്ട്, ആക്ഷേപിച്ചിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട് …..ആട്ടി അകറ്റിയിട്ടുണ്ട് എന്നിട്ടും തിരിച്ചു സ്നേഹം മാത്രം തന്നിട്ടുള്ളു………മരിക്കുവോളം എനിക്കതു മനസ്സിലായില്ലെന്ന് മാത്രം …. സ്കൂളിൽ സ്വന്തം മോളെ പോലെ സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ചീരു പെണ്ണിനെ കുറിച്ച് ദിവസവും വന്നു വീട്ടിൽ പുലമ്പുന്നത് കേൾക്കാം…..

മോളായി ജനിപ്പിചൂടായിരുന്നോ എന്ന് ദൈവത്തോട് പരാതി പറയുന്നത് കേൾക്കാം …..

അങ്ങനെ ചെറുപ്പം മുതൽ കൂടിയതാണ് പെണ്ണെ എന്റെ ഉള്ളിൽ നിന്റെ പേരും രൂപവും …..

മാസങ്ങളും വർഷങ്ങളും കടന്നു പോയിട്ടും എന്റെ അമ്മക്ക് നിന്നോടുള്ള സ്നേഹത്തിനു മാത്രമൊരു കുറവും വന്നില്ല എന്തെന്നറിയില്ല എന്നേക്കാൾ ഇഷ്ടം അമ്മക്ക് നിന്നോടായിരുന്നു …..അതുകൊണ്ടു തന്നെയാണ് എവിടെ കണ്ടാലും ഓടി വന്നു ചേർത്ത് പിടിക്കാറുള്ളത്…..കൂടെ നിർത്തി കൊഞ്ചിക്കാറുള്ളത് …..

ഒരിക്കലൊരു ദിവസം നിന്നെ എന്റെ മരുമോളായി കൂട്ടി കൊണ്ട് വരാമോ എന്നൊരു ആഗ്രഹം എന്നോട് ചോദിച്ചു ….. ഞാനന്ന് നിങ്ങൾക്ക് വേറെ പണിയില്ലേ തള്ളേ എന്നു പറഞ്ഞു ആട്ടിയെങ്കിലും…. എന്റെ ഉള്ളിലും വല്ലാത്തൊരു ആഗ്രഹം തന്നെ ആയിരുന്നു കെട്ടിക്കൊണ്ടു മോളായി തന്നെ കയ്യിൽ കൊടുക്കണമെന്നത്…..

അതുകൊണ്ടു തന്നെയാണ് ഷാജോൺ ചേട്ടന്റെ വർഷോപ്പിൽ കൂലിക്കു നിന്നിരുന്ന ഞാൻ അർഹതപെട്ടതല്ല എന്നറിഞ്ഞിട്ടും ഒരു പ്രണയാഭ്യർത്ഥനയുമായി നാട്ടിലെ പ്രമാണിടെ മോൾടെ അടുത്തേക്ക് വന്നത് ….. അന്ന് കീറിയ കൈലിയും ലൂണാർ ചെരുപ്പും മുഷിഞ്ഞ ഷർട്ടും ഇട്ടു വന്ന എന്നെ നിന്റെ ആങ്ങളമാരെ കാണിച്ചു പേടിപ്പിച്ചു

ഇപ്പോൾ ഓർമവന്നോ…..?

“ഉം …”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു …. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നല്ലതു പോലെ ഭയന്നിട്ടുണ്ടെന്നെനിക്കു തോന്നി കാരണം ആവൾ മരം കോച്ചുന്ന മകര തണുപ്പിലും വിയർക്കുന്നത് ഞാൻ കണ്ടു….

ഞാൻ അതൊന്നും കണ്ടില്ലെന്നു നടിച്ചു തുടർന്നു…

“പിന്നീട് നീ പോയതിനു ശേഷം അവർ എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി ചതച്ചു … അതും പോരാത്തതിന് കൂടി നിന്ന നാട്ടുകാരുടെ തന്തയില്ലാത്തവനെന്ന കളിയാക്കലും കൂകിവിളിയും … ഓരോരുത്തന്മാർക്കു പ്രണയത്തിന്റെ പേരിലും ഇത്തിരി നേരത്തെ കാമത്തിന്റെ പേരിലും ഓരോന്നു കൊരുത്തിട്ടാൽ മതിയല്ലോ അനുഭവിക്കുന്നത് കൊരുത്തിട്ട ജീവനും ജീവൻ ചുമക്കുന്നവരുമല്ലേ …..”

എങ്ങോ നോക്കി ഉള്ളിലുള്ളത് മുഴുവൻ അവൾക്കു മുൻപിൽ തുറന്നപ്പോൾ അവൾടെ കണ്ണുകൾ പേമാരി കുത്തിയൊലിക്കുന്ന പോലെ ഒലിക്കുന്നതു കണ്ടു……

“വിഷമിക്കണ്ട എനിക്ക് പഴയ ദേഷ്യമൊന്നുമില്ല …..

ഞാൻ ഈ മടിയിലൊന്നു കിടന്നോട്ടെ ….. ”

എന്റെ ചോദ്യം കേട്ടവൾ അമ്പരന്നിരിക്കണം അതാണ് എന്ത് ചെയ്യണം എന്ത് പറയണമെന്നറിയാതെ മിഴിച്ചു നോക്കി ഇരുന്നത്….

“ഞാൻ ഈ മടിയിൽ ഒന്ന് തലവെച്ചു കിടന്നോട്ടെ എന്ന് ….”

ഞാൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു….. അമ്പരന്നു മിഴിച്ചു നിന്നവൾ പെട്ടന്ന് തന്നെ സാരി തുമ്പാൽ കണ്ണുകൾ തുടച്ചു …. എനിക്ക് കിടക്കാൻ മടി ഒരുക്കി …..

“കിടന്നോളു …”

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ….

ആ മടിയിൽ തലവച്ചു ഞാൻ കിടന്നു …….

എനിക്കീ ഉടലിനോടുള്ളതൊരു ഭ്രമം തന്നെയാണ് മടിയിൽ തല വെച്ച് കിടക്കാനും കൈ കൊണ്ട് മുടി തലോടി താരാനും ആഗ്രഹിക്കുന്ന ഒരു തരം ഭ്രമം കാമത്തിലേക്കു വഴുതാത്തൊരു ഭ്രമം അമ്മ തൻ വാൽസല്യത്തിൻ ഭ്രമം …

പാരിജാതത്തിന്റെ പരിമളം നാസിക തുളഞ്ഞു കേറുന്നു …എന്റെ അമ്മ ചങ്കു പൊട്ടി ഇല്ലാതായ കട്ടിലിൽ അമ്മയുടെ അവസാന ആഗ്രഹം സാധിച്ച നിർവൃതിയിൽ ഞാൻ അവളുടെ മടിയിൽ മയങ്ങവേ ആ സ്വപനം വീണ്ടും എന്റെ ഉള്ളിൽ പൂത്തു ……

ഗുഹക്കുള്ളിലെ വളഞ്ഞു പുളഞ്ഞ വഴികൾ ചെന്നവസാനിക്കുന്നത് ഒരു തരി വെളിച്ചത്തിൽ ആ വെളിച്ചത്തിൽ അമ്മയുടെ ചിരിക്കുന്ന മുഖം……

കാലം തൻ ഘോര ശബ്ദത്തിൽ വിളിച്ചോതി ‘കൂടെ ഉണ്ട് കൂടെ തന്നെ ഉണ്ട് ‘

അതെ കൂടെ തന്നെ ഉണ്ട് ഞാൻ ഒറ്റക്കായിരുന്നില്ല ഇത്രയും കാലം…

ശുഭം

ലൈക്ക് ഷെയർ ചെയ്യണേ…

രചന: sampath unnikrishnan

Categories
Uncategorized

സൗന്ദര്യമില്ലന്ന് പറഞ്ഞു വന്ന ചെക്കൻ മടങ്ങി പോകണ്ടല്ലോന്ന് കരുതിയ ഇല്ലാത്ത ക്യാഷ് മുടക്കി ഞാൻ നിന്നെ ഒന്ന് സുന്ദരിയാക്കിയത്.. .

രചന: Umai Muhammad

ടൗണിലെ ബ്യുട്ടീപാർലറിൽ പോയി തിരിച്ചു വരുന്ന വഴിയാണ് ഞാനും എന്റെ ചങ്ക് കൂട്ടുകാരി സിത്തുവെന്ന് ഞാൻ വിളിക്കുന്ന എന്റെ സ്വന്തം സിത്താരകുട്ടിയും… അത്യാവശ്യം സൗന്ദര്യമൊക്കെയുള്ളയെനിക്ക് സൗന്ദര്യം പോരാന്ന് പറഞ്ഞു സ്വന്തം ചിലവിൽ അത്‌ കൂട്ടാൻ കൊണ്ട് പോയതാണ് അവളെന്നെ….

എന്റെ പൊന്നു സിത്തു…. ഒന്ന് വേഗം പോ എനിക്ക് പേടിയാവുന്നു… അവരെങ്ങാനും വന്നു, എന്നെ കാണാതെ തിരിച്ചു പോയാൽ അച്ഛൻ പിന്നെ എന്നെ അങ്ങ് കൊല്ലും….

കിടന്നു പിടക്കാതെടി പെണ്ണേ ഈ ചക്കടാ വണ്ടി ഓടിയെത്തണ്ടെ…

ഞാൻ അപ്പഴേ നിന്നോടു പറഞ്ഞതല്ലേ… ഈ ബ്യുട്ടീപാർലറോന്നും എനിക്ക് വേണ്ടന്ന്…

ഓഹ്‌.. പിന്നേയ് നീ ലോകസുന്ദരിയല്ലേ കണ്ട ഉടനെ നിന്നെ ഇഷ്ട്ടാവാൻ…

ആഹ് ഉള്ള സൗന്ദര്യം വച്ചു ഇഷ്ട്ടാവുന്നവനെ മതിയെനിക്ക്…

ഓഹ് എന്നിട്ടാണല്ലോ യുക്യാമിൽ ഫോട്ടോ എടുത്ത് വെളുപ്പിച്ചു കെട്ടാൻ പോകുന്നവന് അയച്ചു കൊടുത്ത്.

അത്‌ പിന്നെ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ എ ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ..

നീ അതികം ഡയലോഗ് അടിക്കല്ലേ… സൗന്ദര്യമില്ലന്ന് പറഞ്ഞു വന്ന ചെക്കൻ മടങ്ങി പോകണ്ടല്ലോന്ന് കരുതിയ ഇല്ലാത്ത ക്യാഷ് മുടക്കി ഞാൻ നിന്നെ ഒന്ന് സുന്ദരിയാക്കിയത്.. എന്നിട്ട് കുറ്റം എനിക്കും… അതെല്ലെങ്കിലും അങ്ങനെയെ വരൂ… എന്തൊക്കെയായിരുന്നു അന്നൊക്കെ മോളുടെ ഡയലോഗ്, ചെറുപ്പം മുതൽ ഒരുമിച് കളിച്ചു വളർന്നതല്ലേ നിന്നെ പിരിയാൻ വയ്യാ. അതോണ്ട് കെട്ടുന്നെങ്കിൽ ഒരു വീട്ടിലേക്ക് കെട്ടിപോകാം.. ചക്കയാണ് മാങ്ങയാണ്… തേങ്ങയാണ്.. എന്നിട്ടിപ്പോ തൊലി വെളുത്ത ഒരു ചെക്കനെ കണ്ടപ്പോ അവൾക് എന്നെയും വേണ്ടാ എന്റെ സൗഹൃദവും വേണ്ടാ…

ഡീ അങ്ങനെ ഒന്നും പറയല്ലേ… നിനക്കറിയാലോ അച്ഛന്റെ സ്വഭാവം പറഞ്ഞ പറഞ്ഞതാ… അച്ഛനെ വിഷമിപ്പിക്കാൻ വയ്യാത്തോണ്ടാ…

ഡീ.. ഡീ.. ഒരു മാതിരി കാമുകന്മാരോട് പറയുന്ന ഊള ഡയലോഗ് എന്നോട് പറയല്ലേ… ഒരു തേപ്പ് മണക്കുന്നുണ്ടെനിക്ക്… അവനെ കണ്ടു നിനക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് ഈ ചാട്ടം കാണുമ്പോഴെ എനിക് മനസ്സിലാകുന്നുണ്ട്.. പിന്നെ എനിക്ക് നീ അവന്റെ ഫോട്ടോ കാണിച്ച് തരാത്തപ്പോഴേ ഞാൻ ഉറപ്പിച്ചത ഈ തേപ്പ്… എന്നും പറഞ് ഒരു കള്ള ചിരിയോടെ അവളെന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയതും സൈഡിൽ നിന്ന് ഒരു കാർ മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു..

സിത്തു… കാറെന്നു പറഞ്ഞു ഞാനലറിയതും എന്താണ് സംഭവിക്കുന്നതറിയാതെ പകച്ചു പോയ അവളുടെ നിയന്ത്രണം വിട്ടു വണ്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കയറി ഇടിഞ്ഞു പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു…

ഭാഗ്യം ഒന്നും പറ്റിയില്ല… വേഗം എണീറ്റോയെന്നും പറഞ്ഞു ഞാൻ പതിയെ എണീറ്റു ബാക്കിലെ പൊടിതട്ടി കളഞ്ഞു.. പിന്നെ പതിയെ അവൾക്ക് കൂടി ഒരു താങ്ങു കൊടുത്തു….

എവിടെയാടി തെണ്ടി കാർ, അവൾ രൂക്ഷമായി എന്നെ നോക്കികൊണ്ട് ചോദിച്ചു..

അതെ.. കാർ എടുത്തില്ല അവർ എടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളുന്നു തോന്നുന്നു… ഞാൻ എങ്ങനെയോക്കെയോ ഒന്ന് പറഞ്ഞൊപ്പിച്ചു..

വീഴുന്നത് ലൈവ് ആയി കണ്ട കാർ ഡ്രൈവർ പതിയെ ഞങ്ങളുടെ അടുത്തേക്ക് വണ്ടിയുമായി വന്നു, എന്നിട്ട് തല പുറത്തേക്കിട്ടു ആക്കിയൊരു ചോദ്യം..

വല്ലതും പറ്റിയോ….???

സുന്ദരനായൊരു ചെറുപ്പക്കാരൻ ആയത് കൊണ്ടും വീണത് അവർ കണ്ടു എന്നുള്ള ജാള്യത കൊണ്ടും ഞാൻ പതിയെ അവിഞ്ഞോരു ചിരി പാസ്സാക്കി ഇല്ലെന്നു തലയാട്ടി…

എവിടെ നോക്കിയടാ വണ്ടിയെടുക്കുന്നെ… പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ തന്നെ ഒന്ന് ഞെട്ടി പോയി…

ഡീ.. സിത്തു നമ്മൾ തന്നെ വീണതല്ലേ.. ഞാൻ അന്തം വിട്ടു കൊണ്ട് അവളോട് പതിയെ ചോദിച്ചു..

ഒന്ന് മിണ്ടാത്തതിരിക്കക്കെടി പട്ടി, നിനക്ക് പുട്ടിയിട്ട വകയിൽ എന്റെ അഞ്ഞൂറാ പോയത്, അതെങ്കിലും കിട്ടുമോന്ന് നോക്കട്ടെ… ഇപ്പൊ ആര് കണ്ടാലും നമ്മളെ അവൻ ഇടിച്ചിട്ടതാന്നെ തോന്നു…

ശരിയാണല്ലോ… എതിരെ നിൽക്കുന്ന കാർ വീണു കിടക്കുന്ന സ്കൂട്ടി.. കൊള്ളാലോ….

അവൾ വീണ്ടും മുഖത്ത് ഗൗരവം വരുത്തി..

ഡോ തനിക്കെന്താ കണ്ണ് കണ്ടുടെ വണ്ടിവരുന്നത്…

മോളെ ഉടായിപ്പ് കാണിക്കല്ലേ… കണ്ണടച്ചു വണ്ടിയോടിച്ചു പോയി വീണതും പോരാ.. എന്നിട്ട് എന്റെ നെഞ്ചത്തോട്ടു കയറുന്നോ…

ആരാടോ കണ്ണടച്ചു വണ്ടിയോടിച്ചത് ഞാനാണോ… ഞങ്ങൾക് ഭ്രാന്തൊന്നുല്ലാ കണ്ണടച്ചു വണ്ടിയോടിക്കാൻ…

ഡീ.. ചുമ്മാ ഷൈൻ ചെയ്യല്ലേ…

ഞാൻ അല്ല താനാ ഷൈൻ ചെയ്യുന്നേ.. ദേ വണ്ടിടെ സൈഡ് ഗ്ലാസ്‌ പൊട്ടി പോയിരിക്കുവാ.. അത്‌ നന്നാക്കാനുള്ള കാശ് തന്നിട്ട് പോയ മതി മോൻ അല്ലെങ്കിൽ ഞാൻ ഒച്ച വെച്ച് നാട്ടുകാരെ കൂട്ടും നോക്കിക്കോ..

ഡീ സിത്തു… അത്‌ മുമ്പേ പൊട്ടിയതല്ലേ.. ഞാൻ വീണ്ടും അവളോടെന്റെ സംശയം പ്രകടിപ്പിച്ചു…

അവൾ രൂക്ഷമായൊനെന്നെ നോക്കി.. ഫ്രണ്ടായി പോയി അല്ലെങ്കിൽ കൊന്നേനെ എന്നാണെന്ന് തോന്നുന്നു അതിന്റെ അർത്ഥം..

ഡീ.. ഉണ്ടാകണ്ണീ ചുമ്മാ കളിക്കല്ലേ… ഉഡായിപ് കാണിച്ചാൽ… പെണ്ണാണെന്നൊന്നും ഞാൻ നോക്കുല..

ഉണ്ടക്കണ്ണി നിന്റെ കെട്ടിയോളടാ… മര്യാദക്ക് ക്യാഷ് തരുന്നതാ നിനക്ക് നല്ലത്..

ഡീ മത്തങ്ങാ തലച്ചി തന്നോട് ഞാൻ മര്യയുടെ ഭാഷയിൽ പറഞ്ഞു…. ഇനി അതുണ്ടാവില്ല നോക്കോക്കോ.. അപ്പോഴാണ് മറ്റൊരു ശബ്ദത്തിന്റെ ഉടമ പതിയെ അപ്പുറത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങിയത്. മൂപ്പര് ഇത്ര നേരവും മൊബൈലിൽ തല കുമ്പിട്ടിരിക്കുവായിരുന്നെന്ന് തോന്നുന്നു… ഇപ്പഴും തല താണിട്ടു തന്നെയാ നിക്കുന്നെ… അയാളെ കണ്ടതും ഞാനൊന്ന് ഞെട്ടി.. ഈശ്വേരാ…. എന്നെ പെണ്ണുകാണാൻ വരുന്ന ചെക്കൻ…

ഞാൻ പതിയെ അവളുടെ പിറകിലേക്ക് എന്റെ മുഖം മറച്ചു പിടിച്ച്.. ഞങൾ പരസ്പരം ഫോട്ടോ കണ്ടിട്ടുള്ളത് കൊണ്ട് പെട്ടന്ന് തിരിച്ചറിയാൻ സാധ്യതയുണ്ട്..

ഡാ വിട്ടേക്… എന്താന്ന് വിചാരിച്ചാൽ കൊടുത്തിട്ട് വാ.. ഇപ്പൊ തന്നെ വൈകി…

ഏട്ടനൊന്ന് മിണ്ടാതിരിക്ക് ഇവൾക് ഒരെല്ല് കൂടുതലാ.. ചുമ്മാ വഴിപോകുന്നവരോടൊക്കെ തലയിൽ കയറുന്നത് കണ്ടില്ലേ..

ദൈവമേ.. അപ്പൊ അതെന്റെ അനിയനാവേണ്ടവനാണോ…

ഡീ.. ഒന്ന് ഡീസന്റാവ് ഞാൻ പറയണത് ഒന്ന് കേൾക് വാ നമുക് പോക..

നീ മിണ്ടാതിരിക്കെടി.. അവന്റെ അഹങ്കാരം കണ്ടില്ലേ ഇടിച്ചിട്ടതും പോരാ… എന്നിട്ട് ഡൈലോഗടിക്കുന്നു..

ആര് ഇടിച്ചിട്ടു… ഞാൻ വീണ്ടും നിഷ്കളങ്കമായി അവളുടെ മുഖത്തേക്ക് നോക്കി… ഞാൻ എന്തോ പറയാനാഞ്ഞതും അയാൾ എന്റെ മുഖത്ത് നോക്കിയതും ഒരുമിച്ചായിരുന്നു..

ഞാൻ പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

അയാൾ എന്തോ ഓർത്തത് പോലെ വീണ്ടും മൊബൈലേക്ക് നോക്കി.. എന്നിട്ട് വീണ്ടും എന്നെയോന്നു നോക്കി… പിന്നെ ഒരു കള്ളചിരിയോടെ കാറിനു മേൽ ചാരി നിന്നു… ഞാനും പതിയെ മുഖത്തൊരു നാണം വരുത്തി …. ഞങ്ങൾ കണ്ണുകൊണ്ടു പരസ്പരം കഥ പറഞ്ഞു കൊണ്ടിരിന്നു..

ഡോ…..മരകോന്ത താൻ ക്യാഷ് തരുന്നോ അതൊ ഞാൻ പോലീസിനെ വിളിക്കണോ..

മരക്കൊന്തൻ നിന്റെ കെട്ടിയോനാടി ഉണ്ടക്കണ്ണി… നീ വിളിക്കെടി പോലീസിനെ എനിക്കും പറയാനുണ്ട് അവരോട്…

ദേ എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ എന്നും പറഞ്ഞു അവളവന്നെ വകഞ്ഞു മാറ്റി അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഞാൻ പെട്ടന്ന് നോട്ടത്തിൽ നിന്നുണർന്നു അവളുടെ കയ്യിൽ മുറുകെ പിടിച്ച് വലിച്ചു..

ഡീ സിത്തു… ഒന്ന് മിണ്ടാതിരിക്ക് .. ഞാൻ ഒരു കാര്യം പറയട്ടെ.. പ്ലീസ്.

നീ കേട്ടില്ലേ അവൻ എന്റെ കെട്ടിയോനെ പറയുന്നു…

അതിന് നീ കെട്ടീട്ടില്ലല്ലോ.. പിന്നെന്താ…..

എപ്പഴായാലും കെട്ടുലെ.. അപ്പോ അവനെ പറഞ്ഞ, പിന്നെ ഞാൻ നോക്കി നിക്കണോ..

അതപ്പോഴല്ലേ.. ഇപ്പൊ പറയണത് കേൾക്ക് അതെന്നെ പെണ്ണു കാണാൻ വന്ന ചെക്കനും അവന്റെ അനിയനുമാടി… മരപോത്തേ…

അവളൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി…

മ്മ്.. സത്യം..

ദേ ഇവൾ പറഞ്ഞോണ്ട് ഞാൻ ക്ഷമിച്ചു.. അല്ലെങ്കിൽ കാണായിരുന്നു…

നി ക്ഷമിക്കേണ്ടെടീ വിളിക്ക് പോലീസിനെ എന്നിട്ടേ ഞാൻ പോകുന്നുള്ളൂ…

ആഹ്.. നി എന്തേലും ചെയ്യ് ഞങ്ങൾ പോവ്വാ..

വണ്ടി എങ്ങനെയൊക്കയോ ഒന്ന് പൂർവ്വ സ്ഥിതിയിലാക്കി പോകാനാഞ്ഞു..

അവനോടും ചേട്ടൻ കാര്യം പറഞ്ഞെന്നു തോന്നുന്നു..

അപ്പൊ ഇനി വീട്ടിലേക്ക് വരേണ്ട ആവശ്യമില്ലല്ലോല്ലേ.. രണ്ടിന്റെയും സ്വഭാവം മനസ്സിലായി.. അവൻ ആക്കിയൊന്ന് പറഞ്ഞു.. ഞങ്ങൾ ഒന്നും മിണ്ടാതെ പതിയെ വണ്ടിയുമായി സ്ഥലം വിട്ടു..

അങ്ങനെ അത്‌ പോയി കിട്ടി… നല്ലൊരു ചെക്കനായിരുന്നു.. ഞാൻ നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചു..

അത് സാരല്ല.. ആ അനിയൻ ചെക്കന്റെ മോന്ത കണ്ട അറിയാം അവൻ ഉടായിപ്പാണെന്ന്..

അതിന് ഞാൻ ഏട്ടനെ അല്ലെ കെട്ടുന്നെ.. എന്തായാലും നിന്റെ അത്ര വരില്ല… ഞാൻ പതിയെ അവൾക്കിട്ടൊന്ന് താങ്ങി.. ഇനി ഇപ്പൊ ഇതൊക്കെ അച്ഛനോട് പറയുമോന്നാ എന്റെ പേടി… ഒക്കെ പറഞ്ഞുറപ്പിച്ചതാ.. ഞങ്ങൾ കണ്ട് ഇഷ്ട്ടപെട്ട മാത്രം മതീന്ന് പറഞ്ഞതാ… ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യലല്ലോ.. ഞാൻ സ്വയം നെടുവീർപ്പിട്ടു കൊണ്ടിരുന്നു..

ഡീ…. ദേ ആ കാർ പിന്നെയും നമ്മുടെ പിന്നാലെ വരുന്നുണ്ട്. സിത്തു പറയുന്നത് കേട്ട് ഞാനും പതിയെ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു…

ഏട്ടത്തി… ങേ ഏട്ടത്തിയോ ഞാനൊന്ന് ഞെട്ടി…. ഡീ അപ്പൊ എന്റെ കാര്യം ഒക്കെയായി എന്നും പറഞ്ഞു ഞാൻ സന്തോഷം കൊണ്ട് അതിനിടയിൽ അവൾകിട്ടോരു പിച്ചും കൊടുത്തു..

പിന്നേയ് ഒരു കണ്ടീഷൻ എന്റെ ഏട്ടന്റെ കല്ല്യാണത്തിന് ഈ സാദനത്തിനെ ആ പരിസരത്തു കണ്ടു പോകരുത് എന്ന് മാത്രം….. സിത്തൂന്റെ മുഖത്തു നോക്കി അവനത് പറഞ്ഞതും വീർപ്പിച്ച ബലൂണിന്റ കാറ്റ് പോയപോലെ വന്ന സന്തോഷം എങ്ങോട്ടോ പോയി…

വന്ന നീ എന്തു ചെയ്യുമെടാ.. മരപ്പട്ടി…. എന്ന അവളുടെ ചോദ്യവും കൂടിയായപ്പോ തീർന്നു… ഞാൻ ആ ആഗ്രഹമെടുത്ത ദൂരേക്കെറിഞ്ഞു

വന്ന ഞാനങ്ങു കെട്ടും അത്രേ ഉള്ളൂ.. അവന്റെ മറുപടി കേട്ട ഞങ്ങളൊന്ന് ഞെട്ടി..

പിന്നേയ് ഞാനങ്ങു വരുന്നുണ്ട് നിന്റെ അച്ഛന്റെ അടുത്തേക്ക് ഈ തല തെറിച്ച പെണ്ണിനെ എനിക്ക് കെട്ടിച്ചു തരുമോന്നു ചോദിക്കാൻ…

ഇടത്തീ വന്നു പതിഞ്ഞ പോലെ അന്തം വിട്ടു പരസ്പരം നോക്കുന്ന ഞങ്ങൾക്ക് നേരെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ആ കാർ ഒരാക്കത്തോടെ ഞങ്ങളെ കടന്നു പോയ്‌….

രചന: Umai Muhammad

Categories
Uncategorized

മാളു മുത്തേ അഭിയേട്ടൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ. അഭിജിത്തിന്റെ ചോദ്യകേട്ട ശ്രീലക്ഷ്മി മുഖമുയർത്തി അഭിജിത്തിനെ നോക്കി. എന്റെ അഭിയേട്ടാ എനിക്ക് മനസ്സിലാകുന്നുണ്ട്. എനിക്ക് അറിയാം ഏട്ടൻ പറയുന്നതൊക്കെ എനിക്ക് വേണ്ടിയാണെന്ന്. മറ്റാരേക്കാളും അഭിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ടെന്നും എനിക്ക് അറിയാം.

രചന: സിന്ധു ആർ നായർ

മാളു മുത്തേ അഭിയേട്ടൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ.

അഭിജിത്തിന്റെ ചോദ്യകേട്ട ശ്രീലക്ഷ്മി മുഖമുയർത്തി അഭിജിത്തിനെ നോക്കി.

എന്റെ അഭിയേട്ടാ എനിക്ക് മനസ്സിലാകുന്നുണ്ട്. എനിക്ക് അറിയാം ഏട്ടൻ പറയുന്നതൊക്കെ എനിക്ക് വേണ്ടിയാണെന്ന്. മറ്റാരേക്കാളും അഭിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ടെന്നും എനിക്ക് അറിയാം.

അതുകൊണ്ട് ഏട്ടൻ ഒന്നുറപ്പിച്ചോ ഞാൻ കാരണം അഭിയേട്ടൻ വിഷമിക്കാൻ ഇടവരില്ല. ഈ മാളു മുത്ത് അഭിയേട്ടന് തരുന്ന വാക്കാണ്. ഏട്ടൻ പോയി കിടന്നോളു. ഞാൻ കുറച്ച് നേരം കൂടെ വായിച്ചിട്ട് കിടന്നോളാം.

ശ്രീലക്ഷ്മി പറഞ്ഞത് കേട്ട അഭിജിത്ത് അവളുടെ തോളത്തു ഒന്നു സ്നേഹത്തോടെ തട്ടിയിട്ട് തന്റെ റൂമിലേക്ക്‌ പോയി.

അഭിജിത്തിന്‌ അവന്റെ അമ്മ കഴിഞ്ഞാൽ പിന്നെ എല്ലാം ശ്രീലക്ഷ്മി എന്ന മാളു മുത്താണ്.

കുഞ്ഞുനാളിലെ അച്ഛൻ മരിച്ചുപോയ അവൾക്ക് അവളുടെ അമ്മയുടെ രണ്ടാം വിവാഹത്തോടെ അമ്മയും നഷ്ടമായി.

പെൺകുഞ്ഞായതിനാൽ രണ്ടാനനച്ചന്റെ കൂടെ വിടുന്നില്ല എന്നു പറഞ്ഞു അഭിജിത്തിന്റെ അമ്മ കൂടെ കൊണ്ടുവന്നു വളർത്തിയതാണ് ശ്രീലക്ഷ്മിയെന്ന മാളു മുത്തിനെ.

അന്നു മുതൽ അവൾ അവരുടെ മകളായി വളർന്നു. അഭിജിത്തിന്‌ അവൾ ഏറ്റവും പ്രിയമുള്ള കുഞ്ഞി പെങ്ങളായിരുന്നു.

അഭിജിത്തിന്റെ അമ്മ അവളെ തന്റെ മകനെക്കാൾ അധികം സ്നേഹിച്ചു. അഭിജിത്തിന്‌ അതിൽ പരാതിയോ പരിഭവമോ ഇല്ലായിരുന്നു.

അമ്മ എന്തിനെങ്കിലും ആവശ്യത്തിലധികം മാളു മുത്തിനെ വഴക്ക് പറഞ്ഞാൽ അഭിജിത്ത് അമ്മയോട് പിണങ്ങും. അത്രക്കും ഇഷ്ട്ടമാണ് അവന് അവളെ.

രണ്ടു വയസ്സിൽ തങ്ങളുടെ കയ്യിൽ കിട്ടിയ കുഞ്ഞിനെ അവർ പൊന്നു പോലെ നോക്കി വളർത്തി. ഇന്നവൾ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.

ഇപ്പോൾ ഇടക്കിടക്ക് അവളും അമ്മയും കൂടെ വഴക്കിടുന്നത് പതിവായിരിക്കുന്നു. അതാണ് അഭിജിത്തിനെ തളർത്തുന്നത്.

വഴക്കിടുമ്പോൾ മാളു പറയുന്നു എന്നെഎടുത്തുവളർത്തിയോണ്ടല്ലേ അമ്മ എന്നോടിങ്ങനെ എന്ന്.

എന്റെ മകൾ ആയിരുന്നെങ്കിൽ മാളു അങ്ങിനെ പറയുമോ എന്ന് അവന്റെ അമ്മ.

അങ്ങിനെ രണ്ടുപേരുടേം വഴക്ക് പരിഹരിക്കാൻ താൻ ഇടപെടേണ്ടി വരുമ്പഴാണ് അഭിജിത്തിന്‌ സങ്കടം.

അമ്മ വഴക്ക് പറയുമ്പോൾ മാളുവിന്‌ അവളെ ഇഷ്ട്ടം അല്ലാത്തോണ്ടാണ് അമ്മ വഴക്ക് പറയുന്നതെന്ന് അവൾക്ക് തോന്നുന്നതാണ് പ്രശ്നം .

അത് അവൾ അവരുടെ മോൾ അല്ല എന്ന് അറിയാവുന്നതു കൊണ്ടുണ്ടായ പ്രശ്നം ആണ്.

ഞാൻ അമ്മയുടെ സ്വന്തം മോൾ അല്ലാത്തോണ്ടല്ലേ………. എന്നെ ദത്തെടുത്തോണ്ടല്ലേ…….. എന്നോടിങ്ങനെ എന്ന് മാളു മുത്തിന്റെ ആ ചോദ്യം അമ്മയെ വേദനിപ്പിക്കുന്നു..

മാളുമുത്തിനെ നന്നായി പഠിപ്പിച്ചു അവൾക്ക് ജോലി കിട്ടിയിട്ട് വേണം തനിക്ക് വിശ്രമം ഉള്ളൂ എന്ന തീരുമാനത്തിൽ ആണ് അഭിജിത്ത്.

പത്താം ക്ലാസ്സിലെ പഠിപ്പു നിർത്തി അമ്മയ്ക്കും മാളുമുത്തിനുമായി അധ്വാനിക്കാൻ ഇറങ്ങിയവനാണ് അഭിജിത്ത്.

അവൻ ചെയ്യാത്ത ജോലികളില്ല. പിന്നെ ചെറിയ രീതിയിലുള്ള കച്ചവടങ്ങൾ ചെയ്തു അവൻ ജീവിക്കുവാനുള്ള വഴി കണ്ടെത്തി.

ഇന്നു അവന്റെ സ്വപ്നം മൊത്തം ശ്രീലക്ഷ്മിയിലാണ്.

തന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവന്നാൽ മാളു മുത്തിനോടുള്ള സ്നേഹം പകുത്തു പോകും എന്നതു അവളെ വേദനിപ്പിക്കും എന്നുള്ളതിനാൽ കല്യാണം എന്ന കാര്യമേ അവൻ വേണ്ടാ പറഞ്ഞു നടക്കുവാണ്.

ഇപ്പോൾ അതൊന്നുമല്ല പ്രശ്നം ശ്രീലക്ഷ്മിയുടെ അമ്മ വന്നിരിക്കുന്നു അവളെ തേടി. അവരും രണ്ടാനച്ഛനും കൂടെ വന്നു അവളെ കണ്ടു സംസാരിച്ചു.

അതുവരെ അമ്മയോട് ദേഷ്യം ആയിരുന്ന അവൾക്ക് ഇപ്പോൾ അമ്മയെ കണ്ടപ്പോൾ അമ്മയുടെ സ്നേഹം അനുഭവിക്കണമെന്ന തോന്നലായി.

തന്റെ അമ്മ തന്നെ ഇവരെക്കാളൊക്കെ സ്നേഹിക്കുമെന്ന തോന്നലുണ്ടായി.

തന്നെ മറന്നു തന്റെ അമ്മ ഇത്രയും കാലം ജീവിച്ചത് അവൾ മറന്നു. തനിക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ മറന്ന അഭിജിത്തിനെ അവൾ മറന്നു.

രണ്ടാം വയസ്സുമുതൽ തന്നെ പോറ്റിവളർത്തിയ അമ്മയെക്കാളും അവൾക്ക് തനിക്ക് തിരിച്ചറിവായപ്പോ അവളെ തേടി വന്ന പെറ്റമ്മയായിരുന്നു അവൾക്ക് വലുത്.

അവൾ അവളുടെ അമ്മയുടെ കൂടെ പോകണം പറഞ്ഞു അതായിരുന്നു ഇന്നത്തെ പ്രശ്നം. അഭിജിത്തിനോ അവന്റെ അമ്മക്കോ അതുൾക്കൊള്ളാനായില്ല.

തങ്ങളുടെ ജീവനായി കരുതുന്ന അവളെ ഇനി വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. മാളുമുത്തു അത് പറഞ്ഞപ്പോൾ തൊട്ട് അഭിജിത്തിന്റെ അമ്മ കരയാൻ തുടങ്ങിയതാണ്.

അമ്മേ നമുക്ക് അവളെ പിടിച്ചു നിർത്താൻ പറ്റില്ലമ്മേ. അവളുടെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങിനെ അവൾ പോകട്ടെ. അഭിജിത്ത് അമ്മയെ ആശ്വസിപ്പിച്ചു.

മാളുമുത്തിനോടും സംസാരിച്ചു. മോളേ നിന്റെ ഇഷ്ട്ടം എന്താണോ അതാണ് ഞങ്ങൾ നോക്കുന്നത്. നിനക്ക് പോകണമെങ്കിൽ പോകാം.

പക്ഷേ ഇപ്പഴല്ല നീ പഠിക്കു നന്നായിട്ട് പഠിക്കണം. എന്നിട്ട് ഒരു ജോലി നേടിയെടുക്ക്. സ്വന്തം കാലിൽ നിക്കാറാകുമ്പോൾ നിനക്ക് പോകാം നിന്റെ അമ്മയുടെ കൂടെ.

ഇപ്പോൾ പോയാൽ നിന്റെ ഭാവി എന്താകുമെന്ന് ഞങ്ങൾക്ക് പേടിയുണ്ട്. അതോണ്ടാണല്ലോ കുഞ്ഞിലേ നിന്നെ ഞങ്ങൾ കൊണ്ടുവന്നത്. ആർക്കും ചവിട്ടിത്തേക്കാൻ വിട്ടുകൊടുക്കാൻ പറ്റാത്തോണ്ടാ മോളേ. അത് മോൾ മനസ്സിലാക്കണം.

മോൾക്ക്‌ ജോലിയുണ്ടേൽ ഏട്ടനും പേടിയില്ല. ആരുടെയും സഹായവുമില്ലാതെ മോൾക്ക്‌ ജീവിക്കാം. അതുകൊണ്ട് നീ നന്നായിട്ട് പഠിച്ചു ജോലിവാങ്ങണം.

അതുവരെ മോൾ എന്റെ അമ്മയുടെ മോൾ ആയിരിക്കണം ഈ ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ ആയിരിക്കണം. ഇതെന്റെ അപേക്ഷയാണ് മോൾ അനുസരിക്കണം. അത് പറഞ്ഞപ്പഴേക്കും അഭിജിത്ത് കരഞ്ഞു പോയിരുന്നു കൂടെ മാളുമുത്തും.

എന്നോട് ക്ഷമിക്കേട്ടാ ഞാൻ അറിയാതെ പറഞ്ഞതാ. അമ്മയെ കണ്ടപ്പോൾ അമ്മയോട് ഇഷ്ട്ടം കുടിട്ടല്ല ഞാൻ പോണം പറഞ്ഞത്.

അങ്ങിനെ ഞാൻ പറഞ്ഞാലെങ്കിലും ഈ അമ്മ ഒന്നു പേടിക്കുമല്ലോ ഓർത്തിട്ടാ.

അല്ലാതെ നിങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്താനല്ലാരുന്നു. എനിക്ക് പറ്റുമെന്നു തോന്നുന്നുണ്ടോ അഭിയേട്ടനെയും അമ്മയെയും ഉപേക്ഷിച്ചു പോകാൻ. ഞാൻ വെറുതെ അമ്മയെ പേടിപ്പിക്കാൻ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ സോറി ഏട്ടാ.

ഹോ നീ വിഷമിപ്പിച്ചല്ലോടി ഞങ്ങളെ കേട്ടോണ്ട് വന്ന അഭിജിത്തിന്റെ അമ്മ പറഞ്ഞു.

ഉം എന്നെ ഇനിം വഴക്കിട്ടാൽ ഞാൻ ഓടിയങ്ങു പോകും പറഞ്ഞേക്കാമെ ശ്രീലക്ഷ്മി പറഞ്ഞത് കേട്ട് ആ അമ്മ കയ്യോങ്ങി അവളുടെ നേരെ മേടിക്കല്ലു കേട്ടോ നീ.

അമ്മയുടെ കപട ദേഷ്യം കണ്ട അഭിജിത്തിനും മാളുമുത്തിനും ചിരി അടക്കാൻ കഴിഞ്ഞില്ല.

ഞാൻ എന്നാൽ കിടക്കാൻ പോവാ പറഞ്ഞു അമ്മ പോയി. അഭിജിത്ത് കുറച്ചുനേരം കൂടെ അവളുടെ അടുത്തു നിന്നു. അവൾ പഠിക്കുന്നത് നോക്കി.

എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ. ഞാൻ പറഞ്ഞില്ലേ ഞാൻ വെറുതെ പറഞ്ഞതാണെന്ന്.

മ്മ് മനസ്സിലായി മോൾ തോൽപ്പിക്കരുത് ആരുടെ മുന്നിലും ഈ ഏട്ടനെ. എന്നുവെച്ചാൽ പഠിച്ചു നല്ല നിലയിൽ എത്തി ഞങ്ങൾ വളർത്തിയിട്ട് മോൾക്ക്‌ ദോഷം വന്നെന്നു ഒരാളും പറയാൻ ഇടവരുത്തരുത്.

മ്മ് ഇല്ലന്നേ. മാളുമുത്തു ഏട്ടന് ഉറപ്പു കൊടുത്തു.

അഭിജിത്ത് പോയതും മാളുമുത്തു ഏട്ടനും അമ്മയും പറഞ്ഞതൊക്കെ ഓർത്തു.

തമാശക്കാണെങ്കിലും താൻ അവരെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം എന്ന് പറയാനേ പറ്റു അവളോർത്തു.

നന്നായി പഠിക്കണം ഏട്ടൻ പറഞ്ഞത് പോലെ നല്ല ജോലികിട്ടിയിട്ടു കുഞ്ഞിലേ തന്നെ വേണ്ടാ വെച്ചു സ്വന്തം ജീവിതം മാത്രം നോക്കിപോയ അമ്മയുടെ കൂടെ പോകാനല്ല.

തനിക്കായി ജീവിതം മാറ്റിവെച്ച അഭിയേട്ടനും അമ്മയ്ക്കും തണലായി, താങ്ങായി മാറാൻ. അവർക്കായി ജീവിക്കാൻ.

അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കണം എന്നുള്ളതു മാത്രമായിരുന്നു ആ കുഞ്ഞുമനസ്സിലെ ചിന്ത. ലൈക്ക് കമന്റ് ചെയ്യണേ…

രചന: സിന്ധു ആർ നായർ

Categories
Uncategorized

“അമലേ ഇന്ന് ഞാൻ അല്പം നേരുത്തേ ഇറങ്ങാം കുറെ ആയില്ലേ താനും കുട്ടികളുമായിട്ട് പുറത്തേക്കൊക്കെ ഒന്ന് പോയിട്ട്…എത്തുമ്പോളേക്ക് കുട്ട്യോളെ ഒരുക്കി നിർത്തണം മറക്കല്ലേ…….” “ആഹ് മറക്കില്ല നിങ്ങൾ വേഗം ഇറങ്ങിക്കോ ഇപ്പോ തന്നെ വൈകി…. ചോറുപൊതി ബാഗിൽ വെച്ചിട്ടുണ്ട് വെള്ളോം… കുപ്പിയുടെ അടപ്പ് മുറുകിട്ടുണ്ടെന്ന് ഒന്നുടെ നോക്കണേ…..”

രചന : – Indu Rejith.

“അമലേ ഇന്ന് ഞാൻ അല്പം നേരുത്തേ ഇറങ്ങാം കുറെ ആയില്ലേ താനും കുട്ടികളുമായിട്ട് പുറത്തേക്കൊക്കെ ഒന്ന് പോയിട്ട്…എത്തുമ്പോളേക്ക് കുട്ട്യോളെ ഒരുക്കി നിർത്തണം മറക്കല്ലേ…….”

“ആഹ് മറക്കില്ല നിങ്ങൾ വേഗം ഇറങ്ങിക്കോ ഇപ്പോ തന്നെ വൈകി…. ചോറുപൊതി ബാഗിൽ വെച്ചിട്ടുണ്ട് വെള്ളോം… കുപ്പിയുടെ അടപ്പ് മുറുകിട്ടുണ്ടെന്ന് ഒന്നുടെ നോക്കണേ…..”

“ഫോൺ എടുക്കാൻ മറക്കല്ലേ…… ” അശരീരി പോലെയൊരു ശബ്ദം മാത്രം അവശേഷിപ്പിചിട്ടവൾ വേഗത്തിൽ അടുക്കളയിലേക്കോടി…. ഒന്ന് കണ്ണുതെറ്റിയാൽ അപ്പോൾ തിളച്ചോണം…. ഗ്യാസ് അടുപ്പിലാകെ വീണ ചൂട് പാല് തുടച്ചിട്ടവൾ പിറുപിറുത്തുകൊണ്ടിരുന്നു….. അയ്യയ്യോ പോയി വരുന്നത് വരെ അമ്മയെ ആര് നോക്കും……

കാര്യം ഏട്ടന്റെ അമ്മയാണെങ്കിലും കൂടെ കൊണ്ടുപോകാന്ന് പറഞ്ഞാൽ എന്നെ അങ്ങേര് തട്ടി കളയും തീർച്ച…. കാര്യം മറ്റൊന്നുമല്ല നാട്ടിലുള്ള അസുഖങ്ങളെല്ലാം വാടകപോലും കൊടുക്കാതെ ആ പാവത്തിന്റെ ശരീരത്തിൽ സ്ഥിരതാമസം ആണ്…. ഇപ്പോ തന്നെ അമ്മേടെ കാര്യവും കുട്ടികളുടെ കാര്യവും ഏട്ടന്റെ കാര്യവും നോക്കി കഴിഞ്ഞിട്ട് ഒരു മാസികയുടെ പുറംചട്ട വായിച്ചു തീർക്കാനുള്ള നേരം പോലും എനിക്ക് കിട്ടാറില്ല….എങ്കിലും പണ്ടെന്നോ വായിച്ചു തുടക്കമിട്ട തുടർക്കഥകളുടെ പേര് ഞാൻ പറഞ്ഞത് ഓർത്തുവെച്ചിട്ടാവണം ഓരോ പതിപ്പും ഏട്ടൻ വാങ്ങിച്ചു കൊണ്ട് വരും ഒന്ന് മറിച്ചു നോക്കിയിട്ട് ഫ്രിഡ്ജിന്റെ മുകളിൽ വയ്ക്കും കുറെ ആകുമ്പോൾ പഴയത് നോക്കി അടുപ്പിൽ വിറകിനൊപ്പം കൂട്ടിവെച്ച് കത്തിച്ച് അതിന്റെ പുക ശ്വസിച്ചിട്ട് നിർവൃതി അടയും….അത്രന്നെ…. മോളെ…. അമലേ….. ദാ വരുന്നമ്മേ…..

ഞാൻ അങ്ങോട്ട് വരുവാ മോളെ…. ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം വേണമായിരുന്നു ഉപ്പിട്ട്…. രാവിലത്തെ മരുന്ന് കഴിച്ചപ്പോൾ തൊട്ട് എന്തോ ഒരു വയ്യാഴ്ക…..

കഴുകി കമത്തി വെച്ചിരുന്ന ഗ്ലാസിന്റെ നിരയിൽ നിന്നൊരു ഗ്ലാസ്‌ എടുത്തിട്ട് പാട നീക്കിയ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കലക്കി അമ്മയ്ക്ക് കൊടുത്തു…..

കറിക്ക് വല്ലോം അരിയാനുണ്ടെങ്കിൽ ഇങ്ങ് തന്നേക്ക് മോളെ ഇവിടിരുന്ന് അരിഞ്ഞു തരാം….. വേണ്ടമ്മേ അമ്മ പോയി കിടന്നോ…. അതുമല്ലെങ്കിൽ ഇവിടെ ഇരിക്ക് എന്തേലും മിണ്ടിയും പറഞ്ഞു മാകുമ്പോൾ വേഗത്തിൽ എന്റെ ജോലി നടക്കും…..

വയ്യെങ്കിലും ആളിങ്ങനെ ആണ്….ഒരു പാവം അമ്മ…. എന്തെങ്കിലും ചെയ്തു തന്നില്ലെങ്കിൽ മരുമകൾ മുഖം കറുപ്പിക്കുമോ എന്ന് ചിന്തിക്കുന്ന സാധു…..

“അമ്മേ.,.. വൈകിട്ട് ഞങ്ങൾ പുറത്തുപോകുന്നുണ്ട് അമ്മകൂടി വായോ… നമക്കൊന്ന് കറങ്ങിട്ട് വരാം…..” ഞാനില്ല കുഞ്ഞെ നിങ്ങൾ പോയിട്ട് വാ ഞാനിവിടെ ഇരുന്നോളാം….. ഇവിടെ ഒറ്റയ്ക്കോ…. അത് നടപ്പില്ല കൂടെ വന്നേ പറ്റു….അമ്മയെ ഇവിടെ ഒറ്റയ്ക്കാകിട്ട് പോയാൽ പോകും വേഗത്തിൽ ഞാനിങ്ങു വരും…. വല്ലപ്പോഴുമല്ലേ നിങ്ങൾ പോണേ കുറച്ചു നേരം ചിലവഴിച്ചിട്ട് വന്നാമതി പിള്ളേരെ….ഞാൻ കൂട്ടിന് അപ്പറത്തെ പിള്ളേരെ വിളിച്ചോളാം…. പറ്റില്ല അമ്മകൂടി വാ…..അങ്ങനെ വല്ലോരേം ഏല്പിച്ചിട്ട് പോകാൻ ഇത് അത്ര വലിയ യാത്ര ഒന്നുമല്ലല്ലോ എല്ലാരും ഒരുമിച്ചിട്ടുണ്ടെലെ ഞാൻ പോകു…

നിർബന്ധം കലശാലയപ്പോൾ അമ്മ സമ്മതിച്ചു…. വൈകിട്ട് ഏട്ടൻ വന്നപ്പോൾ ഇത്തിരി പേടിച്ചിട്ടാണെങ്കിലും കാര്യം അവതരിപ്പിച്ചു…. വരുന്നതിൽ സന്തോഷമേ ഉള്ളു…. വൈകിട്ടത്തെ തണുത്ത കാറ്റടിച്ചാൽ അമ്മയ്ക്ക് വയ്യാതെ ആവും പിന്നെ നിനക്ക് തന്നെയാ പണി അതോണ്ട് പറഞ്ഞതാ…. നമ്മൾ കാറിൽ അല്ലെ പോകുന്നത് ഗ്ലാസ്‌ താത്തിടണ്ട പ്രശ്നം തീർന്നില്ലേ…. ഇതിപ്പോ എന്റെ അമ്മയാണോ നിന്റെ അമ്മയാണോ എന്നൊരു ഡൌട്ട്….. സംശയിക്കേണ്ട എന്റെയാ ആ അമ്മയുടെ മകനാവാൻ നിങ്ങക്ക് യോഗ്യത പോരാ……അയാൾ ഗൗരവം കൈവിട്ടില്ല…എങ്കിലും മുഖത്ത് പൊന്തിയ ചിരിയെ മുഖത്തെ താടി ഒതുക്കുന്ന കൂട്ടത്തിൽ ഒളിപ്പിച്ചു വെച്ചു എന്ന് മാത്രം…

ഒടുവിൽ പറഞ്ഞത് പോലെ പിള്ളേരും അമ്മയും ഏട്ടനും ഞാനും കുറെ കാലത്തിനു ശേഷം…. കടലും…. പാർക്കും… മാളും…നീളെ രണ്ടുമണിക്കൂറോളം ചിലവിട്ടു….. കപ്പലണ്ടി, കടല, ഐസ്ക്രീം,കെഎഫ്സി എന്നിങ്ങനെ നീണ്ടു കുട്ടികൾക്കുള്ളവാ…. എനിക്കും ഏട്ടനും മസാല ദോശ…..ഇതെല്ലാം കണ്ടുകൊണ്ട് ചിരിച്ച് അരികത്തമ്മ ഇടയ്ക്ക് ഒരു വാ അമ്മയ്ക്ക് നീട്ടിയപ്പോൾ വായിൽ കിടന്ന വിക്സ് മിട്ടായി നാവിന്റെ തുമ്പിൽ വെച്ചിട്ട് ഇത് മതി എന്ന് ആംഗ്യം കാണിച്ചു….ഇതൊന്നും അമ്മയ്ക്ക് ശരിയാവില്ല എന്ന് കൂടി…. ഇടയ്ക്ക് എപ്പോഴോ ഒരു ചായ മാത്രമാണ് ആള് കുടിച്ചത്….

വീട്ടിൽ വന്നപ്പോൾ അമ്മയ്ക്ക് പതിവ് കഞ്ഞിയും പയറും… ബാക്കി ഉള്ളൊരു മൂക്കുമുട്ടെ തിന്നത് കൊണ്ട് അത്താഴം വേണ്ടെന്നു വെച്ചു….. കിടക്കാൻ നേരത്ത് പതിവ് പോലെ അമ്മയുടെ മുറിയിലൊന്ന് പോയി…..

നിനക്ക് കിടക്കാറായില്ലേ കുഞ്ഞെ എന്നായിരുന്നു ചോദ്യം…..ആഹ് മോള് വന്നത് എന്തായാലും കാര്യമായി ഇത് കണ്ടോ കടല് കണ്ടോണ്ടിരുന്നപ്പോൾ നമ്മടെ അപ്പുന്റെ അത്രേം ഉള്ളൊരു പൊടികൊച്ചൻ കൈയിൽ കൊണ്ട് വെച്ചതാ അവന്റെ മുഖം കണ്ടപ്പോൾ മടിയിൽ ആകെ ഉള്ളത് പറക്കിക്കൊടുത്ത്‌ വാങ്ങിച്ചതാ… ഭാഗ്യക്കുറിയാ ഇത് എന്റെ കൈയിൽ ഇരുന്നാൽ അടിക്കില്ല…. എന്റെ ഭാഗ്യം നീയാ മോളെ ഇത് നിന്റെ കൈയിൽ ഇരിക്കട്ടെ…..

അമ്മ ഭാഗ്യപരീക്ഷണവും തുടങ്ങിയോ…. എന്നൊരു ചിരിയോടെ അവളതു വാങ്ങി ആ അമ്മയുടെ തലയിണയുടെ അടിയിൽ വെച്ചു….. ഇതിവിടിരിക്കട്ടെ അമ്മേ ഞാൻ ലൈറ്റ് അണയ്ക്കുവാണെ എന്ന് പറഞ്ഞിട്ട് മുറിയിൽ നിന്നിറങ്ങി….. ഈ കുഞ്ഞുവീട്ടിൽ തന്നെ പിടിച്ചുകെട്ടുന്ന സ്നേഹത്തിനോട് അവൾക്ക് അതിരില്ലാത്ത വാത്സല്യം തോന്നിയിരുന്നു അപ്പോൾ….. താൻ പഠിക്കുന്ന സ്കൂളിലെ കഞ്ഞിവെപ്പുകാരിയായിരുന്നു ഈ അമ്മ കള്ളും കഞ്ചാവുമായി നടന്ന അച്ഛനെ ഉപേക്ഷിച്ചിട്ട് ജന്മം തന്നവൾ പണ്ടേക്കു പണ്ടേ എന്നെ മനപ്പൂർവം മറന്നു വെച്ചിട്ടുപോയി….. ആ എനിക്ക് ഇവർ ആദ്യം അന്നം തരുന്ന ദൈവമായി ഇരുളിൽ കൂട്ടിരുന്നവർ പ്രസവിക്കാത്ത അമ്മയായി..നല്ല വിദ്യാഭ്യാസം തന്നു…. വളർന്നു വിവാഹപ്രായമായപ്പോൾ അവർക്ക് ഏറ്റവും വിശ്വാസമുള്ള ഒരാണിനെ കൊണ്ടെന്റെ കഴുത്തിൽ താലി കെട്ടിച്ചു… അവരുടെ മകനെ കൊണ്ട്….എന്റെ കുലമോ നിറമോ നോക്കാതെ…..അവരെ ഞാൻ ഇത്രെയെങ്കിലും സ്നേഹിക്കണ്ടേ….. ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

കാലത്ത് ഏറെ വൈകിയും അമ്മ എഴുനേൽക്കാതെ വന്നപ്പോൾ മുറിയിൽ പോയി അമ്മുമ്മയെ വിളിക്കാൻ പറഞ്ഞയച്ചപ്പോഴെ നെഞ്ചിൽ ഒരു ഭാരം പോലെ….

ഞാനും പിന്നാലെ പോയി….. അമ്മേ അമ്മുമ്മ അനങ്ങുന്നില്ലമ്മാ എന്ന് ഉച്ചത്തിൽ അപ്പു അലറി……സമനില തെറ്റിയ നിലയിലായിരുന്നു ഞാനപ്പോൾ….പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അമ്മ ഒരു വാക്ക് പോലും പറയാതെ പോയിരുന്നു അപ്പോഴേക്കും….. ഏട്ടൻ അടുത്തേക്ക് വന്നപ്പോൾ മനസ്സ് വല്ലാതെ ഭയപ്പെട്ടു ഇനി ഇന്നലെ പുറത്തൊക്കെ പോയി വയ്യാഴ്ക വല്ലതും മൂർച്ഛിചിട്ടാണെന്നു പറയുമോ…. അതിന് ഏട്ടനെന്താ അവകാശം എന്റെ അമ്മ അല്ലെ ഞാൻ അങ്ങനെ ചെയ്തതാണോ ആശുപത്രി ഭിത്തിയിൽ ചാരി നിന്നവൾ പിറുപിറുത്തു…. അമല ഇന്നലെ നീ അമ്മയെ കൂടെ കൂട്ടിയില്ലായിരുന്നെങ്കിൽ അമ്മയുടെ ജീവിതത്തിലെ അവസാനനിമിഷത്തെ സന്തോഷം അമ്മയ്ക്ക് നഷ്ടമായേനേ…. അമ്മ എനിക്ക് തന്ന പുണ്യമല്ലേ നീ അതങ്ങനെ വരൂ……

ദിവസങ്ങൾ കടന്നു പോയി….. ശരീരത്തിന്റെ ഏതോ വലിയ ഭാഗം പിളർന്നു പോയൊരു വേദന ആ വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം കൂട്ടിന് വന്നു…..

ഇടയ്ക്ക് അമ്മയുടെ മുറിയിൽ വിരിപ്പുമാറ്റുന്നതിനടയിൽ അമ്മയുടെ പതിഞ്ഞശബ്ദം ചെവികളിൽ പതിയുന്നതു പോലെ….. കൊച്ചേ കഞ്ഞിവെപ്പുകാരിയായ ഞാൻ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കൊണ്ട് ഒരു പെൺകുട്ടിയെ കൂടി സ്വന്തം കാലിൽ നിർത്താൻ പ്രാപ്തയാക്കി നീയി മാസികയൊക്കെ വാങ്ങിക്കൂട്ടണ നേരത്തിന് എന്തെങ്കിലും പഠിക്ക് ഒരു ജോലി ആയിക്കഴിഞ്ഞാൽ ആർകെങ്കിലും ഒരു നന്മ ചെയ്യാം ചിലപ്പോൾ ഒരാളുടെ ജീവിതം തന്നെ മാറ്റികൊടുക്കാം……. ശരിയാണെന്നൊരു തോന്നൽ……ജോലിയൊക്കെ ഒരു ഭാഗ്യമാണമ്മേ എന്ന് മനസ്സുകൊണ്ട് മറുപടി പറഞ്ഞു….അപ്പോളേക്കും കാലിൽ ഏതോ കടലാസ് വീണത് പോലെ… അത് ആ പഴയ ഭാഗ്യക്കുറി ആയിരുന്നു…. ഉടനെ മനസ്സിലേക്ക് ഓടി വന്നത് അമ്മ അന്ന് പറഞ്ഞവാക്കാണ് ” നീയാണെന്റെ ഭാഗ്യം എന്നത്”…

❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒടുവിൽ ജോലിയിൽ കേറി ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ തന്നെ കടയിൽ കയറി നല്ല ചെറുപയറ് പച്ചക്കരയുള്ള ഒരു സെറ്റ്മുണ്ട് വാങ്ങി….അപ്പോളേക്കും ഏട്ടൻ കാറുമായി വന്നിരുന്നു…. ആഹാ ഷോപ്പിങ്ങും നടത്തിയോ ഇത് എന്താ സാരിയാ…. അല്ല….

എങ്കിൽ എനിക്കുള്ള ഷർട്ട്…. അതുമല്ല ഇതൊരു സെറ്റുമുണ്ട്….അമ്മയ്ക്ക… ഏത് അമ്മയ്ക്ക്…. നമ്മുടെ അമ്മ പോയി ഇനി നമുക്കമ്മയില്ലല്ലോ…. ശരിയാ പക്ഷേ ഇത് കണ്ടാൽ മനസ്സ് നിറയുന്ന ഒരമ്മ ഈ യാത്രയിൽ എവിടെയെങ്കിലും നമ്മളെ കാത്തിരിപ്പുണ്ടാവും….. പറഞ്ഞു തീർന്നില്ല….

ഒന്ന് നിർത്തിക്കെ…വഴിയരികിൽ ചെരുപ്പും കുടയും തുന്നുന്ന ഒരമ്മ ഒരു കൈയിൽ തുണിയും മറുകൈയിൽ ബാഗിൽ നിന്നെടുത്ത തന്റെ ആദ്യശമ്പളവും അവർക്ക് വെച്ചു നീട്ടിയവൾ വേഗത്തിൽ വന്നു കാറിൽ കയറി…. ഇത് നമ്മുടെ അമ്മയ്ക്ക് കൊടുക്കുന്നതിനു തുല്യമാണേട്ടാ എന്ന് പറഞ്ഞിട്ടവൾ തൂവാല കൊണ്ട് മിഴി തുടച്ചു….. ഹൃദയം നിറഞ്ഞു തുളുമ്പിയിട്ടും അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല…..

“ചില മനുഷ്യർ ചില മനുഷ്യരെ ഭ്രാന്തമായി സ്നേഹിക്കുന്നു അതിന് രക്തബന്ധം എന്തിന്……”

ശുഭം🍂🥀🍂

രചന : – Indu Rejith.

Categories
Uncategorized

“നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ ” “ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന് ഗൗരി എന്തായാലും വരാതിരിക്കില്ല.”

രചന : – രേഷ്ജ അഖിലേഷ്.

“നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ ”

“ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന് ഗൗരി എന്തായാലും വരാതിരിക്കില്ല.”

“ഏഹ് ഗൗരി? ഗൗരി ഏടത്തി എന്ന് വിളിച്ചോണ്ടിരുന്ന പ്രതീഷേട്ടൻ ഇപ്പൊ ഗൗരി എന്നാക്കിയോ!”

“അത് പണ്ടല്ലേ. ഇപ്പോ അവർക്കു നമ്മുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല.എന്നെക്കാൾ ഇളയതല്ലേ പിന്നെ ബഹുമാനം കാണിക്കണോ.”

“ഓ അങ്ങനെ. അവർ വന്നിട്ടെന്തിനാ. ഇത്രേം വലിയ ഫങ്ങ്ഷന് അവരെ ഇൻവൈറ്റ് ചെയ്യാൻ ചാൻസ് ഇല്ല. വന്നാലും ഏതെങ്കിലും കോർണറിൽ ജാമ്പവാന്റെ കാലത്തുള്ള ചുരിദാറും ഇട്ട് ഇരിപ്പുണ്ടാകും. ”

പുച്ഛത്തോടെ പറഞ്ഞു ശ്രുതിയും പ്രതീഷും ഒന്നിച്ചു ചിരിച്ചു.

പ്രതീഷിന്റെ ഇളയച്ഛന്റെ മകനായ ജീവന്റെ മകളുടെ ഒന്നാം ജന്മദിനാഘോഷത്തിനു വന്നിരിക്കയാണ് പ്രതീഷും ഭാര്യ ശ്രുതിയും. പിങ്ക് കളർ തീമിൽ ബലൂണുകളാലും തോരണങ്ങളാലും അണിയിച്ചൊരുക്കിയ ആ വലിയ ഹാളിൽ അതിഥികൾ നിറഞ്ഞു. കുഞ്ഞു പാവയെപ്പോലെ സുന്ദരിയായ പിറന്നാൾകാരിയ്ക്ക് ഓരോരുത്തരും വലുതും ചെറുതുമായ സമ്മാനങ്ങൾ നൽകി.അല്പനേരത്തിനു ശേഷം കേക്ക് മുറിച്ചു. ബന്ധുക്കളും പരിചയക്കാരും വിശേഷങ്ങൾ പങ്കു വെച്ചും പാനീയങ്ങൾ നുകർന്നും നിന്നു.

“ഞാൻ പറഞ്ഞില്ലേ പ്രതീഷേട്ടാ അവര് വരില്ലാന്ന്. നമ്മളെയെല്ലാം ഫേസ് ചെയ്യാനുള്ള മടി ഉണ്ടാകും.”

“ആ ശരിയാ.അവരെ കണ്ടാൽ കുറച്ചു പറയണം എന്നുണ്ടായിരുന്നു. എന്റെ ഏട്ടനെ ഡിവോഴ്സ് ചെയ്ത് അഹങ്കാരം കാണിച്ചു പോയതല്ലേ. എന്നിട്ടെന്തു നേടിയെന്ന് മുഖത്ത് നോക്കി ചോദിക്കണമായിരുന്നു.”

“ജസ്റ്റ്‌ ലീവിറ്റ് പ്രതീഷേട്ടാ . നമുക്ക് ഇനിയും ചാൻസ് കിട്ടും.”

“ശ്രുതി… ദേ നോക്കിയേ ആ ബ്ലൂ ഷേർട്ട് ഇട്ട ആളെ കണ്ടോ അയാൾ നമ്മുടെ കോഫി ഷോപ്പിൽ സ്ഥിരം കസ്റ്റമർ ആണ്. ദേവർഷ്. ഹൈ ക്ലാസ്സ്‌ ആണ്. ഹി ഈസ്‌ എ കൂൾ മാൻ. നമുക്ക് ഒന്നു പോയി സംസാരിക്കാം. കം.”

“ഗുഡീവെനിംഗ് സർ ”

“ഹൈ പ്രതീഷ്, താനെന്താ ഇവിടെ. ഇതാരാ വൈഫ്‌ ആണോ ” “ബേഡേ ഗേൾ എന്റെ ഇളയച്ഛന്റെ പേരക്കുട്ടിയാണ് സർ. ഇത്‌ ശ്രുതി എന്റെ വൈഫ് ആണ്.”

“ആഹാ. എന്റെ ചെറുപ്പത്തിലേ കളി ക്കൂട്ടുകാരിയാണ് വീണ. അനിയത്തി കുട്ടിയെ പോലെയാണ്. അവളുടെ പാറു മോൾടെ ഫങ്ക്ഷന് വന്നില്ലെങ്കിൽ അവളെന്നെ കൊല്ലും.ലേറ്റ് ആയിപ്പോയി വരാൻ അതിന് അവൾടെന്ന് വയറു നിറച്ചും കേട്ടു ”

“ഓഹ്. സർ ഒറ്റയ്ക്കാണോ വന്നത്.”

“ഏയ് അല്ല. വൈഫ് ഉണ്ട്. അവൾ പിറന്നാൾകാരിയെ എടുത്തോണ്ട് നടന്നിരുന്നു. ഞാൻ ഫോണിൽ ഒന്നു വിളിച്ചു നോക്കട്ടെ.”. പാന്റ്സിൽ നിന്നും ഫോണെടുത്തു ദേവർഷ് കിച്ചു എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ഡയൽ ചെയ്തു.

“ഹെല്ലോ കിച്ചു. നീയിതെവിടെയാ… ഇങ്ങോട്ടൊന്നു വന്നേ… ഞാൻ ഫ്രന്റ്‌ ഏരിയയിൽ ഉണ്ട്‌ ”

പുഞ്ചിരിച്ചു കൊണ്ട് ഫോണിൽ സംസാരിച്ച ശേഷം പ്രതീഷിനും ശ്രുതിയ്ക്കും നേരെ തിരിഞ്ഞു.

“ഇപ്പൊ വരും കേട്ടോ. കുട്ട്യോളെ ജീവനാ അവൾക് അതാ പാറൂനെ തന്നെ ചുറ്റിപ്പറ്റി നിൽക്കണേ ”

“അപ്പൊ സാറിന് കുട്ട്യോളൊന്നും ആയില്ലേ.”

“ഏയ്യ്,വീ ആർ ജസ്റ്റ്‌ മാരീഡ്. ആറു മാസം ആകുന്നേയുള്ളു. പിന്നെ എന്റെ വൈഫ്നു കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്‌ അതെല്ലാം സാധിച്ചു കൊടുത്ത ശേഷം ആയിരിക്കും ഒരു കുഞ്ഞു ഞങ്ങളുടർ ജീവിതത്തിലേക്കു വരേണ്ടത്. ”

“വൗ. ഇറ്റ്സ് ഗ്രേറ്റ്. യുവർ വൈഫ്‌ ഈസ്‌ സോ ലക്കി ” പ്രതീഷ് മറുപടി പറയുമ്പോൾ ശ്രുതിയുടെ കണ്ണുകളിൽ അപരിചിതയായ ദേവർഷിന്റെ ഭാര്യയോടുള്ള അസൂയ നിഴലിക്കുന്നത് ശ്രദ്ധിച്ചില്ല. സമ്പന്നനും സുന്ദരനുമായ ദേവർഷിന്റെ വാക്കുകളിൽ ഭാര്യയോടുള്ള സ്നേഹം പ്രകടമാകവേ ഒരു വേള ദേവർഷ് നെ പോലെയുള്ള പങ്കാളിയെ ആഗ്രഹിച്ചു പോയി ശ്രുതി.

“ദേവേട്ടാ … ദേ നോക്കിയേ പാറുക്കുട്ടി വല്ല്യേ ആളായിട്ടോ… എന്താ ഗമാ കാന്താരിയ്ക് ” പ്രതീക്ഷിന്റെയും ശ്രുതിയുടെയും പുറകിൽ നിന്നും പാറുമോളെയും ഒക്കത്തെടുത്തു വെച്ച് ദേവന്റെ കിച്ചു നടന്നു വന്നു. അവളുടെ സംസാരം കേട്ട് പ്രതീഷും ശ്രുതിയും തിരിഞ്ഞു നോക്കി.

സ്ലീവ്ലെസ്സ് ഡാർക്ക്‌ ബ്ലൂ കളർ ബ്ലൗസും വൈറ്റ് കളർ സാരിയും കഴുത്തിൽ തിളങ്ങുന്ന വജ്രം പതിച്ച നെക്ലൈസും ആയി അതീവ സുന്ദരിയായി വരുന്ന ദേവർഷിന്റെ ഭാര്യയെ കണ്ട് ഇരുവരും അറിയാതെ വായ് തുറന്നു പോയി. “ഗൗരി ഏടത്തി ” പ്രതീഷ് അറിയാതെ ഉരുവിട്ടു ഒന്നര വർഷം മുൻപേയാണ് അവസാനമായി ഇരുവരും ഗൗരിയെ കാണുന്നത്. പ്രതീഷിന്റെ ഏട്ടൻ കലേഷുമായുള്ള വിവാഹം മോചനത്തിന്റെ ദിവസം. കിച്ചു എന്ന് ഗൗരിയെ ദേവർഷ് വിളിക്കുന്നതിന്റെ പുറകിൽ എന്താണെന്ന് പ്രതീഷിന് മനസ്സിലായതേ ഇല്ല. അഞ്ചു വർഷങ്ങൾക്കു മുൻപ് തന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്ന ഏട്ടൻ കലേഷ് ഗൗരി കൃഷ്ണ എന്ന ഗൗരിയെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോഴും അറിയുമായിരുന്നിരിക്കില്ല ഗൗരിയിലെ കിച്ചുവിനെ. വീട്ടിലെ ചെല്ലപ്പേരും കുട്ടിത്തവും എല്ലാം ഉപേക്ഷിച്ചു കൊണ്ടാണല്ലോ ഗൗരിയായി മറ്റൊരു വീട്ടിലേയ്ക് കാലെടുത്തു വെച്ചത്. അവളിലെ അവളെ ആരും തേടിയതുമില്ല. ഭർത്താവിനും വീട്ടുകാർക്കും വെച്ചു വിളമ്പിയും വീട്ടുവേലകൾ ചെയ്തും സ്നേഹിച്ചും സഹിച്ചും ഭർത്താവിനെ തൃപ്തിപ്പെടുത്തിയും അവൾ ഭാര്യയുടെയും മരുമകളുടെയും ഏടത്തിയുടെയും സ്ഥാനം ഭംഗിയായി നിർവഹിച്ചു. യഥാർത്ഥത്തിൽ ഗൗരി ആഗ്രഹിച്ച ജീവിതവും കലേഷ് അവൾക് നൽകിയ ജീവിതവും രണ്ടും രണ്ടായിരുന്നു. വേലക്കാരിയ്ക്ക് ശമ്പളം ആണെകിൽ അവൾക് വർഷത്തിൽ മുന്നോ നാലോ തവണ പുതിയ വസ്ത്രങ്ങൾ. അതു മാത്രം ആയിരുന്നു വ്യത്യാസം. തന്റെ ജീവിതം ഏറ്റവും താഴെ തട്ടിലാണെന്ന് മനസ്സിലാക്കാൻ ഭർത്താവിന്റെ അനിയന്റെ വിവാഹം വേണ്ടി വന്നു. അതു വരെയും സംതൃപ്ത ആയിരുന്നില്ല എങ്കിൽ കൂടിയും പിന്നീട് ഉള്ള അനുഭവങ്ങൾ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നത് ആയിരുന്നു.

“ശ്രുതി… എന്നെയൊന്നു വന്നു അടുക്കളയിൽ സഹായിക്കാമോ… എപ്പോഴും ഫോണിൽ തന്നെ ഇരിക്കല്ലേ… ” പണിയെടുത്ത് ക്ഷീണിച്ച ഒരു വിശേഷദിവസം ഗൗരി ശ്രുതിയോട് പറഞ്ഞു. “അയ്യടാ… എനിക്ക് അടുക്കളയിൽ ചെയ്യാൻ ഒന്നും അറിയില്ല. മാത്രമല്ല എന്നെ ഇത്രേം സ്ത്രീധനം തന്നു കെട്ടിച്ചയച്ചത് ഇവിടെ അടുക്കളയിൽ കിടക്കാനല്ല. എനിക്കു മാസം ശമ്പളം കിട്ടുന്ന ജോലിയുണ്ട്.”

“ഞാനും പഠിച്ചോണ്ടിരിക്കുമ്പോഴാ കല്ല്യാണം കഴിച്ചത്. ഇവിടുള്ളോർ പഠിപ്പ് മുഴുവപ്പിക്കാൻ സമ്മതിച്ചില്ല അല്ലെങ്കിൽ എനിക്കും ജോലി ആവുമായിരുന്നു. പിന്നെ പണിയെടുക്കാൻ വയ്യെങ്കിൽ കഴിക്കാനും വരണ്ട കേട്ടല്ലോ.” സ്വതവേ സമാധാനപ്രിയയായ ഗൗരി അന്ന് ഒരിത്തിരി ദേഷ്യപ്പെട്ടു. അന്ന് മുതൽ കണ്ണിലെ കരട് പോലെയാണ് ഭർത്താവുൾപ്പടെ എല്ലാവർക്കും അവൾ. ഭർത്താവിന്റെയും വീട്ടുകാരുടെയും താല്പര്യമനുസരിച്ചു മാത്രം പ്രവർത്തിക്കേണ്ടവരാണല്ലോ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ… ജോലി ഇല്ല. പഠിപ്പില്ല. പണമില്ല. പിന്നെന്തു വില? ഭാര്യയുടെ ഇഷ്ട്ടാനിഷ്ടങ്ങൾ പോലും അറിയാത്ത ഭർത്താവിന് അവളുടെ വേദനയും അറിയില്ലായിരുന്നു. അവളുടെ കണ്ണുനീർ അവളിലൂടെ വീട്ടുകാരിലേക്കും പടർന്നതോടെ വിവാഹമോചനത്തിന് ഇരു കൂട്ടരും ഒരുപോലെ സമ്മതിച്ചു. ആൺ തുണയില്ലെങ്കിലും വ്യക്തിത്വം അടിയറവു വെയ്ക്കാതെ ജീവിക്കാമെന്നു ഗൗരിയും പഠിപ്പും ജോലിയും പണവുമുള്ളൊരുവളെ കണ്ടെത്താമെന്ന് കലേഷും സ്വപ്നം കണ്ടു.

“കിച്ചൂ…നീയെന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ”

ദേവർഷിന്റെ ശബ്ദം കേട്ടാണ് ശ്രുതിയും പ്രതീഷും ഗൗരിയിൽ നിന്നും കണ്ണെടുത്തത്. എന്നും എപ്പോഴും യാതൊരു ചിന്തയുമില്ലാതെ കലേഷിന്റെ ഇഷ്ട്ടനുസൃതമുള്ള വസ്ത്രം മാത്രം ധരിച്ചു, എപ്പോഴും മുഷിഞ്ഞ വേഷവുമായി ക്ഷീണിച്ചു കാണാറുള്ള ഗൗരി തന്നെയാണോ ഇതെന്ന് ഇരുവരും അത്ഭുതപ്പെട്ടു.നീണ്ടു കറുത്ത മുടിയിഴകൾ കളർ ചെയ്തു കേൾ ചെയ്തു മനോഹരമാക്കിയിരിക്കുന്നു. അടിമുടി മാറിയിട്ടുണ്ട്!

“അത് ദേവേട്ടാ ഇവർ…” മടിച്ചു മടിച്ച് ഗൗരി ഇരുവരെയും ദേവർഷിനെ പരിചപ്പെടുത്തി. “കിച്ചു പറഞ്ഞിരുന്നു ഇയാളുടെ എക്സ് ഹസ്ബൻന്റെ റിലേറ്റീവ്സ് ആണെന്ന്. നിങ്ങളെ അറിയില്ലായിരുന്നു.”

“സാറിനു എങ്ങനെ കിട്ടി ഇവരെ. ശരിക്കും അന്വേഷിച്ചാണോ വിവാഹം നടന്നത്.?” പ്രതീഷിന്റെ പരിഹാസം നിറഞ്ഞ സ്വരം.

“ഏയ്‌ മിസ്റ്റർ മര്യാദക്ക് സംസാരിക്കണം . ഗൗരിയെക്കുറിച്ച് എല്ലാം എനിക്കറിയാം. ഞാനും എന്റെ കിച്ചുവും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്‌. എന്നു വെച്ചാൽ ഇവളെക്കാൾ പക്വത എനിക്ക് ഉണ്ടെന്നർത്ഥം. പണമുണ്ടാക്കാൻ നടന്നപ്പോ വിവാഹം സൗകര്യപൂർവ്വം മറന്നു കളഞ്ഞതാന്ന്. പിന്നെ വീണയാണ് എനിക്കിവളെ തന്നത്. നിങ്ങളുടെ വീട്ടിൽ ഇവൾ എങ്ങനെ ആയിരുന്നു എന്നും എനിക്കറിയാം. ഇപ്പോൾ നിങ്ങളിൽ ഒരു ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു. നിങ്ങൾ പണ്ട് കണ്ട ഗൗരി അല്ല ഇന്നു കണ്ടത് അല്ലേ. നോക്ക് പ്രതീഷ്… നിങ്ങളുടെ ഏട്ടനല്ല ഞാൻ. എന്നെപ്പോലെ തന്നെ ഒരു മനുഷ്യ ജന്മമാണ് എന്റെ ഭാര്യ എന്ന് എനിക്കു പൂർണ ബോധ്യമുണ്ട്. എന്റെ കിച്ചു എന്തായിരിക്കാൻ എങ്ങനെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവോ അതിന് പിന്തുണച്ചു ഞാനുമുണ്ടാകും. ഇവളെ കുറേ പരിഹസിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത എല്ലാവർക്കു മുൻപിലും ഞാൻ ഇവളെ കൊണ്ടു വന്നു നിർത്തുന്നുണ്ട്… ഇപ്പോഴല്ല. അധികം വൈകാതെ… കൈവിട്ടു കളഞ്ഞ നിധിയാണ് ഗൗരിയെന്ന് എല്ലാവരും പറയും. എങ്കിലേ ഞാൻ ഒരു ഭർത്താവാകൂ…ശരിഎന്നാൽ കാണാം വീണ്ടും.വാ കിച്ചൂ പോകാം ”

ഇത്രയും പറഞ്ഞു ദേവർഷ് കിച്ചുവിനെയും ചേർത്തു പിടിച്ച് നടന്നകന്നു.

കലേഷിന്റെ ഭാര്യാപദവി ഉപേക്ഷിച്ചു നിർഗുണയായി നിൽക്കുന്ന ഗൗരിയെ വീണ്ടും പുച്ഛിച്ചും പരിഹസിച്ചും കുത്തി നോവിക്കാനും ആഗ്രഹിച്ച പ്രതീക്ഷിന്റെയും ഭാര്യ യുടെയും തലയ്ക്കു പ്രഹരമേറ്റതു പോലെയായിരുന്നു ദേവർഷിന്റെ സംസാരം. ഗൗരിയോട് ഇരുവർക്കും ഇപ്പോൾ അറിയാതെ ബഹുമാനമാണ് തോന്നുന്നത്. ഒരു ഭർത്താവ് എങ്ങനെ ഭാര്യയെ പരിപാലിക്കുന്നുവൊ അതെ ബഹുമാനം മറ്റുള്ളവരിൽ നിന്നും അവൾക്കു വന്നു ചേരുമെന്ന് അവർ മനസ്സിലാക്കി.

ഒരു മുളച്ചെടിയിൽ ചിത്രശലഭമിരിക്കുന്നതിനേക്കാൾ ഭംഗി മൃദു ദളങ്ങളോട് കൂടിയ പൂവിലിരിക്കുന്നത് തന്നെയല്ലേ…അതുപോലെയാണ് ഓരോ വിവാഹവും ചെരേണ്ടത് ചേർന്നാലേ ജീവിതം സുരഭിലവും വർണ്ണാഭവും ആകുകയുള്ളു… ദേവർഷും അവന്റെ കിച്ചുവും അത് മനസ്സിലാക്കി കഴിഞ്ഞു. അസൂയാവഹമായ അവരുടെ സ്നേഹത്തെ ആരും കണ്ണുവെയ്ക്കാതിരിക്കട്ടെ…

(യാനം -മാർഗം /സഞ്ചാരം )

രചന : – രേഷ്ജ അഖിലേഷ്.

Categories
Uncategorized

നീയല്ലാതെ മറ്റൊരു പുരുഷനും, ജീവനുള്ള എന്റെ ശരീരത്തിൽ തൊടില്ല…. അച്ഛന്റെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ആനന്ദിനെ മറക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒടുവിൽ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

രചന: സജിമോൻ തൈപറമ്പ്.

അച്ഛന്റെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ആനന്ദിനെ മറക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒടുവിൽ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

അമേരിക്കയിലുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകൻ ഡോക്ടർ വിപിൻദാസിനെ ആയിരുന്നു, അച്ഛൻ എനിക്ക് വരനായി കണ്ടെത്തിയത്. നേരത്തെ ലീവ് കിട്ടാത്തത് കൊണ്ട് കല്യാണതലേ ദിവസം മാത്രം എത്തുന്ന ചെറുക്കന്, എന്നെ കാണാൻ വേണ്ടി , എന്റെ ഫോട്ടോ അയച്ച് കൊടുക്കുകയായിരുന്നു.

എനിക്കും അയച്ച് തന്നു? പലതരത്തിലുള്ള ഫോട്ടോസ്. പക്ഷേ, എന്നെ കെട്ടാൻ ഒരുങ്ങുന്നയാളെ കാണാൻ എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെറുക്കന്റെ സൗന്ദര്യമൊക്കെ കണ്ടിട്ട് ഇനി എന്തിനാ,

എന്റെ കാഴ്ചപ്പാടിൽ, ആനന്ദ് ആയിരുന്നു ഈ ലോകത്ത് ഏറ്റവും സുന്ദരൻ. അങ്ങനെ ശുഭമുഹൂർത്തത്തിൽ ,കോയിക്കൽ തറവാടിന്റെ അന്തസ്സിന് ചേർന്ന ആർഭാടപൂർണ്ണമായ ,ആ കല്യാണം നടന്നു.

വിവാഹപന്തലിൽ നില്ക്കുമ്പോഴും ,ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും അയാളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കാൻ ഒരിക്കൽ പോലും എനിക്ക് തോന്നിയില്ല, എന്നുള്ളതാണ് സത്യം .

പല വിധത്തിലുള്ള ഫോട്ടോസ് എടുക്കുമ്പോഴും എന്റെ തല ഉയർത്തിപ്പിടിക്കാനും, ഒന്ന് പുഞ്ചിരിക്കാനും ക്യാമറാമാൻ ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. അവർക്ക് വേണ്ടി ചിരിച്ചെന്ന് വരുത്തി. ഉള്ളിൽ ഒരു കടലിരമ്പം ചെവിയോർത്താൽ കേൾക്കാമായിരുന്നു.

ചുറ്റിലും കല്യാണത്തിന് വന്നവരുടെ കലപില ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. പക്ഷേ എന്റെ കണ്ണിൽ ആ കാഴ്ചകൾക്കൊക്കെ മങ്ങലേറ്റിരുന്നു. തെളിഞ്ഞ് നിന്നത് ആനന്ദിന്റെ വേദനിക്കുന്ന മുഖം മാത്രമായിരുന്നു. “അഞ്ജു..

എന്നെ ഉപേക്ഷിച്ച് പോകല്ലേ അഞ്ജു, നീയില്ലാതെ എനിക്ക് പറ്റില്ല അഞ്ജു, നീ കേട്ടതെല്ലാം നുണയാണ്, ഞാൻ പ്രൂഫ് ചെയ്യാം, എന്നെയൊന്ന് വിശ്വസിക്കു അഞ്ജു” അവന്റെ നിലവിളി എന്റെ കാതിൽ പ്രകമ്പനം കൊള്ളുന്നു.

എനിക്ക് നന്നായി അറിയാമായിരുന്നു, അവൻ നിരപരാധിയാണെന്ന് ,കാരണം അവന്റെ മേൽ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ചത് ഞാൻ തന്നെയായിരുന്നല്ലോ, അല്ലാതെ എനിക്ക് അവനെ ഒഴിവാക്കാൻ മറ്റ് കാരണങ്ങളില്ലായിരുന്നു. “അഞ്ജലീ..

വല്യമ്മാമേടെയും മുത്തശ്ശിയുടെയും കൂടി കാലിൽ തൊട്ട് വന്ദിക്കു കുട്ടീ ..” അമ്മയുടെയും അച്ഛന്റെയും മാത്രം കാല്ക്കൽ തൊട്ട് വന്ദിച്ച് കാറിലേക്ക് കയറുമ്പോൾ ഇളയഅമ്മാവൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിനൊന്നുമുള്ള ത്രാണി എനിക്കില്ലായിരുന്നു.

എത്രയും വേഗം ആ നാട് വിട്ട് പോകണമെന്നേ അപ്പോഴുണ്ടായിരുന്നുള്ളു. കാറിനകത്ത് അയാളോടൊപ്പം ഇരിക്കുമ്പോൾ ആ ദേഹത്ത് മുട്ടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വഴിയോരക്കാഴ്ചകളിൽ നോട്ടമുറപ്പിച്ച്, കഴിയുന്നതും അയാളെ ശ്രദ്ധിക്കാതെ, ഞാനിരുന്നു. പെട്ടെന്ന് കാറിന് കുറുകെ ഒരാൾ ചാടിയപ്പോൾ ഡ്രൈവർ സഡൻ ബ്രേക്കിട്ടതും എന്റെ നെറ്റി മുൻ സീറ്റിന്റെ ചാരിൽ പോയി ഇടിച്ചതും ഒരു പോലായിരുന്നു.

കുഷ്യനായത് കൊണ്ട് വേദനയെടുത്തില്ലെങ്കിലും നെറ്റിയിലെ ചന്ദനവും സിന്ദൂരവും സ്ഥാനം തെറ്റിയോന്ന് നോക്കാൻ, ഞാൻ മുന്നിലെ റിയർവ്യൂ മീറ്റിലേക്ക് നോക്കി.

ഒന്ന് നോക്കിയ ഞാൻ അസാധാരണമായി എന്തോ കണ്ടത് പോലെ വീണ്ടും ഒന്ന് കൂടി നോക്കിയപ്പോഴാണ് , ശരിക്കും ഞെട്ടിയത്. എന്റെ അരികിലിരിക്കുന്ന ,എന്നെ താലികെട്ടിയ പുരുഷൻ, ലോ, ലവനായിരുന്നു, എന്റെ ആനന്ദ്, അത്ഭുതവും സന്തോഷവും സങ്കടവുമൊക്കെ എനിക്ക് ഒരു പോലെ വന്നു.

“ഇത്, ഇതെങ്ങിനെ, എനിക്കൊന്നും മനസ്സിലാകുന്നില്ല” ഞാൻ എന്നെ തന്നെ പിച്ചിക്കൊണ്ട് സ്വപ്നമാണോ എന്ന് പരിശോധിച്ചു. “ഇത് സ്വപ്നമല്ല പെണ്ണേ.. സത്യം തന്നെയാണ് , അച്ഛന്റെ ആത്മഹത്യാ ഭീഷണിയിൽ നീ വീണപ്പോൾ ,

നീയെനിക്ക് അയച്ച് തന്ന അവസാന മെസ്സേജ് ഞാൻ അദ്ദേഹത്തെ കാണിച്ച് കൊടുത്തു ” എന്തായിരുന്നു നീ എഴുതിയിരുന്നത്?

“ആനന്ദ് നീയല്ലാതെ മറ്റൊരു പുരുഷനും, ജീവനുള്ള എന്റെ ശരീരത്തിൽ തൊടില്ല, അങ്ങനെ വന്നാൽ അതെന്റെ ശവത്തിലായിരിക്കുമെന്ന്” “അത് കണ്ടാൽ ഏതച്ഛനാ ഒന്ന് മാറി ചിന്തിക്കാത്തത്

അങ്ങനെ നിന്റച്ഛൻ, കല്യാണത്തിന് ഒരാഴ്ച മുമ്പേ മാറി ചിന്തിച്ചു, നിന്നെ കെട്ടാൻ ഒരുങ്ങി നിന്ന അമേരിക്കൻ ഡോക്ടറോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് അച്ഛൻ ക്ഷമ ചോദിച്ചു. “പിന്നെ എന്റെ വീട്ടുകാരെ കണ്ട് സംസാരിച്ചതും നമ്മുടെ വിവാഹം ഉറപ്പിച്ചതുമൊക്കെ, തകൃതിയിലായിരുന്നു.” “നിന്നോട് തല്ക്കാലം ഒന്നും പറയേണ്ടെന്ന്, ഞാനുൾപ്പെടെ

എല്ലാരോടും പറഞ്ഞത്, നിന്റച്ഛൻ തന്നെയായിരുന്നു എന്തിനാണെന്നോ, അച്ഛന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കാമുകനെ ഉപേക്ഷിക്കാൻ തയ്യാറായ മോൾക്ക് ഒരു സർപ്രൈസ് തരാൻ ,അതിന്റെ ശ്രമഫലമായാണ് ഇന്ന് ഉച്ചയ്ക്ക് 11.30 എന്ന ശുഭ മുഹൂർത്തത്തിൽ ഞാൻ നിന്നെ താലി കെട്ടിയത്” “പക്ഷേ നിന്നെ ഞാൻ സമ്മതിച്ച് കെട്ടോ? ഇത്രെയും നേരം താലികെട്ടിയ പുരുഷന്റെ മുഖത്തേയ്ക്ക് ഒരിക്കൽ പോലും നോക്കില്ല എന്ന വാശിയിൽ നീ ഇരുന്ന് കളഞ്ഞല്ലോ?

“അത് വാശിയല്ലായിരുന്നെടാ.. കുറ്റബോധമായിരുന്നു, അച്ഛനോടുള്ള സ്വാർത്ഥതയിൽ സ്നേഹിച്ച പുരുഷനെ തള്ളിക്കളയേണ്ടി വന്നതിന്റെ കുറ്റബോധം”

പിന്നെ , പരിസരം മറന്ന് പൊട്ടിക്കരഞ്ഞ എന്നെ ആനന്ദ് ആശ്വസിപ്പിക്കാൻ നന്നേ പാട് പെട്ടു.

രചന: സജിമോൻ തൈപറമ്പ്.

Categories
Uncategorized

“എന്റെ പേര് അർജുൻ. അറിയാല്ലോ…” അശ്വതി ഒന്ന് തലയാട്ടി. “അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും കിട്ടിയത്. അച്ഛൻ പെട്ടെന്നാണ് ട്ടോ മരിച്ചത്. അത് അമ്മക്ക് ഭയങ്കര ഷോക്ക് ആയി. ഒരു അറ്റാക് ഒക്കെ വന്നു. ഞാൻ ഒറ്റ മോനാണ്.. ആ അവസ്ഥ അശ്വതി ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല”

രചന: അമ്മു സന്തോഷ്

“എന്റെ പേര് അർജുൻ. അറിയാല്ലോ…”

അശ്വതി ഒന്ന് തലയാട്ടി.

“അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും കിട്ടിയത്. അച്ഛൻ പെട്ടെന്നാണ് ട്ടോ മരിച്ചത്. അത് അമ്മക്ക് ഭയങ്കര ഷോക്ക് ആയി. ഒരു അറ്റാക് ഒക്കെ വന്നു. ഞാൻ ഒറ്റ മോനാണ്.. ആ അവസ്ഥ അശ്വതി ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല”

“പറഞ്ഞോളൂ മനസിലാകും”

“പെട്ടെന്ന് അനാഥനാകുമ്പോലെ.. പിന്നെ ഒരു പേടി ആണ് ഉള്ളിൽ അമ്മക്ക് എന്തെങ്കിലും ആയിപ്പോകുമോ എന്നൊക്കെ.. ജോലി കിട്ടിയപ്പോ കുറച്ചു ദൂരെ ആണ് എന്നാലും വന്നു പോകാം.. കല്യാണം ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ഒന്നേയുള്ളു എന്റെ അമ്മയെ നോക്കുന്ന ഒരു പെണ്ണ്.. സ്നേഹിക്കുന്ന ഒരു പെണ്ണ്”

“അമ്മയെ നോക്കാൻ പെണ്ണ് കെട്ടണോ ഒരു ഹോം നഴ്സിനെ വെച്ചാൽ പോരെ?”

അവൾ നേർത്ത ഒരു പരിഹാസച്ചിരി ചിരിച്ചു

“അത് കൊള്ളാം. മറുപടി എനിക്ക് ഇഷ്ടം ആയി.. അപ്പൊ അശ്വതി പറയുന്നത് അമ്മയെ നോക്കാൻ ഹോം നഴ്സിനെ നിർത്താം എന്നാണ്…”

“പിന്നല്ലാതെ”

“അപ്പൊ ഇയാൾ സ്വന്തം അമ്മയെ നോക്കാനും ഒരു ഹോം നഴ്സിനെ നിർത്തും”

“സംശയം ഉണ്ടൊ? എനിക്ക് എന്റെ ജീവിതം, ജോലി, ഒക്കെ ആണ് വലുത്…. അമ്മയെയും അച്ഛനെയും നോക്കി ജീവിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. അർജുൻ വേറെ ആളെ നോക്ക്”

“തീർച്ചയായും നോക്കും. എനിക്ക് അത്ര ambitious അല്ലാത്ത ഒരു പെണ്ണ് മതി.. ചെറിയ ലോകം സ്വപ്നം കാണുന്ന ഒരു പെണ്ണ്”

“അവളുടെ ലോകം നിങ്ങളുടെ അമ്മയല്ല മിസ്റ്റർ.. ആവുകയുമില്ല…”

അവൻ ചിരിച്ചു.. “പോട്ടെ വിട്ടേക്ക്.. ബുദ്ധിമുട്ടിച്ചതിൽ സോറി കേട്ടോ. സമയം കളഞ്ഞു വെറുതെ”

അവൻ യാത്ര പറഞ്ഞു പോയിട്ടും അവളുടെ ഉള്ളിൽ നിന്നു ആ ദേഷ്യം മാറിയില്ല. ഇറങ്ങിക്കോളും ഓരോന്ന്.പെണ്ണുകാണാൻ.. അമ്മേ നോക്കണം, കുടുംബം നോക്കണം.. പെണ്ണിന് വേറെ ഒന്നും ചെയ്യണ്ടേ..?

“അമ്മയെ നോക്കണം എന്ന് പറഞ്ഞാൽ ഈ കാലത്ത് ഏതെങ്കിലും പെൺകുട്ടി തയ്യാറാകുമോ മോനെ.. ഇനി ദരിദ്രയായ ഒരു കുട്ടിക്ക് ജീവിതം കൊടുക്കാം എന്ന് കരുതുക അവൾക്കും സ്വപ്നങ്ങൾ ഉണ്ടാകില്ലേ? പഠിക്കണം, ഒരു ജോലിക്ക് പോകണം… എന്നൊക്കെ. ആ വാശി ഒക്കെ കളഞ്ഞേക്ക് കുട്ടാ. അമ്മക്ക് ഇപ്പൊ എന്താ ഒന്നുല്ല.. ആരോഗ്യം ഉണ്ടല്ലോ.”

അവൻ ചിരിച്ചു. പിന്നെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു.വരും ഒരാൾ. അവന്റെ മനസ്സ് പറഞ്ഞു.

“അമ്മേ പച്ചക്കറി വേണോ?” ഒരു സ്ത്രീ ശബ്ദം കേട്ട് അമ്മ വാതിൽക്കൽ വന്നു

ഒരു പെൺകുട്ടി കയ്യിൽ പച്ചക്കറി കൾ നിറഞ്ഞ ബാഗ്.. ആ മുഖത്ത് നോക്കി വേണ്ട എന്ന് പറയാൻ മടി തോന്നി അവർക്ക്. കുറച്ചു വാങ്ങി പണം കൊടുത്തു.

“സ്ഥലം ഉണ്ടല്ലോ അമ്മേ ഇവിടെ കൃഷി ചെയ്യാല്ലോ ഞാൻ നല്ല വിത്തുകൾ കൊണ്ട് തരാം”

ചിലർ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരിക പെട്ടെന്നാണ്.. ഒരു കാറ്റ് പോലെ.. തുലാമഴ പോലെ. അങ്ങനെ ആയിരുന്നു അമ്മക്ക് അവളും.

കല്യാണി.

കല്യാണി വരുമ്പോൾ ഉച്ചയാകും.പച്ചക്കറി ഓരോ വീടുകളിൽ എത്തിച്ചു അവസാനം ആണ് ഇവിടെ വരിക. പിന്നെ അമ്മക്കൊപ്പം ഇരിക്കും.. അമ്മക്ക് കൃഷി ചെയ്തു കൊടുത്ത് നിറയെ സംസാരിച്ച് അങ്ങനെ.

“എന്റെ മോനെ കൊണ്ട് ഞാൻ മോളെ കല്യാണം കഴിപ്പിക്കട്ടെ?” ഒരു ദിവസം അമ്മ ചോദിച്ചു

അവളുടെ മുഖം വാടി.. ആ കണ്ണുകൾ നിറഞ്ഞു

“എന്റെ അമ്മക്ക് വയ്യാണ്ടായപ്പോഴാ ഞാൻ ഈ പണിക്ക് ഇറങ്ങിയത്.. ഞാൻ കല്യാണം കഴിച്ച് പോയാൽ അമ്മക്ക് ആരുമില്ലാതെ ആവും. അമ്മ ഒറ്റയ്ക്ക്.. പകൽ ഒക്കെ തൊട്ടടുത്ത വീട്ടിലെ ചേച്ചി നോക്കിക്കൊള്ളും. കിടപ്പിലൊന്നുമല്ല എങ്കിലും..പ്രഷറിന്റെ അസുഖം ഒക്കെ ഉണ്ടേ.. എനിക്ക് ആകെ അമ്മയെ ഉള്ളു ഈ ഭൂമിയിൽ”

അമ്മ കല്യാണിയെ ഒന്ന് ചേർത്ത് പിടിച്ചു..

കല്യാണിക്കൊപ്പം അവളുടെ അമ്മയെയും കൂടി വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അർജുൻ നോക്കിനിന്നു.. രണ്ടമ്മമാരും ഇപ്പൊ തനിക്ക് ഒരു പോലെ ആണ്. രണ്ടു പേരും ഒറ്റയ്ക്കാകാതിരിക്കട്ടെ.

“ഇനി പഠിക്കണം എന്നോ. ജോലിക്ക് പോകണം എന്നോ ഉണ്ടെങ്കിൽ പോകാം ട്ടോ. അമ്മക്ക് ഇപ്പൊ തന്റെ അമ്മ കൂട്ടുണ്ടല്ലോ” അവൻ കല്യാണിയോട് പറഞ്ഞു

കല്യാണി ചിരിച്ചു

“എനിക്ക് പണ്ടേ ഇഷ്ടം കൃഷി ആണ്. അച്ഛന് കൃഷി ആയിരുന്നു. പഠിക്കുമ്പോഴും വലിയ വലിയ കാര്യങ്ങൾ ഒന്നും എന്റെ തലയിൽ കേറില്ല. ഈശ്വര !ന്യൂട്ടന്റെ നിയമങ്ങളും കണക്കിലെ ജോമെട്രിയും രസതന്ത്രത്തിലെ പരീക്ഷണങ്ങളും.. കഷ്ടിച്ച് ആണ് പ്ലസ് ടു പാസ്സ് ആയെ.. ഞാൻ ഇല്ലപ്പാ പഠിക്കാൻ.. എല്ലാരും പഠിച്ചു ഡോക്ടറും എഞ്ചിനീയറും ഒക്കെ ആയാല് കൃഷി ചെയ്യാൻ ആരാ.? ഞാൻ ഇവിടെ നല്ല ഒരു തോട്ടം ഉണ്ടാക്കും. ഞാനും അമ്മമാരും ചേർന്ന് നോക്കിക്കൊ. എന്നിട്ടു വിഷം ഇല്ലാത്ത പച്ചക്കറികൾ ഒക്കെ കൊടുക്കലോ നാട്ടാർക്കു” അർജുൻ അവളുടെ ചിരിയിലേക്ക് മനസ്സ് നിറഞ്ഞ് നോക്കി നിന്നു

മറ്റൊരു നഗരം.

അശ്വതിയുടെ ഫ്ലാറ്റ്. അവളുടെ വിവാഹം കഴിഞ്ഞിരുന്നു.

“നീ സില്ലി ആവല്ലേ അശ്വതി. എനിക്ക് ഫ്ലാറ്റിന്റെ ലോൺ അടയ്ക്കണം. അതിനുള്ള കാശ് എനിക്ക് കൃത്യം ആയി കിട്ടണം. കേട്ടല്ലോ. പിന്നെ നെക്സ്റ്റ് വീക്ക്‌ വീട്ടിൽ പോകുമ്പോൾ കുറച്ചു കാശ് അറേഞ്ച് ചെയ്തു വെയ്ക്കാൻ പറയണം. ഞാനൊരു പുതിയ കാർ വാങ്ങാൻ പോകുന്നു “ഭർത്താവ് അവളോട്‌ പറഞ്ഞു.

“നിങ്ങൾ പറയുമ്പോൾ പറയുമ്പോൾ കാശ് എടുത്തു തരാൻ അതെന്താ ബാങ്കോ.? അവൾ ചീറി

“വെറുതെ അല്ലല്ലോ ഒരു എൻജിനീയറെ അല്ലെ കിട്ടിയത്..? പിന്നെ നൈറ്റ്‌ ഷിഫ്റ്റ്‌, ഓവർ ടൈം എന്നൊക്കെ പറഞ്ഞു നിനക്ക് കിട്ടിയ ജോലി കളയണ്ട “അയാൾ മൊബൈൽ എടുത്തു പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു.

അമ്മായി അമ്മ ടീവി യുടെ ശബ്ദം കുറച്ചു കൊണ്ട് ഉറക്കെ പറഞ്ഞു

“എനിക്ക് ഒരു ജ്യൂസ്‌ വേണം. ഓറഞ്ച് മതി”

അശ്വതി നിലത്ത് ആഞ്ഞു ഒന്ന് ചവിട്ടി കിച്ചണിലേക്ക് പോയി.. ഒരു അസുഖവുമില്ല സ്ത്രീക്ക്. പക്ഷെ ഒരു ഗ്ലാസ്‌ വെള്ളം തനിയെ എടുത്തു കുടിക്കില്ല. വേണം. തനിക്കിത് വേണം..

ഒരിക്കൽ നിന്ദിച്ചു ഇറക്കി വിട്ട ആ ആളിന്റെ മുഖം അറിയാതെ ഓർമയിൽ വന്നപ്പോൾ അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു

നല്ലവനായിരുന്നു

അറിയാൻ ശ്രമിച്ചില്ല…

അമ്മയെ നോക്കണം എന്ന് പറഞ്ഞപ്പോൾ പ-രിഹ-സിക്കാൻ ആണ് തോന്നിയത്. ഇന്ന് തന്റെ അമ്മക് ഓ-പ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോൾ കുറച്ചു ദിവസം പോയി നിൽക്കാൻ പറ്റുന്നില്ല. ചോദിച്ചപ്പോൾ ഭർത്താവ് പറഞ്ഞു

“ഒരു ഹോം നഴ്സിനെ നിർത്താൻ പറയു ”

കാലം തരുന്ന തിരിച്ച-ടികൾ..

ലൈക്ക് കമന്റ് ചെയ്യണേ

രചന: അമ്മു സന്തോഷ്