Categories
Uncategorized

Imo യിൽ വീട്ടിലേക് വിളിക്കാൻ നോക്കുകയാണ് അവൻ.. അവന്റെ പെണ്ണിന്റെ ഫോണിലേക്കു കാൾ പോകുന്നുണ്ടേലും അത് ആരും തന്നെ എടുക്കുന്നില്ല…

രചന : നൗഫു…

“നാസ്ത കഴിക്കല്ലേ…”

സമയം 10 മണി കഴിഞ്ഞിട്ടുണ്ട്..!

ജിദ്ധയിലെ സലാമ എന്ന സ്ഥലത്തു കൂടെ വണ്ടി വിടുന്നതിനു ഇടയിലാണ്.. അടുത്തുള്ള മലയാളി ഹോട്ടൽ കണ്ടപ്പോൾ ഞാൻ കൂടെ ഉള്ളവനോട് ചോദിച്ചത്…

ഞാൻ സകീർ.. കൂടേ ഉള്ളത് അശ്രഫ്..

ഞാൻ കോഴിക്കോടും അവൻ മലപ്പുറത്തു കാരനുമാണ്…

ഞങ്ങളുടെ തന്നെ സെയിൽസ് വണ്ടിയിലാണ് ജോലി…

സാധാരണ അവൻ ഒമ്പത് ആകുമ്പോയേകും നാസ്ത ചോദിച്ചു ബഹളം വെക്കും.. പക്ഷെ ഇന്നെന്തോ ആള് ഇവിടെ ഒന്നുമല്ല എന്ന് തോന്നുന്നു… ഒരു മിണ്ടാട്ടവും ഇല്ല… പണി ഇങ്ങനെ എടുക്കുന്നു എന്നെ ഉള്ളൂ..

വണ്ടിയിൽ കയറിയത് മുതൽ ഞാൻ അശ്രു വിനെ ശ്രദ്ധിക്കുന്നുണ്ട്…

വാ തോരാതെ സംസാരിക്കുന്ന ഒരാളുടെ മൗനം.. ചുറ്റിലും ഷ്മശാന മൂകത തന്നെ നൽകും.. വല്ലാത്ത ഇടങ്ങേറ് ആണത്..

“അ..

നീ എന്താ ചോദിച്ചത്..”

അശ്രു ഞാൻ ചോദിച്ചത് പോലും കേട്ടിട്ടില്ല..

ആ സമയം ഞങ്ങളുടെ വാഹനം ഹോട്ടലിന് മുമ്പിൽ സൈഡ് ആക്കിയിരുന്നു..

“എന്താടാ നിനക്ക് പറ്റിയെ…”

വാഹനത്തിൽ ഇറങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ അവനോട് ചോദിച്ചു…

“എന്തെ…?”

അവന്റെ തിരിച്ചുള്ള ചോദ്യമായിരുന്നു മറുപടി…

“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. കുറെ നേരമായല്ലോ ഫോണിൽ നോക്കി..”

“ഹേയ് ഒന്നുമില്ല…”

അവൻ ഉത്തരം വളരെ ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുന്നത് പോലെ..

“എന്തേലും ഉണ്ടേൽ പറ…”

ഞാൻ വീണ്ടും അവനോട് ചോദിച്ചു..

“ഒന്നുമില്ലടാ… വാ… ഫുഡ്‌ കഴിക്കാം..”

സാധാരണ നമ്മൾക് എല്ലാം നാട്ടിൽ എന്തേലും പ്രശ്നം ഉണ്ടാവുമ്പോയോ… പൈസ ക് ബുദ്ധിമുട്ട് ഉണ്ടാവുമ്പോയോ ആണ് മിണ്ടാട്ടം ഇല്ലാതെ ആലോചനയിൽ മാത്രം ആയിരിക്കുക.. എന്താണ് ചെയ്യാൻ പറ്റുക എന്നോർത്ത് കൊണ്ട്…

അങ്ങനെ വല്ലതും ആണേൽ പറ്റുന്ന സഹായം അവന് ചെയ്യാമെന്ന് കരുതി തന്നെ ആയിരുന്നു ചോദിച്ചത്.. പക്ഷെ മറുപടി ഇതായിരുന്നു…

അവൻ പെട്ടന്ന് തന്നെ വാഹനത്തിൽ നിന്നും ഇറങ്ങി സാധാ പോലെ ഹോട്ടലിലേക് നടക്കുവാൻ തുടങ്ങി…

“വാടാ..”

ഞാൻ അവനെ തന്നെ നോക്കി നിന്നപ്പോൾ.. എന്നോട് വരുവാനായി പറഞ്ഞു മുന്നിലേക്ക് തന്നെ നടന്നു..

എന്താണോ.. എന്തോ.. എനിക്കൊരു കുന്തവും മനസിലാകാതെ ഞാൻ അവന്റെ പിറകെ തന്നെ ഹോട്ടലിലേക് കയറി…

ഭക്ഷണം ഓർഡർ ചെയ്തു വന്നപ്പോഴും കഴിക്കാതെ അതിൽ വിരലിട്ട് നിൽക്കുകയാണ്..

“ടാ.. കഴിക്കു…”

ഇടയിൽ കഴിക്കാൻ വേണ്ടി ഞാൻ അവനെ ഓർമ്മപ്പെടുത്തുക പോലും ചെയ്തു…

എന്റെ ഫോൺ ബെല്ലടിക്കുന്നുണ്ട്…ഏകദേശം ഫുഡ്‌ കഴിച്ചു കഴിയാൻ ആയിട്ടുണ്ട്…

നാട്ടിൽ നിന്നാണ്.. എനിക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നാണ് കാൾ വരുന്നത്..

“ഹലോ..

അസ്സലാമുഅലൈക്കും…”

“വ അലൈകും മുസ്സലാം…”

അപ്പുറത്തു നിന്ന് കേട്ട സലാമിന് മറുപടി യായി പറഞ്ഞു..

“സകീർ അല്ലേ…”

“അതേ.. ആരാണ്..”

പരിചയം തെല്ലുമില്ലാത്ത ഒരു നമ്പർ ആയത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു…

“സകീറെ… ഞാൻ നിന്റെ കൂടെ ജോലി ചെയ്യുന്ന അശറഫിന്റെ ഇക്കയാണ്.. അവൻ കൂടെ ഇല്ലേ..”

“ഉണ്ടിക്ക.. കൊടുക്കണോ..”

“ഹേയ് വേണ്ട.. ഞാൻ വിളിക്കുന്നത് പോലും ഇപ്പൊ പറയണ്ട.. എനിക്കൊരു കാര്യം പറയാനുണ്ട്.. നിങ്ങൾ ഫ്രീ യാണോ ഇപ്പൊ..”

“ആ.. ഇക്കാ… ഇപ്പൊ നാസ്ത കഴിക്കുകയാണ് ഹോട്ടലിൽ …”

“എന്താണിക്ക.. എന്തേലും കുഴപ്പം..”

മുന്നിൽ ഇരിക്കുന്ന അശറഫ് കേൾക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു കൊണ്ട് തന്നെ ഞാൻ ചോദിച്ചു..

“മോനേ ഒരു പ്രശ്നമുണ്ട്… അത് അവനോട് നേരിട്ട് പറയാനുള്ള ത്രാണിയില്ല… അത് കൊണ്ടാണ് നിനക്ക് വിളിച്ചത്.. നീ തന്നെ അവനോട് ഇതെങ്ങനെലും പറയണം..”

“നാട്ടിൽ എന്തോ ഒരു അത്യഹിതം സംഭവിച്ചു എന്നുള്ളത് ഇക്ക യുടെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്…

മനസ് വല്ലാതെ തുടിക്കാൻ തുടങ്ങിയത് പോലെ…

നമ്മൾക്കൊന്നും നിയന്ത്രിക്കാൻ കഴിയാതെ ഉള്ളിലൂടെ വിങ്ങി കൊണ്ട് ഹൃദയം വല്ലാതെ മിടിക്കില്ലേ… അങ്ങനെ ഒരു അവസ്ഥ എനിക്കും വരുവാൻ തുടങ്ങി…

വിളിക്കുന്നത് അവന്റെ ഉമ്മയുടെ ഏട്ടത്തിയുടെ മകനാണ്.. അത് കൊണ്ട് തന്നെ കാര്യമായി എന്തേലും പ്രശ്നം ഉണ്ടാവാമെന്ന് എന്റെ മനസിൽ തന്നെ തോന്നി തുടങ്ങി…

ഉമ്മ മാത്രെമേ ഉള്ളൂ അവന്.. എത്തീം (അനാഥൻ ) ആയാണ് അവൻ വളർന്നത്.. അത് കൊണ്ട് ഉമ്മയോട് ഒരുപാട് ഇഷ്ട്ടമാണ്… ഉമ്മയാണ് അവനെല്ലാം…

പെട്ടന്ന് അവന്റെ ഉമ്മയുടെ മുഖം എന്റെ മനസിലൂടെ കടന്നു പോയി..

അവന്റെ ഉമ്മാക് എന്തെങ്കിലും… പടച്ചോനെ… ഞാൻ എന്ത്‌ പറഞ്ഞാണ് അവനെ സമാധാമിപ്പിക്കുക…

വിവാഹം കഴിച്ച ഉടനെ പോന്നതാണ് സൗദിയിൽ ഇപ്പൊ മൂന്നു വർഷമായി…

പല കാര്യങ്ങളും ദിനേനെ എന്നോണം കേൾക്കുന്നതാണ്.. ഇനി അവന്റെ പെണ്ണ് സംലത്തിന് വേറെ എന്തേലും റിലേഷൻ…

ആലോചിച്ചിട്ട് തന്നെ ഒരു എത്തും പിടിയും കിട്ടുന്നില്ല…”

“ഹലോ…”

“ആ ഇക്ക.. ഞാൻ ഒന്ന് കൈ കഴുകാൻ പോയത് ആയിരുന്നു..

എന്താ ഇക്ക പ്രശ്നം..”

എന്റെ ശബ്ദം കേൾക്കാതെ ആയപോളുള്ള ഇക്കയുടെ ഹലോ ക് മറുപടി യായി ഞാൻ പറഞ്ഞു…

“മോനെ.. അവന്റെ മകൻ മരണപെട്ടു…!

ഇക്ക യുടെ വാക്കുകൾ ഞാൻ ഒരിക്കലും ചിന്തയിൽ പോലും പ്രതീക്ഷിക്കാത്തത് ആയിരുന്നു..

“എന്താ.. എന്താണിക്ക പറഞ്ഞത്..”

ഇക്ക പറഞ്ഞത് ഞാൻ കേട്ടെങ്കിൽ… വീണ്ടും എന്റെ മനസിൽ ഉയർന്ന ചോദ്യം വാക്കുകളായി പുറത്തേക് വന്നു…

അപ്പുറത്ത് നിന്നും ഒരു തേങ്ങൽ ആയിരുന്നു കേട്ടത്.. മോനെ.. അവന്റെ ആകെയുള്ള മകൻ മരണപെട്ടു.. വീടിന് മുന്നിലുള്ള കുളത്തിൽ വീണു മുങ്ങി പോവുകയായിരുന്നു…

അള്ളാഹുവേ…

ഞാൻ പെട്ടന്ന് തന്നെ പുറകിലേക്ക് തിരിഞ്ഞു നോക്കി അശ്രു എന്റെ അടുത്ത് തന്നെ ഉണ്ടോ എന്ന് നോക്കുവാൻ..

അവൻ കൌണ്ടറിൽ പൈസ കൊടുക്കുകയാണ്..

“ഇക്ക.. ഞാൻ എങ്ങനെ അവനോട്..”

എന്റെ വാക്കുകൾ പോലും മുഴുമിപ്പിക്കാൻ കഴിയാത്ത പോലെ…

“മോനെ… വേറെ ആരുമില്ല അവനോട് പറയാൻ.. എനിക്ക് അതിനുള്ള ധൈര്യവുമില്ല.. ഒരുവട്ടം പോലും നേരിട്ട് കാണാത്ത അവന്റെ മകൻ…മരണപെട്ടു പോയി എന്ന് ഞാൻ എങ്ങനെ പറയും…’

മൂപ്പര് വീണ്ടും പറഞ്ഞു..

“ഞാൻ പറയമിക്ക… ഇൻശാഅല്ലാഹ്‌..”

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ഇക്കയോട് പറഞ്ഞു…

ഇക്ക ഫോൺ വെച്ചു..

ഞാൻ വണ്ടിയിലേക്ക് കയറി ഇരുന്നു..

അവനും വണ്ടിയിലേക് കയറി..

Imo യിൽ വീട്ടിലേക് വിളിക്കാൻ നോക്കുകയാണ് അവൻ.. അവന്റെ പെണ്ണിന്റെ ഫോണിലേക്കു കാൾ പോകുന്നുണ്ടേലും അത് ആരും തന്നെ എടുക്കുന്നില്ല…

“റൂമിലേക്കു പോയാലോ…”

ഞാൻ അവനോട് ചോദിച്ചു..

“എന്തെ…”

ഇന്നൊരു മൂഡില്ലാത്ത പോലെ..

“പോടാ.. എന്നെ കണ്ടിട്ടാണോ.. അത് വേണ്ടാ.. ഞാൻ രാവിലെ മുതൽ ഓളെ ഫോണിലേക്കും.. അത് എടുക്കാഞ്ഞിട്ട് ഉമ്മയുടെ ഫോണിലേക്കും വിളിക്കുന്നുണ്ട്.. ആരും എടുക്കുന്നില്ല.. അതാണ് എന്റെ ടെൻഷൻ..”

₹എങ്ങനെ യാ അവർ ഫോൺ എടുക്കുക..

സുഖമാണോ എന്ന് ചോദിക്കുമ്പോൾ എന്ത്‌ മറുപടി യാണ് അവർക്ക് നൽകാൻ കഴിയുക..

എന്റെ മനസ് എന്നോട് തന്നെ ചോദിച്ചു..”

എന്താ ഇപ്പൊ ഇവനോട് പറയുക.. പറയാതെ ഇരുന്നാൽ..

“എടാ.. അതെല്ല. എനിക്കെന്തോ ഒരു സുഖം ഇല്ലാത്ത പോലെ.. നമുക്ക് കുറച്ചു കഴിഞ്ഞു ഇറങ്ങാം…”

റൂമിലെത്തിയാൽ അവനോട് എങ്ങനെ എങ്കിലും പറയാൻ കഴിയുമെന്ന് കരുതി ഞാൻ പറഞ്ഞു…

“ഹ്മ്മ്.. പോകാം.. ഞാനും ഫോണിൽ പൈസ കേറ്റട്ടെ… ഒന്നും കൂടേ വിളിച്ചു നോക്കാം…അവൻ അതും പറഞ്ഞു ഫോണിൽ വീണ്ടും അടിച്ചു നോക്കുന്നുണ്ട്…”

വണ്ടി ഓടിക്കുന്നതിന് ഇടയിലും എങ്ങനെ ഈ ദുഃഖ വാർത്ത അവനെ അറിയിക്കും എന്ന് തന്നെ ആയിരുന്നു എന്റെ ചിന്ത…

!ഉള്ളിലാണെൽ സങ്കടം നിറഞ്ഞു കണ്ണുകാണാത്ത പോലെ.. സഹിക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ.. ഇടക്കിടെ ഞാൻ തേങ്ങി പോകുമോ എന്ന് പോലും തോന്നുന്നു..

ഒന്നും അറിയാത്ത പൈതൽ.. രണ്ട് വയസ്സ് കഴിഞ്ഞിട്ടിപ്പോ കുറച്ചേ ആയിട്ടുള്ളു.. അടുത്ത മാസം ലീവ് എടുത്തു അവനെ കാണുവാൻ പോകണമെന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി…

കണ്ണിൽ കാണുന്ന കളിക്കാനുള്ള സാധനങ്ങൾ എല്ലാം അവൻ വാങ്ങി വെക്കാറുണ്ട്.. കാറുകൾ ആയിട്ടും.. തോക്കുകൾ ആയിട്ടും എല്ലാം.. എത്ര എത്ര കളിക്കാനുള്ള സാധനങ്ങൾ.. ഇപ്പൊ തന്നെ രണ്ടു കടലാസ് പെട്ടി നിറയെ ഉണ്ട് റൂമിൽ…

വണ്ടി റൂമിന്റെ അടുത്ത് തന്നെ സൈഡ് ആക്കി…

ഞാൻ പെട്ടന്ന് തന്നെ റൂമിലേക്കു കയറി…

അവിടെ ആരെങ്കിലും ഉണ്ടാവും.. അതായിരുന്നു പ്രതീക്ഷ..

പക്ഷെ എല്ലാവരും പണിക് പോയിട്ടുണ്ട്..

ഞാൻ വേഗം ബാത്റൂമിൽ പോയി ഒന്ന് മുഖമെല്ലാം കഴുകി വന്നു..

“ഇല്ലടാ.. ഇതിൽ നിന്നും അടിച്ചിട്ടും ആരും എടുക്കുന്നില്ല… അവൻ സാധാ ഫോൺ എടുത്തു എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു..₹

“അവർ എടുക്കില്ലടാ.. നിന്നോട് അവർക്ക് സംസാരിക്കാൻ കഴിയില്ല..”

ഞാൻ ഉള്ള ധൈര്യത്തിൽ അവനോട് പറഞ്ഞു..

“എന്താ.. എന്തടാ നീ പറയുന്നത്..”

“അശ്രു ഞാൻ പറയുന്നത് കേട്ടു നീ സങ്കടപെടരുത്…”

“അവൻ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്…

മുഖം മുഴുവൻ ഭയം വന്നു നിറഞ്ഞിട്ടുണ്ട്.. കേൾക്കാൻ പാടില്ലാത്തത് എന്തോ കേൾക്കാൻ പോകുന്നത് പോലെ..”

“ടാ.. നിന്റെ മോൻ കുറച്ചു സമയം മുമ്പ് മരണപെട്ടു…”

അവനെന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്… ഒന്നും മിണ്ടിയില്ലേലും ചുണ്ടുകൾ പതിയെ അനങ്ങി…

“അൽഹംദുലില്ലാഹ്… ”

പിന്നെ എന്നോട് ഒന്നും മിണ്ടാതെ വാഷ് റൂമിലേക്കു കയറി..

ആ സമയം തന്നെ റൂമിലെ അടുത്തുള്ള കൂട്ടുകാരെ എല്ലാം ഞാൻ വിളിച്ചു..

ഒന്ന് രണ്ടു പേർ പെട്ടന്ന് തന്നെ വന്നു..

പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അശ്രു വാഷ് റൂമിൽ നിന്നും ഇറങ്ങിയിട്ടില്ല..

ഞാൻ പതിയെ വാതിലിൽ പോയി മുട്ടി..

പെട്ടന്ന് തന്നെ വാതിൽ തുറന്നു.. കണ്ണുകൾ രണ്ടും ചുവന്നു കലങ്ങിയിട്ടുണ്ട്… മൂക്കിലൂടെ പോലും കണ്ണുനീർ തുള്ളികൾ ഒഴുകി യത് പോലെ…

ടാ.. ഞാൻ അവനെ വിളിച്ചു…

സമയം പതിനൊന്നു മണിയെ ആയിട്ടുള്ളു..

ഞങ്ങളുടെ മുന്നിൽ അവൻ ഒരു തുള്ളി കണ്ണുനീർ പോലും പൊയിച്ചിട്ടില്ല…

“എനിക്കൊന്ന് നാട്ടിൽ പോണം.. അവനെ ആദ്യമായും അവസാനമായും ഒന്ന് കാണണം…”

അത് മാത്രെമേ അവൻ എന്നോട് ആവശ്യപെട്ടുള്ളു…..

ഞാൻ പെട്ടന്ന് തന്നെ ട്രാവെൽസ് നടത്തുന്ന കൂട്ടുകാരന് വിളിച്ചു..

അര്ജന്റ് ആണ്. ഏതാണ് പെട്ടന്നുള്ള ഫ്ലൈറ്റ്… ഇന്ന് രാത്രി യിൽ നാട്ടിലേക് എത്തണം…

അവൻ വളരെ പെട്ടന്ന് തന്നെ ടിക്കറ്റ് ശരിയാക്കി തന്നു..

“സകീറെ .. ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാവുമോ എന്നൊന്നും അറിയില്ല.. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടവനാണ് ഞാൻ.. ഒരു പക്ഷെ ഇതും റബ്ബിന്റെ പരീക്ഷണം തന്നെ ആയിരിക്കും.. അവനോട് എനിക്കൊരു പരാതിയും ഇല്ല.. എന്റെ മകനെ ഒരു വട്ടമെങ്കിലും ജീവനോടെ എന്നെ കാണിച്ചില്ലല്ലോ എന്നൊരു പരാതി അല്ലാതെ..

പോകുവാനായി ഇറങ്ങുന്ന സമയം അവന്റെ വാക്കുകൾ അതായിരുന്നു..

ഇന്നത് കഴിഞ്ഞിട്ട് അഞ്ചു വർഷത്തോളമായി.. ഇന്ന് രണ്ട് മക്കൾ ഉണ്ടവന്.. നല്ലൊരു വീടും.. ഉമ്മയുടെയും ഭാര്യ യുടെയും കൂടേ സ്വന്തമായി ഓരോ ബിസിനസ് നടത്തി സന്തോഷത്തോടെ ജീവിക്കുന്നു…

ഒരു പക്ഷെ അവനുള്ള പടച്ചവന്റെ വിധി അങ്ങനെ ആയിരിക്കാം.. അങ്ങനെ സമാധാനിക്കാനാണ് എന്റെ മനസ് പറയുന്നത്..

Story

ബൈ

രചന : നൗഫു…

Leave a Reply

Your email address will not be published. Required fields are marked *