Categories
Uncategorized

ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു…..

രചന : മേഘ മയൂരി

ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു…..

എന്റെ മൂന്നു വലിയച്ഛന്മാരുടെ മക്കളും പെൺകുട്ടികളാണെന്നതു അച്ഛമ്മക്കു പെൺമക്കളെ വെറുക്കുന്നതിന് കാരണമായി ഭവിച്ചു…….. എന്നെ തീർത്തും അവഗണിച്ച അച്ഛമ്മ പക്ഷേ അനിയനെ താഴത്തും തലയിലും വക്കാതെ വളർത്തി…… അച്ഛമ്മയുടെ നിയന്ത്രണത്തിലായിരുന്നു അച്ഛനും ഒരു പരിധി വരെ അമ്മയും……..

പെൺകുട്ടി അച്ഛനമ്മമാർക്കൊരു ഭാരമാണെന്നും ആൺ കുട്ടിയാണ് വയസ്സാം കാലത്തു അച്ഛനമ്മമാരെ നോക്കുകയെന്നും നാഴികക്ക് നാൽപതു വട്ടം അച്ഛനമ്മമാരും അച്ഛമ്മയും പറയാറുണ്ടായിരുന്നു……… ( തുല്യനീതിയെന്ന അവകാശത്തിലുള്ള ലംഘനം) അനിയന്റെ പിറന്നാളാഘോഷിക്കാൻ വീട്ടിലെല്ലാവരും വളരെയേറെ ഉത്സാഹിക്കുമ്പോൾ എന്റെ പിറന്നാളാഘോഷം പേരിനു മാത്രമായി ഒതുങ്ങി…… അവനു കൊടുക്കുന്ന ഭക്ഷണത്തിൽ പ്രത്യേകശ്രദ്ധ…. എനിക്കു സാധാരണ ഭക്ഷണം….

എന്നേക്കാൾ ഒരു വയസ്സിനു മാത്രം ഇളപ്പമുള്ള അനിയനെയും എന്നെയും ഒരുമിച്ചു സ്കൂളിൽ ചേർത്തു….. കാലം കടന്നു പോയി….. സ്കൂളിൽ പോകുമ്പോൾ പുതിയ ബാഗും കുടയും പുസ്തകങ്ങളും അവന്…… അവൻ ഉപയോഗിച്ചു പഴകിയ വസ്തുവകകളെല്ലാം എനിക്ക്.. പുതിയതിനു വേണ്ടി വാശി പിടിക്കുന്ന എനിക്ക് ചുട്ട അടിയും അനിയന് ആവശ്യമുള്ളതെല്ലാം…… ( അവൾ ഉള്ളതു കൊണ്ട് തൃപ്തിപ്പെടണം)

പത്താം ക്ലാസിലും പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ജയിച്ചിട്ടും മെഡിക്കൽ എൻട്രൻസിന് കോച്ചിംഗിനൊന്നും പോവാതെ തന്നെ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയിട്ടും MBBS എന്ന കടമ്പ കടക്കാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത മൂലം ഡോക്ടറാവുക എന്ന എന്റെ ചെറുപ്പം മുതലുള്ള സ്വപ്നത്തിന് തിരശ്ശീല വീണു….. ഞാൻ ഡിഗ്രിക്ക് ചേർന്നു……

പെൺകുട്ടിയെ ഒരു പാട് പണം മുടക്കി പഠിപ്പിച്ചിട്ട് കാര്യമില്ലല്ലോ? അത് അന്യ കുടുംബത്തിലേക്ക് പോകാനുള്ളതല്ലേ? പഠിപ്പിക്കുന്നത് പോരാഞ്ഞ് വിവാഹം ചെയ്തയക്കേണ്ട ബാധ്യത വേറെ……. പിന്നെ പ്രസവം, നൂലുകെട്ട് എന്തൊക്കെ ചെലവുകളാ? വല്ലവരുടെയും അടുക്കളപ്പണി ചെയ്യാനല്ലേ? അതിനിത്രയും പഠിപ്പൊക്കെ മതി……… അതേ സമയം റാങ്ക് ലിസ്റ്റിൽ പുറകോട്ടായ അനിയന് സ്വാശ്രയകോളേജിൽ അഡ്മിഷൻ വാങ്ങാൻ ലോണെടുക്കാനും വസ്തു വിൽക്കാനും എന്റെ മാതാപിതാക്കൾ തയ്യാറായി………

കാരണം ഡിപ്പോസിറ്റ് ചെയ്ത മുതൽ പലിശയും കൂട്ടുപലിശയും സഹിതം തിരിച്ചുപിടിക്കാം. (പെൺകുട്ടിക്ക് സ്വന്തമായി ആഗ്രഹങ്ങളില്ല. അല്ലെങ്കിൽ ആഗ്രഹിക്കാവുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്…..) ഡിഗ്രി കഴിഞ്ഞ് എന്റെ പഠിത്തം നിർത്തി….. അക്കാലത്താണ് യാത്രയിൽ സ്ഥിരമായി കാണാറുള്ള വ്യക്തി എന്നെ കല്യാണമാലോചിച്ച് വീട്ടിലേക്കു വന്നത്……

അവർ സാമ്പത്തികമായി ഞങ്ങളേക്കാൾ പിന്നിലായതു കൊണ്ട് എന്റെ വീട്ടുകാർക്ക് ആ ആലോചന ഇഷ്ടമായില്ല….. എനിക്കയാളോടു പ്രണയമൊന്നും അതുവരെ തോന്നിയില്ലെങ്കിലും പുറകെ നടന്നു ശല്യപ്പെടുത്താതെ വീട്ടിൽ നേരിട്ടു വന്നു പെണ്ണു ചോദിക്കാനുള്ള ആ ചങ്കൂറ്റം എനിക്കിഷ്ടമായി…….. പക്ഷേ എന്തു ചെയ്യാൻ?എന്നിൽ മുള പൊട്ടിയ പ്രണയം വീട്ടുകാരുടെ എതിർപ്പുമൂലം വെള്ളവും വളവും കൊടുക്കാനാവാത്തതിനാൽ അതിന്റെ ശൈശവാവസ്ഥയിൽ തന്നെ വാടിക്കരിഞ്ഞുപോയി……….

വീട്ടുകാർക്കിഷ്ടപ്പെട്ട, എന്നാൽ എനിക്കിഷ്ടമില്ലാതിരുന്ന ഒരാളുമായി എന്റെ വിവാഹം നടന്നു…….. അനിയൻ വിദ്യാഭ്യാസം കഴിഞ്ഞു ജോലി ആയി അവനിഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യമൊക്കെ അവർ എതിർത്തെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം നടത്തിക്കൊടുത്തു…… (പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമില്ല….. ആൺ കുട്ടിക്ക് വേണമെങ്കിൽ അതാവാം… വാശി പിടിച്ചാൽ നടത്തിക്കൊടുക്കും…)

ഇഷ്ടപ്പെടാതെ നടന്ന വിവാഹമാണെങ്കിൽ പോലും ലഭിച്ച ജീവിതവുമായി പൊരുത്തപ്പെട്ടു പോവാനും ആ ജീവിതത്തിൽ താളം കണ്ടു പിടിക്കുവാനും ഞാൻ ശ്രമിച്ചു……. ഏറെക്കുറെ ആ ശ്രമം വിജയം കാണുകയും ചെയ്തു……. ഭർത്താവും കുട്ടികളുമായി ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു……. ( സ്ത്രീ ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു ജീവിക്കണം ) പിന്നീട് ഞാൻ ബി. എഡ്. എടുത്തു ഒരു സർക്കാർ സ്കൂളിൽ ഹൈസ്കൂൾ അധ്യാപികയായ് ജോലിക്കു കയറി. അച്ഛമ്മ എൺപതാമത്തെ വയസ്സിൽ മരിച്ചു……

അനിയന്റെ ഭാര്യക്ക് ഭർത്താവിന്റെ വയസ്സായ അച്ഛനുമമ്മയെയും ശുശ്രൂഷിക്കുന്നത് ഒരു ബാധ്യതയായി തോന്നിയതിനാൽ വിദേശത്തായ അനിയന്റെ അടുക്കലേക്ക് കുട്ടികളുമായി പോയി…….. അടുത്ത വരവിന് അനിയനും ഭാര്യയും ചേർന്ന് തറവാടു വീട് വിൽക്കുകയും അച്ഛനെയും അമ്മയെയും ഒരു വൃദ്ധസദനത്തിലാക്കുകയും ചെയ്തു….. ചെലവിനു കുറച്ചു പൈസയും അവിടെ ഏൽപിച്ചു……

അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ നിർത്താൻ മനസുവരാത്തതിനാൽ ഞാൻ എന്റെ ഭർത്താവിന്റെ സമ്മതത്തോടു കൂടി അവരെ ഞങ്ങളുടെ പുതിയ വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്നു……. പത്ത് വർഷത്തോളമായി അച്ഛനുമമ്മയും എന്റെയൊപ്പം താമസിക്കുന്നു…….. എന്റെ രണ്ടു മക്കളെയും ആൺ പെൺ വേർതിരിച്ചു കാണാതെ ……… വാൽക്കഷണം: പെൺകുട്ടികൾ ഭാരമാണെന്ന തോന്നൽ മൂലം പെൺകുട്ടികളോടുള്ള വേർതിരിവ് ഇന്നും പല കുടുംബങ്ങളിലുമുണ്ട്. ഒരു പ്രായമാവുമ്പോൾ ഉടമസ്ഥന് കൈമാറാനുള്ള ഒരു വാടകഉരുപ്പടിയായിട്ടാണ് പെൺകുട്ടിയെ പല വീട്ടുകാരും കാണുന്നത്……

അവളെ എങ്ങനെയെങ്കിലും വിവാഹം ചെയ്തയക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമ എന്ന് ധരിച്ചു വച്ചിരിക്കുന്നവർ…….. യഥാർത്ഥത്തിൽ പെൺകുട്ടിക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന ഒരു പശ്ചാത്തലം ഉണ്ടാക്കിക്കൊടുക്കുക, അതിനുതകുന്ന വിദ്യാഭ്യാസം നൽകുക എന്നതല്ലേ വിവാഹം ചെയ്തയക്കുന്നതിനു മുമ്പ് മാതാപിതാക്കൾ ചെയ്യേണ്ടുന്ന കടമ? മാതാപിതാക്കളെ നോക്കേണ്ട ചുമതല പുത്രന്റേതു മാത്രമല്ല. പുത്രിക്കും ആവാം……

മകൾക്കും ആ ചുമതല പൂർവാധികം ഭംഗിയായി നിർവഹിക്കാൻ സാധിക്കും.

രചന : മേഘ മയൂരി

Categories
Uncategorized

ഹരിയേട്ടാ… അവൾ കരഞ്ഞു കൊണ്ട് വിളിച്ചു, നമുക്ക് നമുക്ക് പോകണോ? എന്താ വർഷ ഇത് കൊച്ചു കുട്ടികളെ പോലെ നീ മോളെ വേഗം കുളിപ്പിക്കു,,,എന്നിട്ട് നീയും വേഗം ഒരുങ്ങു,,, ഇനി പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലന്ന് കണ്ടപ്പോൾ,ഉറങ്ങി കിടന്ന മോളെ എടുത്തു കുളിപ്പിച്ച് അവളും വേഗം റെഡി ആയി,,,, ആഹാ എന്റെ സുന്ദരിയും സുന്ദരികുട്ടിയും റെഡി ആയല്ലോ,, എങ്കിൽ നമുക്ക് ഇറങ്ങിയാലോ?

രചന : -Ashika

ഹരിയേട്ടാ… അവൾ കരഞ്ഞു കൊണ്ട് വിളിച്ചു, നമുക്ക് നമുക്ക് പോകണോ? എന്താ വർഷ ഇത് കൊച്ചു കുട്ടികളെ പോലെ നീ മോളെ വേഗം കുളിപ്പിക്കു,,,എന്നിട്ട് നീയും വേഗം ഒരുങ്ങു,,, ഇനി പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലന്ന് കണ്ടപ്പോൾ,ഉറങ്ങി കിടന്ന മോളെ എടുത്തു കുളിപ്പിച്ച് അവളും വേഗം റെഡി ആയി,,,, ആഹാ എന്റെ സുന്ദരിയും സുന്ദരികുട്ടിയും റെഡി ആയല്ലോ,, എങ്കിൽ നമുക്ക് ഇറങ്ങിയാലോ? അവൾ മനസ്സില്ലാ മനസോടെ വീടും പൂട്ടി കാറിലേക്ക് കയറി,,,,

കാറിന്റെ മുൻസീറ്റിൽ ആയിരുന്നിട്ടും കണ്ണു നീര് അവളുടെ കാഴ്ചകളെ മറച്ചു,,, ഏകദേശം 5 വർഷങ്ങൾ ആയിരിക്കുന്നു താൻ തന്റെ അമ്മയെയും അനുജത്തിയെയും അച്ഛനെയും കണ്ടിട്ട്,,,,, ഹരിയേട്ടനെ അച്ഛൻ എന്നും ഒരു മകനായി തന്നെ ആണ് കണ്ടതും….. അവൾ ഓർമയുടെ യാത്രയിലേക്ക് പോയി….

എടി ചേച്ചി,,, അമ്മയോട് ഒന്ന് pta മീറ്റിംഗിന് വരാൻ നീ ഒന്ന് പറ,, ഇന്ന് അമ്മ വന്നില്ലെങ്കിൽ എന്നെ ആ രാക്ഷസി ക്ലാസ്സിൽ കയറ്റില്ല, വിജിത ചിണുങ്ങി കൊണ്ട് വർഷയോട് പറഞ്ഞു,,,

അമ്മേ ഒന്ന് പോ അമ്മേ,, അവൾ എത്രനേരമായി പറയുന്നു,, വർഷ അമ്മയോട് റിക്വസ്റ്റ് ചെയ്തു,,,, പോയാൽ എന്താ നാണം കേട്ടു തിരിച്ചു വരാം, അതുപോലെ മാർക്ക്‌ അല്ലെ പൊന്നുമോൾ വാങ്ങി ഇരിക്കുന്നെ… എന്തായാലും വരാം,, സാവത്രി അല്പം നീരസത്തോടെ പറഞ്ഞു..

അമ്മേ അപ്പോൾ ശെരി,, ഇന്ന് ഞാൻ കുറച്ചു ലേറ്റ് ആകും, ഞാൻ നിമിഷയുടെ കൂടെ ഹോസ്പിറ്റലിൽ പോകുന്നുണ്ട്, എക്സാം കഴിഞ്ഞാൽ ഉടൻ ഇറങ്ങണം,,,,, സീ യു എന്റെ അമ്മ പെണ്ണെ,,,,, ഉമ്മ,, സാവത്രിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് വർഷ വേഗം ബാഗ് എടുത്തും കൊണ്ട് ഓടി,,, അല്ലെങ്കിലും അമ്മയ്ക്ക് ചേച്ചിയോടാ സ്നേഹ, വിജിത ചിണുങ്ങി കൊണ്ട് പറഞ്ഞു,,, ആണെടി,, എന്റെ വർഷമോൾ കഴിഞ്ഞേ ഉള്ളു എനിക്ക് എല്ലാം,,, സാവത്രി വിജിതയെ ചൊടിപ്പിച്ചു … ഹലോ,, ഏട്ടാ എവിടാ? എക്സാം കഴിഞ്ഞു,,, ഇന്ന് birth സർട്ടിഫിക്കറ്റ് കിട്ടും എന്നാ പറഞ്ഞെ ഞാൻ ഹോസ്പിറ്റലിൽ എത്താറായി വാങ്ങിയിട്ട് വരാം… പിന്നെ ഇന്ന് വൈകിട്ടു വീട്ടിൽ വരുമ്പോൾ birth സർട്ടിഫിക്കറ്റ് എടുക്കുന്ന കാര്യമോ? Passport എടുക്കുന്ന കാര്യമോ ഒന്നും പറയല്ലേ,,, Oh ഇല്ല കാന്താരി ഞാൻ പറയില്ല,,, അപ്പോൾ വൈകിട്ടു കാണാം,,, ഹരിയുടെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് ഫോൺ വെച്ച്,,, ഇത് എന്തുവാടി,,, നിന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ ഒരു date of birth,,, നിന്റെ adhaaril മറ്റൊരു date,,,

എടി എന്തോ പറയാനാ,,, അമ്മുമ്മ അല്ലെ സ്കൂളിൽ ചേർത്തത്,,, സ്കൂളിലെ date of birth അമ്മ കാണുന്നത് sslc ബുക്കിൽ ആ, അപ്പോളേക്കും adhaarum ആയി കഴിഞ്ഞു, പിന്നെ സ്കൂളിലെ മാറ്റാൻ birth സർട്ടിഫിക്കറ്റും നൂലാ മാലകളും ഉള്ളത് കൊണ്ട് അമ്മയും മെനകെട്ടില്ല,,, വർഷ മറുപടി പറഞ്ഞു ഡി അമ്മ എന്താ പാസ്പോർട്ട്‌ എടുക്കാൻ സമ്മതിക്കാത്തത്,,, അത് എന്നെ കാണാതിരിക്കാൻ വയ്യാത്തത് കൊണ്ടാടി,,, പാസ്പോർട്ട്‌ എടുക്കുന്ന കാര്യം പറഞ്ഞാൽ കരച്ചിൽ ആണ്,, എനിക്കും അങ്ങനെ തന്നാ,, ഞാൻ ഏതു നാട്ടിൽ പോയാലും എന്റെ അമ്മ പെണ്ണും കാണും കൂടെ,,,വർഷ ചിരിച്ചു കൊണ്ട് പറഞ്ഞു എന്തായാലും നീ വാങ്ങു ഞാൻ ഇവിടെ wait ചെയ്യാം,,, സന്ദർശകർക്കു ഇരിക്കാൻ ഉള്ള ബഞ്ചിൽ ഇരുന്നു കൊണ്ട് നിമിഷ പറഞ്ഞു… … വർഷ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷൻ റൂമിലേക്ക് കയറി,,,

Maam, birth certifikkattinu apply ചെയ്തിരുന്നു,, വർഷ… Ok,, ജസ്റ്റ്‌ wait,,,അവർ ഫയൽ തപ്പി,,, ഇതാ,,,, Thankyou മാഡം,,,, വർഷ സർട്ടിഫിക്കറ്റ് വാങ്ങി,,, maam, സോറി this is not mine ഇതിൽ parents ശ്രീ rekhayum ജയപാലും ആണ്, എന്റെ പരന്റ്സിന്റെ പേര് സാവത്രി എന്നും പ്രകാശൻ എന്നും ആണ്… ഇവിടെ ഒരു വർഷയുടെ അപ്ലിക്കേഷൻ മാത്രമേ വന്നിട്ടുള്ളൂ,,, ഓഫീസർ ദേഷ്യത്തോടെ പറഞ്ഞു… അല്ലേലും ഇങ്ങനെ ആണ് ഒരു ഉത്തതരവാദിത്വവും നിങ്ങളുടെ ഈ ആശുപത്രിക്ക് ഇല്ല,,, എന്റെ birth സർട്ടിഫിക്കറ്റ് കിട്ടാതെ ഞാൻ ഇവിടുന്നു പോകും എന്ന് കരുതണ്ട,,, വർഷ ഉച്ചത്തിൽ പറഞ്ഞു,,,,

എന്താ ശ്രീരേഖ ഇത്, ആരാ ഇവിടെ ഒച്ച വെക്കുന്നെ,,,, നഴ്സിംഗ് സൂപ്രണ്ട് അങ്ങോട്ട് ഓടി വന്നു,,,, Maam എന്റെ പേര് വർഷ,,, birth സർട്ടിഫിക്കറ്റ് വാങ്ങാനായി വന്നതാണ് പക്ഷെ എന്റെ മാതാപിതാക്കളുടെ പേര് മനഃപൂർവം മാറ്റിയിരിക്കുന്നു,, ഞാൻ എന്താ ചെയ്യണ്ടേ ആരോടാ പറയേണ്ടത്,,, കുട്ടി വിഷമിക്കാതെ cabinil ഇരിക്കു ഞാൻ ഒന്ന് നോക്കട്ടെ,,,,, … വർഷ നഴ്സിംഗ് സൂപ്രണ്ടിന്റെ cabinil അക്ഷമയോടെ ഇരുന്നു

ചെറുതിട്ടയിലെ അമ്മിണി അമ്മയുടെ കൊച്ചു മകളാണോ അതെ മാഡം അമ്മുമ്മയെ അറിയുമോ…

അറിയും മോളെ,,, ഞാൻ ഒരു കാര്യം പറഞ്ഞാൽ mole ശ്രദ്ധിച്ചു കേൾക്കണം, ബഹളം ഒന്നും ഉണ്ടാക്കരുത് ആരും അറിയരുത്, പ്രത്യേകിച്ച് മോളുടെ അമ്മ,,,,മോൾ സാവത്രിയുടെ മകൾ അല്ല,, സാവത്രിക്ക് ജനിച്ച കുഞ്ഞു പ്രസവത്തോടെ മരിച്ചു, മോൾ ശ്രീ രേഖ എന്ന 17 കാരിയുടെ മകൾ ആയിരുന്നു, പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ജനിച്ച മകൾ,,,,, മോളുടെ അമ്മയ്ക്ക് മോളെ വേണ്ടായിരുന്നു, പ്രസവിച്ച ഉടൻ മോളെ ഉപേക്ഷിച്ചു അവരും വീട്ടുകാരും പോയി അപ്പോൾ അമ്മിണി അമ്മയാണ് മോളെ എടുത്തത്, മോളുടെ അമ്മയ്ക്കോ മാറ്റാർക്കോ ഇത് അറിയില്ല, എനിക്കും അമ്മിണി അമ്മയ്ക്കും മാത്രം അറിയുന്ന സത്യം,,,വർഷയ്ക്ക് തല കറങ്ങും പോലെ തോന്നി,,, അവൾ എങ്ങനെയോ അവിടെ നിന്നും ഇറങ്ങി, നിമിഷയെയും കൂട്ടി നടന്നു, നിമിഷ യാത്ര പറഞ്ഞു പോയതോ വീട് എത്തിയതോ ഒന്നും അവൾ അറിഞ്ഞില്ല,, മുറിയിൽ വന്നു ലൈറ്റും അണച്ചു മൂടി പുതച്ചു കിടന്നു,,

എടി ചേച്ചി പെണ്ണെ നീ ഉറങ്ങുവാണോ,,, വന്നേ നീ, PTA മീറ്റിംഗിന്റെ വിശേഷങ്ങൾ അറിയേണ്ടേ,,, വിജിത കൊഞ്ചി കൊഞ്ചി പറഞ്ഞു,,,, പ്ലീസ് എനിക്ക് ഒന്നു കിടക്കണം മോൾ ഒന്നു പോകുമോ,,, വർഷ ക്ഷീണത്തോടെ പറഞ്ഞു,, ശെരി ഞാൻ പോയേക്കാം,, രാജകുമാരി ഇവിടെ കിടന്നോ,,,,വിജിത ചിരിച്ചിട്ട് അടുക്കളയിലേക്ക് ഓടി,,,

അടുക്കളയിൽ നിന്ന് അമ്മയുടെയും വിജിതയുടെ കളി പറച്ചിൽ കേൾക്കാം,, അമ്മ ഹരിയേട്ടൻ വേണ്ടി പലഹാരം ഉണ്ടാക്കുക ആണ്, അച്ഛൻ ഹരി ഏട്ടനെ വിളിച്ചിട്ട് ഉണ്ട്, ഞങ്ങളുടെ വിവാഹത്തിന്റെ കാര്യം തീരുമാനിക്കാൻ, ആരോരും ഇല്ലാത്ത ഹരി ഏട്ടനെ അച്ഛന് ഒരുപാട് ഇഷ്ടം ആണ്,ഹരിയേട്ടന്റെ ബുദ്ധിയെ കുറിച്ചൊക്കെ പറയുമ്പോൾ അച്ഛൻ ആയിരം നക്കാണ്,,, അമ്മ തന്റെ ഭാവി varanu വേണ്ടി പലഹാരം ഉണ്ടാക്കുന്നു ഇതൊക്കെ തനിക്ക് അവകാശപെട്ടതാണോ, അല്ല ഒരിക്കലും അല്ല, താനിവിടെ ഒരു adhikapattanu, ഞാൻ ആരും അല്ലെന്നു അറിഞ്ഞാൽ,,,, ചിന്തകൾ വർഷയെ വീർപ്പു മുട്ടിച്ചു,,, അവൾ ഫോൺ എടുത്തു ഹരിയെ വിളിച്ചു,,, ഹരി ഏട്ടാ ഇങ്ങോട്ട് വരണ്ട, പക്ഷെ എനിക്ക് ഒന്നു കാണണം ഞാൻ പാർക്കിലേക്ക് വരാം,,

ഞാൻ ഹരി ഏട്ടൻ ഒപ്പം പോകുന്നു എന്നെ ആരും അന്വേഷിക്കരുത്, എന്ന കുറിപ്പ് എഴുതി വെച്ച് ഇറങ്ങിയതാണ്, ഹരി ഏട്ടനോട് എല്ലാം പറഞ്ഞു, തിരിച്ചു പോകില്ലെന്ന് വീട്ടുകാരെ കോൺടാക്ട് ചെയ്താൽ താൻ ഉണ്ടാകില്ല എന്നും ഉള്ള ഭീഷണിക്കു മുൻപിൽ ഹരി ഏട്ടൻ കീഴടങ്ങി,, പിന്നീട് 5 വർഷം ദുബായിൽ അജ്ഞാത വാസം ആയിരുന്നു,,, ഇത്തവണ ലീവിന് കേരളത്തിൽ പോകാം എന്ന ഹരി ഏട്ടന്റെ വാശിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നു, പിന്നീട് ഇന്നലെ ആണ് പറയുന്നത് ചെറുതിട്ടയിലേക്ക് പോകണം എന്ന കാര്യം, കുറെ എതിർത്തു,, വിജിത instsyil contact ചെയ്‌തന്നും അച്ഛന് വയ്യാതിരിക്കുക ആണെന്നും പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാൻ തോന്നിയില്ല, അവരെ മൂന്നുപേരെയും കാണാതെ മനസ് ഒരുപാട് നീറിയിട്ട് ഉണ്ട്, അവര്ക് താൻ ഒരു അധിക പറ്റാകരുത് എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു ഇന്ന് വരെ,, കീ കീ,, നീട്ടിയുള്ള ഹോണും ഹരിയുടെ ടോ എന്ന വിളിയും അവളെ ചിന്തയിൽ നിന്നും ഉണർത്തി, എടോ വീട് എത്തി,,താൻ പിച്ച വെച്ച വീട്,,, വണ്ടി മുറ്റത്തേക്ക് കയറി,, തന്നെ കണ്ടപാടെ അച്ഛൻ ഓടി ഇറങ്ങി,,, മോളെ, കാറിൽ നിന്നും ഇറങ്ങിയ തന്നെ അച്ഛൻ വന്നു കെട്ടിപിടിച്ചു,,, അച്ഛൻ പെട്ടെന്ന് കയ്യിലിരുന്ന അനുമോളെ വാരി എടുത്തു,, മുത്തച്ഛന്റെ പൊന്നായിയെ,,,

പിറകെ അമ്മയും വിജിതയും വന്നു കെട്ടിപ്പിച്ചു പൊട്ടി കരഞ്ഞു, മുറ്റത്തു തന്നെ നില്കാതെ രണ്ടാളും അകത്തേക്ക് കയറിയെ,,,, അമ്മ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു,,,,അമ്മ hariettanum തനിക്കും മോൾക്കും പലഹാരങ്ങളും ചായയും പകർന്നു തന്നു കൊണ്ടിരുന്നു, അച്ഛൻ പതിവ് പോലെ hariettaneyum കൊണ്ട് ഉമ്മറത്തേക്ക് ലോകകാര്യങ്ങൾ ചർച്ച ചെയ്യാനായി പോയി, വിജിത അനുമോളും ആയി തൊടിയിലേക്ക് ഇറങ്ങി,, താനും അമ്മയും ഒറ്റക്കായി,,,, അമ്മേ,,, തന്റെ വിളി കേട്ടതും അമ്മ തന്നെ വന്നു കെട്ടിപിടിച്ചു,,, അമ്മേ എന്നോട് ക്ഷമിക്കണം, ഞാൻ അമ്മയുടെ മകൾ അല്ല,,,, എന്ന് പറയാൻ അമ്മ മുഴുവപ്പിച്ചില്ല, നീ എന്റെ മകൾ ആണ് എന്റെ മാത്രം മകൾ,, മുത്തശ്ശി മരണകിടക്കയിൽ എന്നോട് എല്ലാം പറഞ്ഞിരുന്നു പക്ഷെ നീ എന്റെ മോളാണ് ആർക്കും ഞാൻ വിട്ടുകൊടുക്കില്ല,,, ഹോസ്പിറ്റലിൽ പോയി എന്ന് നിമിഷ പറഞ്ഞപ്പോൾ ഞാൻ ഊഹിച്ചിരുന്നു, ഒരുപാട് അന്വേഷിച്ചു ഞാൻ എന്റെ മോളെ,,ഞാൻ നിന്റെ അമ്മ അല്ലെന്നു മാത്രം എന്ന് മാത്രം പറയല്ലേ എനിക്ക് അത് സഹിക്കാൻ ആകില്ല,,,സാവത്രി പൊട്ടി കരഞ്ഞു,,,, ചെറുതിട്ടയിൽ പഴയതുപോലെ സ്വർഗം ആയി മാറി,

ശുഭം

രചന : -Ashika

Categories
Uncategorized

കേട്ടപ്പോൾ സങ്കടം ഒന്നും തോന്നിയില്ല. എനിക്കത് ഉറപ്പായിരുന്നൂ. എൻ്റെ ജന്മം അത് അങ്ങനെയാണ്. പൂജയ്ക്കെടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ. എന്നാലും ആ പൂക്കൾ മനോഹരമാണ്. അതിൻ്റെ ഭംഗി എല്ലാവർക്കും മനസ്സിലാകില്ല. ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ്. അതാണല്ലോ ഞാൻ… അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.

രചന : -സുജ അനൂപ്

കേട്ടപ്പോൾ സങ്കടം ഒന്നും തോന്നിയില്ല. എനിക്കത് ഉറപ്പായിരുന്നൂ. എൻ്റെ ജന്മം അത് അങ്ങനെയാണ്. പൂജയ്ക്കെടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ. എന്നാലും ആ പൂക്കൾ മനോഹരമാണ്. അതിൻ്റെ ഭംഗി എല്ലാവർക്കും മനസ്സിലാകില്ല. ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ്. അതാണല്ലോ ഞാൻ… അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.

“വിവാഹ കമ്പോളത്തിൽ നിർത്തുവാൻ വേണ്ടും അവൾക്കെന്തുണ്ട് യോഗ്യത ?” അമ്മാവൻ അത് ചോദിച്ചത് അമ്മയോട് ആയിരുന്നൂ. അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ…

എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നൂ. “കമ്പോളത്തിൽ വിൽക്കുവാൻ ഞാൻ ചരക്കാണോ എന്ന്.” ആ ചോദ്യം എൻ്റെ ഉള്ളിൽ തന്നെ അവസാനിച്ചു. ചൊല്ലുവിളി ഇല്ലാതെ വളർന്ന കുട്ടി എന്ന ചീത്തപ്പേര് കൂടെ ഇനി വേണ്ട.

ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നെ ഒരുനാൾ അവർക്കു തിരിച്ചു കൊടുക്കും. അത്രയ്ക്കുണ്ട് നൊമ്പരം ഉള്ളിൽ. ഒരു നാൾ ഈ അഗ്നിപർവ്വതം പൊട്ടും. അത് താങ്ങാനുള്ള ശക്തി അവർക്കുണ്ടാകില്ല. ഒരു ജന്മത്തിൻ്റെ നൊമ്പരം മൊത്തം ഉണ്ട് ഉള്ളിൽ. ജനിച്ച നാൾ തുടങ്ങിയ കഷ്ടപ്പാട്.

എൻ്റെ കണ്ണുനീർ മുഴുവൻ ഏറ്റുവാങ്ങിയത് രാത്രിയിൽ തലയിണ ആയിരുന്നൂ.

……………………………

ജീവിതം എനിക്കെന്നും ഒരു സമസ്യ ആയിരുന്നൂ. അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൾ എന്നതിൽ ഉപരി, ഒരു ഭാരം ആയിരുന്നൂ ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛൻ്റെ വ്യാപാരം നല്ല നിലയിൽ പോകുന്ന സമയത്തായിരുന്നൂ എൻ്റെ ജനനം.

മൂന്ന് ആണ്മക്കൾക്കു താഴെ നാലാമതൊരു പെൺകുട്ടി. ജനിച്ച സമയത്തു കുടുംബത്തിലുള്ള ആരോ പറഞ്ഞത്രേ “നാലാം കാലിൽ മൂന്ന് ആൺമക്കൾക്കു ശേഷം പിറന്നവൾ. കുടുംബം മുടിയു൦.” അതൊരു ശാപം ആയിരുന്നോ. അറിയില്ല.

ഏതായാലും കുടുംബം അതോടെ മുടിഞ്ഞു തുടങ്ങി. എനിക്ക് അഞ്ചു വയസ്സ് ആവുമ്പോഴേക്കും അച്ഛൻ്റെ വ്യാപാരം തകർന്നൂ. അമ്മ തളർന്നു വീണു. ഏതായാലും അച്ഛൻ്റെ പെങ്ങൾ ആ സമയത്തു വീട്ടിലേക്കു വന്നൂ. എന്നെയും ആങ്ങളമാരെയും നോക്കണമല്ലോ. മൂന്ന് മാസം അവർ കൂടെ നിന്നൂ. ആ സമയത്തു കുത്തുവാക്കുകൾക്കു ഒരു കുറവും ഉണ്ടായിരുന്നില്ല. എനിക്ക് പല വാക്കുകളുടെയും അർത്ഥം തന്നെ അന്ന് മനസ്സിലാവുമായിരുന്നില്ല. വിശപ്പടക്കി ഒരു കോണിൽ എല്ലാം കേട്ട് ഞാൻ നിൽക്കുമായിരുന്നൂ. ആങ്ങളമാർ കഴിച്ചു കഴിഞ്ഞു ബാക്കി ഉള്ളതേ എനിക്ക് കിട്ടുമായിരുന്നുള്ളൂ.

എന്നേലും കൂടുതൽ സ്ഥാനം വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ ഉണ്ടായിരുന്നൂ. വയസ്സാം കാലത്തു അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു അബദ്ധം മാത്രം ആയിരുന്നല്ലോ ഞാൻ. അമ്മായിക്ക് അധികം നാൾ ഇവിടെ നിൽക്കുവാൻ ആവുമായിരുന്നില്ല. അമ്മ മൂന്ന് മാസത്തെ ആയുർവ്വേദ ചികിത്സയിലിലൂടെ ഒന്ന് ഭേദമായി വന്നപ്പോൾ തന്നെ എന്നെയും കൂട്ടി അവർ അവരുടെ വീട്ടിലേക്കു മടങ്ങി. അവരുടെ മകൻ അന്ന് കോളേജിൽ പഠിക്കുകയായിരുന്നൂ. എന്നെക്കാളും പതിനൊന്നു വയസ്സ് കൂടുതൽ ഉണ്ടായിരുന്നൂ അവനു.

കൂടെ എന്നെ അവർ കൊണ്ട് പോയപ്പോൾ അച്ഛനും അമ്മയും ആങ്ങളമാരും ഒത്തിരി സന്തോഷിച്ചു. എനിക്ക് പക്ഷേ ഒത്തിരി സങ്കടം വന്നൂ. പതിയെ എൻ്റെ കുടുംബം പച്ച പിടിച്ചു തുടങ്ങി. അതോടെ പിന്നെ എന്നെ തിരികെ വീട്ടിലേക്കു കൊണ്ട് വരുവാൻ എല്ലാവരും മടിച്ചു. അമ്മായിയുടെ വീട്ടിൽ എനിക്ക് എന്ത് കുറവുണ്ടായിരുന്നൂ. ആരും അത് അന്വേഷിച്ചില്ല. ചോദിക്കുവാൻ വന്നാൽ എന്നെ കൂടെ കൊണ്ടുപോകേണ്ടി വന്നാലോ.

പതിയെ അവർക്കു വീട്ടുവേലക്കാരി ആയി ഞാൻ മാറി. പഠിക്കുവാൻ പോകുമ്പോൾ മാത്രം ഞാൻ ഒത്തിരി സന്തോഷിച്ചു. ആ സമയം പണി ഒന്നും ചെയ്യേണ്ടല്ലോ. അമ്മായി ഇല്ലാത്ത സമയം ആ വീടിനെ ഞാൻ ഭയന്നു. അമ്മായിയുടെ മകനിൽ നിന്നും പലപ്പോഴും എനിക്ക് ഒളിച്ചിരിക്കേണ്ടി വന്നൂ. എൻ്റെ പ്രായം അവൻ കണക്കിൽ എടുത്തതേ ഇല്ല. അമ്മായി പലതും കണ്ടില്ല എന്ന് നടിച്ചു. മുറച്ചെറുക്കൻ്റെ അവകാശം അവൻ എന്നിൽ സ്ഥാപിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നൂ. വർഷങ്ങൾക്കു ശേഷം ബിരുദം പൂർത്തിയാക്കി അവൻ ഒരു ജോലി കിട്ടി മറ്റൊരിടത്തേക്ക് പോയപ്പോൾ ഞാൻ സന്തോഷിച്ചു. കാലം കടന്നു പോയിക്കൊണ്ടേയിരുന്നൂ. ഒപ്പം എൻ്റെ ദുഃഖങ്ങളും ഏറി വന്നൂ.

ബിരുദം കഴിഞ്ഞതും വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി. എന്നെ ആ സമയം അച്ഛനും അമ്മയും കൂട്ടികൊണ്ടു പോന്നൂ. അപ്പോഴാണ് അമ്മായി അമ്മാവനൊപ്പം വീട്ടിലേക്കു വന്നു പറഞ്ഞത്. “അവൾക്കു ഇരുപതു കഴിഞ്ഞില്ലേ. ശരത്തിനു മുപ്പത് കഴിഞ്ഞു. അവളെ ഞാൻ അല്ലെ വളർത്തിയത്. ഇനി ഇപ്പോൾ വേറെ ആലോചന വേണ്ട. ശരത്തു അവളെ കെട്ടിക്കോളും.”

എനിക്ക് അത് സമ്മതം ആയിരുന്നില്ല. ഇത്രയും കാലം ഞാൻ അവിടെ വേലക്കാരി ആയിരുന്നൂ. വീണ്ടും ആ നരകത്തിൽ തന്നെ തുടരുവാൻ വയ്യ. ഞാൻ പോന്നപ്പോൾ അവർക്കു ബുദ്ധിമുട്ടു വന്നു കാണും. വേലക്കാരി ഇല്ലല്ലോ. അവരുടെ മകന് ആലോചനകൾ നല്ലതൊന്നും വരുന്നുണ്ടായിരുന്നില്ല. ഞാൻ ആകുമ്പോൾ പെണ്ണിനേയും കിട്ടും, ചോദിച്ചു കൂടുതൽ തുകയും വാങ്ങാം. അവരുടെ ഭരണം തുടരുകയും ആവാം.

…………………………

ജന്മശാപം പേറി ഇനി ജീവിക്കുവാൻ വയ്യ. ഉള്ള ബിരുദ സെർട്ടിഫിക്കറ്റുമായി എവിടെ എങ്കിലും പോയി രക്ഷപെടണം. പക്ഷേ എങ്ങനെ… ആ സമയത്താണ് പഠിപ്പിച്ചിരുന്ന അദ്ധ്യാപികയുടെ സഹോദരൻ്റെ ആലോചന വരുന്നത്. പെണ്ണ് കണ്ടു പോയതിനു ശേഷം മാത്രമാണ് അത് കോളേജിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയുടെ സഹോദരൻ ആണെന്നു അറിഞ്ഞത്. ആ ആലോചന നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നൂ. അവർ ഗസ്റ്റ് അദ്ധ്യാപികയായി വന്ന സമയം. ക്ലാസ്സിൽ വിഷമിച്ചിരുന്ന എന്നെ അവർ പലപ്പോഴും ശ്രദ്ധിക്കുമായിരുന്നൂ. അങ്ങനെ ഒരിക്കൽ അവരോടു എൻ്റെ കഥകൾ എന്തൊക്കെയോ ഞാൻ പറഞ്ഞിരുന്നൂ. പിറ്റേന്ന് മൂന്നാൻ വന്നു അച്ഛനോട് എന്തൊക്കെയോ പറഞ്ഞു. അന്നാദ്യമായി അച്ഛൻ എന്നെ തല്ലി.

ഏതായാലും അമ്മായിയുടെ മകൻ വേണ്ട എന്നുള്ള തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നൂ. കിട്ടിയ സാധനങ്ങളും കെട്ടിപ്പെറുക്കി വീട് വിട്ടിറങ്ങി. മുന്നിൽ ശൂന്യത ആയിരുന്നൂ. നഷ്ടപ്പെടുവാൻ ഇനി ഒന്നും ബാക്കിയില്ല. പിന്നെ എന്തിനെ ഭയക്കണം. വല്ലാത്തൊരു വാശി ആയിരുന്നൂ മനസ്സിൽ. ഒത്തു കിട്ടിയ പ്രൈവറ്റ് ജോലിയിൽ ഞാൻ പ്രേവേശിച്ചു. അവിടെ നിന്നും പിന്നെ വാശിയോടെ ഞാൻ പഠിച്ചു. ബിരുദാനന്ത ബിരുദം എടുക്കുമ്പോഴേക്കും അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഞാൻ എഴുതിയ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു. എന്തോ അതിനു എന്തൊക്കെയോ അവാർഡുകൾ ലഭിച്ചു. അത് സിനിമയായി. അപ്പോഴേക്കും രണ്ടാമത്തെ നോവൽ എടുക്കുവാൻ ഒരുപാടു പേര് തയ്യാറായി വന്നൂ. ഞാൻ പോലും പ്രതീക്ഷിക്കാത്ത വളർച്ച ആയിരുന്നൂ അത്. എഴുതിയ മൂന്ന് നോവലുകളും വലിയ വിജയം നേടി. ആരുടെ ചുമലിലും ഒരു ഭാരം ആകാതെ വേണ്ടതെല്ലാം ഞാൻ നേടി.

……………………….

ഇന്നാണ് ആ ദിവസ്സം. പഠിച്ചിരുന്ന കോളേജിലേക്ക് ഒരു ക്ഷണം ലഭിച്ചു. വേദിയിൽ പ്രസംഗിക്കുവാൻ ഒരവസരം കിട്ടി. എനിക്ക് അതിൽ താല്പര്യം ഇല്ലായിരുന്നൂ. അപ്പോഴാണ് അറിഞ്ഞത് ആ അദ്ധ്യാപിക അവിടെ ഉണ്ടെന്നു. എനിക്ക് അവരോടു പരിഭവം ഇല്ല. അവർ കാരണമല്ലേ ഇത്ര ചെറുപ്പത്തിലേ ഞാൻ ഈ നിലയിൽ എത്തിയത്.

“അറിയപ്പെടുന്ന എഴുത്തുകാരി. പ്രശസ്‌തനായ സംവിധായകൻ്റെ ഭാര്യ. ഒന്ന് കാണുവാനും സംസാരിക്കുവാനും ആളുകൾ കാത്തുനിൽക്കുന്നൂ. വീട്ടിലേക്കു എന്ന് ചെല്ലും എന്ന് ചോദിച്ചു കാത്തിരിക്കുന്ന വീട്ടുകാർ. ബന്ധുവീടുകളിൽ പോലും വിശിഷ്ട സ്ഥാനം ആണ് ചടങ്ങുകൾക്ക്..” എനിക്ക് പക്ഷേ അതൊന്നും വേണ്ട. വേദിയിൽ പ്രസംഗ സമയത് ഞാൻ പറഞ്ഞു.

“ദുഃഖങ്ങൾ ഇല്ലാത്തവർ ആരുമില്ല ഈ ലോകത്തിൽ. പക്ഷേ ദുഃഖങ്ങൾക്കു മേലെ നമ്മുടെ സ്വപ്നങ്ങൾ വളരണം. അവയെ നമ്മൾ നേടണം. നമ്മുടെ സങ്കടങ്ങൾ അത് നമ്മുടേത് മാത്രമാണ്. അത് മറ്റൊരാൾക്ക് സന്തോഷം മാത്രമാണ് നൽകുക. ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. പക്ഷെ, നാളെ അത് നമ്മൾക്കെതിരെ മറ്റുള്ളവർ ഉപയോഗിക്കുവാനുള്ള ഒരു ആയുധമായി മാറരുത്.” “എൻ്റെ ദുഃഖങ്ങൾ എൻ്റെ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ മാത്രമാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്കതറിയാം. അനുഭവങ്ങൾ എന്നെ നല്ല എഴുത്തുകാരിയാക്കി. നിങ്ങളുടെ പ്രീയങ്കരിയാക്കി.

നഷ്ടപ്പെടുവാൻ ഒന്നുമില്ല. എൻ്റെ വിജയം ഞാനാണ് തീരുമാനിക്കുന്നത്. എന്നെ ഞാൻ അംഗീകരിക്കണം. എനിക്ക് ചുറ്റിലുമുള്ള ലോകത്തിൽ ഒത്തിരി കുറ്റപ്പെടുത്തലുകൾ ഉണ്ടാകും. അതിൽ വേണ്ടത് മാത്രം എടുക്കുക.’ “ദുഃഖങ്ങളുടെ തീച്ചൂളയിൽ ഉരുകിയവർ മാത്രമേ വിജയത്തിൽ എത്തിയിട്ടുള്ളൂ. ദുഃഖങ്ങൾ വരുമ്പോൾ, തകർന്നു വീഴുമ്പോൾ തളരരുത്. ഉയർത്തെഴുന്നേല്ക്കണം. കാരണം ജീവിതം ഒന്നേ ഉള്ളൂ. അത് പൊരുതി ജയിക്കുവാൻ മാത്രം ഉള്ളതാണ്. എൻ്റെ ജീവിതവിജയം ആണ് ഈ ലോകത്തിനായുള്ള എൻ്റെ മറുപടി.”

പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഉള്ളിൽ കാലങ്ങൾ ആയി കാത്തുവച്ചിരുന്ന നൊമ്പരം ഉരുകി തീർന്നിരുന്നൂ. ………….

രചന : -സുജ അനൂപ്

Categories
Uncategorized

”’ ചേച്ചി … ഒരു ചായേം കൂടി കുടിച്ചാലോ ? ആറേകാലിനാ ഇങ്ങോട്ട് ലാസ്റ്റ് ബസ് ”’ ഗ്ലാസ്സുകൾ കഴുകി തുടച്ചു അലമാരയിൽ അടുക്കിക്കൊണ്ട് ചായക്കടയുടെ ഉള്ളിലെ ബെഞ്ചിലിരുന്ന് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന സ്ത്രീയോട് ശിവൻ പറഞ്ഞു .

രചന : – സെബിൻ ബോസ്

”’ ചേച്ചി … ഒരു ചായേം കൂടി കുടിച്ചാലോ ? ആറേകാലിനാ ഇങ്ങോട്ട് ലാസ്റ്റ് ബസ് ”’

ഗ്ലാസ്സുകൾ കഴുകി തുടച്ചു അലമാരയിൽ അടുക്കിക്കൊണ്ട് ചായക്കടയുടെ ഉള്ളിലെ ബെഞ്ചിലിരുന്ന് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന സ്ത്രീയോട് ശിവൻ പറഞ്ഞു .

അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു .ബെഞ്ചിന് താഴെ വെച്ചിരിക്കുന്ന കറുത്ത തുകൽ ബാഗിൽ നിന്ന് ഗുളികയുടെ ഒരു സ്ട്രിപ്പ് എടുത്തിട്ട് അതിൽ നിന്നൊരെണ്ണം കയ്യിൽ എടുത്ത് ആ സ്ത്രീ അവനെ നോക്കി .

” പ്രഷറും പ്രമേഹവുമൊന്നുമില്ല . ഉറക്കം കുറവാ . അതിനുള്ളതാ .”’

”’ ഇപ്പോഴേ കഴിക്കണോ . അര മണിക്കൂറും കഴിഞ്ഞാൽ ലാസ്റ്റ് ബസ് വരും . മോൻ വന്നിട്ട് വീട്ടിൽ പോയി കഴിച്ചാൽ പോരെ മരുന്ന് . ഇപ്പോഴേ കഴിച്ചാൽ ഉറക്കം വരില്ലേ ? ആട്ടെ .. ഇവിടെയാരാ ബന്ധുക്കാരെന്ന് പറഞ്ഞത് ? ഇവിടെ കുറച്ചു വീട്ടുകാരേ കൊണ്ട് മിക്കവാറും എല്ലാരേം ഞാൻ അറിയും കേട്ടോ ”

ശിവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്തവർക്ക് മുന്നിൽ വെച്ചിട്ട് പറഞ്ഞു .

”ഇവിടെ അടുത്ത് ലോഡ്‌ജോന്നുമില്ല അല്ലെ ? ഞാനിന്നിവിടെ കിടന്നോട്ടെ . നാളെ രാവിലെ എങ്ങോട്ടെങ്കിലും പൊക്കോളാം ”’ ഗുളിക കഴിച്ചിട്ട് അൽപ സമയം വെറുതെ കണ്ണടച്ചെന്തോ ആലോചിക്കുന്നപോലെ ഇരുന്നിട്ടവർ ചോദിച്ചപ്പോൾ ശിവന്റെ മുഖം വിളറി വെളുത്തു.

” ഏഹ് .. മറന്നുവെച്ച ബാഗ് എടുക്കാൻ പോയതല്ലേ മകൻ . . ആറേകാലിന് ആണ് ലാസ്റ്റ് ബസ് ”

” വന്നാൽ വരട്ടെ … വരുമെന്നെനിക്ക് തോന്നുന്നില്ല ”

”ഏഹ് ?”’ ശിവന്റെ കണ്ണ് മിഴിഞ്ഞു .

” എനിക്കിവിടെ ബന്ധുക്കാരൊന്നുമില്ല . ആകെയുള്ളത് ഈ മകനാ . അവന്റെ ചെറുപ്പത്തിലിച്ചായൻ അങ്ങ് പോയി . പിന്നെ ഓരോ പണികൾ ചെയ്തും മറ്റുമാ കുടുംബം നോക്കിയതും മകനെ പഠിപ്പിച്ചതും . എന്റെ നിറവും സൗന്ദര്യവുമാ മോന് കിട്ടിയെന്നെല്ലാരും പറയും . അത് അന്നെനിക്ക് അഭിമാനമായിരുന്നു .. പക്ഷെ ഇന്ന് …. ” അവരൊന്ന് നിർത്തി .

ഓറഞ്ച് ബ്ലൗസും സെറ്റ് സാരിയും ധരിച്ച അവർക്ക് നാൽപതോ നാൽപ്പത്തിയഞ്ചോ വയസുണ്ടാകും . സ്വർണ ഫ്രയിമുള്ള വട്ടക്കണ്ണട , കഴുത്തിൽ കനമുള്ള സ്വർണമാല . കയ്യിലുമുണ്ട് നല്ല തൂക്കം വരുന്നൊരു ബ്രെസ്‌ലെറ്റ് .മെന്ന് ശിവന് തോന്നി . കണ്ണിലെ തിളക്കം അൽപം മങ്ങിയതൊഴിച്ചാൽ അവരുടെ മുഖം പ്രസന്നമായിരുന്നു .

” അവന്റെ പഠിപ്പും സൗന്ദര്യവും കണ്ടിട്ടാവും നല്ല കുടുംബത്തിലെ ഒരു പെണ്ണുമായി സ്നേഹത്തിലായി . എനിക്കെന്താണ് ആലോചിക്കാൻ …ആകെയുള്ളതൊരു മകൻ ..അവനുവേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് തന്നെ. അവനും അവളും വിദേശത്ത് . മക്കള് മൂന്നായി അവന് . ഞാനൊന്ന് കണ്ടിട്ട് പോലുമില്ല കൊച്ചുമക്കളെ . കല്യാണം കഴിഞ്ഞവളേം ”

” ഇപ്പൊ വന്നല്ലോ മോൻ … ഇനി ചേച്ചിക്ക് പേടിക്കാനില്ലല്ലോ ..സന്തോഷമായില്ലേ ?”’

”’ഹ്മ്മ് …സന്തോഷം … ” അവരുടെ മുഖത്ത് നിർവികാരഭാവമായിരുന്നു

” കൊട്ടാരം പോലോരുവീടുണ്ടാക്കിയിട്ടുണ്ട് .എനിക്ക് കൂട്ടിനൊരു വേലക്കാരിയും ഒരു പണിയുമെന്നെക്കൊണ്ട് ചെയ്യാൻ സമ്മതിക്കില്ല . രാവിലെ എണീറ്റ് കുളിച്ചു കാപ്പി കുടിച്ചു ടിവിയും കണ്ടിരിക്കാം . സമയാസമയത്തിന് ആഹാരം . അയൽവക്കത്തൊന്നും പോകാൻ പാടില്ല . വേലക്കാരിയോട് പോലും മിണ്ടാൻ പാടില്ല . പഴയ കഷ്ടപ്പാടിന്റെ കഥകൾ ഞാൻ പറഞ്ഞറിഞ്ഞാൽ അവർക്ക് കുറച്ചിലാകുമെന്ന് കരുതിയാകും . മുറ്റത്തിറങ്ങിയാൽ പോലും ഒരുങ്ങിയിറങ്ങിക്കോണം . സമ്പത്തിന്റെ പെരുമ കാണിക്കാൻ ”’ തന്റെ കയ്യിൽ കിടക്കുന്ന ആഭരണങ്ങളിലേക്ക് നോക്കി അവരൊന്ന് ചിരിച്ചു …മങ്ങിയ ചിരി .

” പിന്നെയെന്താ ഇവിടെ ? മോൻ ലീവിന് വന്നപ്പോൾ കറങ്ങാൻ ഇറങ്ങിയതാണോ ?”

” പണ്ടൊരിക്കൽ ഞാൻ ഇവിടെ വന്നിട്ടുണ്ട് …” മഴ മാറിയപ്പോൾ ചായക്കടയിൽ നിന്ന് കാണാവുന്ന താഴ്വാരത്തിലെ പച്ചപ്പിലേക്ക് കണ്ണുംനട്ട് അവർ ശിവനോട് പറഞ്ഞു .

”’ സ്‌കൂളിൽ നിന്നുള്ള ടൂറിനും മറ്റും മോനെ വിടാൻ എന്നെ കൊണ്ട് ആവതില്ലായിരുന്നു . ഓരോ വർഷവും കൂട്ടുകാർ ടൂർ പോയ വിശേഷങ്ങൾ പറയുമ്പോൾ മോന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു . ടൂറിന് വിടാമോയെന്ന് അവനും എന്നോട് ചോദിക്കില്ലായിരുന്നു കേട്ടോ ആയിടക്ക് താഴെയുള്ള ഒരു ഏലത്തോട്ടത്തിൽ പണിക്ക് വന്നപ്പോഴാണ് ഇവിടുത്തെ വെള്ളച്ചാട്ടത്തെ പറ്റി അറിഞ്ഞത്. പിറ്റേ അവധിക്ക് മോനെയും കൊണ്ട് ഞാനിവിടെ വന്നു . അന്ന് ഈ ചായക്കട നിങ്ങളല്ല കേട്ടോ .. ഒരു ചേച്ചിയും രണ്ട് പെമ്പിള്ളേരും ആയിരുന്നു . അടുത്തെവിടെയോ ആണ് വീടെന്നവർ പറഞ്ഞതെനിക്ക് ഓർമയുണ്ട് ”

”എന്റെ അമ്മയും സഹോദരങ്ങളുമാ ”

” ഹ്മ്മ് … അന്നെന്നോട് അവർ വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു . ബസ് അന്നുമിന്നും ഇങ്ങോട്ടേക്ക് കുറവാണല്ലോ . ചായേടെ പൈസയുമെന്നോട് വാങ്ങിയില്ല . ”

” അന്ന് മോൻ എന്നോട് പറഞ്ഞു … പഠിച്ചു ജോലിയൊക്കെ കിട്ടി നമുക്കിവിടെ സ്ഥലം വാങ്ങി ഒരു വീട് വെക്കണോന്ന് …അത്രക്കിഷ്ടപ്പെട്ട് പോയിരുന്നു മോനിവിടം. വീടും സ്‌കൂളും വിട്ടെങ്ങോട്ടും പോയിട്ടില്ലാത്തത് കൊണ്ടുമാകും ”

” ആഹാ …അതാണ് ഞങ്ങളുടെയീ നാട് . മോനിപ്പോ പണക്കാരനായില്ലേ ? അമ്മയോട് പണ്ട് പറഞ്ഞ വാക്ക് പാലിക്കാനാവും മോൻ ചേച്ചിയേം കൂട്ടിയിങ്ങോട്ട് വന്നത് ”

ശിവൻ അവരെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു .

”’ആഹ് … ബസ് വരുന്നുണ്ടല്ലോ ”’

കയറ്റം കേറി ആൽമരത്തിന്റെ സമീപം ആളെയിറക്കുന്ന ബസിലേക്ക് ശിവൻ ആകാംഷയോടെ നോക്കി .

പക്ഷെ ആ സ്ത്രീ ബസിലേക്ക് നോക്കിയതേയില്ല .

” ഡാ …ശിവാ . ചോറിങ്ങെടുത്തേക്ക് ” കണ്ടക്റ്റർ ചാറ്റൽമഴയിലൂടെ ഓടി വന്നു പറഞ്ഞതും കെട്ടി വെച്ചിരുന്ന പൊതിച്ചോറ് ശിവൻ എടുത്തു കൊടുത്തു .

” ഗംഗേട്ടാ … ടൗണീന്ന് പാന്റും ഷർട്ടുമിട്ട ആരേലും കേറിയാരുന്നോ ? ”

” പാന്റും ഷർട്ടുമിട്ടെന്ന് പറഞ്ഞാൽ ഇക്കാലത്തു ആരാടാ പാന്റിടാത്തത് ? നീ കാര്യം പറയ് ?”’ കണ്ടക്റ്റർ ഗംഗാധരൻ ശിവനെ കളിയാക്കി ചിരിച്ചു

ശിവൻ ആ റോസിയെ ഒന്ന് നോക്കി, ഗംഗാധരനെ കണ്ണ് കാണിച്ചിട്ട് ചായക്കടയുടെ തിണ്ണയിലേക്കിറങ്ങി

” ഒരു ബന്ധുവീട്ടിൽ വന്നതാണ്, താഴ്വാരത്തെ ഏതോ ഹോട്ടലിൽ വെച്ച് ബാഗു മറന്ന് പോയി, എടുത്തിട്ട് വരാമെന്ന് പറഞ്ഞു പോയതാണ് ആ ചേച്ചീടെ മകൻ . ഇവിടെ ബന്ധുക്കാരൊന്നുമില്ലന്ന് ഇപ്പോളാ ചേച്ചി പറയുന്നു ”

”അപ്പൊ ഉപേക്ഷിച്ചു പോയതാവാനാ ചാൻസ് ” ഗംഗാധരൻ ആ സ്ത്രീയെ നോക്കിക്കൊണ്ട് ശിവനോട് പറഞ്ഞു .

”’ ഈശ്വരാ …കുരിശാകുമോ ? ” ശിവന്റെ മുഖം വല്ലാതായി .

” ഡ്രൈവറും കിളിയും ബസിലാടാ കിടക്കുന്നെ … അവളെ എന്റെ കൂടെ വിട്ടേക്ക് . നാളെ കാലത്തേ ടൗണിൽ ഇറക്കിവിട്ടെക്കാം . ” ഗംഗാധരൻ അവരുടെ ശരീരത്തുനിന്നും കണ്ണ് പറിക്കാതെ ശിവനോട് പറഞ്ഞു

” ഗംഗേട്ടാ … ” ശിവൻ അവിശ്വസനീയതയോടെ അയാളെ നോക്കി .

” നിനക്ക് പൊല്ലാപ്പാകണ്ടല്ലോയെന്നോർത്താ ”

” ഗംഗേട്ടാ …ഒരു ബഹുമാനം ഞാൻ തന്നിട്ടുണ്ട് …അത് കളയാതെ ഇവിടുന്നിറങ്ങിക്കോണം ഇപ്പൊ ?” ശിവന്റെ മുഖം വലിഞ്ഞുമുറുകി

” ഓഹ് … നീയൊരു പുണ്യാളൻ . തന്നെ അനുഭവിക്കാൻ ആരിക്കും ”’

” ച്ചി … ഇറങ്ങടോ ഇവിടുന്ന് ”’ ശിവൻ അയാളുടെ കഴുത്തിന് പിടിച്ചു തള്ളി .

”’ ഓഹോ …എന്റെ വണ്ടീലെ ആളേം കൊണ്ടാ നീ ജീവിക്കുന്നേന്ന് ഓർത്തോ ? എല്ലറ്റിനേം ഞാൻ താഴ്വാരത്തെ ഹോട്ടലിൽ കേറ്റിയിട്ടേ വരൂ … ഈ ഓണംകേറാമൂലയിൽ ഞങ്ങടെ സഹായമില്ലാതെ നീ കച്ചവടം ചെയ്യുന്നതൊന്ന് കാണണം ” ഗംഗാധരൻ ഭീഷണിയെന്നോണം പറഞ്ഞപ്പോൾ ശിവന്റെ നെഞ്ചം തകർന്നു .

” അല്ല ചേച്ചീ … മോന്റെ ഫോൺ നമ്പറെന്തെലും ? പേര് പോലും ചോദിച്ചില്ല ഞാൻ ഇത്രേം നേരമായിട്ടും ”’ വിളറിയ മുഖം പരമാവധി സാധാരണ നിലയിലാക്കി ശിവൻ ചായക്കടയുടെ ഉള്ളിൽ കയറി അവരുടെ അടുത്ത ബെഞ്ചിലിരുന്നു

” റോസി …. മോന്റെ പേര് ജോൺസൺ . ഫോൺ നമ്പറൊന്നും കാണാതറിയില്ല ശിവാ മൊബൈൽ മറന്നുവെച്ച ബാഗിലാണ് . ബാഗ് മറന്നതൊന്നുമല്ല . ശെരിയാണ് ….ബാഗ് അല്ല ….അവൻ എന്നെയാണ് .മറന്നുവെച്ചത് . ഹമ് … അതിന് മറന്നു വെക്കുകയെന്നല്ലല്ലോ പറയുന്നതല്ലേ ? ഉപേക്ഷിക്കുകയെന്നല്ലേ ”

റോസിയുടെ കണ്ഠം തെല്ലൊന്ന് ഇടറി. ശിവൻ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി .

ഇരുട്ടിന്റെ കാഠിന്യമേറിക്കൊണ്ടിരുന്നു .

” കഴിക്കാം ചേച്ചി .. വല്യ കറിയൊന്നുമില്ല . ബസുകാർക്ക് സ്ഥിരമായി മൂന്നൂണ് വേണം . ഉണക്കമീനോ മറ്റോ കാണും . ഒരു ചാറും തോരനും . അളവൊന്നുമറിയത്തില്ല. അമ്മയായിരുന്നു പലഹാരമുണ്ടാക്കലും ഒക്കെ . ഞാൻ അന്ന് കൂപ്പില് പണിയാ . ഒരു ചേച്ചിയുടെ കല്യാണം കഴിഞ്ഞതേയുള്ളൂ . അമ്മക്ക് പെട്ടന്നൊരു നെഞ്ചു വേദന . ടൗണിൽ കൊണ്ട് പോകാൻ അൽപം താമസിച്ചു . താഴ്വാരത്തു അച്ചനെ ജീപ്പുള്ളൂ . അനിയത്തി പാതിരാത്രി ഓടിച്ചെന്ന് അച്ചനെയും കൊണ്ട് വന്നപ്പോഴേക്കും അമ്മ പോയി ”’

ശിവൻ ചൂട് കഞ്ഞിയും പയറും പപ്പടവും ഒരു പരിപ്പുവടയും മുന്നിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു .

”’പിന്നെ അനിയത്തീടെ കൂടെനിന്ന് പലഹാരമുണ്ടാക്കാനും മറ്റും പഠിച്ചു . വെള്ളച്ചാട്ടത്തിന്റെ സീസണിലെ കച്ചവടമുള്ളൂ . അതും ബസുകാർക്ക് ഫ്രീയായിട്ട് ഊണ് കൊടുക്കുന്നതിനാൽ കൊണ്ട് അവർ താഴ്വാരത്തെ ഹോട്ടലിൽ നിർത്തുന്നില്ലാത്തത് കൊണ്ട് .”’

” ബസുകാരുടെ കച്ചവടവും പോയി അല്ലെ ?”

ഗംഗാധരനുമായുള്ള സംസാരം റോസി കേട്ടന്നറിഞ്ഞപ്പോൾ ശിവന് ജാള്യത തോന്നി . പക്ഷെ അവരുടെ മുഖത്ത് നിർവികാരതയായിരുന്നു .

” ഇവിടെ ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞില്ലേ അന്ന് മകൻ . ഒരു പക്ഷെ ഇവിടെ സ്ഥലം നോക്കാൻ വന്നതാണെങ്കിലോ ?”’ ശിവൻ അവരുടെ ചിന്ത മാറ്റിവിടാനെന്ന പോലെ ചോദിച്ചു

” ഇവിടെയൊക്കെ സ്ഥലത്തിനെന്തു വിലയുണ്ട് ? ”

” ഇവിടുന്നെല്ലാരും കിട്ടുന്ന വിലക്ക് വിറ്റ് ഒഴിയുവാ . പട്ടയമില്ലല്ലോ . കാലങ്ങളോളം കിടക്കാം . പരിസ്ഥിതി ലോല പ്രദേശമെന്ന് പറഞ്ഞു നല്ലൊരു വീട് പോലും വെക്കാനാവില്ല . അല്ലെങ്കിൽ ‘എന്നേ നല്ല ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ വന്നേനെ . ”’ ശിവൻ കഞ്ഞിവെള്ളം മൊത്തിക്കുടിച്ചിട്ട് തുടർന്നു

”ഞാനും പോകണമെന്ന് കരുതിയതാ . അനിയത്തി ഇവിടെ ഒരു ചെറുക്കനുമായി ഇഷ്ടത്തിലായി . അവനിപ്പോൾ ഒരു രോഗിയാ .അതുകൊണ്ടവൾ അവന്റെയടുക്കൽ നിന്ന് മാറത്തുമില്ല . ഉള്ളറിഞ്ഞു സ്നേഹിക്കുന്നോർ അങ്ങനെയാണല്ലോ . അന്ന് അമ്മ മരിച്ചതോർത്ത് വിളിപ്പാടകലെ നിന്ന് എന്നെ വിടാനും സമ്മതിക്കത്തില്ല അവൾ . പിന്നെ ജനിച്ചുവളർന്ന നാട് അല്ലെ ? അമ്മയുടെ ഓർമകളും . അതുകൊണ്ടെനിക്കും എങ്ങോട്ടും പോകാൻ തോന്നിയില്ല ”

”ശിവന്റെ ഭാര്യയും കുട്ടികളും ?”

” കല്യാണം കഴിച്ചിട്ടില്ല . പ്രാരാബ്ധതകൾ ഒക്കെയൊഴിഞ്ഞ് ആലോചന തുടങ്ങിയപ്പോൾ മുപ്പത് കഴിഞ്ഞു .ഈ പട്ടിക്കാട്ടിലേക്ക് കെട്ടിക്കയറി വരാനാർക്കും ഇഷ്ടമല്ല . ഇതിനു പുറകിൽ മൂന്നേക്കറോളം സ്ഥലമുണ്ട് ഞങ്ങൾക്ക് . പട്ടയമില്ല , പക്ഷെ കൃഷി ചെയ്യാം . അത് മൂന്നായി ഭാഗിച്ചിട്ട് രണ്ട് പെങ്ങന്മാർക്കും അതിൽ നിന്നുള്ള ആദായം കൊടുക്കും . കൃഷി ഞാൻ തന്നെ . ”’

” പെങ്ങന്മാരൊക്കെ ?”

” പഴയ വീട്ടിൽ അനിയത്തിയും ഭർത്താവുമുണ്ട് . ചേച്ചി താഴ്വാരത്താ കെട്ടിച്ചുവിട്ടെ . ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട് രണ്ടാളും ”’

”ഹ്മ്മ് …. ഇവിടെ സ്ഥലത്തിനെന്ത് വിലയുണ്ടെന്നാ പറഞ്ഞെ ? ഇതുകൊണ്ട് വാങ്ങാൻ പറ്റുമോ ?”’

റോസി കഴുത്തിലെയും കയ്യിലേയും ആഭരണങ്ങൾ കാണിച്ചു ചോദിച്ചു ”

”ചേച്ചീ …. ”’ ശിവൻ അമ്പരപ്പോടെ അവരെ നോക്കി .

”’ അടച്ചുറപ്പുള്ള ഒരു വീടിന് ഇതുമതിയാകുമോ ?”’ റോസി ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു .

”’ മതിയാകും ചേച്ചി .. പട്ടയമില്ലാത്ത സ്ഥലത്തിന് വിലയില്ലല്ലോ . പുതിയത് പണിയാനും പറ്റില്ല . അതുകൊണ്ട് ഇവിടെയുള്ള ആരേലും വിൽക്കുന്നതുവരെ കാത്തിരിക്കണം ”

” മറ്റൊരുവഴിയും എനിക്കറിയില്ല . വല്ല ഓർഫനേജിലോ മറ്റോ പോകണമെങ്കിൽ അറുപത് കഴിയണമെന്ന് തോന്നുന്നു . അല്ലെങ്കിൽ അവശരായിരിക്കണം ”

”’ ഒരു വഴി തെളിയുന്നത് വരെ ചേച്ചിക്കിവിടെ താമസിക്കാം ..ആരുമിറക്കി വിടില്ല . ചേച്ചീടെ അനുവാദമില്ലാതെ”’

ശിവൻ പറഞ്ഞതും റോസിയുടെ മുഖത്ത് പ്രകാശം പരന്നു . ..ആറി തുടങ്ങിയ കഞ്ഞിയിലേക്ക് പരിപ്പുവട പൊട്ടിച്ചിട്ട് അവൾ കഞ്ഞി ആസ്വദിച്ച് കുടിക്കാൻ തുടങ്ങി .

” നല്ല പരിപ്പുവട .. നിനക്ക് അമ്മയുടെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട് . പണ്ടത്തെ രുചി ഇന്നും നാവിലുണ്ട് ”

” പലഹാരങ്ങൾ ഉണ്ടാക്കും . ചോറും വെക്കും കറികൾ ആണ് വെക്കാനറിയില്ലാത്തത് ”

”’ ഞാൻ ഉണ്ടാക്കാം ..നല്ല ഫുഡ് ആണെങ്കിൽ ആളുകളെത്തും . ബസുകാർ സഹകരിച്ചില്ലങ്കിലും ”

” ചേച്ചി ഇവിടെ തന്നെ കൂടാനുള്ള പരിപാടിയാണോ ?” ശിവൻ ചിരിയോടെ ചോദിച്ചു .

”നീയല്ലേ പറഞ്ഞത് ഞാൻ പറയാതെ ആര് വന്നാലും ഇറക്കി വിടില്ല എന്ന് ”

”അത് ഒക്കെ പറഞ്ഞത് തന്നെയാ . ദേ .. ചായ്പ്പിൽ ഒരു കട്ടിലുണ്ട് . ചേച്ചിയവിടെ കിടന്നോ. ഞാൻ ഈ ബെഞ്ചിലെങ്ങാനും കിടന്നോളാം ”

അടുക്കളയോട് ചേർന്നുള്ള ചെറിയ ചായ്പ്പ് കാണിച്ചു ശിവൻ പറഞ്ഞു .

” കുടിക്കാൻ വെള്ളം വേണോ ? എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണെ ”’

ചായ്പ്പിൽ നിന്ന് അടുക്കളയിലേക്കുള്ള ജനാലയിലൂടെ ശിവൻ റോസിയോട് പറഞ്ഞു .

” മാറാൻ ഉള്ള ഡ്രെസ്സൊന്നുമില്ല അല്ലെ .. കട്ടിലിനടിയിൽ ഒരു ട്രങ്ക് പെട്ടിയുണ്ട്. അതിലെന്തെങ്കിലും കാണും . ഇവിടെ തുണിക്കടകളൊന്നുമില്ല . ആകെയുള്ളത് ഒരു പലചരക്ക് കടയാ . താഴ്വാരത്താരേലും പോകുമ്പോൾ പറഞ്ഞുവിടാം ”’

ശിവൻ പിറ്റന്നത്തേക്കുള്ള മാവ് അരച്ചുവെക്കുവായിരുന്നു .

” മാറ് … ഞാൻ ചെയ്യാം ”

പഴയ ഒരു കൈലിയും ബ്ലൗസും ധരിച്ചുവന്ന റോസിയെ ശിവൻ ഒരു നിമിഷം നോക്കി നിന്നു പോയി .

”’ ശിവാ … നിനക്കെന്നെ വിവാഹം കഴിക്കാമോ ?”’

ഓർക്കാപുറത്തുള്ള ചോദ്യം കേട്ടപ്പോൾ ശിവൻ ഞെട്ടിപ്പോയി . അവൻ പെട്ടന്ന് അവളിൽ നിന്നും നോട്ടം മാറ്റി കഴുകിത്തുടച്ച പ്ളേറ്റ് വീണ്ടും തുണിയെടുത്തു തുടക്കാൻ തുടങ്ങി .

” ചേ ..ചേച്ചി …ഞാൻ ..ഞാൻ പെട്ടന്ന് വേറെ എന്തോ ആലോചിച്ചു പോയപ്പോൾ . ഞാൻ ..ഞാനിനി ആവർത്തിക്കില്ല . ചേച്ചിക്ക് ധൈര്യമായി ഇവിടെ കഴിയാം . പേടിക്കണ്ട .അകത്തു നിന്നും കുറ്റിയിട്ടോ”

ശിവൻ ആകപ്പാടെ വിഷമത്തിൽ പുറത്തേക്ക് നടന്നു .

” പേടിയോ ? എനിക്ക് നിന്നെ ഒരിക്കലും പേടിയില്ല . പേടി ഈ സമൂഹത്തെയാണ് . ഒരാണും പെണ്ണും പ്രത്യേകിച്ച് വ്യത്യസ്ത മതക്കാർ ..അതും നിന്നെക്കാൾ പത്തു പന്ത്രണ്ട് വയസിന് മൂത്തവൾ ..ഒരുമിച്ചു താമസിച്ചാൽ ഈ സമൂഹം വെറുതെവിടുമോ ? അവരുടെ സാഹചര്യം പോലും നോക്കാതെ കഥകൾ മെനഞ്ഞു ചെളി വാരി പൂശുകയെ ഉള്ളൂ …. ”’

” ഇവിടെയാരു വരാനാ ചേച്ചി . ?”’ ശിവൻ അവരെ ആശ്വസിപ്പിക്കാനെന്ന പോലെ വെറുതെ പറഞ്ഞു .

”’ കുറ്റം കണ്ടു പിടിക്കാൻ എവിടെയെന്നൊന്നുമില്ല ശിവാ . നമ്മുടെ പ്രശ്നങ്ങളെക്കാൾ അയലത്തെ പ്രശ്ങ്ങളിൽ ഹരം കൊള്ളുന്നവരാണ് നമ്മൾ, അവരുടെ സ്വകാര്യതകളിൽ എത്തിനോക്കി പരിഹസിക്കുന്നവരാണ് കൂടുതലും. ‘ഞാൻ എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് നിനക്കറിയാമോ ?. മോന്റെ ഒരു ഫ്രണ്ടും വൈഫും അവിടെ കോളേജിൽ മാറ്റം കിട്ടി വന്നപ്പോൾ എനിക്കൊരു കൂട്ടാകുമെന്ന് പറഞ്ഞു മുകളിലെ നിലയിൽ താമസിക്കാൻ തുടങ്ങി . . അവർ വന്നതിന് ശേഷമാണ് ഞാൻ പുറത്തൊക്കെ പോകാൻ തുടങ്ങിയത് തന്നെ . ടീച്ചർ രണ്ടാമത്തെ പ്രസവത്തിനായി വീട്ടിൽ പോയ സമയം എപ്പോഴത്തെയും പോലെ ഞാൻ സാറിന്റെ കൂടെ സൂപ്പർമാർക്കറ്റിൽ പോയതാണ്.അത് ആരോ മോന്റെ ചെവിയിൽ … ”’

ശിവനൊന്നും പറയുവാനുണ്ടായിരുന്നില്ല .

” ഈ പ്രായത്തിൽ എനിക്ക് മോഹങ്ങളൊന്നുമില്ല ശിവാ , വികാരവിചാരങ്ങളും . ദാമ്പത്യമോഹമാണെങ്കിൽ എന്നേയാകാമായിരുന്നു . നിന്റെ ജീവിതത്തെ തുലച്ചുകളയാൻ ഞാൻ നിൽക്കത്തുമില്ല . എനിക്കൊരു അഭയം കിട്ടുന്നവരെയോ നിന്റെ വിവാഹം വരെയോ ”’

” അനുവാദം ചോദിയ്ക്കാൻ അടുത്തൊരു അനിയത്തി മാത്രമേയുള്ളൂ . ദാമ്പത്യം തുടരുന്നതിന് മുൻപേ രോഗിയായ ഭർത്താവിനെ ഉപേക്ഷിക്കാത്ത അവൾ ഈ ബന്ധവും അംഗീകരിക്കും … നേരത്തെ പറയുന്നത് ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു …. ചേച്ചി പറയാതെ …..സോറി റോസി പറയാതെ ഇവിടുന്നാരും കൊണ്ട് പോകില്ല ”

ശിവൻ ആശ്ലേഷിച്ചപ്പോൾ റോസി നനഞ്ഞ കണ്ണുകളോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

രണ്ട് മാസങ്ങൾക്കപ്പുറം

”’വയസാം കാലത്തേ അമ്മയുടെ ഓരോ ഇളക്കം. നാട്ടുകാർ ഓരോന്ന് പറഞ്ഞു കേട്ട് തൊലിയുരിഞ്ഞിട്ട് പുറത്തിറങ്ങാൻ വയ്യ ”

ഭാര്യയുടെ പിറുപിറുക്കലും ശാപവചനങ്ങളും സഹികെട്ടപ്പോൾ റോസിയുടെ മകൻ ജോൺസൺ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക് നെറ്റിൽ പരതുകയായിരുന്നു

രചന : – സെബിൻ ബോസ്

Categories
Uncategorized

“”സുധീർ…നിന്റെ ജ്യോതി ട്രെയിൻ തട്ടി മരിച്ചെന്ന്. നീയെവിടെ?””. സുഹൃത്ത്‌ മനോജ്‌ വിളിച്ചു പറഞ്ഞപ്പോൾ സുധീർ ഞെട്ടി. നെഞ്ച് മിടിച്ചു. വായ വറ്റി വരണ്ടു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അയാൾ ഒന്നും മിണ്ടാതെ വിറക്കുന്ന കൈകളോടെ ഫോൺ ചെവിയിൽ വെച്ചു നിന്നു.

രചന:- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”സുധീർ…നിന്റെ ജ്യോതി ട്രെയിൻ തട്ടി മരിച്ചെന്ന്. നീയെവിടെ?””. സുഹൃത്ത്‌ മനോജ്‌ വിളിച്ചു പറഞ്ഞപ്പോൾ സുധീർ ഞെട്ടി. നെഞ്ച് മിടിച്ചു. വായ വറ്റി വരണ്ടു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അയാൾ ഒന്നും മിണ്ടാതെ വിറക്കുന്ന കൈകളോടെ ഫോൺ ചെവിയിൽ വെച്ചു നിന്നു.

“”ഹലോ.. ഹലോ.. സുധീർ.. നീ എവിടെ? ഹോസ്പിറ്റലിലാണ?. ഗായത്രി പ്രസവിച്ചോ?. ഞാൻ അങ്ങോട്ട്‌ വരാം.. ഹലോ.. ഹലോ””..

മനോജിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ സുധീറിന് കഴിഞ്ഞില്ല. കണ്ണുകൾ നിറഞ്ഞു പരന്നു കാഴ്ച്ചകളെ മറച്ചു.

സുധീറിന്റെ ഭാര്യ ഗായത്രിയേ പ്രസവ മുറിയിലേക്ക് കയറ്റിയിട്ട് മണിക്കൂർ രണ്ടായി. നെഞ്ച് വിങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാൾ. കാമുകി മരിച്ച വാർത്ത കേട്ട് ചങ്ക് പിടഞ്ഞ അയാൾ പതുക്കെ നടന്നു ഒരു കസേരയിൽ ഇരുന്നു. കയ്യിൽ പിടിച്ചിരുന്ന മുമ്പ് പ്രസവിച്ച സ്ത്രീകളുടെ ബന്ധുക്കൾ ചിരിച്ചു കൊണ്ട് നൽകിയ മിഠായികൾ അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു. മുഖം പൊത്തി തേങ്ങി.

“”ഗായത്രിടെ ആൾക്കാർ ആരാ?””.മെലിഞ്ഞ രൂപമുള്ള ഒരു നേഴ്സ് വാതിൽ ദൃതിയിൽ തള്ളി തുറന്നു കൊണ്ട് ചോദിച്ചു. സുധീർ അത് കേട്ടെങ്കിലും അയാൾക്ക് മിണ്ടാനായില്ല. നേഴ്സ് വീണ്ടും ഉറക്കെ ചോദ്യം ആവർത്തിച്ചു.

സുധീർ പതുക്കെ എഴുന്നേറ്റു അലസമായി ആ നേഴ്സിനെ നോക്കി കൈയ് പൊക്കി.

“”പ്രസവിച്ചു.. പെൺ കുഞ്ഞാണ്””..

സുധീറിനെ ആശ്വാസം തഴുകിയെങ്കിലും അയാൾക്ക് അത് അനുഭവിക്കാനായില്ല. അയാൾ വെറുതെ ചിരിക്കും പോലെ അഭിനയിച്ചു.

സ്നേഹിതൻ മനോജ്‌ നീണ്ട വരാന്തയിലൂടെ നടന്നു വരുന്നത് അയാൾ കണ്ടു. സുധീർ വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു.

“”മനോജേ…അവൾ പ്രസവിച്ചെടാ.. പെൺ കുഞ്ഞാണ്. അവളുടെ ആഗ്രഹം പോലെ തന്നെ””.. സുധീർ വീണ്ടും ചിരി അഭിനയിച്ചു കൊണ്ട് പറഞ്ഞു.

“”മ്മ്””..മനോജും മങ്ങിയ ചിരി ചിരിച്ചു.

“”എടാ…അവൾ സ്വയം ഒടുങ്ങിയതാണോ?””.. സുധീർ ചോദിച്ചു.

“”അറിയില്ല..ബോഡി പോസ്റ്റ്‌ മോർട്ടത്തിന് കൊണ്ടു പോയിരിക്കുകയാണ്. എന്തോ വാങ്ങാൻ പുറത്തേക്ക് പോയതാ. പിന്നെ റെയിൽവേ ട്രാക്കിനടുത്ത്‌ മരിച്ചു കിടക്കുന്നതാണത്രേ കണ്ടത്..നീ വിളിച്ചിരുന്നോ?. അവൾ വല്ലതും പറഞ്ഞിരുന്നോ?””..

സുധീർ നിറ കണ്ണുകളോടെ മനോജിനെ നോക്കി.

“”കല്യാണത്തിന്റെ പിറ്റേന്ന് ഒരു തവണ വിളിച്ചിരുന്നു. ഇനി വിളിക്കില്ലാന്നും പറഞ്ഞു. അങ്ങോട്ട്‌ വിളിച്ചിട്ടും ഇല്ല. കാരണം ഗായത്രിക്ക് എല്ലാം അറിയാം.അവളെ മറന്നു എന്നാണ് ഞാൻ ഗായത്രിയേ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.. പക്ഷേ.. മനസ്സ്.. അത് ജ്യോതിയോടൊപ്പം നീറി കൊണ്ടേ ഇരുന്നിരുന്നു. ഇപ്പോ പുകഞ്ഞു കത്തുന്നു മനോജ്‌””. സുധീർ ഒന്ന് തേങ്ങി.

മനോജ്‌ ഒന്നും മിണ്ടിയില്ല.

“”മനോജേ…ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷത്തിലായിരുന്നു ഞാൻ… പക്ഷേ…ഇപ്പൊ അത് കെട്ട് പോയി. എന്താ ചെയ്യേണ്ടത് ഞാൻ. ആരെയാ ഞാൻ ആദ്യം കാണേണ്ടത്. ജ്യോതിയുടെ ജീവനറ്റ മരവിച്ച മുഖമോ. അതോ എന്റെ ചോരയിൽ ഒരു ജീവന് പിറവി കൊടുത്ത എന്റെ ഗായത്രിയുടെ സന്തോഷം തുളുമ്പുന്ന മുഖമോ?””..സുധീർ കസേരയിലേക്ക് വീണു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. തേങ്ങലുകൾ പതുക്കെ പുറത്ത് കേൾക്കാം. നിമിഷങ്ങളോളം സുധീർ മുഖം പൊത്തി തേങ്ങി.

“”ഗായത്രിടെ ഹസ്ബൻഡ് എവിടെ?””.. നേരത്തേ പുറത്തേക്ക് വന്ന നഴ്സ് വീണ്ടും വന്നു ഉറക്കെ വിളിച്ചു ചോദിച്ചു.

സുധീർ തല പൊക്കി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“”സുധീറേ.. വാ.. കണ്ണ് തുടക്ക്.. നിന്റെ കുഞ്ഞിനെ കാണിക്കാനാണ്””..മനോജ്‌ അയാളെ തട്ടി വിളിച്ചു.

സുധീർ എഴുന്നേറ്റ് കണ്ണ് തുടച്ചു. സന്തോഷം മരിച്ച മനസ്സും നിർവികാരത തുളുമ്പുന്ന മുഖവുമായി അയാൾ നടന്നു പോയി കുഞ്ഞിനെ വാങ്ങി. ഇളം കണ്ണുകൾ തുറന്ന് കുഞ്ഞ് അച്ഛനെ നോക്കി. വീണ്ടും കണ്ണടച്ചു. സുധീർ കുഞ്ഞിനെ കൊഞ്ചിച്ചില്ല. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചെന്ന് വരുത്തി വേഗം നഴ്സിന് തിരികെ കൊടുത്തു.

“”കുറച്ചു കഴിയും റൂമിലേക്ക് മാറ്റാൻ. ഗായത്രി സുഖമായിരിക്കുന്നു””. നഴ്സ് കുഞ്ഞിനെ തിരികെ വാങ്ങുന്നതിനിടയിൽ പറഞ്ഞു.

സുധീർ ഒന്നും മിണ്ടാതെ തിരികെ നടന്നു.

“”മനോജേ.. അവളെ എപ്പൊ കൊണ്ടു വരും വീട്ടിലേക്ക്. എനിക്കൊന്ന് കാണണം””.. സുധീർ ചോദിച്ചു.

“”പോസ്റ്റ്‌ മോർട്ടം കഴിഞ്ഞാൽ കൊണ്ടു വരും. നിനക്ക് കാണണം എന്ന് നിർബന്ധമാണോ?””.. മനോജ്‌ ചോദിച്ചു.

“”പിന്നെ…എനിക്ക് കാണണ്ടേ.. അവളെന്റെ ആരായിരുന്നു എന്ന് നിനക്കറിയില്ലേ””.. സുധീർ സർവ്വ നിയന്ത്രണവും വിട്ട് അലറി.

മനോജ്‌ നടുങ്ങി. ആളുകൾ പിറു പിറുത്തു കൊണ്ട് സുധീറിനെ നോക്കി..

“”സുധീറേ…ഹോസ്പിറ്റലാണ്. ഇങ്ങനെ ശബ്ദമുയർത്തരുത്. നമുക്ക് പോകാം. നീ തത്കാലം റൂമിലേക്ക് പോ.. പോയി വിശ്രമിക്ക്. ദയവ് ചെയ്തു നിന്നെ നിയന്ത്രിക്ക്. ഞാൻ ഒന്നു കൂടി കാര്യങ്ങൾ അന്വേഷിച്ചിട്ട് വരാം. ഗായത്രി പ്രസവിച്ചത് വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്””.. മനോജ്‌ സുധീറിന്റെ തോളിൽ പിടിച്ചു കൊണ്ടു പതുക്കെ പറഞ്ഞു.

സുധീർ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിന്റെ ഗോവണി പടികൾ പതുക്കെ കയറി. അയാൾ വിറക്കുന്നുണ്ടായിരുന്നു. ചവിട്ടടികൾ വളരെ അലസമായിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. റൂമിലെത്തിയ അയാൾ നേരെ കട്ടിലിലേക്ക് വീണു. ഓർമ്മകളുടെ കരിമ്പടം അയാളെ മൂടി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജ്യോതി…സുന്ദരിയായിരുന്നു. വലിയ കണ്ണുള്ളവൾ. ആകർഷകമായ മുഖമുള്ളവൾ. അവൾ എന്റേതായിരുന്നു അഞ്ചു വർഷം. അവളുടെ മെലിഞ്ഞു നീണ്ട കൈ വിരലുകളിൽ പിടിച്ചു എത്ര തവണ പറഞ്ഞിരിക്കുന്നു.””നീ എന്റേതാണെന്ന്””.

പതു പതുപ്പുള്ള ഉള്ളം കയ്യിൽ കരതലം വെച്ച് എത്ര തവണ സത്യം ചെയ്തിരിക്കുന്നു. “”നീ എന്റേത് മാത്രമാണെന്ന്””.

നഗര പ്രാന്തത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ആ പോസ്‌റ്റോഫീസ് വരാന്തയിൽ നെഞ്ചോട് ചേർത്ത് പിടിച്ചു മുതുകിൽ തലോടി എത്ര തവണ പറഞ്ഞിരിക്കുന്നു.””മരണമല്ലാത്തതൊന്നും നമ്മളെ പിരിക്കുകയില്ല എന്ന്””.

ഞാനാ.. ഞാനായിരുന്നു ഭീരു.. നട്ടെല്ലില്ലാത്ത ഭീരു.. അവൾ ഇറങ്ങി വരാൻ ഒരുക്കമായിരുന്നു. അവൾക്കിറങ്ങി വരാമല്ലോ. അവൾക്കെന്തായിരുന്നു തടസം.ആരുമില്ല. അച്ഛനും അമ്മയുമില്ല. ഒരു ചേട്ടനും മുത്തശ്ശിയും മാത്രം. പളുങ്കു പോലെ മനസ്സുള്ള രണ്ട് പേർ. എന്നെയും പ്രിയമായിരുന്നു അവർക്ക്. സ്വമനസ്സാലെ അവളെ എനിക്ക് കൈ പിടിച്ചു തരുമായിരുന്നു.

പക്ഷേ.. ഞാനോ.. ആരാണ് ഞാൻ. വലിയ തറവാടിത്തമുള്ളവനല്ലേ. എല്ലാരുടെയും മാനം നോക്കണ്ടേ. ഞാൻ പ്രണയിച്ചത് ആരെയാണ്. അഷ്ടിക്ക് വകയില്ലാത്തവളെയല്ലേ. അവളെ ഇറക്കി കൊണ്ടു വന്നാലും സ്വീകരിക്കാൻ ആരായിരുന്നു. അന്നവും വെള്ളവും ഉറക്കവുമില്ലാതെ ദിവസങ്ങൾ തള്ളി നീക്കി നോക്കി. പ്രണയത്തിന്റെ പൂർണ്ണതക്കുള്ള മഹാ പ്രതിഷേധം. തളർന്നു വീണപ്പോൾ പോലും കല്ല് പോലെ ഉറച്ച മനസ്സുള്ള തറവാടികളുടെ മനസ്സലിഞ്ഞില്ല.

“”നീ ഇവിടെ കിടന്നു ചത്താലും വേണ്ടില്ല. അവളെ ഞങ്ങൾ സ്വീകരിക്കില്ല””.. രണ്ട് വർഷം മുമ്പ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഉറക്കെ മുഴങ്ങിയ അച്ഛന്റെ വാക്കുകൾ വീണ്ടും കാതിൽ മുഴങ്ങി. സുധീർ നിരാശയോടെ എഴുന്നേറ്റിരുന്നു.

“”സുധീർ.. നീ ഇങ്ങനെ നിരാഹാരം കിടന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നുണ്ടോ?. നീ മരിച്ചു പോകും. എങ്കിലും അവർ എന്നെ സ്വീകരിക്കില്ല””. ജ്യോതിയുടെ കണ്ണീരണിഞ്ഞ വാക്കുകൾ വീണ്ടും ഓർമ്മകളിൽ മുഴങ്ങി.

“”നിനക്കെന്നെ പിരിയാൻ ആകുമോ ജ്യോതി?””..ജ്യോതി മിണ്ടിയില്ല. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നിസ്സഹായത മുറ്റി നിൽക്കുന്ന അവളുടെ ആ മൗനം നിഴലിട്ട മുഖം രണ്ട് വർഷങ്ങൾക്കിപ്പുറവും സുധീറിന്റെ ഹൃദയം പിളർത്തി രക്തം കിനിയിച്ചു.

ആ മൗനത്തിന്റെ ഓർമ്മകളുടെ ആഴം സുധീറിന്റെ ഉൾ പൂവിന്റെ ഇതളുകളെ വീണ്ടും അടർത്തി താഴെയിട്ടു. പ്രണയത്തിന്റെ രക്തം കിനിയുന്ന ആ പൂവിതളുകളിൽ വീണ്ടും ആരൊക്കെയോ ചവിട്ടിയരച്ചു നടന്നു പോകുന്നു. നെഞ്ചിൽ കയറിയ ഭാരത്തിന് താങ്ങായി അയാൾ വലതു കൈ നെഞ്ചിൽ വെച്ചു. ശ്വാസം മുട്ടുന്നത് പോലെ തോന്നിയ അയാൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു. പിന്നെ മുറിയിലൂടെ നടന്നു.

വീണ്ടും ഭൂത കാലത്തേക്ക് വേഗത്തിൽ നടന്നു നീങ്ങുന്ന മനസ്സിനെ സുധീർ തിരിച്ചു വിളിച്ചില്ല. വിളിച്ചാലും കേൾക്കില്ല എന്നയാൾക്ക് അറിയാമായിരുന്നു. കാരണം അത്രമേൽ സ്നേഹിച്ചവളുടെ ആത്മാവ് തന്റെ പ്രണയവുമായി ഈ ലോകം വിടുകയാണ്. ഓർമ്മകളെ കൂടെ കൂട്ടാതെ ഒറ്റക്ക് ഒരു കാമിനിയുടെ ആത്മാവും തിരികെ മടങ്ങി കാണില്ല.

“”ഞാൻ പിരിയുന്നില്ലല്ലോ സുധീർ. എന്റെ പ്രണയം ഇവിടെ അസ്തമിക്കാനും പോവുന്നില്ല. നീ ഗായത്രിയുമൊത്തു ജീവിക്ക്. ഞാൻ തടസ്സമാവില്ല. എന്റെ ഓർമ്മകളെയും പ്രണയത്തേയും മായ്ക്കാനാവുമെങ്കിൽ മായ്ക്ക്. മറക്കാനാവുമെങ്കിൽ മറക്ക്. എനിക്ക് പരാതിയും പരിഭവവുമില്ല…പക്ഷേ.. എന്നോട് നിന്നെ മറക്കണം എന്ന് പറയരുത്. എനിക്ക് കഴിയില്ല സുധീർ എന്റെ മനസാക്ഷിയോട് നുണ പറയാൻ””..

ജ്യോതിയുടെ ഹൃദയം നുറുങ്ങിയുള്ള ഈ വാക്കുകൾക്ക് പിന്നാലെ അവൾ തിരിഞ്ഞോടി മറയുന്ന കാഴ്ച്ച അയാളുടെ ഉള്ളിൽ കണ്ണീർ കയമായി ചുഴിഞ്ഞു മറിഞ്ഞു. എല്ലാ ഭിത്തികളെയും ഭേദിച്ചു കണ്ണുകളിലൂടെ ഉപ്പും ചേർന്നു പൊട്ടിയൊഴുകി..അയാൾ നിയന്ത്രണം വിട്ടു തേങ്ങി കരഞ്ഞു.

വാതിലിൽ മുട്ടു കേട്ട സുധീർ പെട്ടെന്ന് ഓർമ്മകളെ ആട്ടി പായിച്ചു കണ്ണ് തുടച്ചു. സുധീർ വാതിൽ തുറന്നു. അയാളുടെ അച്ഛനും അമ്മയുമാണ്. സുധീർ വളരേ നിറം കെട്ട് ചിരിച്ചു.

“”നീയിവിടെ എന്തെടുക്കുവാടാ..ഓ.. കരയുന്നോ.. വിവരമൊക്കെ അറിഞ്ഞു അല്ലേ. സ്വന്തം ഭാര്യ പ്രസവിച്ച സന്തോഷത്തേക്കാൾ അവന് വലുത് അവളുടെ മരണമാണ്. കഷ്ടം””.. സുധീറിന്റെ അച്ഛൻ പുച്ഛിച്ചു ചുണ്ട് കോട്ടി.

സുധീർ ഒന്നും പറഞ്ഞില്ല. വെറുതെ താഴേക്ക് നോക്കി നിന്നു.

“”എന്തായാലും കഴിഞ്ഞല്ലോ. ഇനി എന്റെ മോന് സ്വസ്ഥമാവാലോ. നെഞ്ചിലെ ഒരു അറ്റമില്ലാ സങ്കട കയം വറ്റി വരണ്ടല്ലോ. ഇപ്പോളിതാ തങ്ക കുടം പോലൊരു പെൺ കുഞ്ഞും നമ്മുടെ തറവാട്ടിലായി. ഇനി എന്തിനാ നീ കരയുന്നത്””..സുധീറിന്റെ അമ്മ ആശ്വാസത്തോടെ ചിരിച്ചു.

സുധീർ ഒന്നും മിണ്ടിയില്ല. നെഞ്ചിൽ വീശിയടിച്ച കൊടുങ്കാറ്റിനെ തടഞ്ഞു നിർത്താൻ ഓർമ്മകൾ കൊണ്ട് ഭിത്തി കെട്ടി. ട്രോളിയും തള്ളി രണ്ട് നേഴ്‌സുമാർ മുറിയിലേക്ക് കയറി വന്നു. അതീവ ക്ഷീണിതയെങ്കിലും ഗായത്രി അതിൽ കിടന്നു സുധീറിനെ നോക്കി വിടർന്നു ചിരിച്ചു. സുധീറും ചിരിച്ചു. പക്ഷേ.. നിറമില്ലായ്മയിൽ ആ ചിരി പെട്ടെന്ന് ഇല്ലാതായി. ഗായത്രി എന്ത് പറ്റിയെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു. അയാൾ തല കുലുക്കുക മാത്രം ചെയ്തു.

ബെഡിലേക്ക് കിടന്ന അവളുടെ അടുത്തേക്ക് ഇളം റോസ് നിറത്തിലുള്ള അവളുടെ കുഞ്ഞിനെ കിടത്തി. സുധീർ എല്ലാം നോക്കി ചുമരും ചാരി നിർവികാരനായി നിന്നു. ഗായത്രി എന്തൊക്കെയോ അസ്വസ്ഥതയോടെ തന്റെ ഭർത്താവിനെ നോക്കി മുഖം വാട്ടി. കുഞ്ഞിനെ അല്പ നേരം കൊഞ്ചിച്ചു സുധീറിന്റെ അച്ഛനും അമ്മയും പുറത്തേക്ക് നടന്നു. തുറുപ്പിച്ച കണ്ണുകളോടെ അവർ സുധീറിനെ രൂക്ഷമായി നോക്കി.

“”ഏട്ടാ.. എന്താ ഒരു മൗനം?. മുഖമൊക്കെ വല്ലാതെ. നിങ്ങൾ കരഞ്ഞോ. ഇനി വിഷമം വേണ്ടല്ലോ. എല്ലാം ഭംഗിയായില്ലേ. നമ്മുടെ മോള് ആരോഗ്യത്തോടെ വന്നല്ലോ””. ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു.

സുധീർ ചിരിച്ചു. അവളുടെ അടുത്തേക്ക് വന്നിരുന്നു.

“”വേദന ഉണ്ടായിരുന്നോ?””. അയാൾ പതുക്കെ ചോദിച്ചു.

“”ഉം.. മരണ വേദനയും പ്രസവ വേദനയും തമ്മിൽ ഒരു നെൽ മണി വ്യത്യാസമേയുള്ളുത്രെ””.

ഈശ്വരാ.. തീവണ്ടിയുടെ ഇരുമ്പ് ചക്രങ്ങൾ കയറി ഇറങ്ങുമ്പോൾ ജ്യോതി അനുഭവിച്ചത് അപ്പൊ എത്രത്തോളമായിരിക്കും. എന്തിന് അവളിത് ചെയ്തു.. സുധീർ നടുക്കത്തോടെ ഓർത്തു. അയാളുടെ മനസ്സ് നുറുങ്ങി കഷ്ണങ്ങളായി ചിതറി.

പെട്ടെന്ന് കുഞ്ഞ് കരഞ്ഞു. ഗായത്രി കുഞ്ഞിനെ മുലയൂട്ടുന്ന നേരം സുധീർ കസേരയിൽ ചാരിയിരുന്നു കൊണ്ട് ഗായത്രിയെ നോക്കി.ഓർമ്മകൾ ഇരമ്പിയാർത്തു വീണ്ടും മനസ്സിൽ തത്തി കളിച്ചു. ആ ഓർമ്മകളിൽ ഗായത്രിയുമായുള്ള ആദ്യ രാത്രി മാത്രം പെട്ടെന്ന് തിളങ്ങി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ തറവാടിത്തം തുളുമ്പുന്ന മുഖ തേജസ്സുമായി സെറ്റ് സാരിയുടുത്ത് ഗായത്രി. വിടർന്ന നാണത്തോടെ സുധീറിന്റെ അടുത്തു വന്നിരുന്നു. പക്ഷേ.. അയാളുടെ മനസ്സ് തന്റെ നഷ്ട പ്രണയത്താൽ കലുഷിതമായിരുന്നു. ജ്യോതിയെ കുറിച്ചുള്ള ഓർമ്മകളിൽ അയാൾ ഉഴറി.

“”എന്താ സുധിയേട്ടാ.. ഒരു വല്ലായ്മ. ലജ്ജയാണോ?. അതോ പേടിയോ?””.ഗായത്രി പതുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

സുധീർ ഞെട്ടി കൊണ്ട് അവളെ നോക്കി. ഗായത്രി ഒന്ന് ഭയന്നു. സുധീർ വിളറി ചിരിച്ചു.

“”ഗായത്രി…ഞാൻ ഒരു കാര്യം പറയട്ടേ. വിഷമിക്കരുത്””..

ഗായത്രി മിഴിഞ്ഞ കണ്ണുകളോടെ അയാളെ നോക്കി തല കുലുക്കി.

“”എനിക്കൊരു പ്രണയമുണ്ടായിരുന്നു””.

ഗായത്രി വായ പൊത്തി ചിരിച്ചു കൊണ്ട് സുധീറിനെ നോക്കി. “”അതിനെന്താ. പ്രണയമൊക്കെ സ്വാഭാവികമല്ലേ?””

””ആയിരിക്കാം…പക്ഷേ….നിന്നെ കാണാൻ വന്നപ്പോൾ മുതൽ പറയാൻ ശ്രമിച്ചിരുന്നതാണ്. നിന്റെ കഴുത്തിൽ എന്റെ താലി ചരട് മുറുകുന്ന തൊട്ടു മുമ്പുള്ള നിമിഷം വരെ ഞാനും ജ്യോതിയും ഒന്നാകുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു… ഗായത്രീ.. എനിക്കല്പം സമയം തരുമോ?.എന്റെ പ്രണയം മറക്കാൻ. അല്ല. മനസ്സിന്റെ ഒരു മൂലയിലേക്ക് എന്റെ പ്രണയത്തെ തളർത്തിയിടാൻ””.. സുധീറിന്റെ ശബ്ദം പതറി.

ഗായത്രിയുടെ നെഞ്ചിൽ ഏതോ ഒരു ഭാരം വന്നു തിങ്ങി. അത് ഉരുകിയൊലിച്ചു കൈകാലുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ അവൾക്ക് ചൂടു പിടിച്ചു തളരുന്നത് പോലെ തോന്നി.

കാമുകിയെ മറക്കാത്ത ഒരു ഭർത്താവിന്റെ കൂടെയാണോ ഞാൻ ഇനി ജീവിക്കേണ്ടത്. അദ്ദേഹം അവളെ ഒരിക്കലും മറക്കില്ലേ?. മറന്നില്ലെങ്കിൽ?. മറന്നത് പോലെ അഭിനയിക്കുമോ?. അതോ ശരിക്കും മറക്കുമോ?… എന്റെ ജീവിതം?.. ഗായത്രിയുടെ ഹൃദയത്തിൽ ആശങ്കകളുടെ ചിന്തകൾ മാറി മറിഞ്ഞു. അതൊരു സങ്കടമായി അവശേഷിച്ചു.

“”സുധിയേട്ടാ…ആ പ്രണയത്തിന് ഇത്രക്കും ആഴമുണ്ടെങ്കിൽ എന്തിനെന്നെ?.. അല്ലെങ്കിൽ എന്തിന് എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ചാലും സ്നേഹമാകുമായിരുന്നല്ലോ എനിക്ക്. യാഥാർത്യത്തെക്കാൾ മധുരമുണ്ടാവുമായിരുന്നല്ലോ അതിന്. ഇതിപ്പോ നെഞ്ചിലൊരു തീയായി ഇങ്ങനെ എത്ര കാലം””.. ഗായത്രി പൊട്ടി കരഞ്ഞു.

“”ഗായത്രി.. ദയവ് ചെയ്തു കരയരുത്. ആരെങ്കിലും പറഞ്ഞാണ് നീ അറിയുന്നതെങ്കിലോ?. അപ്പൊ നിന്റെ മനസ്സിൽ ഞാൻ ആരായി. എനിക്കല്പം സമയം തരുമോ എല്ലാം ഉൾകൊള്ളാൻ””.. സുധീർ പറഞ്ഞു.

പിന്നീടങ്ങോട്ട് സുധീറിനറിയില്ല. ഭാര്യ ഗായത്രിയെയാണോ കാമുകി ജ്യോതിയെയാണോ താൻ സ്നേഹിക്കുന്നതെന്ന്. ജ്യോതിയെ ഇപ്പോഴും പ്രണയിക്കുന്നോ. അതോ ഗായത്രിയേ സ്നേഹിക്കുന്നോ. രതി വേളകളിൽ ഉടൽ ഗായത്രിയായും മനസ്സിൽ ജ്യോതിയായും മാറി മറിഞ്ഞു അയാൾക്ക്. ഞാൻ ശരിക്കും ഗായത്രിയേ സ്നേഹിക്കുന്നുണ്ടോ?.അതോ അഭിനയിക്കുന്നതാണോ?. പിരിഞ്ഞു പോയിട്ടും ജ്യോതി ഇങ്ങനെ മനതാരിൽ നിറഞ്ഞു നിൽക്കുന്നത് എന്തിനാണ്?. ഗായത്രിയേ അകതാരിൽ പൂർണ്ണമായി പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയുമോ. ഉൾകൊണ്ടതായി നടിക്കുകയാണോ?. സുധീർ ചിന്തകളിൽ ഉഴറി അലഞ്ഞു എന്നല്ലാതെ ഉത്തരം കിട്ടിയില്ല. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ കുഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ സുധീർ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്ന് തിരിച്ചെത്തി. ഗായത്രി ഒരു പുഞ്ചിരിയോടെ മുല ഞെട്ട് വീണ്ടും കുഞ്ഞിന്റെ വായിൽ തിരുകി സുധീറിനെ നോക്കി ചിരിച്ചു. സുധീറും ചിരിച്ചു.

ഇവളൊരു പുണ്യമാണ്. പാവമാണ്. സ്നേഹിച്ചു എന്നെ മാറ്റിയെടുത്തു എന്ന് വിശ്വസിക്കുന്നു. നിറമുള്ള രാത്രികൾ സമ്മാനിച്ചു എന്നെ അവളുടേത് മാത്രമാക്കി എന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഞാൻ പൂർണ്ണമായും ജ്യോതിയെ മറന്നെന്നും അവളെ നിറഞ്ഞു സ്നേഹിക്കുന്നെന്നും പാവം ഇപ്പോഴും വിശ്വസിക്കുന്നു. ഞാനോ ഞാൻ നടിക്കുന്നു. നന്നായി അഭിനയിക്കുന്ന ഒരു ഭർത്താവ്. സ്നേഹമില്ല എന്ന് പറയാനാവില്ല. പക്ഷേ എല്ലാം ഒരു കടമ നിറവേറ്റും പോലെ .. പൂർണ്ണമായി ഇവളിലേക്ക് അലിയാൻ കഴിയുന്നില്ല. അതിന് ശ്രമിക്കുമ്പോഴൊക്കെ ജ്യോതിയുടെ മുഖം മനസ്സിൽ തെളിഞ്ഞു ആ സമയം അവൾ മുന്നിട്ട് നിൽക്കുന്നു. സത്യത്തിൽ ഇപ്പോഴും എനിക്കറിയില്ല ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്ന്. ഇപ്പൊ ജ്യോതി മരിച്ചു. ഇനി?. സുധീർ ഓർത്തു.

“”സുധിയേട്ടാ.. എന്താ ഇത്ര വലിയ ആലോചന?””.. ഗായത്രി നിഷ്കളങ്കമായി ചോദിച്ചു.

“”ഹേയ്.. വെറുതെ””.. സുധീർ ചിരിച്ചു..

അയാളുടെ ഫോൺ ബെല്ലടിച്ചു. മനോജാണ്.

“”ഹലോ..അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. നീ വരുന്നുണ്ടോ?””.

“”മ്മ്..ഞാൻ വരാം””..സുധീർ പറഞ്ഞു. അയാളുടെ മുഖം വീണ്ടും ഇരുണ്ടു.

“”ഗായത്രീ.. ഒരു കാര്യം പറയട്ടേ. ജ്യോതി ട്രെയിൻ തട്ടി മരിച്ചു. എനിക്ക് അവസാനമായി അവളെയൊന്ന് കണ്ടേ പറ്റൂ. ഞാൻ പോയി വരാം. എന്നെ തടയരുത്””..അയാൾ ഗായത്രിയുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ തേങ്ങി കൊണ്ട് പുറത്തേക്കോടി. പുറത്ത് നിൽക്കുകയായിരുന്ന സുധീറിന്റെ അച്ഛനും അമ്മയും ഇത് കണ്ടു കണ്ണ് മിഴിച്ചു.

ഗായത്രി ഒന്ന് നടുങ്ങിയെങ്കിലും ഉള്ളിൽ എവിടെയോ അണയാതെ പുകഞ്ഞിരുന്ന ഒരു തീനാമ്പ് കുളിർ കാറ്റേറ്റ് അണഞ്ഞ പോലെ അവൾക്ക് തോന്നി. അവളുടെ ചുണ്ടുകൾ വിടർന്നു.

അവളൊന്ന് ചത്തു കിട്ടാൻ ആഗ്രഹിച്ച നാളുകളുണ്ട്.. പക്ഷേ..ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്നത് ക്രൂരതയാണ്. ആ സന്തോഷം ഞാൻ ആഗ്രഹിക്കുന്നുമില്ല. അവളും എന്നെ പോലെ നനുത്ത ഹൃദയമുള്ള ഒരു പെണ്ണാണ്. പക്ഷേ.. ഞാൻ ഒരു ഭാര്യയാണ്. ഭർത്താവിന്റെ പൂർണ്ണമായ സ്നേഹം അനുഭവിക്കാൻ കൊതിയുള്ള ഭാര്യ. പങ്കു വെച്ചു പോകുമോ എന്ന തോന്നൽ ഒരു ഞെരിപ്പോടായി ഉള്ളിൽ പുകഞ്ഞിരുന്നു ഇത്രയും നാളും. ഇനി ഉണ്ടാവില്ലല്ലോ. ഈ മരണം എനിക്ക് സന്തോഷം തരുന്നില്ലെങ്കിലും ആശ്വാസമാണ്. മനസ്സിന്റെ സമ്മതത്തിന് കാത്തു നിൽക്കാത്ത ഒരു ആശ്വാസം. അവൾ ഓർത്തു. എന്ത് വികാരം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾ കുഞ്ഞിനെ നോക്കി. “”നിന്റെ അച്ഛൻ പോയി വരട്ടെ. അവളെ അടക്കുന്ന കുഴിയിൽ വീണുടഞ്ഞു അലിയട്ടെ നിന്റച്ഛന്റെ അവശേഷിച്ച പ്രണയം. ജീവനില്ലെങ്കിൽ പിന്നെ ആ ഓർമ്മകൾക്കും അൽപ്പായുസ്സേയുള്ളൂ. നമുക്ക് ആ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം മോളെ. അല്ലാതെ ഞാനും നീയും ഇനി എന്ത് ചെയ്യാനാ””.. അവൾ പതറിയ സ്വരത്തിൽ പറഞ്ഞു. കുഞ്ഞ് കണ്ണൊന്ന് മിഴിച്ചടച്ചു.

പൊടുന്നനെ ഗായത്രിയുടെ നെഞ്ച് അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി. ജ്യോതി ആത്മഹത്യ ചെയ്തതാണോ? അതോ അപകടമോ?. ആത്മഹത്യയാണെങ്കിൽ എന്തിന് ഇപ്പൊ?. രണ്ട് വർഷം പിടിച്ചു നിന്ന അവളുടെ മനസ്സിന്റെ കടിഞ്ഞാൺ ഇപ്പൊ പൊട്ടാൻ കാരണം?. സുധിയേട്ടന് വല്ല പങ്കുമുണ്ടോ?. അവിഹിതമുണ്ടോ?. അവൾ ഗർഭിണിയാണോ?.. ഈശ്വരാ.. ഗായത്രിയുടെ ഹൃദയം ആലില പോലെ വിറച്ചു കൊണ്ടിരുന്നു. സമാധാനം നഷ്ടപ്പെട്ട അവൾ എഴുനേറ്റിരുന്നു കാലുകൾ നീട്ടി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ സുധീറും മനോജും ജ്യോതിയുടെ വീട്ടിലെത്തി. മുറ്റത്തു ടാർ പായ വലിച്ചു കെട്ടിയിരിക്കുന്നു. വളരെ കുറച്ചു കസേരകൾ അടുക്കും ചിട്ടയുമില്ലാതെ നിരത്തിയിട്ടിരിക്കുന്നു. അതിൽ അങ്ങിങ്ങായി അഞ്ചോ പത്തോ ആളുകൾ ഇരിക്കുന്നു. സുധീർ സങ്കടം കൊണ്ട് കനം തൂങ്ങിയ ഹൃദയവും താങ്ങി മനോജിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് കസേരകൾക്കിടയിലൂടെ നടന്നു. വളരേ നേർത്ത രണ്ട് കരച്ചിലുകൾ കേൾക്കുന്നുണ്ട്. അലക്ഷ്യമായ ദൃഷ്ടികളോടെ ജ്യോതിയുടെ മുത്തശ്ശി ചുവരും ചാരിയിരുന്നു മെല്ലെ തേങ്ങുന്നു. സുധീറിനെ കണ്ട അവർ ഒന്ന് നോക്കി മിഴികൾ താഴ്ത്തി. അവരുടെ തേങ്ങൽ ഏങ്ങലടിയായി ശക്തി കൂടി. സുധീറിനെ കണ്ട അവളുടെ ചേട്ടൻ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. അയാളെ നോക്കി ചുണ്ടുകൾ വിതുമ്പിച്ചു.

സുധീർ തേങ്ങി കരഞ്ഞു. വെള്ളയിൽ പുതച്ചു മൂടിയ ജ്യോതിയുടെ മുഖത്തേക്ക് നോക്കി. കണ്ണീർ ഉതിർന്നു വീണു കൊണ്ടിരുന്നു. സുധീർ ചുണ്ടുകൾ കൂട്ടി കടിച്ചമർത്തി ജ്യോതിയുടെ ചോര വറ്റി മരവിച്ച മുഖത്തേക്ക് നോക്കി നിന്നു. മനോജ്‌ അയാളെ ദേഹത്തോട് ചേർത്തു താങ്ങി പിടിച്ചു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ””സുധീ…സുഖമല്ലേ””..

“”മ്മ്.. സുഖം.. നിനക്കോ””

“”എനിക്ക് സുഖമാണ്””. ജ്യോതിയുടെ ശബ്ദം ചെറുതായി തേങ്ങിയോ..

“”ഗായത്രി എന്ത് പറയുന്നു?. അവളോട് പറഞ്ഞിരുന്നോ എന്നെ കുറിച്ച്. ഇങ്ങനെയൊരു കാമുകിയെ കുറിച്ച്””.. ജ്യോതി തൊണ്ടയിലെ പതർച്ച അടക്കി വെക്കുകയാണെന് സുധീറിന് മനസ്സിലായി.

“”മ്മ്.. പറഞ്ഞു.. പറഞ്ഞില്ലെങ്കിലും അവൾ അറിയും ജ്യോതി. നാട്ടുകാർ ആഘോഷിച്ച പ്രണയമല്ലേ””.

“”എന്നിട്ട് അവൾ എന്ത് പറഞ്ഞു. കരഞ്ഞോ?. ദേഷ്യപ്പെട്ടോ?.നിന്നോട് അകൽച്ച കാണിക്കുന്നുണ്ടോ?. എന്നെ കുറിച്ച് ചോദിച്ചോ?. എന്നേക്കാൾ സുന്ദരിയാണല്ലോ അവൾ?””.

“”കരഞ്ഞുവോ.. ആ.. ചെറുതായി ഒന്ന് തേങ്ങി. ദേഷ്യപ്പെട്ടില്ല. അകൽച്ചയൊന്നും കാണിക്കുന്നില്ല. നിന്നെ കുറിച്ച് ചോദിച്ചതൊന്നുമില്ല. നീ എന്തേ കല്യാണത്തിന് വന്നില്ല?””.. സുധീറിന്റെ നെഞ്ച് ഒന്ന് പിടച്ചു.

“”കല്യാണത്തിന് വരാനോ. ആ ക്രൂരത കൂടി എന്നോട് ചെയ്യണോ ഞാൻ. കണ്ടു നിൽക്കാൻ കഴിയില്ല എനിക്ക്. എന്നെ കുറിച്ച് ചോദിക്കേണ്ട ആവശ്യമെന്താ അല്ലേ ഗായത്രിക്ക്. ഞാനാരാ. അറിഞ്ഞിട്ട് അവൾക്കെന്ത് കാര്യം.നിന്നെ സ്നേഹിച്ചോളും അവൾ. ഇനി വിളിക്കില്ല ട്ടോ””..ഒരു തേങ്ങലിനൊപ്പം ഫോൺ നിശബ്ദമായി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജ്യോതിയുമായുള്ള അവസാന സംഭാഷണം അവളുടെ വിളറിയ മുഖത്തേക്ക് നോക്കി നിൽക്കേ സുധീറിന്റെ ഹൃദയത്തിൽ മുഴങ്ങി. അയാൾ വിതുമ്പി കൊണ്ട് അവളെ തൊടാൻ ആഞ്ഞു. മനോജ്‌ “”വേണ്ട. അത് പാടില്ല സുധീർ”” എന്ന് പറഞ്ഞു അയാളെ ബലം പ്രയോഗിച്ചു കൊണ്ടു പുറത്തേക്ക് കൊണ്ടു പോയി.

“”ഇനി ശവമടക്ക് കൂടി കണ്ടു നിൽക്കാൻ നിനക്കാവില്ല സുധീർ. നമുക്ക് പോകാം. ഒരു നോക്ക് കണ്ടില്ലേ. എല്ലാം കഴിഞ്ഞില്ലേ. എല്ലാം മറക്കാം എന്നത് വെറും വാക്കാണ്. പക്ഷേ കാലം മായ്ക്കാത്തത് എന്താണുള്ളത്””.. മനോജ്‌ പറഞ്ഞു.

“”എടാ.. അവൾ സ്വയം ഒടുങ്ങിയത് തന്നെയാവുമല്ലേ. ഇനിയും പിടിച്ചു നിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല. നാളുകൾ കഴിയുന്തോറും നോവ് കൂടുന്ന പ്രണയമുണ്ട്. ഒരു ആശ്രിതരും ബാധ്യതകളും ഇല്ലാത്ത അവൾക്ക് ആത്മഹത്യ എന്നേക്കാൾ എളുപ്പമാണ്. എരിഞ്ഞു ഉരുകിയൊലിച്ചു വേദന തീറ്റിക്കുന്ന ഈ പ്രണയം എന്ന ഒഴിയാ ബാധ എന്നോടൊപ്പം ഇല്ലാതാവട്ടെ എന്ന് ചിന്തിച്ചു കാണണം””. സുധീർ തേങ്ങി കൊണ്ട് ചോദിച്ചു.

“”അറിയില്ല സുധീർ..ആത്മഹത്യ കുറിപ്പൊന്നും കണ്ടു കിട്ടിയില്ല. ട്രെയിൻ തട്ടിയതല്ലേ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഒന്നും അറിയില്ല. തല വെച്ചതല്ല എന്നാണ് പോലീസുകാർ പറയുന്നത്. എന്തോ ആവട്ടെ ഇനി. അന്ന് വിളിച്ചു കൊണ്ടു പോവായിരുന്നില്ലേ അവളെ ദൂരേക്ക്””. മനോജ്‌ പറഞ്ഞു.

സുധീർ പതുക്കെ ഒന്ന് മൂളി.””ഞാൻ മാത്രമാണ് കാരണം.. ബാധ്യത, തറവാട് കുല മഹിമ. ധൈര്യം ഇല്ലാതെ പോയെടാ അവളെ പോലെ എനിക്ക്. ആത്മഹത്യ ചെയ്യാനും കൂടെ കൂട്ടാനും. സ്നേഹത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അത്.. അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഇത് വരെ ജ്യോതി നെഞ്ച് നീറ്റി. ഇനി ഞാൻ ആ നീറ്റൽ ഏറ്റെടുക്കണം””..

“”നീ ഇനി ഒന്നും അറിയണ്ട. ഒന്നും ആലോചിക്കേണ്ട. ഈ അധ്യായം ഇവിടെ തീരട്ടെ.നമുക്ക് ഹോസ്പിറ്റലിലേക്ക് പോവാം.””. മനോജ്‌ പറഞ്ഞു.

സുധീർ തിങ്ങി വിങ്ങിയ സങ്കടങ്ങളുടെ നീര് കെട്ടിയ ഓർമ്മകളുമായി കാറിന്റെ സീറ്റിലേക്ക് തല ചായ്ച്ചിരുന്നു. കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

തിരികെയെത്തിയ സുധീറിനെ നോക്കി ഗായത്രി ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു പുഞ്ചിരിച്ചു. പെയ്യാൻ വെമ്പി നിൽക്കുന്ന കറുത്ത മേഘങ്ങളെ പോലെ സുധീറിന്റെ മുഖം കനം തൂങ്ങിയിരിന്നു.

“”ഏട്ടാ.. അവളെ കണ്ടോ?. വിവരം വല്ലതും അറിഞ്ഞോ?. മനപ്പൂർവം ചെയ്തതാണോ?””.. ഗായത്രി ഉള്ളിലെ ഭയം മറച്ചു വെച്ചു കൊണ്ടു ചോദിച്ചു.

സുധീർ അവളെ നോക്കി. ചുണ്ടുകൾ വിതുമ്പി. “”എനിക്കൊന്നും അറിയില്ല ഗായത്രീ””. അയാൾ ആർത്തു കരഞ്ഞു കൊണ്ടു അവളുടെ ചുമലിലേക്ക് വീണു. ഗായത്രി അയാളെ രണ്ട് കൈകൾ കൊണ്ടും സ്നേഹപൂർവ്വം വരിഞ്ഞു മുറുക്കി. മുതുകിൽ പതുക്കെ തലോടി.

പെയ്തൊഴിയട്ടെ.ഇനി അവളെ ഓർത്തു കരയാൻ കണ്ണീർ ബാക്കിയില്ലാത്ത വിധം ഓർമ്മകളും കൂടി ഒലിച്ചു പോയെങ്കിൽ. ഗായത്രി നനഞ്ഞ കണ്ണും പുഞ്ചിരിക്കുന്ന മുഖവുമായി ഓർത്തു. ….ശുഭം ……നന്ദി….

രചന:- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

Categories
Uncategorized

എന്റെ മൂത്ത കൊച്ചൊണ്ടായി കൊറേ നാള് കഴിഞ്ഞപ്പോ അവൾക്കെന്തോ വയ്യായ്മ വന്നു.. ആ സമയത്ത് ഒരു ജോലിക്കും പോകാത്ത എന്റെ കുഞ്ഞമ്മാവൻ കുഞ്ഞിനെ കൊണ്ട് പഴനിയിൽ പോയി അവളുടെ തല മൊട്ടയടിച്ചേക്കാമെന്ന് നേർന്നു.. കൊച്ചിന്റെ തന്തയും തള്ളയുമായ ഞങ്ങളോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെയാണ് പ്രസ്തുത മാമൻ ഇങ്ങനെയൊരു അക്രമം ചെയ്തത്. ഓരോരോ കാരണങ്ങളാൽ പഴനി യാത്ര അവൾക്ക് രണ്ട് വയസാകുന്നത് വരെ നീണ്ടു..

രചന : – അബ്രാമിന്റെ പെണ്ണ്

എന്റെ മൂത്ത കൊച്ചൊണ്ടായി കൊറേ നാള് കഴിഞ്ഞപ്പോ അവൾക്കെന്തോ വയ്യായ്മ വന്നു.. ആ സമയത്ത് ഒരു ജോലിക്കും പോകാത്ത എന്റെ കുഞ്ഞമ്മാവൻ കുഞ്ഞിനെ കൊണ്ട് പഴനിയിൽ പോയി അവളുടെ തല മൊട്ടയടിച്ചേക്കാമെന്ന് നേർന്നു.. കൊച്ചിന്റെ തന്തയും തള്ളയുമായ ഞങ്ങളോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെയാണ് പ്രസ്തുത മാമൻ ഇങ്ങനെയൊരു അക്രമം ചെയ്തത്. ഓരോരോ കാരണങ്ങളാൽ പഴനി യാത്ര അവൾക്ക് രണ്ട് വയസാകുന്നത് വരെ നീണ്ടു..

എന്തായാലും കൊച്ചിന്റെ മുടി വെട്ടാൻ പോകുന്നിടത്ത് പൈസാ കൊടുക്കണം.. ന്നാ എന്നുമെന്നും പോയി വെട്ടാൻ നിക്കാതെ മുടിയിച്ചിരി തൊനേം വളർന്നിട്ട് പഴനിയിൽ പോയി വെട്ടിയാൽ മതിയെന്ന സാമ്പത്തിക ലാഭവും എന്റെ മനസിലുണ്ടാരുന്നു..

അങ്ങനിരിക്കെ വീടിനടുത്തുള്ളൊരു ചേട്ടായ് പഴനിയിലേയ്ക്കൊരു വണ്ടി വിട്ടു… മൂന്ന് പേര് ചെല്ലുമ്പോ രണ്ട് പേരുടെ ടിക്കറ്റ് ചാർജ്ജ്‌ കൊടുത്താൽ മതി.. കൊച്ച് അല്ലെങ്കിലും ഞങ്ങളുടെ മടിയിലാണല്ലോ ഇരിക്കുന്നത്… പറഞ്ഞ് പറഞ്ഞ് ഒടുക്കം ഒന്നര ആൾക്കുള്ള പൈസാ കൊടുത്താൽ മതിയെന്ന ഉറപ്പിന്മേൽ ഞങ്ങളും പോകാനൊരുങ്ങി..

നമ്മക്ക് ഒത്തിരി ഇഷ്ടവൊള്ള വേറൊരു ചേച്ചിയും അണ്ണനും അന്ന് പഴനിയിൽ വന്നാരുന്നു.. അണ്ണൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള ആളാണ്‌.. അതുകൊണ്ട് തന്നെ പുള്ളിക്കാരൻ കാക്കക്കൂട്ടിൽ വന്ന് മുട്ടയിട്ടു കൊച്ചിനെ വിരിയിച്ചെടുത്ത പാവം കുയിലിനെപ്പോലെയാണ്.. മറ്റുള്ളവർ എപ്പോളും പുള്ളിയെ അകറ്റി നിർത്താൻ തമ്മിലങ്ങു മത്സരവാ.. പുള്ളിയാണെങ്കിൽ കാക്കയാവാൻ വേണ്ടി എന്ത് ചെയ്യാനും സന്നദ്ധനും…

ആ ചേച്ചിയോട് അണ്ണന് വല്യ സ്നേഹമാ.. അവരെവിടെ പോയാലും അങ്ങേരും കൂടെ കാണും… വീട്ടിലെ ജോലികളെല്ലാം രണ്ടാളും കൂടെയാണ് ചെയ്യുന്നത്..അവര് കൂടെയുള്ളത് അന്ന് വലിയൊരു സന്തോഷമാരുന്നു..

“കർപ്പൂരം കത്തിച്ച് ഹര ഹരോ.. വിളിച്ച് യാത്ര തുടങ്ങി …”വണ്ടിയിലിരുന്ന് കച്ചറയൊന്നും കാണിക്കരുതെന്ന്” ഞാൻ അങ്ങേരോടും,,,” നീ വാ തൊറക്കാതിരുന്നാൽ ഈ യാത്ര നന്നായി പോയിട്ട് വരാ”മെന്ന് അങ്ങേരെന്നോടും പറഞ്ഞു…

അമ്പലങ്ങളിലൊക്കെ കേറിയിറങ്ങി ഞങ്ങൾ പഴനിയിലെത്തി… വണ്ടിയിൽ നിന്നിറങ്ങിയ ഭക്തി മൂത്ത സ്വാമിമാർ നോൺ വെജ്ജ് ഹോട്ടലുകളിലും പഴനിയിൽ പോകാൻ വേണ്ടി വന്നവർ വെജിറ്റേറിയൻ ഹോട്ടലിലും കയറി ആഹാരം കഴിച്ചു.. ശേഷം അടുത്തൊരു ലോഡ്ജിലേയ്ക്ക് മുറിയെടുക്കാനായി പോയി..

വണ്ടിയിലിരുന്ന് കുണ്ടി മരവിച്ചു പോയ നമ്മക്ക് എവിടെങ്കിലും ഒന്ന് കെടന്നാൽ മതിയെന്നാ…

റൂമെടുക്കാൻ ചെന്നിടത്തെല്ലാം ആൾക്കാരുടെ തിരക്കായത് കൊണ്ട് ഒറ്റയ്ക്കൊരു റൂമെടുക്കാൻ പറ്റിയില്ല.. ഒടുക്കം ഭക്തജനങ്ങൾക്കെല്ലാവർക്കും കൂടെ ഏകദേശം ബാത്‌റൂമിനടുത്തായിട്ടുള്ള ഒരു ഹാള് ഏജന്റ് ബുക്ക് ചെയ്ത്… ആൾക്കാർ അവരവരുടെ ബാഗ് കൊണ്ട് ഓരോ സ്ഥലത്തേയ്ക്ക് ഒതുക്കി വെച്ചിട്ട് ഷീറ്റൊക്കെ നൂത്തിട്ട് കിടക്കാൻ തുടങ്ങി..

“എല്ലാവരും കൂടെ ഒരുമിച്ചാണ് കിടക്കുന്നത്.. ഈയൊരു രാത്രി നമ്മളെല്ലാവരും സഹോദരീ സഹോദരന്മാരാണ്.. ആർക്കും ആള് മാറിപ്പോകരുത്…

ഏജന്റ് പകുതി തമാശയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞു…

ഞാനെന്റെ സഹോദരന്റെ കയ്യിലോട്ട് കൊച്ചിനെ കൊടുത്തിട്ട് ഞങ്ങടെ ഷീറ്റെടുത്ത് നൂത്തിട്ടു.. കൊച്ചിനെ കെടത്തിയിട്ട് സഹോദരനെയും പിടിച്ചു കിടത്തി..മറ്റേ ചേച്ചിയും അണ്ണനും വാതിലിനടുത്താണ് കിടക്കുന്നത്….

ആളും സംസാരവും ബഹളവും വല്ലാത്തൊരു കാറ്റും…. മൊത്തത്തിൽ ഒരു ശ്വാസംമുട്ട്… എന്റെ സഹോദരൻ കൊച്ചിനെ കെട്ടിപ്പിടിച്ചു കിടന്ന് കൂർക്കം വലി തുടങ്ങി.. ക്ഷീണം കാരണം ആൾക്കാരെല്ലാം പെട്ടെന്നുറങ്ങി..എനിക്കാണെങ്കിൽ ഉറക്കം വരുന്നേയില്ല… ഭിത്തിയിൽ ചാരിയിരുന്ന് കണ്ണിലേക്കെപ്പോഴോ ഉറക്കം കേറി വന്നതും…

“ആരാ അണ്ണാ എന്റെ തലേലോട്ട് വെള്ളം കോരിയൊഴിച്ചേ..എന്തുവാ ഇത്…

മറ്റേ ചേച്ചി ഉറക്കെ ചോദിച്ചോണ്ട് ചാടിയെണീറ്റു.. പാതി മയക്കത്തിലോട്ട് പോയ ഞാൻ ഞെട്ടിയുണർന്നു.. കൂടെ എന്റെ കൊച്ചും…ആ ചേച്ചിയുടെ തലയിൽ വാതിലിനപ്പുറത്തു നിന്ന് ആരോ വെള്ളം കോരിയൊഴിക്കുന്നു.. പാതി തുറന്ന കതകിന്റെ വിടവിൽ കൂടെ വന്ന വെള്ളം തലയിലായതാണ്.. തലയിണയില്ലാത്തതും പ്രശ്നമായി..ചേച്ചിയുടെ അണ്ണൻ മുടിഞ്ഞ ഉറക്കം…

“ഏതവനാ ഇമ്മാതിരി പണി കാണിച്ചതെന്നറിയണവല്ലോ… ചേച്ചിയാ കതകൊന്ന് തുറന്നു നോക്ക്…

കൊച്ചിന് പാല് കൊടുത്തോണ്ട് ഞാൻ പറഞ്ഞു…ലവര് ചാടിയെണീറ്റ് കതക് വലിച്ചു തുറന്നതും….

പണ്ടത്തെ വിറകു വെട്ട് കഥയിലെ മല്ലനെപ്പോലെ തടിമാടനായൊരാൾ പാന്റിന്റെ സിബ്ബ് വലിച്ചടയ്ക്കുന്നു… പെട്ടെന്ന് പുറത്തോട്ട് നീണ്ട ചേച്ചിയുടെ തല കണ്ട മല്ലനും,, സിബ്ബ് വലിച്ചിട്ട മല്ലനെ കണ്ട ചേച്ചിയും ഒരുപോലെ ഞെട്ടി..

“സോറി അമ്മാ…

പറഞ്ഞതും അങ്ങേര് പുറത്തേയ്ക്കൊരോട്ടം…ഹാളിന് നേരെ എതിർവശത്തെ ബാത്റൂമാണെന്ന് കരുതിയാണ് പാതി തുറന്ന വാതിലിൽ കൂടെ അണ്ണാച്ചി അകത്തോട്ടു മൂത്രിച്ചത്..

അത്രയ്ക്ക് മുട്ടീട്ടായിരിക്കും.. അല്ലെങ്കി അകത്തോട്ടു കേറാതെ മൂത്രിക്കത്തില്ലല്ലോ..

“അയ്യേ,, ഞാനിനി ഈ തല എന്തോ ചെയ്യും..

ചേച്ചി അറപ്പോടെ,, അതിലേറെ സങ്കടത്തോടെ ചോദിക്കുവാ.. ഒച്ചയും ബഹളവുമൊക്കെ കേട്ട് എല്ലാരും ചാടിയെണീറ്റ്..

“എന്തുവാ.. എന്തുവാടീ തലേല്..

ഉറക്കത്തിൽ നിന്നും ചാടിയെണീറ്റ അണ്ണൻ ചേച്ചിയെ പകച്ചു നോക്കി..

“നിങ്ങള് പർത്താവാണെന്നും പറഞ്ഞു കെടന്നൊറങ്ങിക്കോ.. ഒരുത്തൻ വന്നെന്റെ തലേൽ പെടുത്തിട്ട് പോയി..

ചേച്ചി അണ്ണന് നേരെ ചീറി..

“ങ്‌ഹേ,, ഏതവനാടാ എന്റെ പെണ്ണുമ്പിള്ളേടെ തലേ കേറി പെടുത്തത്..

അണ്ണൻ ചാടിയെണീറ്റ് വാതിൽ തുറന്നു നോക്കി ..അണ്ണാച്ചി ആ സമയം വീട് പറ്റിക്കാണും..

ചേച്ചി അണ്ണനെ നോക്കി പല്ല് കടിച്ചിട്ട് തുണിയും പറക്കി കുളിക്കാൻ പോയി..

ഇരുന്നും കിടന്നും ആ രാത്രി വെളുപ്പിച്ചു.. പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ അമ്പലത്തിൽ കയറി… താഴെ വന്ന് പ്ലാസ്റ്റിക്കിന്റെ കൊടമൊക്കെ കൊറേ വാങ്ങിച്ചു വണ്ടീടെ പൊറകിൽ കെട്ടിതൂക്കിയിട്ട്.. എന്റങ്ങേർക്ക് അതൊക്കെ കണ്ടിട്ട് സുഖിക്കുന്നില്ല..

“നീയെന്തുവാ കാണിക്കുന്നേ.. ഇതെല്ലാം കൂടെ എന്തോത്തിനാടി വാങ്ങിച്ചു കൂട്ടുന്നെ.. ആക്രിക്കച്ചോടം തുടങ്ങാൻ പോകുവാന്നോ..

ഞാനൊന്നും മിണ്ടീല.. എന്റെ വീട്ടുകാര് തന്ന പൈസാ കൊടുത്താ ഞാൻ വാങ്ങിയ്ക്കുന്നെ.. ഇങ്ങേരോട് ചോദിക്കുന്നയെന്തിനാ..ഞാൻ മറുപടി പറയാത്തത് കൊണ്ട് അങ്ങേരെന്നെ നോക്കി പല്ല് കടിച്ചു..

പിന്നെ പോയി കൊച്ചിന്റെ തല മൊട്ടയടിച്ച് തിരിച്ചു വന്നൊരു കടയിൽ ചായ കുടിയ്ക്കാൻ കേറി..അതും അങ്ങേര്ടെ നിർബന്ധത്തിൽ..ചായ കുടിച്ചിട്ട് ഇങ്ങേര് അഞ്ഞൂറ് രൂപായുടെ ഒരു നോട്ടങ്ങോട്ട് കൊടുത്തു.. ആ അണ്ണാച്ചി മാമൻ ഇങ്ങേരോട് ഏതാണ്ട് പറഞ്ഞിട്ട് പൈസാ തിരിച്ചു കൊടുത്തു..

“ടീ,, ഇവിടെ ചില്ലറയില്ലെന്ന്..നീയിവിടെ നില്ല്,, ഞാൻ റൂമിൽ പോയി ബാഗിൽ നിന്ന് ചില്ലറയെടുത്തിട്ട് വരാം..

കൊച്ചിനെ എന്റെ കയ്യിൽ തന്നിട്ട് കടക്കാരന് ഒരു ഉറപ്പിനു വേണ്ടി എന്നെ അവിടെ നിർത്തീട്ട് അങ്ങേര് ചില്ലറയെടുക്കാൻ പോയി.. ഞാനും കൊച്ചും ബഞ്ചിലോട്ടിരുന്നു.

അഞ്ചു മിനിറ്റായി,, പത്തായി,, പതിനഞ്ചായി,, പിന്നെ അര മണിക്കൂറായി..ചില്ലറയെടുക്കാൻ പോയ മനുഷ്യനേ കാണുന്നില്ല… ആ അണ്ണാച്ചി മാമൻ എന്നോട് ഏതാണ്ടൊക്കെയോ ചോദിക്കുവാ..

എനിക്കാണെങ്കിൽ അന്നൊക്കെ തമിഴിൽ ആകെക്കൂടി പറയാൻ അറിയുന്ന വാക്കുകൾ “അമ്മാ,,അപ്പാ,,അണ്ണാച്ചി.. തങ്കച്ചി,, ആമാ,, ഇല്ലൈ.. പോതും ,, വിടമാട്ടേ എന്നീ വാക്കുകൾ മാത്രമാണ്..

അണ്ണാച്ചി മാമൻ ചോദിക്കുന്നതിനൊക്കെ തന്നേം പിന്നേം ഞാനിതു തന്നെ പറഞ്ഞോണ്ടിരിക്കുവാ..ഒടുക്കം അങ്ങേർക്ക് തന്നെ സംശയം.. വെയിലിന്റെ ചൂടടിച്ചപ്പോ കൊച്ച് ഭയങ്കരമായി കരയാനും തുടങ്ങി…കടയുടെ വെളിയിലിറങ്ങി അങ്ങേര് നോക്കി..

“എന്റെ കെട്ടിയോന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ..

അങ്ങേരെന്നോട് പൊയ്ക്കോളാൻ പറഞ്ഞു.. കരയുന്ന കുഞ്ഞിനേയും ഒക്കത്തെടുത്ത് ഞാൻ ആ ലോഡ്ജിന്റെ പടി കേറി ചെല്ലുമ്പോ കൂട്ടുകാരന്റെ കൂടെ വർത്താനം പറഞ്ഞോണ്ട് നിന്ന എന്റങ്ങേര് എന്നെ കണ്ട് ഞെട്ടി…

“അയ്യോ.. ഞാനങ്ങോട്ട് വരാൻ തൊടങ്ങിയപ്പോളാ ഇവനെ ഇവിടെ വെച്ച് കണ്ടത്.. വർത്താനം പറഞ്ഞു നേരം പോയതറിഞ്ഞില്ല.. നിന്റെ കാര്യം മറന്നു പോയടീ… വാ നമ്മക്ക് പോയി പൈസാ കൊടുത്തിട്ട് വരാം..

അങ്ങേരെന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങാൻ തൊടങ്ങി…

“ഇനി എവിടെ പോകുമ്പോളും നിങ്ങള് തന്നങ്ങു പോയേച്ചാൽ മതി..ആ കടേലോട്ട് ചെല്ല്.. ആ അണ്ണാച്ചി നിങ്ങളെ ദോശ ചുടുന്ന കല്ലേൽ പിടിച്ചിരുത്തും..

ദേഷ്യം കൊണ്ടെന്നെ അടിമുടി വിറച്ചു.. അഞ്ചടി പൊക്കവും അന്ന് നാൽപ്പത്തേഴ്‌ കിലോയുള്ള എന്നെയും … കൊച്ചിന്റെ തൂക്കം വേറെ…അങ്ങനെയുള്ള ഞങ്ങളെ കടയിൽ വെച്ച് മലന്നു പോയി പോലും..ഇത് കൊടം വാങ്ങിച്ചതിനുള്ള പണി തന്നതാ.. എന്നെ അവിടെ കളയാനാരുന്നു ഉദ്ദേശ്യം..

അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ കോടീശ്വരനായ ഏതെങ്കിലും അണ്ണാച്ചിയേം കെട്ടി അഞ്ചാറു കൊച്ചുങ്ങളുമായി പാണ്ടീൽ കഴിയേണ്ടി വന്നേനെ…എന്നെപ്പോലൊരു കൊച്ചു പെണ്ണിനെ കിട്ടിയാൽ “ആരെങ്കിലും ” വേണ്ടെന്ന് വെയ്ക്കുവോ…??

ദൈവം കാത്ത്..

പഴനി യാത്ര കഴിഞ്ഞു വന്ന് ഒന്നര മാസം ഞാനിങ്ങേരോട് മിണ്ടീല..മറന്നു പോയതാണെന്ന് ഇങ്ങേര് ആണയിട്ട് പറഞ്ഞു.. കാലുപിടിച്ചു,, കരഞ്ഞു,, ഇനിയുണ്ടാവില്ലെന്ന് ആവർത്തിച്ചു…

കാലങ്ങളെടുത്തു എന്റെ മനസ്സിൽ നിന്ന് അതൊന്നു മാഞ്ഞു പോവാൻ… ഇന്നലെ വൈകിട്ട് സൗഹൃദസംഭാഷണത്തിനിടയ്ക്ക് അങ്ങേരൊരു ചോദ്യം..

“ടീ.. മോനെ നമ്മള് പഴനീ കൊണ്ടു പോയിട്ടില്ലല്ലോ.. അവനേം കൊണ്ടൊന്നു പോയിട്ട് വന്നാലോ…

ഞാനങ്ങേരെ ഒന്ന് നോക്കി.. അങ്ങേരെന്നെയും.. എന്നിട്ടൊന്നും മിണ്ടാതെ ഇറങ്ങിയങ്ങു പോയി…

പൂതി മനസിലിരിക്കത്തെയുള്ളൂ.. പറ്റിയത് പറ്റി… നമ്മളോടാ കളി..

പാണ്ടീൽ കൊണ്ട് കളയാനായിരിക്കും ഉദ്ദേശ്യം.. ല്ലേ….. അല്ലെങ്കിൽ ഇത്ര കാര്യമായിട്ട് വിളിക്കുവോ..??

രചന : – അബ്രാമിന്റെ പെണ്ണ്

Categories
Uncategorized

നൊന്തു നീറി പെറ്റ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോ ആ പെണ്ണിൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു… മുരടിച്ച, എപ്പോഴും വിയർപ്പ് നാറ്റമുള്ള ആ മനുഷ്യൻ തൻ്റെ കൂടെയുള്ളത് അവൾക്കൊരു മടുപ്പായിരുന്നു…

രചന : -Jishnu Ramesan

നൊന്തു നീറി പെറ്റ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോ ആ പെണ്ണിൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…

മുരടിച്ച, എപ്പോഴും വിയർപ്പ് നാറ്റമുള്ള ആ മനുഷ്യൻ തൻ്റെ കൂടെയുള്ളത് അവൾക്കൊരു മടുപ്പായിരുന്നു…

രണ്ടു വർഷം മുൻപ് അയാളൊരു താലി കോർത്ത ദിവസം മങ്ങിയതാണ് ആ പെണ്ണിൻ്റെ ചിരി…

തൻ്റെ ഇഷ്ടമില്ലാതെ ആദ്യരാത്രി അയാള് ശരീരം ചോദിച്ചപ്പോ പേടിച്ച്, വിതുമ്പി നിന്നിരുന്നു ആ പെണ്ണ്….

അവളുടെ മങ്ങിയ മുഖം കണ്ട് ആ മനുഷ്യനും പിന്തിരിഞ്ഞു…

കൂലിപ്പണിയും കഴിഞ്ഞ് മുഷിയും വരെ കള്ള് മോന്തി വീട്ടിലേക്ക് കയറി വരുന്ന അയാളോട് അവൾക്ക് ചിലപ്പോ വെറുപ്പ് തോന്നിയിരുന്നു…

ചില ദിവസം മുഷിഞ്ഞ കുറച്ച് നോട്ടുകൾ അയാള് ഭാവിയിലേക്കാണെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്നത് കാണുമ്പോ ആ പെണ്ണിന് അമർഷം നിറഞ്ഞ അത്ഭുതം തോന്നിയിരുന്നു…

അധ്വാനിച്ച് കുടുംബം നോക്കുന്ന ഒരു മനുഷ്യൻ എന്നതിലുപരി മറ്റൊരു ഗുണവും ചിലപ്പോ അവൾക്ക് തോന്നിയിട്ടില്ല…

ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലാത്ത, ചിരിക്കാൻ അറിയാത്ത ഒരാളായിരുന്നു അവളുടെ ഭർത്താവ്…

“കുറച്ച് നാള് വീട്ടിൽ പോയി നിൽക്കട്ടെ” എന്ന് പേടിച്ച് ചോദിക്കുമ്പോ ചിരിക്കാതെ, മറ്റു മുഖഭാവമില്ലാതെ സമ്മതം മൂളിയിരുന്നു അയാള്…

ആ പെണ്ണ് പനി പിടിച്ച് ചുരുണ്ടു കൂടി കിടക്കുമ്പോഴൊക്കെ പണിക്ക് പോകാതെ, ആരോടും ഒന്നും പറയാതെ ഉമ്മറത്ത് മുറി ബീഡിയും വലിച്ചിരിക്കുമായിരുന്നു അയാള്….

നാട്ടുനടപ്പ് പോലെ പൊന്നു പോലെ നോക്കുന്ന അയാളോട് സ്വല്പം വെറുപ്പ് തോന്നിയതിന് ആ പെണ്ണിന് കാരണമുണ്ടായിരുന്നു….

നാരായണൻ ചേട്ടൻ്റെ കടയിലെ ചൂടുള്ള പരിപ്പുവട വാങ്ങിക്കൊണ്ട് കൊടുക്കുമ്പോ അയാള് ആ പെണ്ണിൻ്റെ മുഖത്ത് പോലും നോക്കിയിരുന്നില്ല…

ആദ്യമായി അയാള് മാറി നിന്ന് ചിരിക്കുന്നതും, കണ്ണ് നിറയുന്നതും അവൾക്ക് വയറ്റിലുണ്ടെന്ന് അറിയുമ്പോഴാണ്…

പിന്നീട് ഒരു തരം വെപ്രാളമായിരുന്നു അയാൾക്ക്… എപ്പോഴോ സ്വരുക്കൂട്ടി വെച്ചിരുന്ന മുഷിഞ്ഞ നോട്ടുകൾ അയാളുടെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു…

ഏഴാം മാസം അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോ ആ മനുഷ്യൻ അവളുടെ കവിളിൽ പിടിച്ച് നിറഞ്ഞു ചിരിച്ചപ്പോ ആ പെണ്ണിൻ്റെ കണ്ണുകൾ കലങ്ങിയിരുന്നു…

ആരുമില്ലാതിരുന്ന, ചിരിക്കാനറിയാത്ത അയാള് ചെലപ്പോഴൊക്കെ നിറഞ്ഞു ചിരിച്ചിരുന്നു…

മഴ കൊള്ളാനിഷ്ടമില്ലാത്ത ആ മനുഷ്യൻ നിറ വയറുള്ള അവളെയും കൂട്ടി മഴ നനഞ്ഞിട്ടുണ്ട്…

ഇന്ന് അയാളുടെ കുഞ്ഞിനെ കൊഞ്ചിക്കുമ്പോ ആ മനുഷ്യൻ ആ പെണ്ണിനെ നോക്കി ചിരിച്ചിരുന്നു…

ഇടയ്ക്കൊക്കെ വയറു നിറയെ കള്ളും മോന്തി കയറി ചെല്ലുന്ന ആ മനുഷ്യനെ ശകാരിക്കത്തക്ക ധൈര്യവും ഇഷ്ടവും അവൾക്കും അയാളോട് തോന്നി തുടങ്ങിയിരുന്നു…

കൂലിപ്പണിയും കഴിഞ്ഞ് കയറി വരുന്ന അയാള് കുറച്ച് മുഷിഞ്ഞ, വിയർപ്പൊട്ടിയ നോട്ടുകൾ അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് പറയും,

” നമുക്കും നമ്മടെ കുഞ്ഞിനും ഭാവിയിലേക്ക് ഉള്ളതാണ്ട്രി ഈ സ്വരുക്കൂട്ടുന്നത്…”

ആ ചിരിക്കാത്ത മനുഷ്യനും, അവളും, കുഞ്ഞും മനോഹരമായി സുന്ദരമായി ജീവിച്ചു…

(അപൂർണ്ണമായ ഒരെഴുത്ത്)

രചന : -Jishnu Ramesan

Categories
Uncategorized

“അച്ഛനും അമ്മയും തേടിയെടുത്ത് നൽക്കുന്ന ചെക്കനെ കെട്ടി അവന്റെ ഭാര്യയായി അതിലേറെ ഓന്റെ കാമുകിയായി ജീവിക്കാനാണ് എനിക്ക് ഏറെഇഷ്ട്ടം”….

രചന : -Shafeeque Navaz

“അച്ഛനും അമ്മയും തേടിയെടുത്ത് നൽക്കുന്ന ചെക്കനെ കെട്ടി അവന്റെ ഭാര്യയായി അതിലേറെ ഓന്റെ കാമുകിയായി ജീവിക്കാനാണ് എനിക്ക് ഏറെഇഷ്ട്ടം”….

പെണ്ണുകാണൻ പോയപ്പോൾ അവളോടൊപ്പം സംസാരിക്കാൻ കിട്ടിയ ചുരുങ്ങിയ സമയത്ത് വീടിന്റെ പിന്നാംപുറത്തെ മണ്ണിൽ കുണുങ്ങിനിന്ന പെണ്ണിനോട് തനിക്ക് വല്ല കാമുകനും ഉണ്ടായിരുന്നോ? എന്ന ഹരിയുടെ ചോദ്യത്തിനു പെണ്ണായ ഹർഷയുടെയാ മറുപടി ഹരിയെ വല്ലാതെ ഇഷ്ട്ടപെടുത്തി….. ഇരുവീട്ടുകാർക്കും എതിർപ്പുകൾ ഇല്ലാതെ ഇഷ്ട്ടപെട്ടതോടെ തുടർന്ന് ഉണ്ടായ വിവാഹനിച്ഛയം കഴിഞ്ഞുള്ള ഹരിയുടെ അമ്മയുമായുള്ള അവളുടെ ഫോൺ വിളികളിൽതന്നെ ഹർഷ തന്റെ മകനുപറ്റിയൊരു ഭാര്യയും.. തനിക്ക് നല്ലൊരു മരുമകളും അതിലുപരി മകൾക്ക് ഒരു അടിപൊളി നാത്തൂനായും മാറിയത്‌ അമ്മയും അനുജത്തി മാളുവും ഇടയ്ക്ക് അവനോട് പറഞ്ഞപ്പോൾ ഹരി ഹർഷയെന്ന തന്റെ ഭാവിവധുവിനെ കുറിചോർത്ത് ഏറെ അഭിമാനംകൊണ്ടിരുന്നു….

“ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആർഭാടങ്ങളോട് തന്നെ അവരുടെ വിവാഹവും കഴിഞ്ഞു.. ”

ആദ്യരാത്രിയെന്ന സ്വപ്ന നിമിഷത്തിലേക്ക് കടക്കാൻ ഷർട്ടിന്റെ ബട്ടണുകൾ അഴിക്കുന്നതിനിടക്ക്… അവൾക്ക് കിട്ടിയ വർണ്ണ കടലാസിൽ പൊതിഞ്ഞ നിറയെ സമ്മാനങ്ങൾക്ക് ഇടയിൽ അരുണിന്റെ സമ്മാനപൊതിയിൽ എഴുതിയ അക്ഷരങ്ങളാണ് ആദ്യരാത്രിയിൽ ഹരിയുടെ മനസ്സിലെ കരടായ് മാറിയത്….

“തേപ്പ്കാരിക്ക് “പഴയ കാമുകന്റെ വിവാഹസമ്മാനം അരുൺ… ”

അതുവരെ അവളെ കുറിച്ച് ഹരിയുടെ മനസ്സിൽ കരുതി വെച്ചിരുന്ന അത്രയും സ്നേഹവും സ്വപ്നങ്ങളും ചീട്ടുകൊട്ടാരംപോലെ തകർത്ത് എറിയാൻ ആ വാക്കുകൾക്ക് കഴിഞ്ഞിരുന്നു…

ഏതോ ഒരു പാവംചെക്കനെ മോഹങ്ങൾ നൽകി ആഗ്രഹിപിച്ച് ചതിച്ചിട്ട് തന്റെ മുന്നിൽ നാണത്തോടെ മുടിയിൽ വാടിതുടങ്ങിയ മുല്ലപൂക്കൾ ചൂടി ഒരുഗ്ലാസ്‌ പശുവിൻപാലും പിടിച്ച് സിമന്റ് തറയിൽ വിരലുകൾകൊണ്ട് നൃത്തം ചെയ്യാൻ ശ്രെമിക്കുന്ന അവളുടെ അഭിനയത്തിനു ആഞ്ഞൊരു തൊഴികൊടുക്കാന തോന്നിയത്….

ചുണ്ടുകൾ വിടർത്തി ചിരിച്ചു നിൽക്കുന്ന ഹർഷയുടെ മുന്നിൽ കലിതുള്ളി അരുണിന്റെ സമ്മാനപൊതിനീട്ടി… അവളുടെ കയ്യിലിരുന്ന പാൽഗ്ലാസ്‌ തട്ടി തെറിപ്പിച്ചുകൊണ്ട് ഒരു സംശയരോഗിയെ പോലെ ഹരി ചോദിച്ചത്‌..

“ഹരി അവളെ പെണ്ണുകാണൻ പോയപ്പോൾ ഹർഷ പറഞ്ഞതിനെ കുറിച്ചും അരുൺ എന്ന പഴയകാമുകനെ കുറിച്ചുമായിരുന്നു…”

നിലത്ത് പടർന്നുവീണ പാൽ തുള്ളികളോടൊപ്പം ചിതറികിടന്ന ചില്ല് കഷ്ണങ്ങൾകൂടി വൃത്തിയാക്കുന്ന അവളുടെ കണ്ണ് നിറഞ്ഞത്‌ ഹരിയുടെ സംശയംനിറഞ്ഞ ചോദ്യമായിരുന്നെങ്കിലും.. നെഞ്ചിൽ നിറച്ചുവെച്ചിരുന്ന ഹരിയോടുള്ള സ്നേഹത്തോടെതന്നെ അവൾ പറഞ്ഞു തുടങ്ങി…

അതെ ഏട്ടാ… ഞാനൊരു തേപ്പ് കാരിയ ഈ നാട്ടിലെ ചില ചെക്കൻ മാർക്ക്ഇടയിലും ചില കാമഭ്രാന്തൻമാർക്ക് ഇടയിലും… പക്ഷെ… ഞാൻ സ്വപ്നത്തിൽ പോലും ആരയും ചതിച്ചട്ടില്ല….

ഇടറുന്ന വാക്കുകൾ അവളുടെ ശബ്‌ദത്തിന്റെ കനം കുറച്ചെങ്കിലും ജ്വലിക്കുന്ന കണ്ണുകളോടെ തന്നെ അവൾ തുടർന്നു….

പെണ്ണുകാണാൻ വരുന്ന ചെക്കനോട് എനിക്കും പറയണമെന്നുണ്ടായിരുന്നു കാമുകനെ പറ്റി… പക്ഷെ ആത്മാർത്ഥമായി എന്നെ ആരും സ്നേഹിച്ചിരുന്നില്ല… പിന്നെ അരുൺ.. അവൻ ഇതിൽ എഴുതിയത് പോലെ ഞാൻ ചതിച്ചത് ഒന്നുമല്ല … ആത്മാർത്ഥമായി അവൻ എന്നെ സ്നേഹിച്ചിരുന്നുന്നില്ല….

അസുഖകാരിയായാ അമ്മയുടെയും കൂലി വേലചെയ്യുന്ന അച്ഛന്റെയും ചെറിയകൂരയിലെ ഈ മകളുടെ ശരീരസൗന്ദര്യം മാത്രംകണ്ട് ഇഷ്ട്ടപെട്ടതാ… വീട്ടിൽ വന്ന് ആലോച്ചിക്കാൻ ഞാൻ പലപ്പോഴും അവനോട് പറഞ്ഞപ്പോൾ അങ്ങനൊരു വിവാഹത്തോട് അവന് ഇഷ്ട്ടമായിരുന്നില്ല….

അരുണിന് എന്നെയുംകൊണ്ട് ഒളിച്ചോടനായിരുന്നു ഏറെ ഇഷ്ട്ടം…. അതിലൂടെ അവന്റെ മനസ്സ് എനിക്ക് വായിക്കാൻ കഴിഞ്ഞിരുന്നു…..

അവളുടെ മറുപടിയിൽ ഹരിയുടെ സംശയം പതിയെ വിട്ടുമാറികൊണ്ട് ചെറുചിരിയോടെ ഹരി വീണ്ടും ചോദിച്ചു….

“എന്തേ നീ പിന്നെ അവന്റെ കൂടെ ഒളിച്ചോടാഞ്ഞത്.. ” ഇപ്പോഴുള്ള പെണ്ണുങ്ങൾ എല്ലാം അങ്ങനെയാണല്ലോ ?

ഹരിയുടെ അരികിലേക്ക് ചേർന്ന് നിന്ന് നെഞ്ചിലേക്ക് തലചേർത്തുവെച്ചുകൊണ്ട് ഒരു മൗനത്തിനുശേഷം ഹർഷപറഞ്ഞു…

നമ്മൾ സിനിമയിലൂടെയും കഥകളിലൂടെയും കണ്ടും വായിച്ചും പുരുഷനെ ചതിക്കുന്ന പെണ്ണിനെ അറിയൂ… എന്നെ പോലെ ചിന്തിക്കുന്ന കുറേ അതികം പേരുണ്ട് ഇന്ന്…

ഇരുപത് വർഷത്തോളം എന്നെ നോക്കി സംരക്ഷിച്ചു വളർത്തിയ അച്ഛനേയും അമ്മയേയും കരയിച്ചു ഇന്നലെകണ്ടവന്റെ കൂടെ ഇറങ്ങിപോയാൽ അവൻ എന്നിലെ ആഗ്രഹം തീർന്ന് .. മടുപ്പ് തോന്നി വഴക്കിടുമ്പോൾ എന്നെങ്കിലും ഒരിക്കൽ ചോദിച്ചലോ… ഇത്രയും നാൾ നിന്നെ നോക്കിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ചു… ഇന്നലെ കണ്ട എന്റെ കൂടെ വന്ന നീ… നാളെ എന്നെ ചതിച്ചു മറ്റൊരുവന്റെ കൂടെ പോകില്ലാന്നു ആരുകണ്ടു….

അങ്ങനെയൊരു ചോദ്യത്തിനു തിരിച്ച് പറയാൻ ഒളിച്ചോടി പോകുന്ന ഒരു പെണ്ണിന്റെ കയ്യിലും മറുപടി ഇല്ലല്ലോ ഹരിയേട്ടാ….

ഒന്നും ചിന്തികാതെ എടുത്ത്ചാടുന്ന ചില പെൺകുട്ടികൾ ചതിക്കപെട്ടു എന്ന് അറിയുമ്പോൾ ആത്മഹത്യയിലൂടെ മറുപടി കണ്ടെത്തുന്നു……

ആഒരു ചിന്ത എന്നിലൂടെ അന്ന് കടന്നുപോയത് കൊണ്ട്… അവന്റെകൂടെ ഇറങ്ങിവരില്ലന്ന് പറഞ്ഞതോടൊപ്പം നീ ഇനി വീട്ടിലുംവന്ന് ആലോചിക്കണ്ടന്നും കൂടി കൂട്ടി ചേർത്തപ്പോൾ…. അവനും ഒന്നും അറിയാത്ത ചില നാട്ടുകാരും കൂടെയിട്ട ഓമന പേരാണ്.. തേപ്പ് കാരി….

ഇന്നും എന്നെ ചതിച്ച് അവൾ കടന്നു കളഞ്ഞു എന്ന് പുരുഷന്മാർ പറയുന്ന പല പെണ്ണിന്റെയും കഥ ഇതായിരിക്കും….

അത്രയും കേട്ട് അവളോട്‌ ബഹുമാനംകൂടി… അവളെപോലെ ഒരു പെണ്ണിനെ കിട്ടിയതിനു അഭിമാനംകൊണ്ടുനിന്ന ഹരിയോട് അവസാനമായി അവൾ ഒന്നൂടെ പറഞ്ഞു…

എല്ലാവരും അങ്ങനെയല്ലാ .. എന്ത് കുറവുണ്ടെങ്കിലും ചേർത്ത് നിർത്തി മനസ്സ് നോക്കി ആത്മാർത്ഥമായി സ്നേഹിക്കുന്ന ഹരിഏട്ടനെപോലെ നല്ലവരായ ഒരുപാട് ആൺകുട്ടികളും ഉണ്ട് കേട്ടോ….

രചന : -Shafeeque Navaz

Categories
Uncategorized

സ്റ്റാഫ്‌ റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട്.. സുമ ടീച്ചർ ഒന്നിലേക്കും ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ടൂറിനു വരാൻ താല്പര്യമില്ലെന്ന്……

രചന : -Rinila Abhilash

സ്റ്റാഫ്‌ റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട്.. സുമ ടീച്ചർ ഒന്നിലേക്കും ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ടൂറിനു വരാൻ താല്പര്യമില്ലെന്ന്……

പലരും അവരുടെ തിരക്കുകൾ പറയുന്നുണ്ട്…. പ്രയാസങ്ങൾ പറയുന്നുണ്ട്….. സ്ത്രീകൾക്കാണല്ലോ പ്രശ്നം കൂടുതൽ… കുടുംബം… കുട്ടികൾ…. വീട്ടുകാര്യങ്ങൾ….. അങ്ങനെ അങ്ങനെ……

സുമ ടീച്ചറിന്റെ അടുത്ത് പോയി ചുമ്മാ വിശേഷം ചോദിച്ചു ഇരിക്കുന്നതിനിടയിൽ വെറുതെ ചോദിച്ചു “ടീച്ചർക്ക്‌ യാത്ര ഇഷ്ടമല്ലേ ”

ആ കണ്ണുകൾ വിടർന്നു “എനിക്കൊരുപാട് ഇഷ്ടമാണ് ടീച്ചറെ… പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിക്കാറുള്ളത്..ഇവിടെ എല്ലാവർക്കും അതറിയാം…. ടീച്ചർ ഇവിടെ ആദ്യമല്ലേ . പക്ഷെ ഇപ്പോൾ സാഹചര്യം മാറി…. പണ്ടൊക്കെ ചേട്ടായീടെ അച്ഛനും അമ്മയും വീട്ടിലുണ്ടാകും…. മക്കളെ അവരെ ഏൽപ്പിച്ചാണ് ടൂർ പോവുന്നത്….. ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല……

“അയ്യോ മക്കളൊക്കെ ഒത്തിരി ചെറിയ കുട്ടികളാണോ?

” അല്ലെന്നേ ഒരാൾ ഡിഗ്രി കഴിഞ്ഞു.. എന്തോ ഗ്രാഫിക്സ് കോഴ്സ് പഠിക്കുന്നു..മറ്റെയാൾ ഡിഗ്രി 3rd ഇയർ ആണ്… ”

“മക്കൾ ഇത്രേം വലുതായല്ലോ ടീച്ചർ… പിന്നെന്തു പേടിക്കാൻ…. ഒരു ട്രിപ്പ്‌ പോയി വരുന്നതിന് ഇത്ര പ്രശ്നം… എനിക്ക് മനസ്സിലാവുന്നില്ല…

“എല്ലായിടത്തും എന്റെ കണ്ണെത്തണം അവർ ഒന്ന് അനങ്ങുക കൂടെ ഇല്ല ഒരു സഹായത്തിനും വരില്ല…

“അതേയ്… ടീച്ചറെ… നമ്മൾ… ഒരാഴ്ച ഇല്ലെങ്കിലും അവർ ആൺകുട്ടികളല്ലേ… പുറത്തുന്നു ഭക്ഷണം വാങ്ങിക്കോളും ടീച്ചർ എന്തായാലും ട്രിപ്പ്ന് വരണം…..

“… ഭക്ഷണം അവർ വാങ്ങിക്കോളും പക്ഷെ…. ഒരാഴ്ച കഴിഞ്ഞുള്ള ആ വീടിന്റെ സ്ഥിതി ആലോചിക്കുമ്പോളാ…. ഒരുത്തൻ രാവിലെ നടക്കാൻ പോകുമ്പോ ഒരു ഡ്രസ്സ്‌…. വന്നു കുളി കഴിഞ്ഞ് മറ്റൊന്ന്… വൈകിട്ടു കളിക്കാൻ പോകുമ്പോ വേറെ….. ഇതുപോലെ തന്നെ ചെറിയവനും…ഒക്കെ തോന്നിയ പോലെ അഴിച്ചു ഇടും… അതൊക്കെ കണ്ടുപിടിച്ചു…. അലക്കണം… എത്ര തവണ പറഞ്ഞാലും അതൊന്നും ആ ബാസ്കറ്റിൽ ഇടാനുള്ള ദയ പോലും കാണിക്കില്ല….ഭക്ഷണം കഴിച്ച പത്രം എടുത്തുവക്കില്ല…… എന്റെ ചേട്ടായി എറണാകുളത്തു ബാങ്ക് മാനേജർ ആണ് വീക്കിലി വീട്ടിൽ വരുള്ളൂ… അദ്ദേഹം വളരെ ചിട്ടയോടെ ജീവിച്ച ആളാണ്… മക്കളെ പക്ഷെ അങ്ങനെ…പലവട്ടം ഉപദേശിച്ചു…. പലപ്പോളും അസുഖം വന്നു കിടക്കുമ്പോൾ കരഞ്ഞുപോയിട്ടുണ്ട്…..

ടീച്ചർ കണ്ണിൽ വെള്ളം നിറച്ചു….

ടീച്ചറെ….ട്രിപ്പ്‌ അടുത്ത മാസം അല്ലേ…. ടീച്ചർ ഹാപ്പി ആയിട്ട് വരും…. ഞാൻ രാത്രി വിളിക്കാം….. ബെല്ലടിച്ചു… ഇനി ഫ്രീ പിരിയഡ് ഇല്ല…

സുമ ടീച്ചർക്ക്‌ മായ ടീച്ചറെ വല്ലാതെ ഇഷ്ടപ്പെട്ടു… വന്നിട്ടിപ്പോ ഒരു മാസം ആയുള്ളുവെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ട ടീച്ചറായി മാറിയിട്ടുണ്ട്.. കുട്ടികൾക്കും അതെ…

രാത്രി മായ സുമ ടീച്ചറെ വിളിച്ചു… അര മണിക്കൂറോളം സംസാരിച്ചു… മാറ്റമുണ്ടാകാൻ ഒരു ചെറിയ ശ്രമം…. ഐഡിയ പഴറ്റി നോക്കാൻ തന്നെ തീരുമാനിച്ചു…. ചേട്ടായിയോട് പറഞ്ഞപ്പോൾ ഡബിൾ ഒക്കെ..

ഇതൊക്കെ നിനക്ക് പണ്ടേ ആകാമായിരുന്നു എന്നൊരു കളിയാക്കലും…. അതോടെ സുമ ടീച്ചർ ഉഷാറായി… പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചർ ടീച്ചറുടെ വസ്ത്രം അലക്കി.. മക്കളുടെ റൂമുകൾ നിലം മാത്രം തൂത്തു…. തുടച്ചു…. അലങ്കോലമായി കിടക്കുന്ന ഷെൾഫുകളിലേക്കോ…മറിഞ്ഞുകിടക്കുന്ന പുസ്തക ഷെൾഫുകളിലേക്കോ നോക്കിയില്ല… ബെഡ് ഷീറ്റ് മുഴുവൻ താഴെ വരെ കിടക്കുന്നു.. അതൊന്നും ശ്രദ്ധിക്കാനെ പോയില്ല…. അവിടേം ഇവിടെമായി അഴിച്ചു വലിച്ചെറിയുന്ന മുഴുവൻ വസ്ത്രങ്ങളും ഒരാഴ്ചയായിട്ടും അലക്കാൻ എടുത്തില്ല….. ഭക്ഷണം ഉണ്ടാക്കി വക്കും ആവശ്യമുള്ളപ്പോൾ എടുത്തുകഴിക്കാം എന്ന് പറഞ്ഞപ്പോൾ മുതൽ അമ്മയിലെ മാറ്റം മക്കൾ ചെറുതായി മനസ്സിലാക്കി. പക്ഷെ തോറ്റു കൊടുക്കാൻ പറ്റാത്തപോലെ കഴിച്ചു പത്രം മേശപുരത്തുതന്നെ വച്ചപ്പോൾ കഴുകി വച്ചേക്കണം എന്ന് പറഞ്ഞെങ്കിലും കേട്ടില്ല… മാറ്റാൻ ശ്രമിച്ചു .. പക്ഷെ മാറാൻ അവർ തയ്യാറായില്ലെന്നേയുള്ളു…

അടുത്ത ആഴ്ചയിൽ അഴിച്ചിട്ട അതെ വസ്ത്രം തന്നെ ഉടുത്തു മക്കൾ പുറത്തുപോയത് ടീച്ചറെ വല്ലാതെ അലോസരപ്പെടുത്തി….

, “””ഇതൊരു സൈക്കോളജിക്കൽ മൂവ്മെന്റ് ആണ് ടീച്ചറെ… അങ്ങനെ കണ്ടാൽ ടീച്ചർ നയം മാറ്റുമെന്നവർ ചിന്തിക്കുന്നു…. ഇനി ചെയ്യേണ്ടത് ടീച്ചറുടെ യുക്തിക്കു വിടുന്നു “”””

പിന്നീട് ഉള്ള ദിവസത്തിൽ അഴിച്ചിടുന്ന വസ്ത്രങ്ങൾ മുഴുവൻ കെട്ടി ഒരു ഭാണ്ഡമാക്കി ടെറസിലെ അനാവശ്യ വസ്തുക്കൾ കൊണ്ട് വയ്ക്കുന്ന സ്ഥലത്തേക്ക് വച്ചു. ഒരു ടീച്ചറുടെ മക്കൾ …..സ്വന്തം വീട്ടിൽ അമ്മയെ പോലും സഹായിക്കാൻ പറ്റില്ലെങ്കിൽ നാളെ ഇവരെങ്ങനെ ഒരു സമൂഹത്തിൽ ജീവിക്കും.. ഒരു നല്ല കുടുംബമുണ്ടാക്കും… തന്റെ തെറ്റാണ്…. ആൺകുട്ടികളല്ലേ..എന്നും പറഞ്ഞു ഒന്നും ചെയ്യിച്ചില്ല… ചേട്ടായി അന്ന് പറഞ്ഞതാ ശരി..ആണായാലും പെണ്ണായാലും. ഒറ്റക്ക് ജീവിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് എല്ലാം അറിയണം…. അദ്ദേഹം ബാങ്ക്ഉദ്യോഗസ്ഥൻ ആണ്…. എപ്പോളും ട്രാൻസ്ഫർ… മാറിമാറി പല സ്ഥലങ്ങളിൽ..അദ്ദേഹത്തിന് എല്ലാജോലികളും അറിയാം…നല്ല ഹെൽപ്പിങ് ആണ്….പക്ഷെ മക്കൾ….

പിറ്റേന്ന് മുതൽ മക്കൾ കാണാതായ അടിവസ്ത്രം വരെ തിരയാൻ തുടങ്ങി…. എവിടെയും കാണുന്നില്ല… അമ്മയോട് മത്സരിച്ചു ഇട്ട വസ്ത്രം തന്നെ ഇട്ടു….. ഒരാഴ്ച കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നാണ് ചിന്തിച്ചത്.. പക്ഷെ…..

ഏട്ടനും അനിയനും ഒരുമിച്ചുള്ള തിരച്ചിലിൽ വലിയ ഒരു ഭാണ്ട കെട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തി.. മുഷിഞ്ഞു നാറുന്ന ആ വസ്ത്രങ്ങൾ അവർ എടുത്തു കൊണ്ട് വന്നു… ആരോടും ഒന്നും മിണ്ടാതെ തന്നെ അവർ അലക്കി…… ടെറസിൽ വിരിച്ചിട്ടു….. രാവിലെ തുടങ്ങിയ അലക്കൽ … ഉച്ചവരെ നീണ്ടു…. മൗനമായിത്തന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചു…. സ്വന്തം മുറി മാത്രം ക്ലീൻ ചെയ്തു….അവർ അവരുടെ മുറി വൃത്തിയാക്കിതുടങ്ങി… ആരും ചെയ്യാനില്ലെങ്കിൽ സ്വയം എല്ലാം ചെയ്തു തുടങ്ങും… മാറ്റങ്ങൾ നമ്മളായിട്ട് ഉണ്ടാക്കണം… **** ടൂർ ദിവസം എത്തി…. “… മോനെ അച്ഛൻ രാത്രി എത്തും ഫുഡ്‌ നിങ്ങൾ ഉണ്ടാക്കുമല്ലോ അല്ലേ….ഒക്കെ മോനെ…

സുമ ടീച്ചർ മായയുടെ കയ്യിൽ അമർത്തിയങ്ങു പിടിച്ചു… ഒരുപാട് സ്നേഹം… എന്റെ മക്കളെ ഞാൻ ആഗ്രഹിച്ചപോലെ ആക്കാൻ ഒരു സഹായി ആയി നിന്നതിനു….മരണം വരെ മറക്കില്ല ഞാൻ….

സുമ ടീച്ചർ ഇപ്പോൾ ഹാപ്പി ആണ്… രാവിലെ ടീച്ചർ ഫുഡ്‌ ഉണ്ടാക്കും… രാത്രി ഭക്ഷണം മക്കളും….

തൂക്കലും തുടക്കലുമെല്ലാം അവർ ചെയ്യും…. ടീച്ചർക്കിപ്പോൾ വായിക്കാൻ ഒരുപാട് സമയമുണ്ട്.. യാത്ര ചെയ്യണമെന്ന് തോന്നുമ്പോൾ ചേട്ടായിയും റെഡി…. പഴയ സുമ ടീച്ചർ തിരികെ എത്തി…… കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിട്ട്…

രചന : -Rinila Abhilash

Categories
Uncategorized

നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ….? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു കുളിയും കഴിഞ്ഞ് കവലയിലേക്കിറങ്ങാനൊരുങ്ങുന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രീദേവിക്ക് മനസ്സിൽ തോന്നിയതീ ചോദ്യമാണ്.

രചന : -രഘു കുന്നുമക്കര പുതുക്കാട്

നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ….? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു കുളിയും കഴിഞ്ഞ് കവലയിലേക്കിറങ്ങാനൊരുങ്ങുന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രീദേവിക്ക് മനസ്സിൽ തോന്നിയതീ ചോദ്യമാണ്.

രാജീവിന്റെ മുടിയിഴകളെല്ലാം നരയുടെ അധിനിവേശത്തിനു കീഴടങ്ങിയിരിക്കുന്നു. പാന്റും ഷർട്ടുമെന്ന ഓഫീസ് മോടിയുടെ ആവരണങ്ങളിൽ നിന്നും വിടുതൽ നേടി, രാജീവിപ്പോൾ അലക്കിത്തേച്ച വെള്ളമുണ്ടിലേക്കും കടുംനിറമുള്ള ഷർട്ടിലേക്കും രൂപത്തെ ഉൾക്കൊള്ളിച്ചു. ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴും രാജീവിന്റെ ഇടംകയ്യിൽ ഫോണുണ്ടായിരുന്നു. അങ്ങേത്തലയ്ക്കലും ഒരു ഇടനിലക്കാരനായിരിക്കും. തീർച്ച. രാജീവിനു ഓഫീസ് കഴിഞ്ഞാൽ പിന്നേയുള്ള ബന്ധങ്ങൾ മുഴുവൻ ഭൂമിക്കച്ചവടക്കാരുടേതു മാത്രമാണ്.

“രാജീവേട്ടാ.. ചായ കുടിച്ചില്ലല്ലോ. ഞാനെടുത്തു തരാം ഒരു നിമിഷം നിൽക്കൂ.”

രാജീവ് നിഷേധാർത്ഥത്തിൽ തലവെട്ടിച്ചു. ബൈക്കിനു ജീവൻ വച്ചു. അതു തുറന്ന ഗേറ്റിലൂടെ പുറത്തേക്കു പാഞ്ഞു. അപ്പുറത്തേ ടാർനിരത്തിൽ തെല്ലുനേരം കൂടിയാ ഇരമ്പലുകളവശേഷിച്ചു. ശ്രീദേവി മുറ്റത്തേക്കിറങ്ങി ഗേറ്റു പൂട്ടി…. വീണ്ടും അകത്തളത്തിലേക്കു വന്നു. ടീപ്പോയി മേലിരുന്ന ചായ തണുത്തുപോയിരുന്നു. ആറിയ ചായയേ അടുക്കളയിലെ സിങ്കിലൊഴിച്ചു കളഞ്ഞ്, ഗ്ലാസ് വൃത്തിയാക്കി വച്ചു.

മകന്റെ പഠനമുറിയിലേക്കൊന്നെത്തി നോക്കി. അവനെന്തോ എഴുതുകയാണ്. അവൻ നല്ല രീതിയിൽ പഠിക്കുന്നവനാണ്. മറ്റു പിന്തുണകളുടെ കാര്യമവനില്ല. എഴുത്തും പഠനവും രാജീവ് വരുന്നതുവരേ തുടരും. അത്താഴം കഴിക്കാനൊരുമിച്ചു കൂടും. അതിനു ശേഷം അവൻ അവന്റെ മുറിയിലേക്കു പിൻവലിയും.

അടുക്കള ജോലികളെല്ലാം നേരത്തേ തീരും. ഇനിയുള്ള രണ്ടുമൂന്നു മണിക്കൂറുകൾ വിരസതകളുടേതാണ്. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നും സാറാ ജോസഫിന്റെ ഒരു നോവലെടുത്തു. കട്ടിലിൽ കമിഴന്നടിച്ചു കിടന്ന്, വായിച്ചു നിർത്തിയേടത്തു നിന്നും പുനരാരംഭിച്ചു. പതുപതുത്ത കിടക്കമേലെയുള്ള കിടപ്പ് തീർത്തും വായനക്കനുകൂലമായിരുന്നു. വലിയ വീടിന്റെ വിസ്താരമേറിയ കിടപ്പറയിൽ അവൾക്കു കൂട്ടായി നോവൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി. ഏറെക്കഴിയും മുൻപേ എന്തെന്നില്ലാത്തൊരു വിരസതയിൽ വായനയ്ക്കു വിരാമമാകുന്നു. ഇന്നലേകളിലേക്കു മനസ്സു വൃഥാ സഞ്ചരിക്കുന്നു.

കോളേജ് കാലഘട്ടങ്ങളിൽ, എത്രയോ കഥകൾ എഴുതിക്കൂട്ടിയിരിക്കുന്നു. ഗ്രാമീണതയുടെ താരള്യം ചൂടിയ കഥകളെഴുതുന്ന നാട്ടിൻപുറത്തുകാരി സുന്ദരിക്ക് അന്നാരധകരേറെയുണ്ടായിരുന്നു. നഗരത്തിൽ നിന്നെത്തിയ രാജീവും മോഹിച്ചത് ഉടലഴകിനേയും അളവുകളേയും മാത്രമായിരുന്നു. ഭൂമിവ്യാപാരത്തിന്റെ പുഷ്കലകാലഘട്ടങ്ങളിൽ ഇടനിലക്കാരനെന്ന നിലയിൽ രാജീവ് അനേകകോടികൾ സമ്പാദിച്ചിരുന്നു.

വിലയേറിയ കാറിൽ, കൂടെക്കൂട്ടാൻ മജ്ജയും മാംസവുമുള്ള ഒരു സുന്ദരിപ്പാവ. രാജീവിനു അതുമാത്രമായിരുന്നു താൻ. ഗവർമെന്റ് ജോലി ഒരു വിലാസവും. കല്യാണം കഴിഞ്ഞ നാൾമുതൽക്കേ കേൾക്കുന്ന ചില വാക്കുകൾ ഇപ്പോൾ സുപരിചിതമായിരിക്കുന്നു. രാജീവിന്റെ നിഘണ്ടുവിലെ പ്രധാനപദങ്ങൾ….

കണ്ണായ സ്ഥലം, അലുവാക്കഷ്ണം, ഫുൾ ഫിനീഷ്ഡ് പുര, എക്സ്ചേഞ്ച് പിടുത്തം, രജിസ്ട്രേഷൻ, പോക്കുവരവ്, സ്റ്റാമ്പ് കാശ്, തീറ്….. ഏറ്റവുമൊടുവിൽ കമ്മീഷൻ…. ഇത്ര വാക്കുകളേ രാജീവിനറിയൂ. ശ്രീദേവിയെന്ന പേരു പോലും ഓർമ്മയിലുണ്ടോ, ആവോ.

ഒരിക്കൽ, കഥകളെഴുതിക്കൂട്ടിയ ഡയറി കണ്ട് രാജീവ് ചോദിച്ചതോർമ്മയിൽ നിന്നും അടർന്നു പോയിട്ടില്ല.

“നീയാര്… മാധവിക്കുട്ടിയോ…? എഴുത്തൊന്നും ഇവിടേ വേണ്ട. എനിക്കീ സാഹിത്യകാരികളെ കണ്ണെടുത്താൽ കണ്ടൂടാ.”

പിന്നീട് ഒരിക്കൽ പോലും ഒരു വരിയെഴുതാൻ തോന്നിയിട്ടില്ല. ഭാവനയുടെ ചിറകുകൾ ആരോയരിഞ്ഞു ദൂരെയെറിഞ്ഞിരിക്കുന്നു. മകൻ ജനിച്ചപ്പോൾ ഒന്നു ബോധ്യമായി. കുട്ടികളുണ്ടാക്കാൻ പ്രണയം ആവശ്യമില്ലെന്ന്. കാലങ്ങളങ്ങനേയൊഴുകി കടന്നുപോകുന്നു.

തന്റെ മാതാപിതാക്കളെ വിലവക്കാതെ, ഭാര്യവീട്ടിൽ ഒരു രാവു പാർക്കാതെ, ഇറക്കു ജലപാനം നടത്താതെ രാജീവ് ഇന്നും തുടരുന്നു. മകന്റെ പേരിനെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് അച്ഛൻ പറഞ്ഞൊരഭിപ്രായം അറിയിച്ചപ്പോൾ മറുപടി വന്നത് പൊടുന്നനേയാണ്.

“നിന്റെ അച്ഛനോട് പറയണം…. ഈ വീട്ടിലെ കാര്യങ്ങളിൽ ഇടപെടണ്ടാന്ന്. എനിക്കറിയാം എന്തു ചെയ്യണമെന്ന്….. പുറമേ നിന്നുള്ള ഉപദേശം ആവശ്യമുള്ളപ്പോൾ അറിയിക്കാം.”

അതു പലതിന്റേയും അന്ത്യമായിരുന്നു. എങ്കിലും അച്ഛനുമമ്മയും ഇടയ്ക്കു വരും. തന്നെയും, മോനേയും കാണാൻ…. ഒരു രാത്രിപോലും തങ്ങാതെ മടങ്ങിപ്പോവുകയും ചെയ്യും. കഴിയുന്നതും രാജീവ് എത്തുന്നതിനു മുൻപേ തന്നേ.

ഇന്നു പതിവിലും വൈകിയാണ് രാജീവ് തിരിച്ചെത്തിയത്. മുഖമാകെ കല്ലിച്ചിരുന്നു. ഹാളിലൂടെ വെരുകിനേപ്പോലെ ഉലാത്തുകയും, ആരേയൊക്കെയോ ഫോൺ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പത്തുകോടിയുടെ കച്ചവടം അവസാനനിമിഷം മുടങ്ങിയതിന്റെ അരിശമാണെന്ന് മനസ്സിലായി. എത്ര കമ്മീഷൻ രാജീവിനു കിട്ടുമായിരുന്നിരിക്കണം? എത്ര ലക്ഷങ്ങൾ….. പുലമ്പലുകൾ തുടർന്നുകൊണ്ടേയിരുന്നു.

കിടപ്പുമുറിയിൽ നിശബ്ദത തളം കെട്ടിനിന്നു. മോൻ, അങ്ങേ മുറിയിൽ നേരത്തേ ഉറക്കത്തിലാണ്ടു പോയിട്ടുണ്ടാകും. രാജീവ്, ഫോണിലെ കാൽക്കുലേറ്ററിൽ കണക്കു കൂട്ടിക്കൊണ്ടിരുന്നു. പോയ ലക്ഷങ്ങളേക്കുറിച്ചുള്ള അയവിറക്കലുകളുടെ തുടർച്ചയാണ്.

അരണ്ട വെട്ടത്തിൽ നിശാവസ്ത്രത്തിന്റെ സുതാര്യതകളിൽ ചൂടുതേടുന്ന ദേഹം എന്തോ മോഹിച്ചു കാത്തിരുന്നു. രാവിനു പ്രായം കൂടുംതോറും അവളൊരു പാഠം പഠിക്കുകയായിരുന്നു. ആയിരം തവണ ഉരുവിട്ടു പഠിച്ചിട്ടും ഉൾക്കൊള്ളാനാകാത്ത പാഠം.

താനൊരു പുറമ്പോക്ക് ഭൂമിയാണ്. കാലികൾ മേയുന്ന, ആർക്കും വേണ്ടാത്ത വിലയില്ലാചരക്കായ ഭൂമി. എത്ര പണം കിട്ടിയാലാണ് ഒരാളുടെ ആർത്തി തീരുക.? അക്കൗണ്ടിൽ എത്ര സംഖ്യ വന്നാലാണ് ഒരാൾക്കു പ്രണയം വരിക.? അതിൽ നിന്നുമെത്ര പണം വേണ്ടിവരും വല്ലപ്പോഴുമൊരിക്കൽ പുറത്തൊന്നു കറങ്ങാനും, ഇഷ്ടഭക്ഷണം കഴിക്കാനും. ഒരു സിനിമ കാണാൻ…? ഓർത്തു കിടന്നൊടുക്കം അവൾക്കുറക്കം വന്നു. അവൾ മിഴികളടച്ചു ചുവരരികു ചേർന്നു കിടന്നു. മുറിയിലപ്പോഴും മൊബൈൽഫോണിന്റെ ചതുരവെളിച്ചം പ്രകാശിക്കുന്നുണ്ടായിരുന്നു.

രചന : -രഘു കുന്നുമക്കര പുതുക്കാട്