✍🏻 BIBIL T THOMAS
ആരോൺ… നീ അവിടെ പോയി ഇരിക്ക് …. ICU ന്റെ വാതിൽക്കൽ എല്ലാം നഷ്ടമായവനെപോലെ നിൽക്കുന്ന ആരോണിനെ ബേസിൽ ICU ന്റെ മുമ്പിൽ ഉള്ള കസേരയിൽ ഇരുത്തി…. ചോര പുരണ്ട ബാഗും പിടിച്ച് ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ ഇതുവരെ നടന്ന സംഭവങ്ങൾ ഓർത്തു….. **** മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ വെച്ചാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്…. ഇരുനിറമുള്ള ഒരു പെൺകുട്ടി….മനോഹരമായ കണ്ണുകൾ … അവൾ പള്ളിയിലേക്ക് കയറിപ്പോകുന്നത് വരെ അവളെ നോക്കിനിന്നുപോയി …. വീട്ടിൽ എത്തിയിട്ടും ആ മുഖം മനസ്സിൽനിന്നും മായാതെ നിന്നു ….
അടുത്ത സൺഡേ പള്ളിയിലെ സൺഡേക്ലാസ്സിൽ എത്തിയപ്പോൾ ഞാൻ അറിഞ്ഞു അവൾ എന്റെ സൺഡേ ക്ലാസ്സിൽ പുതിയതായി ചേർന്നത് ആണെന്ന്….. ഞങ്ങൾ പരിചയപെട്ടു.. അവൾ ടീന…സർക്കാർ ഉദ്യോഗസ്ഥരായ പുന്നാടിയിൽ പീറ്ററിനെയും മിനിയുടെയും ഏക മകൾ….. അവിടെ ഒരു സൗഹൃദം ആരംഭിക്കുകയായിരുന്നു ….. ഞാൻ , ടീന , ശിൽപ്പ , ബേസിൽ…. ഞങ്ങൾ നാലുപേരും കൂട്ടുകാരായി….. മാസങ്ങൾ പിന്നിട്ടു…. ഞങ്ങളുടെ സൗഹൃദവും ….
ഇതിനിടയിൽ ബേസിലും ശിൽപയും തമ്മിൽ പ്രണയത്തിലായി …… ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ടീനയോടുള്ള ഇഷ്ടം കൂടിവന്നുകൊണ്ടിരുന്നു…. അത് ആരും അറിയാതെ ഞാൻ ശ്രദ്ധിച്ചിരുന്നു …. പക്ഷെ… എനിക്ക് ടീനയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ ബേസിൽ എന്നെ കൈയോടെ പിടിച്ചു…. ഞാൻ അവനോട് പറഞ്ഞു എനിക്ക് ടീനയോട് എനിക്കുള്ള ഇഷ്ടം…. പക്ഷേ കൂടെനിൽക്കും എന്ന് ഞാൻ വിശ്വസിച്ച കൂട്ടുകാരൻ തന്നെ എനിക്ക് പാരയായി മാറി…. എന്നും രാത്രി അവൻ ശില്പയുമായി നടത്താറുള്ള ഫോൺ സംഭാഷണത്തിന്റെ ഇടക്ക് എനിക്ക് ടീനയെ ഇഷ്ടമാണെന്നുള്ള കാര്യം അവൻ ശില്പയോട് പറഞ്ഞു…. അവൾ വഴി ക്ലാസ് മുഴുവനും അറിഞ്ഞു…
ഒടുവിൽ അവളും… ക്ലാസ്സിലെ എല്ലാവരും… എന്തിന് … ബേസിലും ശിൽപയും വരെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി…. അതോടെ ഞാൻ എന്താണോ പേടിച്ചത്… അത് തന്നെ സംഭവിച്ചു….
അവൾ എന്നോട് മാത്രം മിണ്ടാതെ എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങി…. എപ്പോളും ആക്റ്റീവ് ആയി നടന്ന അവൾ ശരിക്ക് ആരോടും മിണ്ടാതെ ആയി….അവളുടെ മുഖത്ത് നോക്കാൻപോലും എനിക്ക് മടിയായി ….. അവളുടെ ആ അവഗണന എന്നെയും തളർത്തി… തലയണ എന്റെ കണ്ണീരാൽ കുതിർന്ന ദിവസങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു … അവളെ ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു എന്ന്….
ഞാനും ആരോടും സംസാരിക്കാതെയായി…. അങ്ങനെ ഇരിക്കെ ഇന്നലെ എന്റെ ചേച്ചി വന്നു …..എന്റെ ചേച്ചിടെ പേര് അലീന ….. ചേച്ചി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിസ് അവസാനവർഷ വിദ്യാർത്ഥിയാണ്…. ചേച്ചിയോടും ഞാൻ അധികം സംസാരിച്ചില്ല…. അതുകൊണ്ട് ചേച്ചി എന്റെ മുറിയിൽ വന്നു…. എടാ … നിനക്ക് തിരക്കാണോ….
അല്ല…. എന്താ ചേച്ചി….. എന്താടാ … എന്തേലും കുഴപ്പം ഉണ്ടോ ….. വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിന്റെ മാറ്റം…. എന്തേലും ഉണ്ടെങ്കിൽ നീ എന്നോട് പറ…. അല്ലാതെ ഇങ്ങനെ വിഷമിച്ച് ഇരിക്കല്ലേ…. സത്യം പറയടാ… എന്താ കാര്യം…… പിന്നെ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല….. അവളെ കണ്ടതുമുതൽ ഉള്ള എല്ലാ കാര്യവും ഞാൻ ചേച്ചിയോട് പറഞ്ഞു അവൾ എന്നെ അവഗണിക്കുന്ന കാര്യവും….
പറഞ്ഞുകഴിഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞുപോയിരുന്നു …. എന്നാലും മനസിലുള്ള എല്ലാ വിഷമവും ഒരാളോട് പറഞ്ഞപ്പോൾ മനസിലൊരു ആശ്വാസം ഉണ്ടായി…. എല്ലാം കേട്ടുകഴിഞ്ഞ് ചേച്ചി പറഞ്ഞു…..
മോനെ.. നീ നാളെ അവളെ കണ്ട് സംസാരിക്കണം….. എന്തിന് … അത് വേണ്ട…. എനിക്ക് ഇപ്പോൾ അവളുടെ മുമ്പിൽ പോയി നിൽക്കാൻ ഉള്ള ധൈര്യം ഇല്ല ചേച്ചി…. അതുവേണ്ട… പോണം മോനെ…. കാരണം ഇപ്പോഴും നീ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞട്ടില്ല ….. വല്ലവരും പറഞ്ഞുള്ള അറിവേ അവൾക്കൊള്ളു …. അവർ എന്ത് പറഞ്ഞു എന്നുപോലും നമ്മൾക്കു അറിയില്ല…. അതോണ്ട് നിങ്ങൾതമ്മിൽ തുറന്ന് സംസാരിക്കണം ….. എന്നോട് പറഞ്ഞ എല്ലാ കാര്യവും അവളോടും പറയണം… എങ്കിലേ ഇതിന് ഒരു തീരുമാനം ആവൂ …..
ചേച്ചി പറഞ്ഞത് സത്യമാണ് എന്ന് എനിക്കും തോന്നി….. എന്റെ ഫോണിൽനിന്ന് വിളിച്ചാൽ എടുക്കില്ല എന്ന് അറിയാവുന്നതോണ്ട് ഞാൻ ചേച്ചിടെ ഫോണിൽനിന്ന് അവളെ വിളിച്ച് നാളെ കാണണം എന്ന് പറഞ്ഞു…… അങ്ങനെ രാവിലെ അവളെ കാത്തു ഞാൻ ബസ്റ്റോപ്പിൽ നിന്നു ….. വരില്ല എന്ന് വിചാരിച്ചു എങ്കിലും അവൾ വന്നു….. ഞാനും അവളും മാത്രം ഉള്ള നിമിഷം…..
എന്താ നിനക്ക് പറയാൻ ഉള്ളത്….. ഞാൻ അവളോട് അവളെ കണ്ട അന്നുമുതൽ മനസിൽകൊണ്ട്നടന്ന എന്റെ ഇഷ്ടം തുറന്നു പറഞ്ഞു….. എല്ലാം കേട്ടുകഴിഞ്ഞ് അവൾ പറഞ്ഞുതുടങ്ങി……
എല്ലാരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല…. നീ അങ്ങനെ ഒരാളല്ല എന്ന് ഞാൻ വിചാരിച്ചത്…. അതുകൊണ്ടാണ് നീ കാണണം സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ സത്യം അറിയാൻവേണ്ടി ഞാൻ ഇവിടെ വന്നത്….. പക്ഷേ നിന്റെ വായിൽനിന്ന് തന്നെ എല്ലാം കേട്ടു …. ഞാൻ നിന്നെ ഒരിക്കലും ഇങ്ങനെയല്ല കണ്ടത്…. എന്റെ മനസിൽ നീ എന്നും എനിക്ക് എന്തും തുറന്നുപറയാൻ പറ്റുന്ന കൂട്ടുകാരൻ ആയിരുന്നു…. പക്ഷേ നീ അങ്ങനെ അല്ല…. നീ എന്നോട് കൂട്ടുകുടുമ്പോൾ പോലും നിന്റെ മനസിൽ എന്നോട് ഇങ്ങനത്തെ ഒരു ഇഷ്ടമായിരുന്നു…
ഇനി മേലിൽ എനിക്ക് മെസ്സേജ് അയക്കാനോ … എന്നോട് മിണ്ടാനോ വന്നേക്കരുത്….. ഒരിക്കലും എന്റെ മുമ്പിൽ പോലും വരരുത്…. എനിക്ക് ഇപ്പോൾ നിന്നെ കാണുന്നത് തന്നെ വെറുപ്പാ….. I HATE YOU… അത്രയും പറഞ്ഞുതീർന്നപ്പോളേക്കും അവൾ കരഞ്ഞപോയിരുന്നു…. ഞാനും….. അത്രയും പറഞ്ഞു അവൾ അവിടെന്നു ഇറങ്ങിപ്പോയപ്പോൾ ഞാൻ തലകുമ്പിട്ട് ഇരുന്നുപോയി… പെട്ടന്നാണ് വലിയ ശബ്ദത്തോടെ അവളെ എന്റെ മുമ്പിൽ വച്ച് ആ വണ്ടി ഇടിച്ചത്…..
കിട്ടിയവണ്ടിയിൽ അവളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോളും അവൾ നിറമിഴിയിലെ എന്നെ നോക്കുന്നുണ്ടായിരുന്നു…. ഒടുവിൽ അവളെ ICU ൽ കയറ്റിയപ്പോൾ എന്റെ കൈയിൽ തന്നതാണ് ചോര പുരണ്ട അവളുടെ ഈ ബാഗ്…. എടാ…. ബേസിലിന്റെ വിളിയാണ് ആരോണിനെ ഓർമകളിൽ നിന്നും ഉണർത്തിയത്…. അപ്പോഴേക്കും അവളുടെ പപ്പയും അമ്മയും ഉൾപ്പെടെ എല്ലാരും എത്തിയിരുന്നു….
എല്ലാരേയും ബേസിൽ അന്ന് അറിയിച്ചത്…. ഇവിടെ അവളെ കൊണ്ടുവന്നപ്പോൾ ആരോൺ ബസിലിനെ വിളിച് പറഞ്ഞിരുന്നു….. അവൻ ആണ് അവളെ ആശുപത്രിയിൽ കൊണ്ടുവന്നത് എന്ന് അറിഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് ചെല്ലാൻ പീറ്റർ തുടങ്ങിയപ്പോളേക്കും ICU ന്റെ വാതിൽ തുറന്ന് ഡോക്ടർ വന്നു…. എല്ലാവരും ICU ന്റെ വാതിൽക്കൽ എത്തി…. സർ… ടീനക്ക് എങ്ങനെയുണ്ട് ..?
ഒന്നും പറയാറായിട്ടില്ല…. നിങ്ങൾ… !!
ഞാൻ ടീനയുടെ പപ്പായാണ്…. നിങ്ങൾ എന്റെ ക്യാബിനിലേക്ക് വരൂ…. അത്രയും പറഞ്ഞു ഡോക്ടർ പോയപ്പോൾ ഡോക്ടറിന്റെ പുറകെ പീറ്ററും പോയി…. അപ്പോഴും ചോര പുരണ്ട ടീനയുടെ ബാഗുമായി ആരോൺ ഉണ്ടായിരുന്നു ICU ന്റെ വാതിൽക്കൽ …..
***
പീറ്ററുമായി ഡോക്ടർ ക്യാബിനിൽ എത്തി… ഇരിക്കൂ പീറ്റർ…. ഡോക്ടർ എന്റെ മകൾക്ക് എങ്ങനെ ഉണ്ട്….. കസേരയിൽ ഇരുന്നുകൊണ്ട് പീറ്റർ ചോദിച്ചു…. നിങ്ങൾ അത് എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല…. പക്ഷേ പറയാതിരിക്കാൻ പറ്റില്ല … എന്തും നേരിടാൻ ഉള്ള മനസുണ്ടാവണം…. ഒരു ചെറിയ കുഴപ്പം ഉണ്ട്… എന്താ ഡോക്ടർ…. എന്താ എന്റെ മോൾക്ക് ….. അത്….. ടീനയുടെ ബ്രയിനിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചട്ടുണ്ട്…… ചിലപ്പോൾ ആ കുട്ടിക്ക് ഇനി നിങ്ങൾ ആരാണ് എന്നോ അല്ലെങ്കിൽ അവൾ ആരാ എന്നുപോലും ഓർമ ഉണ്ടാകില്ല ….. എന്ത് സാഹചര്യവും നേരിടാൻ തയ്യാറാകണം ….. അവർ സംസാരിക്കുന്നതിനിടക്ക് ഒരു നേഴ്സ് വന്ന് ടീനക്ക് ബോധം വന്നു എന്ന് അറിച്ചപ്പോൾ ഡോക്ടർ ICUലേക്ക് പോയി….
ഡോക്ടർ ICUൽ എത്തുമ്പോൾ ടീന ഉണർന്നിരുന്നു….. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ടീനയെ റൂമിലേക്ക് മാറ്റി…. അവിടെ ഡോക്ടറും ബാക്കി ഉള്ള എല്ലാവരും എത്തി…. ഡോക്ടർ ടീനയോട് സംസാരിച്ചുതുടങ്ങി….
മോളെ….മോളുടെ പേരെന്താ…. അറിയില്ല…… ഈ നിൽക്കുന്ന രണ്ടുപേരെയും അറിയാവോ….. ടീനയുടെ പപ്പയെയും മമ്മിയെയും ചൂണ്ടിയാണ് ഡോക്ടർ അത് ചോദിച്ചത്….. അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിനിന്ന അവരെ അവളും കുറച്ച നേരം നോക്കി…. അറിയില്ല….. എവിടെയോ കണ്ടട്ടുള്ളത് പോലെ തോന്നുന്നുണ്ട്….. മകളുടെ മറുപടി കേട്ട് പൊട്ടിക്കരയാൻ മാത്രമേ ആ മാതാപിതാക്കൾക്ക് സാധിച്ചൊള്ളു….
. ആ ഒരു രംഗം അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും കണ്ണ് നിറച്ചു….. ഈ നിൽക്കുന്ന ആരെയെങ്കിലും അറിയാമോ….. ഒരൽപം പ്രതീക്ഷ നിലനിർത്തികൊണ്ട് ഡോക്ടർ അവളോട് ചോദിച്ചു…..
എല്ലാവരെയും മാറി മാറി നോക്കിയശേഷം അവൾ റൂമിന്റെ വാതിൽക്കൽ എല്ലാം നഷ്ട്ടപെട്ടവനെപോലെ നിന്ന ആരോണിനെ ചൂണ്ടി അവൾ പറഞ്ഞു…. അവനെ അറിയാം…. എല്ലാവരും ആശ്‌ചര്യത്തോടെ നോക്കി…. ഡോക്ടർ ടീനയോട് ചോദിച്ചു…. ആരാ അത്….. കുറച്ച് നിമിഷത്തെ ആലോചനക്ക് ശേഷം അവൾ പറഞ്ഞു…. ആരോൺ …
അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി ….. ഡോക്ടർ എല്ലാവരുമായി റൂമിൽനിന്നും പുറത്തിറങ്ങി….. അവരുടെ കൂട്ടുകാരുടെ അടുത്തു പീറ്റർ ചോദിച്ചു….. ആരാ അത് … അവൻ ഞങ്ങളുടെ കൂട്ടുകാരൻ ആണ് …. പക്ഷേ … അവനെ മാത്രം എങ്ങനെ…. അവൾ ഓർക്കുന്നു…… ?
. അയാളുടെ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഡോക്ടർ ആണ് …. അതിന് കാരണം ഉണ്ട്….. ടീനക്ക് ആക്സിഡന്റ് പറ്റിയപ്പോൾ തന്നെ അവളുടെ മെമ്മറി നഷ്ടമായതാണ്…. അവളെ ആശുപത്രിയിൽ എത്തിച്ചത് ആ പയ്യൻ ആണ് …. എന്ന് പറഞ്ഞാൽ അവളുടെ ഇപ്പോൾ ഉള്ള അവസ്ഥയിൽ അവൾ ആകെ കണ്ടത് അവനെ മാത്രം ആണ് ….. പക്ഷേ ഏതായാലും അത് നന്നായി…. നമ്മൾക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്…. ചിലപ്പോൾ ടീനയെ പഴയ ടീന ആക്കാൻ ആരോണിന് കഴിയും…… . അത് കേട്ടപ്പോൾ എല്ലാരുടെയും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായി…. അപ്പോഴും ടീനയുടെ അടുത്ത് ഇരിക്കുകയായിരുന്ന ആരോണിന്റെ അടുത്തേക്ക് മിനി വന്നു …..
*******
മോനെ… എനിക്ക് മോനോട് സംസാരിക്കാൻ ഉണ്ട്….. എന്തായാലും പറഞ്ഞോളൂ അമ്മേ …. ആരോണിന്റെ അമ്മേ എന്നുള്ള വിളി മിനിക്ക് കുറച്ചുകുടെ ആശ്വാസം തന്നു…. ഡോക്ടർ പറയുന്നത് എന്റെ മോളെ രക്ഷിക്കാൻ ഇനി മോനെക്കൊണ്ട് കഴിയും എന്നാണ് ….. രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ അവൻ അതിന് തയ്യാറായി …..
പിന്നീട് അങ്ങോട്ട് അവൻ അവന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് അവളെ കൂടെ കൂട്ടി …. അവർ ഒരുമിച്ച് ഉണ്ടായിരുന്ന പള്ളിയിലെ ക്ലാസ്സിൽ വരെ …. അവന്റെ വീട്ടിൽ കൊണ്ടുപോയി അവൾ അറിയാതെ അവൻ അടുത് അവളുടെ ചിത്രങ്ങൾ ഒക്കെ അവൻ ടീനക്ക് കാണിച്ച് കൊടുത്തു…. അവളുടെ വീട്ടിലെ ഫോടോസിലൂടെ ഒക്കെ അവൾക്ക് അവൻ എല്ലാരേയും പരിചയപ്പെടുത്തി…… ടീനയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ആറോൺ നടത്തുന്ന പരിശ്രമങ്ങൾക്ക് അവരുടെ വീട്ടുകാരും കൂട്ടുകാരും ഡോക്ടറും പൂർണ പിന്തുണ നൽകി… ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി….. പഠനം പോലും നിർത്തി ആരോൺ എന്നും അവളോടൊപ്പം ചിലവഴിച്ചു…. ഇതിനിടയിൽ അവളുടെ ചികിത്സയും നടത്തിവന്നു…. അങ്ങനെ ഇരിക്കെ ഒരു രാത്രി ആരോണിന് പീറ്ററിന്റെ ഫോൺ വന്നു ….. അടുക്കളയിൽ എണ്ണ മറഞ്ഞു കിടന്നത് കാണാതെ അതിലൂടെ ഓടിയ ടീന തലയിടിച്ച് വീണു എന്ന്…. അവളെ ആശുപത്രീയിലെ ICUൽ കയറ്റി…. എന്ന്…. കുറച് നിമിഷങ്ങൾ കൊണ്ട് തന്നെ ആരോൺ ആശുപത്രിയിൽ എത്തി…. മാസങ്ങൾക്ക് മുമ്പ് സംഭവിച്ചത് പോലെ എല്ലാവരും ICUന്റെ മുമ്പിൽ കാത്തുനിന്നു…
എല്ലാവരുടെയും മുമ്പിൽ ICUന്റെ വാതിലുകൾ ഒരിക്കൽകൂടെ തുറക്കപ്പെട്ടു…. ടീന തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നുള്ള സന്തോഷകരമായ വാർത്തയോടെ …..
അവൾ അവളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞു…. പക്ഷേ അവളെ കാണാൻ വന്ന ആരോണിനെ അവൾ കാണാൻ കൂട്ടാക്കിയില്ല…. അവർ തമ്മിൽ ടീനയുടെ ആക്സിഡന്റ് സംഭവിക്കുന്നതിന് മുമ്പ് ഉണ്ടായ എല്ലാ വിഷയങ്ങളും എല്ലാവരോടും വാൻ പറഞ്ഞിരുന്നു….. അവൾ കാണാൻ കൂട്ടാക്കാത്തത് കൊണ്ട് അവൻ അവിടെനിന്നും പോയി…. പിന്നെയും അവളെ കാണാൻ വന്നപ്പോൾ അവൾ ഇനി ഒരിക്കലും അവളെ കാണാൻ വരരുത് എന്നും…. അവനെ കാണുന്നത് വെറുപ്പാണെന്നും പറഞ്ഞു അവനെ അവൾ ആട്ടിപ്പായിച്ചു… വീട്ടിൽ വന്നിട്ടും ആരോണിനോട് ഉള്ള അവളുടെ ദേഷ്യത്തിന് കുറവുണ്ടായില്ല…… എല്ലാവരും അവനെകുറിച് അവളോട് പറയാൻ ശ്രമിച്ചു എങ്കിലും അവൾ അവരെ എല്ലാം തടഞ്ഞു….. … അങ്ങനെ ഒരു ദിവസം അവൾ വീട്ടിൽ അവളുടെ റൂമിൽ ഇരിക്കുമ്പോൾ അവളെ കാണാൻ ആരോണിന്റെ ചേച്ചി വന്നു…
ടീന… വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അലീനയെ കണ്ടതും ടീനയുടെ മുഖഭാവം മാറുന്നത് അലീന ശ്രദ്ധിച്ചു….. ടീന എന്തോ പറയാൻ തുടങ്ങുംമുമ്പേ അലീന പറഞ്ഞു… . ഇറങ്ങിപ്പോവാൻ പറയരുത് മോളെ… എനിക്ക് പറയാൻ ഉള്ളത് മോൾ കേൾക്കണം…. കേട്ടെ പറ്റു …. ആരോണിന്റെ കാര്യം ആണെങ്കിൽ പറയണമെന്നില്ല ചേച്ചി…. ഇല്ല മോളെ പറയുന്നില്ല…. ഇവിടെ വരുന്നത് വരെ ഞാൻ പറയുമ്പോൾ എങ്കിലും മോൾ കേൾക്കും എന്നുള്ള ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു….. ഞാൻ ഇന്ന് തിരിച്ച പോവും… അത് പറഞ്ഞു അലീന അവിടെനിന്നും എഴുന്നേറ്റു ….. എന്നിട്ട് ബാഗിൽനി
ന്നും ഒരു കവർ എടുത്ത് ടീനയുടെ ടേബിളിൽ വെച്ചു … എന്താണെന്ന് അറിയാതെ അലീനയെ നോക്കിയ ടീനയോട് അലീന പറഞ്ഞു…. ആരും പറഞ്ഞിട്ട് അല്ല ഞാൻ നിന്നെ കാണാൻ വന്നത്… അവനെ സ്നേഹിക്കണം എന്ന് നിന്നെ ഒരിക്കലും ഞാൻ നിർബന്ധിക്കില്ല ….. പക്ഷേ എല്ലാ കാര്യങ്ങളും നിന്നെ അറിയിക്കണം എന്ന് തോന്നിയത്കൊണ്ടാണ് ഞാൻ ഇവിടെവരെ വന്നത്….. പക്ഷേ അത് കേൾക്കാൻ നിനക്ക് താല്പര്യം ഇല്ല…. നിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയണം എന്ന് എന്നെങ്കിലും തോന്നുവാണെങ്കിൽ എല്ലാം വിശതമായിട് ആ കവറിൽ ഉണ്ട്…. ഒന്ന് എടുത്ത് നോക്കിയാൽ മതി…. അത്രയും പറഞ്ഞ് ടീനയുടെ മറുപടിക്ക് നിൽക്കാതെ അവിടെനിന്നും ഇറങ്ങിയപ്പോൾ അലീനക്ക് ഉറപ്പ് ഉണ്ടായിരുന്നു അവൾ അത് നോക്കും എന്ന്….. അലീന പോയപ്പോൾ ടീനക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു….
അല്പനേരത്തെ ആലോചനക്ക് ശേഷം അവൾ ആ കവർ തുറന്നു നോക്കി…. അതിൽ ഒരു പെൻഡ്രൈവ് ആയിരുന്നു….. അതിൽ എന്താണ് ഉള്ളത് എന്ന് അറിയാൻ അവൾ ആ പെൻഡ്രൈവ് തന്റെ ലാപ്‌ടോപിലേക്ക് കണക്ട് ചെയ്തു….അതിൽ കുറച്ച് ഫോട്ടോസും വിഡിയോസും ഒരു ഓഡിയോയും ആയിരുന്നു….. അവൾ ആ ഓഡിയോ പ്ലേയ് ചെയ്തു… ആരോണും അലീനയും തമ്മിൽ ഉള്ള ഫോൺ സംഭാഷണം ആയിരുന്നു അത്…. എടാ…. അവൾക്ക് എങ്ങനെ ഉണ്ട്…. ഡോക്ടർ എന്ത് പറഞ്ഞു…
. ചേച്ചി… അവൾക്ക് ആരെയും തിരിച്ചറിയാൻ പറ്റുന്നില്ല…. ആകെ എന്നെ മാത്രം ആണ് അവൾ അറിയുമെന്ന് പറഞ്ഞത്…. അവളുടെ ഓർമ എല്ലാം നഷ്ടപ്പെട്ടു എന്ന്….. എന്നിട്ട് …. എനിക്ക് മാത്രം ആണ് അവളെ ഇനി രക്ഷിക്കാൻ കഴിയു എന്ന്…. എങ്ങനെ …. നീ എന്ത് ചെയ്യാൻ ആ….. ഇപ്പോൾ അവൾ ഇത്തിരി അടുപ്പം കാണിക്കുന്നത് എന്റെ അടുത്താണ്…
അത്കൊണ്ട് അവളെ പഴയത് പോലെ ആക്കാൻ എനിക്ക് കഴിയും എന്ന് …. എന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച ഇന്ന് മുതൽ ഞാൻ അവൾക്ക് ഒപ്പം നടക്കാൻ പോവുവാ….. എനിക്ക് ഉറപ്പുണ്ട് അവൾ തിരിച്ചുവരും എന്ന്….. ഓർമ പോയി എന്ന് വിചാരിച്ചു അവളോടുള്ള എന്റെ സ്നേഹം പോകില്ല ചേച്ചി…. എനിക്ക് ഉറപ്പുണ്ട് അവൾക്ക് ഓർമ തിരിച്ച കിട്ടും എന്നും അന്ന് ഇപ്പോൾ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ മാറി അവൾ എന്നെ സ്നേഹിക്കും എന്നും….. ശരിയാണ് മോനെ …. നിന്റെ മനസിലെ നന്മ ദൈവം കാണും…. അവളെ നിനക്ക് കിട്ടും…. എല്ലാം നല്ലതുപോലെ നടക്കട്ടെ…. അത്രെയും ആയിരുന്നു ആ ഓഡിയോ ഇത് ഉണ്ടായിരുന്നത്….. ഓഡിയോ കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ ടീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. അവൾ അതിൽ ഉണ്ടായിരുന്ന ഫോട്ടോസും വിഡിയോസും എല്ലാം നോക്കി….
അതിലൂടെ അവൾക്ക് മനസിലായി അവളുടെ ജിവിതത്തിൽ സംഭവിച്ച കാര്യങ്ങൾ…. അതോടോപ്പം അവൾ മനസ്സിലാക്കുകയായിരുന്നു ആരോണിന് അവളോടുള്ള സ്നേഹവും….. എല്ലാം അറിഞ്ഞ അവൾ ആരോണിനോട് താൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു പൊട്ടിക്കരഞ്ഞു…. അവൾ അലീനയെ വിളിച്ച് അവൾക്ക് ആരോണിനെ കാണണം എന്ന് പറഞ്ഞു…. പിറ്റേന്നു പള്ളിയിൽ വെച്ചു അവൾ കണ്ടു ആരോണിനെ…. അവൾക്ക് നിയന്ത്രിക്കാൻ ആയില്ല…. അവൾ അവനെ വാരിപ്പുണർന്നു…. ഇതെല്ലം കണ്ട് രണ്ടുപേരുടെയും ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നു….. മാസങ്ങളും വർഷങ്ങളും പിന്നെയും കടന്നുപോയി….ആരോണിന്റെയും ടീനയുടെയും കല്യാണം ആണ് ഇന്ന്….. ടീനയും ആരോണും ഇപ്പോൾ സർക്കാർ ജോലിക്കാരാണ്…..
ആദ്യമായി കണ്ട , അപകടങ്ങളെ തരണംചെയ്ത് പ്രണയിച്ചുതുടങ്ങിയ അതെ പള്ളിയിൽ വച്ച് തന്നെ അവർ അവരുടെ സ്വപ്നമായ ഒരുമിച്ചുള്ള പുതിയ ജീവിതം ആരംഭിക്കുമ്പോൾ അവർക്ക് എല്ലാ അനുഗ്രഹവും നേർന്നുകൊണ്ട് അവരുടെ മാതാപിതാക്കളും അലീനയും ബേസിലും ശിൽപയും ഉണ്ടായിരുന്നു…. ഒപ്പം ഇരട്ടി മധുരമായി ബേസിലിന്റെയും ശില്പയുടെയും കുഞ്ഞോമനയും….. . സന്തോഷകരമായ ജീവിതം അവർക്ക് 4 പേർക്കും ഉണ്ടാക്കട്ടെ …… ✍🏻 BIBIL T THOMAS
(അവസാനിച്ചു… ) .