Categories
Uncategorized

പയ്യെ പയ്യെ കിച്ചനെ മറക്കാൻ ശ്രമിച്ചെങ്കിലും രാത്രിയിൽ അതിശക്തമായി കിച്ചനെത്തുമായിരുന്നു….അത്രമേൽ അവൻ എന്നിൽ വേരുന്നിയിരുന്നു…

രചന : – Druvanshika Chandrasekhar.

നമുക്കിത് നിർത്താം യാമി….. എനിക്കിനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല…..വീട്ടുകാരെ എതിർത്തിട്ടു നമുക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ……

അവളുടെ കണ്ണ് നിറഞ്ഞു വന്നെങ്കിലും അതു ഗൗനിക്കാതെ അവൻ പുലമ്പികൊണ്ടേ ഇരുന്നു…..

കിച്ചാ….ഞാൻ…..

വേണ്ട യാമിനി….ഇനി ഒന്നും പറയണ്ട….എനിക്ക് കേൾക്കേണ്ട…….ഞാൻ പോവുകയാണ്….ഞങ്ങൾ കുവൈറ്റിൽ ഒരു കമ്പനി തുടങ്ങിട്ടുണ്ട്….അടുത്ത മാസം ഞാൻ പോകും.. …ബൈ…..

അതും പറഞ്ഞു അവൻ പോയപ്പോൾ നിറമിഴിയോടെ അതു നോക്കിയിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു…..

നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ പോലും തുടയ്ക്കാതെ ആർത്തിരമ്പുന്ന കടലിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവളും ആലോചിക്കുകയായിരുന്നു….തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിനങ്ങളെ കുറിച്ച്….

കോളേജിൽ പടിക്കുമ്പോളായിരുന്നു കൃഷ്ണദേവ് എന്ന എന്റെ മാത്രം കിച്ചനെ ആദ്യമായി കാണുന്നത്….പരിചയപ്പെടുന്നത്.. ..

ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയതുകൊണ്ട് അമ്മയാണ് കഷ്ടപ്പെട്ട് വളർത്തിയതും പഠിപ്പിച്ചതുമെല്ലാം…അതുകൊണ്ട് തന്നെ പരമാവധി കിച്ചനെ ഒഴിവാക്കാനാണ് നോക്കിയത്… പക്ഷെ ആ കണ്ണുകളിലെ ആകർഷീയണിത എന്നെ ഓരോ നിമിഷവും തളർത്തികളയുകയായിരുന്നു…..

അങ്ങനെയാണ് കിച്ചൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചതും..

പിന്നീട് ഞങ്ങളുടെ ദിനങ്ങളായിരുന്നു…..ഞങ്ങൾ ഇരുവരും മത്സരിച്ചു പ്രണയിച്ചു കൊണ്ടേ ഇരുന്നു…..എന്നാൽ ഇതിനിടയ്ക്ക് ആണ് ഞാനറിഞ്ഞത്….കിച്ചൻ ഒരു വലിയ വീട്ടിലെ ആളാണെന്ന്…..അതെനിക്ക് വലിയ ഒരു തിരിച്ചടി തന്നെയായിരുന്നു….എന്നാൽ ഇതിനൊക്കെ പുറമെ ‘ ഞാൻ കൂടെയുണ്ട് ‘ എന്ന കിച്ചന്റെ ചേർത്തുനിർത്തൽ തന്നെ മതിയായിരുന്നു എനിക്….

അതിനുശേഷം പഠിത്തവും കഴിഞ്ഞു കിച്ചൻ കിച്ചന്റെ കമ്പനി ഏറ്റെടുത്തു….ഞാൻ ഒരു പ്രൈവറ്റ് കമ്പനി ലെ ഒരു സ്റ്റാഫ് ആയിട്ടും പ്രവേശിച്ചു….അങ്ങനെയിരിക്കെ ആണ് കിച്ചനും കിച്ചന്റെ അമ്മയും കൂടെ കല്യാണലോചനയായി എന്റെ വീട്ടിൽ വരുന്നത്.. എന്നാൽ കിച്ചന്റെ അമ്മയ്ക്ക് എന്നേം എന്റെ വീടും ഒന്നും ഒട്ടും ഇഷ്ടമായില്ല എന്നത് മുഖത്തു നിന്നു തന്നെ വ്യക്തമായിരുന്നു…..

എന്നാൽ കിച്ചൻ കിച്ചന്റെ അമ്മയെ പറഞ്ഞു മനസ്സിലാക്കുമെന്നും കിച്ചൻ എന്റെ കൂടെ ഇണ്ടാവുമെന്നും ഞാൻ വിശ്വസിച്ചു…..ആ കിച്ചനാണ് ന്നെ ഒഴിവാക്കിയിട്ടു ഇന്ന് പോയത്…

ഓരോന്നും ചിന്തിച്ചു ചിന്തിച്ചു വീട്ടിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു….

മുറിയിൽ കയറി കതകടച്ചിരുന്നു…..ഓരോന്നോർത്ത് കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നെങ്കിലും ആരോടോ ഉള്ള വാശി പോലെ അവൾ അതിനെ തുടയ്കാൻപോലും കൂട്ടാക്കിയില്ല…..

ദിവസങ്ങൾ ആർക്കു വേണ്ടിയും നിക്കാതെ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു…..

പയ്യെ പയ്യെ കിച്ചനെ മറക്കാൻ ശ്രമിച്ചെങ്കിലും രാത്രിയിൽ അതിശക്തമായി കിച്ചനെത്തുമായിരുന്നു….അത്രമേൽ അവൻ എന്നിൽ വേരുന്നിയിരുന്നു….

അതിനിടെ കിച്ചൻ ഇവിടെ നിന്നും പോയതായി അറിഞ്ഞു…….പോകുന്നതിനിടെയ്ക്ക് കിച്ചന്റെ വിവാഹവും കഴിഞ്ഞിരുന്നു….അതെന്നെ വീണ്ടും തളർത്തുകയായിരുന്നു….

പിന്നെ പുതിയ യാമിനിയിലേയ്ക്കുള്ള യാത്രയായിരുന്നു….അതിലെ ആദ്യ ചുവടുവെപ്പായി ഇപ്പോഴത്തെ കമ്പനിയിൽ നിന്നും റീസൈൻ ചെയ്ത് പുതിയ കമ്പനിയിൽ ജോയിൻ ചെയ്യുക എന്നതായിരുന്നു…

💝💝💝💝💝💝💝💝💝💝💝

“മ്മാ….മ്മാ….”

“കുഞ്ഞി….അമ്മേടെ പൊന്ന് എണീച്ചോടാ കണ്ണാ……”

അപ്പോഴേയ്ക്കും കുഞ്ഞിപ്പെണ്ണിനെ എടുത്ത് മാറോട് ചേർത്തിരുന്നു യാമി…. കുഞ്ഞി യാമിയുടെ മാറിൽ നിന്നും മുലപ്പാൽ കുടിക്കുമ്പോഴേയ്ക്കും യാമി തന്റെ പഴയ കാര്യങ്ങൾ വീണ്ടും ഓർക്കുകയായിരുന്നു…..

പുതിയ കമ്പനിയിൽ ജോലിക് കയറിയെങ്കിലും അത്രയ്ക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല……

1 വർഷം കഴിഞ്ഞാണ് അമ്മാവൻ വിവേകേട്ടന്റെ ആലോചനയുമായി വന്നത്.. .അമ്മയുടെ നിർബന്ധം പ്രകാരമായിരുന്നു ഞാൻ സമ്മതിച്ചത്…..ഇന്നിപ്പോ വിവാഹം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞിരിക്കുന്നു…..വൈകാഷ്ടമി എന്ന എന്റെ കുഞ്ഞിയ്ക്ക് 2 വയസ്സ്….ഒരു പക്ഷെ അന്ന് വിവാഹത്തിന് സമ്മതിച്ചില്ലയിരുന്നേൽ എനിക്ക് വലിയ നഷ്ടം ആയേനെ…

‘അമ്മ ഇപ്പോഴും എന്റെ കൂടെയാണ് താമസം….വിവേകെട്ടന് അച്ഛൻ മാത്രമേ ഉണ്ടായിരുന്നു….2 മാസങ്ങൾക്ക് മുൻപ് അച്ഛനും പോയി…..

കിച്ചനും കുടുംബവും കുവൈറ്റിൽ തന്നെയാണ് താമസം…..ഇടയ്ക്ക് നാട്ടിൽ വരാറുണ്ട്…. ഒരുപക്ഷേ ഞാനും കിച്ചനും ഒരുമിക്കാതിരുന്നതായിരുന്നു നല്ലത്….കിച്ചന്റെ അമ്മയ്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ പറ്റില്ലായിരുന്നു….😊

കുഞ്ഞിപ്പെണ്ണിനെ കുണുങ്ങി കുണുങ്ങിയുള്ള ചിരി കെട്ടിട്ടാണ് ഓർമകളിൽ നിന്നും ഞാൻ തിരിച്ചു വന്നത്….ഞാനും ആ ചിരിയിൽ പങ്കുചേരുമ്പോൾ പുറത്തു വിവേകേട്ടന്റെ ചിരിയും എനിക്ക് കേൾക്കാമായിരുന്നു…..ഞങ്ങളുടെ കളിചിരിക്കു മാറ്റു കൂട്ടാൻ എന്ന പോലെ❤️

രചന : – Druvanshika Chandrasekhar.

Leave a Reply

Your email address will not be published. Required fields are marked *