Categories
Uncategorized

പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്… അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു…. അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു… ആഞ്ഞുവീശിയ കുളിർകാറ്റിന് വിരഹത്തിൻറെ നനവ് പടർന്ന ഗന്ധമുണ്ടായിരുന്നു…

രചന : നവാസ് ആരിഫ മുഹമ്മദ്

പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്…

അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു….

അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു…

ആഞ്ഞുവീശിയ കുളിർകാറ്റിന് വിരഹത്തിൻറെ നനവ് പടർന്ന ഗന്ധമുണ്ടായിരുന്നു…

മുറ്റത്തെ വരണ്ടുണങ്ങിയ മാവിൻ ചില്ലയിൽ നിന്നുമുള്ള ആൺകിളിയുടെ രോദനത്തിന് യാത്രാമൊഴിയുടെ സംഗീതമായിരുന്നു…

മരണത്തിൻറെ അറിയിപ്പുമായി ആയുസ്സിനെ കണക്ക് പുസ്തകവും ചുമന്ന് മാലാഖമാർ , കുന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു..

ഇറക്കി പൂട്ടിയ കണ്ണുകൾക്കപ്പുറം മരണദൂതൻറെ കാൽ പെരുമാറ്റത്തിൽ ഞാൻ നിസ്സഹായനായി…

ജീവിതത്തിൻറെ ഋതുഭേദങ്ങളിൽ, പൊട്ടിച്ചിതറിയ നിറച്ചാർത്തുകൾ ഒറ്റപ്പെടലിൻറെ ഘനീഭവിക്കുന്ന നിഴൽചിത്രങ്ങൾ ആയി….

എൻറെ ജീവിത യാത്ര ഇവിടെ അവസാനിക്കുകയാണ്…

നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങിയ വയറിൽ ആമാശയത്തിലെ എരിച്ചിൽ വിശപ്പു കൊണ്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.

വിറങ്ങലിച്ചു പൊട്ടാൻ നിൽക്കുന്ന ഹൃദയത്തിൻറെ നോവുന്ന മർമ്മരങ്ങൾ നെഞ്ചിൻ കൂടിനെ തകർക്കുന്നത് മാനസിക വേദനയുടെ നോവു കൊണ്ടാണന്നു എനിക്ക് അറിയാമായിരുന്നു…

ഏകാകിയായി പോകുന്നവൻറെ സങ്കടങ്ങളുടെ അവകാശികൾ സ്വന്തം ശരീരവും ആത്മാവും മാത്രം ആയിരിക്കുമല്ലോ…

അതൊരുതരം നിത്യമായ സത്യമാണ്.

കനം തൂങ്ങുന്ന ശ്വാസനിശ്വാസങ്ങൾ നെഞ്ചിൻ കൂടിനുള്ളിൽ ഇരുന്ന് കുറുകുമ്പോൾ ജീവവായു നിശ്ചലമാകും പോലെ…

എൻറെ ഹൃദയമിടിപ്പിൻറെ വേഗതയുടെ തീവ്രത ഉച്ചത്തിലായി…

തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദങ്ങൾ കണ്ണുകളിലൂടെ പെയ്തിറങ്ങുന്ന അനുഭവം എനിക്ക് ബോധ്യമായി…

കാൽപാദം മുതൽ വ്യാപിച്ച് മുകളിലേക്ക് അരിച്ചുകയറുന്ന മരവിപ്പ് എൻറെ ശരീരത്തെ തളർച്ചയിലേക്ക് ആനയിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു….

മറ്റൊന്നിനും കഴിയാതെ കോലായിലെ മുഷിഞ്ഞ തുണി വിരിച്ച ചാരുകസേരയിൽ കണ്ണുകളിറുക്കിപൂട്ടി ഞാൻ ചാരിക്കിടന്നു.

ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ സമ്മാനിച്ച നൊമ്പരങ്ങൾ കൺപോളകൾക്ക് മീതെ നീരു കെട്ടി നിന്നു…

അകത്ത് കിടന്നുറങ്ങുവാൻ കഴിയാത്തതുകൊണ്ടാണ് മുറിവിട്ടിറങ്ങിയത്…

മുറിയിലെ തീഷ്ണമായ നിശബ്ദതയ്ക്ക് ചുടുകാട്ടിലെ ചൂടാണ്….

എങ്ങൊട്ടു തിരിഞ്ഞാലും കത്തിക്കറരിഞ്ഞ ശരീരങ്ങളുടെ ഗന്ധമാണ്…

അവൾ വീടിന്റെ ഓരോ ഭാഗങ്ങളും വൃത്തിയാക്കിക്കൊണ്ടിരുന്നൂ…

അടുക്കും ചിട്ടയും അവളുടെ കൂടെപ്പിറപ്പാണ്…

രണ്ട് മൂന്നു ദിവസമായി അവൾ കൂടുതൽ ജോലിത്തിരക്കിലാണ്…

എല്ലാം ചെയ്തു തീർത്തിട്ട്… പോകണമല്ലോ….

വീട്ടുജോലികൾ ചെയ്ത് തളർന്നു കിടന്നുറങ്ങുമ്പോൾ അവളുടെ അരികിൽ വെറുതെ ഞാൻ നോക്കിനിന്നു…

ജീവിതത്തിൽ ഇത്രയും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല…

തീരെ നിഷ്കളങ്കമായി പോയ എന്റെ അനുരാഗത്തിന്റെ തിരയിളക്കങ്ങളിൽ അവളുടെ ആത്മാവും മനസ്സും ശരീരവും സമർപ്പിതമായിരുന്നു….

ഒതുങ്ങികൂടിയുള്ള എന്റെ ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് അനുവാദമില്ലാതെ കടന്നുവന്ന അതിഥിയായിരുന്നു അവൾ…

പരസ്പരം മനസിലാക്കിയുള്ള ജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു..

ഏത് കാര്യത്തിലും പൊരുത്തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിലെ വിളക്കിച്ചേർക്കലുകൾക്കായി ഒരു കുരുന്ന് ജീവനെപ്പോലും ദാനമായി നൽകുവാൻ അവൾക്ക് കഴിയുമായിരുന്നില്ല.

സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ ഗർഭധാരണത്തിനവളെ അശക്തയാക്കി.

എങ്കിലും എനിക്ക് പരാതിയില്ലായിരുന്നു.

” ലിവിംഗ് ടുഗദർ എന്ന് കേട്ടിട്ടുണ്ടോ..” മടിയിൽ ശിരസ്സ് കയറ്റിവെച്ച് കഴുത്തിലേക്ക് ചുറ്റിപ്പിടിച്ച് അവളെൻറെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

“എന്താണ് … ഇപ്പോൾ ചോദിക്കാൻ കാരണം..?

മനസ്സിലായിട്ടും ,അറിവില്ലാത്തത് പോലെ ഞാൻ തിരിച്ചു ചോദിച്ചു…

” ആ സിസ്റ്റം നമുക്കും ഫോളോ ചെയ്താലോ..? ”

” എന്നുവെച്ചാൽ…?” ദേഷ്യത്തോടെ ഞാൻ ചാടി എണീറ്റു…

” ഒച്ചവെച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല…”

ചെറു പുഞ്ചിരിയോടെ സമാധാനത്തോടെ ,സാവധാനത്തിൽ അവൾ വിശദീകരിച്ചു…

” നിയമപരമായ നമ്മൾ , ഭാര്യാഭർത്താക്കന്മാർ അല്ല…”

” ഡിവോഴ്സിന് പോലും സാധ്യതയുമില്ല.. ഗർഭകാലമോ പ്രസവമോ കുഞ്ഞുങ്ങളോ നമുക്കിടയിൽ ഇല്ല…”

” അതുകൊണ്ട് , എന്നെ ഒന്ന് സ്വാതന്ത്രയാക്കിക്കൂടെ…? ”

അവളുടെ ചോദ്യം കേട്ട് നിശ്ചലനായ എന്നെ നോക്കി അവജ്ഞയോടെ അവൾ മുറിവിട്ട് ഇറങ്ങിപ്പോയി…

” ലിവിംഗ് ടുഗതർ ” എന്ന സമ്പ്രദായം വിദേശികൾക്കിടയിൽ സർവ്വസാധാരണം ആണെന്ന് അറിയാം..

നമ്മുടെ രാജ്യത്തും പ്രസിദ്ധരായ പലരും അങ്ങനെ ജീവിക്കുന്നുമുണ്ട്….

കേരളത്തിലും മെട്രോ സിറ്റികൾ കേന്ദ്രീകരിച്ച് ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നവരും കുറവല്ല.

പക്ഷേ നമ്മളെ പോലെയുള്ള സാധാരണക്കാർക്കിടയിൽ….?

എനിക്ക് അവളോട് അവജ്ഞ തോന്നി…

ഹാളിലെ സോഫയിൽ ഇരുന്നു മൃദുവായ ശബ്ദത്തിൽ അവൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു…

ഒരു മാസമായി , അസമയത്ത് പോലും കൊഞ്ചിക്കുഴഞ്ഞുള്ള അവളുടെ സംസാരം , എന്നെ അസ്വസ്ഥനാക്കിയിരുന്നു….

ചോദിക്കുമ്പോൾ അതൊരു ഫ്രണ്ട് ആണെന്ന് അവൾ മറുപടി പറഞ്ഞു…

കൂടുതൽ ചോദിച്ചാൽ ” എനിക്കുമില്ലേ.. സ്വകാര്യത..? ” എന്നാക്രോശിച്ച് കൊണ്ട് അവൾ പൊട്ടിത്തെറിക്കും….

” സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാൻ ഉള്ളതാണ് …അല്ലാതെ അടിമത്തം അല്ല..” അവളെന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു….

” ഓക്കേ …. ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു..,,”

കൂപ്പുകൈകളോടെ ഞാനത് പറയുമ്പോൾ , വിജയ ഭാവമായിരുന്നു അവൾക്കുണ്ടായിരുന്നത്….

എൻറെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിപ്പോയിരിക്കുന്നു….

എനിക്ക് അവളും അവൾക്ക് ഞാനും… അങ്ങനെ ജീവിക്കാനായിരുന്നു എനിക്കിഷ്ടം…

ഒരു യുഗത്തിൻറെ ഋതുഭേദങ്ങളുടെ അനിവാര്യമായ ആവർത്തനങ്ങളായി അഞ്ചു വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല….

അവളുടെ ശാന്തമായ ഉറക്കത്തിലും, നിശ്വാസ വായുവിന് വിഷപ്പാമ്പിന്റെ സീൽക്കാരം ഉണ്ടായിരുന്നു…

ശ്വാസഗതിയെ സ്വാധീനിച്ച് കൊണ്ട് ഉയർന്നു താഴുന്ന മാറിടത്തിന്റെ ഉള്ളിലേക്ക് , പിടി വരെ , താഴ്ന്നിറങ്ങുന്ന കഠാര , കുത്തിയിറക്കാൻ മനസ്സ് ആഗ്രഹിച്ചതാണ്.

അവളോട് ഒരിക്കലും അതിന് , കഴിയില്ല എന്നതാണ്‌ സത്യം…

” ദാ… ” കിലുക്കമുള്ള അവളുടെ ശബ്ദം കാതിൽ വന്നലച്ചു. ഞെട്ടി പിടഞ്ഞ് , കണ്ണുകൾ വലിച്ചു തുറന്നു . മുന്നിൽ താക്കോൽ കൂട്ടവുമായി അവൾ.

എല്ലാം ഭദ്രമായി അടച്ച് പൂട്ടി വെച്ചിട്ടുണ്ട്.

“എല്ലാം…?” ഞാനവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

” അതെ…. ഒന്നും ഞാൻ എടുത്തിട്ടില്ല. ”

ഒന്നും…?”

ചോദ്യഭാവത്തിൽ പ്രതീക്ഷയോടെ ഞാനവളെ നോക്കി.

” ഒന്നും വേണ്ട എനിക്ക്…” മന്ദഹാസത്തോടെ അവൾ പറഞ്ഞു.

” പോട്ടെ ….? ” അവൾ ധൃതി കൂട്ടി.

എൻറെ അടുക്കലേക്ക് നീങ്ങി നിന്ന് താക്കോൽകൂട്ടം അവൾ വീണ്ടും എന്റെ മുമ്പിലേക്ക് നീട്ടി.

താക്കോല്ക്കൂട്ടത്തെയും അവളെയും ഞാൻ മാറി മാറി നോക്കി.

” പോകാതിരുന്ന കൂടെ… ഞാൻ അത്രയ്ക്ക് …?

പ്രതീക്ഷയോടെ ഞാൻ തിരക്കി.

” പോകണം ..പോയേ തീരൂ…. ജീവിതത്തിലെ വെറും യാത്രക്കാരാണ് നമ്മൾ..

ഇടത്താവളങ്ങളിൽ നിന്നും വീണ്ടും യാത്ര തുടരേണ്ടവർ..

ബന്ധിതമായ മോഹങ്ങൾ ഒരിക്കലും പുഷ്പിക്കില്ല…

സ്വതന്ത്രമായ അപ്പൂപ്പൻതാടികൾ കണ്ടിട്ടില്ലേ…?

എത്ര യാത്രതുടർന്നു കഴിഞ്ഞാവും പരാഗണം നടന്നിട്ടുണ്ടാവുക…?

കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ചെളിയും ദുർഗന്ധവും ഉണ്ടാവും..

ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചാലുകളിൽ മാത്രമേ മണ്ണിൻറെ സ്പർശനവും സുഖവും ഉണ്ടാവുകയുള്ളൂ…

അതുകൊണ്ട് പോയേ തീരൂ… മറ്റൊരു യാത്രക്ക് വേണ്ടി….”

തത്വങ്ങൾ കൊണ്ട് അക്ഷര കസർത്തുകൾ നടത്തുന്ന അവൾക്ക് മുന്നിൽ ഞാൻ നിശബ്ദനായി.

ശരിയാവാം… അവളുടെ ശരികൾ അവൾക്ക് മാത്രമാവാം …

” എവിടേക്കാണ്…? ” ഒരു ശരീരവും ആത്മാവും ആയി കഴിഞ്ഞിട്ടും ഗതികേടുകൊണ്ട് ഞാൻ ചോദിച്ചു പോയി.

” നിങ്ങൾ സംശയിച്ച അയാളുടെ കൂടെ തന്നെ…”

” ഒരു മാസത്തെ പരിചയം മാത്രമുള്ള അയാളെ എങ്ങനെ വിശ്വസിക്കും…? ” ഞാൻ അവളോട് ചോദിച്ചു.

” നാം തമ്മിലും ഒരു മാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുവല്ലോ.. എന്നിട്ടും നമ്മൾ അഞ്ച് വർഷം ഒരുമിച്ച് ജീവിച്ചല്ലോ…”

” ബന്ധങ്ങളുടെ ആഴ, പരപ്പുകൾ നിശ്ചയിക്കേണ്ടത് പരിചയപ്പെടലുകളുടെ കാലദൈർഘ്യമല്ല….”

” എങ്കിലും…? ” ആധിയോടെ ഞാൻ അവളെ നോക്കി.

” പ്രാക്ക് അരുത് …ശപിക്കുകയും … ”

എന്നോട് , അവൾ കൂപ്പുകൈകളോടെ പറഞ്ഞു.

” എനിക്കതിന് പറ്റുമോ …? ” ഞാൻ അവളെ സങ്കടത്തോടെ നോക്കി.

” നിങ്ങൾ പറഞ്ഞാൽ അങ്ങനെ തന്നെ സംഭവിക്കും .എനിക്ക് ഉറപ്പാ…”

എന്നോട് അവൾ തർക്കിച്ചു.

” ഓടിയോടി കിതച്ച് തളർന്നു വീഴുമ്പോൾ താങ്ങുവാൻ ഉള്ള ശരീരവുമായി ഞാൻ ഇവിടെ തന്നെ ഉണ്ടാവും … ” ഞാൻ അവളോട് പറഞ്ഞു.

” സന്തോഷമായി …അല്ലെങ്കിലും നിങ്ങൾക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ…”

എൻറെ സ്നേഹത്തെ കുറിച്ച് അവൾ വാചാലയായി.

” സന്തോഷത്തോടെ പോകട്ടെ…? ”

മറുപടി പറയാനാകാതെ ഞാൻ ശിരസ്സ് നമിച്ചു.

വിറപൂണ്ട ചുണ്ടുകളോടെ ഞാൻ , ” അരുത് ” എന്ന് പറഞ്ഞുവെങ്കിലും ശബ്ദം വെളിയിലേക്ക്ിയിലേക്ക് വന്നില്ല.

വെളുത്ത നിറത്തിലുള്ള ആഡംബര കാറിൻറെ മുരൾച്ച വീടിൻറെ മുന്നിൽ വന്നലച്ചു.

ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ എന്നെ കൈപൊക്കി അഭിവാദ്യം ചെയ്തു.

പകയോടെ ഞാൻ അയാളെ നോക്കി.

ഒരുമാസം കൊണ്ട് അവളെ , ഫോൺ ചെയ്തു വലയിലാക്കിയവൻ.

അവൾ യാത്രക്കൊരുങ്ങി കഴിഞ്ഞു.

പടിയിറങ്ങുകയാണ്.

അവൻറെ അരികിൽ മുൻസീറ്റിൽ തന്നെ അവൾ ഇരിപ്പുറപ്പിച്ചു.

ശരവേഗത്തിൽ വാഹനം അകന്നുപോയി.

കൂടെ കൂട്ടും എന്ന് ഞാൻ കരുതിയിരുന്ന, എൻറെ ഓർമ്മ കൂമ്പാരങ്ങൾ ഉമ്മറപ്പടിയിൽ അവൾ ഉപേക്ഷിക്കപെട്ടത് നിറകണ്ണുകളോടെ ഞാൻ നോക്കി കിടന്നു… മരച്ചില്ലയിലെ ആൺകിളി അപ്പൊഴും കരയുന്നുണ്ടായിരുന്നു…

Categories
Uncategorized

നാട്ടിലേക്ക് ഫോൺ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇത്താത്ത ആ കാര്യം പറഞ്ഞത്.. എടീ.. നമ്മുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുധ ചേച്ചിയില്ലേ അവർ മരണ പെട്ടു.. പെട്ടെന്ന് കേട്ടപ്പോ ഭയങ്കര വിഷമം തോന്നി.. പാവം..

✍️ ബുഷ്‌റ ജമാൽ

നാട്ടിലേക്ക് ഫോൺ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇത്താത്ത ആ കാര്യം പറഞ്ഞത്..

എടീ.. നമ്മുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുധ ചേച്ചിയില്ലേ അവർ മരണ പെട്ടു.. പെട്ടെന്ന് കേട്ടപ്പോ ഭയങ്കര വിഷമം തോന്നി.. പാവം..

സുധ ചേച്ചിയെ ആദ്യമായി കണ്ട ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു വന്നു..

വീട്ടിൽ വിറക് പുര കെട്ടുന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്…

വിറകു പുര കെട്ടാൻ വന്ന അലിക്ക ഓല എടുത്തു കൊടുക്കാനും മറ്റുമായി കൂടെ കൊണ്ട് വന്നതാണ് അവരെ..

ഒരു പാവം.. കൂടുതൽ ആയി ആരോടും സംസാരിക്കില്ല.. ഒരു അമ്പത് അമ്പത്തഞ്ചു വയസൊളം പ്രായമുണ്ടാകും അവർക്ക്…

അവരുടെ ജോലി എന്താണോ അത് ചെയ്തു കൂലിയും വാങ്ങി തിരിച്ചു പോവും. ഭക്ഷണവും ചേച്ചിക്ക് അധികം വേണ്ട. ആകെ വേണ്ടത് കുറച്ചു മുറുക്കാൻ ആണ്.

അവർ ജോലിക്ക് വരുമ്പോൾ കൊണ്ടു വരുന്ന കവറിൽ നിന്ന് അതിങ്ങനെ എടുത്തു കഴിക്കും..

എന്തിനാ സുധ ചേച്ചി ഇങ്ങനെ മുറുക്കാൻ മുറുക്കുന്നത്.. ഇത് അത്ര നല്ലതല്ലാട്ടാ എന്ന് പറഞ്ഞ പറയും എന്ത് മോളെ ഇനി ഇപ്പൊ അധികം കാലമൊന്നുമില്ലല്ലോ.. ഇങ്ങനെ അങ്ങ് പോട്ടെ എന്ന്..

ഭക്ഷണം കഴിക്കാതെ ചേച്ചി ചിലപ്പോ രണ്ടു ദിവസമെങ്കിലും ഇരിക്കും. പക്ഷെ മുറുക്കാൻ ഇല്ലാതെ ഒരു നേരം ചേച്ചിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..

അന്ന് അലിക്കാടെ കൂടെ വന്നതിന് ശേഷം ഇടയ്ക്കിടെ വീട്ടിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഉമ്മ ചേച്ചിയെ വിളിപ്പിക്കും..

തെങ്ങ് കയറ്റ സമയത്തും അത് പോലെ തന്നെ പറമ്പ് അടിച്ചു തീ ഇടാനും പെരുന്നാളൊക്കെ ആവുമ്പോ വീടും പരിസരവും എല്ലാം വൃത്തി ആക്കാനുമൊക്കെയാണ് ചേച്ചിയെ വിളിക്കുക..

എല്ലാം നല്ല വൃത്തി ആയി തന്നെ ചേച്ചി ചെയ്തു തീർക്കും..

ഒരു ദിവസം വെല്ലിമ്മ പറഞ്ഞാണ് ഞാൻ അവരെ പറ്റി കൂടുതൽ അറിയുന്നത്..

അന്നത്തെ കാലത്ത് അവർ കുറച്ചു പഠിച്ചിട്ടുണ്ടെന്നും കുറച്ചു കാലം എന്തോ ജോലിക്ക് പോയിരുന്നു എന്നും എല്ലാം..

പിന്നെ എങ്ങനെ അവർ ഇങ്ങനെ ആയി എന്ന് ഞാൻ ചോദിച്ചപ്പോ വെല്ലിമ്മ പറഞ്ഞ കാര്യം ഒരു കഥ പോലെ ഞാൻ കേട്ടിരുന്നു…

ഭർത്താവ് നേരത്തെ മരിച്ച അവരുടെ അമ്മയും രണ്ടു പെണ്മക്കളും അടങ്ങിയതായിരുന്നു അവരുടെ കുടുംബം..

അച്ഛൻ നേരത്തെ മരിച്ചത് കൊണ്ടു തന്നെ അമ്മ അടുത്ത വീടുകളിൽ ഒക്കെ ജോലിക്ക് പോയിട്ടാണ് അവരെ നോക്കിയത്..

ചേച്ചിയുടെ താഴെ ഒരു അനുജത്തി ഉണ്ട്.. ചേച്ചി പഠിക്കാൻ മിടുക്കി ആയിരുന്നു അനുജത്തി നേരെ തിരിച്ചും..

അങ്ങനെ കല്യാണ പ്രായം ആയപ്പോ കല്യാണ കാര്യങ്ങളെല്ലാം വരാൻ തുടങ്ങി.. പക്ഷെ വരുന്നവർക്കെല്ലാം വേണ്ടത് പൊന്നും പണവുമാണ്..

അത് കൊടുക്കാൻ അവരുടെ അമ്മക്ക് കഴിവുണ്ടായിരുന്നില്ല..

അതിനിടയിൽ ബ്രോക്കർ ഒരു കാര്യം കൊണ്ടു വന്നു. ഭാര്യ മരിച്ചു പോയ ഒരാൾ.. രണ്ടാം കെട്ട് ആണ്.. മക്കൾ ഒന്നുമില്ല..

അവർക്ക് പൊന്നും പണവുമൊന്നും വേണ്ട.. അവരുടെ അമ്മയെ പോന്നു പോലെ നോക്കുന്ന ഒരു പെണ്ണ്. അത്രയേ വേണ്ടു..

അങ്ങനെ ഒരു കാര്യം വന്നപ്പോ അവരുടെ അമ്മക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല..

ബ്രോക്കറോട് പറഞ്ഞയച്ചു..അവരോട് വന്നു പെണ്ണ് കാണാൻ വരാൻ പറയാൻ.. പക്ഷെ ചേച്ചിക്ക് ഈ കല്യാണം തീരെ താല്പര്യമില്ലായിരുന്നു..

എനിക്ക് ഇപ്പൊ തന്നെ കല്യാണം വേണ്ട എന്നവർ വാശി പിടിച്ചു.. ഞാൻ അമ്മയുടെ കൂടെ കുറച്ചു കൂടി ഇവിടെ നിൽക്കട്ടെ.. വേണേൽ രാധയെ കെട്ടിച്ചു കൊടുത്തോ എന്നവർ പറഞ്ഞു..

അനുജത്തിക്ക് ഈ കല്യാണത്തിന് ഇഷ്ടകുറവൊന്നുമില്ലായിരുന്നു..

അങ്ങനെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു.. അനുജത്തി അയാളുടെ കൂടെ അയാളുടെ നാട്ടിൽ പോയി..

ഇടയ്ക്കിടെ വിരുന്നു വരുന്ന അയാളുടെ കഴുകൻ കണ്ണുകൾ ചേച്ചിയെ വട്ടമിടാൻ തുടങ്ങി..

ആദ്യമാദ്യമൊന്നും ചേച്ചി അത് ശ്രദ്ധിച്ചിരുന്നില്ല.. പിന്നെ പിന്നെ അറിയാത്ത രീതിയിൽ അയാളുടെ തട്ടലും മുട്ടലുമെല്ലാം അവർക്ക് അരോചകമായി തുടങ്ങി..

അമ്മയോട് വിവരം പറഞ്ഞപ്പോ അത് നിനക്ക് തോന്നുന്നതാവുമെന്ന മറുപടിയാണ് കിട്ടിയത്..

അനുജത്തിയെ അയാൾ നല്ല രീതിയിൽ തന്നെ നോക്കുന്നുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ അമ്മക്കയാൾ പ്രിയപ്പെട്ട മോൻ തന്നെ ആയിരുന്നു..

അങ്ങനെയിരിക്കെ അനുജത്തി ഗർഭിണി ആയി.. ഇടയ്ക്കിടെ അവർ വന്നു നിന്നിട്ട് പോവും..

അപ്പോഴൊക്കെ ചേച്ചി അയാളുടെ കൺവെട്ടത്തു വരാതെ മാറി നടക്കും..

അനുജത്തിയുടെ പ്രസവ തീയതി അടുത്ത് വന്നു.. സ്വന്തം വീട്ടിൽ തന്നെ പ്രസവം വേണമെന്നുള്ള നാട്ടു നടപ്പിൽ അനുജത്തി പിന്നെ അവിടെ തന്നെ നിൽപ്പ് തുടങ്ങി..

ഇടയ്ക്കിടെ അയാളും വീട്ടിൽ വരും.. രണ്ടു ദിവസം ഒക്കെ നിന്ന് തിരിച്ചു പോവും..

തക്കം കിട്ടിയാൽ ചേച്ചിയെ അറിയാത്ത രീതിയിൽ തൊടാനും തലോടാനുമൊന്നും അയാൾ മറന്നില്ല..

അനുജത്തിയോടും അമ്മയോടും ഒരു ദിവസം കാര്യം സൂചിപ്പിച്ചപ്പോ അവൾ പറഞ്ഞ മറുപടി കേട്ട് അവർ ഞെട്ടി പോയി..

ചേച്ചിക്ക് കല്യാണമാവാത്തതും ഞാൻ നല്ല രീതിയിൽ ഭർത്താവിന്റെ കൂടെ ജീവിക്കുന്നതും കണ്ടു ചേച്ചിക്ക് അസൂയ ആണെന്ന് അവൾ പറഞ്ഞപ്പോ അവരുടെ നെഞ്ച് തകർന്നു..

അമ്മയുടെ മറുപടിയാണ് അവരെ ഏറെ തളർത്തിയത്..

അനുജത്തി നല്ല രീതിയിൽ ജീവിക്കുന്നില്ലേ മോളെ.. കുറച്ചൊക്കെ നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് വെച്ച് ജീവിക്കണം എന്ന് അമ്മ പറഞ്ഞപ്പോ ഇനി ആരോടും ഒന്നും പറയുന്നില്ല..

തന്റെ രക്ഷ താൻ തന്നെ നോക്കണം എന്ന് അവർ ഉറപ്പിച്ചു..

അനുജത്തിയുടെ പ്രസവ ദിവസം ആയി. അമ്മയും അയാളും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി..

അന്നാണെങ്കിൽ നല്ല മഴയുള്ള ഒരു ദിവസവുമായിരുന്നു..

അവർ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്റെ ജോലിയെല്ലാം തീർത്തു ചേച്ചി തയ്ക്കാൻ ഇരുന്നു..

ഇടയ്ക്കിടെ ബ്ലൗസും മറ്റുമായി അടുത്തുള്ളവരൊക്കെ അവരുടെ കയ്യിൽ തയ്ക്കാൻ കൊടുത്തിരുന്നു…

ഉച്ചയായപ്പോ അയാൾ തിരക്കിട്ടു വീട്ടിലെത്തി.. അനുജത്തി പ്രസവിച്ചു.. കുഴപ്പമൊന്നുമില്ല..

ആൺകുഞ്ഞാണെന്നും അയാൾ പറഞ്ഞപ്പോ സന്തോഷം കൊണ്ടവർ മതി മറന്നു..

ആശുപത്രിയിലേക്ക് അധികം ദൂരമൊന്നുമില്ല..

തിരിച്ചു പോവുമ്പോൾ കുറച്ചു പൊടിയരി കഞ്ഞി കൊണ്ടു ചെല്ലാൻ അമ്മ പറഞ്ഞിട്ടുണ്ടെന്ന് അയാൾ പറഞ്ഞു..

അയാൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴൊക്കെ അയാളുടെ കഴുകൻ കണ്ണുകൾ അവരുടെ ശരീരത്തെ കൊത്തി വലിച്ചു..

ആശുപത്രിയിലേക്ക് കൊടുത്തയാക്കാൻ വേണ്ടി കഞ്ഞി എടുക്കുന്നതിനിടയിൽ അയാൾ അടുക്കളയിൽ എത്തി..

പേടിയോടെ അവർ ഒതുങ്ങി നിന്നു.. പെട്ടെന്ന് അയാൾ അവരെ കയറി പിടിച്ചു..അവരുടെ ചെറുത്തു നിൽപ്പുകളെ അവഗണിച്ചു ബലിഷ്ടമായ അയാളുടെ കൈകളിൽ കിടന്നവർ പിടഞ്ഞു…

ഒരു പെണ്ണൊരിക്കലും നഷ്ടപെടരുതേ എന്നാഗ്രഹിക്കുന്ന അവരുടെ ചാരിത്ര്യം അയാൾ കവർന്നെടുത്തു..

എല്ലാം കഴിഞ്ഞു കരഞ്ഞു തളർന്നു കിടന്ന അവരോട് അയാൾ പറഞ്ഞു..

നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഇതാരുമറിയരുത്..അറിഞ്ഞ നിന്റെ അനുജത്തിയും കുഞ്ഞും ഇവിടെ നിൽക്കും..

അത് വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക.. അതും പറഞ്ഞു കഞ്ഞിയുമെടുത്തു അയാൾ പോയി..

അവിടെ നടന്ന കാര്യങ്ങൾ തുറന്നു പറയാൻ പറ്റാതെ അവർ വല്ലാതെ ബുദ്ധിമുട്ടി.. പിന്നീടങ്ങോട്ട് മാനസിക നില തെറ്റിയ രീതിയിൽ ആയിരുന്നു അവർ..

മരുന്നും മന്ത്രവുമൊക്കെയായി അമ്മ അവരെയും കൊണ്ട് കേറിയിറങ്ങാത്ത ഇടങ്ങളില്ല..

അതിനിടയിൽ അവർഞെട്ടിക്കുന്ന ഒരു സത്യം കൂടി മനസിലാക്കി..

തന്റെ മോൾ ഗർഭിണിയാണ്.. ആരാണ് ഇതിനുത്തരവാദി എന്ന് ഒരു പാട് വട്ടം ചോദിച്ചു.. അവസാനം അവർ അമ്മയോടത് തുറന്നു പറഞ്ഞു..

വലിയ ഒരു ആഘാതം ആയിരുന്നു അവർക്കത്.. മോനെ പോലെ കരുതി സ്നേഹിച്ച അവനിൽ നിന്ന് ഇങ്ങനെ ഒരു ചതി ഉണ്ടാവുമെന്ന് അവർ കരുതിയിരുന്നില്ല..

പെട്ടെന്നുണ്ടായ ഷോക്കിൽ ഒരു വശം തളർന്നു അമ്മ കിടപ്പിലായി..

ദൈവത്തിന്റെ കാരുണ്യം കൊണ്ട് ചേച്ചി പതിയെ പഴയ രീതിയിൽ ആയി…അമ്മ മരണപ്പെട്ടു..

ഒരു പെൺകുഞ്ഞിന് അവർ ജന്മം നൽകി.. ജീവിക്കാൻ ഗതിയില്ലാതെ അവർ അമ്മ പോയിരുന്ന വീടുകളിൽ വീട്ടുജോലിക്ക് പോയി തുടങ്ങി..

അയാളുടെ ഒരു ചില്ലി കാശുപോലും തനിക്ക് വേണ്ടെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു..

പിന്നേ ഒരു യുദ്ധം ആയിരുന്നു.. പിഴച്ചവൾ എന്ന് മുദ്ര കുത്തിയ ആളുകളുടെ മുൻപിൽ അവർ മോളെയും കൊണ്ട് ജീവിതം തുടങ്ങി..

മോളെ പഠിപ്പിച്ചു. അതിനിടയിൽ അനുജത്തിയുടെ മക്കൾ കുറച്ചു മുതിർന്നപ്പോ വിവരങ്ങൾ എല്ലാം അറിഞ്ഞ അവർ അനുജത്തിയുടെ സമ്മതത്തോടെ അവരെ വന്നു കൂട്ടി കൊണ്ട് പോയിരുന്നു..കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ..

അനുജത്തിയുടെ ഭർത്താവിന് ക്യാൻസർ വന്നു കുറച്ചു കാലം കിടന്നു.. തന്റെ തെറ്റുകൾ എല്ലാം അയാൾ ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു..

മക്കളോട് അവരെയും കൂടി നോക്കണം എന്ന് പറഞ്ഞേൽപ്പിച്ചു.. കുറച്ചു കഴിയുമ്പോഴേക്കും അയാൾ മരണപ്പെട്ടു..

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ലാത്ത അവർ ജോലിക്ക് പോവൽ നിർത്തിയില്ല..മോളെ പഠിപ്പിച്ചു..നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു… മോളിപ്പോ മക്കളോടും ഭർത്താവിനോടുമൊത്ത് സുഖമായി ജീവിക്കുന്നു..

ഒരു ഗൾഫ്കാരന്റെ അടഞ്ഞു കിടക്കുന്ന വീട് ക്‌ളീൻ ചെയ്യാനാണ് അന്നവർ പോയത്..

വീട്ടിൽ തിരിച്ചു വരുന്ന സമയം കഴിഞ്ഞിട്ടും കാണാതെയായപ്പോ അനുജത്തിയുടെ മോൻ തിരഞ്ഞു പോയി..

പോയപ്പോ കണ്ട കാഴ്ച ദേഹമാസകാലം നീല കളർ കയറി മരിച്ച നിലയിൽ കിടക്കുന്ന അവരെയാണ്..

ആൾ താമസം ഇല്ലാത്ത വീട്ടിലെ പറമ്പ് അടിച്ചു വാരി തീയിടുന്നതിനിടയിൽ പാമ്പ് കടിയേറ്റാണ് അവർ മരണപ്പെട്ടു..

അങ്ങനെ ആ അധ്യായം അവിടെ അവസാനിച്ചു.. സുഖവും സന്തോഷവും എന്തെന്നറിയാത്ത അവർ ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു…

സ്നേഹത്തോടെ

✍️ ബുഷ്‌റ ജമാൽ

Categories
Uncategorized

“”നികേഷേ… നീ കരയുകയാണോടാ?””. മുറിയിലേക്ക് കയറി വന്ന രാഹുൽ പതുക്കെ ചോദിച്ചു. “”അല്ല””.. നികേഷ് ഇടറി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. സങ്കട കടലിന്റെ ചുഴിയിൽ മുങ്ങി താഴുമ്പോഴും നികേഷ് ഉറ്റ ചങ്ങാതി രാഹുലിന്റെ സ്വരം തിരിച്ചറിഞ്ഞു.

രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”നികേഷേ… നീ കരയുകയാണോടാ?””. മുറിയിലേക്ക് കയറി വന്ന രാഹുൽ പതുക്കെ ചോദിച്ചു.

“”അല്ല””.. നികേഷ് ഇടറി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

സങ്കട കടലിന്റെ ചുഴിയിൽ മുങ്ങി താഴുമ്പോഴും നികേഷ് ഉറ്റ ചങ്ങാതി രാഹുലിന്റെ സ്വരം തിരിച്ചറിഞ്ഞു.

“”നുണ പറയണ്ട. അടക്കിയ തേങ്ങൽ ഞാൻ കേട്ടല്ലോ””. രാഹുൽ പറഞ്ഞു.

ഇത് കേട്ടതോടെ നികേഷിന്റെ കണ്ണുകളിൽ പെയ്യാൻ വെമ്പി നിന്ന കണ്ണീർ ഉതിർന്നു വീണു. അവൻ ഉറക്കെ തേങ്ങി. ശക്തിയായി കറങ്ങുന്ന ഫാനിന്റെ കാറ്റിന്റെ ശബ്ദത്തെ പോലും അതിജീവിച്ചു ഏങ്ങലടി മുഴങ്ങി കേട്ടു. രാഹുൽ പോയി ലൈറ്റിട്ടു.

നികേഷ് കമിഴ്ന്നു കിടന്നു തേങ്ങുകയാണ്. അവന്റെ ചുമലുകൾ അതിനനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. രാഹുൽ ആശ്വസിപ്പിക്കാൻ പോയില്ല. അത് അവന്റെ സങ്കടത്തിന്റെ ആഴം കൂട്ടുകയേ ചെയ്യൂ എന്നവനറിയാം.

“അല്ലെങ്കിലും എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ഞാനവനെ. എല്ലാം ശരിയാകുമെന്നോ. അല്ലെങ്കിൽ… പോട്ടെടാ സാരമില്ല എന്നോ. അത് മതിയാകുമോ അവനിപ്പോ. അവന്റെ ചങ്ക് പറിച്ചെടുത്താണ് ഭാര്യ ഹീര ഇന്ന് വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയത്. അവനോട് ഒരു വാക്ക് പോലും മിണ്ടാതെ. അല്ലെങ്കിലും ഒളിച്ചോടുന്നവൾ എന്ത് പറയാൻ”. ചിന്തകൾക്കിടെ രാഹുലിന്റെ ഉള്ളിൽ വെറുതെയൊരു പുച്ഛച്ചിരി വിരിഞ്ഞു.

“കരയട്ടെ.. കരഞ്ഞു തീർക്കട്ടെ.. കരയുന്നവനെ കരയാൻ വിടണം. ആ കണ്ണീർ ഒഴുക്കി കളയുന്നത് മനസ്സിലെ കുറച്ചു ഭാരം കൂടിയാണ്”.രാഹുൽ നികേഷിന്റെ അടുത്ത് വന്നിരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ നികേഷ് എഴുന്നേറ്റിരുന്നു. കരഞ്ഞു കലങ്ങി രക്ത വർണ്ണമായിരുന്ന കണ്ണുകൾ ബെഡ് ഷീറ്റ് കൊണ്ട് തുടച്ചു. ബെഡ് ഷീറ്റ് ഇന്നലെ ഒപ്പിയെടുത്തു ബാക്കി വെച്ച ഭാര്യ ഹീരയുടെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വിയർപ്പിന്റെയും മാദക ഗന്ധം നികേഷിന്റെ മൂക്കിലേക്ക് ഇരച്ചു കയറി. ഇന്നലെ വരെ അടുത്ത് കിടന്നിരുന്ന ഹീര ഇന്ന് വേറൊരാളുടെ കൂടെ ഇപ്പൊ കിടക്കുന്നുണ്ടാകും. വീണ്ടും നിരാശയും ദുഃഖംവും ഇരച്ചു കയറിയ നികേഷ് ആ ബെഡ് ഷീറ്റ് ചുരുട്ടിയെടുത്ത് മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.

വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങിയ നികേഷിനെ രാഹുൽ തടഞ്ഞു.

“”മതിയെടാ… ഇനി കരയരുത്. ഉച്ചക്ക് തുടങ്ങിയതല്ലേ. ഇനി നിർത്ത്””.

നികേഷ് രാഹുലിനെ നോക്കി. ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി പരാജയപ്പെട്ടു. അത് കണ്ട രാഹുലിന്റെ ചങ്ക് പൊടിഞ്ഞു. “ദൈവമേ… ഇവന് ശക്തി കൊടുക്കണേ”.. രാഹുൽ ഉള്ളിൽ പറഞ്ഞു.

“”നീ വീട്ടിൽ പോയില്ലേടാ. നിന്റെ പെണ്ണും മോളും കാത്തിരിക്കില്ലേ. ഉച്ചക്ക് വന്നതല്ലേ””. നികേഷ് പതുക്കെ ചോദിച്ചു.

“”നീ വല്ല കടുംകൈയ്യും ചെയ്താലോ എന്ന് പേടിച്ചു എന്നോട് കൂട്ട് കിടക്കാൻ പറഞ്ഞു വിട്ടതാ നിന്റെ അമ്മ””. രാഹുൽ ചെറിയൊരു ചിരിയോടെ പറഞ്ഞു.

“”ഞാനെന്ത് ചെയ്യാനാ രാഹുൽ. ആ നിമിഷത്തെ ഞാൻ അതിജീവിച്ചില്ലേ. ഇനി ഞാൻ ഒന്നും ചെയ്യില്ല. നീ പൊയ്ക്കോ””.നികേഷ് പറഞ്ഞു.

“”വീട്ടിൽ പോയാലും എനിക്കിന്ന് ഉറക്കം വരില്ല. ഞാനിന്ന് നിന്റെ അടുത്ത് കിടക്കാം. നിന്റെ അമ്മയെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങിക്കോട്ടെ. അല്ലെങ്കിലും നമ്മൾ ഒന്നിച്ച് എത്ര കിടന്നിരിക്കുന്നു. ഈ ഹീരയൊക്കെ എന്നാ വന്നത്.. അല്ലെ””. രാഹുൽ തമാശയായി പറഞ്ഞു ചിരിച്ചു.പക്ഷെ നികേഷ് ചിരിച്ചില്ല.

“”എല്ലാരും പോയോടാ””. രാഹുൽ ചോദിച്ചു.

“”പോയി””. രാഹുൽ പതുക്കെ പറഞ്ഞു.

“”ഞാൻ കഴിവ് കെട്ടവനായത് കൊണ്ടാണ് അവൾ വേറൊരുത്തന്റെ കൂടെ പോയത് എന്നാവും ആളുകളുടെ അടക്കം പറച്ചിൽ. അല്ലേ രാഹുലേ””.

രാഹുൽ ഒന്നും മിണ്ടിയില്ല.. കുറച്ചു നേരം അവർക്കിടയിൽ മൗനം കളിയാടി. നികേഷ് ചിന്തകളിലേക്ക്‌ നീന്തി പോയി ആഴങ്ങളിലേക്ക് ഊളിയിട്ടു.

“പ്രണയമായിരുന്നു ഹീരയോട്. അവള് തന്നെയാണ് ആദ്യം അനുരാഗ പൂത്തിരിക്ക് തിരി കൊളുത്തിയത്. നീണ്ട മൂക്കും തിളങ്ങുന്ന കണ്ണുമുള്ള എന്നെ ഇഷ്ടമാണെന്ന് ഒരു വേള ചെവിയിൽ കുസൃതിയോടെ പറഞ്ഞത് അവളാണ്. ആ പൂത്തിരി ആയിരം വർണ്ണമായി ജ്വലിക്കാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. ആ പൂത്തിരിയിൽ നിന്നും വീണ്ടും വീണ്ടും എത്രയെത്ര പൂത്തിരികൾ മാലയിൽ കോർത്ത മുത്തുകളായി മിന്നിത്തിളങ്ങി. തന്റെ ജോലി സ്ഥലത്തിനടുത്തുള്ള അവളുടെ വീട്ടിൽ നിന്ന് പാത്തും പതുങ്ങിയും ഹീര കൈമാറിയ സ്നേഹോപഹാരങ്ങൾ പിന്നീട് കവിളുകളിൽ ഏകിയ ചുമ്പനങ്ങൾക്കും സ്നേഹാലിംഗനങ്ങൾക്കും വഴിമാറിയത് എത്ര വേഗമാണ്”. നികേഷ് ഓർമ്മകളിൽ നിന്ന് പൊങ്ങി വന്നൊരു നെടുവീർപ്പിട്ടു.

അവൻ ആകെ വിയർത്തു കുളിച്ചിരുന്നു. കലശലായ ദാഹം മൂലം തൊണ്ട വറ്റി വരണ്ടു. നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്ക് വല്ലാത്ത തിളക്കമായിരിക്കും. ഇനി തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളവരുടെ ഓർമ്മകൾ പൊള്ളിക്കും. അത് വരെ കുളിരാർന്ന ഓർമ്മകൾക്ക് പോലും നീരാവിയുടെ താപമായിരിക്കും.അകം വെന്തുരുക്കും…

“”രാഹുലേ… കുറച്ചു വെള്ളം എടുത്തു താടാ””.. നികേഷ് കിതച്ചു കൊണ്ട് പറഞ്ഞു.

രാഹുൽ ജെഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകരാൻ തുടങ്ങവേ നികേഷ് ആ ജെഗ്ഗ് വാങ്ങി നേരെ തൊണ്ടയിലേക്ക് കമിഴ്ത്തി.. “ഗ്ലക്ക് ഗ്ലക്ക് ഗ്ലക്ക്” ശബ്ദത്തോടെ നികേഷിന്റെ ചങ്ക് ഉയർന്നു താഴുന്നത് രാഹുൽ അല്പം പേടിയോടെ നോക്കി.

കിതപ്പോടെ നികേഷ് വീണ്ടും ചുമരിൽ ചാരിയിരുന്നു. രാഹുൽ ഒന്നും മിണ്ടിയില്ല. ചോദിച്ചില്ല. “ഈ രാത്രിയോടെ ഹീര അവന്റെ മനസ്സിൽ എരിഞ്ഞു തീരട്ടെ. ഒരു പിടി ചാരമാകട്ടെ. ഉപബോധ മനസ്സിന്റെ ഇരുളാർന്ന എന്തെങ്കിലും ഒരു ഗർത്തത്തിൽ ആ ചാരം അവൻ വിതറട്ടെ. ഇടയ്ക്കിടെ പാറി വരുന്ന കുഞ്ഞു കുഞ്ഞു കണികകൾ മാത്രമായി ആ വെണ്ണീർ ഓർമ്മകൾ മാറട്ടെ”. രാഹുൽ അകമേ മന്ത്രിച്ചു.

ഇരു നിറമാർന്ന സുന്ദരി ഹീരയുടെ മുഖം വീണ്ടും നികേഷിന്റെ മനസ്സിലേക്ക്‌ ചിരിച്ചെത്തി. “ഒരു പുഞ്ചിരി എന്നും ചുണ്ടിൽ സൂക്ഷിച്ചിരുന്നു അവൾ. അണിഞ്ഞൊരുങ്ങാൻ ഒരു പിശുക്കും കാണിക്കാത്തവൾ. നന്നായി കണ്ണെഴുതുന്നവൾ. കൃഷ്ണമണികൾക്ക് വല്ലാത്ത കറുപ്പായിരുന്നു. നിറഞ്ഞ മാറും വിടർന്ന അരക്കെട്ടും ഉള്ളവൾ. നിതംബ താളം കൊണ്ട് നടപ്പിനെ അലങ്കരിച്ചവൾ. എന്തൊക്കെയോ പറയാൻ ബാക്കി വെച്ച പോലെയുള്ള മുഖഭാവമുള്ളവൾ…ഹീര… എനിക്ക് നഷ്ടപെട്ടു. ഇന്നവൾ വേറൊരാളുടെ ചൂട് പറ്റി കിടക്കുന്നുണ്ടാവും.. എന്നെ ഈ കനലിൽ എരിയാൻ വിട്ടിട്ട്”..ഓർമ്മകൾ നികേഷിന്റെ ഉൾ പൂവിൽ കിടന്നു നീറി പുകഞ്ഞു.

കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു. തേങ്ങൽ അടക്കാനാവാതെ അവൻ വിതുമ്പി.

“”ടാ… സ്നേഹിച്ചു കൊതി തീർന്നില്ല എനിക്ക്.. ഏതായാലും അവളെ അയാൾ നന്നായി നോക്കിയാൽ മതിയായിരുന്നു””. തേങ്ങി കരഞ്ഞു കൊണ്ട് നികേഷ് പറഞ്ഞു.

രാഹുൽ മറുപടി വീണ്ടും ഒരു മൂളലിൽ ഒതുക്കി.”അവൾ പോട്ടെടാ. നിന്നെ വേണ്ടാഞ്ഞിട്ടല്ലേ അവൾ പോയത്. അവളെ കുറിച്ച് ഇനി ഓർക്കേണ്ട കാര്യമെന്ത്. എന്നൊക്കെ വേണമെങ്കിൽ എനിക്ക് പറയാം”. രാഹുലിന്റെ ഉള്ളിൽ ഇങ്ങനെ തികട്ടി വന്നു.

അത് നിരർത്ഥകമാണെന്ന് അറിയാവുന്നത് കൊണ്ടോ എന്തോ രാഹുൽ പറഞ്ഞില്ല. അത്രക്ക് പ്രിയമായിരുന്നു ഹീരയെ നികേഷിന്. “പെട്ടെന്നു മറക്കാൻ എന്താ ആണിന്റെ മനസ്സ് വല്ല യന്ത്രവുമാണോ?”. രാഹുലിന്റെ മനസ്സ് സ്വയം ചോദിച്ചു.

കോലാഹലങ്ങളാൽ മുഖരിതമായിരുന്നു നികേഷിന്റെയും ഹീരയുടെയും വിവാഹം. എതിർപ്പുകളോട് പൊരുതി നടന്ന രെജിസ്റ്റർ വിവാഹം. എല്ലാത്തിനും സാക്ഷികളായി രാഹുലും ഭാര്യ നീരജയും.

“”നികേഷേ… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ?””. രാഹുൽ എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് ചോദിച്ചു.

“”ഇല്ലെടാ.. നല്ല സ്നേഹത്തിലായിരുന്നു. നിനക്കറിയാവുന്നതല്ലേ. ഇന്ന് രാവിലെ ഞാൻ ജോലിക്ക് പോവുമ്പോൾ വരെ ഹീര വളരെ സന്തോഷവതിയായിരുന്നു””. നികേഷ് പതറിയ സ്വരത്തിൽ പറഞ്ഞു.

“”അതല്ല… നിങ്ങൾ ഒന്നിച്ചിട്ട് മാസം പത്തു കഴിഞ്ഞു. ഒരു ഗർഭത്തെ കുറിച്ചൊന്നും പറയുന്നത് കേട്ടില്ല?””.രാഹുൽ ചോദിച്ചു.

“”അത്… അവൾ പറഞ്ഞിട്ടാണ്. ഒരു വർഷം കഴിഞ്ഞു മതി എന്നതായിരുന്നു അവളുടെ ഇഷ്ടം. ഞാൻ എതിര് നിന്നില്ല””… നികേഷ് പറഞ്ഞു.

“”അല്ല… പുറത്ത് സംസാരം അങ്ങനെ ആയിരിക്കും. അല്ലേടാ രാഹുലേ””. നികേഷ് വിളറിയ ഒരു ചിരിയോടെ ചോദിച്ചു.

രാഹുൽ മറുപടി പറഞ്ഞില്ല. എങ്കിലും നികേഷിന് അത് ശരിയാണെന്ന് തോന്നി.

“”ഒരു കുറവും ഉണ്ടായിട്ടില്ല രാഹുൽ ഒന്നിനും. കിടപ്പറയിലും അങ്ങനെ തന്നെയാണ്. സംതൃപ്തിയാൽ അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മൂർച്ചയിൽ സീൽകാരങ്ങൾ കേട്ടിട്ടുണ്ട്. ഇനി അതും അഭിനയമായിരുന്നോ. അതിലും വലുത് വേറേയുണ്ടോ?”” നികേഷ് ഒരു പ്രത്യേക മുഖഭാവത്തോടെ പറഞ്ഞു.

“ആദ്യരാത്രി എന്തൊരു നാണമായിരുന്നു പെണ്ണിന്. അതും അഭിനയമായിരുന്നോ?. മിനിഞ്ഞാന്ന് കിന്നരിച്ചു കടൽ തീരത്തിലൂടെ നടന്നത് അഭിനയമായിരുന്നോ?. എന്നോടുള്ള കടമകൾ തീർക്കുകയായിരുന്നോ അവൾ ഇത് വരെ?. എന്നെ സന്തോഷിപ്പിച്ചു പിരിയാൻ ആയിരുന്നോ ആ സ്നേഹ പ്രകടനങ്ങൾ എല്ലാം”?. എല്ലാം വെറും ചോദ്യങ്ങൾ മാത്രമായി നികേഷിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.

“”ചിലർ അങ്ങനെയാണ്. സ്നേഹം എത്ര കൊടുത്താലും ഇനിയും ഇതിലും കൂടുതൽ കിട്ടാനുണ്ട് എന്നവർക്ക് തോന്നും. അവർ പുതുമ തേടി പോകും. കാല്പനിക ലോകത്തിലൂടെ സഞ്ചരിക്കും. ഒന്നിലും പുതുമയില്ല എന്ന് മനസ്സിലാക്കാൻ അവർക്ക് ആദ്യത്തേത് നഷ്ടപെടുത്തേണ്ടി വരും””… രാഹുൽ പറഞ്ഞു.

“”ഇങ്ങനെ ഒരു അടുപ്പത്തിന്റെ സൂചന പോലും മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഡ്ഢിയായി ഞാൻ മാറി. അവളിപ്പോൾ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാകും.”” നികേഷ് ഒരു നെടുവീർപ്പോടെ പറഞ്ഞു.

“”എടാ.. സ്നേഹത്തിന് വഞ്ചന എന്നൊരു പര്യായ പദം കൂടിയുണ്ട് ചിലർക്ക്. ചിലർക്ക് ആ പദം സ്നേഹത്തിന്റെ വിപരീതവും””. രാഹുൽ പറഞ്ഞു.

“”സ്നേഹിച്ചു കൊതി തീർന്നിട്ടില്ല എനിക്കവളെ. അവളെ കൊണ്ട് പോയ ആ ചെകുത്താന് എന്നേക്കാൾ എന്ത് പ്രത്യേകതയാണുള്ളത്””. നികേഷ് കുറച്ചു ഉറക്കെ ദേഷ്യത്തിൽ പറഞ്ഞു.ചങ്ക് കലങ്ങിയുള്ള ആ പറച്ചിൽ രാഹുലിന്റെ നെഞ്ച് പൊടിച്ചു.

“”നീ കൊടുക്കുന്നതാവില്ല അവൾ ആഗ്രഹിക്കുന്നത്. സ്നേഹം പലർക്കും പലതാണ്. സഹകരിക്കാൻ പറ്റില്ല എന്നവൾക്ക് തോന്നി കാണും””.രാഹുൽ പറഞ്ഞു.

“”അവൾ തിരിച്ചു വരുമായിരിക്കും. അല്ലേ””. നികേഷ് ദയനീയമായൊരു ഭാവത്തോടെ രാഹുലിനെ നോക്കി. കണ്ണുകൾ വീണ്ടും തുളുമ്പാൻ വെമ്പി.

പക്ഷെ.. രാഹുൽ തീക്ഷ്‌ണമായി നികേഷിനെ നോക്കുകയാണ് ചെയ്തത്. അവനോടുള്ള സഹതാപം തത്കാലം കെട്ടടങ്ങി..

“”തിരിച്ചു വന്നാൽ?””.. രാഹുൽ നികേഷിനെ നോക്കി… “”പറയെടാ.. തിരിച്ചു വന്നാൽ നീ ഇനിയും അവളെ സ്വീകരിക്കുമോ?”” രാഹുൽ ഉറക്കെ ചോദിച്ചു.

നികേഷ് അതേ എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് രാഹുലിനെ നോക്കി. നഷ്ട സ്നേഹത്തിന്റെ പ്രതിരൂപം കുടിയിരിക്കുന്ന ഒരു ബിംബം പോലെ നികേഷ് അവനെ ഇമ വെട്ടാതെ നോക്കി.

“”നോക്ക്… നിന്റെ കയ്യിൽ ഇനി അവൾക്ക് കൊടുക്കാൻ സ്നേഹം ഒന്നും ബാക്കിയില്ല എന്നല്ലേ നീ പറഞ്ഞത്. പിന്നെ ഹീര തിരിച്ചു വന്നിട്ടെന്ത് കാര്യം. നീ എന്ത് തനിമ അവൾക്കെടുത്ത് കൊടുക്കും””… രാഹുൽ നിന്നു അട്ടഹസിച്ചു.

നികേഷ് ദയനീയമായി അവനെ നോക്കി. ആ ദയനീയ നോട്ടത്തിൽ രാഹുലിന്റെ കോപം അലിഞ്ഞില്ലാതെയായി.. അവൻ നികേഷിനെ ഇറുകെ കെട്ടിപിടിച്ചു.

“”എടാ…നിനക്കവളെ ഇപ്പോഴും ഇഷ്ടമാണ്. തിരിച്ചു വന്നാൽ മറക്കാനും പൊറുക്കാനും നിന്റെ സ്നേഹം നിന്നെ സമ്മതിക്കും. പക്ഷെ.. വിധേയത്വത്തിനു കീഴടങ്ങിയുള്ള ഈ അടിമ സ്നേഹമുണ്ടല്ലോ.. അത് നിന്നെ നശിപ്പിക്കും.””.. രാഹുൽ അവന്റെ ചെവിയിൽ പറഞ്ഞു.

നികേഷ് ഒന്ന് മൂളി. അവൻ തിരിഞ്ഞു കിടന്നു.

“”ഇന്ന് നീ കരഞ്ഞോ… ഉറക്കം വരും വരെ കരഞ്ഞോ.. പക്ഷെ.. നാളത്തെ പുലരി പുതിയതായിരിക്കണം. ഹീരയെ മനസ്സിന്റെ ഒരു കോണിലേക്ക്‌ ഒതുക്കണം. പിന്നെ പതുക്കെ അവളെ ആ കോണിൽ നിന്നും തുടച്ചു മാറ്റണം. പിന്നെ വല്ലപ്പോഴും മനസ്സിലേക്ക് വരുന്ന ഒരു വിരുന്നു കാരിയായി അവളെ മനസ്സിന് പാകമാക്കണം. ഓർമ്മകളിൽ വിരുന്നു വരുന്ന ആ വിരുന്നു കാരിയെ അപ്പൊ തന്നെ ആട്ടിപ്പായിക്കാൻ നിനക്ക് പറ്റണം””…രാഹുൽ പറഞ്ഞു.

നികേഷ് മൂളി കേട്ടു . നിയന്ത്രണം വിട്ടു കരഞ്ഞു. തേങ്ങി തേങ്ങി കരഞ്ഞു. തലയിണ നനഞ്ഞു കുതിർന്നു. നിമിഷങ്ങൾ കണ്ണീരിൽ കുതിർന്നു കൊഴിഞ്ഞു വീണു.

“”രാഹുലേ.. നീ ഉറങ്ങിയോ?””.. നികേഷ് പതുക്കെ ചോദിച്ചു.

“”ഇല്ലടാ””… രാഹുലിന്റെ സ്വര പതർച്ച നികേഷ് തിരിച്ചറിഞ്ഞു.

“”നീ കരയുന്നോടാ… എനിക്ക് ധൈര്യം തന്നിട്ട്.. നീ ആണല്ലേ. ചോർന്നു പോയോ ഇപ്പൊ”” നികേഷ് ചോദിച്ചു .

“”ഹേയ്… നീ കരയുകയായിരുന്നില്ലേ.. നിനക്ക് കൂട്ട് തന്നതാ””.. രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ഇങ്ങനെ ഒരു ചങ്ങാതി ഉള്ളതാടാ എന്റെ പുണ്യം””. നികേഷ് അവനെ ഇറുകെ പുണർന്നു.

“”എടാ… നമ്മൾ ആണുങ്ങൾക്ക് ചാർത്തി തരുന്ന ഈ പൗരുഷ പട്ടം ഒന്നുറക്കെ കരയാൻ പോലും നമ്മെ സമ്മതിക്കുന്നില്ലല്ലോ. ആണുങ്ങൾക്ക് കരഞ്ഞാലെന്താ. ഇതിങ്ങനെ വീർപ്പു മുട്ടി, അടക്കി പിടിച്ചു, നെഞ്ച് തിങ്ങി വിങ്ങി അങ്ങനെ നടക്കാനാ വിധി. പെണ്ണുങ്ങളൊക്കെ കരയുന്നത് കാണുമ്പോൾ കൊതിയാവുന്നു””… രാഹുൽ പറഞ്ഞു.

പെട്ടെന്ന് രാഹുലിന്റെ ഫോൺ റിംഗ് ചെയ്തു. ഭാര്യ നീരജയാണ്.

“”ആ.. ഹലോ… രാഹുലേട്ടാ… എന്താ വരാത്തെ.. നികേഷേട്ടന് കുഴപ്പമൊന്നുമില്ലല്ലോ””.. നീരജ ചോദിച്ചു.

“”ഹേയ്.. അവന് കുഴപ്പമൊന്നുമില്ല..പിന്നെ.. എടീ.. ഞാനിന്ന് വരുന്നില്ല. ഇവന്റെ കൂടെ കിടക്കുവാ. എന്നും നിന്റെ കൂടെയല്ലേ കിടക്കുന്നേ. എനിക്കും വേണ്ടേ ഒരു മോചനം””.. രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരിയിൽ പതുങ്ങിയ ഒരു ചിരിയുമായി നികേഷും പങ്ക് ചേർന്നു. അറിയാതെ ഒരു അസൂയ അവനിൽ മുളപൊട്ടി.

“”ആ.. ആയിക്കോട്ടെ… ഫോൺ ഒന്ന് നികേഷേട്ടന് കൊടുത്തെ. ഞാനൊന്ന് സംസാരിക്കട്ടെ””. നീരജ പറഞ്ഞു.

“”ടാ… നീരജക്ക് നിന്നോടെന്തോ പറയണമെന്ന്””. രാഹുൽ ഫോൺ നികേഷിന് കൈമാറി.

“”ഹലോ….പറ നീരജാ””.

“”നികേഷേട്ടാ… എല്ലാ പെണ്ണുങ്ങളും ഇങ്ങനെ അല്ലാട്ടോ. ചിലർക്കൊക്കെ സ്നേഹം പിശുക്കി കൊടുക്കണം ചേട്ടാ. സ്നേഹം അഭിനയിക്കുന്നവർക്ക് മാത്രേ ജീവിതത്തിൽ സ്ഥാനമുള്ളൂ. യഥാർത്ഥ സ്നേഹം ആ അഭിനയത്തിൽ പലപ്പോഴും മുങ്ങി പോകും.തളരരുത് നികേഷേട്ടാ നിങ്ങൾ.. കേട്ടോ.”” നീരജ പറഞ്ഞു.

“”എന്നാലും എന്റെ ഭാഗത്തുള്ള തെറ്റെന്താണ്… എന്തിനാണ് അവൾ എന്നെ വിട്ട് പോയത്. എന്നേക്കാൾ എന്ത് യോഗ്യതയാണ് അവനുള്ളത്..എന്നൊക്കെയുള്ള ചിന്തകളാണ് എന്നെ അലട്ടുന്നത്. എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല””..നികേഷ് പറഞ്ഞു.

“”ചേട്ടാ… പെണ്ണിന്റെ മനസ്സാണ്. ആ മനസ്സ് മനസ്സിലാക്കാൻ ആർക്കും പറ്റില്ല. എങ്ങനെയൊക്കെ, എന്തൊക്കെ, എപ്പോഴൊക്കെ ചിന്തിക്കും എന്ന് ആർക്കും അറിയില്ല. അത് മാത്രമല്ല. ചില ചോദ്യങ്ങളുടെ ഉത്തരം തേടി പോകുന്നതോളം മണ്ടത്തരം വേറെയില്ല. ഉത്തരം കിട്ടില്ല ഒരിക്കലും. പെൺ മനസ്സിന്റെ നിഗൂഢത അന്വേഷിച്ചു പോയവരൊക്കെ തികഞ്ഞ പരാജയങ്ങളായിരുന്നു””.. നീരജ പറഞ്ഞു.

നികേഷ് എല്ലാം ഒരു മൂളലിൽ ഒതുക്കി.ഒരു നെടുവീർപ്പോടെ ഫോൺ രാഹുലിന് കൈമാറി.

“”എടാ…നീ ഒന്നും കഴിച്ചില്ലല്ലോ. സമയം പതിനൊന്നു മണിയായി. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വന്ന് കിടക്കാം””രാഹുൽ പറഞ്ഞു.

“”എനിക്കിനി ഇന്ന് ഒന്നും വേണ്ട. ചങ്കിന്ന് ഇറങ്ങില്ല. വിശപ്പും തോന്നുന്നില്ല””. നികേഷ് പറഞ്ഞു.

“”എന്നാ നമുക്ക് കിടക്കാം. നാളെ പണിക്ക് പോരണം കെട്ടോ. ഉച്ചക്ക് പകുതിയാക്കി ഓടി പോന്നതല്ലേ. നാളെ അത് തീർക്കണം. അങ്ങേർക്ക് അടുത്തയാഴ്ച്ച പാല് കാച്ചൽ നടത്തണം എന്നല്ലേ പറഞ്ഞത്””.രാഹുൽ എഴുന്നേറ്റ് പോയി ലൈറ്റ് ഓഫാക്കുന്നതിനിടെ പറഞ്ഞു.

“”നികേഷേ… ഇന്ന് നീ എന്റെ ചൂട് പറ്റി കിടന്നോ… ആ പിന്നെ…ഹീരയാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ””. രാഹുൽ ഉറക്കെ ചിരിച്ചു..

നികേഷും ചിരിച്ചു… “”അയ്യേ… പോടാ അവിടുന്ന്””.. നികേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

രാഹുൽ വൈകാതെ ഉറങ്ങി. നികേഷ് തിരിഞ്ഞും മറിഞ്ഞും കിടന്നു ഓർമ്മകളെ ആട്ടിപ്പായിച്ചു. രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. അവന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം നാളെ തുടങ്ങും.

ശുഭം… നന്ദി..

രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

Categories
Uncategorized

മറൈന്‍ ഡ്രൈവിലേക്ക് നിഖിലിനെ കാണാന്‍ പോകുമ്പോള്‍ അമലയ്ക്ക് തന്നെ നോക്കി കൊഞ്ചനം കുത്തുന്ന വിധിയോട് കലഹിക്കണമെന്നു തോന്നി…

✍️✍️✍️✍️ Deepthy Praveen

മറൈന്‍ ഡ്രൈവിലേക്ക് നിഖിലിനെ കാണാന്‍ പോകുമ്പോള്‍ അമലയ്ക്ക് തന്നെ നോക്കി കൊഞ്ചനം കുത്തുന്ന വിധിയോട് കലഹിക്കണമെന്നു തോന്നി…

ഇതേ ബെഞ്ചില്‍ എത്ര തവണ നിഖിലിനെ കാത്തിരുന്നു നിരാശയായി മടങ്ങിയിട്ടുണ്ട്…. തനിക്കു വേണ്ടി മാറ്റിവെയ്ക്കാന്‍ സമയമില്ലേന്നു വഴക്കടിച്ചിട്ടുണ്ട്…. തന്റെ സങ്കടത്തിന് മേല്‍ അവന്‍ കാട്ടുന്ന അഹന്തയെ കണ്ണീരില്‍ നോക്കി നിന്നിട്ടുണ്ട്.. പഴകിയ ഒരു ചിത്രത്തിന്റെ എല്ലാ പ്രൗഡിയോടും കൂടി ഓരോന്നും മനസ്സില്‍ തെളിയാറുണ്ട്..എപ്പോഴും..

സാധാരണ ഒരു പ്രണയബന്ധം പോലെ ആയിരുന്നില്ല തങ്ങളുടെത്…. പരിഭവവും പരാതികളും വഴക്കുകളൂമായി നീണ്ട പത്തുവര്‍ഷങ്ങള്‍….. ഇന്ന് അവകാശവാദങ്ങളൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മാത്രം ഒഴുകിയ ഒരു പുഴപോല്‍ സുന്ദരം..

ഇങ്ങോട്ടുള്ള അവഗണനകളും അങ്ങോട്ടുള്ള സ്വൈര്യപെടൂത്തലുകളും എപ്പോഴോ വഴിമാറ്റി ചിന്തിപ്പിച്ചു…

നിന്നെ എനിക്കു വേണ്ട…ദയവ് ചെയ്തു ശല്യം ചെയ്യരുതെന്ന നിഖിലിന്റെ പലതവണയായുള്ള തള്ളിക്കളയലുകള്‍ ഒഴിവാക്കുകളാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്… സെല്‍ഫ് റെസ്പെക്ട് എന്നോ ഇൗഗോ എന്നോ എന്തും മറ്റുള്ളവര്‍ക്ക് വിളിക്കാമെങ്കിലും അവള്‍ക്ക് അത് വലിയ നോവായിരുന്നു….

” അവളാണ് ഇനി എന്റെയെല്ലാം .. എനിക്കു അവളെ മതി …. ഇങ്ങനെ വഴക്ക് കൂടുന്ന നിന്നെ ,മേലിലും എനിക്കു കാണണ്ട…”

പതിവുപോലെ നിഖിലുമായി തല്ലു കൂടുമ്പോഴാണ് കൂടെ ,വര്‍ക്ക് ചെയ്യുന്ന പ്രിയയെ ചൂണ്ടി അവന്‍ അവളുടെ ഹൃദയം തകര്‍ക്കുന്ന ആ വാക്കുകള്‍ പറഞ്ഞത്‌…

ആകെ തകര്‍ന്നു പോയ അവള്‍ തിരികേ നടക്കുമ്പോള്‍ ഒരു വാക്ക് കൊണ്ടെങ്കിലും അവന്‍ സമാധാനിപ്പിക്കുമെന്നു കരുതി…

രണ്ടൂദിവസം ശരിയും തെറ്റും തിരിച്ചറിയാതെ ഭ്രാന്തമായ അവസ്ഥയിലായിരുന്നു അമല… നിഖിലിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കണമെന്നു കരുതുമ്പോഴൊക്കെ ഹൃദയത്തിന്റെ ഒരു ഭാഗം ഉരുകിയൊലിച്ചു കൊണ്ടിരുന്നു…

ഒരു ആശ്രയത്തിനായി തിരഞ്ഞു… ആ സമയത്താണ് കൂടെ വര്‍ക്ക് ചെയ്യുന്ന റാം വരുന്നത്..റാമിന് തന്നോടുള്ള താല്‍പര്യം പലതവണ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാട്ടി നടന്നതാണ്…. ആരോടെങ്കിലും മനസില് സന്തോഷത്തോടെ സംസാരിക്കമെന്നു തോന്നിയപ്പോഴൊക്കെ റാം അവളോട് കൂടുതല്‍ ചേര്‍ന്നു നിന്നു..

റാമിനു തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയ അ മല അതേ സ്നേഹം തിരികെ കൊടുക്കാന്‍ തീരുമാനിച്ചു…പത്തുവര്‍ഷത്തെ സ്നേഹത്തില്‍ നിന്നും യാതൊരു പരിഗണനയും കൂടെ ആട്ടിയിറക്കപെട്ടവളുടെ പ്രതികാരം കൂടി ആയിരിക്കണം.. റാം കൂടുതല്‍ അലിവോടെ അവളെ ചേര്‍ത്തു പിടിച്ചു…

ഓഫീസിലെ തിരക്കിനിടയിലാണ് വീണ്ടും നിഖിലിന്റെ കോള്‍ അവളെ തേടിയെത്തിയത്.. ഇറക്കി വിടപെട്ട സങ്കടത്തിന് അപ്പുറം നിഖിലെന്ന വ്യക്തിയോട് എന്നും സ്നേഹം സൂക്ഷിച്ചിരുന്ന അമല ആ കോളിനെ സന്തോഷത്തോടെ സ്വീകരിച്ചു…..

” അമലൂ….. നിനക്കു ഞാന്‍ അന്നു പറഞ്ഞത് സങ്കടമായോ..” ദിവസങ്ങള്‍ക്ക് ,ശേഷമുള്ള നിഖിലിന്റെ അന്വേഷണം ഉള്ളിലുള്ള സങ്കടം ഇരട്ടിപ്പിച്ചു എങ്കിലും അതൊക്കെ അവള്‍ മനസ്സിലടക്കി

” അതൊന്നും സാരമില്ല.. നിനക്കു മറ്റൊരാളിനോട് ഇഷ്ടം തോന്നിയിട്ടല്ലേ….. നിന്റെ ഇഷ്ടത്തെ അംഗീകരിക്കുകയല്ലാതെ എനിക്കു മുന്നില്‍ എന്താണ് വഴി… കലഹിച്ചോ കലപില കൂടിയോ പിടിച്ചു വാങ്ങേണ്ടതല്ലല്ലോ സ്നേഹം..

ഞാനിപ്പോള്‍ റാമിന്റെ സ്നേഹം തിരിച്ചറിയുന്നു.. അതിനൊപ്പം ചേര്‍ന്നു പോകൂന്നു.. അതുകൊണ്ട് തന്നെ നിന്നോട് എനിക്കു യാതൊരു വിധ പരാതികളും ഇല്ല നിഖീ.. ”

അവളുടെ മറുപടി കേട്ട് നിഖില് പകച്ചു പോയി..

” റാമോ…?

നിനക്കു അത്ര പെട്ടെന്ന് എന്നെ മറക്കാന്‍ കഴിയുമോ.. ? എന്റെ ഭാഗത്ത് ധാരാളം തെറ്റുകള്‍ സംഭവിച്ചു…. സമ്മതിക്കൂന്നു… പക്ഷേ അമലൂ…. നീ ഇല്ലാതെ എനിക്കു പറ്റില്ല…. നീ റാമിനെ ഒഴിവാക്ക്… ” .

വാക്കുകള്‍ ചിതറി തെറിച്ചപ്പോള്‍ അതില്‍ അവന്റെ കണ്ണീര് അവള്‍ തൊട്ടറിഞ്ഞു….

” അപ്പോള്‍ പ്രിയ ”

‘ അത് ഞാന്‍ വെറുതെ…… ” നിഖിലിന് മുഴുവിക്കാന്‍ കഴിഞ്ഞില്ല..

പിന്നീടുള്ള ദിവസങ്ങള്‍ വാഗ്വാദത്തിന്റേതായിരുന്നു..

നിഖിലിന്റെ പ്രണയത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്‍തിരിഞ്ഞു നടന്ന അമലയ്ക്ക് ആ പ്രണയത്തിലേക്കുള്ള മടങ്ങിവരവ് ശ്രമകരമായിരുന്നു.. പക്ഷേ നിഖിലിന്റെ സങ്കടം അവളെ തളര്‍ത്തി.. ഒന്നുമറിയാത്ത റാമിനോട് ചതി കാട്ടാനും അവള്‍ തയാറായില്ല…

നിഖിലിനെ എങ്ങനെ സമാധാനിപ്പിക്കണമെന്നു അറിയാതെ അവള്‍ കുഴങ്ങി… അവളോട് അത്രയും ചേര്‍ന്നു നിന്നിരുന്ന അവളുടെ പ്രിയപ്പെട്ടവനായ നിഖിലിനെ അങ്ങനെയൊരു അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയെ അവള്‍ സങ്കടത്തോടെ നോക്കി….

” നീ എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ഞാന്‍ മറ്റൊരു റിലേഷന്‍ തേടി പോകും..” നിഖിലിന്റെ ഭീഷണിയെ അമലയും പ്രോത്സാഹിപ്പിച്ചു.. അവന് ഒരൂ കൂട്ട് ആവശ്യമാണെന്ന് അവള്‍ പലപ്പോഴും അവനോട് ആവര്‍ത്തിച്ചു … അപ്പോഴൊക്കെയും അമലയില്‍ നിന്നും വേര്‍പെട്ടു പോകാനാകാത്ത സങ്കടം അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു …

കൂറേ ദിവസം മൗനമായി ഇരുന്ന നിഖില് വലിയൊരു സര്‍പ്രൈസുമായി ആണ് അമലയെ തേടിയെത്തിയത്.. .. നിഖിലിന്റെ ഓഫീസിലെ വൈഗയും അവനും തമ്മില്‍ സ്നേഹത്തില്‍ ആണെന്നു പറഞ്ഞപ്പോള്‍ വെറുതെയെങ്കിലും അവളുടെ നെഞ്ചോന്നു പിടഞ്ഞു….മനോഹരമായ ഒരു പുഞ്ചിരിയില്‍ അവള്‍ അതു ഒളിപ്പിച്ചു…. ദിവസങ്ങളേറേയായി നിഖില് ഓരോ വിശേഷങ്ങളുമായി അമലയെ തേടിയെത്തി കൊണ്ടിരുന്നു… അമലയും അവനെ കേട്ട് തെറ്റുകള്‍ ചൂണ്ടികാട്ടുകയും നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു…

ചേര്‍ന്നിരുന്നപ്പോള്‍ അറിയാതെ പോയ അവരുടെ ബന്ധത്തിന്റെ ശക്തി എത്രയെന്നു രണ്ടൂപേരും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ….

രാവിലെ ഓഫീസില് പോകാന്‍ ഇറങ്ങിയപ്പോഴാണ് നിഖില് വൈകുന്നേരം കാണണമെന്നു ആവശ്യപെട്ടത്‌.

കായല്‍ കാറ്റേറ്റ് ദൂരേയ്ക്ക് നോട്ടമയച്ചിരിക്കുന്ന നിഖിലിനെ ദൂരേ നിന്നു തന്നെ അമല കണ്ടൂ..

മുന്‍പൊക്കെ താനാണ് എപ്പോഴും ആദ്യം വരിക..

” നിഖി..”

അവന്റെ അടുത്തേക്ക് ഇരുന്നു പതിയെ വിളിച്ചു..

ഞെട്ടിയ പോലെ അവന്‍ ഒന്നു നോക്കി…. പെട്ടെന്നു തന്നെ ആ കണ്ണുകളില്‍ തന്നോടുള്ള സ്നേഹത്തിന്റെ തിരയിളക്കം അവള്‍ കണ്ടറിഞ്ഞു..

അവന്‍ ബെഞ്ചിന്റെ ഓരത്ത് വെച്ചിരുന്ന കവര്‍ അവളുടെ നേര്‍ക്ക് നീട്ടി….അതില്‍ അവള്‍ക്ക് ഏറെയിഷ്ടമുള്ള മസാല കടല ആയിരുന്നു.. മുന്‍പൊക്കെ ഇതുവാങ്ങി തരാന്‍ പറഞ്ഞാല്‍ കേട്ടഭാവം കാട്ടാത്ത നിഖിയാണ് ഇപ്പോള്‍ തന്റെ ഇഷ്ടങ്ങളെ കണ്ടറിഞ്ഞു ചെയ്യുന്നത്.

പെയ്യാന്‍ തുടങ്ങിയ കണ്ണുനീരിനെ കണ്ണുകളില്‍ തന്നെ പണിപെട്ടു അവള്‍ അടക്കി..

” അമലു…

നിന്നോട് പറയാതെ എന്റെ ഒരു കാര്യങ്ങളും മുന്നോട്ട് പോകുന്നില്ല…. നീ നല്ലതോ തെറ്റോ എന്നു പറയാതെ എനിക്കു ഒന്നും ചെയ്യാന്‍ വയ്യ.. ,നീ ആയിരുന്നു എന്നെ മുന്നോട്ട് നടത്തിയിരുന്നത്..നമ്മുടെ വഴക്കിനും പരാതികള്‍ക്കും ഇടയില്‍ നമ്മള്‍ അതൊക്കെ മറന്നു.. ”

നിഖില് പറഞ്ഞത് ,ശരിയാണ്..എന്തു കാര്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനകേടാണ്…..

” അമലൂ….. അപ്പോഴത്തെ വാശിയില്‍ ദേഷ്യത്തില്‍ നമുക്കു നമ്മളെ നഷ്ടമായി പോയി്.. ചില തെറ്റുകള്‍ക്ക് തിരുത്തലുകള്‍ സാധിക്കില്ലല്ലോ….

എങ്കിലും നിന്റെ സാമീപ്യം എനിക്കു വേണം അമലൂ.. നീയില്ലാതെ എനിക്കു മുന്നോട്ട് നടക്കാന്‍ കഴിയില്ല…എന്റെ ഓരോ ചുവടിലും നിന്റെ ചുവടും വേണം…”

അവന്‍ പറയുന്ന ഓരോ വാക്കിലെയും ആത്മാര്‍ത്ഥത അമല തൊട്ടറിയുന്നുണ്ടായിരുന്നു..

കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്താന്‍ അവള്‍ ഭയന്നു.. അവന്റെ മുന്നില്‍ പൊട്ടിത്തകരുമോ എന്ന വേവലാതിയോടെ അവള്‍ നിലത്തേക്ക് മിഴിയുറപ്പിച്ചു..

”എനിക്കു മറ്റൊന്നും വേണ്ട അമലൂ…എന്റെ നിഴല്‍ പോലെ നീ കൂടെ വേണം..”

ഇത്രയും പറഞ്ഞു അവളുടെ വലത്തേ കൈയ്യില്‍ ഒന്നമര്‍ത്തി പിടിച്ച ശേഷം നിഖില് എഴുന്നേറ്റു പോയി…

” ഇത്രയൊക്കെ സ്നേഹിച്ചിട്ടും നമ്മള്‍ പാതിവഴിയില്‍ പിരിഞ്ഞു പോയല്ലോന്ന നിശബ്ദ നിലവിളി അമലയുടെ തൊണ്ടയില്‍ കുരുങ്ങി..

അവള്‍ നിഖില് പോയ വഴിയിലേക്ക് നോക്കി… ഒരുപാട് ആളുകള്‍ക്ക് ഇടയിലേക്ക് അലിഞ്ഞലിഞ്ഞ് അവനെ കാണാതെയാകും വരെ….

✍️✍️✍️✍️ Deepthy Praveen

Categories
Uncategorized

ലോഡ്ജ് മുറിയിലെ ഒറ്റമെത്തയിൽ കുളിരിൽ വിറകൊണ്ട സത്യഭാമയെ ഞാനെൻ്റെ ശരീരത്തോടു ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിൽ പതിഞ്ഞു കിടന്നു.

രചന : – ശ്രീജിത്ത് പന്തല്ലൂർ

ലോഡ്ജ് മുറിയിലെ ഒറ്റമെത്തയിൽ കുളിരിൽ വിറകൊണ്ട സത്യഭാമയെ ഞാനെൻ്റെ ശരീരത്തോടു ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിൽ പതിഞ്ഞു കിടന്നു. മഞ്ഞുകാലമാണ് നാട്ടിൽ ഇതിലും തണുപ്പുണ്ട്. ഇന്നലെ രാത്രിയിലെ മഞ്ഞത്ത് നാട്ടിലെ വീട്ടിലെ എൻ്റെ കിടപ്പുമുറിയിൽ ഭാര്യയെയും മകളെയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ ഞാനാണ് ഇന്ന് ഈ നാഗരികതയുടെ നടുവിലെ ലോഡ്ജുമുറിയിൽ ഒരു പെണ്ണിനൊപ്പം, അതായത് എൻ്റെ ഭാര്യയും മകളുമല്ലാത്ത ഒരു അന്യസ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നത്…

ഉറക്കത്തിൽ എന്തോ പുലമ്പിയ സത്യഭാമയെ ഒന്നു കൂടെ എൻ്റെ ശരീരത്തിലേക്കു ചേർത്തു പിടിക്കുമ്പോൾ പോലും ഒരു കുറ്റബോധവും എൻ്റെ മനസ്സിനെ അലട്ടിയില്ല…

ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് സോണൽ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇന്നു രാവിലെ ഞാൻ ബാംഗ്ലൂർക്ക് ട്രെയിൻ കയറിയത്… ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട ചുമതല വർഷങ്ങളായി എനിക്കു തന്നെയാണ്. അങ്ങനെ മല മറിക്കുന്ന കാര്യമൊന്നുമല്ല, എൻ്റെ പേരെഴുതിയ ടാഗണിഞ്ഞ് സദസ്സിലെ കസേരകളിലൊന്നിൽ കണ്ണു തുറന്നു പിടിച്ചിരുന്നുറങ്ങുക… അത്ര തന്നെ…

ട്രെയിനിലെ വിൻ്റോസീറ്റാണ് എപ്പോഴും ഞാൻ തിരഞ്ഞെടുക്കാറുള്ളത്. വണ്ടി നീങ്ങാൻ തുടങ്ങിയപ്പോൾ എതിർ സീറ്റിൽ ആളില്ലെന്നറിഞ്ഞ് കാൽ നീട്ടി വച്ച് ആസ്വദിച്ച് പുറംകാഴ്ചകൾ കാണാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആസ്വാദനത്തെ ഭംഗിച്ചുകൊണ്ട് ഒരു സ്ത്രീ ശബ്ദം കാതിൽ വീണത്…

” എക്സ്യൂസ് മീ…”.

ഞാനൊന്ന് പാളി നോക്കിക്കൊണ്ട് അനിഷ്ടത്തോടെ കാലുകൾ താഴേക്കിറക്കി വച്ചു. ജീൻസ് വേഷധാരിയാണ് മുഖത്ത് വലിയൊരു കൂളിങ് ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടുണ്ട്.

സ്വതവേ എൻ്റെ സ്ത്രീസങ്കല്പത്തിൽ പെടാത്ത വേഷം. പിന്നെ യാത്രാരസം മുറിച്ചതിലുള്ള നീരസവും… എത്ര വട്ടം യാത്ര ചെയ്ത വഴികളാണെങ്കിലും കാഴ്ചകളാണെങ്കിലും മടുപ്പില്ലാതെ ആസ്വദിക്കുക എന്നത് എൻ്റെ ശീലമായിരുന്നു. അതിനു ഭംഗം വരുത്തിയതിലുള്ള നീരസം പരോക്ഷമായി പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഞാൻ പുറം കാഴ്ചകളിലേക്കു തന്നെ കണ്ണും നട്ടിരുന്നു…

” എക്സ്യൂസ് മീ…”.

ഇത് വലിയ ശല്യമായല്ലോ… ഞാൻ അതേ നീരസത്തോടെ എന്തേ എന്ന അർത്ഥത്തിൽ അവരെ നോക്കി…

” രായേഷേട്ടനല്ലേ…?”.

” രായേഷല്ല, രാജേഷ്…”. ഞാൻ മുഖഭാവത്തിനു മാറ്റം വരുത്താതെത്തന്നെ തിരുത്തി…

” അറിയാം… രായേഷേട്ടന് എന്നെ മനസ്സിലായില്ലേ… ഇത് ഞാനാണ് സത്യഭാമ…”. അവൾ പുഞ്ചിരിയോടെ കൂളിങ് ഗ്ലാസ്സെടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു.

അതെ, എനിക്കറിയാം ഇവളെ, സത്യഭാമ… പണ്ടു ഞാൻ കമ്പനിയിൽ ടീം ലീഡറായിരുന്ന കാലത്ത് കുറച്ചു മാസങ്ങൾ എൻ്റെ ടീമിലുണ്ടായിരുന്നു. അങ്ങനെ എത്രയോ പേർ കമ്പനിയിൽ ജോയിൻ ചെയ്തു റിസൈൻ ചെയ്തു. പക്ഷേ, സത്യഭാമ ശ്രദ്ധിക്കപ്പെടാൻ കാരണം അവളുടെ വേഷം തന്നെയായിരുന്നു. ജീൻസും ഷർട്ടുമാണ് അന്നും അവൾ ധരിക്കാറുള്ളത്. അന്നു പിന്നെ മുടിയുണ്ടായിരുന്നു, അത് കുതിരവാലു പോലെ കെട്ടി വച്ചിട്ടാണ് ജോലിക്കു വരാറുള്ളത്… ഇപ്പോൾ മുടി വീണ്ടും നീളം കുറച്ച് ബോയ് കട്ട് ചെയ്തിരിക്കുന്നു… പിന്നെ അന്നൊക്കെ ചെറിയ മൊട്ടുകമ്മൽ ധരിക്കാറുണ്ട്. ഇപ്പോൾ അതുമില്ല. ആ ദ്വാരം അടഞ്ഞു പോയെന്നു തോന്നുന്നു…

” രായേഷേട്ടനെന്താ നോക്കുന്നേ…?”.

” അല്ല, നിനക്കെന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോന്നു നോക്കിയതാ…”. ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

” മാറ്റങ്ങളില്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു കേട്ടിട്ടില്ലേ…?”. അവളും പുഞ്ചിരിച്ചു.

” ഒറ്റനോട്ടത്തിലെന്നല്ല രണ്ടാമത്തെ നോട്ടത്തിലും എനിക്കു നിന്നെ മനസ്സിലായില്ല… നീ വീണ്ടും കുറേ മാറി…”. ഞാൻ പറഞ്ഞു.

” രായേഷേട്ടൻ ബാംഗ്ലൂർക്കല്ലേ, ഞാനും അങ്ങോടേക്കു തന്നെയാ, ഇനീപ്പോ മിണ്ടീം പറഞ്ഞുമിരിക്കാല്ലോ, ഈ ദൂരയാത്രയുടെ ബോറടി മാറ്റാം…”.

മിണ്ടിയും പറഞ്ഞുമുള്ള യാത്രയാണ് എനിക്ക് ബോറടിക്കുക എന്ന സത്യം ഞാൻ പക്ഷേ വിഴുങ്ങിക്കളഞ്ഞു.

” ഒരു കോൺഫറൻസിൽ പങ്കെടുക്കാനുണ്ട്, മറ്റന്നാൾ തിരിച്ചു പോരും… ഭാമയ്ക്ക് ബാംഗ്ലൂരാണോ ജോലി…?”.

” അതെ, കുറേ വർഷമായിട്ട് ഞാൻ ഇവിടെയൊരു കമ്പനിയിലാണ്…”. അവൾ പറഞ്ഞു.

” ഭാമയുടെ ഫാമിലിയൊക്കെ എന്തു പറയുന്നു…?”.

” അച്ഛനും അമ്മയുമൊക്കെ സുഖമായിത്തന്നെ ഇരിക്കുന്നു. ഭാഗ്യത്തിന് ഫാമിലിയിൽ അംഗങ്ങളുടെ എണ്ണമൊന്നും കുറഞ്ഞിട്ടുമില്ല കൂടിയിട്ടുമില്ല…”. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

” ങാഹാ, ഞാൻ വിചാരിച്ചു ഭാമയുടെ കല്യാണമൊക്കെ കഴിഞ്ഞ് നാലഞ്ച് കുട്ടികളൊക്കെ ആയിക്കാണുമെന്ന്…”.

” കല്യാണം കഴിയുകയോ, എന്റെയോ… നല്ല കഥയായി… എന്നെ കിട്ടില്ല അതിനൊന്നും…”. അവൾ വീണ്ടും ചിരിച്ചു.

” അതെന്തേ, കല്യാണം കഴിക്കുന്നത് മോശം കാര്യമാണോ…?”.

” എൻ്റെ രായേഷേട്ടാ ഇങ്ങനെ ഫ്രീ ബേഡായി പറന്നു നടക്കുന്നതിൻ്റെ സുഖം പറഞ്ഞു മനസ്സിലാക്കിത്തരാൻ പറ്റില്ല… അതൊക്കെപ്പോട്ടെ രായേഷേട്ടന് എത്ര കുട്ടികളുണ്ട്…?’.

അവൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നി. അതു കൊണ്ടു തന്നെ ഞാനും ആ വിഷയത്തിലേക്കു കടന്നില്ല… ഫോണിലെ വാൾ പേപ്പറിലെ കുടുംബ ഫോട്ടോ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

” ഒരേയൊരാൾ, പെൺകുട്ടിയാണ്…”.

അവൾ ഫോൺ വാങ്ങി നോക്കി…

” രായേഷേട്ടാ ഇതു നമ്മുടെ പഴയ അക്കൗണ്ടൻ്റല്ലേ…?”.

ഫോണിലെ ഭാര്യയുടെ ഫോട്ടോ കണ്ടിട്ടാണ് അവളത് ചോദിച്ചതെന്നു മനസ്സിലായി.

” അതെ, ഞാൻ പ്രൊമോഷൻ കൊടുത്ത് എൻ്റെ അഭ്യന്തരവകുപ്പ് കൈയിൽ കൊടുത്തു…”. ഞാൻ പറഞ്ഞു.

” ഓഹോ, അപ്പോ കമ്പനിയിൽ ഞങ്ങളാരും അറിയാതെ ഒരു ചരടുവലി നടക്കുന്നുണ്ടായിരുന്നല്ലേ…?”.

” അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ശരിക്കും ഒരു മാട്രിമോണിയൽ വഴി വന്ന പ്രൊഫൈലായിരുന്നു. നോക്കിയപ്പോൾ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടി. പിന്നെ ഒന്നും നോക്കിയില്ല. ഞാൻ കേറി നേരെയങ്ങു പ്രൊപ്പോസ് ചെയ്തു. സംഗതി ക്ലീൻ… ശരിക്കു പറഞ്ഞാൽ മാട്രിമോണിയൽ വഴി ഒരു പ്രണയവിവാഹം…”. ഞാൻ ചുരുങ്ങിയ വാക്കുകളിൽ കഥ പറഞ്ഞു തീർത്തു.

ഭാമയുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമാഞ്ഞു. ” ശരിക്കു പറഞ്ഞാൽ ഈ പ്രണയം, കല്യാണം, കുടുംബം, കുട്ടികൾ ഇതൊക്കെ വല്ലാത്തൊരു ഫീലാണല്ലേ…?”.

” അല്ലാതെ പിന്നെ… പക്ഷികളെപ്പോലെ പറന്നു നടക്കുന്നതൊക്കെ സുഖം തന്നെ എന്നാലും കൂട്ടിൽ കാത്തിരിക്കാനൊരു ഇണയുണ്ടാവുക എന്നത് ബന്ധനമൊന്നുമല്ല…”. ഞാൻ പറഞ്ഞു.

അവൾ മറുപടിയായി ഒന്നു പുഞ്ചിരിച്ചു. പിന്നെ അല്പനേരം പുറംകാഴ്ചകളിലേക്കു കണ്ണു നട്ടിരുന്നു…

അത്ര നേരം ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ മൗനം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. മാത്രമല്ല പങ്കു വയ്ക്കാനാവാത്ത അല്ലെങ്കിൽ പങ്കു വയ്ക്കാനാഗ്രഹിക്കുന്ന എന്തോ അവളെയും വീർപ്പു മുട്ടിക്കുന്നുണ്ടെന്ന് എനിക്കു തോന്നി…

” ഭാമേ…”.

അവൾ പുറംകാഴ്ചകളിൽ നിന്നും എൻ്റെ നേർക്കായ് കണ്ണുകൾ നീട്ടി…

” നിന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് എനിക്കൊരു തോന്നൽ…”.

” അങ്ങനെയൊന്നുമില്ല, പിന്നെ പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ…?”.

” അതല്ല, ഈ സ്മാർട്ട്നെസ്റ്റിനുള്ളിൽ നീയെന്തോ ഒളിക്കാൻ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നുന്നു…”.

അവൾ ഒന്നും മിണ്ടിയില്ല.

” തുറന്നു പറയാനും പങ്കുവയ്ക്കാനും നീ തയ്യാറാവുകയാണെങ്കിൽ നമ്മുടെ ഈ ദൂരയാത്രയുടെ വിരസത കുറയ്ക്കുന്നതിനോടൊപ്പം നിൻ്റെ ഉള്ളിലെ പ്രശ്നങ്ങൾക്കും ഒരു പക്ഷേ പരിഹാരമുണ്ടായേക്കാം…”.

” എൻ്റെ ഈ വേഷത്തിനോട് ഞാൻ അടിമപ്പെട്ടോ എന്നൊരു സംശയം…”.

” അതെന്തേ അങ്ങനെ തോന്നാൻ…?”.

” തനി പെൺവേഷത്തിലേക്കൊരു മടക്കം ഞാനും കൊതിച്ചിട്ടുണ്ട്. പൂ ചൂടാനും പൊട്ടുകുത്താനും സാരിയുടുക്കാനും കൊതിക്കാത്ത പെണ്ണുങ്ങളുണ്ടോ… പക്ഷേ, കഴിയുന്നില്ലെനിക്ക്…”.

” അതെന്താ, ആരെങ്കിലും നിന്നെ തടയുന്നുണ്ടോ…?”.

” ചെറുപ്പത്തിൽ ഒരു രസത്തിന് ഇട്ടു നോക്കിയതാണ് ചേട്ടൻ്റെ ജീൻസ്. നന്നായി ചേരുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോൾ കുറേ നാളത്തേക്ക് അതു തന്നെയായിരുന്നു വേഷം. നാട്ടിൻപുറത്തെ ജീൻസുധാരിയായ പെൺകുട്ടിയെ എല്ലാവരും കൗതുകത്തോടെ നോക്കുന്നതു കണ്ടപ്പോൾ അതിനു വേണ്ടി തന്നെ ഞാൻ സ്ഥിരമായി ആ വേഷം ധരിക്കാൻ തുടങ്ങി. ഇടയ്ക്കെപ്പോഴോ പാവാടയും ജാക്കറ്റും ധരിച്ചപ്പോൾ കൂടുതൽ ചേരുന്നത് ജീൻസാണെന്നു പറഞ്ഞ് വീട്ടുകാരും കൂട്ടുകാരുമെല്ലാം പ്രോത്സാഹിപ്പിച്ചു. പിന്നീടെൻ്റെ അലമാരയിൽ നിന്നും പാവാടകളും ഉടുപ്പുകളും അപ്രത്യക്ഷമായി, പകരം ജീൻസും ടീഷർട്ടും നിറഞ്ഞു. തിരിച്ചു വരാൻ കഴിയാത്ത യാത്രയുടെ തുടക്കമായിരുന്നു അതെന്ന് മനസ്സിലാക്കാൻ എനിക്കന്നു കഴിഞ്ഞിരുന്നില്ല. തനി പെൺവേഷത്തിലേക്കു മടങ്ങാൻ ഉള്ളിൽ ആഗ്രഹിച്ചിരുന്നെങ്കിലും മറ്റുള്ളവർ എന്തു പറയും എന്തു വിചാരിക്കുമെന്ന ടെൻഷനിൽ ഞാനതിനു മുതിർന്നില്ല…”.

” ഇതിൽ ഇതിനു മാത്രം ടെൻഷനടിക്കാൻ എന്താണുള്ളത്… നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ മറ്റുള്ളവർക്കെന്തു കാര്യം… മറ്റുള്ളവർ എന്തു വിചാരിച്ചാലും നമുക്കെന്താ… ഇങ്ങനെയൊന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുണ്ടായിരുന്നുള്ളൂ…”.

” ചില കാര്യങ്ങൾ പറയുന്ന പോലെ എളുപ്പത്തിൽ ചെയ്യാൻ കഴിയില്ല… മനസ്സും കൂടി സമ്മതിക്കണ്ടേ…? ഒരു ചുവടു വച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല… പക്ഷേ, അതിനാണു കഴിയാത്തത്…”.

” എങ്കിൽ ഞാനൊരു ഐഡിയ പറയാം. ഭാമയിപ്പോൾ ബാംഗ്ലൂരല്ലേ വർക്ക് ചെയ്യുന്നത്… ഇവിടെയിപ്പോൾ നിൻ്റെ വസ്ത്രധാരണത്തിലെ മാറ്റത്തെ ആരും ചോദ്യം ചെയ്യാൻ വരില്ല. നാട്ടുകാരെപ്പോലെ ഭാമയെ പണ്ടേ കണ്ടു പരിചയമുള്ളവർ ഇവിടെ കാണില്ലല്ലോ… ഒരു ദിവസം വല്ല സാരിയോ ചുരിദാറോ ധരിച്ച് ജോലിക്ക് പോയി നോക്കൂ… ആരും ഒന്നും പറയാൻ വരില്ല… അങ്ങനെയൊരു ചുവടു വച്ചു നോക്കൂ…”. ഞാനൊരു ഉപായം പറഞ്ഞു.

” അതൊക്കെ പണ്ടേ ട്രൈ ചെയ്തതാണു രായേഷേട്ടാ… ശരിക്കു പറഞ്ഞാൽ അന്നു നമ്മുടെ കമ്പനിയിൽ നിന്നു റിസൈൻ ചെയ്തു പോരാനുള്ള ഒരു കാരണം ഇതു തന്നെയായിരുന്നു… ബാംഗ്ലൂരുള്ള മൂന്നാലു കമ്പനികളിലേക്ക് ഞാനെൻ്റെ ബയോഡാറ്റ അയച്ചിരുന്നു. അതിലൊരു കമ്പനിയിൽ നിന്നും ഇൻ്റർവ്യൂ ലെറ്റർ വന്നപ്പോഴാണ് ഞാൻ നമ്മുടെ പഴയ കമ്പനിയിലെ ജോലി വേണ്ടെന്നു വച്ചത്… അവിടെ അന്ന് ശമ്പളവും കുറവായിരുന്നല്ലോ… പുതിയ കമ്പനിയിലെ ഇൻ്റർവ്യൂവിനു സാരിയുടുത്ത് ചെല്ലാമെന്നാണു തീരുമാനിച്ചിരുന്നത്… പക്ഷേ…”.

” എന്നിട്ടെന്തു പറ്റി…?”.

” ബാംഗ്ലൂരിലെ ഒരു ഫ്രണ്ടിൻ്റെ റൂമിൽ നിന്നായിരുന്നു ഞാൻ ഇൻ്റർവ്യൂവിനു പോകാനൊരുങ്ങിയത്. രണ്ടും കല്പിച്ച് സാരിയുടുത്ത് തയ്യാറായ ഞാൻ അവസാന നിമിഷം വെറുതെ ഒന്നു കൂടി കണ്ണാടിയിലേക്കൊന്നു നോക്കി. ഇത്തവണ എൻ്റെ ചുവടു തെറ്റിച്ചത് ഞാൻ തന്നെയായിരുന്നു. സാരിയുടുത്ത എൻ്റെ പ്രതിരൂപത്തെ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്കു തന്നെ ഒരു തൃപ്തിക്കുറവ് തോന്നി. രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ ഞാൻ വേഗം പഴയ പടി ജീൻസും ഷർട്ടുമിട്ട് ഇൻ്റർവ്യൂവിന് പോയി… ആ ഇൻ്റർവ്യൂവിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നു മാത്രമല്ല, എൻ്റെ ഡ്രസ്സിങ്ങ് സ്റ്റൈലിനെ അവർ അഭിനന്ദിക്കുക കൂടി ചെയ്തപ്പോൾ ഇനിയൊരു മടക്കം എനിക്കില്ലെന്നു ഞാൻ ഉറപ്പിച്ചു… പുതിയ കമ്പനിയിൽ എൻ്റെ വളർച്ച പെട്ടെന്നായിരുന്നു. എൻ്റെ സീനിയേഴ്സായിരുന്ന പലരും എൻ്റെ നേതൃത്വത്തിൻ്റെ കീഴിലായി. അസൂയ കൊണ്ടോ ബഹുമാനം കൊണ്ടോ എന്നറിയില്ല പലരും എന്നിൽ നിന്നും അകലം പാലിച്ചു. ആ ഒറ്റപ്പെടലിൻ്റെ സ്വാർത്ഥതയെ ഞാൻ അംഗീകരിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴാണ് അവനെൻ്റെ നേർക്ക് സൗഹൃദത്തിൻ്റെ കരം നീട്ടിയത്. ഏകാന്തതയുടെ കാഠിന്യം കുറയ്ക്കാനായി എല്ലാ വീക്കെൻ്റിലും നഗരത്തിലെ പാർക്കിൽ ഞാൻ സമയം ചിലവഴിക്കാറുണ്ടായിരുന്നു. അങ്ങനെ കണ്ടു പരിചയപ്പെട്ടതാണ്. കൂടുതൽ അടുത്തപ്പോൾ ഉള്ളിലെ വിഷമങ്ങൾ അവനോടു ഞാൻ തുറന്നു പറഞ്ഞു, എല്ലാം… ഇപ്പോൾ ദേ രായേഷേട്ടനോടു പറയുന്നതു പോലെ… തുറന്നു പറഞ്ഞപ്പോൾ എനിക്കെന്ത് ആശ്വാസമായെന്നോ… പിന്നേയും കൂടുതൽ അടുത്തപ്പോൾ ഞങ്ങൾ ഒരുമിച്ചായി താമസം. അവനു മുൻപിൽ മാത്രം ഞാൻ ഉള്ളു കൊണ്ടും പെണ്ണായി… വിവാഹത്തെക്കുറിച്ചുള്ള സംസാരം വീട്ടുകാരുടെ ഭാഗത്തു നിന്നും വന്നപ്പോൾ ഞാൻ അവനോട് അതേപ്പറ്റി സൂചിപ്പിച്ചു. മറുപടിയായി അവനൊന്നു പുഞ്ചിരിച്ചതേയുള്ളൂ… വീണ്ടും നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു, എന്നെപ്പോലെ ഒരു പെണ്ണിനെ അവൻ്റെ വീട്ടുകാർ അംഗീകരിക്കില്ലെന്ന്… ഉള്ളിലെ കണ്ണീരു പുറത്തു കാണിക്കാതെ ഞാനവനെ ഗറ്റൗട്ടടിച്ചു, എന്നിൽ നിന്നും എൻ്റെ റൂമിൽ നിന്നും… സത്യത്തിൽ അവൻ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നത് പണച്ചെലവില്ലാത്ത രതിയും പകുതി ചെലവിനൊരു താമസവും മാത്രമായിരുന്നു… പിന്നേയും എന്നോടു കൂട്ടുകൂടാൻ വന്നവരെയൊക്കെ ഞാൻ അകറ്റി നിർത്തി… അങ്ങനെയങ്ങനെ ഇത്രടം വരെയായി… സത്യം പറഞ്ഞാൽ ഇപ്പോൾ വിവാഹാലോചനയൊക്കെ വരുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്. എന്നോടും വിവാഹാലോചന കൊണ്ടു വരുന്നവരോടും…”. സത്യഭാമ പറഞ്ഞു നിർത്തി.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു. ” സത്യത്തിൽ ഞാൻ നിന്നെയേ കുറ്റം പറയൂ… നമ്മൾ ധരിക്കുന്ന വസ്ത്രത്തിൻ്റെ ആവശ്യകത എന്താണെന്നറിയുമോ…? ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനായിരുന്നു ആദിമമനുഷ്യൻ വസ്ത്രം ഉപയോഗിച്ചിരുന്നത്. പിന്നീടാണ് അത് നാണം മറയ്ക്കാനും പ്രൗഢി കാണിക്കാനുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത്. ചുരുക്കത്തിൽ പറഞ്ഞാൽ വസ്ത്രം കൊണ്ട് മറയ്ക്കേണ്ടത് ശരീരത്തെ മാത്രമാണ്, മനസ്സിനേയും സ്വാതന്ത്ര്യത്തേയുമൊന്നുമല്ല… ഇന്ന വസ്ത്രം ധരിച്ചാലേ ആണാവൂ പെണ്ണാവൂ എന്നൊന്നുമില്ല. കാലാവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുക. അതും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അതിലെ വസ്തുതയ്ക്കനുസരിച്ചു മാത്രം വില കൊടുക്കുക… എന്നിട്ട് സ്വയം തീരുമാനിക്കുക. ഭാമേ, നിനക്കിഷ്ടമുള്ള വസ്ത്രങ്ങൾ ഏതൊക്കെയായാലും ധൈര്യത്തോടെ ധരിക്കുക, അതിന് അടിമപ്പെടാതിരിക്കുക…”.

” രായേഷട്ടനറിയോ… എനിക്ക് ഒരാണിൻ്റെ സ്വഭാവമാണെന്നാണ് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഇപ്പോഴത്തെ ജോലിസ്ഥലത്തുള്ളവരുമൊക്കെ പറയാറ്. ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. അതു കൊണ്ടൊക്കെത്തന്നെയാവണം ഏറ്റെടുത്ത ജോലികളെല്ലാം നിഷ്പ്രയാസം ചെയ്തു തീർക്കാൻ എനിക്കു കഴിഞ്ഞിട്ടുള്ളത്. ഓർമ്മ വച്ചതിൽപ്പിന്നെ ഒരിക്കൽപ്പോലും കരഞ്ഞതായി ഞാൻ ഓർക്കുന്നില്ല. എൻ്റെയീ സ്വഭാവം കണ്ടിട്ടാവണം നാട്ടിൽ എന്നോട് അടുപ്പമുള്ളവരെല്ലാം സത്യഭാമ എന്ന എൻ്റെ പേരിനെ ചുരുക്കി സത്യാ എന്നാക്കി മാറ്റിയത്. കമ്പനിയിലും ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അവിടെയൊക്കെ സ്ത്രീകൾക്കും സത്യയെന്ന പേരുണ്ട്. ഇതെല്ലാം കേട്ട് ഒരു പെൺകുട്ടിയാണെന്ന കാര്യം ഞാൻ മറന്നു പോകാറുണ്ട്… സത്യത്തിൽ ബാത്റൂമിലെ കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോഴാണ് ഒരു പെണ്ണാണല്ലോ എന്നത് ഞാനുമോർക്കുന്നത്. ഇപ്പോൾ രായേഷേട്ടൻ്റെ ഭാമേയെന്ന വിളിയിലും എന്നിലെ പെണ്ണിനെ ഞാൻ ഓർത്തു പോകുന്നു…”. സത്യഭാമ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.

അങ്ങനെ പലതും സംസാരിച്ചും പങ്കു വച്ചുമാണ് ഞങ്ങൾ ബാംഗ്ലൂരിൽ ട്രെയിനിറങ്ങിയത്. കുറേ സ്ഥലങ്ങളിൽ കുറേ സമയം പിടിച്ചിട്ടതിനാൽ ഒരു പാടു വൈകിയിരുന്നു.

” ഇനിയിപ്പോ ഈ നേരത്ത് എൻ്റെ റൂമിലേക്കു പോകുന്നത് ശരിയല്ല. ഞാനീ റെയിൽവേ സ്റ്റേഷനിൽത്തന്നെ ഇരിക്കാൻ പോവുകയാണ്… നേരം വെളുത്തിട്ടേ ഞാൻ പോകുന്നുള്ളൂ…”. സത്യഭാമ ചാരുബഞ്ചിൽ ചാരിയിരുന്നു കൊണ്ടു പറഞ്ഞു.

ഞാനൊന്നു പുറത്തേക്കു നോക്കി. റെയിൽവേ സ്റ്റേഷനു തൊട്ടു മുൻപിലായി ലോഡ്ജിൻ്റെ ബോർഡു കണ്ടു. തിരികെ സത്യഭാമയ്ക്കരികിലെത്തി ഞാൻ പറഞ്ഞു.

” എനിക്കു നാളെ രാവിലെ കോൺഫറൻസിൽ പങ്കെടുക്കാനുള്ളതാണ്. അതു കൊണ്ട് അല്പനേരമെങ്കിലും ഉറങ്ങിയാലേ ശരിയാവുള്ളൂ. റൂമെടുക്കാനുള്ള പണവും കമ്പനി അനുവദിച്ചിട്ടുണ്ട്. ഭാമയ്ക്കു വിരോധമില്ലെങ്കിൽ ഇന്ന് എന്നോടൊപ്പം കൂടാം…”.

സത്യഭാമ ഒരു നിമിഷം എന്നെ നോക്കിയതിനു ശേഷം പുഞ്ചിരിയോടെ ബഞ്ചിൽ നിന്നും എഴുന്നേറ്റു.

സത്യഭാമ കൂടെയുള്ളതിനാൽ ഡബിൾ റൂമാണ് ഞാനെടുത്തത്. റൂമിലേക്കു നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

” ഈ ആണുങ്ങളെല്ലാം ഒരേ പോലെയാണോ ചിന്തിക്കുന്നത്…?”.

” എല്ലാവരുടേയും കാര്യം എനിക്കറിയില്ല. എൻ്റെ ശരികളെയേ ഞാൻ വിലയ്ക്കെടുക്കാറുള്ളൂ, ആരെയും അനുകരിക്കുന്നതും എനിക്കിഷ്ടമല്ല…”. ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

കട്ടിലിൻ്റെ ഒരറ്റത്തേക്കു ചേർന്നു കിടന്ന എന്നെ നോക്കി സത്യഭാമ പറഞ്ഞു. ” അയിത്തമൊക്കെ നിർത്തലാക്കിയിട്ട് കുറേക്കാലമായി രായേഷേട്ടാ. ഇങ്ങോട്ടു നീങ്ങിക്കിടക്ക്, ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ… കട്ടിലിൽ നിന്നും ഉരുണ്ടു വീണ പരിക്കുമായി നാളെ കോൺഫറൻസ് ഹാളിൽ ചെന്നിരിക്കണമെന്നുണ്ടോ…?”.

ഞാൻ പുഞ്ചിരിയോടെ നീങ്ങിക്കിടന്നു. അല്പനേരം കഴിഞ്ഞു, ഉറക്കം തീരെ വരുന്നില്ല. മുറിയിൽ കയറുന്നതു വരെ നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. അതിപ്പോൾ എവിടെപ്പോയെന്നറിയില്ല. സത്യഭാമ അധികം ശബ്ദമില്ലാതെ കൂർക്കം വലിക്കുന്നുണ്ട്. എനിക്ക് പെട്ടെന്ന് മകളെ ഓർമ്മ വന്നു. മകളും ഇതുപോലെ ചെറുതായി കൂർക്കം വലിക്കും. പത്തു വയസ്സായെങ്കിലും ഇപ്പോഴും അച്ഛനെ കെട്ടിപ്പിടിച്ചേ കിടന്നുറങ്ങൂ… ഒരു കാലും എൻ്റെ ദേഹത്തു കയറ്റി വയ്ക്കാറുണ്ട്…

സത്യഭാമ ഉറക്കത്തിലെന്തോ പുലമ്പി. ഞാൻ ചിന്തകളിൽ നിന്നുമുണർന്നു.

” അമ്മേ, തണുക്കണു… കെട്ടിപ്പിടിക്ക്…”. സത്യഭാമ പുലമ്പി.

സത്യഭാമ എൻ്റെ നേരെ തിരിഞ്ഞു കിടന്നു. അവളുടെ ഒരു കാൽ എൻ്റെ കാലിനു മേലായി…

” കെട്ടിപ്പിടിക്കമ്മേ…”. അവൾ ഒന്നുകൂടി എൻ്റെ അടുത്തേക്ക് ചേർന്നു കിടന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവൾ കിടന്നുറങ്ങി. എൻ്റെ മകളുടെ കൂർക്കം വലിയുടെ താളം ചെവിയിൽ തുടർന്നു കൊണ്ടേയിരുന്നു…

നേരം വെളുത്തു. സത്യഭാമയാണ് ആദ്യം ഉണർന്നത്. ഞാൻ ഉറങ്ങിയില്ലായിരുന്നല്ലോ… അവൾ ഒരു ഞെട്ടലോടെ എന്നിൽ നിന്നും അടർന്നു മാറി…

” സോറി…”. കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

” അതു സാരമില്ല, ഭാമയിന്നലെ അമ്മയെ സ്വപ്നം കണ്ടായിരുന്നോ…?”. ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.

അവൾ അദ്ഭുതത്തോടെ എന്നെ നോക്കി. അതേ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. ” ഇന്നലെ രാത്രി ഞാനായിരുന്നു ഭാമയുടെ അമ്മ, നീയെൻ്റെ മകളും…”.

സത്യഭാമ പുഞ്ചിരിച്ചു.

” ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ… ഇനി നിനക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ തെരഞ്ഞെടുക്കൂ…”. കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ ഞാൻ ഓർമ്മിപ്പിച്ചു.

സത്യഭാമ മനസ്സുതുറന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.” ശരി അമ്മേ…”.

രചന : – ശ്രീജിത്ത് പന്തല്ലൂർ

Categories
Uncategorized

ചൂടുള്ള വാർത്ത……. ചൂടുള്ള വാർത്ത….. പട്ടാപ്പകൽ കാറിൽ വച്ച് … അനാശാസ്യം നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. പത്രക്കാരൻ പത്രക്കെട്ടുമെടുത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓടിക്കയറി പത്രവും പൊക്കി പിടിച്ച് വിളിച്ച് കൂവുകയാണ് …

രചന : – Ros Ram

ചൂടുള്ള വാർത്ത……. ചൂടുള്ള വാർത്ത….. പട്ടാപ്പകൽ കാറിൽ വച്ച് … അനാശാസ്യം നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. പത്രക്കാരൻ പത്രക്കെട്ടുമെടുത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓടിക്കയറി പത്രവും പൊക്കി പിടിച്ച് വിളിച്ച് കൂവുകയാണ് … ആരാണ് എന്നറിയാൻ ബസ്സിലുള്ളവർക്കെല്ലാം തിടുക്കം …. പപ്പടം വിറ്റ് തീർക്കും പോലെ അയാളുടെ കുട്ടിപ്പത്രം വിറ്റ് തീർന്നു…. നോക്കണേ….

ബസ്സ് വിടാൻ ഇനിയും 15 മിനിറ്റ് ഉണ്ട് ഞാനും വാങ്ങി ഒരു പത്രം …… അതിൽ വെണ്ടക്ക മുഴുപ്പിൽ ഉണ്ട് …. അനാശാസ്യ വാർത്ത…….പട്ടാപ്പകൽ കാറിൽ വച്ച് അനാശാസ്യം … നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. ..നാട്ടിലെപ്രശസ്ത ഡ്രൈവർ മനീഷിന്റെ ഭാര്യയായ റിയയും അതേ റൂട്ടിലെ ബസ്സ് ഡ്രൈവറായ ഷിനുവും .. തമ്മിലുള്ള അവിഹിതം നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിലേൽപിച്ചു … റിയയ്ക്ക് കാമുകനായ ഷിനുവിനൊപ്പമാണ് പോകാൻ ഇഷ്ടം എന്ന് പറഞ്ഞതിനാൽ ഷിനു വിന്റെ കൂടെ പറഞ്ഞയച്ചു ………..

വാർത്ത വായിച്ച് കഴിഞ്ഞപ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണീർ എന്റെ കൺതടങ്ങളെ നനയിച്ചു ….. …. കാരണം …. മനീഷേട്ടന്റെ ആദ്യ ഭാര്യയായിരുന്നല്ലൊ ഞാൻ ………….. ഫെയ്ബുക്കിലൂടെയായിരുന്നു ഞാൻ മനീഷേട്ടനെ പരിചയപ്പെട്ടത് …. ഞാൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു …. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം fb യിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ആയിരക്കണക്കിന് ലൈക്കും കമന്റും എന്നെത്തേടി എത്തിയിരുന്നു …. എല്ലാ ചിത്രങ്ങളിലും മറക്കാതെ തന്നെ എത്തുന്ന കമന്റായിരുന്നു മനീഷേട്ടന്റെ ….. അശ്വതി എന്ന എന്റെ പേരിനെ ചുരുക്കി അച്ചു എന്ന് വിളിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങളാ അച്ചു …. ഒന്നും പറയാനില്ല അത്രയ്ക്ക് ചേതോഹരം :-… അച്ചുവിന്റെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം…. അങ്ങിനെ പോകുന്നു കമന്റുകൾ …… ഒരു ദിവസം ഒരു കമന്റിന് താഴെ എനിക്കൊരു കാര്യം പറയാനുണ്ട് മെസഞ്ചറിൽ വരുവോന്ന് ചോദിച്ചു മനീഷേട്ടേൻ …. ഞാൻ മെസഞ്ചർ Use ചെയ്യാറില്ല … fb യിൽ മാത്രം പറയാനുള്ളത് പറഞ്ഞോളൂ എന്ന് …. മറുപടി കൊടുത്തു ഞാൻ ….

പ്ലീസ് അച്ചു …..അങ്ങിനെ പറയല്ലെ ഞാൻ പറയുന്നത് കേട്ടിട്ട് നീ മെസഞ്ചർ അൺ ഇൻസ്റ്റാൾ ചെയ്തോ….. ഒറ്റത്തവണ മാത്രം ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ ….. എന്ന … മനീഷേട്ടന്റെ ചോദ്യത്തിന് മുന്നിൽ എപ്പൊഴോ എന്റെ മനസൊന്നലിഞ്ഞ് പോയി ….. അങ്ങിനെയാണ് മെസഞ്ചർ ഇൻസ്റ്റാൾ ചെയ്തത് … ഹായ് അച്ചു ….. ഒത്തിരി ഒത്തിരി നന്ദിയുണ്ട് ……….. ഞാനൊരു കാര്യം പറഞ്ഞോട്ടെ…. സീരിയസാ …….. എനിക്ക് അച്ചൂനെ ഒത്തിരി ഇഷ്ടാ ….. കല്യാണം കഴിച്ചോട്ടെ ….. ഞാൻ ഒന്ന് ചിരിച്ചു മനീഷേട്ടൻ എന്നെ കണ്ടിട്ടുണ്ടോ …? എന്തിനാ കാണണത് നീ വരയ്ക്കുന്ന ഓരോ ചിത്രങ്ങളിലും നിറഞ്ഞു നിൽപുണ്ടല്ലൊ എന്റെ അച്ചു നീ….” എനിക്ക് നിന്റെ ബാഹ്യ സൗന്ദര്യം കാണേണ്ട ….നിന്റെ മനസ്സ് മാത്രം മതി എനിക്ക് ….. ” എന്നാലും ഞാനാരാ എന്താ എന്നൊക്കെ അറിയാതെ …. എങ്ങിനാ മനീഷേട്ടാ …” “അതെന്താ … അച്ചു ….അങ്ങിനെ നിന്റെ സ്വപ്നങ്ങൾ എന്റെയും സ്വപ്നങ്ങൾ ആകാൻ നിനക്കിഷ്ടമല്ലെ ….നിന്റെ ഓരോ വരകളും ഞാനത്ര മേൽ ഇഷ്ടപ്പെടുന്നു കുട്ടിയേ ….” നിനക്കാലോചിക്കാലൊ എത്ര സമയം വേണേലും എടുത്താലോചിച്ചോളൂ എന്റെ ബയോഡാറ്റയും ഫോട്ടോസും ഒക്കെ എന്റെ fb ൽ തന്നെ ഉണ്ട് ഒന്നും വ്യാജമല്ല … നിന്റെ ഫോട്ടോ fb യിൽ ഇല്ലെങ്കിലും ബയോഡാറ്റ വ്യാജമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലാ ആലോചിച്ച് തീരുമാനമെടുത്തോളു… ഇഷ്ടാണേൽ നിന്റെ വീട്ട്കാരുടെ നമ്പർ തന്നാൽ മതി … ഞാൻ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചോളാം….”

” മനീഷേട്ടനെ ആർക്കാ ഇഷ്ടാ വാണ്ടിരിക്കാ ……” “കട്ടത്താടിയും മീശയും ഉള്ള കാണാൻ പൃഥ്വിരാജിനെപ്പോലിരിക്കുന്ന മനീഷേട്ടനെ ഇഷ്ടമില്ലാ എന്ന് പറയാൻ ഞാനല്ല ഏതൊരു പെണ്ണിനും പറ്റില്ലാ….” “പക്ഷേ ! ഞാൻ കറുത്തിട്ടാ മനീഷേട്ടാ ……. എന്റെ ഫോട്ടോ കണ്ടിട്ട് മനീഷേട്ടൻ പറ …. എന്നെ കല്യാണം കഴിക്കാൻ ഇഷ്ട മാന്ന് എന്നാൽ ഞാൻ എന്റെ വീട്ട്കാരോട് പറയാം …. “….ok അച്ചു …. ഫോട്ടോ ….താ ……” ” കണ്ടിട്ട് Delete ചെയ്യണംട്ടോ …” …”ഓ…. എന്റെ അച്ചു നിനക്കെന്നെ തീരെ വിശ്വാസമില്ലെ…! i ” iഅതല്ല മനീഷേട്ടാ ….. ഞാനൊരു കല്യാണം കഴിയാത്ത പെണ്ണാ ഇതൊരു സോഷ്യൽ മീഡിയയും …. അതുകൊണ്ടാ …” ഓ…. ആയ്ക്കോട്ടെ … ഞാനെന്റെ ഒരു ഫോട്ടോ …. മനീഷേട്ടനയച്ച് കൊടുത്തു …. “ആഹാ…. സൂപ്പർ… ” മനീഷേ ട്ടന്റെ കമന്റ് വന്നു … കറുത്ത മുത്തല്ലേ എന്റെ അച്ചു ….. കറുപ്പിനും ഏഴഴകുണ്ടെടോ …….ആ … അഴകുള്ള കറുപ്പാ എന്റെ അച്ചു ന്റെ …. കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള മുഖമാ എന്റെ കുട്ടീടേ… എന്ന് പണ്ട് വല്യമ്മച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ……. ഇപ്പോ ദേ …. മനീഷേട്ടനും പറയുന്നു ……. കറുത്ത മുത്താണ് ന്നൊക്കെ ….

അതും …. സായിപ്പിനെപ്പോലെ വെളുത്ത് വെള്ളാരം കണ്ണുള്ള സുന്ദരക്കുട്ടപ്പൻ ….

ഞാനും ഒരു പെണ്ണല്ലെ….. അതും ….. തൊട്ടാ പൊട്ടണ പ്രായം …. എന്റെ മനസിലന്ന് മുതൽ മനീഷേട്ടൻ കയറിപ്പറ്റി എന്ന് വേണം പറയാൻ …. ” മനീഷേട്ടാ ….ഒരിക്കലും എന്നെ ഇട്ടേച്ച് പോകല്ലെ ഞാൻ കൊതി തീരുവോളം സ്നേഹിച്ചോട്ടെ …. എന്റെ പെണ്ണേ നിന്നെ ഞാനൊരിക്കലും ഇട്ടേച്ച് പോവില്ലാ …. നിന്റെ അച്ഛന്റെ നമ്പർ എന്റെ എനിക്ക് താ..” ഞാൻ വിളിച്ച് പറഞ്ഞോളാം…. അടുത്ത ഞായറാഴ്ച തന്നെ എന്റെ അച്ഛനും അമ്മയും നിന്റെ വീട്ടിൽ വരും ….. അടുത്ത മാസo ഞാൻ ഗൾഫിൽ നിന്ന് ലീവിന് വരുന്നുണ്ട് അപ്പൊ നമ്മുടെ കല്യാണം …. OK യല്ലേ ഡാ.

ഞാൻ കാണുന്നത് സ്വപ്നമാണോന്നറിയാൻ ഞാനെന്റെ കൈയ്യിൽ ഒന്ന് നുള്ളി നോക്കി ….. സ്വപ്നമല്ല സത്യം തന്നെ ….. അങ്ങിനെ പിറ്റത്തെ മാസം മനീഷേട്ടൻ ഗൾഫിലെ പണി നിർത്തി … … നാട്ടിൽ വന്നു… സമംഗളമായി തന്നെ ഞങ്ങൾടെ കല്യാണം നടന്നു …. പക്ഷെ ചെന്ന് കേറി രണ്ട് ദിവസം കൊണ്ട് തന്നെ മനീഷേട്ടന്റെ വീട്ടിലെ ചുറ്റുപാടെനിക്ക് നന്നായി മനസിലായി … മനീഷേട്ടന്റെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ് ഈ കല്യാണം നടന്നത് … അച്ഛനും അമ്മയ്ക്കും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടേയില്ല …. എന്റെ നിറവ്യത്യാസം … അവർക്ക് ബോധിച്ചിരുന്നില്ലാ….. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നായി എന്റെ അവസ്ഥ…. ആ വീട്ടിലെ മുഴുവൻ പണികളും ചത്തു കിടന്നെടുത്താലും അമ്മായിയമ്മയ്ക്ക് തൃപ്തിയാവുകയേ ഇല്ല…. അമ്മായിയമ്മയുടെ സാന്നിദ്ധ്യത്തിൽ അമ്മായിയച്ഛനും ആ കൂടെ നിൽക്കും … അമ്മായിയമ്മ സ്ഥിരം കൂലിവേലക്ക് പോകുന്നയാളായിരുന്നു…. ആ സമയത്ത് അമ്മായിയച്ഛൻ പറയും … അവൾടെ മുമ്പീന്ന് എനിക്കവൾടെ കൂടെ നിൽക്കാനെ പറ്റൂ …. നീയതൊന്നും കാര്യാക്കണ്ട….എനിക്ക് കുട്ടിയോട് വിരോധമൊന്നും ഇല്ലാ ട്ടോ …. എനിക്കാവാക്കുകൾ അമൃതിന് തുല്യമായിരുന്നു… പിന്നെ മനീഷേട്ടന്റെ സ്നേഹം എനിക്കാവോളം നുകരാൻ സാധിക്കുന്നുമുണ്ട് …. ആരൊക്കെ എതിരായാലും സ്വന്തം ഭർത്താവ് കൂടെയുണ്ടെങ്കിൽ ഏത് പെണ്ണിനും അത് മാത്രം മതി ഏത് വേദനയും സഹിക്കാൻ … ഗൾഫിലെ ജോലി മതിയാക്കി വന്ന മനീഷേട്ടൻ നാട്ടിലുള്ള പ്രൈവറ്റ് ബസിൽ ഡ്രൈവറായി ജോലിക്ക് കേറി …… രാവിലെ 6 മണിക്ക് പോയി വൈകിട്ട് 6 മണിക്ക് തിരിച്ചു വരും … ആ സമയത്ത് അമ്മായിയപ്പനും ഞാനും മാത്രമാകും വീട്ടിൽ … അമ്മായിയപ്പന് വലിവിന്റെ അസുഖമുള്ളതിനാൽ ജോലിക്കൊന്നും പോകാറില്ല ….പൊടിയടിച്ചാൽ തുമ്മിക്കൊണ്ടേയിരിക്കും … ഒരു ദിവസംഅമ്മായിയമ്മയും മനീഷേട്ടനും ജോലിക്ക് പോയിക്കഴിഞ്ഞ് ഞാൻ വീട്ടിലുള്ള തുണികളൊക്കെ കഴുകിയിട്ട് … ഉച്ച ഭക്ഷണവും റെഡിയാക്കി …. റൂമിൽ വന്ന് ഒന്ന് മയങ്ങിപ്പോയി …

ദേഹത്തെന്തോ …. ഇഴഞ്ഞത് പോലെ തോന്നി ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു…

നോക്കുമ്പോൾ ….. അമ്മായിയപ്പൻ എന്റെ ബെഡിലിരുന്ന് എന്നെ തഴുകുകയായിരുന്നു … ഞാൻ വേഗം ഉരുണ്ടു പിടഞ്ഞെഴുന്നേറ്റു …. ” അച്ഛാ …എന്തായിത് …” റൂമീന്ന് വെളീൽ പോ ഇല്ലേൽ ഞാൻ വിളിച്ച് കൂവും … ” “ഓ വല്യ ശീലാവതി …. എന്റെ മകനെ ചാറ്റ് ചെയ്ത് വശീകരിച്ചെടുത്തതല്ലേ …” ” ആർക്കറിയാം വേറാരെയൊക്കെ ചതിച്ചിട്ടുണ്ടാവുംന്ന് ” ” അച്ഛ റൂമിൽ കയറി ” വന്ന് അനാവശ്യം പറയരുത് “… ഞാനയാളെ ഉന്തി റൂമിന് പുറത്താക്കി വാതിലടച്ച് കുറ്റിയിട്ടു …. ഈശ്വരാ ഇതിനായിരുന്നൊ അങ്ങേര് എന്നോട് സഹതാപം കാട്ടിയത് … എങ്ങിനാ ഈ വീട്ടിൽ പിടിച്ച് നിൽക്കാ…. എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ….

.അപ്പോൾ റൂമിന് പുറത്ത് നിന്ന് അമ്മായിയപ്പന്റെ വെല്ലുവിളി കേൾക്കാം …. വൈന്നേരo അമ്മായിയമ്മ പണികഴിഞ്ഞ് വന്നതറിഞ്ഞപ്പോഴാണ് ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത് ….” ” ഓ മണവാട്ടി മയക്കത്തിലായിരുന്നോ …” ആ നല്ല സുഖമല്ലെ …. ഉണ്ടും ഉറങ്ങിയും … ഇഷ്ടം പോലെ ജീവിക്കാലോ…. കാക്കച്ചിക്ക് ….രാജ യോഗമല്ലെ രാജയോഗം …. ഞാൻ മെല്ലെ വിളിച്ചു …. അമ്മേ അതല്ല …… ” അച്ഛൻ ഞാനുറങ്ങുമ്പം റൂമിൽ വന്നമ്മേ …. എന്റെ ദേഹത്ത് ഇഴഞ്ഞ് കയറാൻ നോക്കിയപ്പോ പുറത്താക്കി വാതിലടച്ചതാ…” പേടിച്ചിട്ടാ പുറത്ത് വരാതിരുന്നത് അമ്മേടെ ശബ്ദം കേട്ടപ്പോഴാ ഇറങ്ങി വന്നെ …. ..”ദേ……. കാക്ക കറുമ്പി എന്റെ കെട്യോനെ പറ്റി വെർതെ വേണ്ടാതീനം പറഞ്ഞുണ്ടാക്കണ്ട എനിക്ക് അങ്ങേരെ നന്നായറിയാം …… അമ്മായിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാനാകെ തരിച്ച് പോയി … ഇതെല്ലാം കേട്ട് ഇപ്പഴെങ്ങിനെയുണ്ട് എന്ന നോട്ടവുമായി എന്നെ ഒന്നാക്കിച്ചിരിച്ചു അമ്മായിയപ്പൻ ” എന്ത് കണ്ടിട്ടാണോ എന്റെ പൂ പോലത്തെ പയ്യൻ ഈ കറുമ്പിയെ …. ഇഷ്ടപ്പെട്ടത് …… അതെങ്ങനാ ഏത് സമയോം കുന്ത്രാണ്ടോം ഞെക്കി ഇരിപ്പായിരിക്കും …. ആണുങ്ങളെ വലയിൽ വീഴ്ത്താനായിട്ട് …. എന്നിട്ടെന്റെ കെട്യോനും അവൾടെ അടുത്ത് ചെന്നത്രെ …. നാട്ടിലെത്ര പൂ പോലത്തെ പെൺപിള്ളേർ കിടക്കുന്നു അതിയാന് വേണോങ്കിൽ ഈ കാക്കച്ചീനെ തന്നെ വേണോ …?

ഇത് കേട്ടുകൊണ്ടാണ് മനീഷേട്ടൻ വന്നത് ….

അന്ന് വൈകിട്ടത്തെ ട്രിപ്പ് ക്യാൻസൽ ചെയ്തത് കൊണ്ട് നേരത്തെ വന്നതാണ് എന്റെ ദയനീയ ഭാവം കണ്ട മനീഷേട്ടൻ എന്റെ കയ്യും പിടിച്ച വിടെ നിന്നിറങ്ങി …. ” കെട്ടിയ പെണ്ണിനെ അന്ത:സ്സോടെ പോറ്റാനും എനിക്കറിയാ …….. മേലാൽ ഞങ്ങളീ പടി ചവിട്ടില്ല … നിങ്ങളായി നിങ്ങൾടെ പാടായി .. അങ്ങിനെ കുറച്ചകലെ ഒരു വാടകവീട് തരപ്പെടുത്തി ഞാനും മനീഷേട്ടനും അവിടെ താമസിച്ചു …..

സത്യത്തിൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗീയ നിമിഷങ്ങളായിരുന്നു അത് കരുത്തുറ്റ തന്റേടിയായ ഒരു പുരുഷന്റെ ഭാര്യാ പദവിയോളം വരൂല …. മറ്റെന്തിനും എന്ന് തോന്നിപ്പോയ അനുഭൂതി നിമിഷങ്ങൾ … ദൈവത്തിന് പോലും ഞങ്ങൾടെ സ്നേഹത്തിൽ അസൂയ തോന്നിക്കാണണം വെറും 6 മാസമേ…. ഞങ്ങൾ ടെ ആ സന്തോഷം നില നിന്നുള്ളൂ …… അച്ഛനെയും അമ്മയെയും വിട്ട് വന്നതിന്റെ മനോവിഷമം മനീഷേട്ടനെ അലട്ടാൻ തുടങ്ങി… പതിയെ പതിയെ …. മനീഷേട്ടൻ സ്വന്തം വീട്ടിലേക്ക് പോയിത്തുടങ്ങി …. അച്ഛനും അമ്മയും കുടില തന്ത്രങ്ങളുമായി സ്നേഹത്തിൽ പൊതിഞ്ഞ വാക്ചാതുര്യത്തോട് കൂടി മനീഷേട്ടനെ മാറ്റിയെടുത്തു ….. പിന്നെ പിന്നെ ആ വാടക വീട്ടിൽ ഞാൻ ഒറ്റയ്ക്കായി ….. മനീഷേട്ടനെ വിളിച്ച് ഞാൻ കരഞ്ഞ് പറഞ്ഞു ….. മനീഷേട്ടാ എനിക്കൊറ്റയ്ക്ക് നിൽക്കാൻ പേടിയാ …. മനീഷേട്ടൻ ഒന്ന് വാ…. എവിടെ കേൾക്കാൻ …. നീരാളി പിടുത്തം പോലെ മകനെ മുറുക്കി പിടിച്ച് വച്ചിരിക്കയല്ലെ അമ്മായിയമ്മ … ഒടുവിൽ എന്റെ വീട്ടിൽ ഞാൻ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് എന്റാങ്ങള വന്ന് എന്നെ കൂട്ടിക്കൊണ്ട് പോയി ….. … പിന്നീട് കോടതിയുംകേസും ഒക്കെയായി 6 മാസം …. അങ്ങിനെ ഒരു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഞങ്ങൾ വിവാഹ മോചിതരായി …. കോടതിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ മനീഷേട്ടനോട് ചോദിച്ചു ……. ” എന്നാലും എന്നോടിത് വേണമായിരുന്നോ മനീഷേട്ടാ…….. ഞാനെത്ര മാത്രം ആത്മാർത്ഥമായാണ് മനീഷേട്ടനെ സ്നേഹിച്ചത് …” മരിച്ചാലും മറക്കില്ല ട്ടോ …. അതും പറഞ്ഞ് വിതുമ്പിക്കൊണ്ടാ കോടതി പടി ഇറങ്ങിവന്നത് ഇന്നും ഓർമ്മയിലുണ്ട് ……

ഇന്നെനിക്ക് സ്നേഹ സമ്പന്നനായ ഒരു ഭർത്താവും സ്നേഹനിധികളായ രണ്ടോ മനമക്കളും ഉണ്ട് ….

ഇടക്ക് എപ്പൊഴോ … ആങ്ങള പറഞ്ഞറിഞ്ഞിരുന്നു മനീഷേട്ടന്റെ വിവരങ്ങൾ …. ഏതോ കാശ് കാരിയായ സുന്ദരി പെണ്ണിനെ വീണ്ടും കല്യാണം കഴിച്ചെന്നും …. മനീഷേട്ടന്റെ വീട്ടിൽ നിന്ന് … ഉടക്കി മനീഷേട്ടനെയും കൊണ്ട് അവൾടെ വീട്ടിലാണ് താമസമെന്നും ……. ബാക്കി ഇപ്പോ ഈ കുട്ടി പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു …. എവിടെയെങ്കിലും സുഖായി ജീവിച്ചോട്ടെ എന്ന് മാത്രമെ ഞാനാഗ്രഹിച്ചിട്ടുള്ളൂ എന്റെ കണ്ണ് നീരിന്റെ ശാപം ആ …. നിഴലിനെ പോലും സ്പർശിക്കരുതേ എന്ന് ആത്മാർത്ഥമായി. ആഗ്രഹിച്ചിട്ടേയുള്ളൂ ….. അന്നും ഇന്നും……

രചന : – Ros Ram

Categories
Uncategorized

ഇനി കാണില്ലായിരിക്കും അല്ലെ ? മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ

🖋️ Latheesh Kaitheri

ഇനി കാണില്ലായിരിക്കും അല്ലെ ?

മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ

ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം?

വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ,,,ഈ അമ്പലത്തിലും ആൽത്തറയിലും ഉണ്ണിയേട്ടൻ പോയാലും എന്നും ഞാൻ വരും എന്റെ നഷ്ട സ്വപ്ങ്ങൾക്കു ജീവൻ വെപ്പിക്കാൻ ,ഉണ്ണിയേട്ടന്റെ ഓർമ്മകളിലൂടെ ഞാൻ ജീവിക്കും,,, ദൈവം എനിക്കുതന്ന ഈ ആയുസ്സിന്റെ ആഴം അളന്നു തീരുന്നതുവരെ .

നിന്റെ വാക്കുകളിൽ മുഴുവൻ ഞാനാണ് , എന്നോടുള്ള സ്നേഹം ആണ് ,പിന്നെന്തിനാ അശ്വതി നീ മനസ്സില്ലാ മനസ്സോടെ മറ്റൊരുകുട്ടിയെ എന്നെക്കൊണ്ട് വരണം മാല്യം ചാർത്തിക്കാൻ നിർബന്ധിക്കുന്നത് ,ആ കുട്ടിയുടെ ശാപം കൂടി എന്റെ നെഞ്ചിലേക്ക് ചേർക്കുന്നത് ? നിന്റെ സ്ഥാനത്തു മറ്റൊരാളെ പ്രതിഷ്ഠിച്ചാലും അതുചൈതന്യം ഇല്ലാത്ത ജീവനില്ലാത്ത വെറുമൊരു ബിംബം മാത്രമായിരിക്കും.

അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം നശിപ്പിക്കണൊ ?

വേണം ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ എല്ലാം മറക്കണം. എന്റെ മനസ്സിൽ ഒന്നുമില്ല ,,ഞാൻ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്നതാ, പറ്റുമെങ്കിൽ ഇനി ഒരിക്കലും എന്നെ കാണാൻ ശ്രമിക്കരുത്.

അതെനിക്കു പറ്റില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. പിന്നെ എന്തിനു എന്റെ നെഞ്ചിൽ ഇത്രയും ആഴത്തിൽ നീ നിന്റെ സ്നേഹത്തിന്റെ മുള്ളിറക്കിവെച്ചു ,അതിന്റെ നോവ് മരണം വരെ എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല.

നടന്നു നീങ്ങുന്ന അവളുടെ കാലിലെ കൊലുസിന്റെ കിലുക്കം കുറഞ്ഞു കുറഞ്ഞു വന്നു.

വർഷങ്ങൾ എന്നിലേക്ക്‌ കൂട്ടിവെച്ചനിമിഷങ്ങളിൽ രാധയെ ആത്മാർത്ഥമായി സ്നേഹിക്കാൻ ശ്രമിക്കുകയായിരുന്നു ,ഓരോവട്ടവും താൻ അനിഷ്ട്ടം കാണിക്കുമ്പോഴും തനിച്ചിരുന്നു കരഞ്ഞു ആ ദുഃഖം ആരെയും അറിയിക്കാതെ അവളെന്നിലേക്കു ചേർന്നുനിൽക്കുവാനാണ് ശ്രമിച്ചത് ,എന്റെ ഒരു പുഞ്ചിരിക്കുവേണ്ടി സ്നേഹത്തോടെയുള്ള ഒരു വാക്കിനുവേണ്ടി കാലങ്ങളോളം ഒരു പരിഭവവും പറയാതെ ആ പാവം കാത്തിരുന്നു ,ഒടുവിൽ അവളുടെ നിസ്സഹായതയോടെയുള്ള കാത്തിരിപ്പിനോട് തനിക്കുതോന്നിയ സഹതാപം ഇഷ്ടമായി വളരുകയായിരുന്നു ,,അശ്വതി ഉപേക്ഷിച്ചുപോയ തന്റെ സ്നേഹം മുഴുവനായി രാധയ്ക്കു നൽകി അവളെ ഹൃദയത്തിലേക്കു ചേർത്തുനിർത്തുമ്പോൾ ഒരു തരം പകപോക്കാലാണ് തനിക്കു അശ്വതിയോടു തോന്നിയത്.

വർഷങ്ങൾ പത്തുകഴിഞ്ഞു രാധയും ഒന്നിച്ചു ഈ മഹാനഗരത്തിൽ ചേക്കേറിയിട്ടു.

ഒരിക്കൽ പോലും നാട്ടിലേക്കു പോകാൻ തോന്നിയില്ല. അപ്പോഴൊക്കെ അശ്വതിയെ, അവള് തന്നെ വേണ്ടെന്നു പറഞ്ഞു നടന്നു നീങ്ങിയപ്പോഴുള്ള ചിലങ്കയുടെ കിലുക്കവും ഓർമ്മയിൽ വന്നു നൊമ്പരപ്പെടുത്തും.

പലവട്ടം രാധ നിർബന്ധിച്ചപ്പോഴും അവളെയും മകനെയും റയിൽവേ സ്റ്റേഷൻ വരെ യാത്രയച്ചു മടങ്ങുകയാണ് പതിവ്. അവിടെയുള്ള എല്ലാ ഓർമ്മകളും തന്നെ മുറിവേൽപ്പിക്കുന്നതായതുകൊണ്ടു രാധ നാട്ടിൽപോയി തിരിച്ചുവന്നാലും താൻ ആരെക്കുറിച്ചും ഒന്നും ചോദിക്കാറുമില്ല. അതിനു ചെറിയ പരിഭവം അവൾക്കില്ലാതുമില്ല ,

അല്പം മുൻപ് വീട്ടിൽ നിന്നും ശങ്കരൻ മാമായാണ് വിളിച്ചത് ,അമ്മയ്ക്ക് തീരെ വയ്യ ,അവസാനമായി തന്നെ ഒന്നുകാണണം എന്ന്.

കാണാറില്ലെങ്കിലും അമ്മയെ എന്നും വിളിക്കും . അപ്പഴൊക്കെ ‘അമ്മ ചോദിക്കും , എന്റെ ഉണ്ണി എപ്പോഴാ അമ്മയുടെ അടുത്തേക്ക് ഒന്നുവരുക ?

കഴിഞ്ഞുപോയ വർഷങ്ങളിൽ ഒന്നും അമ്മയുടെ പ്രതീക്ഷകൾക്ക് താൻ ഉത്തരം നലകിയില്ല ,താൻ ചെയ്തത് വലിയതെറ്റാണു എന്നറിഞ്ഞിട്ടും. അപ്പോഴൊക്കെ അവളെ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന ചിന്തയിൽ യാത്ര മാറ്റിവെക്കാറാണ് പതിവ് ,ഈ അവസാനനിമിഷത്തിൽ എങ്കിലും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണം താൻ ചെയ്ത തെറ്റിന് ആ കാലിൽ വീണു കരഞ്ഞു മാപ്പിരക്കണം

കാറിൽ വരുമ്പോൾ വീണ്ടും കണ്ടു അമ്പലവും ആൽത്തറയും എല്ലാം ,ഒന്നിനും ഒരുമാറ്റവുമില്ല ,അവളും താനും എന്നും ഒന്നിച്ചുകാണുന്നതും അവളുടെ കൈകൊണ്ടു തന്റെ നെറ്റിയിലേക്ക് വെക്കുന്ന ചന്ദനത്തിന്റെ ഗന്ധം പോലും വീണ്ടും എന്നിലേക്ക്‌ ഒഴുകിവരുന്നപോലെ ,”എന്റെ ദേവിയെ ഞാൻ ഇന്നും അവളുടെ തടവറിയിൽ ആണോ ” അറിയാതെ ചിന്തിച്ചുപോയ ഒരുനിമിഷം.

കാറിൽ നിന്നറങ്ങി ,പടികൾ ഓരോന്നായി കയറി അമ്മയുടെ അടുത്തെത്തുമ്പോഴേക്കും ,,,ഞാൻ നടന്നുകയറിയ പടികളിലേക്കു കണ്ണുനട്ട് അമ്മയും യാത്രയായിരുന്നു ,എന്തായാലും അമ്മ പോയിക്കാണില്ല എന്നെ ഒരു നോക്കുകാണാതെ അമ്മയ്ക്ക് പോകാൻ കഴിയില്ല ,പാപിയാണെങ്കിലും അമ്മയ്ക്ക് എന്നെ ഒരിക്കലും വെറുക്കാൻ കഴിയില്ല ,,

നേരിട്ടുപറയാൻ വെച്ചവാക്കുകൾ ഒക്കെ അമ്മയുടെ കാലിൽ തന്റെ കണ്ണുകൾ പെയ്തിറങ്ങി പറഞ്ഞുതീർത്തു

അമ്മയുടെ ചടങ്ങുകളൊക്കെ കഴിഞ്ഞു ,നാളെ യാത്രതിരിക്കാനുള്ള ഒരുക്കത്തിലാണ് ,രാധ മകനെയും കൂട്ടി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് യാത്രപറയാൻ

ഇവിടെ ആരുമില്ലേ ?

ആരാ എന്ന് ചോദിച്ചു അകത്തുനിന്നും പുറത്തേക്കു വന്നപ്പോൾ മുന്നിൽ നിൽക്കുന്ന രൂപം കണ്ടു ഒന്ന് ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല

വീണേച്ചി ,

എന്താ ഉണ്ണി ,എന്നെ അകത്തേക്ക് വിളിക്കാത്തതു ,ഞാൻ വന്നത് ഉണ്ണിക്കിഷ്ടായില്ല അല്ലെ ?

ഏയ് ,അല്ല ,ചേച്ചി കയറി ഇരിക്കൂ ,

പഴയ ഉണ്ണി ആയിരുന്നെങ്കിൽ ഞാൻ പറയാതെ തന്നെ ഇവിടെ കയറി ഇരുന്നേനെ ,ഇതു ഇപ്പൊ

എനിക്ക് ഒരുമാറ്റവും ഇല്ല ചേച്ചി ,മാറിയത് നിങ്ങളൊക്കെ അല്ലെ ,,അന്നും ഇന്നും, ഒന്നും മനസ്സിൽ നിന്നും മാറ്റാൻ പറ്റാത്തതാണ് എന്റെ ഇപ്പോഴത്തെ ദുഃഖം ,,അശ്വതിക്ക് സുഖമാണോ ?

അപ്പൊ ഉണ്ണി ഒന്നുമറിഞില്ലേ ,,ഉണ്ണിയുടെ വേളി കഴിഞ്ഞേപിന്നെ അവള് ആ മുറി വിട്ടു പുറത്തേക്കു വന്നിട്ടില്ല ,പതിയെ പതിയെ എന്റെ കുട്ടീ അവളുടെ മനസ്സു അവളിൽ നിന്നും പിടിവിട്ടു പോകുകയാണ് ഉണ്ടായത് ,ആദ്യം ആദ്യം ആരോടും മിണ്ടാട്ടം ഇല്ലാതിരിക്കുക ഒന്നും കഴിക്കാതിരിക്കുക എന്നൊതൊക്കയാ ഉണ്ടായത് ,,പിന്നെ പിന്നെ എന്റെ അശ്വതിക്കുട്ടി അവള് നമ്മളേയൊക്കെ മറന്നു തുടങ്ങി വല്ലപ്പോഴും പറയുന്നപേര് ഉണ്ണിയുടേതാണ് ,പലയിടത്തും കൊണ്ടുപോയി ചികിത്സിച്ചു ഒരു മാറ്റവും ഇല്ല ,അവളുടെ ചിന്തകളിൽ നമ്മളിൽ ആരുമില്ല ,അല്പ്പമെങ്കിലും എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ ഉണ്ണിമാത്രമേ ഉള്ളു ,ഉണ്ണി അവളെ വന്നോന്നു കാണണം ,,എന്റെ കുട്ടിയോടൊന്നു മിണ്ടണം ,അവൾക്കു വേണ്ടി ഈ ചേച്ചിക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു കാര്യം അതുമാത്രമേ ഉള്ളു ,അതെങ്കിലും എന്റെകുട്ടിക്കുവേണ്ടി എനിക്ക് ചെയ്യണം ,അതിനുവേണ്ടി ഉണ്ണിയുടെ കാലുപിടിക്കാനും ഈ ചേച്ചി തയ്യാറാണ്

എന്താ വീണേച്ചി ,എന്തൊക്കെയാ ഈ പറയുന്നത് ,പിന്നെന്തിനാ അവൾ എന്റെ സ്നേഹം വേണ്ടെന്നു വെച്ചത് ? ഒരാണായിട്ടും കണ്ണുനഞ്ഞു വരെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതാണ് അവളെ ,അവള് വന്നില്ല ,അന്ന് അവസാനിപ്പിക്കാൻ പോയതാണ് എന്റെ ഈ ജീവൻ ,,എനിക്കുവേണ്ടിയല്ല അമ്മയുടെ കണ്ണുനീര് താഴ്ന്നിറങ്ങാത്ത മുഖം കാണാൻ വേണ്ടിയാണു പുതിയൊരു വിവാഹത്തിന് സമ്മതിച്ചത് ,പതിയെ പതിയെ എന്റെ രാധയെ സ്നേഹിച്ചുതുടങ്ങുമ്പോഴും പലപ്പോഴും അശ്വതിയെ വെറുക്കുമ്പോഴും അത് അവൾ ആണെങ്കിൽ എന്ന് മനസ്സിന്റെ മറ്റൊരു വശത്തുനിന്നും എന്റെ ഉള്ളിൽ മരിക്കാത്ത മറ്റൊരാൾ മന്ത്രിക്കുമായിരുന്നു ,,,,,,,,,,,,,,,, ,,,എനിക്കൊന്നും അങ്ങട് മനസ്സിലാകുന്നില്ല വീണേച്ചി നിങ്ങൾ പറയുന്നത് സത്യത്തിൽ എന്താണ് ഉണ്ടായത് ?

ഒരിക്കലും ഉണ്ണി ഇതറിയരുത് എന്ന് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതാണ് ,സാരമില്ല എങ്കിലും ഉണ്ണി എല്ലാം അറിയണം ,അല്ലെങ്കിൽ ഉണ്ണിയുടെ മനസ്സിൽ എന്റെ കുട്ടിയോടുള്ള വെറുപ്പുമാറില്ല ,അതുമാറണം ,എന്റെ കുട്ടി അവളൊരു പാവമാണ് ഉണ്ണി ,അവളുടെ ചിന്തകൾ മുഴുവൻ ഉണ്ണി ആയിരുന്നു ഉണ്ണിയ്ക്കുവേണ്ടയാണ്‌ അവൾ എല്ലായ്പ്പോഴും ദേവിക്ക് അർച്ചനകൾ നടത്തിയത് തിങ്കളാഴ്ച്ച വ്രതങ്ങൾ നോറ്റത് ഒക്കെ ,എങ്കിലും വിധി ,അത് എന്റെ വിഷ്ണുവേട്ടന്റെ രൂപത്തിൽ തന്നെ വരുത്തി ഈശ്വരൻ ,അതിനു ശേഷം എനിക്ക് ഒരു ദൈവങ്ങളിൽ പോലും വിശ്വാസമില്ലാതായി

കാര്യം പറയൂ വീണേച്ചി

പറയാം ഉണ്ണീ ,,വിഷ്ണുവേട്ടൻ എന്നെ വേളി കഴിച്ച ആള് ,അത്യാവശ്യം നല്ല രീതിയിൽ മദ്യപിക്കും അത് ഉണ്ണിക്കു അറിയാലോ അല്ലെ ,അതിനു ഞാനുമായി എന്നും വഴക്കായിരുന്നു ,,പക്ഷെ അപ്പോഴൊക്കെ അശ്വതിയാണ് മൂപ്പര്ക്കുവേണ്ടി വാദിച്ചു മൂപ്പരുടെ കൂടെ നിന്നിരുന്നത് ,ഒരു അനിയത്തിയോട് ഉള്ളതുപോലെ അവളോട് വലിയ ഇഷ്ടവും ആയിരുന്നു വിഷ്ണുവേട്ടന് , അന്ന് ആ നശിച്ച ദിവസം ഓപ്പോളുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തു തിരിച്ചു വരാൻ ഒരുങ്ങും നേരം അപ്രതീക്ഷിതമായ ഒരു ഹർത്താൽ കാരണം പിറ്റേ ദിവസം രാവിലയെ വീട്ടിൽ എത്താൻ കഴിഞ്ഞുള്ളു ,,അപ്പോഴേക്കും എന്റെ കുട്ടിക്ക് എല്ലാം നഷ്ട്മായിരുന്നു ,തന്റെ മദ്യത്തിന്റെ ലഹരിയിൽ സംഭവിച്ച തെറ്റുമൂലം അശ്വതിയുടെ മനോനില തെറ്റിയ അവസ്ഥ കണ്ടു സഹിക്കാൻ പറ്റാതെ വിഷ്ണുവേട്ടൻ ഒരു കഷ്ണം കയറിൽ രക്ഷനേടി ,,എല്ലാം കാണാനും അനുഭവിക്കാനും ദേവി നമ്മളെ മാത്രം ബാക്കിവെച്ചു ,,

വീണേച്ചിയുടെ കൂടെ അശ്വതിയെ കാണാൻ പുറപ്പെടുമ്പോൾ ,,അവളുടുത്തേക്കു എത്താനുള്ള തിടുക്കമായിരുന്നു മനസ്സുനിറയെ

ഇനി ഒരിക്കലും ഈ തൊടിയിൽ കാലെടുത്തുവെക്കില്ല എന്നുറപ്പിച്ചു തന്നെയാണ് അന്ന് യാത്രപറഞ്ഞു പിരിയുമ്പോൾ ഉറപ്പിച്ചത് ,ഇതാ വീണ്ടും കാലം തന്നെ ഇവിടെത്തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു ,ജനലിലൂടെ ആരെയോ നോക്കുന്ന കണ്ണുകൾ അത് തന്റെ അശ്വതിയുടേത് തന്നെ ,,ആ കണ്ണുകളിലേക്കു തന്നെ താൻ നോക്കി നിൽക്കാറുണ്ട് മുൻപ് പലപ്പോഴും ,,, അത്രയും ആകരഷണീയത ഉണ്ടായിരുന്നു അതിനു ,,ഇപ്പോഴും കുഴിഞ്ഞുനിൽക്കുന്ന കണ്ണിലും തന്നോടുള്ള സ്നേഹത്തിന്റെ ജീവൻ ബാക്കി നിൽക്കുന്നപോലെ ,,

ഉണ്ണി അവളുട മുറിയിലേക്ക് പോകുന്നതിനു മുൻപ് ,ഈ എഴുത്തു ഒന്ന് വായിച്ചു നോക്കു ,,ഉണ്ണിയുടെ വേളി നടന്നു ഉണ്ണി രാധയും ആയി ഈ നാട് വിട്ടുപോയപ്പോൾ എഴുതിയതാണ് എന്ന് തോന്നുന്നു ,,അവളുടെ മുറി വൃത്തിയാക്കുമ്പോൾ എനിക്ക് കിട്ടിയതാണ് ,അതിൽ ആദ്യ വരി വായിച്ചപ്പോൾ മനസ്സിലായി ,അത് ഉണ്ണിക്കുള്ളതാണ് എന്ന് ,,പിന്നെ അത് താൻ വായിക്കാൻ തുനിഞ്ഞില്ല ,,

വിറയ്ക്കുന്ന കൈകളോടെ കത്ത് തുറന്നു

എന്റെ മാത്രം ഉണ്ണിയേട്ടന് ( ഇനി അങ്ങനെ വിളിക്കാൻ കഴിയില്ല അല്ലെ ,എങ്കിലും ഒരിക്കൽ കൂടി ) ഉണ്ണിയേട്ടന്റെ പഴയ അശ്വതി മരിച്ചു ,ഇപ്പൊ ഇതു ജീവനുണ്ട് എന്ന് തോന്നുന്ന വെറുമൊരു പാവയാണ് ,ഈ ജീവനെനിക്കുവേണ്ട ,ഉണ്ണിയേട്ടനുവേണ്ടി ഞാൻ കാത്തുവെച്ചതൊക്കെ കാത്തുസൂക്ഷിക്കാൻ ദേവി പോലും എനിക്ക് കൂട്ടുനിന്നില്ല ,ഞാൻ വേണ്ട എന്നുപറയുമ്പോഴും എന്നെ ചേർത്തുനിർത്താൻ ഒരുങ്ങിയ ഉണ്ണിയേട്ടന്റെ സ്നേഹം ഇപ്പോഴും എന്റെ മനസ്സുപൊള്ളിക്കുന്നുണ്ട് ,എനിക്കുവേണ്ടി ഉണ്ണിയേട്ടന്റെ കണ്ണിൽ നിന്നും അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീതുള്ളികളിൽ ഞാൻ ഒലിച്ചുപോകുമോ എല്ലാം തുറന്നു പറഞ്ഞുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് പെട്ടന്ന് തന്നെ അവിടെ നിന്നും ഓടി മറയാൻ തിടുക്കം കാണിച്ചത് ,വിഷ്ണുവേട്ടൻ എന്നെ നശിപ്പിച്ച നിമിഷത്തിൽ ഞാൻ അനുഭവിച്ച അതെ വേദനയാണ് ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിന്റെ കൂടെ അന്തി ഉറങ്ങുമ്പോൾ എന്നെ നൊമ്പരപ്പെടുത്തുന്നത് ,എന്റേതുമാത്രമായ ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിന്റെ കൂടെ ,എനിക്ക് ഓർക്കാൻ കൂടി വയ്യ ,,എന്നെ ഒന്നുകൊന്നു തരുവാൻ ദേവിയോട് ഞാൻ പ്രാത്ഥിക്കുകയാണ് ,അല്ലെങ്കിൽ ഒറ്റയ്ക്ക് അത് ചെയ്യാനുള്ള ത്രാണിയെങ്കിലും ദേവി തന്നാൽ മതി ആയിരുന്നു ,, എന്നെ വെറുത്തോളു ഉണ്ണിയേട്ടൻ ,,പക്ഷെ ദേവിപോലും വെറുത്ത ഈ പാപിയെ ഉണ്ണിയേട്ടൻ ഒരിക്കലും ഓർക്കരുത് , ,, എന്റെ ഉണ്ണിയേട്ടന് നല്ലതേ വരൂ ,,,മരണം വരെ എന്റെ അർച്ചനകളും വ്രതങ്ങളും ഉണ്ണിയേട്ടന് വേണ്ടി മാത്രമുള്ളതായിരിക്കും

എന്ന് ഉണ്ണിയേട്ടന്റെ സ്വന്തം അശ്വതിക്കുട്ടി

കത്തിലെ അക്ഷരങ്ങൾ കണ്ണുനീരുവീണുപടർന്നു മുഴുവൻ നീലമയം ആയിരിക്കുന്നു ,,,,

കൊലുസിനു പകരം ചങ്ങലയണിഞ്ഞ അശ്വതിയെ ചേർത്തുപിടിച്ചു ഉണ്ണി പൊട്ടിക്കരഞ്ഞപ്പോൾ പതിവിൽ നിന്നും വിപരീതമായി അനുസരണയോടെ നിന്നുകൊടുത്ത അശ്വതിയെ കണ്ടപ്പോൾ വീണയുടെ മുഖത്തും കണ്ണുനീരിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞു .

🖋️ Latheesh Kaitheri

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്കുവേണ്ടി കുറിക്കുക 😍😍😍😍

Categories
Uncategorized

ഇന്നാണ് ദേവികയുടെ രണ്ടാം വിവാഹം…. ആർഭാടങ്ങൾ ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ച് താലികെട്ട് കെട്ട് മാത്രം…

ജോളി ഷാജി… ✍️.

ഇന്നാണ് ദേവികയുടെ രണ്ടാം വിവാഹം…. ആർഭാടങ്ങൾ ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ച് താലികെട്ട് കെട്ട് മാത്രം… സാക്ഷികളായി ദേവികയുടെ അഞ്ചുവയസ്സുകാരി മകളെ കൈപിടിച്ച് ആദ്യ ഭർത്താവിന്റെ അമ്മയും അച്ഛനും മൂന്ന് വയസുള്ള ഇളയ മോളെയുമായി ദേവികയുടെ അച്ഛനും അമ്മയും… അവളുടെ കഴുത്തിൽ മിന്നണിയിക്കാൻ ഒരുങ്ങിവന്നിരിക്കുന്ന സുഭാഷിന്റെ കൈകളിൽ തൂങ്ങി അയാളുടെ മക്കളായ പതിനൊന്ന് വയസ്സുകാരായ ഇരട്ട പെൺകുട്ടികളും മാത്രം..

ദേവിക ഒട്ടും സന്തോഷമില്ലാതെ അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി… അവളുടെ മനസ്സ് വായിച്ചെടുത്ത ശാരദാമ്മ നേർത്ത നെടുവീർപ്പോടെ പുഞ്ചിരിച്ചു… അവൾ അമ്മായി അമ്മയായിരുന്ന രാജമ്മയെ നോക്കി അവർ ചിരിയോടെ കണ്ണടച്ച് കാണിച്ചു… ആ കണ്ണടച്ചതിൽ നിന്നും ദേവികയ്ക് മനസ്സിലായി അവരൊക്കെ സന്തോഷത്തിൽ ആണെന്ന്…

സുഭാഷിന്റെ മക്കളായ ആത്മികയും സ്വാസികയും ലച്ചുമോളെ നോക്കി ചിരിക്കുന്നുണ്ട് പക്ഷെ അവൾ മെല്ലെ മുത്തശ്ശിയുടെ പിന്നിലേക്ക് മാറി… കിച്ചുമോൾ അമ്മയുടെ കയ്യിലേക്ക് ചാടനായി തിടുക്കം കൂട്ടുന്നുണ്ട്…

അകത്തു പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ജപിച്ചു താലി പൂജിക്കുന്ന തിരക്കിൽ ആണ്… സുഭാഷ് ദേവികയെ നോക്കി… അവൾക്ക് മുഖത്ത് ഒരു സന്തോഷവും കാണുന്നില്ല..

“എടോ താനെന്താ ആകെ ഡിസ്റ്റർബ് ആയതുപോലെ… ഈ സമയത്ത് എങ്കിലും ഒന്ന് ചിരിച്ചു കൂടെ…”

അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് സുഭാഷ് കണ്ടു…

“ദേവിക എന്താ ഇത് ആളുകൾ ശ്രദ്ദിക്കും കണ്ണു തുടക്കു…”

ദേവിക കയ്യിലിരുന്ന തൂവാലകൊണ്ട് കണ്ണുകൾ മെല്ലെ ഒപ്പി… എഴുവർഷങ്ങൾക്ക് അപ്പുറത്തേക്ക് അവളുടെ ഓർമ്മകൾ ഓടിപ്പോയി.. നിറയെ ആഭരണങ്ങൾ അണിഞ്ഞു കേരള സാരിയുടുത്തു മുല്ലപ്പൂ ചൂടി നിൽക്കുന്ന തന്നിലേക്കു തന്നെ നോക്കി ദൂരേന്ന് നടന്നുവരുന്ന അർജ്ജുവേട്ടൻ… തന്റെ തൊട്ടടുത്തു വന്നു നിന്നിട്ടു ആരും കേൾക്കാതെ കാതിൽ മെല്ലെ പറഞ്ഞു..

“സത്യത്തിൽ ഇത് കാവിലെ ഭഗവതി തന്നെയാണോ….”

അദ്ദേഹത്തിന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച തന്നോട് കൂട്ടുകാരികൾ ഒക്കെ അടക്കം പറഞ്ഞു..

“എടോ ശിവനും പർവതിയും പോലുണ്ട് രണ്ടാളും…”

പലരും താനും അർജ്ജുവേട്ടനും ഒരുമിച്ച് പോകുമ്പോൾ നോക്കി നിന്നിട്ടുണ്ട്… പക്ഷെ വിധി തന്നിൽ നിന്നും തട്ടിയെടുത്തു തന്റെ ജീവനെ… ഇളയ മോളെ പ്രസവിച്ചു മൂന്ന് മാസം തികഞ്ഞപ്പോൾ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ സന്തോഷത്തോടെ വന്നതാണ്… മരണം ആക്‌സിഡന്റ് ആയി കടന്നു വന്നപ്പോൾ തകർന്നു പോയത് തന്റെ ജീവിതമാണ്…

കുഞ്ഞിന് ഒരു വയസ്സ് ആയപ്പോൾ തൊട്ട് ഏട്ടന്റെ അമ്മയും അച്ഛനും ഒരോ നിമിഷവും പറയും…

“മോളെ എത്രയെന്നു വെച്ചാണ് ഈ കുഞ്ഞുങ്ങളെയും കൊണ്ട് നീ ഈ വിധവ വേഷം കെട്ടി ജീവിക്കുന്നത് … രണ്ടു പെൺകുട്ടികൾ ആണ്… അതുങ്ങൾ അച്ഛന്റെ സ്നേഹം അറിഞ്ഞിട്ടേ ഇല്ല…”

“ഞാൻ ഇവിടെ ഇങ്ങനെ ഏട്ടന്റെ ഓർമ്മകൾ ആയി ഒതുങ്ങി ജീവിച്ചു കൊള്ളാം അച്ഛാ…”

“മോളെ നീ വേറൊരു വിവാഹം കഴിക്കുന്നത്‌ നിന്റെ മാത്രം ഭാവിക്കു വേണ്ടി അല്ല… ഈ കുഞ്ഞുങ്ങളെ വളർത്തേണ്ടേ നിനക്ക്… അതും രണ്ടു പെൺകുഞ്ഞുങ്ങൾ…”

“അച്ഛനും അമ്മയ്ക്കും ഒരു ഭാരമാണോ ഞാനും മക്കളും…”

“ഭാരമോ… മോളെ നീയൊരിക്കലും അങ്ങനെ ചിന്തിക്കരുത്… നാളെ എനിക്കോ ഇവൾക്കോ എന്തെങ്കിലും സംഭവിച്ചാൽ നിനക്കാരുണ്ട്… ഇപ്പോ തന്നെ എന്റെ ചെറിയ വരുമാനത്തിൽ നിന്നാണ് നമ്മൾ എല്ലാം ചെയ്യുന്നത്.. കുട്ടികൾ വളരുകയാണ്… അവരെ പഠിപ്പിക്കണം ഡ്രസ്സ് വേണം ഭക്ഷണം കൊടുക്കണം എല്ലാം കൂടി…”

“ഞാനും ജോലിക്ക് എന്തേലും പോകാം അച്ഛാ.. ”

“ജോലിക്കോ… എന്ത് ജോലി… പത്തു വരെ പഠിച്ച നിനക്ക് എന്ത് ജോലി… ഇപ്പോളും വീട്ടുകാര്യങ്ങൾ പോലും ചെയ്യാൻ പ്രാപ്തിയാവാത്ത നിന്നെ ജോലിക്ക് വിട്ടാൽ അർജ്ജുന്റെ ആത്മാവ് എന്നോട് കോപിക്കും… അതുമല്ല നീ ചെറുപ്പമാണ് ആൺതുണ ഇല്ലാത്ത നിനക്ക് ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും മോളെ…”

പിൻകഴുത്തിൽ ഒരു വിരൽസ്പർശം അറിഞ്ഞപ്പോളാണ് അവൾ ഓർമ്മകളിൽ നിന്നും വിമുക്ത ആയതു… മുൻപിൽ താലിയുമായി നിൽക്കുന്ന സുഭാഷേട്ടൻ പിന്നിൽ ആരോ മുടി ഉയർത്തി പിടിച്ചിരിക്കുന്നു… അറിയാതെ കൈകൾ കൂപ്പിയ അവളുടെ മിഴികളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി..

ദേവികയുടെ കരം പിടിച്ചു അമ്പലത്തിനു വലം വെക്കുമ്പോൾ അവന് അറിയാൻ പറ്റുന്നുണ്ടായിരുന്നു അവളുടെ നെഞ്ചിടിപ്പ്..

സുഭാഷിനൊപ്പം കാറിൽ ദേവികയേ കൈപിടിച്ച് കയറ്റിയത് അർജുന്റെ അമ്മയാണ്… അവൾ കിച്ചു മോളെ എടുക്കാൻ കൈനീട്ടി…

“വേണ്ട നിങ്ങൾ ഈ കാറിൽ പൊയ്ക്കോളൂ.. കുട്ടികളുമായി ഞങ്ങൾ വന്നോളാം…”

രാജമ്മ തന്നെ കാറിന്റെ ഡോർ അടച്ചു… അമ്മയുടെ നേരെ നോക്കി കരയാൻ തുടങ്ങിയ കിച്ചുമോളെ ആത്മികയും സ്വാസികയും ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

സുഭാഷിന്റെ വീട്ടിൽ നിലവിളക്കുമായി പ്രായമായ അവന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു… അച്ഛനിൽ നിന്നും അവൾ നിലവിളക്കു വാങ്ങി ആ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ പിന്നിൽ നിന്നും രാജമ്മയും ശാരദാമ്മയും കുരവയിട്ടു.. അകത്തെ പൂജാമുറിയിൽ ദേവിക നിലവിളക്കു വെച്ച് പ്രാർത്ഥിച്ചു…

സുഭാഷ് ഏല്പിച്ചിരുന്ന കാറ്ററിംഗ് പാർട്ടി ആഹാരം കൊണ്ടുവന്ന് വെച്ചിട്ടുണ്ടായിരുന്നു… എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു… കുട്ടികൾ നാലുപേരും അപ്പോളേക്കും നല്ല കൂട്ട് ആയി മാറിയിരിന്നു…

നാലുമണിക്ക് ചായയും കുടിച്ചിട്ടാണ് അച്ഛന്മാരും അമ്മമാരും പോകാൻ ഇറങ്ങിയത്… ശാരദാമ്മയുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് ദേവിക കണ്ടു… അർജുന്റെ അച്ഛനും അമ്മയും നല്ല സന്തോഷത്തിൽ ആയിരുന്നു… രാജമ്മ പോകാൻ നേരം സുഭാഷിന്റെ കയ്യിൽ പിടിച്ചു…

“മോനെ ഞങ്ങടെ മോളായിരുന്നു അവൾ… നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങുന്നത്… ആ കുഞ്ഞുങ്ങൾക്ക് നീ നല്ലൊരു അച്ഛൻ ആയിരിക്കും എന്ന് അമ്മക്കറിയാം… ഇവൾക്ക് നല്ലൊരു ഭർത്താവും… അതുപോലെ ഞങ്ങൾക്ക് നീ ഞങ്ങടെ മകൻ ആയിരിക്കണം എന്നും…”

രാജമ്മ കരഞ്ഞു പോയി അപ്പോളേക്കും… ആർജ്ജുൻ ആ അമ്മയെ ചേർത്തു പിടിച്ചു…

“അമ്മേടെ മോൻ തന്നെയാണ് ഞാൻ ഇനിയും അങ്ങനെ ആയിരിക്കും… ഇനി ഈ കണ്ണുകൾ നിറയരുത്… എപ്പോൾ തോന്നിയാലും ഇങ്ങോട് ഓടി വരണം.. ഞങ്ങളും വരാം അങ്ങൊട്… എന്റെ മക്കൾക്ക്‌ രണ്ടു മുത്തശ്ശിമാരെയും മുത്തശ്ശൻ മാരെയും കിട്ടിയല്ലോ…”

അവർ യാത്ര പറഞ്ഞു പോയപ്പോൾ ദേവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ആത്മികയും സ്വാസികയും കുഞ്ഞമ്മയെ കെട്ടിപിടിച് അശ്വസിപ്പിച്ചു…

“എന്തിനാ കരയുന്നത്… ഞങ്ങടെ അച്ഛൻ പാവമാണ് മുത്തശ്ശനും… ഞാനും സ്വാസിയും കൂടാം കേട്ടോ എല്ലാ ജോലിക്കും.. കുഞ്ഞമ്മ എന്ന് വിളിക്കാൻ ആണ് അച്ഛൻ പറഞ്ഞത് പക്ഷെ ഞങ്ങൾ അമ്മയെന്ന് വിളിച്ചോട്ടെ…ലച്ചുമോളും കിച്ചുമോളും അങ്ങനെ അല്ലേ വിളിക്കുന്നത്‌…”

“അങ്ങനെ മതി… ഞാൻ ഇനി നിങ്ങടെ അമ്മയാണ് കേട്ടോ…”

ദേവിക കുനിഞ്ഞു അവരെ രണ്ടാളെയും ചുംബിച്ചു… രാത്രിയിൽ ഭക്ഷണം കഴിച്ചു അടുക്കളയിൽ പാത്രം കഴുകാൻ രണ്ടാളും അമ്മയെ സഹായിച്ചു… ലച്ചുമോളും കിച്ചുവും സുഭാഷിന്റെ മടിയിൽ ആയിരുന്നു അപ്പോളൊക്കെ… അച്ഛൻ ഭക്ഷണം കഴിച്ചു കിടന്നു..

ദേവിക കുട്ടികളെ മേല് കഴുകി ഉടുപ്പൊക്കെ മാറ്റി ഉറങ്ങാൻ വിളിച്ചു… പക്ഷെ നാലാളും ഒറ്റകെട്ടായി നിന്നു… അവർ ഒരുമിച്ചു ഒരു മുറിയിലെകിടക്കു എന്ന്..

“എങ്കിൽ കിച്ചു വാ അമ്മേടേം അച്ഛന്റെയും കൂടെ കിടക്കാൻ…”

“വേണ്ട, വേണ്ട അമ്മ പോ… ചേച്ചി കൂടെ ഉറങ്ങു ഞാൻ…”

അങ്ങനെ നാൽവർ സംഘം ഒരു മുറിയിലെ കട്ടിലിൽ നിരന്നു കിടന്നു ഉറക്കത്തിനായി… സ്വാസികക്കും ആത്മീകയ്ക്കും നടുവിലായി കിച്ചുവും ലച്ചുവും..

ദേവികയ്ക്ക് മേല് കഴുകാൻ കേറിയപ്പോൾ മുതൽ ഉള്ളിൽ വീണ്ടുമൊരു ഭയം.. ഈശ്വരാ ഇന്ന് പുതിയൊരു ആൾക്കൊപ്പം തന്റെ ആദ്യത്തെ രാത്രി ആണ്… ആർജ്ജുവേട്ടനൊപ്പം കിടക്ക പങ്കിട്ടതൊക്കെ അവളുടെ ഓർമ്മയിലേക്ക് വന്നു… അവൾ തന്റെ മാറിടത്തിലൂടെ വിരൽ ഓടിച്ചു… ഇടിഞ്ഞു തൂങ്ങിയ മുലകൾ… നിറയെ പാടുകൾ വീണ വയറും തുടയും… ഈശ്വരാ ഇതൊക്കെ കാണുമ്പോൾ സുഭാഷേട്ടൻ എന്ത് വിചാരിക്കും… അയാൾക്ക്‌ വെറുപ്പാകുമോ.. ലച്ചുമോളെ പ്രസവിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ആർജ്ജുൻ പറഞ്ഞത് അവളുടെ കാതുകളിൽ മുഴങ്ങി… “ഒരു പേറു കഴിഞ്ഞപ്പോളേക്കും മുലയും തൂങ്ങി വയറും ചാടി… ഇത്രേ ഉള്ളെടി പെണ്ണ്…”

അവൾ കുളികഴിഞ്ഞു ഭയത്തോടെയാണ് റൂമിലേക്ക്‌ ചെന്നത്…

“ദേവീ… എന്താ ഇപ്പോളും തന്റെ മുഖം വല്ലാതിരിക്കുന്നതു… തനിക്ക് എന്നെ ഇഷ്ടമായില്ലേ ഇപ്പോളും..”

അവളുടെ കയ്യിൽ പിടിച്ചു ബെഡിലേക്കു ഇരുത്തി സുഭാഷ്…

“അത് ഏട്ടാ ഞാൻ ഒരു ഭാര്യ ആയിരുന്നില്ലേ… രണ്ടു പ്രസവിച്ചവളും..”

“അതിനെന്താ എന്റെ കാർത്തിക ഒറ്റപ്രസവത്തിൽ രണ്ടു മക്കളെ എനിക്ക് തന്നതാ… ഏഴെട്ട് കൊല്ലം ഒരുമിച്ചു ജീവിക്കുകയും ചെയ്തു… പ്രതീക്ഷിക്കാതെ വന്ന രോഗം അവളെ തട്ടിയെടുത്തു പോകുമ്പോൾ തളർന്നു പോയവനാണ് ഞാനും… പക്ഷെ എന്റെ മക്കൾക്കായി ഞാൻ പുനർജനിച്ചു… ദേ ഇന്നിപ്പോ അവർക്ക് ഒരമ്മയും അനുജത്തിമാരും ആയി.. തനിക്ക് എന്നെ അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുട്ടികൾക്കൊപ്പം പോയി കിടന്നോളു… എനിക്ക് പരാതി ഇല്ല..”

“അതല്ല ഏട്ടാ… ഏട്ടന് എന്നെ ഇഷ്ടമാകുമോ എന്നാണ് എന്റെ വിഷമം..”

“ഇഷ്ടമായത് കൊണ്ടല്ലെ ഞാൻ തന്നെ കെട്ടിയതു… എന്നിട്ട് ഇപ്പൊ..”

“എന്റെ നഗ്നത കാണുമ്പോൾ എന്നോടുള്ള ഇഷ്ടം കുറയും ഏട്ടന്… അതാണ് എന്റെ പേടി…”

സുഭാഷ് പൊട്ടിച്ചിരിച്ചു..

“എടി പൊട്ടിപ്പെണ്ണേ… എന്റെ ഭാര്യയെയും പ്രസവത്തിനു ശേഷം കണ്ടതല്ലേ ഞാൻ… എന്തിനേറെ.. എന്റെ അമ്മ മുണ്ട് ഉടുത്ത് നടക്കുമ്പോൾ പലപ്പോഴും ഞാൻ ആ വയറിൽ തൊട്ടുനോക്കി സങ്കടപ്പെടും… ആ എന്നോട് ആണല്ലേ…”

അവൾ ചമ്മിയ ചിരിയോടെ മുഖം പൊത്തി.. സുഭാഷ് അവളുടെ കരങ്ങൾ പിടിച്ചു മാറ്റി നെറ്റിയിൽ അമർത്തി ചുംബിച്ചു…

ജോളി ഷാജി… ✍️.

Categories
Uncategorized

” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം തന്റെ ഈ തോന്നിവാസം സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല….”

രചന : – ചിലങ്ക (അല്ലി)

” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം തന്റെ ഈ തോന്നിവാസം സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല….” അറത്തുമുറിച്ച് അത്രയും ഞാൻ പറയുമ്പോൾ എന്റെ സമനില തെറ്റിയിരുന്നു.. എന്റെ ക്ഷമ നശിച്ചിരുന്നു.ക്രോധംക്കൊണ്ട് ഞരമ്പ് വലിഞ്ഞുമുറുകിയിരുന്നു.അയാളെ വീണ്ടും ഉറ്റു നോക്കി… മുന്നിൽ നിൽക്കുന്നത് ഒരാഴ്ച മുന്നേ തന്റെ കഴുത്തിൽ താലികെട്ടിയവൻ ആൾക്കാരെ വിറയ്പ്പിക്കുന്നയൊരു കോളനിഗുണ്ട അല്ലെങ്കിൽ തല്ലാനും കൊല്ലാനും നടക്കുന്ന വേട്ട മൃഗം…. ” ഭദ്രൻ “.ഇരുണ്ട നിറത്തിൽ ഉറച്ച ശരീരം. ചുവന്നക്കണ്ണുകൾ. കാണുമ്പോൾത്തന്നെ ഭയക്കും…. ആ അവനോട് താൻ നേർക്ക് നേർ സംസാരിക്കുന്നു. ഇന്നലെവരെ നേരെ നോക്കാൻപ്പോലും അറപ്പായിരുന്നു. പേടിയായിരുന്നു….

” നീ ഇവിടെ നിൽക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ലെടി. ആർക്കും വേണ്ടാതെ എന്റെ ഈ കുപ്പയിൽ വലിച്ചെറിഞ്ഞിട്ട് പോയതാ നിന്റെ വീട്ടുകാർ . അല്ലാതെ ഈ ഭദ്രൻ നിന്റെ പാവാടയുടെ മണംപ്പിടിച്ച് വന്നതല്ല…. “കള്ളുംക്കുടിച്ച് നാക്ക് ക്കുഴഞ്ഞുക്കൊണ്ട് പറയുന്നവന്റെ ദേഹത്ത് നിന്ന് വമിക്കുന്ന ദുർഗ്ഗന്തത്തേക്കാൾ അവന്റെ വായിൽ നിന്നും വീഴുന്ന വാക്കുകൾ അവളിൽ അസ്വസ്ഥതയുണ്ടാക്കി…. അവളുടെ കണ്ണുകൾ നിറയാൻ വെമ്പി.നെറികെട്ടവനാണെങ്കിലും അവൻ പറഞ്ഞതിലെന്താ തെറ്റ്.സ്വന്തം മോളായിരുന്നെങ്കിൽ ഇത്രയും വൃത്തിക്കെട്ടവന് തന്നെ കെട്ടിച്ച്ക്കൊടുക്കുവോ. അല്ലെങ്കിലും അതങ്ങനെയല്ലേ വരുള്ളൂ. ചോദിക്കാനോ പറയാനോ തന്തയോ തള്ളയുമില്ല. ഇത്രയും വർഷം ഇളയച്ചന്റെയും ഇളയമ്മയുടെയും വേലക്കാരിയായി ജീവിച്ചു… കരഞ്ഞു തീർത്ത രാത്രികൾ പകലുകൾ പിന്നീട് കണ്ണീരിന് പ്പോലും തന്നോട് അറപ്പായി. പ്ലസ് ടുവരെ നന്നായിപ്പടിച്ചു. ക്ലാസ്സിൽ ഫസ്റ്റല്ലെങ്കിലും അത്യാവശ്യം മാർക്കോടെ ജയിച്ചു. പഠിക്കുന്ന അധ്യാപകരോട് ആരാധനയുള്ളതുക്കൊണ്ടാകാം മനസ്സിൽ ടീച്ചറാകണമെന്നുള്ള ആഗ്രഹംപ്പൊട്ടിമുളച്ചത്. എന്റെ വേദനകൾ എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ പൊരുതി ജയിച്ചേനെ പക്ഷെ…. തന്റെ പേരിലുള്ള ഇച്ചിരി വസ്തു നേടിയെടുക്കാൻ വേണ്ടി വിശപ്പിന് പട്ടിക്കിട്ടുക്കൊടുത്ത് എല്ലും കഷ്ണത്തിന്റെ അവസ്ഥയായി തന്റെ. പ്ലസ് ടു കഴിഞ്ഞ് രണ്ട് വർഷം ഒന്നിനും വിടാതെ തന്നെ പിടിച്ചു നിർത്തി.അവസാനം.. അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി

“എന്താടി നിന്റെ മിണ്ടാട്ടം മുട്ടിയോ ഏഹ്…” അവളുടെ ദേഹത്ത് തട്ടിക്കൊണ്ട് ഭദ്രൻപ്പറഞ്ഞതും അറപ്പോടെ ആ കൈകളവൾ തട്ടിമാറ്റി.

“തൊട്ടുപ്പോകരുതെന്നെ…വേറെ നിവർത്തിയില്ലാതെ ഇത്രയും വൃത്തിക്കെട്ട മനുഷ്യനാ നിങ്ങളെന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ഈ താലിയ്ക്ക് മുന്നിൽ തല കുനിച്ച് നിന്നത്.എന്നുകരുതി കണ്ട വേശ്യകളെക്കൊണ്ടുവന്ന് എന്റെ മുന്നിൽ കിടത്താമെന്ന് കരുതണ്ട…” കൈ ചൂണ്ടി അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞുപ്പോയി. കൺമുന്നിൽ വെളിയിൽ ഭദ്രനേയും അവനോടൊട്ടി നിൽക്കുന്ന നാട്ടിലെ വേശ്യയുമായിരുന്നു..അറിയാം ഒരു വൃത്തിക്കെട്ട കാണ്ടാമൃഗമാണ് തന്റെ ഭർത്താവെന്ന്. കള്ളും കഞ്ചാവും പെണ്ണുമെല്ലാം അവന്റെ ഉന്മാദമാണെന്ന്. പക്ഷെ കണ്ണിന് മുന്നിൽ ഒന്നും അംഗീകരിക്കാൻ പറ്റുന്നില്ല. തന്റെ ഭർത്താവാണ്. താലികെട്ടിയവൻ. അവനെത്ര വൃത്തിക്കെട്ടവനാണെകിലും അന്യ സ്ത്രീയുടെ ചൂട് തേടിപ്പോകുന്നത് ഒരു ഭാര്യയ്ക്ക് അംഗീകരിക്കാൻ പറ്റുമോ?

“ശരി… എന്നാൽ നീ വാ ഒന്നുവല്ലെങ്കിൽ എന്റെ ഭാര്യയല്ലേ നീ? ഞാൻ താലിക്കെട്ടിയപ്പെണ്ണ്. എനിക്ക് പൂർണ അവകാശമുള്ള ഉരുപ്പടി. വാടി വാ…” അവളുടെ കൈയ്യിൽപ്പിടിച്ച് വലിച്ചതും ഉണ്ണി നേരെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചുനിന്നും. അവളുടെ ഹൃദയം വല്ലാതെയിടിച്ചു.. ഭദ്രന്റെ നെഞ്ചിലെ താളം അവളുടെ സിരകളെ തളർത്തുന്നപ്പോലെയവൾക്ക് തോന്നി.മനസ്സിന്റെ കോണിലെവിടെയോ ഒരു പിടപ്പോടെ അവനെ തെള്ളിമാറ്റിയവൾ ഓടി ആ കുഞ്ഞുവീട്ടിലെ ഒരു മുറിയിലവൾക്കേറി കതകടച്ചു. ഭദ്രൻ മുറിയുടെ വാതിലിന്റെയടുത്തേക്ക് മെല്ലെ മെല്ലെ നടന്നു. അടച്ചുറപ്പില്ലാത്ത മുറിയിൽ അഭയം തേടിപ്പോയവളെയോർത്ത് പുച്ഛത്തോടെ ഭദ്രൻ ഓർത്തു. കൈയ്യുയർത്തി വാതിൽ തെള്ളി തുറക്കാനായിപ്പോയതും പ്പെട്ടെന്നവന്റെ കൈകൾ താഴ്ന്നു…. ” ഒരു പെണ്ണിന്റെ ബലഹീനതയെ മുതലാക്കുന്നവൻ ആണല്ല ഭദ്ര…. “സ്വയംപ്പറഞ്ഞുക്കൊണ്ട് മെല്ലെ വെളിയിലേക്കിറങ്ങി…

_________

മുന്നിൽ തെളിഞ്ഞു നിൽക്കുന്നതൊരുപ്പെണ്ണാണ്.അവളുടെക്കണ്ണുകളിലെ തളംക്കെട്ടിയ വേദന അവന്റെ ഹൃദയത്തിൽ ചിത്രം വരച്ചു. നരച്ച ചുരിദാർ അവളെ സുന്ദരിയാക്കി. അവളുടെ നെറ്റിയിലെ കറുത്തപ്പൊട്ട് അവളുടെ മനസ്സിലെ വേദനയെ ചൂണ്ടി കാണിച്ചു. വരണ്ട ചുണ്ടിലെ നേർത്ത പുഞ്ചിരി അവനെ ആകർഷിച്ചു. ഭദ്രൻ വേഗം കണ്ണ് തുറന്നു. ഉമ്മറത്തിണ്ണയിൽ ഇന്നലെ ബോധമില്ലാതെ കിടന്നതാണവൻ. ഇപ്പോൾ ഉറങ്ങിയെന്നൊന്നും നിച്ഛയമില്ല. അല്ലെങ്കിലും പണ്ടേയങ്ങനെയാണ്. അനാഥാലത്തിലെ മതില് ചാടുമ്പോൾ ഓർത്തില്ല തല്ലാനും കൊല്ലാനും നടക്കുന്ന ഒരുത്തനാകും താനെന്ന്. കൊണ്ടും കൊടുത്തും ജീവിച്ചു..ആരെയും വകവെച്ചില്ല. ആരുടെയും കത്തിമുനയിൽ ഭയന്നില്ല. ഒന്നും സമ്പാദിച്ചിട്ടില്ല. വാടകവീട്ടിലെ ചെറ്റ മുറിയിൽ തന്നിഷ്ടത്തിന് ജീവിച്ചു. ചോദിക്കാനും പറയാനും ഒരുത്തനും അടുക്കില്ല.കാരണം ഭയം.

മൂരി നിവർത്തി ഭദ്രൻ ചുറ്റും നോക്കി മഴ പെയ്തുമാറിയ അന്തരീഷം. മിറ്റത്ത് വെള്ളം തളംക്കെട്ടി നിൽപ്പുണ്ട്. വല്ലാത്ത തണുപ്പും.ഇന്നലത്തെ കാര്യം അവന്റെ ഓർമ്മകളിൽ തെളിഞ്ഞു വന്നതും ഭദ്രൻ അകത്തേക്ക് തലയെത്തി നോക്കി. കല്യാണം കഴിഞ്ഞന്നുമുതൽ രാവിലെ ഒരു കട്ടൻ തനിക്ക് പതിവാണ്.താൻ എണിക്കുമ്പോൾ മുന്നിൽ ഗ്ലാസ്‌ വെച്ചിട്ട് മിണ്ടാതെപ്പോകുന്നവളെ ഓർത്തതും മെല്ലെ കിടന്നയിടത്ത് നിന്നും എഴുന്നേറ്റ് അകത്ത് കയറി.

________

മുഖത്ത് വെള്ളം ഇറ്റിറ്റുവീണപ്പോഴാണ്‌ കണ്ണ് തുറന്നത്.കണ്ണ് ചിമ്മി മുകളിലേക്ക് നോക്കിയപ്പോൾ കണ്ടു ഓടിന്റെ ചെറിയ വിടവിൽക്കൂടി തന്റെ ദേഹത്ത് വീഴുന്ന മഴത്തുള്ളികളെ.തന്റെ ജീവിതവും ഇങ്ങനെയല്ലേ. ഒരു മഴത്തുള്ളിയെപ്പോലെ അവസാനം ചിന്നിച്ചിതറി ഓരോ ഭാഗത്തേക്ക്..

മുന്നിൽ ഭദ്രന്റെ രൂപം തെളിഞ്ഞു വന്നു. താനൊരു വിഢിയാണ്. എന്തുകൊണ്ട് ഇപ്പോഴുള്ള ധൈര്യം നേരത്തെ കാണിച്ചുക്കൂടായിരുന്നു. അല്ലെങ്കിൽ അയാളെ കല്യാണം കഴിക്കണമെന്നകാര്യം അവതരിപ്പിച്ചപ്പോൾത്തന്നെ തനിക്കെതിർക്കാമായിരുന്നു. പക്ഷെ അന്നേരo ഉള്ളിൽ താൻ നിൽക്കുന്നിടമൊരു നരകമാണെന്ന ചിന്തയെയുള്ളായിരുന്നു. താൻ അനുഭവിക്കുന്ന വേദനയ്ക്കും കണ്ണീരിനും അപ്പുറംവേറെ എവിടെയായാലും കാണില്ലെന്ന ചിന്ത.എല്ലാം തന്റെ മണ്ടത്തരം. അവളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ കുറച്ചാശ്വാസം ഭദ്രനുമായി ജീവിച്ചതിന് ശേഷം തനിക്ക് വന്നിട്ടുണ്ട്. മൂന്ന് നേരം വയറു നിറച്ച് ആഹാരം കഴിക്കാം. ആരുടെയും എച്ചിൽ പാത്രത്തിൽ ചോറിട്ട് തിന്നേണ്ട. കീറിപ്പറിയാത്ത കുറച്ച് തുണികളുണ്ട്. കിടക്കാൻ കുഞ്ഞു കട്ടിലുണ്ട്. പുതയ്ക്കാൻ പുതപ്പുണ്ട്.എല്ലാത്തിനുമുപരി ധൈര്യത്തോടെ ഏത് പാതിരാത്രിവേണമെങ്കിലും റോഡിലൂടെ നടക്കാം. ഒരുത്തനും തന്നെ മോശമായി ഒന്ന് നോക്കുകപ്പോലും ചെയ്യില്ല.കാരണം താൻ ഭദ്രന്റെ പെണ്ണാണ്…

ഭദ്രന്റെ ചുമ കേട്ടപ്പോഴാണ് ഉണ്ണിമായ ചിന്തകളിൽ നിന്നും ഉണർന്നത്. മുന്നിൽ കയ്യുംക്കെട്ടി നിൽക്കുന്നവനെ കണ്ടതും മനസ്സിൽ ഇന്നലെ തന്റെ മുന്നിൽ കണ്ട കാഴ്ചയായിരുന്നു. വല്ലാത്ത ദേഷ്യമവൾക്ക് തോന്നി. കണ്ടാൽ കാണ്ടാ മൃഗമാണെങ്കിലും അറിയാതെ അല്പം അലിവ് തോന്നി. കാരണം ഇന്നലെയല്ലാതെ വേറെയൊരു ദിവസംപ്പോലും മോശമായിത്തന്നെ നോക്കിയിട്ടില്ല….

“എന്താടി ചിന്തിക്കുന്നത്.? എന്റെ കൈയ്യിൽ നിന്നെങ്ങനെ രെക്ഷപ്പെടാമെന്നാണോ.?? നടക്കില്ലടി …. നടക്കില്ല….” പുച്ഛത്തോടെ അലറിപറയുന്നവനോട് ദേഷ്യം തോന്നി. ചാടിപ്പിടിച്ച് എഴുന്നേറ്റ് അവന്റെയടുത്തേക്ക് നടന്നു.

” അധികം വർത്താനം എന്നോട് വേണ്ട. നിങ്ങളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ ഒരു മുഴo കയറിന്റെ ആവിശ്യമേ ഈ ഉണ്ണിമായയ്ക്കുള്ളു.ഇനി അതും ഞാൻ ചെ…. ”

ബാക്കി പറയുന്നതിന് മുന്നേ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചു. അടിയുടെ ആഘാദത്തിൽ തെറിച്ചവൾ തറയിലേക്ക് വീണു. വല്ലാത്ത വേദന ദേഹത്ത് തോന്നി. അടിക്കിട്ടിയിടത്തെ പുകച്ചിലടക്കാതെ അവനെ നോക്കിയതും ഭ്രാന്തനെപ്പോലെ അവളെപ്പിടിച്ച് വലിച്ച് അവന്റെ ദേഹത്തേക്ക് അമർത്തിനിർത്തി അവളുടെ ഇരുതോളിലും അവന്റെ കൈകൾ അമർന്നു. ചുവന്ന കണ്ണുകളോടെയുള്ള അവന്റ നോട്ടമവൾ പേടിയോടെ നേരിട്ടും. കണ്ണുകൾ നിറഞ്ഞു….

“ഒരു മുഴം കയറിൽ നിന്നെക്കൊല്ലാൻ വിടാതെ ഈ ഭദ്രന് നിന്റെ ഇളയച്ചാന്ന് പറയുന്ന @&₹₹നും അവന്റെ ഭാര്യയും നിന്നെ കൊല്ലാൻ കൊട്ടേഷൻ തന്ന അന്നേ നിന്നെ എനിക്ക് കൊല്ലാമായിരുന്നെടി @₹₹₹*. അറിയോ നിനക്ക്.” അവളെപ്പിടിച്ചുലച്ചുക്കൊണ്ട് ഭദ്രൻ പറഞ്ഞതും കേട്ടത് വിശ്വസിക്കാനാകാതെ അവൾ അവനെ കണ്ണുകൾ വിടർത്തിയവനെ നോക്കി

” പക്ഷെ ഞാനത് ചെയ്തില്ല. എന്താടിയതിന് കാരണമെന്നറിയോ നിനക്ക് ഏഹ്..നിന്റ രൂപം എന്റെ ഈ നെഞ്ചിലുണ്ടായതുക്കൊണ്ട് പലവട്ടം എന്റെ മുന്നിൽ നീപ്പോലും അറിയാതെ വന്നുപ്പെട്ടിട്ടുണ്ട്. പലയിടത്തായി. അപ്പോഴൊക്കെ നിന്റെ മുഖത്ത് കാണുന്ന വേദന.. നിന്റെ പേടി… നിന്റെ രൂപം…..എല്ലാം എന്റെ ഉള്ളിലുണ്ട്…. ഭദ്രൻ ആദ്യമായി ഒരു പ്പെണ്ണിനെ ശ്രദ്ധിച്ചു.. ശരീര സുഖത്തിന് പലപെണ്ണുങ്ങളുടെ ചൂടുപ്പറ്റിക്കിടന്നയെനിക്ക് നിന്നോട് വേറെ യെന്തോ വികാരമാണെന്ന് ഞാനറിഞ്ഞു.എന്നാൽ എന്റെ നിലയെന്തണെന്ന് മനസ്സിലാക്കി ഈ ഭദ്രൻ ഒഴിഞ്ഞു നിന്നും. അന്ന് മുതൽ ഭദ്രൻ പെണ്ണുങ്ങളുടെ ചൂട് തേടിപ്പോയിട്ടില്ല. ഇങ്ങോട്ട് വരുന്നവളുമാരെ ആട്ടിപ്പായിച്ചിട്ടേയുള്ളൂ. കണ്ടതല്ലേ നീ.. ഇന്നലെ….. ”

അവളെ പിറകിലേക്ക് മെല്ലെ തെള്ളി കിതച്ചുക്കൊണ്ടവൻപ്പറഞ്ഞതും വിശ്വസിക്കാൻപ്പറ്റാതെ തറഞ്ഞു നിൽക്കുകയാണവൾ. തന്നെ ഈ മനുഷ്യൻ സ്നേഹിച്ചെന്നോ? തന്നെ ആർക്ക് സ്നേഹിക്കാൻപ്പറ്റും.നിറമുണ്ടോ ഭംഗിയുണ്ടോ മുടിയുണ്ടോ സൗന്ദര്യമുണ്ടോ?? ഇല്ലാ ഒന്നുവില്ല.. അവൾ ആർദ്രമായയവനെ നോക്കി.

“നിന്നെ കൊല്ലാൻ പറഞ്ഞവന്റെ തലയരിയൻ ഈ ഭദ്രനറിയാഞ്ഞിട്ടല്ല. എനിക്ക് നിന്നെ വേണമായിരുന്നു. നിന്റെ കൂടെ ജീവിക്കണമായിരുന്നു. ഇന്നോ നാളെയോ ആരുടെക്കുത്തുക്കൊണ്ട് തീരുമെന്നറിയാത്ത എന്റെ അത്യാഗ്രഹമായിരുന്നു നീ….. അതുകൊണ്ടാ നിന്റെ കഴുത്തിൽ ഞാൻ താലിക്കെട്ടിയത്.എന്നിട്ട് ഒരു മുഴം കയറിൽ ജീവനോടുക്കാമെന്ന് പറഞ്ഞാലുണ്ടല്ലോ.??” കൈ ചൂണ്ടി വിറച്ചുക്കൊണ്ടവൻപ്പറഞ്ഞതും ഉമിനീരിറക്കിയവൾ അവനെ നോക്കി. പെട്ടെന്നവൻ വീണ്ടും അവളെപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തി. അവൾ ആകെത്തളർന്നുപ്പോയി.

” നീ ഇനി മരിക്കണോ ജീവിക്കണോയെന്ന് ഇനി ഈ ഭദ്രൻ തീരുമാനിക്കും. എന്നേ ധിക്കരിചൊന്നും ചെയ്യാൻ നിനക്ക് പ്പറ്റില്ല. അതിന് ഈ ഭദ്രൻ സമ്മതിക്കില്ല.കേട്ടോടി…. ” അത്രയുംപ്പറഞ്ഞവളെ തെള്ളിമാറ്റിയവൻ വേഗത്തിലവിടെ നിന്നുപ്പോകുമ്പോൾ വാടി തളർന്നപ്പക്ഷിയേപ്പോലെയവൾ നിലത്തേക്കുതിർന്നു. ആകെ മരവിപ്പ് മാത്രം. മാറിൽപ്പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞച്ചരടുയർത്തിയവൾ നോക്കി. പെട്ടെന്ന് ഉള്ളിലെ സങ്കടം വിതുമ്പോടെവന്നവൾ വാവിട്ട് കരഞ്ഞു ഉറക്കെയുറക്കെ💗

_________

പാതിരാത്രിയായിട്ടും ഭദ്രനെക്കാണാതെയവൾ ഉമ്മറത്തിരുന്നു. ഒരു നിഴലനക്കം കേൾക്കുമ്പോഴും അവനാണെന്നുള്ള ആകാംക്ഷയോടെ നോക്കും. എന്നും പതിവായിരുന്നു ഈ കാത്തിരുപ്പ്. പക്ഷെ ഇന്നെന്തോ ഉള്ളിൽ വല്ലാത്തൊരുപ്പിടപ്പ്.അവനെക്കാണമെന്ന് ഒരുപാട് ആഗ്രഹം തോന്നും… വീണ്ടുമവൾ പ്രതിക്ഷയോടെ വെളിയിലേക്ക് നോക്കിയിരുന്നു. പക്ഷെ ആ നിമിഷം തനിക്ക് നേരെ വരുന്നവവനെ അടിച്ച് വീഴ്ത്തുകയായിരുന്നു ഭദ്രൻ. പെട്ടെന്നവന്റെ തലയിൽ പിറകിൽ നിന്നൊരുത്തനടിച്ചതും അലറിക്കൊണ്ട് ഭദ്രൻ നിലത്തേക്ക് വീണു….

___

കണ്ണുകൾ ചിമ്മി ഭദ്രൻ മെല്ലെ കണ്ണുകൾ തുറന്നു. ആദ്യമൊരു പുകമറപ്പോലെ മുന്നിൽ തോന്നിയെങ്കിലും പിന്നെ തെളിഞ്ഞ് തെളിഞ്ഞ് വന്നു. തലയ്ക്ക് വല്ലാത്ത വേദനതോന്നി. വല്ലാതെ വേദനിക്കുന്നു. ദേഹത്തും അത് ബാധിച്ചതുപ്പോലെ വേദന.. കൈയ്യിലൊരു തണുപ്പ് തോന്നിയതും കണ്ടു തന്റെ മുന്നിൽ വാടിതളർന്നു നിൽക്കുന്നവളെ.. ഉണ്ണിമായേ…… അവൻ ആലസ്യത്തോടെയവളെ നോക്കി. പ്പിന്നെ ചുറ്റും നോക്കിയപ്പോഴാണ് താൻ ആശുപത്രിയിലാണെന്നവന് ബോധ്യമായത്….ഒന്നും കൂടിയവളെ നോക്കി. ഒട്ടത്തിയേപ്പോലെയായിരിക്കുന്നു അവൾ… വല്ലാത്ത ദുഃഖം അവളുടെ മുഖത്തവന് കാണാൻപ്പറ്റുന്നുണ്ട്.

“ഈ കഴിഞ്ഞ രണ്ടുദിവസം ഞാൻ എത്രമാത്രം പേടിച്ചെന്നറിയോ. വീണ്ടും ഞാൻ ഒറ്റയ്ക്കായതുപ്പോലെ. ഒരുപാട് കരഞ്ഞു.” അവന്റെ കവിളിൽ തലോടിക്കൊണ്ട് പറയുന്നവളെ അത്ഭുതത്തോടെയവൻ നോക്കി. അന്നേരമാണ് രണ്ടു ദിവസം താൻ ആശുപത്രിയിലാണെന്ന് അവനറിയുന്നത്.ഒന്നും ഓർമ്മയില്ല. അന്ന് രാത്രിയിൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അടിക്കിട്ടിയത്.

“മിണ്ടാൻപ്പറ്റുവോ?? എന്തെങ്കിലും ഒന്ന് പറയ്യോ… ” വിതുമ്പിക്കൊണ്ടവൾ ചോദിച്ചു.

“ഇ….പ്പോൾ ഞ… ൻ വീണ് കിട… ക്കുവാ…. നിനക്ക്… രക്ഷപ്പെട്ട് എവിടെയെങ്കിലും പോ.. കണമെങ്കിൽ പോ… കാം…”എങനെയോ അവൻ പറഞ്ഞൊപ്പിച്ചതും കരഞ്ഞുക്കൊണ്ടവൾ അവന്റെ കൈയ്യിലമർത്തിപ്പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു.

“ഈ ലോകത്ത് എന്നേ സ്നേഹിക്കാൻ നിങ്ങള് മാത്രമല്ലേയുള്ളൂ. ആ നിങ്ങളെയിട്ടിട്ട് ഞാനെവിടെ പോകാനാ. എങ്ങോട്ടും പോകില്ല..പോകില്ല” വാശിയോടെപറയുന്നവളെ അലിവോടെയവൻ നോക്കി.

” ഞാ… നൊരു ഗുണ്ടയാ…..എപ്പോ… വേണമെങ്കിലും… ഇതുപോലെ…. “ബാക്കിപറയുന്നതിന് മുന്നേ അവന്റെ വാപ്പൊത്തി വേണ്ടെന്ന രീതിയിൽ തലയാട്ടി നിറക്കണ്ണുകളോടെ അവനെ നോക്കി. അവന്റെ ചുണ്ടിൽ വേദനയിലും പുഞ്ചിരി നിറഞ്ഞു.

” കുറച്ച് ദിവസംക്കൊണ്ട് ഒരുപാട് ആഗ്രഹിച്ചുപ്പോയി കൂടെ ജീവിക്കാൻ… കൊതിതോന്നുവാ…….. ജീവിച്ചൂടെ…. ഹ്മ്മ്.. ” വിതുമ്പിക്കൊണ്ടവൾ പറഞ്ഞതും മെല്ലെ അവളുടെ കൈയ്യിൽ പിടിച്ചു. ഭദ്ര കണ്ണുകൾ വിടർത്തിയവനെ നോക്കി. അവന്റെ മുഖത്തെ ഭാവം അവളോടുള്ള പ്രണയമായിരുന്നു. വരണ്ടുവറ്റിയ താഴ് വരയിൽ തളിരിട്ട പ്രണയം.

___________

വർഷങ്ങൾക്ക് ശേഷം

“പോകാറായില്ലേ ടീച്ചറേ..” മഴയത്ത് നനയാതെയിരിക്കാൻ സ്കൂൾ വരാന്തയിൽ നിൽക്കുന്ന ഉണ്ണിമായയോടായി കൂടെ ജോലി ചെയ്യുന്ന ടീച്ചർ ചോദിച്ചതും അവൾ ചിരിച്ചു

“ഓട്ടോയിപ്പോൾ വരും ടീച്ചറെ… ടീച്ചർ പൊയ്ക്കോ.. ” ചിരിയോടെ മറുപടിപ്പറഞ്ഞതും ഓട്ടോയുടെ ഹോണടികേട്ടതും വെപ്രാളത്തോടെയവൾ നോക്കി

“ദേ ഓട്ടോ വന്നു. ഞാൻ പോകട്ടെ. നാളെ കാണാം ” അത്രയും പറഞ്ഞുക്കൊണ്ട് ഓട്ടോയുടെ അടുത്തേക്ക് വേഗം നടന്നു.

“വേഗം വിട്ടോ ” മുഖത്തെ വെള്ളത്തുള്ളികൾ സാരിത്തുമ്പുക്കൊണ്ട് തുടച്ചുക്കൊണ്ടുപ്പറഞ്ഞു.

” തല നല്ലതുപ്പോലെ തുടയ്ക്കടി. വയറിലൊരു കൊച്ചുണ്ടെന്നബോധമില്ല. “ഓട്ടോക്കാരൻ ദേഷ്യത്തോടെപ്പറഞ്ഞതും ഉണ്ണിമായ കണ്ണുരുട്ടി നോക്കി.

“അത് പറയാൻ താനാരാ…”കുറുമ്പോടെ അത്രയും പറഞ്ഞതും ഭദ്രൻ തിരിഞ്ഞവളെ നോക്കി

” നിന്റെ വയറ്റിൽ കിടക്കുന്നതിന്റെ തന്ത… ” മീശപ്പിരിച്ചുക്കൊണ്ടവൻപ്പറഞ്ഞതും പൊട്ടിച്ചിരിയോടെ അവന്റെ കവിളിലൊരു നുള്ള് വെച്ച് കൊടുത്തു…. ഭദ്രനും അറിയാതെ ചിരിച്ചുപ്പോയി.ഇനിയും ജീവിതമവർക്ക് ബാക്കിയുണ്ട്… സന്തോഷത്തിലും ദുഃഖത്തിലും ഒത്തു ചേർന്ന് നിൽക്കാൻ. സ്നേഹിക്കാൻ പ്രണയിക്കാൻ അതിജീവിക്കാൻ….. 💞

അവസാനിച്ചു.

രചന : – ചിലങ്ക (അല്ലി)

Categories
Uncategorized

“പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..”

രചന : – Unni K Parthan

“പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു..

“നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി..

“അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി..

“എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു..

ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു..

“നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു..

“കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..”

“മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു..

“ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി…

“കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു..

“അത് പിന്നേ…” ദേവിക വിക്കി..

“മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു..

“ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..”

“അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി..

“മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി..

“ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും..

പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും..

വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി..

ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു..

“കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു…

ശുഭം..

രചന : – Unni K Parthan