Categories
Uncategorized

അന്നും പതിവു പോലെ രാധിക ബസ്റ്റോപ്പിലേക്ക് ഓടി കിതച്ചാണ് എത്തിയത്.. അകലെന്നു അവളെ കണ്ട ഡ്രൈവർ അല്പ സമയം കാത്തു നിന്നു .. വയ്യാത്ത അമ്മയുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞാണ് വരുന്നതെന്ന് അവർക്ക് അറിയാം..

✍️ഹനു

എന്നിലെ എന്നെ തേടി

അന്നും പതിവു പോലെ രാധിക ബസ്റ്റോപ്പിലേക്ക് ഓടി കിതച്ചാണ് എത്തിയത്.. അകലെന്നു അവളെ കണ്ട ഡ്രൈവർ അല്പ സമയം കാത്തു നിന്നു .. വയ്യാത്ത അമ്മയുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞാണ് വരുന്നതെന്ന് അവർക്ക് അറിയാം..

ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒരു ദിവസം പോലും രാവിലെ ന്യൂസ്പേപ്പർ വായിക്കാൻ സമയം കിട്ടാറുണ്ടായിരുന്നില്ല. ഓഫീസിൽ ഉച്ചയ്ക്കുള്ള റസ്റ്റ് ടൈമിലാണ് ഓരോ ദിവസത്തെയും പേപ്പർ സാധാരണയായി വായിക്കാറ്.

അന്നും ഇതുപോലെ ഉച്ചഭക്ഷണം കഴിഞ്ഞു സഹപ്രവർത്തകർക്കൊപ്പം പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്നാണ് ആ ചിത്രം രാധിക കാണാൻ ഇടയായത്.

” അയ്യോ ഇത് അവനല്ലേ…!!! അവനെ പോലീസ് പിടിച്ചോ,,ദൈവമേ,,!!! ” പരിസരം മറന്നു കൊണ്ട് അവൾ ഉറക്കെ പറഞ്ഞു.

” ആരെ പിടിച്ച കാര്യമാണ് നീ പറയുന്നത് രാധു ? ” അടുത്ത് മൊബൈലിൽ കുത്തി കൊണ്ടിരുന്ന മീനു ചോദിച്ചു.

” ദാ,, ഇവൻ,, എന്റെ വീട്ടിൽ വന്ന കള്ളനാണ്.. ” പേപ്പറിൽ കണ്ട ഫോട്ടോ മീനുവിന് കാണിച്ചു കൊടുത്തു രാധിക ആശ്ചര്യത്തോടെ പറഞ്ഞു.

” കള്ളനെ നീ എങ്ങനെയാ കണ്ടത് ? ” മീനുവിന് സംശയം കൂടി വന്നു..

രണ്ടാഴ്ച മുമ്പ് രാത്രി 12 മണിക്ക് , പിറകുവശത്തെ വരാന്തയിൽ തൂക്കിയിട്ട തത്തയുടെ കരച്ചിൽ കേട്ട് ഞാൻ അടുക്കള വാതിൽ തുറന്നു നോക്കി.. പൂച്ചയോ മറ്റോ ആയിരിക്കും എന്ന് കരുതിയാണ് ഞാൻ വാതിൽ തുറന്നത്.

” എന്നിട്ട് ? ” ആകാംഷയോടെ മീനു ചോദിച്ചു.

” പക്ഷേ ഞാൻ അവിടെ കണ്ടത് പൂച്ചയെയല്ല ,,, ഈ കള്ളനെ ആയിരുന്നു..അവൻ ഗ്രില്ലിന്റെ ലോക്ക് തുറക്കാൻ ഉള്ള ശ്രമത്തിലായിരുന്നു..” രാധിക സംഭവങ്ങൾ വിവരിച്ചു തുടങ്ങി.

” നീ ശരിക്കും അയാളെ കണ്ടോ ? ” മീനു പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.

” ഏട്ടൻ വീട്ടിൽ ഇല്ലാത്ത കാരണം, പുറത്തുള്ള ലൈറ്റുകൾ എല്ലാം രാത്രി ഓൺചെയ്ത് ഇടാറുണ്ട്. അതുകൊണ്ട് ആ വെളിച്ചത്തിൽ ഇയാളുടെ മുഖം എനിക്ക് ശരിക്കും കാണാൻ പറ്റി ..”

” എന്നിട്ട് നീ എന്ത് ചെയ്തു..”

കുറച്ച് ധൈര്യം സംഭരിച്ചു കൊണ്ട് തന്നെ ഞാൻ ആരടാ!!എന്ന് ഉറക്കെ ചോദിച്ചു.

” ഞാനാണെങ്കിൽ അപ്പോൾതന്നെ കാറ്റുപോയി അവിടെ വീണിട്ടുണ്ടാകും..” മീനു ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഇടയ്ക്ക് ആദിയേട്ടന് നൈറ്റ്ഷിഫ്റ്റ് ഉള്ളത് കാരണം ഞങ്ങൾ ഒറ്റക്കാകും.അത്കൊണ്ട് എനിക്കിപ്പോ കുറച്ച് ധൈര്യം ഒക്കെ വന്നിട്ടുണ്ട്…” രാധിക പറഞ്ഞു.

” നിന്റെ ധൈര്യം കണ്ട് അവൻ അപ്പോൾ തന്നെ ഓടിപ്പോയിട്ടുണ്ടാകുംല്ലേ.. ” മീനു കളിയാക്കി ചോദിച്ചു

” ഇല്ല…” അതല്ലേ രസം,, ആള് പയ്യെ വളരെ സൗമ്യമായി തിരിഞ്ഞുനടന്നു ഇരുട്ടിലേക്ക് മറഞ്ഞു .ഞാൻ വേഗം വാതിലടച്ച് അകത്തേക്കും പോന്നു.

” പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും 10,000 രൂപ കളവുപോയ കാര്യം അറിയുന്നത്.”

” അപ്പോ നിന്റെ വീട്ടിലും മോഷ്ടിക്കാനായിരിക്കുമല്ലേ വന്നത് ..? ” അടക്കിപ്പിടിച്ച ശ്വാസം വിട്ടുകൊണ്ട് മീനു പറഞ്ഞു.

” ആയിരിക്കും..” ” പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോൾ മോള് പറഞ്ഞു അവളുടെ ഇന്നർ ഒന്നുരണ്ടെണ്ണം കാണുന്നില്ലെന്ന്..”

” മോൾ അങ്ങനെ പറഞ്ഞപ്പോഴേ എനിക്ക് ഒരു സംശയം തോന്നിയിരുന്നു, ഞാൻ ബഹളം വെച്ചപ്പോ അവൻ ചായ്‌പിന്റെ അടുത്തേക്കാണ് മാറിപോയത്..മറ്റാരും അവിടെ വരാറില്ല. കാരണം വീടിൻ്റെ പിറകിലുള്ള ചയ്പ്പിൽ ആണ് ഡ്രസ്സ് അലക്കി ഇടുന്നത്, ഞാൻ രാവിലെ ചെന്നു നോക്കുമ്പോൾ അവൻ ധൃതിയിൽ ഇന്നർ വലിച്ചെടുത്തപ്പോ കൂടെയുണ്ടായിരുന്ന മറ്റു ഡ്രെസ്സുകൾ താഴെ വീണു കിടക്കുന്നുണ്ടായിരുന്നു..”

” ഇതിനുവേണ്ടി മാത്രം വരുന്ന ചില സൈക്കോകളും ഉണ്ട്. ചിലർക്ക് ഉടുത്തുമാറ്റിയ ഇന്നർ ആണ് വേണ്ടത്.. ഇതൊക്കെ ഒരു മാനസിക വൈകല്യമാണ് , ചികിത്സിച്ചാൽ ഭേദമാവുകയും ചെയ്യും. ആരും ഇതിനൊന്നും മെനക്കെടൂല്ല..” മീനു പറഞ്ഞു.

” ഇന്നർ ഒന്നും ആരും എടുത്തു കൊണ്ടു പോകില്ല ,,, ഷെൽഫിൽ വേറെ ഡ്രസ്സിന്റെ കൂടെ മടക്കി വച്ചിട്ടുണ്ടാകുമെന്ന്,,” മോളോട് അന്ന് പറഞ്ഞിരുന്നു

” നിനക്ക് ഇങ്ങനെയൊരു സംശയം ഉണ്ടായിട്ടും, നീയെന്തേ മോളോട് അങ്ങനെ പറഞ്ഞത് ? ” മീനു സംശയത്തോടെ ചോദിച്ചു..

” അതിന് ആർക്കും അറിയില്ലല്ലോ ഇതൊന്നും,, ” ചിരിച്ചുകൊണ്ട് രാധിക പറഞ്ഞു

” ഏതൊന്നും? ” മീനുവിന് ആകാംക്ഷ വർദ്ധിച്ചു

” ഞാൻ കഥയെഴുതുന്ന കാര്യം,,”

” നീ കഥയെഴുതോ ? മീനു ആശ്ചര്യത്തോടെയും സന്തോഷത്തോടെയും ചോദിച്ചു. ” ഉം ,, ” രാധിക അക്കിടി പറ്റിയ പോലെ പറഞ്ഞു.

” ഇതൊന്നും ഞങ്ങൾ ഇതുവരെ അറിഞ്ഞില്ലല്ലോ..എത്ര നാളായിഎഴുത്തിന്റെ അസ്കിത തുടങ്ങിയിട്ട്..? ”

” ഇപ്പോൾ രണ്ടു കൊല്ലം ഒക്കെ ആയിട്ടുണ്ടാവും,, ” ഒരു ചമ്മലോടെ രാധിക പറഞ്ഞു.

” നീ എഴുതുന്നത് വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ..? ”

” ഞാൻ മാസികകൾക്ക് ഒന്നും കൊടുക്കാറില്ല..എന്റെ കുത്തിക്കുറിക്കലുകൾ എല്ലാം പ്രതിലിപി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്..”

” അപ്പോ മിണ്ടാപ്പൂച്ച കലമുടയ്ക്കുന്നുണ്ടല്ലേ,, ” മീനു അവളെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

” വീട്ടിലെ ആർക്കും ഇതൊന്നും അറിയില്ലേ,,? ”

” ഇല്ല,,, ഏട്ടൻ നൈറ്റ് ഷിഫ്റ്റ് പോകുന്ന ദിവസങ്ങളിലാണ് ഞാൻ ഇതിനൊക്കെ ഇരിക്കാറ്.. അന്നും അങ്ങിനെ ഇരുന്നപ്പോഴാണ് തത്തയുടെ കരച്ചിൽ കേട്ടത്..” ചമ്മലോടെ രാധിക പറഞ്ഞു.

” കഥയെഴുതുന്ന കാര്യം മറ്റാരും അറിയാതിരിക്കാൻ ഞാൻ കള്ളൻ കണ്ട കാര്യം വീട്ടിൽ പറഞ്ഞില്ല..”

” ഇനി എന്തായാലും വീട്ടിലും നാട്ടിലും ഉള്ളവരൊക്കെ അറിയണം…” മീനു ഉറപ്പിച്ചു പറഞ്ഞു.

” അയ്യോ!!,, വേണ്ട ഇതുതന്നെ അബദ്ധത്തിൽ നിന്നോട് പറഞ്ഞുപോയതാണ്…നീ ഇനി ആരോടും കൊട്ടിഘോഷിക്കാൻ നിൽക്കണ്ട..” രാധിക ചമ്മലോടെ പറഞ്ഞു.

എന്തായാലും നിനക്ക് ഇങ്ങനെ ഒരു കഴിവുള്ളത് ഇവിടെ ആർക്കും അറിയില്ല.. അങ്ങനെ ഒളിപ്പിച്ചുവെക്കാൻ പറ്റിയ ഒന്നല്ല ഈ എഴുത്ത് എന്നത്.. അത് എല്ലാവർക്കും നടക്കുന്ന കാര്യവും അല്ല.. ഇപ്പോൾ തന്നെ ഓഫീസിലുള്ള എല്ലാവരോടും ഞാൻ പറയും..” എന്നുപറഞ്ഞുകൊണ്ട് മീനു അവിടെനിന്നും അപ്പുറത്തേ ക്യാബിനിലേക്ക് ഓടിപ്പോയി..

ഓർക്കുന്തോറും നാണം തോന്നിയതുകൊണ്ട് രാധിക പിന്നാലെ പോയില്ല..

അധികം താമസിയാതെ തന്നെ മീനു രാധികയുടെ ഒരു കഥ, പ്രമുഖപത്രത്തിന് അയച്ചുകൊടുത്തു..അവർ അത് സൺ‌ഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചു.

സൺഡേ ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം, പത്രത്തിൽ നിന്നാണ് രാധികയുടെ കഥ ആദിത്യൻ ആദ്യമായി വായിച്ചത്.. എഴുതിയത് തന്റെ രാധു തന്നെയാണോ എന്ന് ഉറപ്പുവരുത്താനായി അപ്പോൾതന്നെ അവളെ വിളിച്ചു ചോദിച്ചു..

ആദ്യം ഒരു ഉൾഭയത്തോടെയാണ് അവൾ ഉത്തരം നൽകിയത്..പിന്നീട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നുള്ള സംസാരം അവൾക്ക് കൂടുതൽ സന്തോഷവും ആശ്വാസവുമായി…

ആദിക്കു അവളുടെ എഴുത്തുകൾ ഒരു അഭിമാനമായി തന്നെ തോന്നി..ആ പേപ്പർ കട്ടിങ് അവൻ വീട്ടുകാർക്കും കൂട്ടുകാർക്കെല്ലാം അയച്ചുകൊടുത്തു..

അവൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന സമയം , വീട്ടിലേക്ക്‌ വരാൻ എല്ലാവരോടും പറഞ്ഞിരുന്നു.. വൈകുന്നേരം അവിചാരിതമായി എല്ലാവരെയും കണ്ട സന്തോഷത്തിൽ അവളുടെ കണ്ണുനിറഞ്ഞു..

ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരിയായി തീരുവാനുള്ള അനുഗ്രഹത്തോടൊപ്പം,,കൂട്ടുകാരെല്ലാവരും കൂടി സമ്മാനിച്ചത് വിലകൂടിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു…

അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ പ്രോത്സാഹനത്തിനും സമ്മാനങ്ങൾക്കും ദൈവത്തിനോട് മനസ്സിൽ നന്ദിപറയുമ്പോൾ സന്തോഷാശ്രുക്കൾ അവളുടെ കാഴ്ചയെ മുറിച്ചു കൊണ്ടിരുന്നു…. അതുകണ്ട ആദി അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു ….

✍️ഹനു

Categories
Uncategorized

പെണ്ണിന് അല്പം തടി കൂടി പോയോ…¿

രചന : – Rajesh Dhipu

“കൊച്ചമ്മ ഇന്ന് നടക്കുവാൻ പോകുന്നില്ലേ…? ”

ഉറക്കത്തിൻ്റെ ആലസ്യം വിട്ടുമാറാതെ കണ്ണു തിരുമ്മി കൊണ്ട് ജീവൻ തെട്ടടുത്തു കിടക്കുന്ന പ്രിയതമയോട് ആരാഞ്ഞു.

“ഊം.” അവൾ നീട്ടീ മൂളികൊണ്ട് കുറച്ചും കൂടി അകലം പാലിച്ചു നീങ്ങി കിടന്നു.

“അപ്പോൾ കൊച്ചമ്മയുടെ തടി കുറയണ്ടേ..” ചിരിച്ചു കൊണ്ടാണ് ജീവൻ വീണ്ടും ചോദിച്ചത്

മറുപടി പറയാതെ പ്രഭ ചാടിയെഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു തൻ്റെ തൻ്റെ മേനിയെ ഒന്നു ഉഴിഞ്ഞു.

ഒരു മാസമായി നടക്കാൻ പോകുന്നു ഒരു കിലോ പോലും കുറഞ്ഞിട്ടില്ല. പണ്ടാരമടങ്ങാൻ മടുത്തു എനിക്ക് വയ്യ ഇനി പോരാത്തതിന് ജീവേട്ടൻ്റെ വക പരിഹാസവും. അവൾ ആരോടെന്നി ല്ലാതെ പുലമ്പികൊണ്ടിരുന്നു.

മറുപടി ലഭിക്കാതായപ്പോൾ ജീവൻ തിരിഞ്ഞു കിടന്നു അവളെ പിന്നഴക് ഒന്ന് നോക്കി.

“എന്താടീ പെണ്ണേ എവിടം കൊണ്ടാണ് കുറഞ്ഞതെന്ന് നോക്കുകയാണോ.നിനക്ക് കൂടുന്നതല്ലാതെ കുറയുന്നത് ഒന്നും കാണുന്നില്ലല്ലോ ‘

“നീ മനസ്സുവെച്ച ഒരു മാസം കൊണ്ടു ഈ തടി പാതിയാക്കാവുന്നതേ ഉള്ളു”

അവൾ തിരിഞ്ഞു നിന്ന് ജീവനെ ഒന്നു രൂക്ഷമായി നോക്കി..

“ദേ രാവിലെ തന്നെ കൊഞ്ചാൻ നിൽക്കാതെ എഴുന്നേറ്റു പോയി കുളിച്ച് ജോലിക്കു പോകാൻ നോക്കു മനുഷ്യാ..”

“എല്ലാവരും കിടന്നുറങ്ങുമ്പോൾ കയറി വരും.എന്നിട്ട് കൂർക്കം വലിച്ചു ഉറങ്ങും എന്നിട്ട് തടി കുറയ്ക്കാൻ ടിപ്പുമായി വന്നേക്കുന്നു.”

“എന്നെ കൊണ്ടു അധികം പറയിപ്പേക്കണ്ട ജീവേട്ടാ..”

അവൾ ചുണ്ടു കോട്ടി പറഞ്ഞവസാനിപ്പിച്ചു കൊണ്ട് മുടി വാരി ചുറ്റി അടുക്കളയിലേയ്ക്ക് നടക്കുവാൻ ഒരുങ്ങി ..

“ഓ എന്നാൽ വേണ്ട ഒരു നല്ല കാര്യം പറയാമെന്ന് വെച്ചപ്പോൾ അവൾക്ക് കേൾക്കാൻ മനസ്സില്ല എന്നാ ശരി..”

താൻ ഉദ്ദേശിച്ച വിഷയമല്ല ജീവേട്ടൻ പറയാൻ വന്നതെന്നു മനസ്സിലാക്കിയ പ്രഭ വാതിൽക്കലൊന്നു നിന്നു. ഇനി സത്യമാണെങ്കിലോ

ചിരിച്ചു കൊണ്ടു തിരിഞ്ഞു നോക്കി .

“നടക്കാൻ പോകാതെ തടി കുറയ്ക്കുന്ന വല്ല മാർഗ്ഗവുമാണോ ജീവേട്ടാ.”

അവൾ ആകാംക്ഷയോടെ ജീവൻ്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു..

“പതുക്കെയിരിക്കെടി നാളെയും കിടക്കാനുള്ളതാ.”

അവൾ വാശിയിൽ ഒന്നുകൂടെ എഴുന്നേറ്റു വീണ്ടും ഇരുന്നു..

“കുന്തം. നീ ചെല്ല് വല്ലതും കഴിക്കാൻ ഉണ്ടാക്ക്.

നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല അതൊന്നുംനിന്നോട് പറയാൻ വന്ന എന്നെ തല്ലാൻ ആളില്ലല്ലോ …”

അവൾ സ്നേഹത്തോടെ അവൻ്റെ താടിയിൽ പതിയെ തലോടീ

“എൻ്റെ ജീവേട്ടനല്ലേ. ഞാനൊരു തമാശ പറഞ്ഞതല്ലേ.”

പറയ്ജീവേട്ടാ.

“ജിവേട്ടൻ്റെ പ്രഭക്കുട്ടി സുന്ദരിയാവണ്ടേ..ഞാൻ സുന്ദരിയായാൽ അതിന്റെ ക്രഡിറ്റ് ആർക്കാ എന്റെ ജീവേട്ടന് നാട്ടുകാരു പറയും ആ ജീവന്റെ പെണ്ണ് കണ്ടില്ലേ ഇപ്പോഴും എന്തു സുന്ദരിയാണെന്ന്..”

“വേണ്ട . എൻ്റെ പെണ്ണിന് അൽപ്പം തടിയുള്ളതാ ഭംഗി…’

“എനിക്കു തടി കുറക്കണം പ്ലീസ് ഒന്നു പറയുന്നുണ്ടോ..

അവൾ അൽപം നീരസത്തോടെയാണ് പറഞ്ഞത് ..”

“അതുപോട്ടെ നീ എന്താണിന്ന് നടക്കുവാൻ പോകാതിരുന്നത്.”

“അതു പിന്നെ..” ആദ്യമൊന്ന് വിസമ്മതിച്ചതിനു ശേഷം അവൾ മുഖം കൊടുക്കാതെ ആ സത്യം അങ്ങോട്ട് പറഞ്ഞു ..

“രാവിലെ തന്നെ പാർക്കിൽ നിറച്ചും വായനോക്കികളാ ജീവേട്ടാ.” “ചിലരുടെ ആസ്ഥാനത്തുള്ള നോട്ടം കാണുമ്പോൾ ചെവിക്കല്ലു നോക്കി ഒന്നു കൊടുക്കാൻ തോന്നും.. നോക്കി നമ്മളെ അങ്ങോട്ടില്ലാതാക്കും.ഇവൻമാരുടെ വീട്ടില് ഉള്ളതിനെ നോക്കില്ല രാവിലെ തന്നെ പാർക്കിൽ വന്നു വായും പൊളിച്ചു നിന്നോളും നാണം ഇല്ലാത്ത വർഗ്ഗം.”

അതു കേട്ട് ജീവൻ ഒന്നു പൊട്ടിച്ചിരിച്ചു…

“എന്താ ഇത്ര ഇളിക്കാൻ ഏട്ടനടക്കുമുള്ള ആണുങ്ങൾ എല്ലാം ഇങ്ങിനെയാ പെണ്ണുങ്ങളെ കാണാത്തപോലേ..”

ജീവൻ എഴുന്നേറ്റ് കട്ടിലിലേക്ക് ചാരിയിരുന്നു ..

“നീ കാണിച്ചു കൊടുക്കുവാൻ നിന്നിട്ടല്ലേ അവർ നോക്കുന്നത് ..ഒതുക്കിവെക്കേണ്ടത് എല്ലാം പുറത്ത് കാണിച്ചാൽ ചിലപ്പോൾ നോക്കിയെന്നു വരും അതിനു ആണുങ്ങളെ മുഴുവൻ അടച്ചക്ഷേപിക്കല്ലേ പ്രഭേ.”

“ഓ എന്നാൽ ഞാൻ ഇനി മുതൽ സാരിയുടുത്ത് നടക്കുവാൻ പോകാം. അതാകുമ്പോൾ പെട്ടന്ന് ഒന്നും കാണില്ല ല്ലോ ”

ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിൽ ജീവേട്ടന് മറുപടി കൊടുത്തുകൊണ്ട് പ്രഭയൊന്നു ഞാൻ ജയിച്ചു എന്ന മട്ടിൽ ഞെളിഞ്ഞിരുന്നു… ” നടക്കുവാൻ പോയാൽ തടി കുറയുമെന്ന് നിന്നോടാരാ പറഞ്ഞത്.”

“ഓ ഇപ്പാൾ നടക്കാൻ പോയതായോ കുറ്റം.”

“ഞാൻ പറയുന്നതുപോലെ ചെയ്താൽ ഒരു മാസത്തിനുള്ളിൽ തടി കുറയ്ക്കാം..”

“എന്നാൽ മാഷു പറഞ്ഞാട്ടെ.” അവൾ ജീവൻ്റെ മടിയിലേയ്ക്ക് തല വെച്ച് ആ വാക്കുകൾക്കായ് കാതോർത്തു..

“ആദ്യം. നീ തൊട്ടതിനും പിടിച്ചതിനും അമ്മിണിയമ്മയെ വിളിക്കുന്നതൊന്ന് നിറുത്തണം…”

“അതാ ഇപ്പോൾ നന്നായേ..”ആ പാവത്തിന് വല്ലതും കിട്ടിക്കോട്ടെ. എന്നു കരുതിയാണ് പണിക്കു വിളിക്കുന്നത് ..”

“അല്ലാതെ നിനക്ക് പണിയെടുക്കാൻ മടി ഒന്നും ഉണ്ടായിട്ടല്ല അല്ലേ..?”

അതു അവിടെ നിൽക്കട്ടെ ജീവേട്ട ബാക്കി പറയ് കേൾക്കട്ടെ ..

അവൾ ആ ടിപ്പിലേക്ക് ജീവേട്ടന്റെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടു.. ” ഞാൻ ജോലിക്കു പോയ് തിരിച്ചു വരും വരെ നിനക്ക് എന്താണ് ഇവിടെ ജോലി ഒന്നു വിശദീകരിച്ചേ..”

അവൾ ചിന്തയിലാണ്ടു..

“രാവിലെ എഴുന്നേറ്റ് ചേട്ടന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം,എനിക്ക് കുളിക്കണം, പാത്രം കഴുകി വെക്കണം.. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കണം.,”

“പിന്നെ ഉച്ചതിരിഞ്ഞു കിടന്നുറങ്ങും കുറച്ചു നേരം ടിവി കാണും പിന്നെ മൊബൈലിൽ കുറച്ച് നേരം നോക്കും പിന്നെ വൈകുന്നേരത്തിന് ഏട്ടന് ഭക്ഷണം ഉണ്ടാക്കും ടി വി യിൽ കോമഡി കാണുംഅപ്പോഴേക്കും ഏട്ടൻ വരും .ഇത്ര തന്നെ..”

“ഇനി ഏട്ടൻ ടിപ്പ് പറ..”

“ആദ്യം നീ പോയി ഒരു കാപ്പിയിട്ടു കൊണ്ടു വാ അപ്പോഴേക്കും ഞാൻ പറയാം.”

മറുപടി പറയാൻ അവൾ നിന്നില്ല അടുക്കളയിലേക്ക് ഓടുകയായിരുന്നു ..

ആ കാഴ്ച കണ്ടു ചുണ്ടിൽ ചിരി വിടർന്നെങ്കിലും പുറത്ത് കാട്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു.

മുഖം കഴുകി തിരിച്ചു വരുമ്പോഴേക്കും കാപ്പിയുമായ് പ്രഭ തിരിച്ചെത്തിയിരുന്നു ..

“ഇതാ കാപ്പി ഇനിയെങ്കിലും പറയൂ ജീവേട്ട..”

വളരെയധികം വിനയത്തോടെ ജീവനു നേരെ കാപ്പിയുടെ കപ്പ് നീട്ടികൊണ്ടവൾ അപേക്ഷിച്ചു ..

പറയാം നീ ഇരിക്ക്

അവൾ കട്ടിലിൽവന്നിരുന്നു

കാപ്പിയിൽ നിന്ന് ഒരിറക്ക് കുടിച്ചു കൊണ്ട് ജീവൻ തുടർന്നു .. ” നീ ദിവസവും ഒരു ടൈം ടേബിൾ ഉണ്ടാക്കണം. ഒരോ മണിക്കൂറും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ളത് ..’

“ഞാൻ എന്താ സ്കൂളിൽ പഠിക്കുന്ന കുട്ടിയോ ടൈം ടേബിൾ വെച്ചു ജോലി ചെയ്യാൻ.”

“എടി പെണ്ണേ പറയുന്നത് കേൾക്ക് തോക്കിൽ കയറി വെടി വയ്ക്കല്ലേ..”

“ശരി ഏട്ടൻ പറ ഞാൻ അതു പോലെ ചെയ്യാം.”

“രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം..അന്നേരം തന്നെ കുളിക്കണം. ഒരു പത്ത് മിനിറ്റ് പൂജാമുറിയിൽ കയറി ..നിനക്ക് വേണ്ടി പ്രാർത്ഥിക്കണം.”

“അതിനു ശേഷം അടുക്കളയിൽ കയറി പ്രഭാത ഭക്ഷണം വല്ലതും ഉണ്ടാക്കണം കൂട്ടത്തിൽ എനിക്ക് കാപ്പിയും”

“അതോടൊപ്പം അരി കഴുകി അടുപ്പത്തിടണം ചൂലെടുത്ത് മുറ്റം ഒന്നു അടിച്ചു വാരണം.”

“അപ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും.”

“ഇനി ശ്രദ്ധയോടെ കേൾക്കണം.” നീ രാവിലെ ചെയ്ത വ്യായാമത്തിൻ്റെ ഗുണം പറയാം.”

“രാവിലെ എഴുന്നേറ്റു കുളിക്കുമ്പോൾ മനസ്സു ശരീരവും ഒന്നു തണുക്കും നിനക്ക് ജോലി ചെയ്യാനുള്ള ഒരു ഉൻമേഷവും കിട്ടും.”

“പിന്നെ കുനിഞ്ഞു നിന്ന് നിന്ന് മുറ്റമടിക്കുമ്പോൾ” ” പള്ളിക്കൂടത്തിൻ്റെ മുന്നിൽ കാണുന്ന സ്പീഡ് ബ്രേക്കർ പോലെയുള്ള നിൻ്റെ വയറ് കുറച്ച് ഒന്നു കുറയും.”

അവൾ ദേഷ്യത്തോടെ തലയാട്ടി. അടുത്തത് എന്ന ഭാവത്തിൽ ആഗ്യം കാണിച്ചു. ” അത്യാവശമുള്ള ചെറിയ തുണികൾ മാത്രം വാഷിംഗ് മിഷീനിൽ ഇട്ടാൽ മതിയാവും”

“ബാക്കിയുള്ളത് കല്ലിൽ അലക്കിയെടുക്കാൻ ശ്രമിക്കണം.’

അതിൻ്റെ ഗുണം.

“നിൻ്റെ ആനയുടെതുമ്പികൈ പോലെയുള്ള കൈ ചെറുതായി വാഴപിണ്ടി പോലെയാകും.”

“ജീവേട്ടാ. “അവൾ നീട്ടിയൊന്നു വിളിച്ചു.

അതു ശ്രദ്ധിക്കാതെ അവൻ തുടർന്നു .. “നിൻ്റെ മുന്നഴകും ഒന്ന് ഒതുങ്ങും. അതു കേട്ടപ്പോൾ അവൾ തൻ്റെ മുൻ വശത്തേക്ക് ഒന്ന് നോക്കി..”

വീണ്ടും ജീവേട്ടൻ്റെ വാക്കുകൾക്ക്‌ ശ്രദ്ധയൂന്നി ..

“അതിനു ശേഷം ഈ മുറികളൊക്കൊ ഒന്നു തുടച്ചു വൃത്തിയാക്കണം അതും തറയിൽ ഇരുന്ന് കൊണ്ട് തുടക്കണം.” “അപ്പോൾ നിൻ്റെ കുത്തബ് മിനാർപോലെയുള്ള നിൻ്റെ കാലുകൾ ഒതുങ്ങി കൽ തൂണ് പോലെയാകും.”

“ഉച്ചക്ക് മൂക്ക്മുട്ടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നതിനു പകരം ആവശ്യത്തിന് കഴിച്ച് നമ്മുടെ പറമ്പിൽ ഒക്കെ ഒന്നു ചുറ്റിയടിച്ച് വല്ല പട്ടമടലോ ചെറിയ വിറകുകളോ ശേഖരിക്കുകയാണങ്കിൽ അടുപ്പിൽ വെയ്ക്കാനുള്ള വിറകും കിട്ടും നീ കഴിച്ചഭക്ഷണം ദഹിക്കുലുമാകും…”

“അതിനു ശേഷം ചായ കുടിച്ച് ടി വി കാണുകയോ മൊബൈൽ നോക്കുകയോ എന്തു വേണമെങ്കിലും ആയിക്കോളു..”

“ഇത്രയും നിനക്ക് ചെയ്യുവാൻ സാധിച്ചാൽ ഒരു മാസത്തിനുള്ളിൽ നിൻ്റെ തടി കുറഞ്ഞിരിക്കും.%

“കുറഞ്ഞില്ലെങ്കിൽ…?”

“ഇല്ലങ്കിൽ അതിനു ശേഷം ഞാൻ അടുക്കളയിൽ കയറിക്കൊള്ളാം.”

“ഉറപ്പാണോ..”

“ഉറപ്പ്”

“പിന്നെ ഒരു കാര്യം ഇത്രയും കാര്യങ്ങൾ നീ തന്നെ ചെയ്യണം അമ്മിണിയമ്മയല്ല.. ചെയ്യേണ്ടത്. കേട്ടല്ലോ ഇനി ഇതിനെ പറ്റി ഒരു സംസാരം വേണ്ട കൃത്യ 30ദിവസം അപ്പോൾ ശരി ”

“ഓ കളിയാക്കണ്ട. ഞാൻ ചെയ്തു കാണിക്കാം ..”

“ചലഞ്ച്

രണ്ടും പേരും പരസ്പരം കയ്യിലടിച്ചു കരാറിൽ ഒപ്പ് വെച്ചു..”

എന്നാൽ ശരി പ്രഭ എനിക്ക് പോകുവാൻ സമയമായി..

ജീവൻ ഓഫീസിലേയ്ക്ക് പോയതിനു ശേഷം പ്രഭ ജീവേട്ടന് കൊടുത്ത ഉറപ്പിനെ ഒന്നു തിരിച്ചും മറിച്ചും നോക്കി..

തടി കൂടാനുള്ള വഴികളിലൂടെ ഒന്നു സഞ്ചരിച്ചു..

പാരമ്പര്യമായി കിട്ടാൻ ഒരു മാർഗ്ഗവും ഇല്ല അച്ഛനും അമ്മയും എനിക്ക് ഓർമ്മ വച്ച നാൾ മുതൽ മെലിഞ്ഞ പ്രകൃതമാണ്..നടക്കാൻ പോയിട്ടും തടി കുറയാത്തത് എങ്ങിനെയെന്നത്ര ആലോചിട്ടും മനസിലാകുന്നില്ല. കൂടെ വരുന്ന മേരിചേച്ചീ പതിനഞ്ച് ദിവസം ആയിട്ടുള്ളു പിന്നേ ശാരിയും അവരുടെ ഒക്കെ കുറയുന്നുണ്ട് എന്റെ മാത്രം കുറയുന്നില്ല..

ഒന്ന് ഓർക്കുമ്പോൾ ഏട്ടൻ പറഞ്ഞത് ശരിയാണല്ലോ. രാവിലെ കുളിക്കുന്നത് പതിനൊന്ന് മണി.. ഒന്നരാടം കൂടി അമ്മിണിയമ്മയാണ് മുറ്റം അടിക്കുന്നതും മുറി അടിച്ചുവാരി തുടച്ചു വൃത്തിയാക്കുന്നതും.തൻ്റെ പണിയെന്നു പറയുന്നത് തീറ്റയും ഉറക്കവും..ശോ.. വെറുതേയല്ല തടി കൂടുന്നത് ..

അവൾ മാറി ചിന്തിക്കുവാൻ തീരുമാനിച്ചു. ആദ്യമൊക്കെ കുറച്ചു പ്രയാസമുണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ കഴിയുംതോറും അവൾക്ക് അതെല്ലാം വളരെയധികം അനായാസമായി തോന്നി തുടങ്ങി .. ദിവസങ്ങൾ ഓരോന്നു കഴിയുംതോറും തൻ്റെ വസ്ത്രങ്ങൾ ലൂസായി വന്നപ്പേഴാണ് തൻ്റെ ശരീരഭാരം കുറയുന്നതവൾ തിരിച്ചറിഞ്ഞത്..

ഏട്ടൻ പറഞ്ഞതല്ലാതെ പല ജോലികളും അവൾ സ്വയം ഏറ്റെടുത്ത് ചെയ്യുവാൻ തുടങ്ങി .. ആഹാരക്രമത്തിൽ ശ്രദ്ധ ചെലുത്തി.

പറമ്പിൽ ചെറുതായി പച്ചക്കറി കൃഷി തുടങ്ങി .. മുറ്റത്ത് പല തരത്തിലുള്ള പൂക്കൾ വച്ചുപിടിപ്പിച്ചു ..

എന്നിട്ടും തനിക്ക് വിശ്രമിക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു.അവൾ മനസ്സ് കൊണ്ടു ജീവേട്ടനോട് നന്ദി പറഞ്ഞു..

അന്ന് ജീവൻ നൽകിയ ഒരു മാസം കാലാവധി വന്നെത്തി രാത്രീ കിടക്കുവാൻ നേരമാണ് ജീവൻ അക്കാര്യം വീണ്ടുമെടുത്തിട്ടത്..

“പ്രഭേ അപ്പോൾ നാളെത്തൊട്ട് ഞാൻ അടുക്കളയിൽ കയറാൻ റെഡിയാ ട്ടോ.. ”

മറുപടി പറയാതെ അവൾ ആ നെഞ്ചിൽ തല വയ്ച്ചു കിടന്നു..

അവളുടെ ചുടുകണ്ണുനീർ ആ നെഞ്ചിൽ പതിച്ചപ്പോഴാണ് അവൾ കരയുകയാ ണെന്നവന് മനസ്സിലായത്..

“പ്രഭേ നീ കരയുകയാണോ? ”

“അല്ല ഏട്ടാ.. അറിയാതെ കണ്ണു നിറഞ്ഞു പോയതാ.. ”

“അതിനു നിന്നേ ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ പ്രഭേ.. ”

ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി

“എല്ലാം എൻ്റെ തെറ്റാ.. ”

“എൻ്റെ വാശിയായിരുന്നല്ലോ.. ഏട്ടനെ അമ്മയുടേയും അച്ഛൻ്റേയും അടുത്ത് നിന്ന് പിരിച്ചു പുതിയ വീടെടുക്കാൻ നിർബദ്ധിച്ചത് .. ”

“എൻ്റെ മടിയായിരുന്നു എല്ലാത്തിനും കാരണം… ”

“അവർക്ക് വച്ചു വിളമ്പണം അവരുടെ കാര്യങ്ങൾ നോക്കണം എല്ലാം എൻ്റെ സ്വാർത്ഥത മാത്രമായിരുന്നു .. ”

“സ്വന്തം ഭർത്താവ്‌, മക്കൾ ഇതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല .. ഇന്ന് ജോലികളെല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ ഞാൻ അവർ കൂടെയുണ്ടങ്കിൽ ഒന്നും മിണ്ടിയും പറഞ്ഞും ഇരിക്കാനങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു .. ഒറ്റയ്ക്ക് ആയതു പോലെ തോന്നുന്നു.. ”

“ഏട്ടാ.. ”

“എന്താ പ്രഭേ.. ”

“അതേ ഏട്ടാ കുടുംബമെന്നാൽ സ്വന്തം കാര്യമല്ലാതെ ആർക്കെങ്കിലും ഒരാൾക്കു വേണ്ടിയെങ്കിലും ജീവിക്കണമെന്ന സത്യം തിരിച്ചറിഞ്ഞു ഏട്ടാ.. ”

“എനിക്കു ഏട്ടൻ്റെ ഭാര്യയായി ജീവിക്കണം. പിന്നെയൊരു കാര്യം നാളെത്തന്നെ മോനൂട്ടനെ വിളിച്ചു കൊണ്ടുവരണം. അവൻ ഹോസ്റ്റലിൽ നിന്നു പഠിച്ചതുമതി.. ”

“എൻ്റെ മോൻ ഇനി ഇവിടെ നിന്ന് ദിവസവും പോയി പഠിച്ചാൽ മതി.. കൂട്ടത്തിൽ അമ്മയേയും അച്ഛനേയും വിളിച്ചു കൊണ്ടുവരണം. ”

“പ്രഭേ നീ നല്ലവണ്ണം ആലോചിച്ചതിനു ശേഷമാണോ .ഈ തീരുമാനമെടുത്തത്.. ”

“അതേ.. ഞാൻ മുൻപേ പറയാനിരുന്നതാണ് .. ഏട്ടൻ ഒന്നും ചോദിക്കാതിരുന്നതുകൊണ്ടാണ് കാത്തിരുന്നത് .. ഇനിയും ഞാൻ കാത്തിരുന്നാൽ എനിക്കു സൗന്ദര്യം മാത്രമല്ല. എല്ലാവരുടേയും സ്നേഹവും നഷ്ടപ്പെടും. ”

“ഞാനറിയുന്നണ്ടെടി പെണ്ണേ നിൻ്റെ ഒരോ ദിവസത്തേയും മാറ്റങ്ങൾ ”

“ഞാനും കാത്തിരുന്നതല്ലേ .. നിൻ്റെ മനസ്സ് തുറക്കുന്ന ഈയൊരു ദിനത്തിനായ് നീ ഇപ്പോൾ പണ്ടത്തെക്കാളും സുന്ദരിയാണ്. ആ മനസ്സ് നിൻ്റെ മുഖത്തെ സൗന്ദര്യത്തേക്കാളും അഴകുള്ളതായി മാറി കഴിഞ്ഞിരിക്കുന്നു .. ”

“പിന്നെ വല്ലാതങ്ങോട്ട് മെലിഞ്ഞുണങ്ങണ്ട ഇപ്പോൾ തന്നെ എല്ലു അവിടെ അവിടെ കുത്തുന്നുണ്ട്.. ഇച്ചിരി ഇറച്ചിയില്ലങ്കിൽ പിന്നെ ഒരു സുഖവും ഉണ്ടാകില്ല. ”

“ഒന്നു പോ ഏട്ടാ.. ”

അവൾ അവൻ്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.

പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്.. എനിക്ക് നമ്മുടെ അടുത്ത ബ്രാഞ്ചിലേയ്ക്ക് സ്ഥലമാറ്റം കിട്ടി.. ”

“ഇനി വിളക്കു വക്കുമ്പേഴേക്കും വീട്ടിലെത്താം. നിൻ്റെ കൂടെ വർത്തമാനം പറത്തിരിക്കാം. എനിക്കുമുണ്ട് പ്രഭേ ആഗ്രഹങ്ങളും, സ്വപ്നങ്ങളും എല്ലാം അറിഞ്ഞു കൊണ്ട് ഒഴിവാക്കിയതല്ല .. ”

“ക്ഷീണം കൊണ്ടുറങ്ങിപ്പോകുന്നതാണ് .. എനിക്ക് ഇനി നിന്നോട് കൂടുതൽ സമയം ചിലവഴിക്കാം. നിൻ്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെല്ലാം നടത്തിത്തരാം. നിന്നെ ദിവസവും കെട്ടിപ്പിടിച്ചുറങ്ങാം.. ഒളിച്ചും പതുങ്ങിയുമല്ല. സമയമെടുത്ത്…നമുക്ക് ഇനി അടച്ചു പൊളിക്കാമെടീ..നിനക്ക് സന്തോഷമായോ.. നിൻ്റെ പരിഭവങ്ങൾ ഇനി കേൾക്കാതെ പിണക്കങ്ങളില്ലാതെ.. ”

“ഉം ” അവളൊന്നു മൂളി ..

“പ്രഭേ..പുറത്ത് നല്ല മഴ പെയ്യുന്നു.. അപ്പോൾ എങ്ങിനെയാ കാര്യങ്ങള് ”

അവളുടെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ജീവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു… പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ കുളിരിൽ അവരുടെ മനസ്സും ശരീരവും ഒന്നു ചേർന്നു…

എന്ന് നിങ്ങളുടെ സ്വന്തം ദീപു ..

രചന : – Rajesh Dhipu

Categories
Uncategorized

പണ്ട് പണ്ട്,,, അത്ര പണ്ടൊന്നുമല്ല,,, എന്നാലും പണ്ടൊരൂസം…

രചന : – അബ്രാമിന്റെ പെണ്ണ്

പി എസ് സി യുടെ ഒരു ടെസ്റ്റിന് പോകാൻ അറിവിന്റെ നിറകുടമായ ഈയുള്ളവൾക്ക് അവസരം കിട്ടുന്നു.. ഒരുക്കവും പോക്കും റാങ്ക് ലിസ്റ്റിൽ പേര് വരാത്തതൊന്നും വീട്ടുകാർക്ക് പുത്തരിയല്ലെങ്കിലും ഓരോ ടെസ്റ്റുകളും ഓരോ യാത്രകളും ഈയുള്ളവൾക്ക് പുതുമകളുടെ ഘോഷയാത്രകളാരുന്നു..പലതരത്തിൽ പെട്ട ആൾക്കാരുടെ ഇടയിലിരുന്ന് പരീക്ഷയെഴുതുന്നതൊക്കെ ഓരോ അനുഭവങ്ങളല്ലേ..

കെട്ടിയോന് ഇതിലൊന്നും വലിയ വിശ്വാസമില്ല… “പോണോങ്കി പൊക്കോ ഇല്ലെങ്കി വേണ്ട “എന്നൊരു മട്ടാണ്…

അങ്ങനെ ടെസ്റ്റെഴുതാൻ പോകുന്ന ദിവസം വന്ന്… കായംകുളത്ത് ഓലകെട്ടിയമ്പലത്തുള്ള ഒരു സ്കൂളിൽ വെച്ചാർന്നു ടെസ്റ്റ്‌…വീട്ടിലെ ജോലികളെല്ലാം ഓടിപ്പാഞ്ഞു ചെയ്തു തീർത്തിട്ട് ഒരു ഓട്ടകുളിയും പാസ്സാക്കി ഒരുങ്ങിക്കൊണ്ട് നിക്കുവാ… പടുവറും പെർഫ്യൂമൊക്കെ പണ്ടേ അലർജ്ജിയായത് കൊണ്ട് ഇച്ചിരി ഫെയർ ആൻഡ് ലവ്‌ലി തേയ്ക്കും.. ഇന്ന് വെളുക്കും നാളെ വെളുക്കും മറ്റന്നാൾ വെളുക്കും അതിന്റെ പിറ്റേന്നാൾ വെളുക്കുമെന്നൊക്കെ കരുതി തേയ്ക്കാൻ തുടങ്ങീട്ട് കാലം കൊറേയായി.. ആയ കാലത്ത് നല്ല കിളുന്ത് പെണ്ണായിരുന്നപ്പോ വെളുത്തില്ല.. ഇനിയിപ്പോ ഈ മുതുക്കിറച്ചിയിൽ ക്രീമിന്റെ വെളുപ്പൊന്നും പിടിക്കാനും പോണില്ല.. എന്നാലും ഞാനങ്ങു തേയ്ക്കും… എങ്ങാനും ബിരിയാണി കിട്ടിയാലോ…??

ക്രീമും തേച്ച് ഒരു പൊട്ടും കുത്തി മുടി ചീകിക്കൊണ്ട് നിക്കുവാ…

“അമ്മച്ചീ.. എനിക്കൊരു ഗുണമീൻ വറത്തു തരുവോ..

മൂത്ത പെങ്കൊച്ചാ… ഇത്രേം നേരം വേണ്ടാതിരുന്ന സാധനം ഞാൻ പോകാനൊരുങ്ങിയപ്പോ വേണം പോലും..

“അമ്മച്ചീ എനിക്കൂടെ ഒരു ചൊണച്ച മീൻ വേണം..

കോറസായി കൊച്ചെർക്കന്റെ ശബ്ദം കൂടെ വന്നതും…

“എന്നാ രണ്ട് ഒണക്കമീൻ എനിക്കൂടെ വറത്തു വെച്ചിട്ട് പോ…

കെട്ടിയോൻ കൂടെ കൊച്ചുങ്ങളുടെ സപ്പോർട്ടിനു വന്നു..

കൊച്ചുങ്ങളും രണ്ടും പറഞ്ഞതും കെട്ടിയോൻ പറഞ്ഞതും ഒണക്ക മീനിനെയാണ്..കുളിച്ചിട്ട് നിക്കുന്ന ഞാനിനി മീൻ വറക്കാൻ നിന്നാൽ നല്ല നാറ്റം കാണും…പോകാനൊരുങ്ങിയപ്പോ ലങ്ങേര് എനിക്കിട്ട് പണി തരാനുള്ള പുറപ്പാടാ..

“നീ പൊയ്ക്കോ കൊച്ചെ.. നേരം പോയില്ലിയോ.. വണ്ടിയിപ്പം വരും.. നീ പോ..മീൻ ഞാൻ വറത്തു കൊടുത്തോളാം..

ഗബ്രിയേൽ മാലാഖയെപ്പോലെ എന്റെ പൊന്നമ്മായിയമ്മച്ചി പ്രത്യക്ഷപ്പെട്ടു പറഞ്ഞു.. കേട്ട പാതി ബാഗുമെടുത്ത് ഞാൻ ബസ് സ്റ്റോപ്പിലോട്ടോടി..

ബസിൽ കേറിയപ്പോ അടുത്തുള്ളൊരു അണ്ണനിരിക്കുന്ന സീറ്റിൽ ഒരാൾക്ക് കൂടെ ഇരിക്കാനുള്ള ഇച്ചിരി സ്ഥലമുണ്ട്.. ആ അണ്ണന് കുണ്ടി വ്യാപ്തി ഇച്ചിരി കൂടുതലായത് കൊണ്ട് മെലിഞ്ഞ ഒരാൾക്കേ ആ സീറ്റിൽ കൂടിരിക്കാൻ ഒക്കു..അതുകൊണ്ട് പൊതുവെ വ്യാപ്തി കുറഞ്ഞ ഞാൻ ആ സീറ്റിൽ ചെന്നിരുന്നു

“ആഹാ എങ്ങോട്ടാ…

അണ്ണൻ എന്നെക്കണ്ട് ചിരിച്ചു…

“ഒരു ടെസ്റ്റുണ്ട്….

തലേന്നത്തെ അത്താഴത്തിന്റെയാണോ അതോ രാവിലത്തെ പഴങ്കഞ്ഞിയുടേതാണോ എന്തോ അണ്ണന്റെ മുൻവശത്തെ പല്ലിനിടയിലിരിക്കുന്ന ബീറ്റ്റൂട്ട് തോരനിൽ സംശയത്തോടെ നോക്കി ഞാൻ മറുപടി പറഞ്ഞു..

“ടെസ്റ്റെന്നും പറഞ്ഞിങ്ങനെ കാശ് കളയാൻ നിനക്ക് വേറെ ജോലിയൊന്നുമില്ലേ കൊച്ചെ.. ആ സമയം കൊണ്ട് രണ്ട് ആടിനെ വാങ്ങിച്ചിട്.. പെട്ടിയിൽ കാശ് അടുക്കി വെച്ചേക്കുന്നതിനു തുല്യവാ രണ്ടാടിനെ വളർത്തുന്നത്.. അതെങ്ങനാ… ആടിനെയൊക്കെ നോക്കുന്നത് മെനക്കേടല്ലിയോ .. ഇപ്പൊ ഫോണീ തോണ്ടാനല്ലേ ആൾക്കാർക്ക് നേരം..

സ്വന്തം പല്ലിന്റെടേലിരിക്കുന്ന ബീറ്റ്‌റൂട്ട് തോരൻ രാവിലെ ഒരു ഈർക്കിലെടുത്തു കുത്തിക്കളയാൻ മെനക്കെടാത്ത ആ പഴകിയവനാണ് എന്നെ ഗുണദോഷിക്കുന്നത്…കലികാലം എന്നല്ലാതെ എന്ത് പറയാൻ..

സ്റ്റാർ സിങ്ങറിലെ രഞ്ജിനി ഹരിദാസ് ബർമൂഡ ഇട്ടപ്പോ “ഉഫ് ” എന്ന് പറഞ്ഞിട്ട് അതേ പോലൊരു ബർമൂഡാ ഇച്ചിരിയൊള്ള ഞാനിട്ടപ്പോ “തുഫ് “എന്ന് പറഞ്ഞവനാണ് ഈ നാറി…

ലോകത്തിലെ ഏറ്റവും വലിയ കോമഡി പറഞ്ഞപോലെ അണ്ണൻ മ്മടെ അടുത്ത് തന്നെ താമസിക്കുന്ന കണ്ടക്ടറെ നോക്കി ചിരിച്ചു.. അണ്ണൻ വർത്താനം പറഞ്ഞത് മൊത്തം കേട്ടോണ്ട് നിന്ന കണ്ടക്ടർക്കും കോമഡി ഇഷ്ടായെന്ന് തോന്നുന്നു.. അയാളും ചിരിക്കുന്നു.. എന്നാപ്പിന്നെ ഞാനും കൂടെ ഇച്ചിരി ചിരിച്ചേക്കാമെന്ന് കരുതി..ഇച്ചിരി ചിരിച്ചു..

“അല്ല,, എങ്ങോട്ടാ…

കണ്ടക്ടർ ചേട്ടൻ ടിക്കറ്റ് പറിക്കാൻ റെഡിയായി അടുത്ത് വന്നിട്ട് എന്റെ കാലിലോട്ട് നോക്കി ചോദിച്ചു..

“ഒരു പുനലൂര് താ അണ്ണാ.. ഇന്നൊരു ടെസ്റ്റിന് പോണം..

ഞാൻ കാശെടുത്ത് കൊടുത്ത്..

“ചെരുപ്പ് കൊള്ളാവല്ലോടീ .. എവിടുന്നാ വാങ്ങിച്ചേ..

ടിക്കറ്റ് പറിച്ചു കയ്യിൽ തന്നിട്ട് അടുത്ത ചോദ്യം..

“പുനലൂര് പോയപ്പോ വാങ്ങീതാണ്ണാ …

ടിക്കറ്റ് ബാഗിന്റെ ഒറയിലേക്ക് തിരുകിക്കേറ്റി ഞാൻ പറഞ്ഞു..

“പുതിയ മോഡലാന്നോ… വെറൈറ്റിയുണ്ട്.. ഇതുപോലൊന്ന് ആദ്യമായി കാണുവാ..പുനലൂര് ഏത് കടേന്നാ.. പെണ്ണുമ്പിള്ളയ്ക്ക് ഒരെണ്ണം വാങ്ങിച്ചു കൊടുക്കാനാരുന്നു…

കണ്ടക്ടർ ചേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് അഭിമാനം തോന്നി…

“ചന്തമുക്കിൽ കാണുന്ന കടയാ.. പേര് ഞാൻ മറന്നു പോയണ്ണാ.. മുന്നൂറ് രൂപയെയുള്ളു.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകുമ്പോ ഒരെണ്ണം വാങ്ങിച്ചോണ്ട് പോ.. ചേച്ചിക്കൊരു സർപ്രൈസ് ആയിക്കോട്ടെ..

ഞാൻ ചിരിയോടെ പറഞ്ഞു..

“ഭയങ്കര സർപ്രൈസ് ആയിരിക്കും… വൈകിട്ടൊരെണ്ണം വാങ്ങിക്കണം…

അങ്ങേര് അടുത്ത ആൾക്ക് ടിക്കറ്റ് പറിച്ചു കൊടുക്കാൻ വേണ്ടി മുന്നോട്ട് പോയി…

“ഡീ.. എന്നും കുന്നും ഇങ്ങനെ ടെസ്റ്റെന്നും പറഞ്ഞു പോയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനാ..

ഞാൻ ടെസ്റ്റിന് പോകുന്നതിൽ എന്റങ്ങേർക്കില്ലാത്ത കുരുവാണ് അടുത്തിരിക്കുന്ന ബീറ്റ്റൂട്ട് തോരന്… ഞാൻ ഇഷ്ടപ്പെടാത്ത മട്ടിൽ അങ്ങേരെയൊന്നു നോക്കി… തോരൻ പിന്നെ പുനലൂർ ചെല്ലുന്ന വരെ വാ തുറന്നില്ല..

പുനലൂരെത്തി… ഞാൻ ബാഗുമെടുത്ത് വെളിയിലിറങ്ങി..

“ഒന്ന് നിന്നേടീ,, നിന്റെ ചെരുപ്പിന്റെ സൈസ് എത്രയാ.. വീട്ടിലെ അവൾക്കും നിന്റെ സൈസാണെന്ന് തോന്നുന്നു..

കായംകുളം വണ്ടിയിൽ കേറാൻ പോയ ഞാൻ തിരിഞ്ഞു നിന്ന്.. ചെരുപ്പിന്റെ സൈസ് നോക്കാൻ താഴോട്ടു കുനിഞ്ഞതും…

“ദാണ്ടെടെ കക്കൂസിലിടുന്ന കരിമ്പനടിച്ച് വാറു പൊട്ടാറായ ചെരുപ്പ് വലത്തേക്കാലിലും രണ്ടൂസം മുന്നേ ടെസ്റ്റിന് പോകുമ്പോ ഇടാൻ വേണ്ടി വാങ്ങിയ പുതിയ ചെരുപ്പ് എടത്തേ കാലിലും..

ഇതെപ്പോ സംഭവിച്ച്.. കൊച്ചെർക്കൻ വണ്ടിയുടെ വീലൊണ്ടാക്കാൻ എടുത്തു വെച്ച ചെരുപ്പാണ്.. വീട്ടിൽ നിന്ന് ഓടിയ വെപ്രാളത്തിൽ മാറിപ്പോയതാരിക്കും,,അല്ലാതെ ആരും കാലിലെടുത്തിട്ട് തരാനുള്ള സാധ്യതയില്ല .

“അണ്ണനിത് കണ്ടോണ്ടാണോ ചെരുപ്പിന്റെ കാര്യം ചോദിച്ചേ.. എന്നോട് പറഞ്ഞാരുന്നെങ്കി ഞാനന്നേരമേ ബസീന്ന് എറങ്ങി വീട്ടീപ്പോയി ചെരുപ്പെടുത്തേനല്ലോ..വലിയ ചതിയായിപ്പോയി കേട്ടോ..

എനിക്ക് സങ്കടം വരുന്ന്..

“എന്റെ പൊന്ന് പെണ്ണേ.. ഞാനെത്ര വട്ടം നെന്നോട് ചെരുപ്പിന്റെ കാര്യം ചോദിച്ചു.. ഒരു വട്ടം പോലും നീ കാലേലോട്ട് ഒന്ന് നോക്കിയില്ലല്ലോ.. കടുപ്പം തന്നെടീ..

കണ്ടക്ടർ സഹതാപത്തോടെ എന്നെ നോക്കി ചിരിക്കുന്നു.. കൂടെ മറ്റേ ബീറ്റ്റൂട്ട് തോരനും..

“പൈസായുണ്ടെങ്കിൽ ഒരു മുന്നൂറ് രൂപ താ.. വൈകിട്ട് വരുമ്പോ തിരിച്ചു തരാം… അല്ലെങ്കിലിന്ന് ടെസ്റ്റിന് പാനൊക്കത്തില്ല…

അണ്ണൻ തന്ന മുന്നൂറ് രൂപയ്ക്ക് പുതിയ ചെരുപ്പും വാങ്ങിച്ച് ഞാൻ ടെസ്റ്റിന് പോയി…

ആ ജോലി കിട്ടിയില്ലെന്നു മാത്രമല്ല ബീറ്റ്‌റൂട്ട് തോരൻ പറഞ്ഞപോലെ എന്റെ ജീവിതം ഏറെക്കുറെ ആടുകൾക്കൊപ്പമാവുകയും ചെയ്തു…

“ങ്ഹാ,,, പെട്ടീല് പണം ഇങ്ങനെ അട്ടിയിട്ട് അടുക്കി വെയ്ക്കാനാരിക്കും ന്റെ വിധി…

രചന : – അബ്രാമിന്റെ പെണ്ണ്

Categories
Uncategorized

പ്രഭാത ഭക്ഷണം കഴിഞ്ഞു കൈ കഴുകി തോർത്തിൽ തോർത്തിക്കൊണ്ടിരിക്കുന്ന

രചന : – നൂർ നാസ്

സത്യശീലൻ ശോഭേ. അമ്മയുടെ മരുന്നിന്റെ ചിട്ട് എവിടെ?

ആ ചോദ്യം കേട്ടപ്പോൾ ശോഭ തല ചൊറിയാൻ തുടങ്ങി ഞാനത് എവിടെയാ വെച്ചത്.?

സത്യശീലൻ. അപ്പോ അതും നിന്റെ ഒടുക്കത്തെ മറവികളുടെ ആമട പെട്ടിയിൽ ഇട്ടു പൂട്ടി അല്ലെ ?

നിന്റെ ഓർമകളുടെ താക്കോൽ നിന്നക്ക് സൂക്ഷിക്കാൻ പറ്റുന്നില്ലങ്കിൽ എല്ലാം നിന്റെ കണ്ണുകൾ എത്തുന്ന ഇടത്തു സൂക്ഷിക്കുക.

ആട്ടെ ഗ്യാസിന് ബുക്ക് ചെയ്‌തോ?

അതിന് മറുപടി പറഞ്ഞത് സത്യ ശീലന്റെ അമ്മ ആയിരുന്നു.
അവൾക്ക് മറവിയുടെ അസുഖമുണ്ടെന്ന്
നിന്നക്ക് അറിയില്ലേ മോനെ

എന്നിട്ടും എല്ലാം നീ എന്തിനാ അവളെ ഏൽപ്പിക്കുന്നെ.?

സത്യശീലൻ. അമ്മേ എന്നിക്ക് ഈ വീട്ടിലെ കാര്യം നോക്കി ഇവിടെ കുത്തിയിരുന്നാൽ മതിയോ ജോലിക്ക് പോണ്ടേ?
ജോലിക്ക് പോയാൽ അല്ലെ നമ്മുക്ക് ജീവിക്കാൻ പറ്റും.

അമ്മ. അതൊക്കെ ശെരിയാ മോനെ.
എന്നാലും.

ശോഭ. സോറി ചേട്ടാ ഇപ്പൊ തപ്പിയെടുത്തു തരാം അതും പറഞ്ഞു അകത്തേക്ക് പോകുന്ന ശോഭ. കൂടെ അമ്മയും നിക്ക് മോളെ ഞാനും വരാം.

ശോഭയുടെ പിറകെ പോകുന്ന അമ്മയെ നോക്കി സത്യശീലൻ മരുമോളും കൊള്ളാം അമ്മയും കൊള്ളാം..

ഇതിന്റെ നടുവിൽ കിടന്ന് കഷ്ട്ടപെടുന്നത് ഈ ഞാനും.

പെട്ടന്ന് അകത്തും നിന്നും കുഞ്ഞിന്റെ കരച്ചിൽ സത്യൻശിലൻ.ബെഡ് റൂമിൽ ചെന്നപ്പോൾ ബെഡിൽ ഇരുന്ന്
കണ്ണുകൾ തിരുമി കരയുകയാണ് ആദി മോൻ.

സത്യശിലനെ കണ്ടതും രണ്ട് കൈകളും നീട്ടി എന്നെ എടുത്തോ എന്ന ഭാവത്തിൽ ആദി മോൻ.

അച്ഛന്റെ മുത്തേ എന്ന് പറഞ്ഞ് അവനെ വാരിയെടുത്തു ആ ഇരു കവിളിലും ഉമ്മ കൊടുത്ത ശേഷം.

പുറത്തേക്ക് വന്ന സത്യശീലൻ അമ്മയുടെ പിറകിൽ പതുങ്ങി നിൽക്കുന്ന ശോഭ

അമ്മയുടെ മുഖത്ത് സാരമില്ല എന്ന ഭാവവും.

സത്യശീലൻ. എന്തായി മരുന്ന് ചിട്ട് തേടി തേടി അമ്മയും മരുമോളും തളർന്നോ?

അതിന് മറുപടി പറഞ്ഞത് അമ്മ ആയിരുന്നു..

മോൻ എന്നും വാങ്ങിക്കുന്ന മെഡിക്കൽ ഷോപ്പ് അല്ലെ അവർക്ക് ഓർമ്മ കാണില്ലെ?

സത്യശീലൻ. ആ ഗുളികയുടെ കവറെങ്കിലുംഉണ്ടോ.?

ഉണ്ടോ മോളെ എന്ന അർത്ഥത്തിൽ ശോഭയെ നോക്കുന്ന അമ്മ.

സത്യശീലൻ. മതി നിങ്ങളോട് സംസാരിച്ചോണ്ട് നിന്നാൽ ഈ ജന്മം തീരും

ഇന്നാ കുഞ്ഞിനെ പിടി മൂത്രം ഒഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
കൊണ്ട് പോയി മേൽ കഴുക്.

ഞാൻ പോട്ടെ മരുന്ന് ഞാൻ വൈകുന്നേരം വരുബോൾ കൊണ്ട് വരാം ചിലപ്പോ മെഡിക്കൽ ഷോപ്പിലെ പയ്യന് മരുന്നിന്റെ പേര് ഓർമ്മ കാണും ഉറപ്പില്ല എന്നാലും നോക്കട്ടെ..

വീടിന്റെ ഗേറ്റ് കടന്ന് പോകുന്ന സത്യ ശീലന്റെ സ്കുട്ടർ. അതും നോക്കി അമ്മയും
അമ്മയുടെ പിറകിൽ കുഞ്ഞിനെ ഒക്കത്തു വെച്ച് ശോഭയും..

സത്യശീലൻ പോയി കഴിഞ്ഞപ്പോൾ അമ്മ
ശോഭയോട് എന്നാലും മോളെ നിന്റെ മറവികളുടെ ശക്തി ദിവസം പോകുംതോറും കൂടി കൂടി വരുകയാണല്ലോ?

ശോഭ അമ്മേ എന്താന് അറിയില്ല സത്യേട്ടൻ ചോദിക്കുന്ന ഒരു നിമിഷം മുൻപ്പ് വരെ എല്ലാം എന്റെ മനസിലെ തുറന്ന പുസ്തകത്തിൽ ഉണ്ടാകും.. ചോദിക്കുന്ന
ആ നിമിഷം എല്ലാം മനസിൽ നിന്നും മാഞ്ഞു പോകും..

അമ്മ.. എന്നാലും മോളെ എല്ലാം സ്വയം ഒന്ന് നേരെയാക്കാൻ നോക്ക് നീ

ഈ അമ്മയ്ക്ക് ആണെങ്കിൽ ആയുസും ജിവിതവും ഇന്നി കുറച്ചേ ശേഷിക്കുന്നുള്ള

പ്രായം കുറേ ആയില്ലേ പോരാത്തതിന് നിറയെ രോഗങ്ങളും. എത്ര കാലം ഈ മരുന്ന് കൊണ്ടക്കെ പിടിച്ചു നിക്കും..ഈ അമ്മ..

അതും പറഞ്ഞ് മുറിയിലേക്ക് കയറി പോയ അമ്മ.
ശോഭ കുഞ്ഞിനെയും എടുത്തു ബാത്ത് റൂമിലേക്കും..

ടാപ്പ് തുറന്ന് ബക്കറ്റ് നിറയുന്ന നേരം കുഞ്ഞിന്റെ ഉടുപ്പ് ഊരിയെടുക്കുന്ന ശോഭ

നിറഞ്ഞ ബക്കറ്റിനു അരികെ കുഞ്ഞിനെ നിർത്തയ ശേഷം

ശോഭ കുഞ്ഞിനെ കുളിപ്പിക്കാനായി അരികെ ഇരിക്കാൻ തുടങ്ങിയതും പെട്ടന്ന് എന്തോ ഓർമ്മ കിട്ടിയപ്പോലേ ശോഭ അവിടെന്ന് എഴുനേറ്റ്
അമ്മയുടെ അരികിലേക്ക് പോകുബോൾ.

അവൾ കുഞ്ഞിനെ മറന്നിരുന്നു…

അവൾ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അമ്മ എന്തോ ജോലിയിൽ മുഴുകിഇരിക്കുകയായിരുന്നു.

ശോഭ അമ്മേ അമ്മയുടെ മരുന്നിന്റെ ചിട്ട് വെച്ച ഇടം എന്നിക്ക് ഓർമ്മ വന്നു അത്
സത്യേട്ടൻ ഇന്ന് ഇട്ടു പോയ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ ഇന്നലെ രാത്രി തന്നെ വെച്ചിരുന്നു..

അമ്മ.. ആണോ സാരമില്ല ഇപ്പോ അവന് കണ്ട് കാണും..

ശോഭ. ഏതായലും ഞാൻ ഒന്നു വിളിച്ചു പറയട്ടെ..

ശോഭ ബെഡ് റൂമിൽ പോയി മൊബൈൽ എടുത്തു സത്യ ശീലന് വിളിച്ചു…

ശോഭ. സത്യേട്ടാ. അമ്മയുടെ മരുന്നു ചിട്ട് സത്യേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ഉണ്ട്‌.

സത്യശീലൻ. ആണോ ഞാൻ ഒന്നു അങ്ങോട്ട് വന്നോട്ടോ നിന്റെ ഈ മറവിക്ക് ഇന്ന് തന്നെ ഒരു തിരുമാനമെടുക്കും ഞാൻ.നോക്കിക്കോ.

ഹാ പിന്നെ ഗ്യാസ് ബുക്ക് ചെയ്‌തോ..

ശോഭ. ഇപ്പൊ ചെയ്യാം.സത്യേട്ടാ

ശോഭ മൊബൈൽ കട്ട് ചെയ്തതും.

ബാത്ത് റൂമിൽ നിന്നും അമ്മയുടെ നിലവിളി മോളെ ഒന്ന് ഇങ്ങ് പെട്ടന്ന് വന്നേ നമ്മുടെ ആദി മോൻ..

ശോഭ അപ്പോൾ മാത്രമാണ് കുഞ്ഞിനെ ബാത്ത് റൂമിൽ മറന്നു വന്ന കാര്യം അറിഞ്ഞേ

ശോഭ നെഞ്ചിൽ കൈ വെച്ച് ബാത്ത് റൂമിലേക്ക് ഓടി പോകുബോൾ നിശ്ചലമായ ആദി മോന്റെ ശരീരം നെഞ്ചോടു ചേർത്ത് പിടിച്ചു പൊട്ടി കരയുന്ന അമ്മ..

ഓടി വരുന്ന ശോഭയെ കണ്ടതും അമ്മ പൊട്ടി കരഞ്ഞു ക്കൊണ്ട്
എന്നാലും മോളെ നിന്റെ ഈ മറവി കാരണം

ഞാൻ വരുബോൾ ഈ പാവം ആ വെള്ളം നിറച്ച ബക്കറ്റിനു ഉള്ളിൽ കിടന്ന്

ഇത്തിരി ജീവന് വേണ്ടി അവസാന പിടച്ചിലിൽ ആയിരുന്നു…മോളെ നമ്മുടെ ആദി മോൻ…

ഈ മറവിക്ക് സത്യ ശീലനോട് എന്ത് സമാധാനം പറയും മോളെ നീ…

ശോഭ ഒന്നും പറഞ്ഞില്ല ഒന്നും മിണ്ടിയില്ല ഒരു കടളോളം കണ്ണിരുകൾ ഉള്ളിൽ കിടന്നു വീർപ്പ് മുട്ടുന്ന അവളുടെ ശരീരം തളർന്നു താഴെ വിഴുബോൾ

ഒരു കൈ ക്കൊണ്ട് അമ്മ അവളെ പിടിക്കാൻ നോക്കിയെങ്കിലും ശോഭ കൈയിൽ നിന്നും താഴെ വഴുതി വീണു പോയി

അമ്മയുടെ മറ്റേ കൈയിൽ നിശ്ചലയ ആദിയുടെ കുഞ്ഞു ശരീരം.

പഴയതൊക്കെ ഓർത്തു കണ്ണ് ഒന്നു നനഞ്ഞപ്പോൾ സത്യശീലൻ മുഖത്തെ കണ്ണട എടുത്തു കണ്ണുകൾ തുടച്ചു.

അയാളുടെ തലയ്ക്ക് മീതെ ചുമരിൽ ആദിയുടെയും അമ്മയുടെയും ഫോട്ടോ..

ആദി മരിച്ച് മുന്ന് വർഷം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു..
രോഗം കൊണ്ടുള്ള മരണം ആയിരുന്നില്ല അമ്മയുടേത്.. ആദിയുടെ ഓർമ്മകളാണ് അമ്മയുടെ ജീവനെ കവർന്നെടുത്തത്…

സത്യേട്ടാ. അകത്തും നിന്നും. ശോഭയുടെ വിളി.

സത്യശീലൻ കണ്ണട മുഖത്ത് വെച്ച്. അകത്തേക്ക് പോകാൻ തുടങ്ങുബോൾ മുന്നിൽ ശോഭ…

എന്തിനാ ഞാൻ ഇപ്പോ വിളിച്ചേ എന്ന് പോലും ഓർത്തെടുക്കാൻ പോലുമാകാതെ

ആ മറവിയെ തന്നിൽ നിന്നും നേർത്ത പുഞ്ചിരി ക്കൊണ്ട് മറച്ചു പിടിച്ചു നിക്കുന്ന ശോഭ..

ആ സംഭവ ശേഷം മുതൽ ഇന്ന് വരെ സത്യശീലനെ അഭിമുഖരിക്കാൻ തന്നെ ശോഭക്ക് കഴിഞ്ഞിട്ടില്ല.

പലപ്പോഴും അവൾ സത്യ ശിലന് മുഖം പോലും കൊടുക്കാറില്ല
രാത്രിയാകുബോൾ

ഏതെങ്കിലും ഒരു മുറിയിൽ പോയി വീണു കിടക്കും..പിറ്റേന്ന് രാവിലെ എഴുനേറ്റ് ഏതെങ്കിലും ഉണ്ടാക്കി വെക്കും.
അതും കഴിച്ചു പുറത്തേക്ക് പോകുന്ന സത്യ ശീലനെ യാത്രയാക്കാൻ വാതിൽക്കലോളം പോലും ശോഭ വരാറില്ല..

ശോഭയുടെ മുഖത്ത് കാണുന്ന അർത്ഥമറിയാത്ത പുഞ്ചിരി നോക്കി ഏകനായി സത്യശീലൻ..

ഒരു ദിവസം രാത്രി സത്യ ശീലൻ
ഹോട്ടലിൽ നിന്നും കൊണ്ട് വന്ന ച്ചോറ്..ശോഭയെ സ്നേഹത്തോടെ വിളിച്ചു അരികെ ഇരുത്തി വാരി കൊടുക്കുബോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അത് കഴിക്കുബോൾ ശോഭയുടെയും..

ശോഭയുടെ വായിലോട്ടു ചോറ് വെച്ച് കൊടുക്കുബോൾ. സത്യശീലൻ..

എന്റെ മോൾ എന്നെയും മറന്നു തുടങ്ങിയല്ലേ.?
ശോഭ ഒന്നുമറിയാതെ സത്യശീലനെ
തന്നെ നോക്കിയിരുന്നു. ശേഷം അവളുടെ മുഖത്ത് വന്ന അർത്ഥമറിയാത്ത ചെറുപുഞ്ചിരി.

അതിനൊപ്പം അവളുടെ മുക്കിൽ നിന്നും വന്ന ചോര..

സത്യ ശീലൻ നേർത്ത ചിരിയോടെ എന്തിനാ എന്റെ മോൾ ഇങ്ങനെ ശവത്തെ പോലെ ജീവിക്കുന്നെ?..
ദൈവം നൽകിയ നമ്മുടെ ഈ വികൃതമയാ ജീവിതത്തെയും ആയുസിനെയും നമ്മൾ ദൈവത്തിനു തന്നെ തിരികെ നൽകാ അതല്ലേ അന്തസ് അല്ലെ മോളെ.?

സത്യശീലൻ പറഞ്ഞത് ഒന്നും ശോഭക്ക് മനസിലായില്ലെങ്കിലും എന്തക്കയോ മനസിലാക്കിയത് പോലെ. അവസാന ജീവന്റെ തുടിപ്പുമായി
അയാളുടെ തോളിൽ ശോഭ ചാഞ്ഞു വിഴുബോൾ..

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു സോറി സത്യേട്ടാ.
പക്ഷെ അത് കേൾക്കാൻ സത്യശീലനിൽ ജീവൻ ബാക്കിയില്ലായിരുന്നു..

രചന : – നൂർ നാസ്

Categories
Uncategorized

സ്നേഹമഴ ” ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു, എന്റെയും ലതികയുടെയും, എനിക്കവൾ ലത ആണ്.”

✍️മഹാലക്ഷ്മി മനോജ്

ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു, എന്റെയും ലതികയുടെയും, എനിക്കവൾ ലത ആണ്.

ഞാനും ലതയും തമ്മിൽ കഷ്ടിച്ച് മൂന്ന് വയസ്സിന്റെ വ്യത്യാസമാണുള്ളത്, അവൾക്ക് പതിനേഴും എനിക്ക് ഇരുപതും വയസുള്ളപ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം.

എന്റെ അച്ഛൻ സർക്കാർ സർവീസിൽ ഉന്നതപദവിയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്, ആശ്രിതനുള്ള യോഗ്യതക്കനുസരിച്ചുള്ള ജോലി പതിനെട്ടു വയസ്സ് കഴിഞ്ഞയുടനെ തന്നെ എനിക്ക് ലഭിക്കുകയും ചെയ്തു, പിന്നീട് ഡിപ്പാർട്മെന്റൽ ടെസ്റ്റുകളും അല്ലാത്ത ടെസ്റ്റുകളുമൊക്കെ പലതെഴുതി അച്ഛനിരുന്നിരുന്നതിനേക്കാൾ ഉയർന്ന പദവിയിലുമെത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ട്.

ഒരേയൊരു മകനായത് കൊണ്ടും, നല്ലൊരു ജോലിയുള്ളത് കൊണ്ടും, വീട്ടിൽ മറ്റു പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതിരുന്നത് കൊണ്ടും അമ്മ എനിക്ക് വേണ്ടി വളരെ നേരത്തെ കല്യാണമാലോചിച്ചു. ആദ്യം കണ്ട പെണ്ണിനെ തന്നെ നിശ്ചയിക്കുകയും ചെയ്തു, എന്റെ ലതയെ.

ഒരു ശൈശവവിവാഹം തന്നെയായിരുന്നു ഞങ്ങളുടേത്. ഈ കാലത്തായിരുന്നു അത് നടന്നിരുന്നതെങ്കിൽ എന്തെല്ലാം പുലിവാലും പൊല്ലാപ്പുമായിരുന്നേനെ എന്നാലോചിച്ചു ഞങ്ങൾ കുറേ ചിരിച്ചിട്ടുണ്ട്.

മഹേന്ദ്രൻ വെഡ്സ് ലതിക എന്നച്ചടിച്ച കല്യാണകാർഡ് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ അച്ചടിച്ച കല്യാണകാർഡുകൾ ആ കാലത്ത് വളരെ വിരളമായിരുന്നു. പുറമേ മാത്രമേ അതിന്റെ നിറം മങ്ങിയുള്ളു, ഞങ്ങളുടെ മനസ്സുകളിൽ അതിന്നും പുതിയത് പോലെയാണ്, കണ്ണടച്ചു മുഖത്തോട് ചേർത്ത് പിടിച്ചാൽ ആദ്യമായി ആ കാർഡ് കൈയിൽ കിട്ടിയപ്പോഴുണ്ടായിരുന്ന മണവും അനുഭവിക്കാൻ കഴിയും.

കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ കല്യാണം കഴിച്ചത് കൊണ്ടാകാം ഭർത്താവ്-ഭാര്യ എന്നതിലുപരി ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. എന്റെ എന്ത് കാര്യവും അവളറിയാതെയോ അവളുടേത് ഞാനറിയാതെയോ കടന്ന് പോയിട്ടേയില്ല. നമ്മുടേത്-നമുക്ക് എന്നല്ലാതെ എന്റെ-എന്റേത് എന്നൊരു വാക്ക് വീട്ടിൽ കേട്ടിട്ടേയില്ല.

ഞങ്ങളുടെ ഒരു കാര്യത്തിലും അമ്മ ഇടപെട്ടതേയില്ല, “നിങ്ങളുടെ ജീവിതം, നിങ്ങള് ജീവിക്കൂ മക്കളെ, എനിക്കതിൽ ഒരു കാര്യവുമില്ല, ജീവിതയാത്രയിൽ ഇടക്കൊന്നു തിരിഞ്ഞു നോക്കിയാൽ മതി അമ്മ നിങ്ങളുടെ പുറകെയുണ്ടോ എന്ന്,” ഇത്‌ മാത്രം പറയുമായിരുന്നു അമ്മ. അത്കൊണ്ട് തന്നെ അമ്മയെ ഞാൻ സ്നേഹിച്ചതിനേക്കാൾ ഭംഗിയായി അവൾ സ്നേഹിച്ചു, പരിചരിച്ചു. അവളുടെ കളങ്കമില്ലാത്ത സ്നേഹത്താൽ മനം നിറഞ്ഞു തന്നെയാണ് അമ്മ കണ്ണുകൾ അടച്ചത്.

പതിനേഴാം വയസ്സിൽ എന്റെയും അമ്മയുടെയും ഹൃദയത്തിലേക്കും, വീട്ടിലേക്കും ഒരുപോലെ വലത്കാൽ വെച്ച് കയറി വന്ന ലതയെ ഞാൻ തുടർന്നു പഠിക്കാൻ അയച്ചു, എം എക്കാരിയാക്കി, ജോലിക്ക് പോകാൻ അവൾക്ക് താല്പര്യമില്ലാതിരുന്നത് കൊണ്ട് മാത്രം അതിനു ശ്രമിച്ചില്ല. ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും, എടിഎം കാർഡ് ഉപയോഗിക്കാനും, ഓൺലൈൻ ബാങ്കിംഗ് വന്നപ്പോൾ അതും, ഡ്രൈവിംഗ് എന്ന് വേണ്ട എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ അവളെ പഠിപ്പിച്ചു. ഒരു വീട് എങ്ങനെ സൂക്ഷിക്കണമെന്നും, പലവിധ പാചകരീതികളും, എങ്ങനെ മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറണമെന്നും, എങ്ങനെ അപ്പുറത്ത് നിൽക്കുന്നയാൾക്ക് മുഷിയാത്ത രീതിയിൽ സംസാരിക്കണമെന്നും, എങ്ങനെ ബന്ധങ്ങൾ നിലനിർത്തണമെന്നുമുള്ള അമൂല്യങ്ങളിൽ അമൂല്യങ്ങളായ ജീവിതപാഠങ്ങൾ അവൾ എന്നെയും പഠിപ്പിച്ചു.

ഞങ്ങളുടെ മകനോടും മകളോടും പഠിച്ചു വലിയ നിലയിലെത്തണം, ഉയർന്ന ജോലിയും ഒരുപാട് പൈസയും സമ്പാദിക്കണം എന്ന് അവൾ ഒരിക്കലും ഉപദേശിച്ചില്ല, മറിച്ച് ഹൃദയവിശാലത ഉള്ളവരായിത്തീരേണം, സഹായമനസ്കതയുള്ളവരാവേണം, ദൈവവിചാരം വേണം പക്ഷെ കർമ്മം ചെയ്യാതെ ഈശ്വരനെ വിളിക്കരുത്, അന്യന്റെ സങ്കടത്തിൽ കൂട്ടാവേണം, ഇതെല്ലാം ഉണ്ടെങ്കിൽ ബാക്കി സമ്പാദ്യങ്ങളെല്ലാം താനേ വന്നുചേരും എന്ന് മാത്രം പറഞ്ഞു, പഠിപ്പിച്ചു. അവർ ഞങ്ങൾ കരുതിയതിലും സഹാനുഭൂതിയുള്ളവരായി, ഉത്തരവാദിത്വമുള്ളവരായി വളർന്നു, ജീവിക്കുന്നു.

ഞങ്ങൾ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്, വിദേശവും സ്വദേശവും, ഇന്ത്യ മുഴുവനും കണ്ടു. ചിറാപുഞ്ചിയാണ് അവളുടെ ഇഷ്ടസ്ഥലം, കാരണം അവിടത്തെ മഴ, മഴയെന്നാൽ അവൾക്ക് ജീവനാണ്, അവൾക്ക് ജീവനായതെന്തും എനിക്കുമത്രമേൽ പ്രിയം. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങളൊരുമിച്ചു കൊണ്ട മഴയുടെ കണക്കെടുക്കാൻ നോക്കിയാൽ ഈ യുഗം മതിയാകാതെ വരും.

മുപ്പത്തിനാലാമത്തെ വിവാഹവാർഷികം ചെറിയ രീതിയിൽ ആഘോഷിച്ചാൽ മതി, കൂട്ടത്തിൽ അഗതിമന്ദിരത്തിലെ കുട്ടികൾക്ക് സമ്മാനവും, ഭക്ഷണവും കൊടുക്കണമെന്ന് അവൾ പറഞ്ഞപ്പോൾ ഞാനും നിറമനസ്സോടെ സമ്മതിച്ചു, അവിടെയുള്ള രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ചിലവും വഹിക്കാമെന്നറിയിച്ചു. മുപ്പത്തിയഞ്ചാം വിവാഹവാർഷികം ആഘോഷമാക്കണമെന്ന് മക്കൾ പറഞ്ഞപ്പോഴെല്ലാം അവൾ ചിരിച്ചുകൊണ്ടിരുന്നു.

ആ ചിരി ഇന്നോർക്കുമ്പോൾ തോന്നിപ്പോകുന്നു അവൾക്കറിയാമായിരുന്നു അടുത്ത വാർഷികം ആഘോഷിക്കാൻ അവൾ കാണില്ല എന്ന്, ഞാൻ ഒറ്റക്കാകുമെന്ന്, ഇനിയുള്ള കാലം അവളുടെ ഓർമ്മകളിൽ ഞാൻ ജീവിക്കണമെന്ന്. ഒരുമിച്ചുറങ്ങാൻ കിടന്ന ആറ് മാസങ്ങൾക്കു മുൻപേയുള്ള രാത്രി പുലർന്നതറിഞ്ഞത് ഞാൻ മാത്രം, അവൾ അറിഞ്ഞില്ല, ഉണർന്നില്ല.

ഞാനില്ലാതാകുന്ന കാലത്ത് അവൾക്ക് ജീവിക്കാൻ പ്രയാസമേതുമുണ്ടാകാതിരിക്കാൻ വേണ്ടിയതെല്ലാം ഈ കാലങ്ങളിൽ ഞാൻ ചെയ്തു വെച്ച് കൊണ്ടിരുന്നു, ഒരു കുടുംബം എങ്ങനെ നടത്തിക്കൊണ്ട് പോകണമെന്ന് അവൾ എന്നെയും പഠിപ്പിച്ചുവെങ്കിലും അവളില്ലാതായാലുള്ള ശൂന്യതയും ഇരുട്ടും ഞാൻ എങ്ങനെ നികത്തണമെന്ന് അവൾ പറഞ്ഞില്ല, ആ ശൂന്യതയിലും ഇരുട്ടിലും ഞാനുഴറിക്കൊണ്ടേയിരിക്കുന്നു.

“ഞാൻ മരിക്കുമ്പോൾ മഴയായി വരും, മഹിയേട്ടൻ ആ മഴയത്രയും നിന്ന് കൊള്ളണം,” അങ്ങനെ പറയുമ്പോൾ മാത്രം ഞാനവൾക്ക് ചെറിയ അടി കൊടുക്കുമായിരുന്നു, കാരണം ഞാനായിരിക്കും ആദ്യം പോകുന്നത് അവളല്ല എന്ന് ഞാൻ വൃഥാ ധരിച്ചിരുന്നു, എന്റെ മനസ്സ് വായിച്ചത് പോലെ അവൾ പറയുമായിരുന്നു, “വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടേണ്ട മഹിയേട്ടാ, ഞാൻ സുമംഗലിയായെ മരിക്കുകയുള്ളു”.

വിവാഹസാരിയുടുപ്പിച്ചു അവൾക്കുള്ള ചിതയൊരുക്കുമ്പോൾ ഞാനവളോട് പറഞ്ഞു, “ലതേ നീ മിടുക്കിയാണ്, എത്ര കൃത്യമായി നീ മനസിലാക്കി നീ തന്നെ ആദ്യം പോകുമെന്ന്? ഇത്രയും കാലം കൊണ്ട് നീ എനിക്ക് തന്ന മധുരമുള്ള ഓർമ്മകൾ മാത്രം മതി മുന്നോട്ടുള്ള കാലം എനിക്ക് ജീവിക്കാൻ, എന്നിരുന്നാലും എന്നെയും കൂട്ടമായിരുന്നില്ലേ?, നീ വിളിച്ചാൽ, അത് എവിടേക്കാണെങ്കിലും ഞാൻ വരാതിരുന്നിട്ടുണ്ടോ?”.

അവൾ പോയതിന് ശേഷം പെയ്ത മഴയെല്ലാം ഞാൻ നനഞ്ഞു, അവളിൽ അലിഞ്ഞു, അതായിരുന്നു എന്റെ ഏക സന്തോഷം. ഈ മുപ്പത്തിയഞ്ചാം വിവാഹവാർഷിക വേളയിൽ അവൾക്ക് വരാതിരിക്കാനാകുമോ?, ഇന്ന് പെയ്തതും പെയ്തു കൊണ്ടിരിക്കുന്നതുമായ മഴ മുഴുവനും ഞാൻ നനഞ്ഞു, നനഞ്ഞുകൊണ്ടിരിക്കുന്നു, പണ്ടും അവളുടെ ഇഷ്ടത്തിനുമപ്പുറം എന്നൊന്ന് എനിക്കില്ലായിരുന്നുവല്ലോ, ഇന്നും അങ്ങനെ തന്നെ.

മരണം എന്നെന്നേക്കുമുള്ള വേർപിരിയലല്ല മറിച്ചു കൂടിച്ചേരലാണ് എന്ന് ഞാൻ കരുതുന്നു.

✍️മഹാലക്ഷ്മി മനോജ്

Categories
Uncategorized

” മാഷേ..കഥയല്ലലോ ജീവിതം…മാഷ് ഇട്ട പേരൊക്കെ കൊള്ളാം..പക്ഷേ ആ പേര് ഇന്ന് ഒരു ദിവസമേ എനിക്ക് സൂക്ഷിക്കാൻ പറ്റൂ..നാളെ എനിക്ക് നൂറ്റിയൊന്നാം രാത്രി ആവും..നൂറ്റിയൊന്നാം ഭർത്താവും..

രചന : – അഖിൽ സതീഷ്..❤️

“ഇന്നത്തെ രാത്രി ആരായിരിക്കും വരുന്നതെന്ന് ഞാൻ പകൽ മുഴുവനും ചിന്തിച്ചു..ചിന്തകളിൽ എപ്പഴോ നിങ്ങളുടെ മുഖം കടന്നു വന്നിരുന്നു..സത്യം പറഞ്ഞാൽ ഇന്ന് നിങ്ങൾ വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..” കട്ടിലിന്റെ ഇളക്കമുള്ള കാലിന്റെ അടുത്തേക്കിരുന്നവൾ അയാളോട് പറഞ്ഞു.. ” ഇന്നെന്താ ഇത്രക്ക് ചിന്തിക്കാൻ..”

അയാൾ കട്ടിലിന്റെ തലക്കലേക്ക് ചാഞ്ഞിരുന്നുകൊണ്ട് അവളോട് ചോദിച്ചു.. അവൾ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാളുടെ അടുത്തേക്കിരുന്നു.. ” ഇന്നെന്റെ നൂറാമത്തെ രാത്രിയാണ്..!” അവൾ അയാളുടെ മേലേക്ക് ചാഞ്ഞു കൊണ്ട് കാതിൽ മെല്ലെ പറഞ്ഞു.. ” നൂറാമത്തെ രാത്രിയോ..?”

” അതെ..നൂറാമത്തെ രാത്രി..” അവൾ എഴുന്നേറ്റിരുന്നു.. ” രാത്രികൾ എണ്ണുമോ..ഹ ഹ ഹാ…എത്ര രാത്രികൾ എണ്ണും ഇനിയും നീ..” അയാൾ ഉറക്കെ ചിരിച്ചു..

” അറിയില്ല….!” അവൾ അയാളെ നോക്കി മെല്ലെ പുഞ്ചിരിച്ചു.. ” നൂറു രാത്രികൾ..നൂറു പുരുഷന്മാർ..നിനക്ക് ഞാൻ ശതാവരി എന്ന് പേര് വയ്ക്കട്ടെ..” അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ” ശതാവരിയോ..അതെന്തു പേരാണ്..എനിക്ക് വേണ്ടാ..ഞാൻ കമലയാണ്..കമല..” അവൾ അയാളുടെ കൈ വിടുവിച്ചു പറഞ്ഞു.. ” ശതാവരി എന്നാൽ നൂറു ഭർത്താക്കന്മാരുടെ ഭാര്യ…! കമലയേക്കാൾ നല്ലത് ശതാവരിയാണ്..” അയാൾ പറഞ്ഞു.. ” മാഷ് വല്ലോ കഥാകൃത്താനോ..സാഹിത്യം വല്ലാതെ വരുന്നുണ്ടല്ലോ..” അവൾ അയാളെ നോക്കി ചോദിച്ചു.. ” കഥകൾ എഴുതും..പക്ഷേ കഥാകൃത്തല്ല…!” അയാൾ പറഞ്ഞു..

” മാഷേ..കഥയല്ലലോ ജീവിതം…മാഷ് ഇട്ട പേരൊക്കെ കൊള്ളാം..പക്ഷേ ആ പേര് ഇന്ന് ഒരു ദിവസമേ എനിക്ക് സൂക്ഷിക്കാൻ പറ്റൂ..നാളെ എനിക്ക് നൂറ്റിയൊന്നാം രാത്രി ആവും..നൂറ്റിയൊന്നാം ഭർത്താവും..മാഷ് ദിവസവും ചിലപ്പോ ഓരോ പേര് കണ്ടു വെക്കേണ്ടി വന്നേക്കും അങ്ങാനാവുമ്പോൾ..” അവൾ ഒരു ദീർഘ നിശ്വാസം വിട്ടു.. അയാൾ ഒരു നിമിഷം നിശബ്ദമായി.. തൊട്ടപ്പുറത്തെ മുറിയിൽ നിന്നും കട്ടിലിന്റെ ഇളകിയ കാലിന്റെ അനക്കം മുഴങ്ങി കേട്ടു..അയാൾ കാർഡ് ബോർഡ് ഭിത്തിയിലേക്ക് ഒന്ന് ആഞ്ഞു തട്ടി..ശബ്ദം നിന്നു..മുറി വീണ്ടും നിശബ്ദമായി.. ” കഥയല്ല ജീവിതം..ജീവിതം ആണ് കഥ..നൂറാമത്തെ പുരുഷൻ ആയി എന്നെ എന്തേ ചിന്തകളിലേക്ക് കടത്തി വിട്ടു..” അയാൾ അവളെ നോക്കി ചോദിച്ചു..

അവൾ ചിരിച്ചു… ” എന്തേ ചിരിച്ചത്..പറയൂ..എന്തിനു എന്നെ ആഗ്രഹിച്ചു..” ” മാഷിന് മുൻപ് ഇവിടെ വന്നത് ഓർമ്മയുണ്ടോ..” ” ഉണ്ട്..കുറച്ചു നാളുകൾക്ക് മുൻപ്..” ” അന്ന് മാഷ് വന്നത് എന്റെ ഇരുപത്തഞ്ചാമത്തെ രാത്രിയിൽ ആയിരുന്നു…” ” ആണോ..”

” മ്മ്മ്..അതെ..മാഷ് ഒരു വർഷം മുൻപ് അശോക് നഗറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നില്ലേ..” ” ഉവ്വ്..നിനക്കെങ്ങനെ അറിയാം അത്..” അയാൾ അവളെ അത്ഭുതത്തോടെ നോക്കി.. ” നിങ്ങളുടെ ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ ഉള്ള എന്റെ ഒരു അമ്മാവന്റെ ഫ്ലാറ്റിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്..നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാവില്ല..പക്ഷെ ഞാൻ എന്നും നിങ്ങളെ നോക്കിയിരുന്നു..ഫ്ലാറ്റിന്റെ വരാന്തയിലൂടെ നിങ്ങൾ നടന്നു വരുമ്പോൾ ഞാൻ ജനലഴിക്കുള്ളിലൂടെ നിങ്ങൾ പോകുന്നത് ഒളിച്ചു നോക്കുമായിരുന്നു..എന്തോ ഒരിഷ്ടം..അമ്മാവന്റെ പീഡനങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴി ആയിരുന്നിരിക്കും ചിലപ്പോൾ നിങ്ങളിൽ ഞാൻ കണ്ടത്..” അവൾ പറഞ്ഞു നിർത്തി..അയാൾ അവൾക്ക് നേരെ അല്പം വെള്ളം കുടിക്കാൻ നീട്ടി..അവൾ അല്പം വെള്ളം കുടിച്ചു..

” പെട്ടെന്ന് നിങ്ങൾ വരാതെ ആയി..ജനലഴികൾക്കിടയിൽ നിന്ന് ഞാൻ കാലടി ശബ്ദങ്ങൾ തേടി..പക്ഷേ നിങ്ങൾ വന്നതേ ഇല്ല.. ഒരു ദിവസം എന്നെ അയാൾ ഇവിടെ കൊണ്ടുവന്നാക്കി പണം വാങ്ങി എങ്ങോട്ടേക്കോ പോയി..അന്ന് മുതൽ ഞാൻ രാത്രികൾ എണ്ണുവാൻ തുടങ്ങി.. ഇരുപത്തഞ്ചാം രാത്രി നിങ്ങളെ ഇവിടെ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി..ഒപ്പം നിരാശയും..നിങ്ങളെ പറ്റി ഒന്നും അറിയാതെ തന്നെ നിങ്ങളിൽ ഒരു നന്മ ഞാൻ കണ്ടിരുന്നു..എന്തോ നിങ്ങളിൽ ഒരു സുരക്ഷിതത്വം എനിക്ക് തോന്നിയിരുന്നു..അത് ഇല്ലാതായപോലെ തോന്നി അപ്പോൾ..” അവൾ പറഞ്ഞു നിർത്തി..

” എനിക്ക് അല്പം കൂടി വെള്ളം തരാമോ..” അവൾ അയാളെ നോക്കി ചോദിച്ചു.. അയാൾ വെള്ളം നിറച്ച കുപ്പി അവൾക്ക് നേരെ നീട്ടി.. അവൾ വെള്ളം വാങ്ങി കുടിച്ചു.. ” എന്നിട്ട് ബാക്കി പറയൂ..”

” അന്ന് എനിക്ക് ഭയം തോന്നി..നിങ്ങളോട്..പക്ഷേ ആ രാത്രി നിങ്ങൾ എന്നെ അത്ഭുതപെടുത്തി… രാത്രി മുഴുവൻ നമ്മൾ സംസാരിച്ചിരുന്നു..നിങ്ങൾ എന്റെ ചിത്രം വരച്ചു…പോകാൻ നേരം എന്റെ നെറ്റിയിൽ ചുംബിച്ചു..നിങ്ങൾ മാത്രമേ എന്നോട് അങ്ങനെ പെരുമാറിയിട്ടുള്ളു..ആ രാത്രി ഞാൻ എണ്ണിയില്ല..സ്നേഹം തോന്നിയ പുരുഷനോട് ആദ്യമായി ഒരു വേശ്യാലയത്തിൽ വെച്ച് സംസാരിക്കാൻ അധികം ആർക്കും ഒരു പക്ഷേ പറ്റി കാണില്ല..അല്ലേ..” അവൾ അയാളെ നോക്കി ചോദിച്ചു.. അയാൾ മറുപടി ആയി അലസമായൊന്നു ചിരിച്ചു.. ” മടുപ്പ് തോന്നാറില്ലേ ഇവിടം..” അയാൾ ചോദിച്ചു..

മറുപടി ആയി അവളും അലസമായൊന്നു ചിരിച്ചു.. ” എനിക്ക് ഈ രാത്രി എണ്ണണം മാഷേ..ഞാൻ മാഷിന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിക്കോട്ടെ ഇന്ന്..” ” മ്മ്മ്…” അയാൾ ഒന്ന് മൂളി.. അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.. ” മാഷേ…”

” മ്മ്മ്..” ” ഇനി ഇതുവഴി വന്നാൽ എനിക്ക് ഒരു ചിലങ്ക വാങ്ങി വരാമോ..” അവൾ ചോദിച്ചു.. ” ചിലങ്കയോ…അതെന്തിനാ..” ” എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു..ഞാൻ സൂക്ഷിച്ച ചിലങ്കയിലെ മണികൾ എല്ലാം അടർന്നു പോയി..” അവൾ പറഞ്ഞു.. ” ഇവിടെ നീ ചിലങ്ക കൊണ്ട് എന്ത് ചെയ്യാനാണ്..”

” കട്ടിലിന്റെ കാലിൽ കെട്ടി വെക്കും..ഇവിടെ ഉള്ള എല്ലാ കാലുകൾക്കും ഇളക്കമാണ്.. എന്തോ.. അതിന്റെ ശബ്ദം കേൾക്കുമ്പോൾ ഇപ്പോൾ വല്ലാത്ത ഒരു ഭയം തോന്നുന്നു..ചിലങ്കയുടെ ശബ്ദം എനിക്കിഷ്ടമാണ്..!” ” മ്മ്മ്…” അയാൾ അവളുടെ മുടികളിലേക്ക് ചുണ്ടുകൾ അമർത്തി.. ” എന്താ ഒന്നും മിണ്ടാത്തത്..അന്ന് ഒരുപാട് സംസാരിച്ചിരുന്നല്ലോ..ഇന്ന് ചിത്രം വരക്കുന്നില്ലേ..” അയാളുടെ വിരലുകളിലേക്ക് അവളുടെ വിരലുകൾ കോർത്തുകൊണ്ട് അവൾ ചോദിച്ചു..

” ഇപ്പോൾ വരക്കാറില്ല..കൈ വല്ലാതെ വിറയ്ക്കും..” അയാൾ പറഞ്ഞു.. ” മ്മ്മ്…മാഷ് എന്താ അന്ന് എന്നെ ഒന്നും ചെയ്യാഞ്ഞത്..” അവൾ ചോദിച്ചു.. ” ജനലഴിക്കുള്ളിലെ കണ്ണുകൾ ഞാൻ കണ്ടിരുന്നു…” അയാൾ പറഞ്ഞു.. ഒരു നിമിഷം ശ്വാസം പോലും ഒന്ന് നിശബ്ദമായി.. ” മ്മ്മ്..” ഒരു തുള്ളി കണ്ണുനീർ അയാളുടെ നെഞ്ചിലേക്ക് വീണു.. ” ശതാവരി..”

” അല്ല..മാഷേ..കമല..!” ” നിനക്ക് നൂറ്റിയൊന്നാം രാത്രി ഇല്ല..നൂറ്റിയൊന്നാം പുരുഷൻ ഇല്ല..നമുക്ക് പോകാം..” അവൾ അയാളുടെ നെഞ്ചിലേക്ക് മുഖം അമർത്തി കണ്ണുകൾ അടച്ചു കിടന്നു…രാത്രി പിന്നിട്ടു കൊണ്ടിരുന്നു..അവൻ അവളുടെ കവിളിൽ തൊട്ടു..

ശരീരം തണുത്തിരുന്നു..അയാൾ അവളെ വിളിച്ചു..അവൾ കണ്ണുകൾ തുറന്നില്ല..നൂറ് രാത്രികൾ..നൂറ് പുരുഷന്മാർ..ശതാവരി..! അയാൾ അവളുടെ മുറിയിലെ ഇരുമ്പു പെട്ടി തുറന്നു നോക്കി..അതിൽ മണികൾ പൊഴിഞ്ഞു നിറം മങ്ങിയ ഒരു ചിലങ്ക കിടന്നു..അയാൾ അഴിഞ്ഞു വീണു കിടന്ന രണ്ടു മുത്തുകൾ അതിലേക്ക് വച്ചു..താളം ഇല്ലാതെ അത് കയ്യിൽ ഇരുന്നു കിലുങ്ങി..അവളുടെ തണുത്തു ഉറഞ്ഞ കാലുകളിലേക്ക് അയാൾ ആ ചിലങ്ക കെട്ടി..അവളുടെ മുഖത്തേക്കൊന്നു നോക്കി..തണുത്തു ഉമിനീരൂറിയ ചുണ്ടുകളിൽ ചുംബിച്ചു..എന്നിട്ടയാൾ പതിയെ നടന്നകന്നു…

അപ്പുറത്തെ മുറിയിൽ നിന്നും വീണ്ടും കാൽ ഇളകുന്ന ശബ്ദം.. ശതാവരി നിശബ്ദമായി ഭയമില്ലാതെ കിടന്നു…!!

രചന : – അഖിൽ സതീഷ്..❤️

Categories
Uncategorized

എനിക്ക് ഞാൻ മാത്രമേയുള്ളു എന്ന ചിന്ത വരുമ്പോൾ, വല്ലാത്ത ഒരു ആത്മ ധൈര്യം വരും…

രചന: Nisha L

പെരുന്നാൾ തിരക്ക് ആയതിനാൽ സവിത കടയിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. അവസാന ബസ്,, സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ഓടിചെന്ന് ബസിൽ കയറി. ലാസ്റ്റ് ബസ് ആയതു കൊണ്ടാകാം വല്ലാത്ത തിരക്ക്.. പുറകിൽ നിൽക്കുന്നവന്റെ കൈ ശരീരത്തിൽ തടയുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു അവനെ രൂക്ഷമായി നോക്കി… ശേഷം തിരക്കിനിടയിൽ കൂടി എങ്ങനെ ഒക്കെയോ നുഴഞ്ഞു മുന്നിൽ എത്തി നിന്നു.

ഹോസ്റ്റലിന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി. കുറച്ചു കൂടി ഉള്ളിലോട്ടു നടക്കണം ഹോസ്റ്റലിൽ എത്താൻ. ഇരുട്ട് കനം വച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു നടന്നപ്പോഴാണ് പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയ അവൾ ഒന്ന് ഭയന്നു. ബസിൽ വച്ചു ശല്യം ചെയ്തവൻ. ചുറ്റും നോക്കി. വിജനമായ വഴി. അലറി വിളിച്ചാൽ പോലും ഓടി വരാൻ ആരുമില്ല. പെട്ടെന്നാണ് അവൻ അവളുടെ കൈയിൽ കയറി പിടിച്ചത്.

അവളുടെ മനസ് അവളോട്‌ മന്ത്രിച്ചു…

തോറ്റു കൊടുക്കാൻ പറ്റില്ല. ഇവിടെ തോറ്റാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും. രക്ഷപെടാൻ എന്തെങ്കിലും ചെയ്യണം. പെട്ടെന്ന് ഒരു ധൈര്യം അവൾക്കുള്ളിൽ തോന്നി.

“കൈ എടുക്കെടാ… “!! അവൾ പരുഷമായി പറഞ്ഞു.

“ഇല്ലെങ്കിൽ നീ എന്തു ചെയ്യുമെടി..? “!!

“എന്തും ചെയ്യും.. ഇനിയും ഇതു പോലെ രാത്രി വൈകിയും എനിക്ക് ജോലി കഴിഞ്ഞു വരേണ്ടി വരും. നിന്നെ പോലെയുള്ളവൻമാരെ പേടിച്ചു ജീവിക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് മര്യാദക്ക് ഞാൻ പറയുവാ ഈ ശരീരം കൊണ്ട് ഇതു പോലെ വീട്ടിൽ പോകണം എന്നുണ്ടെങ്കിൽ കൈ എടുക്കെടാ.. “!!..

അവളുടെ കണ്ണുകളിലെ വന്യത കണ്ടു അവൻ ഒന്ന് പരുങ്ങി…. അവൻ അവളുടെ കൈ വിട്ടു.

“ഹ്മ്മ് ഈ പീറ പെണ്ണ് എന്നെ എന്തു ചെയ്യാനാ.. ” പെട്ടെന്ന് ഉണ്ടായ പുച്ഛത്തിൽ അവൻ വീണ്ടും അവളുടെ നേരെ കൈ പൊക്കിയതും അവൾ ബാഗിൽ സൂക്ഷിച്ച ചെറിയതും എന്നാൽ ബലമുള്ളതുമായ കത്തി എടുത്തു അവന്റെ കൈയ്ക്കു നേരെ ആഞ്ഞു വീശി..

കൈയിൽ കത്തി കൊണ്ട് പോറിയതും രക്തം ചീറ്റിയതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ നടന്നു.അവന്റെ ശ്രദ്ധ മാറിയ നേരം കൊണ്ട് രക്തം പുരണ്ട കത്തി ഷാളിൽ പൊതിഞ്ഞു ബാഗിൽ വച്ച് അവൾ മുന്നോട്ടു ഓടി.. !!

ഹോസ്റ്റലിൽ എത്തിയ അവൾ..

“മാഡം.. കടയിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി.. അതാ ഞാൻ താമസിച്ചു പോയത്.. “!!

“ഹ്മ്മ്… ശരി കയറി പൊയ്ക്കൊള്ളൂ.. “!!

ഉത്സവ സീസണിൽ കടയിൽ തിരക്ക് കൂടുമ്പോൾ ഇങ്ങനെ വൈകി വരാറുണ്ട് അവൾ. മറ്റൊരു തരത്തിലും ഉള്ള കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്തവൾ ആയതിനാൽ വാർഡൻ അവളോട്‌ വലിയ ബഹളത്തിനു പോകാറില്ല.

റൂമിലെത്തിയ അവൾ… ബാത്‌റൂമിൽ കയറി ഷാളും കത്തിയും നന്നായി കഴുകി കുളിച്ചു വൃത്തിയായി.!!

വിശപ്പ് കെട്ടു പോയിരിക്കുന്നു… ഇന്നിനി ആഹാരം ഇറങ്ങില്ല… പതിയെ അവൾ ബെഡിലേക്ക് ചാഞ്ഞു…

ഓർമ്മകൾ കുറെ വർഷം പിന്നിലേക്ക് പോയി.

▪️▪️▪️

“അയ്യോ.. അമ്മേ ഈ വാതിലൊന്നു തുറക്കൂ.. ഇയാൾ എന്നെ കൊല്ലും.. അമ്മേ.. വാതിൽ തുറക്ക്..”!! കതകിൽ ആഞ്ഞടിച്ചു കൊണ്ട് സവിത അലറി കരഞ്ഞു.

ഉച്ചമയക്കത്തിൽ ആയിരുന്ന രമണി എന്തൊക്കെയോ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു വെളിയിലേക്ക് വന്നു.

എവിടെ നിന്നാണ് ശബ്ദം കേൾക്കുന്നത്..

“അമ്മേ… ഈ വാതിൽ ഒന്ന് തുറക്ക്… “!! ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നു.

അതെ.. മേനകയുടെ വീട്ടിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്… ഈശ്വര.. ആ മറുത ആ കൊച്ചിനെ കൊലക്കു കൊടുത്തു കാണുമോ.. !!!

രമണി ഒട്ടും സമയം പാഴാക്കാതെ അപ്പുറത്തുള്ള വീടുകളിൽ നിന്ന് സ്ത്രീകളെയും പുരുഷൻമാരെയും കൂട്ടി മേനകയുടെ വീട്ടിലേക്ക് ഓടി. പുറത്തേക്കുള്ള വാതിലും പൂട്ടി അതിനു മുന്നിൽ കാവൽ നിൽക്കുന്ന മേനക..

മേനക… ഭർത്താവ് ജീവിച്ചിരിക്കെ, ഭർത്താവിന്റെ ചിലവിൽ കഴിഞ്ഞു കൊണ്ട്,, അന്യ പുരുഷൻമാരുടെ കൂടെ കിടക്ക പങ്കിട്ടവൾ. ഭർത്താവ് വീട്ടിൽ ഇല്ലാത്ത നേരം നോക്കി അന്യ പുരുഷനെ സ്വന്തം വീട്ടിൽ കയറ്റി അവിഹിതം നടത്തിയവൾ. നൂറു ശതമാനം വേശ്യ എന്ന പേരിന് അർഹതയുള്ളവൾ. ഭർത്താവ് സോമൻ കൂലിപ്പണി ചെയ്തു കുടുംബം നോക്കുന്നു. സവിത മൂത്തമകൾ അവളെ കൂടാതെ ഒരു അനിയൻ കൂടിയുണ്ട്. മേനകയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ടു പിടിച്ച അന്ന് , അയാൾ അവരെ ഉപേക്ഷിച്ചു എങ്ങോ പോയി. കുട്ടികൾ പോലും അയാളുടേതാണോ എന്ന് അയാൾക് സംശയം ആയി.

അവളുടെ സ്വഭാവം കാരണം നാട്ടുകാർ ആ വീടുമായി അടുപ്പം പുലർത്താറില്ല. ഇന്നിപ്പോൾ അവൾ, അവളുടെ മകളെ,, സവിതയെ,,, ഏതോ ഒരു പുരുഷനോടൊപ്പം മുറിയിൽ അടച്ചിട്ടു പുറത്തു കാവൽ നിൽക്കുകയാണ്. അവളുടെ വഴിയേ ആ പതിനാലുകാരിയെ കൊണ്ടു പോകാനുള്ള ശ്രമമാണ്.

ഇല്ല സമ്മതിച്ചു കൊടുക്കാൻ പാടില്ല. എങ്ങനെയും ആ പെൺകുട്ടിയെ രക്ഷിക്കണം.

രമണിയുടെ നേതൃത്വത്തിൽ ആൾക്കൂട്ടം അവളുടെ വീടിനു മുന്നിൽ തടിച്ചു കൂടി..

“പോലീസിൽ അറിയിക്കേണ്ട..? “!! കൂട്ടത്തിൽ ആരോ ചോദിച്ചു.

“ഇപ്പോൾ വേണ്ട.. ആദ്യം കുറച്ചു പണിയുണ്ട്.. അതു കഴിയട്ടെ..”!! മറ്റൊരാൾ മറുപടി പറഞ്ഞു. മേനകയുടെ മുഖത്തു ആദ്യ അടി രമണി തന്നെ കൊടുത്തു.. സ്ത്രീകൾ ഒരു തൂണിനോട് ചേർത്ത് അവളെ കെട്ടിയിട്ടു. ഈ സമയം കൊണ്ട് ചിലർ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി.

വാതിൽ പൊളിച്ചു വന്നവർ ആ കാഴ്ച കണ്ടു ഞെട്ടി… കീറി പറിഞ്ഞ ചുരിദാറും അടി കൊണ്ട കവിളുമായി സവിത നിലത്തു വീണു കിടക്കുന്നു. അവളുടെ മുകളിൽ കയറി ഇരുന്നു വസ്ത്രങ്ങൾ കീറി എറിയാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ.

ആൾക്കൂട്ടത്തെ കണ്ട അയാൾ ഭയന്നു. ആ തള്ളച്ചിക്ക് കൊടുത്ത കാശ് വെറുതെ ആയി.. പോരാത്തതിന് ഇവന്മാർ എന്നെ വെറുതെ വിടും എന്ന് തോന്നുന്നില്ല. അയാൾ മനസ്സിൽ വിചാരിക്കും മുൻപേ ആൾക്കൂട്ടം അവനെ വളഞ്ഞു. ഇടിയും ചവിട്ടും കൊണ്ട് അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അയാൾ അവശനായി താഴേക്കു വീണു.

“ഇനി പോലീസിൽ അറിയിക്ക്.. “!!

ഈ സമയം സ്ത്രീകൾ സവിതയെ കൂട്ടി കൊണ്ട് പോയി വസ്ത്രം മാറി, വെള്ളം കൊടുത്തു… ശേഷം അവളോട്‌..

“മോളെ… പോലീസ് എത്തുമ്പോൾ സംഭവിച്ചത് കൃത്യമായി തന്നെ പറയണം.. ഇല്ലെങ്കിൽ ഇവൾ ഇനിയും ഇത് ആവർത്തിക്കും. അപ്പോൾ ഒരു പക്ഷെ ഇതു പോലെ രക്ഷപെടാൻ കഴിഞ്ഞെന്നു വരില്ല. ഇനി ഇവിടെ നിൽക്കുന്നത് നിന്റെ ജീവനും മാനത്തിനും നല്ലതല്ല. സ്ത്രീകൾ… അമ്മമാർ അവളെ ഉപദേശിച്ചു. അവൾ അതെല്ലാം തലയാട്ടി സമ്മതിച്ചു.

പോലീസ് എത്തി..

“എന്താ.. എന്താ സംഭവിച്ചത്…”? ആൾക്കൂട്ടം പോലീസിന് വഴി മാറി കൊടുത്തു.

“സർ… ഈ സ്ത്രീ.. പ്രായപൂർത്തി ആകാത്ത ഈ പെൺകുട്ടിയെ ഇയാൾക്ക് കൂട്ടി കൊടുക്കാൻ ശ്രമിച്ചു. “!! ഒരു സ്ത്രീ മുന്നോട്ട് വന്ന് പറഞ്ഞു.

“ഈ സ്ത്രീയുടെ ആരാ ഈ കുട്ടി..? “!!

“മകളാണ് സാർ.. “!!

“എന്ത്.. മകളോ… !!! സ്വന്തം മകളെ ഉപദ്രവിക്കാൻ കൂട്ട് നിൽക്കുന്ന നീയൊക്കെ ഒരു സ്ത്രീയാണോ… മൊത്തം സ്ത്രീകൾക്കും അപമാനം ഉണ്ടാക്കും… നിന്നെ പോലെയുള്ളവളുമാർ.. “!!

S I കോപം അടക്കാൻ ആകാതെ ആക്രോശിച്ചു.

“Pc കുട്ടിയുടെ മൊഴി രേഖപ്പെടുത്തു… fir ഇവറ്റകൾ രക്ഷപെടാത്ത വിധം സ്ട്രോങ്ങ്‌ ആയി എഴുതി ചേർത്തോ.. ഇനി അവനെ തല്ലണ്ട… തല്ലിയാൽ ചിലപ്പോൾ അവൻ ചത്തു പോകും “!! പുച്ഛത്തോടെ പോലീസ് ഓഫീസർ പറഞ്ഞു.

“മോളെ… ഇവർ മോളെ ഉപദ്രവിക്കാൻ ശ്രമിച്ചോ… പേടിക്കാതെ പറഞ്ഞോളൂ.. മോളെ രക്ഷിക്കാൻ ഞങ്ങൾ കൂടെയുണ്ട്. ധൈര്യമായി പറഞ്ഞോളൂ.. “!!

“എന്നെ.. എന്നെ.. ഇവർ കൊല്ലും.. എനിക്ക് പേടിയാ സർ.. എന്നെ ഇവിടുന്നു എങ്ങോട്ടെങ്കിലും കൊണ്ടു പോകണം സർ… എനിക്ക്.. എനിക്ക്.. പേടിയാ.. “!!!

“പേടിക്കണ്ട… മോളുടെ കൂടെ ഞങ്ങളുണ്ട്..”!!

“മോളുടെ അച്ഛൻ എവിടെ..? “”

“അച്ഛൻ… ഇവരുടെ ഈ സ്വഭാവം കാരണം ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല “..വേദനയോടെ അവൾ പറഞ്ഞു.

സവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേനകയേയും അവളുടെ ജാരനെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി..

സവിതയെ തണൽ എന്ന ഷെൽട്ടർ ഹോമിൽ എത്തിച്ചു..

“സിസ്റ്റർ… കുട്ടിയെ സ്വന്തം അമ്മയുടെ സമ്മതത്തോടെ അവരുടെ ജാരൻ ഉപദ്രവിക്കാൻ ശ്രമിച്ചതാണ്. ഇന്നു മുതൽ ഈ കുട്ടിയെ കൂടി ഇവിടെ ഉൾപ്പെടുത്തണം. പുറത്തു നിന്ന് സന്ദർശകരെ അനുവദിക്കരുത്… കുട്ടിക്ക് കൗൺസിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.. നിങ്ങളുടെ കൂടെ അവളെയും ചേർത്ത് പിടിക്കണം. “!!

“ശരി സർ… ഇന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പുതിയ ഒരു അംഗം കൂടി… ഇവൾ ഇന്ന് മുതൽ ഞങ്ങളുടെ മകളാണ്. സാർ സന്തോഷമായി പൊയ്ക്കൊള്ളൂ.. “!!

അന്ന് കൂടിയതാണ് അവിടെ.ഇപ്പോൾ ഈ ജോലി കിട്ടിയപ്പോഴാണ് ഹോസ്റ്റലിലേക്ക് മാറിയത്. ഇടയിൽ എപ്പോഴോ നോക്കാൻ ആളില്ലാതെ അനാഥനായ അനിയനെയും മറ്റൊരു അഭയകേന്ദ്രത്തിൽ എത്തിച്ചു. അമ്മ എന്ന് പറയുന്ന ആ സ്ത്രീയെ കുറിച്ച് പിന്നെ അറിഞ്ഞിട്ടേയില്ല. അറിയാൻ താൽപ്പര്യപെട്ടില്ല എന്നതാണ് സത്യം.

ജീവിതത്തിൽ ആരും തുണയില്ല എന്നറിയുമ്പോൾ,, ചായാൻ ഒരു തോളില്ല എന്നറിയുമ്പോൾ,, എനിക്ക് ഞാൻ മാത്രമേയുള്ളു എന്ന ചിന്ത വരുമ്പോൾ,, വല്ലാത്ത ഒരു ആത്മ ധൈര്യം വരും… പൊരുതാനുള്ള ഒരു ധൈര്യം.. ആ ധൈര്യത്തിന്റെ പുറത്താണ് അവന്റെ കൈയ്ക്കു കുത്തിയിട്ട് ഓടിയത്. ആത്മബലത്തിന് വേണ്ടി എപ്പോഴോ കൈയിൽ കരുതിയതാണ് ആ കത്തി.. . ഒരിക്കലും അത് എടുത്തു ഉപയോഗിക്കണം എന്ന് കരുതിയതേയല്ല… പക്ഷേ..

ആ സമയത്തു രക്ഷപെടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൻ ചത്തു കാണുമോ,, ആരെങ്കിലും അവനെ ഹോസ്പിറ്റലിൽ എത്തിച്ചു കാണുമോ,, അവൻ രക്ഷപെട്ടാൽ എന്റെ പേര് പറയുമോ,,, എന്നെ തിരക്കി പോലീസ് എത്തുമോ,,, ഒന്നുമറിയില്ല…

ഒന്നും സംഭവിക്കില്ലായിരിക്കും.. കൈയിൽ പറ്റിയ മുറിവ് കൊണ്ട് അയാൾ മരിക്കില്ലായിരിക്കും.. ഇനി എന്തു വന്നാലും ധൈര്യത്തോടെ നേരിടും. ഇനി ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാൻ അവസാന ശ്വാസം വരെ ശ്രമിക്കും. അഥവാ പരാജയപ്പെട്ടു പോയാലും പൊരുതി തോറ്റു എന്ന ആത്മസംതൃപ്തി എങ്കിലും ലഭിക്കുമല്ലോ. ഈ ഭൂമി എന്റേതും കൂടിയാണ്. എനിക്കും ഇവിടെ ജീവിക്കണം.

മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ അവൾ കണ്ണുകൾ അടച്ചു ഉറക്കത്തെ വരവേൽക്കാൻ കിടന്നു. നാളത്തെ പുലരിയിൽ അശുഭമായതൊന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തോടെ. ❤️ N b: ആരുടെയെങ്കിലും ചതികുഴിയിൽ പെട്ട് വേശ്യാവൃത്തിയിലേക്ക് എത്തപെട്ടവരേക്കാൾ കൂടുതൽ,,, ശരീരസുഖത്തിനു വേണ്ടി മാത്രം പുരുഷൻമാർക്ക്‌ കിടക്ക വിരിക്കുന്ന മേനകയെ പോലെയുള്ളവർക്കാണ് വേശ്യ എന്ന പേര് കൂടുതൽ ചേർച്ച.

രചന: Nisha L

Categories
Uncategorized

തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിൽ പെട്ട് അനിലിന്റെ കൂടെ പോന്നവളായിരുന്ന ജയന്തി…

രചന: Uma S Narayanan

അന്നും ഡോക്ടർ മാനസി വർമ്മ സാധാരണ പോലെ പേഷ്യന്റിനെ നോക്കി ഹോസ്പിറ്റലിലെ റൂമിൽ ഇരിക്കുന്നു പുറത്തു നീളുന്ന ക്യു ആണ്, നഴ്സ് ഓരോരുത്തരെയും ടോക്കൺ പ്രകാരം വിളിച്ചു കൊണ്ടിരിന്നു

പെട്ടന്നാണ് ലേബർ റൂമിൽ നിന്നും നഴ്‌സിംഗ് സൂപ്രണ്ട് ലിസി ഓടി വന്നത്,,,

“”ഡോക്ടറേ ജയന്തിക്കു പെയിൻ തുടങ്ങി”

ഡോക്ടർ മാനസി മുഖമുയർത്തി നോക്കിയൊന്ന് പുഞ്ചിരിച്ചു,,

പിന്നെ മുന്നിലിരിക്കുന്ന പേഷ്യന്റിനു മരുന്നു എഴുതി കഴിഞ്ഞെഴുനേറ്റു നേരെ ലേബർ റൂമിലേക്കു നടന്നു..,

ലേബർ റൂമിനു പുറത്ത് അമൃതയും നീരജും ഡോക്ടറേ കാത്തിരിക്കുന്നു..

അവരെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് മാനസി ലേബർ റൂമിനകത്തേയ്ക്ക് കയറി,,

ബെഡിൽ ജയന്തി വേദന കൊണ്ടു പുളഞ്ഞു കിടക്കുകയാണ്,,

“”ജയന്തി ,, എന്താ വേദന ഉണ്ടോ സാരമില്ല പേടിക്കണ്ട ട്ടോ ഇപ്പോൾ തീരുമെന്നും പറഞ്ഞു ഡോക്ടർ പരിശോധന തുടങ്ങി..,

മാനസിഹോസ്പിറ്റൽ..

ചെറുതുരുത്തി സിറ്റിയിലെ പ്രശസ്ത ഹോസ്പിറ്റൽ,,

അത്യാധുനിക രീതിയിലുള്ള എല്ലാവിധ പരിശോധനയോടൊപ്പം, ഡെലിവറി കേസ് കൂടെ കൈകാര്യം ചെയ്യുന്ന ഹോസ്പിറ്റൽ എന്ന പേരിൽ ദൂര സ്ഥലത്തു നിന്നുപോലും ആളുകൾ തേടി വരുന്ന ഹോസ്പിറ്റൽ..,,

ഡോക്ടർ മാനസി വർമ്മയാണവിടെ ചീഫ്..,

ഭർത്താവ് ഡോക്ടർ രാജീവ്‌ വർമ്മയുടെ മരണത്തോടെ ഹോസ്പിറ്റൽ നോക്കുന്നത് മാനസി വർമ്മയാണ്,,

ഏക മകൻ ഡോക്ടർ വിവേക് ലണ്ടനിൽ.,,

കുഞ്ഞുങ്ങളില്ലാത്തവരുടെ ആശാ കേന്ദ്രമാണ് മാനസി ഡോക്ടർ,, അത്രയേറെ കൈപ്പുണ്യമാണ് മാനസി ഡോക്ടർക്ക്,,

ജയന്തി, അവൾ പാവപ്പെട്ട കുടുംബത്തിലെ ഭർത്താവ് മരിച്ച വിധവ.., ഒരേയൊരു മകൻ അപ്പു,,

അപ്പുവിന് ഹൃദയവാൽവിന് കുഴപ്പമുണ്ട്,, അതവളെ വല്ലാതെ തളർത്തിയിരുന്നു..

തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിന്റെ നീർച്ചുഴിയിൽ പെട്ട് അനിലിന്റെ കൂടെ പോന്നവളായിരുന്ന ജയന്തി ഭർത്താവിന്റെ മരണ ശേഷം അമൃതയുടെയും നീരാജിന്റെയും ഫ്ലാറ്റിൽ വേലക്കാരിയായി ജോലി ചെയ്യുകയാണ്,,

വിവാഹം കഴിഞ്ഞു എട്ടു വർഷമായിട്ടും കുട്ടികളില്ലാത്ത സങ്കടം അമൃതയെയും നീരാജിനെയും വല്ലാതെ തളർത്തിയിരുന്നു ..,

അവർക്ക് ഒരു ദത്തുകുട്ടിയെയും വേണ്ട..,

തലമുറ അന്യം നിന്ന് പോകാതിരിക്കാൻ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ്,, അതാണവരുടെ മോഹം..,

അങ്ങനെയാണ് ഡോക്ടർ മാനസിയെ അവർ കാണാൻ വരുന്നത്..

പരിശോധനയ്ക്കൊടുവിൽ അമൃതക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ലന്നറിഞ്ഞപ്പോൾ അവരാകെ തകർന്നു പോയി,,

അവളുടെ ഗർഭപത്രത്തിന് ശേഷി പോര,,

പിന്നെ ആകെയുള്ള ഒരേയൊരു വഴി..

ആരെങ്കിലും ഒരു കുഞ്ഞിനെ പ്രസവിച്ചു നൽകുക എന്നതാണ്..,,

ആരതിന് തയ്യാറാകും,,

അങ്ങനെയാണ് ജയന്തിയോടീ കാര്യം അവതരിപ്പിച്ചത്,,

പകരം മകന്റെ ഓപറേഷൻ ചെയ്തു കൊടുക്കാമെന്നേറ്റു,,

ആരുമില്ലാത്ത അവൾക് അതു നൂറു വട്ടം സമ്മതമായിരുന്നു..

തന്റെ മകൻ രക്ഷപെടുമല്ലോ മകനെ രക്ഷിക്കാൻ വേറെ ഒരു നിവൃത്തി ഇല്ല ജയന്തിക്ക്,,

അങ്ങനെ അവർ ജയന്തിയെ കൂട്ടി ഡോക്ടെയടുത്തെത്തി,,

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബീജം കുത്തി വച്ച് ജയന്തി ഗർഭിണിയായി..,

ഇന്നാണ് ജയന്തിയുടെ പ്രസവത്തിന്റെ ഡേറ്റ് പറഞ്ഞിരിരുന്നത്,, മകന്റെ ഓപ്പറേഷനും,, അതേ ഹോസ്പിറ്റലിൽ ഇന്ന് കാർഡിയാക് സർജൻ അനീസ് റഹ്മാനാണ് ചെയ്യുന്നത്

ജയന്തി ഡോക്ടറെ ദയനീയമായി നോക്കി,,

“”ഡോക്ടർ മോന്റെ കാര്യം എന്തായി “” അവൾ സങ്കടം വന്നു ചോദിച്ചു,,

“”ജയന്തി എന്തായിത്,, ഈ സമയം മനസ്സ് വിഷമിപ്പിക്കരുത് ,, മോന് ഒരു പ്രശ്നവുമില്ല, അവൻ സുഖമായിരിക്കുന്നു “”

ഇതെ സമയം അപ്പുവിന്റെ ഓപറേഷൻ നടക്കുകയാണ്,,

അവന്റെ രക്തസമ്മർദ്ദം കൂടി കൂടി വരുന്നു,,

ഡോക്ടർ അനീസ് ആവുന്നതും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു…,

അപ്പുവിന്റെ നില വഷളായി കൊണ്ടിരിക്കുന്നു..,

അക്ഷമരായി പുറത്ത് പ്രാർത്ഥനയോടെ അമൃതയും നീരജും കുടുബംഗാങ്ങളും കാത്തിരുന്നു..,

പെട്ടന്നാണ് അമൃത അടഞ്ഞ ഓപ്പറേഷൻ തീയേറ്ററിന്റെ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്..,

അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു..,

അതെ സമയം ഡോക്ടർ അനീസ് റഹ്മാന്റെ ഫോൺ കാൾ മാനസി ഡോക്ടറെ തേടിയെത്തി..

“”ഡോക്ടർ ക്ഷമിക്കണം,, ജയന്തിയുടെ മകൻ പോയി,,

ഞാൻ ആവുന്നത് ശ്രമിച്ചു,,

പക്ഷെ ബിപി നിയന്ത്രണത്തിൽ എത്തിയില്ല,,,

എന്തു ചെയ്യണമെന്നറിയാതെ മയങ്ങി കിടക്കുന്ന ജയന്തിയുടെ മുഖത്തേയ്ക്കു മാനസി വർമ്മ വളരെ ദയനീയമായി നോക്കി..,,

പിന്നെ പതുക്കെ വാതിൽ തുറന്നു പുറത്തിറങ്ങി.,

മുന്നിൽ അമൃതയും നീരജും,,

“”അമൃത,,, ജയന്തി പ്രസവിച്ചു ആൺകുട്ടി,, പക്ഷെ അപ്പു…”

“എന്ത് പറ്റി ഡോക്ടർ അപ്പുവിന് ”

“അവൻ പോയി,, ഞാൻ ഇതെങ്ങനെ പറയും ജയന്തിയോട് ”

ഡോക്ടർ വിഷമത്തോടെ പറഞ്ഞു,,

അതു കേട്ടു അവരൊന്ന് ഞെട്ടി ..

തിയേറ്ററിൽ നിന്നൊരു നഴ്സ് വാതിൽ തുറന്നു വന്നു ചോര കുഞ്ഞിനെ പൊതിഞ്ഞു അമൃതയുടെ കൈയിൽ കൊടുത്തു..,

അമൃതക്ക് സന്തോഷവും ഒരേ സമയം സങ്കടവുമായി,,

ജയന്തി മയക്കത്തിൽ നിന്നുണർന്നാദ്യമന്വേഷിച്ചത് അപ്പുവിനെയാണ്,,

“”എന്റെ മോൻ,,, സിസ്റ്റർ എനിക്കൊന്നവനെ കാണണം “”

വാതിൽ തുറന്നു പതിയെ ഡോക്ടർ മാനസിയും ഡോക്ടർ അനീസ് റഹ്മാനും കുഞ്ഞിനെയെടുത്തു അമൃതയും നീരജും അവളുടെ അടുത്തെത്തി..,

ജയന്തിയുടെ നെറ്റിയിൽ തലോടി പതിയെ മനസി ഡോക്ടർ പറഞ്ഞു

“”ജയന്തി വിഷമിക്കരുത്,,

അപ്പു ,,,

അപ്പു,,, അപ്പു നമ്മളെ വിട്ടു പോയി “”

ഒരു നിമിഷം ജയന്തി പകച്ചു പിന്നെ

“”എന്റെ മോനേയെന്നൊരു വിളിയോടെ ആർത്തലച്ചു കരഞ്ഞു ,

എന്തു ചെയ്യണം,, എങ്ങനെ ജയന്തിയെ ആശ്വാസിപ്പിക്കണമെന്നറിയാതെ അവരെല്ലാവരും കുഴങ്ങി..,

എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അമൃത ജയന്തിയുടെ അടുത്തെത്തി…,

കുഞ്ഞിനെ അവളുടെ അടുത്ത് കിടത്തി,,

“”ജയന്തി ,, നീ ഒട്ടും വിഷമിക്കണ്ട, ഈ നിമിഷം മുതൽ ഇവനിനി ജയന്തിയുടെ അപ്പുവാണ്,,

ഇവനിനിയെന്നും മകനായി ജയന്തിയുടെ കൂടെ ഉണ്ടാകും ,,

ജീവിതക്കാലം മുഴുവൻ എന്റെ വീട്ടിൽ ഇവന്റെ അമ്മയായി..ജയന്തിയും .. “”

കുഞ്ഞപ്പുവിനെ മാറോടടുക്കി അവൾ വിങ്ങി പൊട്ടി..,

പിന്നെ കൃതജ്ഞയോടെ അമൃതയെ നോക്കി..

അമൃത സ്‌നേഹത്തോടെ ജയന്തിയുടെ മുടിയിൽ തലോടി കൊണ്ടിരുന്നു…,

അപ്പോൾ ഡോക്ടർ മാനസി വർമ്മയുടെ മുഖത്ത് കാർമേഘങ്ങൾ ഒഴിഞ്ഞ സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: Uma S Narayanan

Categories
Uncategorized

ആ പെൺകുട്ടി എനിക്ക് നേരെ കൈനീട്ടി ഇന്നിപ്പോൾ ഓട്ടം മതിയാക്കാം എന്ന് കരുതിയതാണ്…

രചന: NeethuParameswar

സമയം സന്ധ്യയോടടുത്തിരുന്നു.. ഇന്ന് ഓട്ടം നേരത്തേ മതിയാക്കാമെന്ന് കരുതി… കുറേ നാളായി ഒരു വീടെന്ന സ്വപ്നത്തിന്റെ പുറകിലായിരുന്നു അത് യാഥാർഥ്യമാക്കാൻ ഒരേ അലച്ചിലായിരുന്നു.. ഇപ്പോൾ സ്വസ്ഥമായിരിക്കുന്നു.. ചെറിയ തലവേദന എന്നെ അലട്ടാൻ തുടങ്ങിയിരുന്നു.. അധികം ആൾസഞ്ചാരമില്ലാത്ത റോഡ് എത്തിയപ്പോഴാണ് ഒരു പെൺകുട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. ആ പെൺകുട്ടി എനിക്ക് നേരെ കൈനീട്ടി .. ഇന്നിപ്പോൾ ഓട്ടം മതിയാക്കാം എന്ന് കരുതിയതാണ് പക്ഷേ എനിക്കപ്പോൾ ആ പെൺകുട്ടിയെ കടന്നു പോവാൻ കഴിഞ്ഞില്ല.. ബ്രേക്ക്‌ ഇട്ട് ഓട്ടോ അവൾക്കരികിലായി നിർത്തി..

നിഷ്കളങ്കമായ ഒരു കുസൃതിചിരി അവളുടെ മുഖത്ത് പടർന്നിരുന്നു.. കണ്മഷി കൊണ്ട് കണ്ണെഴുതി വലിയ വട്ടപ്പൊട്ടും ചന്ദനവും ചാർത്തി ഒരു നാടൻ പെൺകുട്ടി..

“അതേ ഈ ചുങ്കത്തേക്ക് എത്ര രൂപയാ” അവൾ ചോദിച്ചു.. കുട്ടി കേറിക്കോളൂ ഇവിടെ തനിയെ നിൽക്കണ്ട.. ഞാനത് പറയുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൾ ഓട്ടോയിൽ കയറി..

ഒരു എക്സാമിന് വന്നതാ ചേട്ടാ..പെട്ടെന്ന് ബസ് പണിമുടക്ക് വന്നത് കൊണ്ട് പെട്ടുപോയി.. പൈസ കുറവായത് കൊണ്ടാണ് എത്രയാണെന്ന് നേരത്തേ ചോദിച്ചത്..അവളുടെ മുഖത്ത് ഒരു പരിഭ്രമം തെളിഞ്ഞിരുന്നു…

ഓ അത് കുഴപ്പല്യ ഉള്ളത് തന്നാൽ മതി നമ്മളൊക്കെ മനുഷ്യരല്ലേ.. ഇങ്ങനെയൊക്കെ അത്യാവശ്യങ്ങളിലല്ലേ സഹായിക്കണ്ടേ.. ഞാനത് പറയുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ മങ്ങൽ മാറി പകരം മനോഹരമായ പുഞ്ചിരി തെളിഞ്ഞു..

ടാറിട്ട റോഡും കടന്ന് ചെമ്മൺ പാതയിലൂടെ ഓട്ടോ ഒരു പഴയ തറവാടിന് മുൻപിൽ ചെന്ന് നിന്നു..നിറയെ മരങ്ങളും ചെമ്പരത്തിപൂക്കളും തെച്ചി പൂക്കളുമൊക്കെയായി പഴമ വിളിച്ചോതുന്ന പഴയ ഓടിട്ട ഇരുനിലവീട്..

അവളെ കണ്ട മാത്രയിൽ ഒരു നാല് വയസ് തോന്നിക്കുന്ന പെൺകുട്ടി അമ്മേയെന്നും വിളിച്ച് ഓടി വന്ന് അവളെ വട്ടം പിടിച്ചു… ആ മാലാഖകുട്ടിയെ എടുത്തു കൊണ്ട് അവൾ എനിക്ക് നേരെ പൈസ നീട്ടി..”ചേട്ടാ ഇത് നൂറ്റമ്പത് രൂപയുണ്ട്.. ഇതേ എന്റെ കയ്യിലുള്ളൂ..അതിൽ നിന്നും നൂറു രൂപ വാങ്ങി ഞാൻ തിരികെ നടന്നു..

“അച്ഛാ..” കുഞ്ഞുമാലാഖ കുട്ടിയുടെ ആ വിളി എന്റെ കാതിൽ മുഴങ്ങി..തിരിഞ്ഞ് നോക്കിയപ്പോൾ അവൾ രണ്ടു കയ്യും എനിക്ക് നേരെ നീട്ടി പാൽപല്ലുകൾ കാട്ടിച്ചിരിക്കുന്നു.. ഞാനവൾക്ക് നേരെ കൈനീട്ടിയപ്പോൾ ഒറ്റച്ചാട്ടം എന്നിട്ട് തോളിൽ പറ്റിച്ചേർന്നങ് കിടന്നു..പിന്നീട് ആ പെൺകുട്ടി കൈനീട്ടിയിട്ടും പോകാതെ തോളിലൂടെ കയ്യിട്ട് അവൾ കിടന്നു…ഞാൻ അവളെ തിരികെ ഏൽപ്പിച്ച് പോന്നിട്ടും “അച്ഛാ ..അച്ഛാ..എന്നവൾ കൊഞ്ചി കൊണ്ട് വിളിക്കുന്നുണ്ടായിരുന്നു…തിരികെ നോക്കി നോക്കി വരുമ്പോൾ എന്റെ മനസ്സും ഒന്നിടറി..

” അച്ഛൻ ” എന്ന വാക്കിന് ഇത്രയേറെ സൗന്ദര്യം ഉണ്ടെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്..ആരുമല്ലാത്ത ഒരു കുട്ടി തന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ..ആ വിളി വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നു..എന്നിട്ടും എങ്ങനെയാണ് ഒരച്ഛൻ തന്റെ മക്കളെ ഉപേക്ഷിച്ച് പോവുന്നത് ഞാനാലോചിച്ചു..അവളുടെ അച്ഛൻ എവിടെയായിരിക്കും..എന്തായാലും ചെറുപ്പത്തിലേ അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ട എനിക്ക് ആ വിഷമം മനസ്സിലാവും..പക്ഷേ ഞാൻ അച്ഛനെ ഒരിക്കലും കാത്തിരുന്നിട്ടില്ല.. മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ലല്ലോ..എന്നാൽ ആ കുഞ്ഞു മനസ്സ് അവളുടെ അച്ഛനെ പ്രതീക്ഷിക്കുന്നുണ്ട്.. കാത്തിരിക്കുന്നുണ്ട്..

പിന്നെയുള്ള ദിവസങ്ങളങ്ങനെ കടന്നുപോയി… എന്റെ മാലാഖകുട്ടിയെ ഒന്നുകൂടി കാണണമെന്ന് തോന്നിയെങ്കിലും എന്തിന്റെ പേരിൽ അങ്ങോട്ട് പോകുമെന്നത് എന്നെ അലട്ടി..പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഞാനവളെ മനപൂർവം മറന്നു..

കുറേ മാസങ്ങൾക്ക് ശേഷം ഞാനവളെ വീണ്ടും കണ്ടു…സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടവുമായി വന്നതാണ് കൂട്ടുകാരന്റെ അമ്മ ആയതിനാൽ ഡോക്ടറുടെ ക്യാബിന് പുറത്തായി കാത്ത് നിൽക്കുകയായിരുന്നു..അപ്പോഴാണ് ആ പെൺകുട്ടി തിരക്കിനിടയിൽ തിക്കി തിരക്കി കൊണ്ട് കടന്നു വരുന്നത് കണ്ടത്..ആരെങ്കിലും പരിചയകാരുണ്ടോ എന്നവൾ എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി..എന്നെ കണ്ടതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരാശ്വാസം തെളിയുന്നത് കണ്ടു…

ചേട്ടാ…, ഒന്നൂടെ ഒരു ഹെല്പ് ചെയ്യോ അവളെന്നോട് പെട്ടെന്ന് ചോദിച്ചു..

ഹോസ്പിറ്റലിൽ എന്താ എന്തുപറ്റി..ഞാനവളോട് ചോദിച്ചു…

മോൾക്ക് തീരെ സുഖല്ല്യ രണ്ടു ദിവസായി പനി..ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ കുട്ടികളുടെ ഡോക്ടറെ കാണിക്കാനാണ് പറഞ്ഞത്..ഇന്നിപ്പോൾ വല്ലാത്ത പനി..ടെസ്റ്റ്‌കൾ ഒക്കെയായി കയ്യിലുണ്ടായിരുന്നതൊക്കെ തീർന്നു..മോള് തനിച്ചേയുള്ളൂ..ഇതൊന്ന് കൊണ്ട് പോയി വിറ്റ് പൈസ കൊണ്ട് വരാമോ..കയ്യിൽ നിന്ന് മോതിരം ഊരി എനിക്ക് നേരെ നീട്ടി കൊണ്ടവൾ പറഞ്ഞു..ഇപ്പോൾ എന്തായാലും ഞാൻ മരുന്ന് വാങ്ങി വരാം..അവളുടെ കയ്യിലെ ലിസ്റ്റ് പിടിച്ചു വാങ്ങി കൊണ്ട് ഞാൻ പറഞ്ഞു..

വേറെ ഒരു ഓട്ടോ വിളിച്ച് കൂട്ടുകാരന്റെ അമ്മയെ പറഞ്ഞ് വിട്ട് മരുന്നും വാങ്ങി ഞാൻ ചെല്ലുമ്പോൾ അമ്മുക്കുട്ടി ബെഡിൽ കിടക്കുന്നുണ്ട്..അരികിൽ അവളുടെ അമ്മയും..ആ മുഖത്ത് ആധി നിറഞ്ഞ് നിന്നിരുന്നു…

അമ്മുക്കുട്ടി .., ഞാനരികിലിരുന്നവളെ വിളിക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ മെല്ലെ തുറന്നു…അച്ഛാ..അവൾ വിളിച്ചു..

അമ്മുക്കുട്ടി.., ഇത് മോളൂന്റെ അച്ഛ…ആ പെൺകുട്ടിയെ പറയാൻ സമ്മതിക്കാതെ ഞാൻ വേണ്ട എന്ന് തലയാട്ടി…ആ വിളിയിൽ വല്ലാത്ത ഒരു സുഖം എനിക്ക് അനുഭവപെട്ടിരുന്നു..കുഞ്ഞിനെ വിഷമിപ്പിക്കണ്ട എന്ന് തോന്നിയതുകൊണ്ടാവും ആ പെൺകുട്ടി പിന്നെയൊന്നും പറയാതിരുന്നത്.. ആ വലിയ വീട്ടിൽ അവളും മോളും തനിച്ചേയുള്ളൂ എന്നെനിക്ക് മനസിലായി..സഹായിക്കാൻ ആരുമില്ലാതെ..തനിയെ ഇങ്ങനെ..എനിക്കവളെ കുറിച്ച് കൂടുതൽ അറിയണമായിരുന്നു..പക്ഷേ അവളോടൊന്നും ചോദിക്കാൻ തോന്നിയില്ല..എന്തുകൊണ്ടോ അവളെ പിന്നെയും സങ്കടപ്പെടുത്താൻ തോന്നിയില്ല..

അവൾ അഞ്ജന..ഒരു കുട്ടിയായി എല്ലാ മോഹവും തീർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു..ഭർത്താവിന്റെ വീട്ടിൽ കുറേ അനുഭവിച്ചു ആ പെൺകുട്ടി..സ്ത്രീധനം ആയിരുന്നു ഒരു കാരണം..അല്ലെങ്കിലും വേണ്ടാതായാൽ ചേർത്ത് നിർത്താൻ ആയിരം കാരണങ്ങൾ ഉണ്ടായാലും ഒഴിവാക്കാനുള്ള ഒരു കാരണം കണ്ടു പിടിക്കും നമ്മൾ മനുഷ്യർ..

സഹോദരനും ഭാര്യയും വേറെ പോയി അഞ്ജനയെ ഒഴിവാക്കി..കുറച്ച് മാസങ്ങൾക്ക് മുൻപ് അമ്മയും മരിച്ചതോടെ അവൾ തീർത്തും തനിച്ചായി..ഇപ്പോൾ ചെറിയൊരു ജോലിയുണ്ട്..വിവാഹം ബന്ധം വേർപ്പെടുത്തിയതോടെ പിന്നീട് അമ്മുകുട്ടിയുടെ അച്ഛൻ മോളെ കാണാൻ വന്നതേയില്ല..അവളുടെ അച്ഛനിലുള്ള എന്തെങ്കിലും ഒരു സാമ്യം മോളെന്നിൽ കണ്ടെത്തിയിട്ടുണ്ടാവാം ഞാനോർത്തു…

പിന്നീട് പല തവണ അഞ്ജന എന്നെ വിളിച്ചു…മോളെയും കൊണ്ട് പാർക്കിലേക്ക് പോവാൻ..ഉത്സവത്തിന് പോവാൻ..ഷോപ്പിങ്ങിന് പോവാൻ..അങ്ങനെ.. അങ്ങനെ..പക്ഷേ അവളുടെ മുഖത്ത് ഒരിക്കലും ഞാൻ സങ്കടം കണ്ടതേയില്ല..നിറയെ കുപ്പിവളകളണിഞ്ഞ് കിലുങ്ങുന്ന പാദസരം ഇട്ട് ഇഷ്ടമുള്ള ഡ്രെസ്സുകളിട്ട്..അമ്മുക്കുട്ടിയോടൊപ്പം ഉറക്കെ ചിരിച്ച് അവൾ പാറി നടന്നു..

ഞാനുള്ളപ്പോഴെല്ലാം അമ്മുക്കുട്ടി എന്നെ അച്ഛാ എന്ന് വിളിച്ചു..ആ വിളി കേൾക്കാനായി മാത്രം കൈ നിറയെ ചോക്ലേറ്റുമായി ഞാനവിടേക്ക് ചെല്ലും അവളെ എടുക്കും കൊഞ്ചിക്കും തിരികെ പോരും..ചിലപ്പോഴൊക്കെ അഞ്ജന എനിക്ക് ചായ ഇട്ട് തരും..ഞങ്ങൾക്കിടയിൽ വേറെയൊന്നും തന്നെയുണ്ടായില്ല..ഞങ്ങളെ ബാധിക്കുന്ന പൊതുവായ സന്തോഷം അമ്മുക്കുട്ടി മാത്രമാണെന്നെനിക്ക് തോന്നി..

എങ്കിലും ആളുകൾ ഓരോന്ന് പറയാൻ തുടങ്ങി..പക്ഷേ അത് എന്നെയും അവളെയും തെല്ലും ബാധിച്ചില്ല..ഞങ്ങൾക്കറിയാമായിരുന്നു ഇതുവരെ ഞങ്ങൾ അരുതാത്തതൊന്നും ചിന്തിച്ചിട്ടില്ലെന്ന്..പക്ഷേ ബന്ധം വേർപ്പെടുത്തിയോ ഭർത്താവ് മരിച്ചതോ ആയ ഒരു പെൺകുട്ടിക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ വലുതാണെന്ന് എനിക്ക് ഇതോടെ മനസിലായി…ആരും സഹായിക്കാനുണ്ടാവില്ല എന്നാൽ അവൾ നന്നായി ഒരുങ്ങി നടന്നാൽ സ്ഥിരമായി ഒരു വണ്ടി വിളിച്ചാൽ എല്ലാം നാട്ടുകാർക്കാണ് പ്രശ്നം..പക്ഷേ അഞ്ജന അതൊന്നും കാര്യമാക്കാതെ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു…

ഒരു ദിവസം ഞാനവളോട് ചോദിച്ചു..”അഞ്ജന ഇത്രയൊക്കെ പ്രശ്ങ്ങളിലൂടെ കടന്നുവന്നിട്ടും നിനക്കെങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ കഴിയുന്നത്..

അതുകേട്ടതും അവൾ മനോഹരമായ പുഞ്ചിരി സമ്മാനിച്ചു..അപ്പോൾ എന്നെക്കുറിച്ചെല്ലാം അന്വേഷിച്ച് അറിഞ്ഞൂലെ..എന്റെ മാഷേ നമ്മൾ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമേ ജീവിതത്തിന് മുൻപിൽ പകച്ചുനിൽക്കൂ..വല്യ പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്നാവും.. അവിടെ നിന്നും നമുക്ക് സ്വയം കരുത്ത് കിട്ടും.. എനിക്ക് മരിക്കാൻ കഴിയില്ലായിരുന്നു..കാരണം അമ്മുക്കുട്ടിക്ക് വേണ്ടി ജീവിച്ചേ തീരൂ…എന്തായാലും ജീവിക്കണം അപ്പോഴെന്തിനാ ഇങ്ങനെ വിഷമിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നെ..ഉള്ള കാലം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിച്ചൂടെ..ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു പിന്നീട് ചിന്തിച്ചു നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന്..അന്നു മുതൽ ജീവിതം ഹാപ്പിയാണ്..

മാഷ് എന്റെ കൂടെ കൂടി ഉള്ള പേര് കളയണ്ടാട്ടോ..എനിക്കിനി ഒന്നും നോക്കാനില്ല..പക്ഷേ നിങ്ങൾക്കെങ്ങനെയല്ലല്ലോ..

അപ്പോൾ ഇനിയെന്നും അഞ്ജന തനിച്ചാണോ ജീവിക്കുന്നെ..ആരുമില്ലാതെ ഇങ്ങനെ ഒറ്റപ്പെട്ട്..

അങ്ങനെയൊന്നുമില്ല..തീർച്ചയായും എനിക്കൊരു കൂട്ട് വേണം..അമ്മുക്കുട്ടിക്ക് സുഖമില്ലാതാവുമ്പോൾ പ്രതേകിച്ചും രാത്രിയിലൊക്കെയാവുമ്പോൾ എനിക്ക് വല്ലാതെ പേടി തോന്നുന്നുണ്ട്..പക്ഷേ എന്റെ കൂട്ടുകാരൻ അവൾക്ക് അച്ഛനാവണം..അങ്ങനെയൊരാൾ വരുമെങ്കിൽ തീർച്ചയായും ഞങ്ങൾ പുതിയൊരു ജീവിതം വീണ്ടും തുടങ്ങും..

അതുവരെയില്ലാത്ത എന്തോ ഒരു തിളക്കം ആ കണ്ണുകളിൽ എനിക്ക് കാണാൻ സാധിച്ചു..അവൾ പറഞ്ഞ് നിർത്തുമ്പോൾ എന്റെ മനസ്സിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു..സങ്കടങ്ങൾ പെയ്തൊഴിയുന്ന ഒരു സ്നേഹമഴ…

കളിക്കുന്നിടത്ത് നിന്ന് ഓടി വന്ന് അമ്മുക്കുട്ടി “അച്ഛാ..”എന്നെന്നെ വിളിച്ച് ഞങ്ങൾക്കിടയിൽ വന്നിരിക്കുമ്പോൾ ഞാനവളെ എടുത്തെന്റെ നെഞ്ചോട് ചേർത്തു..വളരും തോറും അവളെന്റെ സ്വന്തമായി മാറണം..ബാല്യത്തിൽ തന്നെ അവൾക്ക് ഒരച്ഛന്റെ വാത്സല്യം കിട്ടണം…ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ജനക്ക് ഏറ്റവും നല്ല ഒരു കൂട്ടുകാരനാവണം..ദാമ്പത്യം എന്നാൽ എന്താണെന്ന് അവൾക്ക് മുൻപിൽ വരച്ചുകാണിക്കണം..

അമ്മുക്കുട്ടിയെയുമെടുത്ത് അവളോടൊപ്പം നടന്നുനീങ്ങുമ്പോൾ ആദ്യമായി ഞാൻ അഞ്ജനയുടെ കയ്യിൽ മുറുകെ പിടിച്ചു..ഇനി മുതൽ ശിവനും അഞ്ജനയും അമ്മുക്കുട്ടിയും ഒന്നായിരിക്കും.. ഈ കൈകൾ ഇനി ഒരിക്കലും വിട്ടുകളയില്ലെന്ന് ഞാനവളോട് കാതിൽ പറയുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു ഞങ്ങൾക്കൊരുമിച്ചൊരു സ്വർഗം തീർക്കാൻ കഴിയുമെന്ന്…അവിടത്തെ രാജകുമാരിയെന്നും ഞങ്ങളുടെ അമ്മുക്കുട്ടി ആയിരിക്കുമെന്ന്.. ലൈക്ക് കമന്റ് ചെയ്യണേ…

രചന: NeethuParameswar

Categories
Uncategorized

മെസ്സഞ്ചറിലെ മെസ്സേജ്, ഈ ചെറുകഥ ഒന്നു വായിച്ചു നോക്കൂ…

രചന: സ്മിത ക്ലെമു

ഇച്ചായാ..

അതെ മെസ്സഞ്ചറിലൊരു മെസ്സേജ് വന്നിട്ടുണ്ട് വായിച്ചു കേൾപ്പിക്കട്ടെ..

ഏത് ഹതഭാഗ്യനാണോ എന്തോ ഇന്നത്തെ താരം.എന്തായാലും നീ വായിക്കൂ എനിക്ക് രക്ഷപ്പെടാൻ ഉള്ള വല്ല അവസരം ഉണ്ടോയെന്ന് നോക്കട്ടെ..

അങ്ങനിപ്പോൾ നിങ്ങളെ ഞാൻ രക്ഷപ്പെടാൻ അനുവദിക്കില്ല എന്റെ ഇച്ചായാ..

ഞാൻ പോകുവാണേൽ നിങ്ങളെയും കൊണ്ടേ പോകൂ..

അല്ലേൽ നിങ്ങളിനി വേറൊരു പെണ്ണിനെ കെട്ടിയാൽ അവളെന്നെ ജീവിതകാലം മുഴുവൻ പ്രാകി കൊണ്ടിരിക്കും.. എനിക്കോ പറ്റി ഇനി വേറൊരു പെണ്ണിന് കൂടിയീ വിധി വരരുത്..

ഞാൻ മെസ്സേജ് വായിക്കാം നിങ്ങളൊന്നു കേൾക്കു മനുഷ്യാ..

പ്രിയപ്പെട്ടവളെ.. “നിങ്ങളുടെ എഴുത്തുകളോടെന്ന പോലെ നിങ്ങളോടും എനിക്ക് അടങ്ങാത്ത പ്രണയമാണ്..നിശബ്ദമായി ഞാൻ നിങ്ങളെ നിഴൽ പോലെ പിന്തുടർന്ന് ഈ ജന്മം മുഴുവൻ പ്രണയിച്ചോട്ടെ.. അത്രയ്ക്ക് ഇഷ്ട്ടമാണ്, പ്രണയമാണ് എനിക്ക് നിങ്ങളോടും നിങ്ങളുടെ വരികളോടും..

വായിച്ചു തീർന്നതും ഇച്ചായൻ ചിരിയോടു ചിരി..

ആൾ പറയുകയാണ് നിന്റെയീ പൊട്ട എഴുത്തുകൾ കണ്ടു പ്രണയം തോന്നാൻ മാത്രം ഇത്ര ദാരിദ്രമുള്ളവൻ ആരാണെന്ന്..

എന്നിലെ എഴുത്തുകാരിക്ക് മുറിവേറ്റ് പിടഞ്ഞു പോയി..ദേ മനുഷ്യാ എന്നെ പറഞ്ഞോ എന്റെ എഴുത്തിനെ പറഞ്ഞാലുണ്ടല്ലോ..

അപ്പോൾ ആൾ പറയുകയാണ്..നീ അയാളുടെ ഐഡി ഏതാണെന്ന് പറയൂ 100 പവനും ഒരു കാറും തരാം അവനു നിന്നെ കെട്ടിച്ചു കൊടുക്കാമെന്നൊരു മെസ്സേജ് അയക്കട്ടെയെന്ന്..

എന്നിട്ടെന്റെ പുന്നാര കെട്ടിയോൻ ചിരിച്ചിട്ട് പറയുകയാണ്..അങ്ങനെ ആണേൽ തന്നെ പിറ്റേന്ന് അയാൾ ഫ്ലൈറ്റ് വിളിച്ചു വരുമെന്ന് എന്നിട്ടെനിക്ക് 500 പവനും രണ്ടു കാറും കൂട്ടത്തിൽ എന്റെ മോന്തക്കിട്ടൊരു അടിയും തന്നു നിന്നെയെനിക്ക് തിരികെ തരുമെന്ന്..എന്നിട്ട് നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറയുമെന്ന്..

ഞാൻ അത്ര മോശമാണോ മനുഷ്യാ എന്ന് ചോദിച്ചു ഫോണിൽ നിന്നും തലയുയർത്താതെ ആളെ ഒരു തള്ളു കൊടുത്തു..

പ്ലാവിൽ നിന്നും പഴച്ചക്ക വീഴുന്ന പോലത്തെ ശബ്ദം കേട്ട് ഫോണിൽ നിന്നും തലയുയർത്തി നോക്കിയപ്പോൾ ആളെ കാണുന്നില്ല..കട്ടിലിന്റെ അറ്റത്തു കിടന്ന മനുഷ്യൻ നേരെ താഴേക്കു പോയി..

നോക്കിയപ്പോൾ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയതും കാണിച്ചു താഴെ നിന്നും എഴുന്നേറ്റ് വരുന്നു..

നീയും നിന്റെ മെസ്സേജും എന്റെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടി എന്റെ തണ്ടലും ഒടിഞ്ഞുന്നു തോന്നുന്നു..

ചിരിയടക്കാൻ പാടുപ്പെടുന്നതിനിടയിൽ ഞാൻ പറഞ്ഞു, എനിക്ക് കൊടുക്കാൻ വച്ച സ്ത്രീധനത്തിൽ നിന്നും കുറച്ചു കാശെടുത്ത് ഫോണിന്റെ ഡിസ്പ്ലേ മാറ്റിക്കോയെന്ന്..

അല്ല പിന്നെ, നമ്മളോടാണ് കളി.. ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സ്മിത ക്ലെമു