രചന: Umai Muhammad
ടൗണിലെ ബ്യുട്ടീപാർലറിൽ പോയി തിരിച്ചു വരുന്ന വഴിയാണ് ഞാനും എന്റെ ചങ്ക് കൂട്ടുകാരി സിത്തുവെന്ന് ഞാൻ വിളിക്കുന്ന എന്റെ സ്വന്തം സിത്താരകുട്ടിയും… അത്യാവശ്യം സൗന്ദര്യമൊക്കെയുള്ളയെനിക്ക് സൗന്ദര്യം പോരാന്ന് പറഞ്ഞു സ്വന്തം ചിലവിൽ അത് കൂട്ടാൻ കൊണ്ട് പോയതാണ് അവളെന്നെ….
എന്റെ പൊന്നു സിത്തു…. ഒന്ന് വേഗം പോ എനിക്ക് പേടിയാവുന്നു… അവരെങ്ങാനും വന്നു, എന്നെ കാണാതെ തിരിച്ചു പോയാൽ അച്ഛൻ പിന്നെ എന്നെ അങ്ങ് കൊല്ലും….
കിടന്നു പിടക്കാതെടി പെണ്ണേ ഈ ചക്കടാ വണ്ടി ഓടിയെത്തണ്ടെ…
ഞാൻ അപ്പഴേ നിന്നോടു പറഞ്ഞതല്ലേ… ഈ ബ്യുട്ടീപാർലറോന്നും എനിക്ക് വേണ്ടന്ന്…
ഓഹ്.. പിന്നേയ് നീ ലോകസുന്ദരിയല്ലേ കണ്ട ഉടനെ നിന്നെ ഇഷ്ട്ടാവാൻ…
ആഹ് ഉള്ള സൗന്ദര്യം വച്ചു ഇഷ്ട്ടാവുന്നവനെ മതിയെനിക്ക്…
ഓഹ് എന്നിട്ടാണല്ലോ യുക്യാമിൽ ഫോട്ടോ എടുത്ത് വെളുപ്പിച്ചു കെട്ടാൻ പോകുന്നവന് അയച്ചു കൊടുത്ത്.
അത് പിന്നെ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് എ ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ..
നീ അതികം ഡയലോഗ് അടിക്കല്ലേ… സൗന്ദര്യമില്ലന്ന് പറഞ്ഞു വന്ന ചെക്കൻ മടങ്ങി പോകണ്ടല്ലോന്ന് കരുതിയ ഇല്ലാത്ത ക്യാഷ് മുടക്കി ഞാൻ നിന്നെ ഒന്ന് സുന്ദരിയാക്കിയത്.. എന്നിട്ട് കുറ്റം എനിക്കും… അതെല്ലെങ്കിലും അങ്ങനെയെ വരൂ… എന്തൊക്കെയായിരുന്നു അന്നൊക്കെ മോളുടെ ഡയലോഗ്, ചെറുപ്പം മുതൽ ഒരുമിച് കളിച്ചു വളർന്നതല്ലേ നിന്നെ പിരിയാൻ വയ്യാ. അതോണ്ട് കെട്ടുന്നെങ്കിൽ ഒരു വീട്ടിലേക്ക് കെട്ടിപോകാം.. ചക്കയാണ് മാങ്ങയാണ്… തേങ്ങയാണ്.. എന്നിട്ടിപ്പോ തൊലി വെളുത്ത ഒരു ചെക്കനെ കണ്ടപ്പോ അവൾക് എന്നെയും വേണ്ടാ എന്റെ സൗഹൃദവും വേണ്ടാ…
ഡീ അങ്ങനെ ഒന്നും പറയല്ലേ… നിനക്കറിയാലോ അച്ഛന്റെ സ്വഭാവം പറഞ്ഞ പറഞ്ഞതാ… അച്ഛനെ വിഷമിപ്പിക്കാൻ വയ്യാത്തോണ്ടാ…
ഡീ.. ഡീ.. ഒരു മാതിരി കാമുകന്മാരോട് പറയുന്ന ഊള ഡയലോഗ് എന്നോട് പറയല്ലേ… ഒരു തേപ്പ് മണക്കുന്നുണ്ടെനിക്ക്… അവനെ കണ്ടു നിനക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് ഈ ചാട്ടം കാണുമ്പോഴെ എനിക് മനസ്സിലാകുന്നുണ്ട്.. പിന്നെ എനിക്ക് നീ അവന്റെ ഫോട്ടോ കാണിച്ച് തരാത്തപ്പോഴേ ഞാൻ ഉറപ്പിച്ചത ഈ തേപ്പ്… എന്നും പറഞ് ഒരു കള്ള ചിരിയോടെ അവളെന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയതും സൈഡിൽ നിന്ന് ഒരു കാർ മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു..
സിത്തു… കാറെന്നു പറഞ്ഞു ഞാനലറിയതും എന്താണ് സംഭവിക്കുന്നതറിയാതെ പകച്ചു പോയ അവളുടെ നിയന്ത്രണം വിട്ടു വണ്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കയറി ഇടിഞ്ഞു പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു…
ഭാഗ്യം ഒന്നും പറ്റിയില്ല… വേഗം എണീറ്റോയെന്നും പറഞ്ഞു ഞാൻ പതിയെ എണീറ്റു ബാക്കിലെ പൊടിതട്ടി കളഞ്ഞു.. പിന്നെ പതിയെ അവൾക്ക് കൂടി ഒരു താങ്ങു കൊടുത്തു….
എവിടെയാടി തെണ്ടി കാർ, അവൾ രൂക്ഷമായി എന്നെ നോക്കികൊണ്ട് ചോദിച്ചു..
അതെ.. കാർ എടുത്തില്ല അവർ എടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളുന്നു തോന്നുന്നു… ഞാൻ എങ്ങനെയോക്കെയോ ഒന്ന് പറഞ്ഞൊപ്പിച്ചു..
വീഴുന്നത് ലൈവ് ആയി കണ്ട കാർ ഡ്രൈവർ പതിയെ ഞങ്ങളുടെ അടുത്തേക്ക് വണ്ടിയുമായി വന്നു, എന്നിട്ട് തല പുറത്തേക്കിട്ടു ആക്കിയൊരു ചോദ്യം..
വല്ലതും പറ്റിയോ….???
സുന്ദരനായൊരു ചെറുപ്പക്കാരൻ ആയത് കൊണ്ടും വീണത് അവർ കണ്ടു എന്നുള്ള ജാള്യത കൊണ്ടും ഞാൻ പതിയെ അവിഞ്ഞോരു ചിരി പാസ്സാക്കി ഇല്ലെന്നു തലയാട്ടി…
എവിടെ നോക്കിയടാ വണ്ടിയെടുക്കുന്നെ… പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ തന്നെ ഒന്ന് ഞെട്ടി പോയി…
ഡീ.. സിത്തു നമ്മൾ തന്നെ വീണതല്ലേ.. ഞാൻ അന്തം വിട്ടു കൊണ്ട് അവളോട് പതിയെ ചോദിച്ചു..
ഒന്ന് മിണ്ടാത്തതിരിക്കക്കെടി പട്ടി, നിനക്ക് പുട്ടിയിട്ട വകയിൽ എന്റെ അഞ്ഞൂറാ പോയത്, അതെങ്കിലും കിട്ടുമോന്ന് നോക്കട്ടെ… ഇപ്പൊ ആര് കണ്ടാലും നമ്മളെ അവൻ ഇടിച്ചിട്ടതാന്നെ തോന്നു…
ശരിയാണല്ലോ… എതിരെ നിൽക്കുന്ന കാർ വീണു കിടക്കുന്ന സ്കൂട്ടി.. കൊള്ളാലോ….
അവൾ വീണ്ടും മുഖത്ത് ഗൗരവം വരുത്തി..
ഡോ തനിക്കെന്താ കണ്ണ് കണ്ടുടെ വണ്ടിവരുന്നത്…
മോളെ ഉടായിപ്പ് കാണിക്കല്ലേ… കണ്ണടച്ചു വണ്ടിയോടിച്ചു പോയി വീണതും പോരാ.. എന്നിട്ട് എന്റെ നെഞ്ചത്തോട്ടു കയറുന്നോ…
ആരാടോ കണ്ണടച്ചു വണ്ടിയോടിച്ചത് ഞാനാണോ… ഞങ്ങൾക് ഭ്രാന്തൊന്നുല്ലാ കണ്ണടച്ചു വണ്ടിയോടിക്കാൻ…
ഡീ.. ചുമ്മാ ഷൈൻ ചെയ്യല്ലേ…
ഞാൻ അല്ല താനാ ഷൈൻ ചെയ്യുന്നേ.. ദേ വണ്ടിടെ സൈഡ് ഗ്ലാസ് പൊട്ടി പോയിരിക്കുവാ.. അത് നന്നാക്കാനുള്ള കാശ് തന്നിട്ട് പോയ മതി മോൻ അല്ലെങ്കിൽ ഞാൻ ഒച്ച വെച്ച് നാട്ടുകാരെ കൂട്ടും നോക്കിക്കോ..
ഡീ സിത്തു… അത് മുമ്പേ പൊട്ടിയതല്ലേ.. ഞാൻ വീണ്ടും അവളോടെന്റെ സംശയം പ്രകടിപ്പിച്ചു…
അവൾ രൂക്ഷമായൊനെന്നെ നോക്കി.. ഫ്രണ്ടായി പോയി അല്ലെങ്കിൽ കൊന്നേനെ എന്നാണെന്ന് തോന്നുന്നു അതിന്റെ അർത്ഥം..
ഡീ.. ഉണ്ടാകണ്ണീ ചുമ്മാ കളിക്കല്ലേ… ഉഡായിപ് കാണിച്ചാൽ… പെണ്ണാണെന്നൊന്നും ഞാൻ നോക്കുല..
ഉണ്ടക്കണ്ണി നിന്റെ കെട്ടിയോളടാ… മര്യാദക്ക് ക്യാഷ് തരുന്നതാ നിനക്ക് നല്ലത്..
ഡീ മത്തങ്ങാ തലച്ചി തന്നോട് ഞാൻ മര്യയുടെ ഭാഷയിൽ പറഞ്ഞു…. ഇനി അതുണ്ടാവില്ല നോക്കോക്കോ.. അപ്പോഴാണ് മറ്റൊരു ശബ്ദത്തിന്റെ ഉടമ പതിയെ അപ്പുറത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങിയത്. മൂപ്പര് ഇത്ര നേരവും മൊബൈലിൽ തല കുമ്പിട്ടിരിക്കുവായിരുന്നെന്ന് തോന്നുന്നു… ഇപ്പഴും തല താണിട്ടു തന്നെയാ നിക്കുന്നെ… അയാളെ കണ്ടതും ഞാനൊന്ന് ഞെട്ടി.. ഈശ്വേരാ…. എന്നെ പെണ്ണുകാണാൻ വരുന്ന ചെക്കൻ…
ഞാൻ പതിയെ അവളുടെ പിറകിലേക്ക് എന്റെ മുഖം മറച്ചു പിടിച്ച്.. ഞങൾ പരസ്പരം ഫോട്ടോ കണ്ടിട്ടുള്ളത് കൊണ്ട് പെട്ടന്ന് തിരിച്ചറിയാൻ സാധ്യതയുണ്ട്..
ഡാ വിട്ടേക്… എന്താന്ന് വിചാരിച്ചാൽ കൊടുത്തിട്ട് വാ.. ഇപ്പൊ തന്നെ വൈകി…
ഏട്ടനൊന്ന് മിണ്ടാതിരിക്ക് ഇവൾക് ഒരെല്ല് കൂടുതലാ.. ചുമ്മാ വഴിപോകുന്നവരോടൊക്കെ തലയിൽ കയറുന്നത് കണ്ടില്ലേ..
ദൈവമേ.. അപ്പൊ അതെന്റെ അനിയനാവേണ്ടവനാണോ…
ഡീ.. ഒന്ന് ഡീസന്റാവ് ഞാൻ പറയണത് ഒന്ന് കേൾക് വാ നമുക് പോക..
നീ മിണ്ടാതിരിക്കെടി.. അവന്റെ അഹങ്കാരം കണ്ടില്ലേ ഇടിച്ചിട്ടതും പോരാ… എന്നിട്ട് ഡൈലോഗടിക്കുന്നു..
ആര് ഇടിച്ചിട്ടു… ഞാൻ വീണ്ടും നിഷ്കളങ്കമായി അവളുടെ മുഖത്തേക്ക് നോക്കി… ഞാൻ എന്തോ പറയാനാഞ്ഞതും അയാൾ എന്റെ മുഖത്ത് നോക്കിയതും ഒരുമിച്ചായിരുന്നു..
ഞാൻ പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..
അയാൾ എന്തോ ഓർത്തത് പോലെ വീണ്ടും മൊബൈലേക്ക് നോക്കി.. എന്നിട്ട് വീണ്ടും എന്നെയോന്നു നോക്കി… പിന്നെ ഒരു കള്ളചിരിയോടെ കാറിനു മേൽ ചാരി നിന്നു… ഞാനും പതിയെ മുഖത്തൊരു നാണം വരുത്തി …. ഞങ്ങൾ കണ്ണുകൊണ്ടു പരസ്പരം കഥ പറഞ്ഞു കൊണ്ടിരിന്നു..
ഡോ…..മരകോന്ത താൻ ക്യാഷ് തരുന്നോ അതൊ ഞാൻ പോലീസിനെ വിളിക്കണോ..
മരക്കൊന്തൻ നിന്റെ കെട്ടിയോനാടി ഉണ്ടക്കണ്ണി… നീ വിളിക്കെടി പോലീസിനെ എനിക്കും പറയാനുണ്ട് അവരോട്…
ദേ എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ എന്നും പറഞ്ഞു അവളവന്നെ വകഞ്ഞു മാറ്റി അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഞാൻ പെട്ടന്ന് നോട്ടത്തിൽ നിന്നുണർന്നു അവളുടെ കയ്യിൽ മുറുകെ പിടിച്ച് വലിച്ചു..
ഡീ സിത്തു… ഒന്ന് മിണ്ടാതിരിക്ക് .. ഞാൻ ഒരു കാര്യം പറയട്ടെ.. പ്ലീസ്.
നീ കേട്ടില്ലേ അവൻ എന്റെ കെട്ടിയോനെ പറയുന്നു…
അതിന് നീ കെട്ടീട്ടില്ലല്ലോ.. പിന്നെന്താ…..
എപ്പഴായാലും കെട്ടുലെ.. അപ്പോ അവനെ പറഞ്ഞ, പിന്നെ ഞാൻ നോക്കി നിക്കണോ..
അതപ്പോഴല്ലേ.. ഇപ്പൊ പറയണത് കേൾക്ക് അതെന്നെ പെണ്ണു കാണാൻ വന്ന ചെക്കനും അവന്റെ അനിയനുമാടി… മരപോത്തേ…
അവളൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി…
മ്മ്.. സത്യം..
ദേ ഇവൾ പറഞ്ഞോണ്ട് ഞാൻ ക്ഷമിച്ചു.. അല്ലെങ്കിൽ കാണായിരുന്നു…
നി ക്ഷമിക്കേണ്ടെടീ വിളിക്ക് പോലീസിനെ എന്നിട്ടേ ഞാൻ പോകുന്നുള്ളൂ…
ആഹ്.. നി എന്തേലും ചെയ്യ് ഞങ്ങൾ പോവ്വാ..
വണ്ടി എങ്ങനെയൊക്കയോ ഒന്ന് പൂർവ്വ സ്ഥിതിയിലാക്കി പോകാനാഞ്ഞു..
അവനോടും ചേട്ടൻ കാര്യം പറഞ്ഞെന്നു തോന്നുന്നു..
അപ്പൊ ഇനി വീട്ടിലേക്ക് വരേണ്ട ആവശ്യമില്ലല്ലോല്ലേ.. രണ്ടിന്റെയും സ്വഭാവം മനസ്സിലായി.. അവൻ ആക്കിയൊന്ന് പറഞ്ഞു.. ഞങ്ങൾ ഒന്നും മിണ്ടാതെ പതിയെ വണ്ടിയുമായി സ്ഥലം വിട്ടു..
അങ്ങനെ അത് പോയി കിട്ടി… നല്ലൊരു ചെക്കനായിരുന്നു.. ഞാൻ നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചു..
അത് സാരല്ല.. ആ അനിയൻ ചെക്കന്റെ മോന്ത കണ്ട അറിയാം അവൻ ഉടായിപ്പാണെന്ന്..
അതിന് ഞാൻ ഏട്ടനെ അല്ലെ കെട്ടുന്നെ.. എന്തായാലും നിന്റെ അത്ര വരില്ല… ഞാൻ പതിയെ അവൾക്കിട്ടൊന്ന് താങ്ങി.. ഇനി ഇപ്പൊ ഇതൊക്കെ അച്ഛനോട് പറയുമോന്നാ എന്റെ പേടി… ഒക്കെ പറഞ്ഞുറപ്പിച്ചതാ.. ഞങ്ങൾ കണ്ട് ഇഷ്ട്ടപെട്ട മാത്രം മതീന്ന് പറഞ്ഞതാ… ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യലല്ലോ.. ഞാൻ സ്വയം നെടുവീർപ്പിട്ടു കൊണ്ടിരുന്നു..
ഡീ…. ദേ ആ കാർ പിന്നെയും നമ്മുടെ പിന്നാലെ വരുന്നുണ്ട്. സിത്തു പറയുന്നത് കേട്ട് ഞാനും പതിയെ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു…
ഏട്ടത്തി… ങേ ഏട്ടത്തിയോ ഞാനൊന്ന് ഞെട്ടി…. ഡീ അപ്പൊ എന്റെ കാര്യം ഒക്കെയായി എന്നും പറഞ്ഞു ഞാൻ സന്തോഷം കൊണ്ട് അതിനിടയിൽ അവൾകിട്ടോരു പിച്ചും കൊടുത്തു..
പിന്നേയ് ഒരു കണ്ടീഷൻ എന്റെ ഏട്ടന്റെ കല്ല്യാണത്തിന് ഈ സാദനത്തിനെ ആ പരിസരത്തു കണ്ടു പോകരുത് എന്ന് മാത്രം….. സിത്തൂന്റെ മുഖത്തു നോക്കി അവനത് പറഞ്ഞതും വീർപ്പിച്ച ബലൂണിന്റ കാറ്റ് പോയപോലെ വന്ന സന്തോഷം എങ്ങോട്ടോ പോയി…
വന്ന നീ എന്തു ചെയ്യുമെടാ.. മരപ്പട്ടി…. എന്ന അവളുടെ ചോദ്യവും കൂടിയായപ്പോ തീർന്നു… ഞാൻ ആ ആഗ്രഹമെടുത്ത ദൂരേക്കെറിഞ്ഞു
വന്ന ഞാനങ്ങു കെട്ടും അത്രേ ഉള്ളൂ.. അവന്റെ മറുപടി കേട്ട ഞങ്ങളൊന്ന് ഞെട്ടി..
പിന്നേയ് ഞാനങ്ങു വരുന്നുണ്ട് നിന്റെ അച്ഛന്റെ അടുത്തേക്ക് ഈ തല തെറിച്ച പെണ്ണിനെ എനിക്ക് കെട്ടിച്ചു തരുമോന്നു ചോദിക്കാൻ…
ഇടത്തീ വന്നു പതിഞ്ഞ പോലെ അന്തം വിട്ടു പരസ്പരം നോക്കുന്ന ഞങ്ങൾക്ക് നേരെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ആ കാർ ഒരാക്കത്തോടെ ഞങ്ങളെ കടന്നു പോയ്….
രചന: Umai Muhammad