Categories
Uncategorized

സ്വപ്നം കണ്ട പെൺകുട്ടി പതുക്കെ ആ ജീവിതം എനിക്ക് സമ്മാനിച്ചത് കണ്ണിൽ നിന്നും കവിളിലേക്ക് ഒലിച്ചിറങ്ങിയ വറ്റാത്ത കണ്ണീർ മാത്രം ആയിരുന്നു.

രചന : Jayareji Sree

അന്നും പതിവ് പോലെ മാളു കുട്ടികളുമായി വടക്കേ പറമ്പിലെ ആഞ്ഞിലിയുടെ ചുവട്ടിൽ കഞ്ഞിയും കൂട്ടാനും വച്ചു കളിക്കവേ അമ്പിളി ചോദിച്ചു ചേച്ചി ഇന്നും ചേച്ചിയുടെ അമ്മ നമ്മളെ വഴക്ക് പറയുമോ? ഇല്ലാടി അമ്മ വരുന്നതിനു മുന്നേ നമ്മുക്ക് കളി നിർത്താം അമ്മ അറിയില്ല അപ്പോൾ നമ്മൾ കളിച്ച കാര്യം. ഈയമ്മയ്ക് വട്ട് പിടിച്ചോ ഈയിടെയായി ഞാൻ കളിക്കണത് അമ്മയ്ക്ക് തീരെ പിടിക്കുന്നില്ല. ഇതിന്റ പേരിൽ അടിയും കിട്ടി കുറച്ച് അവൾ ഓർത്തു. പക്ഷെ കളിയുടെ രസത്തിൽ അമ്മ വരുന്ന സമയമൊക്കെ അവൾ മറന്നു.

“ഈ പെണ്ണിനെ ഇന്ന് ഞാൻ”അമ്മയുടെ ആക്രോശം കേട്ട് നോക്കുമ്പോഴേക്കും അവരുടെ കളിക്കുന്ന ചിരട്ടയും അതിലെ മൺചോറും, ചെമ്പിലായിൽ ചെമ്പരത്തി പൂവ് കൊണ്ട് ഉണ്ടാക്കിയ കറികളും അമ്മ വാരി അടുത്ത കുളത്തിലേക്ക് ഒറ്റ ഏറ്. പെണ്ണെ നിനക്ക് വയസ്സ് പതിനേഴു കഴിഞ്ഞു എന്നിട്ടും കുഞ്ഞ് കളി മാറിയിട്ടില്ല. ഇനി നി ഇവരുടെ കൂടെ കളിക്കുന്നത് എനിക്കൊന്ന് കാണണം. പോ പിള്ളേരെ വിട്ടിൽ അമ്മ എല്ലാവരെയും ഓടിച്ചു.

മാളു ഒറ്റ ഓട്ടത്തിൽ വീട്ടിൽ ചെന്നു കുടവും എടുത്തു പൈപ്പിൻ ചുവട്ടിലേക്ക് നടന്നു വെള്ളം എടുത്തു വയ്ക്കുന്നത് കാണുമ്പോൾ അമ്മയുടെ ദേക്ഷ്യം കുറയും തീർച്ച. പിന്നെ പാത്രവും കഴുകാം മാളു മനസിൽ ഓർത്തു. വെള്ളവുമായി തിരിച്ചു വരുമ്പോഴും അമ്മയുടെ അരിശത്തിന് കുറവില്ല. ഇന്ന് നിന്റെ അച്ഛൻ വരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ ചിലതൊക്കെ. അച്ഛൻ കയർഫ്രാക്ട്രിയിൽ മാനേജർ ആണ് തിരിച്ചു വരുമ്പോൾ ആറു മണിയാകും. അമ്മ ബേക്കറിയിലെ ബോർമ്മയിൽ കുറച്ചു നാൾ ആയി ജോലിക്ക് പോകുന്നുണ്ട്. അമ്മയ്ക്ക് ഒരു വണ്ടി ആക്‌സിഡന്റ് ഉണ്ടായതിൽ പിന്നെ ആണ് ഇത്ര ദേക്ഷ്യം. അതോടെ പത്തിൽ നല്ല മാർക്കോടെ ജയിച്ച എന്റെ പഠിത്തവും അവസാനിച്ചു.അമ്മയുടെ ചികിത്സ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരിന്നത് കൊണ്ട് കുറച്ചു കട ബാധ്യത അച്ഛന് ഉണ്ടായിരുന്നു.

അന്ന് രാത്രി അത്താഴം കഴിച്ചോണ്ടിരുന്ന അച്ഛനോട് അമ്മ പറയുന്നത് കേട്ടു ഈ പെണ്ണിനെ ഇങ്ങിനെ നിർത്താൻ ആണോ നിങ്ങടെ ഉദ്ദേശ്യം വയസ്സ് പതിനെട്ടു തികയാൻ പോണ് ആ വിചാരം നിങ്ങക്കുണ്ടോ?നിനക്കെന്താ ഇപ്പൊ വേണ്ടത് എന്നെ ജെയിലിൽ ഇടണോ പ്രായപൂർത്തി ആകാതെ ഇവളെ കെട്ടിച്ച് വിട്ടിട്ട് അച്ഛൻ ചോദിച്ചു. പിന്നെ പറഞ്ഞ ഉടനെ അങ്ങ് നടക്കുവല്ലേ കല്യാണം എത്ര എണ്ണം വന്നു കണ്ടാൽ ആണ് ഒരെണ്ണം ഒക്കുക അപ്പോഴേക്കും ഇവൾക്ക് പ്രായം ഒക്കെ ആയിക്കോളും അമ്മ പറഞ്ഞു ഒരു അപകടത്തിൽ നിന്നും തലനരിഴ്യ്ക്ക് ആണ് ഞാൻ രക്ഷപെട്ടത് മരിക്കും മുൻപ് ഇവളുടെ കല്യാണം കാണാൻ എനിക്ക് യോഗം ഉണ്ടാകുമോ ഈശ്വര അമ്മ കരച്ചിൽ തുടങ്ങി.പിന്നെ അച്ഛൻ ഒന്നും മിണ്ടാതെ ഒന്ന് നീട്ടി മൂളി.

രാത്രി കിടക്കുമ്പോൾ എന്റെ കല്യാണം ആയിരുന്നു മനസ്സ് നിറയെ അപ്പുറത്തെ സുലഭചേച്ചിയുടെ കല്യാണം ഓർത്തു എന്ത് ഭംഗി ആയിരുന്നു ചേച്ചിയെ കാണാൻ സ്വർണ്ണവും, നല്ല സാരിയും, മുല്ലപ്പുവും ഒക്കെ വച്ചു. താനും അത് പോലെ ഒരുങ്ങി ഹായ് അവൾക്കും തിടുക്കം ആയി കല്യാണം കഴിക്കാൻ. തന്നെയുമല്ല അവിടുത്തെ അമ്മ കളിക്കാൻ വിട്ടാൽ ആഹാ ഓർത്തപ്പോൾ കൊതി വന്നു.അങ്ങിനെ ഓരോന്നോർത്തു കിടന്ന അവളെ ഉറക്കം മെല്ലെ തഴുകി.

പക്ഷെ അമ്മ പറഞ്ഞത് പോലെ കുറെ പേര് ഒന്നും വരേണ്ടി വന്നില്ല ആദ്യം വന്ന ആൾ തന്നെ തന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. വിടും സ്ഥലവും വിറ്റ് കടവുംതീർത്ത് കല്യാണവും നടത്തി ബാക്കി ഉള്ളത് കൊണ്ട് കുറച്ചു സ്ഥലവും ഒരു കൊച്ചു വിടും വാങ്ങാം എന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛൻ ഒരു എതിരും പറഞ്ഞില്ല. ഇതറിഞ്ഞ മുത്തശ്ശി മാത്രം പറഞ്ഞു അവളുടെ കുട്ടിക്കളി മാറിയിട്ടില്ലല്ലോ വാസുവേ കുറച്ചു കൂടെ കഴിഞ്ഞു പോരെ കല്യാണം മുത്തശ്ശി അത് പറഞ്ഞ് എന്റെ മുടിയിൽ തഴുകി. പക്ഷെ ആ വാക്കിന് ആയുസ്സ് ഇല്ലായിരുന്നു. എല്ലാം നിശ്ചയിച്ച പോലെ നടന്നു.

പുതിയ വീട്ടിൽ കാല് കുത്തിയപ്പോൾ എനിക്ക് അത്ര അപരിചിതത്വമൊന്നും തോന്നിയില്ല കാഴ്ചയ്ക്ക് എന്റെ വീട് പോലെ നിറയെ പറമ്പ് അതിൽ നിറയെ വാഴയും, ചേമ്പുമൊക്കെ. ഒരു ചേച്ചി രണ്ട് കസേര പറമ്പിൽ ഇട്ടു തന്നു ഇവിടെ ഇരുന്നോളു രണ്ടാളും വിളക്ക് തരാൻ സമയം ആയില്ല. കുറെ ആളുകൾ അവിടവിടെ നിൽക്കുന്നു എന്റെ കണ്ണുകൾ തിരഞ്ഞത് എനിക്ക് കൂട്ടായി ഉള്ള കുട്ടികളെ ആയിരുന്നു.

കല്യാണം വെള്ളിയാഴ്ച ആയിരുന്നതിനാല് അന്ന് തന്നെ ഞങളെ മടക്കി അയക്കണം എന്ന് അച്ഛൻ അവരോട് ആവശ്യപെട്ടിരുന്നു. വിരുന്നു കഴിഞ്ഞു ഞായറാഴ്ച രണ്ടാളേം തിരികെ ആക്കാമ്മെന്നും. അങ്ങിനെ എന്റെ വീട്ടിൽ നിന്ന് വന്ന് കുറച്ചു ആൾക്കാരോടൊപ്പം എന്റെ വീട്ടിലേക്ക് വീണ്ടും പോയി. അവിടെ അമ്മായിയുടെ മക്കളും, ചിറ്റപ്പന്റെ മക്കളും ഒക്കെ ഉണ്ടായിരുന്നു അതോണ്ട് എനിക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി. രാത്രി അമ്മയോട് അമ്മായി തിരക്കി ചേച്ചി ഇവളോട് എല്ലാം പറഞ്ഞു ഒക്കെ കൊടുത്തിട്ടില്ലേയെന്ന് അത് ഓ എന്ത് പറയാൻ അവൾ എല്ലാം കണ്ടും കേട്ടുമൊക്കെ പഠിച്ചോളും അമ്മ പറഞ്ഞു. അന്ന് എല്ലാ കൂട്ടുകാരും കൂടെ കിടക്കാൻ പ്ലാൻ ചെയ്ത എന്നെ അമ്മായി തടഞ്ഞു ഏയ്‌ കൂട്ടി നി ഇനി കെട്ടിയ ആളുടെ കൂടെ ആണ് കിടക്കേണ്ടത്. ഞാൻ സമ്മതിച്ചില്ല എനിക്ക് ഇവരുടെ കൂടെ കിടന്നാൽ മതി വാശി പിടിച്ചു പെട്ടന്ന് അവരുടെ മുറിയിൽ കയറി വാതിൽ അടച്ചു. പിറ്റേന്നും അങ്ങിനെ തന്നെ ആവർത്തിച്ചു. വിരുന്ന് കഴിഞ്ഞു ഞങ്ങൾ സുനിലേട്ടന്റെ വീട്ടിലേക്ക് പോവാൻ തയ്യാറായി. അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എനിക്കും സങ്കടം വന്ന്. പക്ഷെ പുതിയ വിടും, വിട്ടുകാരും എന്ന സ്വപ്നം എന്റെ സങ്കടത്തെ കരച്ചിൽ ആയി പുറത്തേക്ക് ഒഴുക്കിയില്ല.വണ്ടിയിൽ ഇരുന്നപ്പോൾ അടക്കിയ ശബ്ദത്തിൽ സുനിലേട്ടന്റെ ശബ്ദം. ആദ്യരാത്രി കിട്ടാത്ത ലോകത്തിലെ ആദ്യത്തെ ഭർത്താവ് ഞാൻ മാത്രം ആയിരിക്കും എന്ന്. ഒന്നും മനസിലാവാതെ ആ മുഖത്തേക്ക് ഞാൻ മിഴിച്ചു നോക്കി.

ഭർത്താവ്,പുതിയ വിട്, വീട്ടുകാർ എല്ലാം ഞാൻ സ്വപ്നം കണ്ടത് പോലെ അത്ര മനോഹരം ആയിരുന്നില്ല എന്നു മനസിലാക്കാൻ അധികനാൾ വേണ്ടി വന്നില്ല.ആ രാത്രി എനിക്ക് അസഹനീയത മാത്രം സമ്മാനിച്ചു കൊണ്ട് കടന്നു പോയി പിന്നിടുള്ള ഓരോ രാത്രികളും, പകലുകളും ഒന്നും ഞാൻ സ്വപ്നം കണ്ട പോലെ ഒന്നായിരുന്നില്ല.പരസ്പരം സംസാരം തീരെ കുറവ്. രാവിലെ ജോലികൾ എന്നെ ഏൽപ്പിച്ചു കൃഷിക്കിറങ്ങുന്ന അവിടുത്തെ അച്ഛനും, അമ്മയും, എന്നെ രാത്രിയിൽ വേദനിപ്പിക്കുന്ന ഭർത്താവ് ഇതൊന്നും എനിക്ക് പരിചയം ഇല്ലായിരുന്നു. പതുക്കെ ആ ജീവിതം എനിക്ക് സമ്മാനിച്ചത് കണ്ണിൽ നിന്നും കവിളിലേക്ക് ഒലിച്ചിറങ്ങിയ വറ്റാത്ത കണ്ണീർ മാത്രം ആയിരുന്നു.

രചന : Jayareji Sree

Leave a Reply

Your email address will not be published. Required fields are marked *