Categories
Uncategorized

സ്വന്തം വീട്ടിൽ ആണെങ്കിൽ ബെഡിൽ നിന്ന് കുളിക്കാൻ അല്ലാതെ എഴുന്നേൽക്കാറില്ല… കാരണം തുടർച്ചയായ വയറു വേദന അവളെ അത്രയും തളർത്തുമായിരുന്നു.. ഇതിപ്പോ നേരത്തെ എഴുന്നേറ്റില്ലെങ്കി അമ്മ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചു കിടക്കുകയാണ് തനു.

രചന : – അക്ഷയ ജിജിനശോക്

സാധരണ പോലെ തന്നെ കൃത്യം 6.30 ആയപ്പോൾ ഫോണിൽ അലാറം അടിയാൻ തുടങ്ങിയതാണ്… പക്ഷെ എന്നെത്തെയും പോലെ തനുവിന് എഴുനേൽക്കാൻ തോന്നുന്നില്ലായിരുന്നു. ഇന്ന് പുലർച്ചെ ഒരു നനവ് തോന്നിയിട്ട് ഞെട്ടി ഉണ്ണർന്നതാണ്.. അസഹനീയമായ വയറു വേദനയും…കല്ല്യാണം കഴിഞ്ഞതിനു ശേഷം ഉള്ള ആദ്യത്തെ പീരിയഡ്‌സ് ആണ്..

സ്വന്തം വീട്ടിൽ ആണെങ്കിൽ ബെഡിൽ നിന്ന് കുളിക്കാൻ അല്ലാതെ എഴുന്നേൽക്കാറില്ല… കാരണം തുടർച്ചയായ വയറു വേദന അവളെ അത്രയും തളർത്തുമായിരുന്നു.. ഇതിപ്പോ നേരത്തെ എഴുന്നേറ്റില്ലെങ്കി അമ്മ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചു കിടക്കുകയാണ് തനു.. അടുത്താണെങ്കി അരുണിനെ കാണുന്നും ഇല്ല.. ഏട്ടൻ ഇത് രാവിലെ തന്നെ എവിടെ പോയി… ഓഫീസിൽ പോവാൻ റെഡി ആവാൻ ടൈമായില്ലല്ലോ..

തന്റെ ഭർത്താവിനെ കാണാതെ തനു ആലോചിച്ചു… ആ തനു താൻ ഉണർന്നോ.. ഈ ചായ കുടിക്ക്.. ഇതെന്ത് മറിമായം എന്നറിയാതെ അവൾ അവനെ മിഴിച്ചു നോക്കി… ഏട്ടാ അമ്മ എന്നെ കാണാതെ എന്തെങ്കിലും പറഞ്ഞോ.. അല്ല ഏട്ടൻ ഉണ്ടാക്കിയതാണോ ചായ… തനു ചോദിച്ചു. എന്റെ പെണ്ണെ ആദ്യം ഈ ചായ അങ്ങ് കുടിക്ക്.. രാവിലെ എഴുന്നേറ്റപ്പോൾ ടേബിളിൽ പാഡ് കണ്ടാരുന്നു ഞാൻ. പിന്നെ താൻ പറഞ്ഞിരുന്നല്ലോ ഈ ടൈമിൽ തനിക്കു വയങ്കര വയറു വേദന ആണെന്ന്.. ഞാൻ അപ്പൊ തന്നെ എഴുന്നേറ്റ് അമ്മയോട് പോയി പറഞ്ഞു..

അയ്യേ ഏട്ടൻ അമ്മയോട് പറഞ്ഞോ… തനു കുറച്ചു ലജ്ജയോടെ ചോദിച്ചു… ആ അതിനെന്താടോ താൻ ഏത് ലോകത്താണ് ജീവിക്കുന്നെ..അമ്മ തന്നെ ആണ് എനിക്ക് ചായ തന്നു വിട്ടത്.. അതല്ല ഏട്ടാ ഞാൻ വിചാരിച്ചു അമ്മക്ക് ഈ പേരും പറഞ്ഞു കിടന്നാൽ ഇഷ്ടപ്പെടില്ലെന്നു. അതാ.. അതോർത്തു താൻ വിഷമിക്കേണ്ട… അമ്മയും ഇതൊക്കെ അനുഭവിച്ചതല്ലേ അതോണ്ട് അമ്മക്ക് നന്നായി അറിയാം.. പോരാഞ്ഞിട്ട് നിന്റെ നാത്തൂൻ ആര്യക്കും ഇങ്ങനെ തന്നെ ആയിരുന്നു… സ്വന്തം മോളുടെ അവസ്ഥ ഒരുപാട് കണ്ടതല്ലേ അമ്മ…

എടാ അകത്തേക്ക് വരാവോ… പെട്ടന്ന് അമ്മ പുറത്തു വന്നു ഡോറിൽ മുട്ടി.. അരുൺ വാതിൽ തുറന്നതും തനു പെട്ടന്ന് എഴുന്നേറ്റു… മോളു കിടന്നോ നല്ല വേദന ഉണ്ടാവും ലെ…ചൂട് പിടിച്ചാൽ നല്ലതാ… താഴെ ഇവനെ കാണാതായപ്പോ വെള്ളം തണുത്തു പോണ്ടല്ലോന്ന് കരുതിയ ഞാൻ ഇങ്ങു വന്നേ.. എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു.. അപ്പോ ഇവന്റെ അച്ഛൻ എന്റെ അരികത്തുന്നു മാറില്ലായിരുന്നു..

ചൂട് പിടിച്ചും ഉലുവ വെള്ളം തന്നും ഒക്കെ.. അത് കണ്ട ഇവൻ വളർന്നെ… ഞാൻ ചെറുപ്പത്തിലേ ഇവന് ഇതിന്റെ ബുദ്ധിമുട്ട് ഒക്കെ പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തിട്ടുണ്ടായിരുന്നു.. അത് കൊണ്ട് ഏറ്റവും ഉപകാരം ആയത് ആര്യക്കാ.. ഞാനും ഇവന്റെ അച്ഛനും ഇവിടെ ഇല്ലാത്തപ്പോ അവക്ക് വയറു വേദന വന്ന അച്ഛനെ പോലെ തന്നെ ആയിരുന്നു ഇവനും അവക്ക് വെള്ളം തിളപ്പിച്ചു കൊടുക്കാനും ഒക്കെ നല്ല ഉഷാറായിരുന്നു… പിന്നെ അമ്മ ദോശ ഉണ്ടാക്കി വെച്ചിട്ടുണ്ട്… മോൾക്ക്‌ കുളിക്കണെങ്കി ചൂടുവെള്ളം ഉണ്ട് അടുപ്പിൽ അതെടുത്തു കൊടുക്കണം ട്ടോ അരുണേ..

അമ്മക്ക് ഇന്ന് സുധേടെ മോളുടെ കല്ല്യാണം ഉള്ളത് കൊണ്ട് പോവാതിരിക്കാൻ പറ്റില്ല… എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അല്ലെ.. അതോണ്ട് അമ്മക്കു പോണം മോളെ.. ഭക്ഷണം എല്ലാം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. എടാ കൃത്യസമയത്തു മോൾക്ക്‌ എടുത്തു കൊടുക്കണേ… എന്നാൽ മോളു ചൂടൊക്കെ പിടിക്ക് ട്ടോ അമ്മ പോട്ടെ… ഇതും പറഞ്ഞു അമ്മ താഴേക്കു പോയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി തനുവിന്…

തന്റെ കൂട്ടുകാരിക്കളുടെ ഒക്കെ അനുഭവം കേട്ട് നോക്കുമ്പോൾ ഒരിക്കലും താൻ അമ്മായി അമ്മയിൽ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ല… ശരിക്കും തന്റെ അമ്മ തന്നെ ആണ് ഇവർ എന്ന് അവൾക്കു തോന്നി… എടോ താൻ ഇത് എന്ത് ചിന്തി ച്ചിരിക്കുവ…എന്റെ തനൂട്ടി ഈ ദോശ കഴിച്ചേ.. അയ്യോ വേണ്ട ഏട്ടാ… ഈ ടൈമിൽ ഞാൻ അങ്ങനെ അതികം ഫുഡ് കഴിക്കാറില്ല.. എനിക്ക് വോമിറ്റിംഗ് വരും. അത് ഞാൻ നോക്കി കൊള്ളാം.. എന്റെ പൊന്നു മോളിത് കഴിച്ചേ.. അല്ലെങ്കിലും ഞാൻ ഇന്ന് ലീവ് ആ.. തന്നെ ഇന്ന് ഫുഡ് കഴിപ്പിച്ചു ഇങ്ങനെ സൃസൂഷിച്ചു ഇവിടെ ഇരുന്നോളാം… അതും പറഞ്ഞു ദോശ അവളുടെ വായിൽ വെച്ചു കൊടുത്തു.

അവൾ പെട്ടന്ന് അരുണിനെ കെട്ടിപിടിച്ചു കരഞ്ഞു.. ഏട്ടാ എനിക്ക് സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് ഭാഗ്യവതി ആണ്.. ഒരു പെണ്ണ് ഈ സമയത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വേണ്ടപ്പെട്ടവരുടെ കേറിങ് ആണ്..സന്തോഷം കൊണ്ടാ ഏട്ടാ കരച്ചിൽ വരുന്നേ.. ഈ ഒരു നിസ്സാര കാര്യത്തിന് തന്നെ ഏട്ടനും അമ്മയും എന്നെ എത്ര കെയർ ചെയ്യുന്നുണ്ട്… ഐ ലവ് യു ഏട്ടാ… ഇതൊക്കെ എന്റെ കടമയാ തനു… അതും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിക്കുമ്പോൾ അവൾ അനുഭവിച്ചറിയുകയായിരുന്നു… ഒരു ഭർത്താവിന്റെ സ്നേഹം.. ഏട്ടന്റെ വാത്സല്യം .. അച്ഛന്റെ കരുതൽ അങ്ങനെ എല്ലാം..

മെൻസസ് എന്നാൽ പുറത്തു നിന്ന് നോക്കി കാണുന്നവർക്ക് നിസ്സാരമാണെങ്കിലും അത് അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളു… സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഇതിനെ പറ്റി കൂടുതൽ അറിഞ്ഞിരിക്കേണ്ടതാണ്.. അത് കൊണ്ട് തന്നെ ചെറുപ്പത്തിലേ കുട്ടികൾക്ക് അമ്മമ്മാർ തന്നെ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കേണ്ടതാണ്…

എന്നാലേ തന്റെ അമ്മയെയും, സഹോദരിയെയും, ഭാര്യയെയും, കാമുകിയെയും, സുഹൃത്തിനെയും,ഈ സമയങ്ങളിൽ ഒരു ആൺകുട്ടിക്ക് അവൾക്ക് വേണ്ട പരിഗണന കൊടുക്കാൻ പറ്റുകയുള്ളു.അത് പോലെ തന്നെ മകളെ ആയാലും മരുമകളെ ആയാലും പണ്ട് തങ്ങൾ അനുഭവിച്ചതിന്റെ കണക്കു പറഞ്ഞു വേദനിപ്പിക്കാതെ കെയർ ചെയ്യേണ്ടത് ഓരോ അമ്മയുടെയും അമ്മായി അമ്മയുടെയും കടമ കൂടി ആണ്..

രചന : – അക്ഷയ ജിജിനശോക്

Leave a Reply

Your email address will not be published. Required fields are marked *