Categories
Uncategorized

സ്കൂൾ തലം മുതൽ പലരും പ്രണയാഭ്യർത്ഥനയുമായി വന്നിട്ടും അവൾ അതെല്ലാം നിരസിച്ചതെ ഉള്ളൂ …..

രചന : – Ros Ram…

അയാൾക്ക് മുൻപിൽ എല്ലാം സമർപ്പിച്ച് അവൾ ആത്മസംതൃപ്തിയാൽ കണ്ണുകൾ അടച്ചു കിടന്നു……. ….. ഭൂതകാലങ്ങളുടെ ഒരു വേലിയേറ്റം അവളുടെ മനസിലൂടെ കടന്ന് പോയി ….

സ്കൂൾ തലം മുതൽ പലരും പ്രണയാഭ്യർത്ഥനയുമായി വന്നിട്ടും അവൾ അതെല്ലാം നിരസിച്ചതെ ഉള്ളൂ …..

തനിക്ക് ഒരാളുടെ പ്രണയം മാത്രം മതി എന്നവൾ ചെറുപ്പം മുതൽ മനസിലുരുവിട്ടിരുന്നു…. അഗ്നിസാക്ഷിയായ് തന്നെ താലി ചാർത്തുന്നവന് വേണ്ടി തന്റെ ശരീരവും മനസ്സും അവൾ കാത്ത് സൂക്ഷിച്ചു…. … ഒടുവിൽ വീട്ട്കാരുടെയും നാട്ടുകാരുടെയും ആശീർവാദത്തോടെ ഉണ്ണികൃഷ്ണൻ അവളെ താലി ചാർത്തി….. വിവാഹദിവസം ആളും ആരവവും ഒഴിഞ്ഞ് കഴിഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ തനിക്ക് കിട്ടിയ സമ്മാനപ്പൊതികൾ ഓരോന്നായി എടുത്ത് നോക്കുവാൻ തുടങ്ങി….. പലതും നോക്കി നോക്കി മാറ്റിവച്ചപ്പോൾ ദേ…. കിടക്കുന്നു ഒരു ഗ്രീറ്റിംഗ് കാർഡ് ….. വേഗം തങ്ങൾ രണ്ടാളും കൂടി അത് പൊട്ടിച്ച് വായിച്ചു… ശ്രീകൃഷ്ണനും രാധയും ചേർന്ന് നിൽക്കുന്ന ഫോട്ടോ….. അതിന് താഴെ രണ്ട് വരികൾ മാത്രം ” എല്ലാം മറന്നു അല്ലേ ….” തിരിച്ച് വരും എന്ന വിശ്വാസത്തോടെ, ഷൈനി. K ഒപ്പ്. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവളറിഞ്ഞു……

ഉണ്ണികൃഷ്ണൻ :ഇതാരോ കളിപ്പിക്കാൻ തന്നത…. അല്ലാതെ എനിക്കിങ്ങിനൊരു ഷൈനിയെ അറിയില്ല… നീ ഇതൊന്നും വിശ്വസിക്കരുത് ”

തുടിക്കുന്ന ഹൃദയത്തോടെ അവൾ തലയാട്ടി.

പിന്നീട് ഒരു ദിവസം വീട്ടിലെ പഴയ പേപ്പറും സാധനങ്ങളും ഒക്കെ വാരിക്കത്തിക്കുമ്പോൾ അതിൽ കുറച്ച് ലെറ്റർ കണ്ടു. ഏതോ ഒരു ബിന്ദു പ്രണയ പരവശായി അയച്ച കത്തുകൾ. അവിടെ പോയതും സല്ലപിച്ചതും അങ്ങിനെ പല പല കാര്യങ്ങൾ . അവളിലെ ഹൃദയം പലതായി നുറുങ്ങുന്നത് അവളറിഞ്ഞു…. കല്യാണത്തിന് മുൻ പല്ലെ ഇപ്പം ബന്ധമൊന്നും കാണില്ല വിട്ട് കളയാം എന്നവളുടെ മനസ്സ് മന്ത്രിച്ചു… എങ്കിലും നെഞ്ചിനുള്ളിൽ ഒരു നെരിപ്പോട് ചെറുതായി പുകഞ്ഞു തുടങ്ങുകയായിരുന്നു.

ചെയ്യുന്ന പണികളിലൊന്നും കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലാ…. ആയിടയ്ക്കാണ് വീട്ടിൽ ഫോൺ കണക്ഷൻ കിട്ടിയത്. പിന്നീട് രാവിലെ സ്ഥിരമായി മിസ്ഡ് കോൾ വരാൻ തുടങ്ങി ….. ഉണ്ണിയേട്ടനെടുത്താൽ മിണ്ടും വേറാരെടുത്താലും ഫോൺ ഡിസ്കണക്ട് ചെയ്ത് പോകും. ഒരു ദിവസം രാവിലെ ഇതേ പോലെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അവളടുക്കളയിൽ നിന്നും വന്നു. അപ്പൊഴേക്കും ഉണ്ണിയേട്ടൻ ഫോണെടുത്തു. പക്ഷെ കോൾ നിലച്ചിരുന്നു. ഉണ്ണിയേട്ടൻ ഏതൊക്കെയോ നമ്പർ ഡയൽ ചെയ്ത് തിരിച്ച് വിളിച്ചു. അവളടുക്കളയിലാണെന്ന് കരുതിയാവും …

മുത്തേ തേനെ ഒക്കെ ചേർത്ത് പ്രണയാതുരമായ സംഭാഷണ ശകലങ്ങൾ അവളുടെ കാതിനെ അസ്വസ്ഥമാക്കി…. ഉണ്ണിയേട്ടൻ ജോലിക്ക് പോയതും അവളാനമ്പർ റീയടിച്ചു .. മറുതലയ്ക്കൽ ഒരു കിളിനാദം….എവിടെയോ കേട്ട് പരിചയമുള്ളത് പോലെ അവൾചോദിച്ചു ആരാ ഇത്… ഞാൻ കുഞ്ഞി മുത്ത് …. ഇതാരാ ….. അവൾ പറഞ്ഞതെ അവൾഫോൺ വച്ചു….

കുഞ്ഞി മുത്തിനെ നാട്ടിലെല്ലാവർക്കും അറിയാം പല യാണുങ്ങളെ മാറി മാറിപ്രണയിച്ച് നടക്കുന്ന ഒരുത്തി ….. അവളുടെ ഉള്ളിലെ തീ… വീണ്ടും വർദ്ധിച്ചു…. പിന്നീട് പല പെണ്ണുങ്ങൾ ടെയും ഫോൺ കോളുകൾ വീട്ടിലേക്ക് സ്ഥിരം വരവായി …. പലരെയും ഉണ്ണിയേട്ടൻ അങ്ങോട്ട് വിളിക്കുന്നതും കാണാം …. അവളെന്തേലും പറഞ്ഞാൽ വഴക്കായി വക്കാണമായി പിന്നെ ഒരാഴ്ചത്തേക്ക് വീട്ടിൽ പോലും വരാതെ പിണങ്ങി നടക്കാൻ തുടങ്ങി …. അമ്മ എവിടെ പോയി എന്ന് ചോദിച്ചാൽ രാത്രി ഓട്ടം ഉണ്ടായിരുന്നു എന്ന മറുപടിയിൽ എല്ലാം കഴിഞ്ഞു… അവർപിണങ്ങി നടക്കുന്നത് പണ്ടെ ഇഷ്ടമായ അമ്മായിയമ്മക്ക് ഇതിൽ പരം സന്തോഷം വേറെ ഇല്ലല്ലോ..”

അവളുടെശരീരവും മനസ്സും കളങ്കപ്പെടാതെ കാത്തുസൂക്ഷിച്ചത് ഇയാൾക്ക് വേണ്ടിയാണല്ലൊ എന്ന് മനസ് പരിതപിച്ച് തുടങ്ങിയിരിക്കുന്നു കല്യാണത്തിന് മുമ്പ് ചെയ്തോണ്ടിരുന്ന ജോലി അത് കളയരുത് എന്ന് മാത്രമാണ് അവളുടെവീട്ട്കാർക്ക് ഉണ്ണിയേട്ടനോട് പറയാനുണ്ടായിരുന്നത്. കല്യാണം കഴിഞ്ഞ് 6 മാസമാകുമ്പഴേക്കും അവളുടെജോലിയെ ചൊല്ലി വഴക്കുണ്ടാക്കാൻ തുടങ്ങി ഒടുവിൽ സഹികെട്ട് ആകെ ഉണ്ടായിരുന്ന ജോലിയും രാജി വച്ച് ഉണ്ണിയേട്ടന്റെ അടിമയായി ജീവിക്കാൻ തുടങ്ങി. അതിനിടയിൽ 2 കുട്ടികളുണ്ടായി …. കുട്ടികൾ രണ്ടും വിദേശത്താണിന്ന് പക്ഷെ ഉണ്ണിയേട്ടന്റെ സ്വഭാവം പഴയപടി തന്നെ. പല രാത്രികളിലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നാലും ആളെ കിട്ടൂല… മാത്രമല്ല …. ഒന്നിച്ച് കിടന്നിട്ട് 6 വർഷമായി 6 വർഷം മുമ്പ് ഒരു ദിവസം അവളുടെനിർബന്ധത്തിന് വഴങ്ങി ബന്ധപ്പെട്ടതാണ് ……

പക്ഷെ സംഭോഗം കഴിഞ്ഞ് അവളുടെശരീരം നോക്കി അവജ്ഞയോടെ മൊഴിഞ്ഞത് ഇന്നും മനസിൽ നിന്നും മായുന്നില്ല …..

“ഈ ശരീരം ആരെം കാണിക്കല്ലെ ഒരു രൂപ നേർച്ചയിട്ട് തൊഴുതിട്ട് പോകും. ” അവളിലെ സ്ത്രീത്വത്തിനേറ്റ കൊടിയ അപമാനം പിന്നീട് ആ വഴിക്കദ്ദേഹം വന്നിട്ടില്ല….അവളങ്ങോട്ടും പോയിട്ടില്ല …..

ആശയും ആഗ്രഹങ്ങളും ഉള്ളിലടക്കി കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് 6 വർഷം ….. ഒരു രൂപ നേർച്ചയിട്ടിട്ട് പോകുന്ന ശരീരത്തെ പ്രണയിക്കാൻ പലരും ശ്രമിച്ചിരുന്നു എങ്കിലും അവളിലെ അഭിമാന ബോധം പരപുരുഷനെ ഉൾക്കൊള്ളാൻ പാകമുള്ളതായി വളർന്നു വന്നില്ല …. പക്ഷെ ….. ഇത് അവൾ മനപ്പൂർവ്വം തിരഞ്ഞെടുത്തത് തന്നെയായിരുന്നു.

അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തന്നെ ഒരു സ്റ്റാഫ്

വളരെ നല്ല പെരുമാറ്റം…. ജെന്റിൽ മേൻ എന്നൊക്കെ പറയാറില്ലെ ഇത് അത് തന്നെ. നല്ല ഗാംഭീര്യമുള്ള സ്വഭാവം ഒരു സ്ത്രീയോടും ആവശ്യത്തിനല്ലാതെ മിണ്ടില്ല…. സംസാരം തീരെ കുറവ് ജോലി 100 % പെർഫക്ടായി ചെയ്യും … എല്ലാം കൊണ്ടും സ്ഥാപനത്തിലെ ഗുഡ് സർട്ടിഫിക്കറ്റിനുടമ പ്രായം 35 ആയെങ്കിലും. കല്യാണം കഴിച്ചിട്ടില്ല… ഇപ്പഴത്തെ കാലത്ത് പെണ്ണ് കിട്ടാൻ വിഷമമല്ലെ അതാവും. ഒരു ദിവസം അവൾ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ ഏതോ പേപ്പർ ശരിയാക്കാൻ വേണ്ടി ഈ സ്റ്റാഫ് അവിടേക്ക് വന്നു. അവളുടെ കയ്യിലെ ഡീറ്റെയിൽസ് അവൾ wtp മുഖാന്തിരം അയച്ച് കൊടുത്തു….

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൾടെ ഫോണിൽ ഒരു മെസേജ് … ഞാനിന്നലെ ഇയാളെ സ്വപ്നം കണ്ടിരുന്നു.ഏതോ ഒരു വലിയ കുന്ന് കയറി പോയി, ഒരു വലിയ അമ്പലത്തിന് മുന്നിലെത്തുന്നു..എന്നിട്ട് ആ കുന്നിൻ ചെരുവിലിരുന്ന് അസ്തമയ സൂര്യനെ നോക്കി ഒരുപാട് നേരം സംസാരിച്ചിരിക്കുന്നു.. എന്നിട്ട് ഇയാളുടെ കയ്യിൽ ഒരു സമ്മാന പൊതി വെച്ചു തരുന്നു..അതു തുറന്ന് നോക്കി എന്താണെന്ന് കാണുന്നതിന് മുന്നേ അറിഞ്ഞു പോയി..എനിക്ക് ആ സ്വപ്നം ഒരുപാട് ഇഷ്ടമായി

അവൾ ചോദിച്ചു എത്ര മണിക്കാ കണ്ടത് സ്വപ്നം കഴിഞ്ഞ് എഴുന്നേറ്റ് സമയം നോക്കിയപ്പോൾ രാവിലെയായി.. 5.20 ….. ഈ സ്വപ്നം ഫലിച്ചിരുന്നെങ്കിലെന്ന് തോന്നിപ്പോയി …. അവൾക്ക് താനേതോ… ലോകത്തിലകപ്പെട്ട പോലെ തോന്നി. പ്രണയത്തെക്കുറിച്ച് കഥകളിലും മറ്റും കേട്ടതല്ലാതെ …. അനുഭവിക്കാനുള്ള യോഗം ഈ പ്രായത്തിനിടയിൽ ഉണ്ടായിട്ടില്ലാ….എന്ത് കൊണ്ടോ ഈ പ്രണയം സ്വന്തമാക്കണം എന്ന ആഗ്രഹം അവൾക്ക് ഉണ്ടായി.

അവൾ പറഞ്ഞു: ” എന്നെ കാണാൻ വല്യ ഭംഗിയൊന്നും ഇല്ലല്ലോ…” അവൻ : Looking So be autiful അവൾ: സത്യം. അവൻ : സത്യം എനിക്ക് തന്നെ അത്രയ്ക്കിഷ്ടാ…. അവൾ: ” ഈ മുതു കിളവിയെയോ ?” അവൻ : “ആര് പറഞ്ഞു മുതു കിളവി എന്ന് ഇപ്പ കണ്ട ഒരു 30 വയസ്സ് പറയും. ” അവൾ : “ഉം ഉം ” വാരണ്ട ” അവൻ : ” വാരിയതല്ല സത്യമാ…” അവൻ പറഞ്ഞത് സത്യമാന്ന് അവൾക്കും അറിയാതെ ഭർത്താവിന് മാത്രമെ തന്റെ ശരീരത്തോട് താൽപര്യമില്ലാതെയുള്ളൂ ….

തന്റെ പ്രവർത്തന പാതയിൽ കണ്ടുമുട്ടിയ പലരും ഈ പ്രായത്തിലും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. പക്ഷെ താൻ മൂലം മറ്റൊരു കുടുംബം തകരുന്നത് തനിക്കിഷ്ടമല്ല …. കൂടാതെ തന്റെ പൊന്നു മക്കൾക്ക് വേണ്ടി ഉഴിഞ്ഞ് വച്ചതാണീ ജീവിതം ….. അവരുടെ തല താൻ മൂലം കുനിയാൻ പാടില്ല…….

പക്ഷേ ….. ഈ സ്നേഹം ഒഴിവാക്കാൻ കഴിയുന്നുമില്ലാ…

കാരണം തന്റെ ഭർത്താവിന് മറ്റുള്ളവരെ സ്നേഹിക്കാനെ അറിയൂ…. ഭാര്യ എന്നും തന്റെയും കൊച്ചുങ്ങൾ ടെം അടിമ പണി ചെയ്യേണ്ടവൾ …. തന്റെ ശരീരത്തെ അന്നപമാനിച്ചത് അവൾടെ മനസിലെ പകയെ ഒന്നുടെ ആളി കത്തിച്ചു…. ഈ പ്രണയം സ്വീകരിച്ചിട്ട് നോക്കട്ടെ. തന്റെ ശരീരത്തെ എങ്ങിനെ വിമർശിക്കുന്നു എന്ന്.

അവൾ തന്റടുത്ത് കിടക്കുന്ന അവനെ ഒന്നൂടെ ഇറുകെ പുണർന്നു. ആ നെഞ്ചിലൂടെ കൈ വിരലോടിച്ച് മെല്ലെ ചെവിയിൽ പറഞ്ഞു… ” ഒരു രൂപ നേർച്ചയിട്ട് തൊഴുതിട്ട് പോകുന്നോ….”

അത് കേട്ടതും.. അവൻ അവളെ കുറച്ച് കൂടി മുറുകെ പുണർന്ന് പറഞ്ഞു ….. “നിന്നെ കെട്ടാൻ വരെ എനിക്ക് സമ്മതാ…” അവൾ : “എന്റെ മക്കൾ അവർ കഴിഞ്ഞെ എനിക്കെന്തും ഉള്ളൂ …. ഇത് ചെറിയൊരു പക മാത്രം… ഇനി നമ്മൾ കാണില്ലാ…. ഇതിവിടം കൊണ്ടവസാനിക്കട്ടെ..

…..ശുഭം …..

രചന : – Ros Ram…

Leave a Reply

Your email address will not be published. Required fields are marked *