രചന: ഷെമീർ കരിപ്പാല
എഫ് ബി പ്രണയം…
നേരം വെളുത്തപ്പോൾ തന്നെ സുജ ഭർത്താവ് രാകേഷിനോട് പറഞ്ഞു ഇന്ന് എനിക്ക് ചുരിദാർ വാങ്ങണം..
രാകേഷ് ചോദിച്ചു ഇന്നലെ ഒരെണ്ണം നീ ഓൺ ലൈൻ വാങ്ങിച്ചതല്ലേ..
അത് പിന്നെ എനിക്ക് അത്രക്ക് ഇഷ്ടപെട്ടില്ല..
അത് ഞാൻ തിരിച്ചയച്ചു അതാ..
ഉം ശരി രാകേഷ് അനുവാദം കൊടുത്തു..
സൈൽടാക്സ് ഉദ്യോഗസ്ഥനായ രാകേഷ് അനാഥലയത്തിൽ നിന്നും വിവാഹം കഴിച്ചതാണ് സുജയെ..
ഒൻപതു മണിക്ക് തന്നെ രാകേഷ് ജോലിക്ക് ഇറങ്ങി..
സുജ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ലക്ഷ്മിയെ സ്കൂൾ ബസ്സിൽ ക്ലാസ്സിൽ പറഞ്ഞു വിട്ടു..
അതിന് ശേഷം കാറുമെടുത്തു തന്റെ ജീവന്റെ ജീവനായ അരുണിനെ കാണാൻ പുറപ്പെട്ടു..
കോഴിക്കോട് നിന്നാണ് അരുൺ വരുന്നത്.. ഇരുന്നൂർ കിലോമീറ്റർ അവൻ വരുന്നത് സുജയെ കാണാൻ മാത്രം..
അരുൺ പറഞ്ഞ കൃത്യ സമയത്ത് തന്നെ ഹോട്ടൽ പ്ലാസ ഇന്റർനാഷണലിൽ സുജയെ കാത്തു നിക്കുന്നുണ്ടായിരുന്നു..
അവിടെ നിന്നും രണ്ടാളും ഭക്ഷണം കഴിച്ചു..
സൈഡ് വശത്തുള്ള ബീച്ച് ലക്ഷ്യമാക്കി അവർ നടന്നു..
ലഞ്ച് ടൈമിൽ രാകേഷ് സുജയെ വിളിച്ചു..
സാധാരണ ചോദിക്കും പോലെ ചോദിച്ചു നീ എവിടെ സുജ കടപ്പുറത്തെ ഒഴിഞ്ഞ തണലിൽ അരുണിന്റെ മേലിൽ ചാരിയിരുന്ന് പറഞ്ഞു ഞാൻ വീട്ടിൽ ഉണ്ട് ഇപ്പോൾ വന്നതേയുള്ളു എന്ന് കള്ളം പറഞ്ഞു..
അങ്ങനെ രാകേഷിന്റെ കാൾ കട്ടായി..
സമയം മൂന്നു മണിയോടടുത്തു.. സുജ അരുണിനോട് പറഞ്ഞു..
എനിക്ക് നിന്റെ കൂടെ ജീവിക്കണം നമുക്ക് എങ്ങോട്ടെങ്കിലും പോകാം
അരുൺ നീരസത്തോടെ പറഞ്ഞു നിനക്ക് കുട്ടി കളി മാറിയിട്ടില്ലേ.. നിനക്ക് ഒരു കുടുംബം ഉണ്ട്..
നീ എന്നെ കാണണമെന്ന് വാശി പിടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത് തന്നെ.. അത് നീ മനസ്സിലാക്കു..
പിന്നെ നമ്മൾ തമ്മിൽ ഒരു മാസത്തെ അടുപ്പം അല്ലെ ഉള്ളു..
എഫ് ബി യിൽ കണ്ടു മെസ്സേഞ്ചറിൽ പരിചയപെട്ടു..
പിന്നെ അത് ഫോൺ വിളിയിൽ തുടങ്ങി ദിപ്പോ നേരിൽ കണ്ടു..
നിന്നെ എനിക്ക് വിശ്വാസം തീരെ ഇല്ല..
കുറച്ചു കഴിഞ്ഞു നീ എന്നെ തട്ടി മാറ്റി പുതിയ ആളെ കണ്ടു പിടിക്കും..
ജീവിതം ഇങ്ങനെ കട്ട് മുടുപ്പിക്കല്ലേ സുജേ..
നമ്മൾക്ക് ഈ ബന്ധം ഇവിടെ വെച്ച് നിർത്താം..
അരുൺ പറഞ്ഞു മുഴുവിപ്പിച്ചു..
സുജ മറുപടി പറയാതെ ദൂരേട്ട് നോക്കിയിരുന്നു
അരുൺ വേഗം അവിടെ നിന്നും എഴുന്നേറ്റ് പോയി..
അതോടെ
അവരുടെ എഫ് ബി പ്രണയം അവസാനിച്ചു..
രചന: ഷെമീർ കരിപ്പാല