രചന: Saban banu
സുഗുവിന്റെ പ്രാക്ടിക്കൽ…
രാവിലത്തെ ചൂട് കട്ടൻകാപ്പിയും കുടിച്ചു ഫോണും തൊണ്ടിയിരിക്കുമ്പോളാണ് സുഗുണൻ അത് കണ്ടത്… രാപകലില്ലാതെ വീട്ടു ജോലികൾ ചെയ്യുന്ന ഒരു പാവം സ്ത്രീയുടെ കഥ പറയുന്ന ഒരു ഷോർട് ഫിലിം…
അതിലെ അവസാന വരി സുഗുണന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി…
അത് ഇതായിരുന്നു..
“രാവിലെ തൊട്ട് വൈകുന്നേരം വരെ പുറത്തു പോയി പണിയെടുത്താൽ കിട്ടും ദിവസക്കൂലി.. ഇവിടെ എനിക്ക് അതുമില്ല”…
അത് കേട്ട് സുഗുണൻ തന്റെ പ്രിയതമ രമണിയെ ഓർത്തു..
“പാവം രമണി.. അവളും ഇത് പോലെ ആഗ്രഹിക്കുന്നുണ്ടാവും”….
അപ്പോൾ തന്നെ സുഗുണൻ നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു..
സ്നേഹാർദ്രമായി സുഗുണൻ വിളിച്ചു..
“രമൂ”…
തിരിച്ചും സ്നേഹാർദ്രമായി രമണി വിളി കേട്ടു..
“എന്താ സുഗൂവേട്ടാ”…
“നിനക്ക് എപ്പോളേലും തോന്നീട്ടുണ്ടോ..വീട്ടുജോലികളൊക്കെ ചെയ്യുന്ന ഉപകരണം മാത്രമാണ് നീയെന്ന്”..
“തോന്നിയിട്ടും എന്താ സുഗുവേട്ടാ.. എന്ത് ചെയ്യാനാ”..
“എന്നാ നീ ഇത് പിടിക്ക്.. ഇനി മുതൽ നിനക്ക് ഞാൻ എന്നും 300 രൂപ വീതം തരാം,നീ ഈ കണ്ട ജോലിയൊക്കെ എടുക്കുന്നതല്ലേ”..
“പ്ഫ….താനെന്താടോ എന്നെ പറ്റി വിചാരിച്ചത്..ഇവിടെത്തെ വേലക്കാരിയാണ് ഞാനെന്നോ.. എന്നും കൂലി തരാൻ”..
പെട്ടെന്നുള്ള രമണിയുടെ മാറ്റത്തിൽ സുഗുണൻ വല്ലാണ്ടായി.. രമണി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. സുഗുണൻ ഒന്നും കേട്ടതേയില്ല.. മാനത്ത് വെള്ളിടി വെട്ടിയ പോലെ..
ഇനി അവിടെ നിന്നാൽ സംഗതി കൂടുതൽ വഷളാകും എന്ന് കണ്ട സുഗുണൻ ഉമ്മറത്തേക്ക് തിരിച്ചോടി..
നേരത്തെ കണ്ട ഷോർട് ഫിലിം ഒന്നൂടെ കണ്ട് കൊണ്ട് കമന്റ് ബോക്സിൽ കുറിച്ചു.. “ഇച്ചിരി പ്രാക്ടിക്കൽ ആയി ചിന്തിച്ചൂടെ സഹോദരങ്ങളേ” എന്ന്…..
ലൈക്ക് കമന്റ് ചെയ്യണേ…
രചന: Saban banu