സരയൂ… ശാലീന സുന്ദരി..ആറു മാസം മുന്നേ ഒരു ഓണകാലത്ത് സന്തോഷ്‌ കുമാറുമായി വിവാഹം നടന്നു..

Uncategorized

രചന : – ഷെമീർ കരിപ്പാല..

സരയൂ… ശാലീന സുന്ദരി..ആറു മാസം മുന്നേ ഒരു ഓണകാലത്ത് സന്തോഷ്‌ കുമാറുമായി വിവാഹം നടന്നു.. MA MED പഠിച്ച സരയുവിന് ഒരു ജോലി ലഭിക്കുക എന്നത് വളരെ ആഗ്രഹം നിറഞ്ഞതായിരുന്നു.. സ്വന്തം കാലിൽ നില്കാൻ അവൾ ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാൻ..

അവൾ psc ഉൾപ്പെടെ പല ടെസ്റ്റുകൾ എഴുതി കാത്തിരുന്നു..

ഇനി ജോലി കിട്ടും വരെ ഇരിക്കാൻ പറ്റില്ല വയസ്സ് കൂടി വരുന്നു.. താഴെ ഇനിയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോള് കൂടി ഞങ്ങൾക്ക് ഉണ്ട് അതിനാൽ വേഗം വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി മാതാപിതാക്കൾ ദൃധി കൂട്ടി കൊണ്ടിരുന്നു..

ബ്രോക്കർ മാർ വന്നു

അടുത്ത നാട്ടിൽ നിന്നും സ്വന്തമായി ബിസിനസ് നടത്തുന്ന സുന്ദരനായ ചെറുക്കന്റെ ആലോചന വന്നു..

വിദ്യഭാസം കുറച്ചു കുറവുണ്ട്

എന്നാൽ രണ്ട് നില വീട് വലിയ കാർ എന്നക്കെ ബ്രോക്കർ പൊങ്ങച്ചം വിളമ്പി..

ചെക്കന്റെ മാതാപിതാക്കൾ ചെറുപ്പം ഒരു സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് വളരെ സമ്പന്നനായ വ്യക്തി എന്നക്കെ പറഞ്ഞു

പെണ്ണ് വീട്ടുകാരുടെ പ്രഷർ കൂട്ടി..

പിന്നെ ഒന്നും നോക്കിയില്ല

സരയുവിന്റെ അനുവാദം പോലുമില്ലാതെ

ചെറുക്കനോട് വരാൻ പറഞ്ഞു..

പെണ്ണ് കാണൽ ചടങ്ങ് നടന്നു..

അടുത്ത കുറച്ചു സ്വന്തകരെ മാത്രം വിളിച്ചു ചടങ്ങ് നടത്തി

ചുറ്റിലും അസൂയകാരാണ് അതിനാൽ കൂടുതൽ അന്നേഷിക്കാൻ നിക്കണ്ട..സരയുവിന്റെ അമ്മ കൂട്ടിച്ചേർത്തു..

വേഗം ഡേറ്റ് ഉറപ്പിച്ചോ.. അച്ഛനും മറിചൊരു വാക്ക് ഉണ്ടായില്ല..

പെൺ കുട്ടി മനസില്ലാ മനസ്സോടെ സമ്മതം മൂളി..

വിവാഹം നടന്നു..

ആവശ്യത്തിനും അപ്പുറം സ്വർണ്ണം കൊടുത്തു

മകൾ സന്തോഷത്തോടെ ജീവിക്കട്ടെ

മാതാപിതാക്കൾ അത്രമാത്രം മനസ്സിൽ കരുതി..

സരയൂ പുതിയ വീട്ടിൽ ചെന്നു..

ഭർത്താവിന് എപ്പോഴും തിരക്കാണ്..

വിരുന്നിനു പോകാൻ തന്നെ പറ്റില്ല അപ്പൊ ഹണിമൂൺ ട്രിപ്പ് ഒന്നും മോള് ആഗ്രഹിക്കല്ലേ അമ്മായിയമ്മ മുൻ‌കൂർ ജാമ്യം എടുത്തു..

സരയൂ എല്ലാം കൊണ്ടും അട്ജെസ്റ്റ് ചെയ്‌ത്‌ അവിടെ അവരെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു..

ഓരോ ദിവസം ചെല്ലുന്തോറും അമ്മ സ്വല്പം പരുക്കനായി തോന്നി..

രാത്രിയിൽ ഭർത്താവിനോട് പരാതി പറഞ്ഞു നീ അതൊന്നും കാര്യമാക്കണ്ട എന്ന് സ്ഥിരം പല്ലവി..

ദിവസങ്ങൾ കടന്നു പോയി..

എല്ലാ ദിവസവും രാവിലെ കഞ്ഞി

പിന്നെ ചോറും ചമ്മന്തിയും

വേറെ ഒന്നും ആ വീട്ടിൽ ഉണ്ടാകുന്നില്ല

സരയൂ ചോദിക്കുമ്പോൾ അമ്മ പറയും ഇതാണ് എവിടത്തെ ശീലം അത് മാറ്റാൻ പറ്റില്ല..

സരയൂ വീട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു

പക്ഷെ ഭർത്താവിന് കൊണ്ട് ആക്കാനോ മറ്റോ സമയം ഇല്ല..

സരയൂ വിവാഹം കഴിഞ്ഞു ഒരു ദിവസം മാത്രമെ സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ..

ഫോൺ വിളിക്കുമ്പോ സന്തോഷം പോലെ സരയൂ അഭിനയിച്ചു..

മാസങ്ങൾ കടന്നു പോയി..

ഭർത്താവ് അധിക സമയം വീട്ടിൽ ഇല്ല

അമ്മയ്ക്കും അച്ഛനും tv കാണൽ തന്നെ ജോലി

രാവിലെ tv യുടെ മുന്നിൽ ഇരുന്നാൽ സ്റ്റേഷൻ അടക്കുമ്പോ ഇവർ എഴുന്നേറ്റ് പോകും എന്ന അവസ്ഥ..

വീട്ടു ജോലി കഞ്ഞി വെക്കൽ ചോറും ചമ്മന്തിയുമുണ്ടക്കൽ സരയുവിന്റെ പണി..

കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ ജയിലിൽ പെട്ടു പോയ തടവ് കാരിയെ അനുസ്മരിക്കും പോലെ തള്ളി നീക്കി..

വീട് വൃത്തിയാക്കാൻ നല്ല ഒരു ചൂൽ പോലും വാങ്ങി കൊടുക്കാതെ സരയുവിനെ അവർ പീഡിപ്പിച്ചു..

ഒടുവിൽ സരയൂ വീട്ടിലേക്ക് പോന്നു..

ആ ബന്ധം ഉപേക്ഷിച്ചു..

അങ്ങനെ വീട്ടിൽ നിൽകുമ്പോൾ ഒരു ജോലി തരപ്പെട്ടു.. ചൂട് വെള്ളത്തിൽ ചാടിയ പൂച്ചയെ പോലെ ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ

വീട്ടിൽ നിന്നും ജോലിക്ക് പോയി സന്തോഷം കണ്ടെത്തുന്നു..

ശുഭം

രചന : – ഷെമീർ കരിപ്പാല..

Leave a Reply

Your email address will not be published. Required fields are marked *