രചന: SHEROON THOMAS
Let’s Break the silence….നിരഞ്ജൻ …എനിക്ക് ഒരു ഉത്തരം വേണം ….വൃന്ദ നിരഞ്ജന് അഭിമുഖമായി ഇരുന്നു കൊണ്ട് പറഞ്ഞു…
നിരഞ്ജൻ വൃന്ദയെ നോക്കാതെ ആർത്തു ഇരമ്പുന്ന തിരമാലകളെ നോക്കി ….തന്റെ മനസ് ഈ കടലിനെകാളും പ്രക്ഷുദ്ധമാണ് ….
വൃന്ദാ! എനിക്ക് ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല … “നമുക്ക് പിരിയാം”… ഈ relationship എനിക്ക് തുടരാൻ താല്പര്യം ഇല്ല….
അതിന്റെ കാരണം എന്താണ് എന്നാണ് ഞാൻ ചോദിക്കുന്നത് …. വൃന്ദ ചോദിച്ചു ….
നമ്മൾ ഈ ബന്ധം തുടങ്ങുന്ന സമയത്തു ഞാൻ നിന്നോട് ഒരു ഒറ്റ കണ്ടിഷനെ പറഞ്ഞിട്ടൊള്ളു എനിക്ക് എന്റേതായ ഫ്രീഡം വേണം എന്ന് …. നിരഞ്ജൻ പറഞ്ഞു തുടങ്ങി …
അതിന് ഇപ്പോൾ എന്തുണ്ടായി … നിരഞ്ജന്റെ എന്ത് കാര്യത്തിൽ ആണ് ഞാൻ ഇടപെടാൻ വന്നത്….വൃന്ദ ചോദിച്ചു
ഞാൻ അത് പ്രതേകിച്ചു പറയണോ ??? എന്റെ ഫോണിന് റസ്റ്റ് ഇല്ലാത്ത പോലെ ആണ് നിന്റെ ഫോൺ വിളികളും മെസ്സേജ് വരവും … അതിന് reply തരുന്നതു വരെ എനിക്ക് സമാധാനം ഇല്ല …. …എങ്ങാനും നമ്പർ ബിസി ആണെങ്കിൽ വിളിച്ച ആളുടെ ഫുൾ ഡീറ്റെയിൽസ് നിനക്ക് വേണം ….. എനിക്ക് മടുത്തു ….
അമർഷത്തോടെ നിരഞ്ജൻ പറഞ്ഞു നിറുത്തി …
നിരഞ്ജന്റെ പ്രതികരണം വൃന്ദക് താങ്ങാവുന്നതിലും അധികം ആയിരിന്നു …. കരയാതെ ഇരിക്കാൻ അവൾ ശ്രമിച്ചു ….
ശരി നിരഞ്ജൻ തനിക്ക് ഒരു ശല്യമായി ഇനി ഞാൻ കൂടെ കാണില്ല തന്റെ ഫ്രീഡം താൻ ആവോളം ആസ്വദിച്ചോളൂ ….
നിരഞ്ജന്റെ മറുപടിക്കു കാത്തു നിലക്കാതെ വൃന്ദ അവിടെ നിന്നും നടന്നകന്നു ….
വൃന്ദ ചുറ്റും ഉള്ളത് ഒന്നും ശ്രദ്ധിച്ചില്ല കണ്ണ് നിറഞ്ഞു ഒഴുകുന്നു … പിടിച്ചു നിൽക്കാൻ പറ്റുന്നില്ല….
ഹോസ്റ്റലിൽ പോകുവാനുള്ള ബസ് കാത്തു നിന്ന വൃന്ദ കണ്ടത് നിരഞ്ജനും ഒപ്പം കണ്ടു പരിചയം ഇല്ലാത്ത ഒരു പെണ്ണും ബൈക്കിൽ ചീറി പാഞ്ഞു പോകുന്നതായിരുന്നു….. “ഇതായിരിക്കും നിരഞ്ജൻ പറഞ്ഞ ഫ്രീഡം”….വൃന്ദ ഓർത്തു ….
വൃന്ദ ഹോസ്റ്റലിൽ എത്തി ….തന്റെ റൂം അകത്തു നിന്നും പൂട്ടി ഇരിക്കുന്നു …..
ഗായത്രി വന്നു കാണും …. വൃന്ദ ഓർത്തു കൊണ്ട് കതകിൽ മുട്ടി ….
ഗായത്രി വാതിൽ തുറന്നു … നീ ഇന്നു നേരത്തെ വന്നോ? വൃന്ദ ചോദിച്ചു…
yes dear, ഇന്ന് നേരത്തെ പണി തീർന്നു….. നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് ??
നീ പോയ കാര്യം എന്തായി??? നിരഞ്ജനെ കണ്ടു സംസാരിച്ചോ ??? ഗായത്രി ചോദിച്ചു
ഹമ്മ് , കണ്ടു മോളെ … നിരഞ്ജന് വേണ്ടത് ഫ്രീഡം ആണ് …. ഞാൻ അതു കൊടുക്കാത്തത് കൊണ്ട് … വേറെ ഒന്നിനെ setup ആക്കി…
വിട്ടു കള വൃന്ദ …നിനക്ക് ഒന്നും നഷ്ടപെട്ടില്ലൊ ….അവൻ നിന്നോട് ആ ഒരു മാന്യത കാണിച്ചിലെ ….
നീ അവന്റെ ഇംഗിതത്തിനു വഴങ്ങി കൊടുക്കാത്തതു കൊണ്ട് നിന്നെ അവൻ നൈസ് ആയി തേച്ചു…. വിട്ടു കളയടി … ഗായത്രി വൃന്ദയെ തട്ടി കൊണ്ട് പറഞ്ഞു ….
ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ…. വൃന്ദ ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി …. തന്റെ എല്ലാ വിഷമങ്ങളും ഇല്ലാതെ ആകുന്നത് അവൾ അറിഞ്ഞു …
ആഹാ, എത്ര പെട്ടെന്നു കുളി കഴിഞ്ഞോ … നിന്റെ അച്ഛൻ രണ്ടു വട്ടം വിളിച്ചിരുന്നു…
ഞാൻ നാളെ വീട്ടിൽ വരുന്നുണ്ടോ എന്ന് അറിയാൻ ആരിക്കും …..വൃന്ദ ഗായത്രിയോട് പറഞ്ഞിട്ട് അച്ഛനെ വിളിച്ചു…
മറുതലക്കൽ നിന്ന് മറുപടി വന്നു ….മോളെ പോയ കാര്യം എന്തായി??? മോള് നിരഞ്ജനെ കണ്ടോ??? കണ്ടു …. അത് നടക്കില്ല ….. ഇനി അച്ഛൻ എന്ത് തീരുമാനിച്ചാലും ഞാൻ ഒപ്പം ഉണ്ട് ….
ഉറപ്പാണോ??? വൃന്ദയുടെ അച്ഛൻ ചോദിച്ചു ….
അതെ അച്ഛാ … വൃന്ദ പറഞ്ഞു ….
എങ്കിൽ മോള് രാവിലെ തന്നെ വീട്ടിൽ വരണം …. വൈകുനേരം ഒരു കൂട്ടർ നിന്നെ കാണാൻ വരുന്നുണ്ട് …. പയ്യൻ എന്റെ പഴയ student ആണ്…. നല്ല പയ്യനാണ് നല്ല വീട്ടുകാരും… ശരി എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ…..
വൃന്ദ ഫോൺ കട്ട് ചെയ്തു കട്ടിലിൽ ചെന്ന് ഇരുന്നു ….എന്താണ് രാഘവൻ മാഷും മോളും തമ്മിൽ ഒരു രഹസ്യം …. ഗായത്രി ചോദിച്ചു …
ഒന്നുമില്ല ഞാൻ ഇന്ന് നിരഞ്ജനെ കാണാൻ പോകുന്ന കാര്യം അച്ഛനോട് പറഞ്ഞിരുന്നു …ഇത് ശെരിയായില്ലെങ്കിൽ അച്ഛൻ വേറെ കല്യാണം നോക്കുമെന്ന് പറഞ്ഞിരുന്നു …
നാളെ അച്ഛന്റെ ഒരു student എന്നേ കാണാൻ വരുന്നുണ്ടെന്ന് പറയാൻ കൂടി വിളിച്ചതാണ്…….
നിന്റെ അച്ഛന്റെ സെലെക്ഷൻ മോശമാവില്ല മോളെ …. ഗായത്രി കണ്ണ്ഇറുക്കി കാണിച്ചു ….
വൃന്ദ വീട്ടിൽ പോകുവാനുള്ള ബാഗ് എല്ലാം പായ്ക്ക് ചെയ്തു ഉറങ്ങുവാൻ കിടന്നു…..
വൃന്ദക്ക് ഉറക്കം വന്നില്ല …നിരഞ്ജന്റെ ഒപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങൾ ഓർമയിൽ വന്നു…
********* രാഘവൻ മാഷ് പറമ്പിൽ വാഴക്കു തടം എടുക്കുന്ന തിരക്കിൽ ആയിരുന്നു …. ഓട്ടോയിൽ വന്നു ഇറങ്ങുന്ന വൃന്ദയെ രാഘവൻ കണ്ടു…
ദേവി ….ദേവിയെ …..മോള് വന്നു ….രാഘവൻ ഭാര്യ ദേവിയെ വിളിച്ചു ….
ദേവി വേഗം പുറത്തേക്കു വന്നു… ” എന്റെ മോൾടെ മുഖത്തു എന്താ ഒരു വാട്ടം” ….ദേവി ചോദിച്ചു ….
ഒന്നുമില്ല അമ്മെ ….യാത്രാ ക്ഷീണം ആണ് ….കുളിച്ചു അമ്മയുടെ ആഹാരം ഒക്കെ കഴിക്കുമ്പോൾ ശെരിയാകും …
മോളെ ഞാൻ പറഞ്ഞവർ വൈകിട്ട് വരും ….കുഴപ്പം ഒന്നും ഇല്ലല്ലോ?? ….രാഘവൻ ഒന്ന് കൂടി ചോദിച്ചു …. ഇല്ല അച്ഛാ! ഞാൻ ഓക്കെ ആണ് … ******** ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് രാഘവൻ പുറത്തേക്കു നോക്കിയത് …ദേവി !”അവര് വന്നു “…നീ ചായക്ക് ഉള്ളത് നോക്ക്”….
രാഘവൻ എല്ലാവേരയും പരിചയപെട്ടു ….. ദേവിയെ എല്ലാവർക്കും പരിചയപ്പെടുത്തി …..” മോളോട് വരാൻ പറയു ദേവി “….
വൃന്ദ അവിടേക്കു ചെന്നു…. മോളെ ഇതു ഗണേശൻ ഇതു സരോജിനി സഞ്ജീവിന്റെ അച്ഛനും അമ്മയും ആണ് …..
ഇതാണ് സഞ്ജീവ്; എന്റെ പൂർവ വിദ്യാർത്ഥി …നമ്മുടെ കഥാനായകൻ …..രാഘവൻ പറഞ്ഞു …. വൃന്ദ എല്ലാവരും നോക്കി പുഞ്ചിരിച്ചു ….
ചെറുക്കനെ നന്നായി കണ്ടോളു പിന്നെ കണ്ടില്ല കേട്ടില്ല എന്ന് പറയരുത് …..
മോളെ നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കേണേൽ ആവാം…… വൃന്ദയും സഞ്ജീവും പുറത്തേക്ക് ഇറങ്ങി ……
വൃന്ദ, ഞാൻ തന്നെ നേരത്തെ കണ്ടിട്ടുണ്ട് …സഞ്ജീവ് സംസാരിച്ചു തുടങ്ങി …
തന്നെ പറ്റി അന്വേഷിച്ചപ്പോൾ ആണ് താൻ എന്റെ മാഷിന്റെ മോൾ ആണെന്ന് അറിഞ്ഞത് ….
പിന്നെ, എന്നെ കുറിച്ച് പറയാൻ ആണെകിൽ ഞാൻ ഒരു പോലീസ് ഓഫീസർ ആണ് ….
അതിന്റെതായ തിരക്കുകൾ നമ്മുടെ ജീവിത്തിൽ കാണും അതൊക്കെ തനിക്ക് ഉൾകൊള്ളാൻ കഴിയുമെങ്കിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം …..
വൃന്ദ സഞ്ജീവിനെ നോക്കി ചിരിച്ചു ….. എനിക്ക് താല്പര്യ കുറവ് ഒന്നുമില്ല … എനിക്ക് ..എനിക്ക് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു ….ഇപ്പോൾ അതില്ല ….എങ്കിലും എല്ലാം മറക്കാനും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാനും എനിക്ക് സമയം വേണം…
ഡോ , തന്റെ ഈ ഫ്രാങ്ക്‌നെസ്സ്, എനിക്ക് ഇഷ്ടപെട്ടു ….ഞാൻ പറഞ്ഞല്ലോ …തന്നെ പറ്റി അന്വേഷിച്ച കൂട്ടത്തിൽ തന്റെ affair ഞാൻ അറിഞ്ഞതാണ് …..
ഉള്ളത് പറയാല്ലോ ….താൻ ഒരു ക്രിമിനലിന്റെ വലയിൽ നിന്നും രക്ഷപെട്ടെന്നു കരുതിയാൽ മതി ….ചിലപ്പോൾ തന്റെ അച്ഛന്റെ നന്മയുടെ ഫലം ആരിക്കും ….
തന്റെ പൂർവ്വ കാമുകൻ നിരഞ്ജൻ ഇന്നലെ രാത്രി ഹോട്ടൽ മുറിയിൽ കോടി കണക്കിന് രൂപയുടെ കഞ്ചാവുമായി പിടിയിലായി ….
അവന്റെ മൊബൈൽ ,ലാപ്ടോപ് എല്ലാം പോലീസ് കസ്റ്റഡിയിൽ ആണ് ….അതിൽ നിന്നും വിദേശത്തും നാട്ടിലും നടത്തിയ ഒരുപാട് കള്ളക്കടത്തിന്റെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട് ….
കേട്ടത് വിശ്വസിക്കാൻ അകത്തെ വൃന്ദ തരിച്ചു നിന്നു …കൂടുതൽ ഡീറ്റെയിൽസ് ഞാൻ പറയുന്നില്ല ….എല്ലാം വഴിയേ അറിയും ….
തനിക്ക് ഈ കല്യാണത്തിന് താല്പര്യം എങ്കിൽ മാഷിനോട് പറഞ്ഞാൽ മതി….സഞ്ജീവ് നടക്കാൻ തുടങ്ങി ….
ഒന്ന് നിന്നെ ….ഞാൻ ഇത്രേ ഒക്കെ പറഞ്ഞിട്ടും എന്നോട് എന്താ വെറുപ്പില്ലാത്തത് ??? …..വൃന്ദ ചോദിച്ചു
സഞ്ജീവ് വൃന്ദയുടെ അടുത്ത് ചെന്നു ….മെല്ലെ അവളുടെ കയ്യിൽ പിടിച്ചു …..
തന്നെ ഞാൻ എന്ന് മുതൽ ആണ് ഇഷ്ടപെടാൻ തുടങ്ങിയത് എന്ന് അറിയില്ല …
എന്റെ ജീവിതത്തിൽ ഞാൻ രണ്ട് കാര്യങ്ങളെ ആഗ്രഹിച്ചോള്ളൂ ഒന്ന് ഒരു പോലീസ് ഓഫീസർ ആവുക എന്നത് ……
രണ്ടാമത്തെ ആഗ്രഹം അത് താൻ ആണ് ….
എത്ര കാലം വേണേലും കാത്തിരുന്നോളാം …..
പക്ഷെ NO പറയരുത് ..സഞ്ജീവിന്റെ ശബ്ദം ആർദ്രമായി …❣️
ജീവൻ ഉള്ളടത്തോളം നമുക്ക് വാശിയോടെ പരസ്പരം സ്നേഹിക്കാഡോ ❣️❣️❣️
എന്റെ ഉള്ളിലും റൊമാൻസ് ഒക്കെ ഉണ്ട് ❣️❣️
വൃന്ദ ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ടു…..❣️❣️
രചന: SHEROON THOMAS