രചന: Shainy Varghese
14- ദിവസത്തെ ഗവൺമെൻ്റ് ക്വാറൻ്റെനും കഴിഞ്ഞ് റാം അമ്മയേയും കൂട്ടി വീട്ടിലേക്ക് എത്തുംമുൻപ് ഭാര്യയെ വിളിച്ചു
“ശ്രീജ ഞങ്ങൾ വീടെത്താറായി നീ റൂം എല്ലാം ശരിയാക്കിയല്ലോ അല്ലേ”
“റാം എൻ്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല”
“ശ്രീജ ഞാൻ അവിടെ വന്നിട്ട് സംസാരിക്കാം ഞാനിപ്പോ ഡ്രൈവ് ചെയ്യുകയാണ്.”
“അമ്മയേയും കൂട്ടിയാണ് റാം വരുന്നതെങ്കിൽ എനിക്ക് ഒന്നും സംസാരിക്കാനില്ല എനിക്കൊന്നും കേൾക്കണമെന്നും ഇല്ല അതും പറഞ്ഞ് ശ്രീജ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു”
“എന്താ മോനെ എന്ത് പറ്റി മോള് എന്താ പറഞ്ഞത്.”
ഒന്നുമില്ലമ്മേ പിന്നെ അമ്മയോട് ഞാനൊരു കാര്യം പറയാം വീട്ടിൽ വന്നാലും അമ്മ അമ്മയുടെ റൂമിൽ ഇരുന്നോളണം പുറത്തേക്ക് ഒന്നും ഇറങ്ങരുത് ഞാൻ അമ്മയ്ക്കുള്ള ഭക്ഷണം റൂമിൽ. എത്തിച്ചോളാം. ഒരു 14 ദിവസം കൂടി അമ്മ സഹിച്ചാ മതി പിന്നെ എല്ലാം സാധാരണ പോലെ ആയിക്കോളും
“അമ്മക്ക് അറിയാം മോനെ കാര്യങ്ങളുടെ ഗൗരവ്വം. അമ്മ ശ്രദ്ധിച്ചോളാം പിന്നെ അമ്മക്ക് കുറച്ച് ബുക്ക്സ് എത്തിച്ച് തരണം ചുമ്മ ഇരിക്കുമ്പോൾ വായിക്കാനാണ്.”
അതൊക്കെ ഞാൻ റൂമിൽ ഒരുക്കിയിട്ടുണ്ട്. എനിക്കറിയാലോ അമ്മക്ക് ഭക്ഷണം കിട്ടിയില്ലേലും കുഴപ്പം ഇല്ല എന്തേലും വായിക്കാൻ കിട്ടിയാൽ മതിയെന്ന്
“ആ നമ്മൾ വീടെത്തിയല്ലോ
അമ്മേ ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ
എനിക്കറിയാടാ എൻ്റെ മോൻ പേടിക്കണ്ട
അമ്മക്ക് മുകളിലെ മുറിയിൽ തനിച്ച് കിടക്കാൻ പേടിയുണ്ടോ.”
“ഇല്ല മോനെ 30 വയസ്സിൽ നിങ്ങളെ രണ്ട് പൊടി കുഞ്ഞുങ്ങളെ എൻ്റെ കൈയിൽ ഏൽപ്പിച്ച് നിങ്ങൾടെ അച്ഛൻ എന്നെ തനിച്ചാക്കി പോയപ്പോ കുറച്ച് ഭയം ഉണ്ടായിരുന്നു. ഇപ്പോ ഒരു ഭയവും ഇല്ല ഈ അമ്മക്ക്”
കാറിൽ നിന്നിറങ്ങി കൈകൾ രണ്ടും വൃത്തിയായി കഴുകി ഡോർ ബെൽ അടിച്ചു.രണ്ട് മൂന്ന് വട്ടം അടച്ചിട്ടും ഒരനക്കവും ഇല്ല. നീട്ടി ഡോർ ബെൽ അടിച്ച് കാത്ത് നിന്നപ്പോഴേക്കും ശ്രീജ വന്ന് വാതിൽ തുറന്നു മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്.
“നീ എന്തെടുക്കുകയായിരുന്നു. ഞാൻ എത്ര നേരമായി വിളിക്കുന്നു.”
“റാം ഞാനൊരു കാര്യം പറയാം അമ്മയെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല.”
“പിന്നെ ഞാൻ അമ്മയെ എവിടെ താമസിപ്പിക്കും”
“ആ എനിക്കറിയില്ല. അമ്മക്ക് ഇപ്പോ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടായിരുന്നോ ?”
“നിനക്ക് അറിയാവുന്നതല്ലേ ശ്രീജേ കാര്യങ്ങൾ അമ്മ വിസിറ്റിംഗ് വിസയിൽ പോയതല്ലേ അമ്മക്ക് എത്ര നാൾ അവിടെ നിൽക്കാൻ പറ്റും”
“ഇനിയും 2 മാസം കൂടി ഇല്ലായിരുന്നോ വിസയുടെ കാലാവധി തീരാൻ എന്നിട്ട് പോന്നാ മതിയായിരുന്നല്ലോ”
“എൻ്റെ ശ്രീജേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ”
“മോൾടെ മക്കളെ നോക്കാൻ പോയിട്ട് ആവശ്യം കഴിഞ്ഞപ്പോ അവര് തള്ളി ഇങ്ങോട് വിട്ടു എനിക്ക് പറ്റില്ല ഇതൊന്നും സഹിക്കാൻ”
“നീ ഒന്നും സഹിക്കണ്ട നീ വാതിക്കൽ നിന്നൊന്ന് മാറി തന്നാൽ മതി. അമ്മ മുകളിലെ മുറിയിൽ ക്വാറൻ്റയിനിൽ ഇരുന്നോളും അമ്മയുടെ കാര്യം ഞാൻ നോക്കിക്കോളാം.”
“ഞാൻ മാറില്ല അമ്മയെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല”
“ഞാൻ എൻ്റെ അമ്മയെ ഇവിടെ താമസിപ്പിക്കും. നിനക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ട് ആണേൽ നീ ഇവിടുന്ന് പൊയ്ക്കോ.”
“ഞാൻ എവിടേക്ക് പോകും… ”
“നിനക്ക് വീടില്ലേ.?”
“ഞാൻ പോകും കൊറോണ വരുന്നതിലും നല്ലത് അതാണ്.”
“എടി ശ്രീജേ അമ്മയുടെ റിസൽട് ഇപ്പോ നെഗറ്റീവ് ആണ്. ഇവിടെ 14 ദിവസം കൂടി ഇരുന്നാൽ പിന്നെ പ്രശ്നം ഒന്നും ഇല്ല ഇവിടെ ആണേൽ അതിനുള്ള സൗകര്യവും ഉണ്ട്. നീ ഞാൻ പറയുന്നത് കേൾക്ക് നീ ഒരിടത്തും പോകണ്ട”
ഞാൻ പോകും എനിക്ക് വയ്യ ഇവിടെ കിടന്ന് കൊറോണ വന്ന് ചാകാൻ
“എന്നാൽ നീ എവിടാന്ന് വെച്ചാ പോ”
“റാമിന് അമ്മയല്ലേ വലുത് അമ്മയേയും നോക്കി ഇവിടെ ഇരുന്നോ ഞാൻ എൻ്റെ പാട്ടിന് പോകുവാ ഇനി എന്നേയും തിരക്കി അങ്ങോട്ട് വന്നേക്കരുത്”
മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് മോനെ അമ്മയെ എവിടേലും ഒരു വീട് വടകക്കെടുത്ത് താമസിപ്പിക്ക് അമ്മ അങ്ങോട് പോയ്ക്കോളാം മോള് ഒരിടത്തും പോകണ്ട
അമ്മേ ഈ അവസ്ഥയിൽ ഒരു വീട് വാടകക്ക് കിട്ടില്ല. പിന്നെ അതിൻ്റെ ആവശ്യം ഉണ്ടന്നും തോന്നുന്നില്ല. ഇവിടെ ഇത്രയും സൗകര്യം ഉള്ളപ്പോ ഇവൾക്ക് വേറെ ഒരിടത്ത് പോകുകയും വേണ്ട.
അപ്പോഴേക്കും അവള് ബാഗും തൂക്കി പോകാനായി ഇറങ്ങി വന്നു.
“നീ ഇത്ര പെട്ടന്ന് എല്ലാം പായ്ക്ക് ചെയ്തോ”
എനിക്ക് അറിയാമായിരുന്നു ഞാൻ പോകേണ്ടി വരും എന്ന് ഞാൻ എല്ലാം നേരത്തെ ഒരുക്കി വെച്ചിരുന്നു. ഞാൻ പോകുവാ
“ഞാൻ കൊണ്ടു വിടാം”
വേണ്ട എനിക്കറിയാം എൻ്റെ വീട്ടിൽ പോകാനായി.
“എന്നാൽ ഒരു ഓട്ടോ വിളിച്ച് പോ ദാ കാശ്”
ഞാൻ എങ്ങനേലും പൊയ്ക്കോളാം എനിക്ക് വേണ്ട നിങ്ങൾടെ ക്യാഷ്
“ok എന്നാൽ നേരം വൈകും മുൻപ് പോകാൻ നോക്ക്”
അമ്മയെ മുകളിലെ മുറിയിലാക്കി ഞാൻ കുളിച്ച് ഒരു ചായ ഇട്ട് അമ്മക്കും കൊടുത്ത് ഞാനും കുടിച്ചു അവൾ അവിടെ എത്തിയോ എന്നറിയാനായി അവളെ വിളിച്ചു അവൾ വാശിയിലാ കോൾ എടുക്കുന്നില്ല. അച്ഛൻ്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ അച്ഛാ എന്താ വിശേഷം”
എന്ത് വിശേഷം സുഖം തന്നെ ശ്രീജ മോള് ദാ ഇപ്പോ ഇവിടെ വന്ന് കേറിയതേ ഉള്ളു അമ്മ വന്നല്ലേ അവിടെ എന്തായാലും നന്നായി മോള് കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ.
ശരിയച്ഛാ ഞാൻ കുറച്ച് ദിവസം കഴിയുമ്പോൾ വരാം
“ശരി മോനെ”
ദിവസങ്ങൾ കഴിഞ്ഞ് പോയി ശ്രീജ പോയിട്ട് 10 ദിവസമായി ഇതിനിടയിൽ ഞാൻ പലവട്ടം വിളിച്ചു അവൾ കോൾ എടുത്തില്ല അവൾടെ വാശിക്ക് എനിക്ക് എൻ്റെ അമ്മയെ ഉപേക്ഷിക്കാൻ പറ്റില്ല. അമ്മ എത്ര കഷ്ടപ്പെട്ടാണ് അച്ഛനില്ലാതെ ഞങ്ങളെ വളർത്തിയത് എന്ന് അവൾക്കറിയില്ല. പക്ഷേ ഞാനത് മറക്കാൻ പാടില്ല. വീട് വെയ്ക്കാൻ വേണ്ടി പെങ്ങളും അളിയനും സഹായിച്ചതും മറക്കാൻ പറ്റില്ല.എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ടുള്ളതാണ് എന്നിട്ടും
ഓരോന്ന് ഓർത്ത് ഫോണും നോക്കി ഇരുന്നപ്പോളാണ് ശ്രീജ കോളിംഗ് കണ്ടത്.
ഹലോ റാം ഇവിടെ അച്ഛന് പനിയാ ഇന്ന് ആശുപത്രിയിൽ കൊണ്ടുപോയി ടെസ്റ്റിന് എടുത്തിട്ടുണ്ട് നാളെ റിസർട്ട് വരും എനിക്ക് പേടി ആകുന്നു.
എന്തിനാ പേടിക്കുന്നത്. നീ ഇവിടെ നിന്ന് പോയതും പേടിച്ചിട്ടല്ലേ .എന്നിട്ടോ?
“റാം കളിയാക്കല്ലെ ഞാൻ സീരിയസ് അയിട്ട് പറഞ്ഞതാ”
എന്തായാലും ഇവിടെ എനിക്കും എൻ്റെ അമ്മക്കും കുഴപ്പം ഒന്നും ഇല്ല. അവിടെ അച്ഛന് പനി വൈറൽ പനി ആയിരിക്കും.
“എനിക്ക് തോന്നുന്നില്ല റാം വൈറൽ പനി അണന്ന്. അച്ഛൻ ഒരു സമയത്തും വീട്ടിൽ ഇരിക്കില്ല അങ്ങോട്ടും ഇങ്ങോട്ടും നടപ്പാ മാസക്ക് ഉപയോഗിക്കില്ല എവിടേലും പോയിട്ട് വന്നാൽ കൈ കഴുകാൻ പറഞ്ഞാൽ അതും കേൾക്കില്ല ഇത് കോറോണ തന്നെയാണന്നാ എൻ്റെ വിശ്വാസം”
“നീ അവിടെ ഇല്ലായിരുന്നോ അച്ഛനെ കൊണ്ട് നീ പറഞ്ഞ് ഇതൊക്കെ ചെയ്യിക്കണമായിരുന്നു. അവർക്ക് പ്രായമായതല്ലേ അവരെ ശ്രദ്ധിക്കേണ്ടത് നമ്മളാണ്. നീ അത് ചെയ്തില്ല. അച്ഛന് കോ വിഡ് ആണെങ്കിൽ നിനക്കും ഉണ്ട് കോവിഡ് പടപേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെ ആയി അല്ലേ.”
“റാം ഞാൻ അങ്ങോട് വരട്ടെ നാളെ”
“വേണ്ട അച്ഛൻ്റെ റിസൽട്ട് അറിയട്ടെ എന്നിട്ട് തീരുമാനിക്കാം”
“എനിക്ക് പേടി ആകുന്നു റാം”
“ഇത്തിരി നീ പേടിക്കണം കാരണം.എൻ്റെ വാക്കും കേൾക്കാതെ ചാടി തുള്ളി പോയതല്ലേ.”
“റാം എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി അമ്മയേയും റാമിനെയും വേദനിപ്പിച്ചതിനുള്ള ശിക്ഷ എനിക്ക് കിട്ടി.”
“എന്ത് ശിക്ഷ ഒരു ശിക്ഷയും കിട്ടിയില്ല ആപത്തിൽ ഉപേക്ഷിച്ച് പോകുന്ന ഭാര്യയെ എനിക്ക് വേണ്ട”
“എന്താ റാം ഈ പറയുന്നത് എന്നെ വേണ്ട എന്നോ”
“അതെ വേണ്ട നീയും അങ്ങനെ പറഞ്ഞല്ലേ ഇവിടുന്ന് പോയത്.”
“അത് റാം എൻ്റെ അന്നേരത്തെ ദേഷ്യത്തിന് ഞാൻ പറഞ്ഞതാ”
“കഴിഞ്ഞ 10 ദിവസം നിന്നെ ഞാൻ വിളിച്ചു. ഒരു തവണയെങ്കിലും നീ കോൾ എടുത്തോ”
“അത് ഞാൻ വാശി കൊണ്ട് ചെയ്തതാ റാം എനിക്ക് എൻ്റെ തെറ്റ് ബോധ്യമായി. ഇനി ഞാൻ ഒരിക്കലും വാശി കാണിക്കില്ല.”
“എന്നാൽ സമാധാനമായി കിടന്ന് ഉറങ്ങിക്കോ ഇനി അച്ഛൻ്റെ റിസൽട്ടും നിൻ്റെ റിസൽട്ടും പോസറ്റീവ് ആയാലും ഞാനുണ്ടാകും നിൻ്റെ കൂടെ. ആപത്തിൽ ചേർത്ത് പിടിക്കുന്നതായിരിക്കണം ദാമ്പത്യം അതെന്നെ പഠിപ്പിച്ചത് എൻ്റെ അമ്മയാ”
“റാം ഐ ലൗവ്വ് യു.”
നീ നിറഞ്ഞ മനസ്സോടെ പറഞ്ഞതാണങ്കിൽ ഞാൻ സ്വീകരിച്ചിരിക്കുന്നു.
രചന: Shainy Varghese