Categories
Uncategorized

മകൾ എടുത്ത തീരുമാനവും അതിനു സപ്പോർട്ട് ചെയ്തു കൂടെ നിക്കാൻ കഴിഞ്ഞത് കൊണ്ടും മാത്രമാണ് ഇന്ന് അവൾ ഈ നിലയിൽ എത്തിയത് എന്ന് ഓർക്കുമ്പോൾ അവർക്ക് അഭിമാനം ആണ്.. മകളുടെ സന്തോഷത്തോടെ ജീവിക്കുന്നതിന്റെ അഭിമാനം…

രചന : അക്ഷയ ജിജിൻ

ആരോടോ ഉള്ള പക

പോലെ പുറത്തു കാലം തെറ്റി മഴത്തുള്ളികൾ മത്സരിച്ചു പെയ്തിറ ങ്ങുന്നുണ്ടായിരുന്നു… സാധാരണ മഴ ഇങ്ങനെ തകർത്തു പെയ്യുമ്പോൾ നീലിമ പുതച്ചു മൂടി കിടക്കാറാണ്… ഇന്നും അവൾ പുതച്ചു മൂടി തന്നെ കിടന്നു.. പക്ഷെ മഴയുടെ കുളിർമ അവളുടെ മനസ്സിൽ ഇല്ലായിരുന്നു… തകർത്തു പെയ്യുന്ന മഴയിലും അവളുടെ ഉള്ളം ചുട്ടു നീറുന്നുണ്ടായിരുന്നു…

വീർത്തു കെട്ടിയ കൺപോള്ളക്കൾ തുറക്കാൻ പോലും പറ്റിയില്ല.. കണ്ണീർ ഒഴുകി ചാലു കെട്ടിയ പാടുകൾ ഉണ്ടായിരുന്നു ഇരു കവിളിലും… ഇനി എന്തെന്നറിയാതെ തളർന്നു കിടക്കുമ്പോൾ ആണ് ആ ചിന്ത മനസ്സിലേക്ക് കടന്നു വന്നത്… ആത്മഹത്യ.. അതെ ഇനി അതെ തനിക്കു വഴിയുള്ളു… ഫാനിൽ കെട്ടിയ കയർ നോക്കി ഒരു നിമിഷം അവൾ നിന്നു…

തന്റെ അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചു…. മകളോട് സുഹൃത്തിനെ പോലെ മാത്രം പെരുമാറുന്ന ഒരു പാവം അച്ഛനും അമ്മയും… മകൾ ഒരു ഡോക്ടർ ആയി കാണണം എന്ന് വിചാരിച്ചു മകൾക്ക് വേണ്ടി കഷ്ട്ടപെടുന്ന അച്ഛനും അമ്മയും…. നീലു ഡോക്ടർ ആയിട്ട് വേണം അച്ഛനും അമ്മക്കും ഒന്ന് സ്വസ്ഥം ആയിട്ട് ജീവിക്കാൻ…

അച്ഛൻ എപ്പോളും പറയും… സാധരണയിൽ സാധരണ കുടുംബം ആയിട്ട് പോലും എന്ത് കഷ്ട്ടപാടും സഹിച്ചു ഒറ്റ മകളായി തനിക്കു വേണ്ടി എല്ലാ കാര്യവും ചെയ്യുന്ന അച്ഛനും അമ്മയും….

ഫാനിൽ കെട്ടി തൂങ്ങി കിടക്കുന്ന തന്റെ മകളെ കണ്ടു വാവിട്ട് നിലവിളിക്കുന്ന അച്ഛനും അമ്മയും…. കാര്യം എന്തെന്ന് അറിയാതെ മരണത്തെ പറ്റി പല കള്ളകഥകളും പറഞ്ഞു നടക്കുന്ന നാട്ടുകാർ. ഒടുവിൽ മനം നൊന്ത് ജീവൻ ഒടുക്കുന്ന അച്ഛനും അമ്മയും… കുറച്ചു സമയം കൊണ്ട് ഇതൊക്കെ ചിന്തിച്ചു കൂട്ടിയപ്പോൾ ഫാനിലെ കെട്ട് അഴിച്ചു ദൂരേക്കേറിഞ്ഞു നീലിമ.. ഇല്ല ഇങ്ങനെ ഒരിക്കലും സംഭവിക്കരുത്… താൻ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ താൻ എന്തിനു തോറ്റു പിന്മാറണം…

എന്തിനു തന്റെ പാവം അച്ഛനെയും അമ്മയെയും വിഷമിപ്പിക്കണം… ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ താൻ വളർന്നത്… പിന്നെ ഒരു തെറ്റും ചെയ്യാതെ ആരുടേയും മുന്നിൽ സ്വയം തോക്കുന്നത് എന്തിനാണ്…

മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു ബാത്‌റൂമിൽ പോയി കുളിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ഏറ്റ അഴുക്കുകൾ കഴുകി കളയുകയായിരുന്നു നീലിമ… ശരീരം മുഴുവൻ ചെറിയ മുറിവ് കൊണ്ട് നീറുന്നുണ്ടായിരുന്നു.. ആ നീറ്റൽ അവളുടെ മനസ്സിലെ പകയുടെ അഗ്നിയെ ആളി കത്തിക്കുന്ന ഒന്നായിരുന്നു..

കുളിച്ചു സാധരണ പോലെ അമ്മയോട് ചായ എടുത്തു തരാൻ പറഞ്ഞപ്പോൾ അമ്മയും അച്ഛനും എന്നില്ലേ മാറ്റം കണ്ടു ഞെട്ടി പോയി… മോളെ മോൾ ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ സാധരണ പോലെ പെരുമാറി അഭിനയിക്കുകയാണ് അല്ലെ.. അമ്മയാണ് ചോദിച്ചത്.. ഒരിക്കലും അല്ല അമ്മ… അച്ഛാ ഞാൻ തെറ്റ് ചെയ്ത് എന്ന് അച്ഛന് തോന്നുന്നുണ്ടോ.. ഇല്ല മോളെ അച്ഛന്റെ പൊന്നു ഒരിക്കലും ഒരു തെറ്റ് ചെയ്യില്ല…. പിന്നെ എന്തിനു നമ്മൾ വിഷമിക്കണം… നീലിമ ചോദിച്ചു.

ഒരു പാമ്പ് നമ്മളെ കടിച്ചാൽ നമ്മൾ അതിനെ എന്ത് ചെയ്യും അച്ഛാ … പറ്റുമെങ്കിൽ കൊല്ലാൻ ശ്രെമിക്കും.. എന്നിട്ട് അതിനു നമ്മുക്ക് ചികിത്സ നടത്തും മരിച്ചില്ലെങ്കി ജീവൻ തിരിച്ചു കിട്ടിയത് ഓർത്തു സന്തോഷിക്കും എന്ന് കരുതി എപ്പോളും അതോർത്തു വിഷമിച്ചു ബാക്കി ഉള്ള ജീവിതം ഇല്ലാതാകുമോ? എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ടവർ അച്ഛനും അമ്മയും ആണ് എന്റെ ശരീരശുദ്ധിയും മനഃശുദ്ധിയും വേറാരെയും ബോതിപ്പിക്കേണ്ട ഇപ്പോൾ….

ഇന്നലെ നിങ്ങൾ ഇവിടെ ഇല്ലാതിരുന്നപ്പോൾ അച്ഛന്റെ പെങ്ങളുടെ മകൻ എന്റെ എന്ന് പറയുന്ന ആ മൃഗത്തിന് ഇവിടെ അതിക്രമിച്ചു കയറി വന്നു നശിപ്പിക്കാൻ പറ്റിയത് എന്റെ ശരീരത്തെ ആണ് അല്ലാതെ മനസ്സിനെ അല്ല… നിങ്ങൾ എന്റെ കൂടെ ഉണ്ടാവും എന്ന് ഉറപ്പുണ്ടെങ്കി ഒരാളുടെ മുന്നിലും ഞാൻ തോക്കില്ല.. മകളുടെ സംസാരം കെട്ട് അച്ഛനും അമ്മയും ഓടി വന്നു കെട്ടിപിടിച്ചു.. എന്റെ മോളുടെ തീരുമാനം തന്നെ ആണ് നല്ലത്.. മോൾ ഇനി അത് ആലോചിക്കേണ്ട….

ഇനി ഞങ്ങളാരും അത് പറഞ്ഞു മോളെ വിഷമിപ്പിക്കില്ല… അച്ഛാ എന്നാൽ നമ്മുക്ക് ഉള്ളതൊക്കെ വിറ്റു പെറുക്കി എത്രയും പെട്ടന്ന് ഇവിടുന്നു പോവാം…. നമ്മുക്ക് ഇവിടുന്നു ദൂരെ പോയി താമസിക്കാം….. വർഷങ്ങൾക്കു ശേഷം നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ… ഡോക്ടർ നീലിമ…..യെസ് …. റൗണ്ട്സ് എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് പിറകിൽ നിന്നും വിളി കേട്ടു തിരിഞ്ഞു നോക്കുന്നത്…

വിവേക്!!വിവേക് എന്താ ഇവിടെ ഞാൻ ഒരു രോഗിയെയും കൊണ്ട് വന്നതാണ് ഡയാലിസിസ്നു… താൻ ഫ്രീ ആവുമ്പോൾ ഞാൻ വന്നു കാണാം ഇപ്പോൾ റൗണ്ട്സ് എടുത്തോളൂ… ഒക്കെ വിവേക്… തിരക്കൊക്കെ കഴിഞ്ഞു വിവേകും നീലിമയും കൂടി ക്യാന്റീനിൽ വെച്ച് കണ്ടുമുട്ടി കാപ്പി കുടിക്കുകയായിരുന്നു… നീലിമ ഒരുപാട് മാറി പോയി….

തന്റെ കൂട്ടുകാരൻ തന്നെ അല്ലെ എന്നെ മാറ്റിയത് അവൾ പറഞ്ഞു …. ഒരു പെണ്ണിന്നോടും ചെയ്യാൻ പാടില്ലാത്ത ദ്രോഹം ആണ് നീലിമയോട് മദ്യത്തിന്റെ പുറത്തു അവൻ ചെയ്തത്… അവൻ ചെയ്ത ആ ക്രൂരത ഞാനും അറിഞ്ഞത് തന്നെ ആണ്… അപ്പോഴേക്കും അവനോട് പ്രതികരിച്ചു എങ്കിലും അവനെ ഒഴിവാക്കി പോവാൻ പറ്റാത്ത സാഹചര്യം ആയി പോയി എനിക്ക്…അവൻ ചെയ്ത ക്രൂരതയ്ക്ക് അവൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്… ഒരു ദിവസം കുടിച്ചു ബോധം ഇല്ലാതെ വരുമ്പോൾ ഏതോ ഒരു വണ്ടി അവനെ ഇടിച്ചിട്ടു… പുലർച്ചെ അത് വഴി പോയ ഒരാൾ അവനെ കണ്ടു.. അപ്പോളേക്കും ചോര ഒരുപാട് വാർന്നിരുന്നു…

ഹോസ്പിറ്റലിൽ എത്തിചപ്പോഴേക്കും വെറും ജീവശവം പോലെ ആയി മാറിയിരുന്നു അവൻ… പിന്നെ വണ്ടിയെ പറ്റി ഒന്നും ആരും അന്വേഷിക്കാൻ പോയില്ല… അല്ലെങ്കിൽ തന്നെ അവനെ പോലെ ഉള്ള ഒരു ആൾക്ക് വേണ്ടി ആരു കേസിനു ഒക്കെ പോവാനാ.അരയ്ക്കു കീഴ്പോട്ട് തളർന്നു പോയി തല കല്ലിനിടിച്ചു വീണത് കൊണ്ട് സാരമായ പരിക്കു തന്നെ ആയിരുന്നു..

സംസാരശേഷി നഷ്ട്ടപെട്ടു… തന്നോട് അവൻ ചെയ്തതും പുറത്തു പറഞ്ഞാൽ അവൻ എടുത്ത ഫോട്ടോസും വീഡിയോസും പുറത്തു വിടുമെന്ന് പറഞ്ഞു തന്നെ ഭീഷണി പെടുത്തിയതും ഒക്കെ വലിയ വീരകഥകൾ പറയും പോലെ വെള്ളത്തിനു പുറത്തു എന്നോട് പറഞ്ഞിട്ടാണ് പോയത്… അവനെ അങ്ങേയറ്റം വെറുത്തു പോയി ഞാൻ അത് കേട്ടപ്പോൾ… അവനെ എന്നെ കൊണ്ട് ആവുന്നത് പോലെ തല്ലി ഞാൻ… ആ ദേഷ്യത്തിന് ആണ് അന്ന് ആ പാതിരാത്രി ഇറങ്ങി പോയത്.

എന്റടുത്തു നിന്ന്.. പിറ്റേന്ന് ആശുപത്രിയിൽ സഹായത്തിനു ആരും ഇല്ലാതെ അവന്റെ അമ്മ കരഞ്ഞു തളർന്നിരുന്നപ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല… അവൻ ഇപ്പോളും അനുഭവിച്ചു തീർന്നിട്ടില്ല നിന്നോട് ചെയ്ത് തെറ്റിന്റെ ഫലം…8 വർഷം ആയി കിടക്കയിൽ നിന്ന് എഴുനേൽക്കാൻ പറ്റാതെ വെറും ശവത്തെ പോലെ കിടക്കുന്നു…

അതിന്റെ ഇടയ്ക്കാണ് വൃക്കയുടെ പ്രവർത്തനവും തകരാറിൽ ആയത് ഇപ്പോൾ ഇടക്കിടക്ക് ഡയാലിസിസിനു കൊണ്ട് വരുന്നത് ഞാൻ ആണ്…. അവൻ എത്ര അനുഭവിച്ചാലും അത് തന്നോട് ചെയ്തതിനു പകരം ആവില്ല.. അവനോട് എനിക്ക് സഹതാപവുമില്ല.. ആ അമ്മയെ ഓർത്തിട്ട് മാത്രം ആണ് ഞാൻ അവന്റെ കൂടെ നിന്നത് …

നിന്നോട് മകൻ ചെയ്ത തെറ്റ് അറിഞ്ഞത് കൊണ്ടാണ് അവർ ഒരിക്കലും നിങ്ങളുടെ അടുത്ത് ഒരു സഹായത്തിനും വരാതിരുന്നത്.. ഒരുപാട് കരഞ്ഞിട്ടുണ്ട് നിന്നെ ഓർത്തു…താങ്ക്സ് വിവേക്. ഇങ്ങനെ ഒരു വിവരം എന്നോട് പറഞ്ഞതിൽ.വളരെ അതികം സന്തോഷം ഉണ്ട് ഇതൊക്കെ കേൾക്കുമ്പോൾ…. പെണ്ണിന്റ മാനത്തിന് വില കൽപ്പിക്കാത്തവന് ഇത് തന്നെ വേണം..

എനിക്ക് ഒന്ന് കാണണം വിവേക് അവനെ … നീലിമ എന്റെ ഒപ്പം വരു… വിവേകിന്റെ ഒപ്പം പോയ നീലിമ സ്ട്രക്ചറിൽ കിടക്കുന്ന ഒരു ജീവനുള്ള ശവത്തെ ആണ് കണ്ടത് അവൾ അടുത്ത് പോയതും അയാളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.. ഞാൻ അനുഭവിച്ചതിന്റെ 4ൽ ഒന്ന് ആയിട്ടില്ലെടാ നിനക്ക് എന്ന് പറഞ്ഞു പുച്ഛത്തോടെ നീലിമ തിരിച്ചു പോയി..

തിരികെ കാർ ഡ്രൈവ് ചെയ്ത് പോവുമ്പോൾ ചുണ്ടിൽ മൂളിപ്പാടിനോടൊപ്പം പുഞ്ചിരിയുമുണ്ടായിരുന്നു. ജീവിതത്തിൽ തകർന്നു പോയപ്പോൾ പോരാടി വിജയിച്ചതിന്റെ പുഞ്ചിരി..ഒപ്പം 8 വർഷം പിന്നില്ലേക്കുള്ള ഓർമകളും… അച്ഛാ… പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്ത് പോയി ഇരുന്നു നീലിമ….

അച്ഛാ എന്തിനെയും നേരിട്ട് ജീവിച്ചിട്ടുള്ള അച്ഛന്റെ മോളാ ഞാൻ… അത് കൊണ്ട് ഒരു കാര്യം ചോയ്ക്കട്ടെ.. എന്നെ കടിച്ച പാമ്പിനെ നമ്മുക്ക് കൊന്നു കളയണ്ടേ അച്ഛാ? മോളുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ മോളെ ഞാൻ ഇത്..നമ്മുക്ക് കൊല്ലാതെ കൊല്ലണം മോളെ. മോൾ ഒന്നിനും മുൻകൈയ് എടുക്കേണ്ട…

മോൾക്ക്‌ നല്ല ഒരു ഭാവിയുണ്ട്… ആ അച്ഛൻ പറഞ്ഞു.അവന്റെ നാശം എനിക്ക് കാണണം അച്ഛാ…. അമ്മ ഒന്നും അറിയേണ്ട അമ്മക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല.. ഇതും പറഞ്ഞു അന്ന് രാത്രി ഉറങ്ങാൻ കിടന്ന മോളെ അമ്മ അറിയാതെ മെല്ലെ വിളിച്ചു ഉണർത്തി.. മോളെ വണ്ടി പുറത്തുണ്ട് വാ…

കുടുംബം നോക്കാൻ മാത്രം അല്ല ലോറി ഡ്രൈവർ ആയ എനിക്ക് അറിയുന്നത് മോളെ, ചിലപ്പോൾ കുടുംബത്തെ നശിപ്പിക്കാൻ വരുന്നവർക്കെതിരെ ഒരു ആയുധം ആയും ഈ വണ്ടി ഉപയോഗിക്കാൻ എനിക്കറിയാം.അതും പറഞ്ഞു മകളെയും കൂട്ടി തന്റെ പെങ്ങളുടെ മകൻ എന്ന് പറയുന്ന ആ മൃഗം സ്ഥിരമായി കള്ള് കുടിച്ചു ബോധം ഇല്ലാതെ നടന്നു വരുന്ന വഴിയിൽ അവനെയും കാത്ത് വണ്ടി ഒരു സൈഡിൽ നിർത്തിയിട്ട് കാത്തിരുന്നു….

ആരും രാത്രി ഒന്നും അതികം സഞ്ചരിക്കാത്ത റോഡ് ആണ്… അത് കൊണ്ട് ആരെയും പേടിക്കേണ്ട.. ദൂരെ നിന്ന് വരുന്ന അവനെ കണ്ടതും വണ്ടി സ്പീഡിൽ എടുത്തു മുന്നോട്ടു കുതിച്ചു പായുമ്പോൾ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു അവൻ.. ലോറി കേറി താഴോട്ട് അരഞ്ഞു പോയിട്ടുണ്ടാവും എന്ന് ഉറപ്പിച്ച അച്ഛനും മകളും കുറച്ചു നേരം ദൂരെ വണ്ടി നിർത്തി കാത്തു നിന്ന്..

ഏകദേശം അവന്റെ ബോധം പോയെന്നു തോന്നിയപ്പോൾ 2 പേരും അവന്റെ അരികിലേക്ക് പോയി. അവൻ ബോധം ഇല്ലാതെ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടു നീലിമ സന്തോഷിച്ചു…

തന്നോട് അന്ന് ചെയ്ത ക്രൂരത അവളുടെ മനസ്സിൽ വന്നു അവന്റെ ഭ്രാന്തിൽ വേദനിച്ചു പിടഞ്ഞ നിമിഷങ്ങൾ ഓർത്തു..ഇതൊക്കെ കണ്ടു ആസ്വദിച്ചു നിന്നു.ഒപ്പം മകളുടെ ജീവിതം തകർത്തവനെ ഇങ്ങനെ ആക്കിയ സന്തോഷം അച്ഛനും ഉണ്ടായിരുന്നു… തെറിച്ചു പോയ അവന്റെ ഫോൺ തപ്പി എടുത്തു അതിലെ മെമ്മറി കാർഡ് ഊരി എടുത്തു അതും ആ ഫോണും നശിപ്പിച്ചു ഒന്നും അറിയാത്തവരെ പോലെ അച്ഛനും മോളും തിരിച്ചു പോയി…

രാത്രി തിരികെ അമ്മയറിയാതെ വീട്ടിൽ ചെല്ലുമ്പോളും പിറ്റേന്ന് വീട് മാറി ദൂരെ നാട്ടിലേക്കു പോവുമ്പോളും ഒന്നും അറിയാത്ത ഭാവം തന്നെ ആയിരുന്നു അച്ഛനും മോൾക്കും….പിന്നീട് അങ്ങോട്ട്‌ വാശി ആയിരുന്നു പഠിക്കണം. അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കണം.. ആ വാശി തന്നെ ആണ് ഇന്ന് വരെ അവളെ വിജയത്തിലേക്ക് എത്തിച്ചതും… ഇന്ന് ഡോക്ടർ നീലിമയെ ഓർത്തു അവളുടെ അച്ഛനും അമ്മയും ഒരുപാട് സന്തോഷിക്കുന്നുണ്ട്.

.. അന്ന് തന്റെ മകൾ എടുത്ത തീരുമാനവും അതിനു സപ്പോർട്ട് ചെയ്തു കൂടെ നിക്കാൻ കഴിഞ്ഞത് കൊണ്ടും മാത്രമാണ് ഇന്ന് അവൾ ഈ നിലയിൽ എത്തിയത് എന്ന് ഓർക്കുമ്പോൾ അവർക്ക് അഭിമാനം ആണ്.. മകളുടെ സന്തോഷത്തോടെ ജീവിക്കുന്നതിന്റെ അഭിമാനം…

രചന : അക്ഷയ ജിജിൻ

Leave a Reply

Your email address will not be published. Required fields are marked *