Categories
Uncategorized

പൊളി കെട്ട്യോൻ…തൊടിയിൽ ശർദ്ധിക്കുന്ന അമ്മുവിന് അരികിലായി വന്നു നിന്ന് കൊണ്ട് ശാരദാമ്മ ചോദിച്ചു.കൊണ്ടവളുടെ പുറം തടവി കൊടുത്തു…

രചന: Aashi

“ന്താ മോളെ ന്ത് പറ്റി…

തൊടിയിൽ ശർദ്ധിക്കുന്ന അമ്മുവിന് അരികിലായി വന്നു നിന്ന് കൊണ്ട് ശാരദാമ്മ ചോദിച്ചു.കൊണ്ടവളുടെ പുറം തടവി കൊടുത്തു…

അമ്മയോട് എന്ത് പറയാനാണ്….

അവളൊക്കൊരു ഏതും പിടിയും കിട്ടിയില്ല…

ശാരദാമ്മയോട് ഒന്നും പറയാതെ അവൾ നേരെ മുറിയിലേക്ക് ചെന്ന് കണ്ണാടിക്ക് മുന്നിലായി നിന്നു..

അവളുടെ കൈകൾ തന്റെ വയറിലേക്ക് ചെന്നു…

അതെ.. ഒരു കുഞ്ഞു ജീവനവിടെ തുടിക്കുന്നുണ്ട്…

അതന്നെ…. ഗർഭം….

നെറ്റി ചുളിക്കാതെ… എന്റെ കഴുത്തിലോട്ടും നെറുകയിലോട്ടും നോക്കിയേ….

ആ…. താലിമാല +സിന്ദൂരം അവിടുണ്ടല്ലോ… പിന്നെന്താ…. പ്രശ്നം…

ഓ ഇനിയിപ്പോ പിള്ളേര് ഇപ്പൊ വേണ്ടന്നാവും അല്ലെ….

ആ പഷ്ട്…. ആ കട്ടിലിലോട്ട് ഒന്ന് ശ്രെധിച്ചു നോക്കിയേ….

ദേവിയെ… മൂന്ന് പിള്ളേരോ…. അമ്പടി….

അമ്മു കണ്ണാടിയിൽ നോക്കി കള്ളച്ചിരി ചിരിച്ചു….

അപ്പഴിത് നാലാം അങ്കത്തിലെ വിജയമാണല്ലേ…. എന്നാലും ഇത്രെയൊക്കെ വേണമായിരുന്നോ… അതും ഇ കാലത്ത്…

എന്റെ പൊന്നോ… ദേ ആ കട്ടിലിൽ കിടന്നുറങ്ങുന്ന 3ട്രോഫിയും എനിക്കൊരറ്റ സ്റ്റെപ്പിൽ കിട്ടിയതാ….

ഓഹ്… അങ്ങനയോ… അല്ല ഇതിന്റെയൊക്കെ പ്രൊഡ്യൂസർ എവിടെ…പണിക് പോയതാവും അല്ലെ…

“അതെന്നെ….ഇങ്ങനാണെങ്കിൽ അതിയാൻ ജോലിക്ക് പോണ ബാങ്കിന് തന്നെ ലോൺ എടുക്കേണ്ടി വരും… അപ്പഴേ എന്റെ കൂട്ടുകാരി പറഞ്ഞതാ നീ അവനെ അങ്ങ് തേക്കടീ എന്ന്….

ആഹാ… അപ്പോ ലവ് മാര്യേജ് ആണല്ലേ… എന്നിട്ടെന്തായി…

എന്താവാൻ… എനിക്കാണെങ്കിൽ ഇങ്ങേരോട് മുടിഞ്ഞ പ്രേമം..

.ചുമരിലെ ഫാമിലി ഫോട്ടോയിൽ വിനു വിനെ ചൂണ്ടി കാണിച്ചു അമ്മു തങ്ങളുടെ മുൻകാലത്തിലേക്ക് പോയി

വീട്ടിലാണെങ്കിൽ ജാതകത്തിലെ പ്രശ്നം പറഞ്ഞ് തകൃതിയായി എനിക്ക് കല്യാണം നോക്കുന്നു…

പുള്ളിയാണെങ്കിൽ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞു ധാ അപ്പൊ ജോലിക്ക് കയറിയതെ ഒള്ളൂ…

പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാല് നടക്കുമെന്ന് എനിക്കും തോന്നിയില്ല…

അല്ലെങ്കിൽ പിന്നെ ഇറങ്ങി പോണം….

പുള്ളി അത്തരം സാഹസത്തിന് മുതിര്ന്നൊരു ആളല്ല… മാത്രമല്ല പുള്ളിടെ സ്വന്തം സഹോദരി ഇത് പോലെ ഇറങ്ങി പോയതാണ്…അതിന്റെ വിഷമം ശെരിക്കും അറിഞ്ഞ ആള് അന്ന് തന്നെ എന്നോട് പറഞ്ഞത്…

“അമ്മുസേ… നമ്മുടെ ജീവിതത്തിൽ എന്ത് തന്നെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാനങ്ങനെ ചെയ്യില്ലെന്ന്…

അന്നെനിക്ക് പുള്ളിയെ ഓർത്തു അഭിമാനം തോന്നിയിരുന്നു…

വീട്ടിലാണെങ്കിൽ പ്രേമമെന്ന് പറഞ്ഞാലേ കലിപ്പാണ്….

എന്നാലോ ബാക്കിയെല്ലാത്തിനും ഫുൾ സപ്പോർട്ടും

അതെന്തുകൊണ്ട് അങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല..

പ്രണയം, പ്രണയം വിവാഹം തുടങ്ങിയ ബന്ധങ്ങളിൽ എന്റെ വീട്ടുകാർക്ക് എന്തോ ശത്രുത ഉള്ളതുപോലെ…

ഇതിപ്പോ ആരോ പറഞ്ഞതുപോലെ…. വല്ലവരെയും പ്രേമിച്ചു നടന്നവനെ എനിക്ക് കെട്ടാം… ഞാൻ പ്രേമിച്ച ചെറുക്കനെ എനിക്ക് കെട്ടിക്കൂട… അത് കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്കുന്നതാണ്… വല്ലാത്ത പാടാനപ്പ….

അവസാനമായി വന്ന കല്യാണആലോചന ഒരു ഡോക്ടർ എന്നായിരുന്നു….. പെണ്ണ് കണ്ട പുള്ളിക്ക് എന്നെ ഇഷ്ടമായി…. അതങ്ങു ഉറപ്പിക്കുന്നത് പോലെയായിരുന്നു എല്ലാരും സംസാരിച്ചത്…

ഞാൻ എന്റെ നിസ്സഹായവസ്ഥ കൂട്ടുകാരികളുമായി പങ്കുവെച്ചു…..

” നീ അവനെ തേക്കടീ… അവൻ ഒരു ബാങ്ക് ജോലിക്കാരൻ അല്ലേ….. ഇപ്പോൾ വന്നിരിക്കുന്നത് ഒരു ഡോക്ടറാണ്…. അങ്ങേര് കെട്ടിയാൽ നിന്റെ ഭാവി സേവ് ആകും… മാത്രമല്ല ഒരു പ്രണയവിവാഹത്തിന് നിന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കുകയുമില്ല…… കിട്ടാക്കനി ഓർത്തു കഴിയുന്നതിനേക്കാൾ നല്ലത് കിട്ടിയ ഗ്യാപ്പിൽ ലൈഫ് സെറ്റ് ആക്കാൻ ആണ് നോക്കേണ്ടത്…..കൂട്ടത്തിലെ അൽ തേയ്പ്പിസ്റ് മീര എന്നെ ഉപദേശിച്ചു

അവള് പറഞ്ഞത് ഏകദേശം ചെയ്തു തന്നെയാണ് എനിക്കും അറിയാം…..

എന്തായാലും പുള്ളിയെ തേക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….. അതിന്റെ ഭാഗമായി പിന്നീടുള്ള ഒരാഴ്ച എന്റെ ഫോണിലേക്ക് വന്ന കോളുകൾ എല്ലാം ഞാൻ ഡിസ്കണക്റ്റ് ആക്കി….

സത്യത്തിൽ ആ ഒരാഴ്ചയിൽ ആണ് പുള്ളിയോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്..

പല രാത്രികളും കണ്ണീരിൽ ഞാൻ ശിവരാത്രി ആക്കി…..

വീട്ടിലാണെങ്കിൽ കല്യാണാലോചന ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്….

ഇല്ല…. പറ്റില്ല… അവൻ ഇല്ലാതെ എനിക്ക് പറ്റില്ല.. എന്റെ ഹൃദയം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു….

3വർഷത്തെ പ്രണയത്തെ അത്രപെട്ടെന്ന് തള്ളിക്കളയാൻ എനിക്കായില്ല

പക്ഷെ വീട്ടിൽ…..

ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ഞാൻ എന്തായാലും പുള്ളിയെ നേരിട്ട് കാണാൻ തീരുമാനിച്ചു

അവന്റെ കോലം കെട്ടുള്ള ഭ്രാന്തന്മാര് പോലെയുള്ള വരവ് എന്നെ ഞെട്ടിച്ചുകളഞ്ഞു…

ഞങ്ങൾ പരസ്പരം തിരിച്ചറിയുകയായിരുന്നു… പ്രണയത്തിന്റെ തീവ്രതയെ… അത് ഞങ്ങളെ പതിപ്പിച്ച ആഴത്തെ…

വീട്ടിൽ വന്ന് അച്ഛനെ കണ്ട് സംസാരിച്ച് സമ്മതിക്കാം എന്ന് പുള്ളിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു…

ഞാനും എതിർത്തില്ല…. വാചകമടിച്ചു ജയിക്കാൻ അല്ലെങ്കിലും പുള്ളിക്കൊരു പ്രതേക കഴിവാണ്….

എതിർത്തു പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… നല്ല ജോലി സ്വന്തമായി വീട് സൗന്ദര്യം എല്ലാമുണ്ടായിരുന്നു…. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നത് ഒഴിച്ചാൽ…

എങ്കിലും ഞങ്ങൾ തമ്മിലുള്ള വെറും രണ്ട് വയസ്സ് പ്രായ വ്യത്യാസം.. അച്ഛന് ഒരു പ്രശ്നമായി അവതരിപ്പിച്ചെങ്കിലും അതിനും പുള്ളിയുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നു

” ഞാൻ അറിഞ്ഞുകൊണ്ട് അല്ലല്ലോ ഞങ്ങൾ തമ്മിൽ ഇത്രയും ചെറിയ പ്രായവ്യത്യാസം ഉണ്ടായത്… നീ കുറച്ചുകൂടി മുന്നേ ജനിച്ചിരുന്നെങ്കിൽ എന്നാണ് അച്ഛന്റെ ഉത്തരമെങ്കിൽ.. അമ്മൂസ് കുറച്ചുകൂടി താമസിച്ചു ജനിച്ചാൽ മതിയായിരുന്നു എന്നും നമുക്ക് ആലോചിക്കാമല്ലോ…. ഒരു ചിരിയോടെ പുള്ളി അത് പറഞ്ഞു നിർത്തിയതും…. അവിടെ ആകെ കൂട്ടച്ചിരി ഉയർന്നു….

അത് തന്നെ സംഭവിച്ചു… പുള്ളിയുടെ വാചക കസറത്തിൽ അച്ഛൻ ഫ്ലാറ്റ്….

വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം തന്നെ.. ഞങ്ങൾ തമ്മിലുള്ള തീവ്രമായ സ്നേഹത്തിന്റെ ഫലമെന്നോണം ഞാൻ ഗർഭിണിയായി..

അധികമായി വീർത്ത വയർ കണ്ടപ്പോൾ എല്ലാവരും പറഞ്ഞിരുന്നു…. ഇരട്ടക്കുട്ടികൾ ആവുമെന്ന്…. ഇരട്ടകൾ അല്ല മൂവർസംഘം ആണെന്ന് ഞാൻ ആരോടും പറഞ്ഞില്ല… കെട്ടിയോന് കിടിലൻ സർപ്രൈസ് കൊടുക്കാൻ ഞാനത് മറച്ചുവെച്ചു…. ചെക്കപ്പിനായി മിക്കപ്പോഴും അമ്മ കൂടെ വരുന്നത് കൊണ്ട് തന്നെ പുള്ളിയത് അറിഞ്ഞില്ല…

ദൈവം ഞങ്ങൾക്ക് മൂന്ന് ചുണക്കുട്ടന്മാർ തന്നെ തന്നു അനുഗ്രഹിച്ചു… ഇനി കുട്ടികൾ ഒന്നും വേണ്ടല്ലോ എന്നുള്ള ബന്ധുക്കളുടെ സംസാരം ഞാൻ കേട്ടിരുന്നു..

എങ്കിലും ഒരു പെൺകുഞ്ഞ് കൂടി വേണം എന്നത് പുള്ളിയുടെ ഒരു വലിയ ആഗ്രഹമായിരുന്നു… അതുകൊണ്ടുതന്നെ ഞാൻ പ്രസവം നിർത്തിയില്ല…

അതിന്റെ പേരിൽ ചില മുറു മുറുപ്പുകൾ ഞാൻ കുടുംബക്കാര് നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്….

ഒരു ഭാര്യ എന്ന നിലയിൽ എന്റെ വിനുവേട്ടൻ ആഗ്രഹിച്ചത് നടക്കണമെന്ന് തന്നെയായിരുന്നു എന്റെയും മനസ്സിൽ…. പക്ഷെ ഇത്ര പെട്ടന്ന് ഞാനും വിചാരിച്ചില്ല….

ഇന്നിപ്പോ കല്യാണം കഴിഞ്ഞ് മൂന്നര വർഷങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾക്ക് 2 വയസ്സ് കഴിയുന്ന ഈ സമയത്ത്…ഇതാ ഒരു പുതിയ അഥിതി കൂടി….

ഇതിപ്പോ കരയാനും ചിരിക്കാനും പറ്റാത്തൊരു അവസ്ഥ…

വൈകിട്ടു വീട്ടിലേക്ക് വന്ന വിനുവിനോട് കാര്യം പറയുമ്പോൾ അവന്റെ നിലാവുദിച്ചത് പോലുള്ള സന്തോഷം നിറഞ്ഞ മുഖവും… “എന്നാലും എന്റെ പിള്ളേരെ “എന്ന മട്ടിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അമ്മയുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി…

“നിങ്ങൾക്കൊരു അനിയത്തി വാവ വരുവാ മക്കളെ “എന്ന് പറഞ് മൂന്നു ആൺതരിതരികളോടും കൊഞ്ചുന്ന വിനുവിനെ സ്രെധിച്ച അമ്മുവിന് തന്റെ ഉള്ളിലെ ആശങ്കയുടെ കാർമേഘം മാഞ്ഞു പോകുന്നത് പോലെ തോന്നി…

എന്നാൽ നട്ട പാതിരാത്രിയുള്ള പുള്ളിടെ സഹോദരങ്ങളുടെ എൻട്രി എല്ലാം തകിടം മറിച്ചു…

ഒരു ചേട്ടനും അനിയത്തിയുമാണ് പുള്ളിക്ക്…

“നിന്റെ ബോഡി ഷേപ്പ് ഇപ്പൊ തന്നെ ഇച്ചിരി മാറ്റം വന്നിട്ടുണ്ട്… ഒന്നുടെ പ്രസവിച്ചാൽ പിന്നെ പറയണ്ട…

. പ്രസവിച്ചാൽ സൗന്ദര്യം കുറയുമെന്ന് പറഞ് കല്യാണം കഴിഞ്ഞു 5വർഷം കഴിഞിട്ടും പ്രസവിക്കാൻ തയ്യാറാവാത്ത സ്ലിം ബ്യൂട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചേട്ടത്തി എന്നോടത് പറയുമ്പോൾ എനിക്ക് എന്ത് കൊണ്ടോ ചിരിയാണ് വന്നത്…

“4പിള്ളേരോ…. അയ്യേ… ഏട്ടന് നാണമില്ലല്ലോ… പെങ്ങൾ ആങ്ങളയെ നോക്കി മുഖം ചുളിച്ചു…

“അവളെ…. ഞാൻ കെട്ടിയതിന് ശേഷമാ ഗർഭിണി ആയതും പ്രസവിച്ചതും… 4ഉം എന്റെ പിള്ളേരാ….അച്ഛനായ എനിക്കും അമ്മയായ അവൾക്കും ഇല്ലാത്ത നാണക്കേട് ഇവിടെ വേറാർക്കും വേണ്ട അമ്മായി അമ്മായിടെ കാര്യം മാത്രം പറഞ്ഞാൽ മതി….

പെങ്ങളുടെ മുഖം വിളറി… അവരുടെ ഒളിച്ചോടവും കല്യാണം കഴിഞ്ഞ് 7മാസത്തിൽ ജനിച്ച കുടുംബത്തിലെ ആദ്യത്തേ പേരക്കുട്ടി ആദിമോൻ അപ്പോൾ ഞങ്ങളുടെ ത്രിമൂർത്തികളുടെ അടുത്തായിരുന്നു…

അവളുടെ കെട്ട്യോനാകട്ടെ വല്ല കാര്യോം ഉണ്ടായിരുന്നോ എന്നർത്ഥത്തിൽ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

“പിന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിൽ എന്റെ ഭാര്യ നാട്ടുകാരുടെ കണ്ണിൽ എങ്ങനിരുന്നാലും അവളെന്നും എനിക്ക് എന്റെ മാത്രം പെണ്ണാണ്… രണ്ട് പേർക്കുള്ള മറുപടിയും കൊടുത്തു കൊണ്ട് പുള്ളിയെന്റെ കയ്യും പിടിച്ചു റൂമിലേക്ക് പോയി

“നിങ്ങള് മാസാണ് മനുഷ്യ…

കെട്യോന് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു കൊണ്ട് ഞാൻ ആ നെഞ്ചോരം ചേർന്നു നിന്നു

മാസങ്ങൾക്കിപ്പുറം ഞങ്ങൾക്കൊരു മാലാഖയെ പോലൊരു പെൺകുഞ്ഞിനെ തന്ന് ദൈവം അനുഗ്രഹികുമ്പോൾ എന്റെ സ്ലിം ബ്യൂട്ടി ചേട്ടത്തിയുമായി ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുയാണ് ചേട്ടൻ…. കാരണം ചേട്ടത്തിയുടെ പ്രസവപ്പേടി തന്നെ…. കെട്ട്യോൻ ഇടപെട്ട് സോൾവ് ആക്കി അവരെ ഒന്നിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്

പെങ്ങൾക്കാണെങ്കിൽ രണ്ടാമതും വിശേഷം അറിയിച്ചു…. ഇപ്പൊ 4പിള്ളേരാണത്രെ ഓൾടെ ഉള്ളിൽ… ടെസ്റ്റ്‌ റിപ്പോർട്ട്‌ കണ്ട് പുള്ളികാരിടെ ബോധം പോയിരുന്നു….കാണാൻ ചെന്ന ഞങ്ങളുടെ മുഖത്തേക്ക് നോക്കൻ മടിയായിരുന്നു മകളുടെ മുഖം കണ്ട് പുള്ളിടെ അമ്മ തന്നെ ചിരിച്ചു പോയി….അത് പിന്നീട് ഒരു കൂട്ടചിരിക്ക് വഴിയൊരുക്കുമ്പോൾ എന്റെ കെട്ടിയോൻ അവളെ സുരക്ഷിതമായി ചേർത്ത് നിർതുകയാണുണ്ടായത്…

അപ്പഴെന്റെ കെട്യോന്റെ മുഖത്ത് നിറഞ്ഞു നിന്നത് സഹോദരസ്നേഹം മാത്രമായിരുന്നു…

അല്ലെങ്കിലും നിങ്ങള് പൊളിയാണെന്റെ മനുഷ്യ….

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *