രചന: മനു തൃശൂർ
ഒരു കല്ല്യാണമെന്ന ആഗ്രഹം പോലും മനസ്സിലില്ലാത്ത സമയത്ത് ആദ്യമായൊരു പെണ്ണ് കാണാൽ തീരുമാനിച്ചത്..!!
വീടിലെ സഹചാര്യം കൊണ്ടു മാത്രമായിരുന്നു
പെണ്ണിനെ കണ്ടു എല്ലാവരും ചായ കുടിച്ചു ഇരിക്കുന്നതിന് ഇടയില ആ ചോദ്യം വന്നത്…
” പെണ്ണിനെ ഇഷ്ടമായോ..?? പെണ്ണുമായ് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോള്ളു.??
എനിക്ക് ചിലത് അറിയാൻ ഉള്ളത് കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റു അകത്തേക്ക് നടന്നു..
ഹാളിൽ നിറയെ പെണ്ണുങ്ങൾ അവർക്ക് ഇടയിൽ നിന്നും അടക്കിപ്പിടിച്ച ചിരികൾ ഉയർന്നു..അവളെ മാത്രം കാണാനില്ല
നാലുവഴിക്കു പോകുന്ന ഹാൾ ഏത് വഴി പോയാല അവൾക്ക് അടുത്തെത്തും അറിയാതെ മുട്ടിടിച്ച് നിൽക്കുമ്പോൾ അവളുടെ ഏട്ടത്തിയമ്മ വന്നു പറഞ്ഞു…
“അവൾ അടുക്കള പുറത്തെ വരാന്തയിൽ ഉണ്ട് അങ്ങോട്ട് ചെന്നോളു..
ഞാൻ മെല്ലെ അടുക്കള വഴി പുറത്തേക്ക് നടക്കുമ്പോൾ അടുക്കളയിൽ നിന്നും നല്ല ചിക്കൻ കറിയുടെയുടെ മണം മുക്കിലേക്ക് അടിച്ചു കയറി വായേൽ വെള്ളം വന്നു ..
” കൊള്ളാം പൊളി കറി ” ഞാൻ മനസ്സിലോർത്തു പുറത്തെ വരാന്തയിലേക്ക് നടന്നു
ചെല്ലുമ്പോൾ അമ്മിക്കല്ലിനോട് ചേർന്ന് തോളത്തിട്ട ഷാളിൻ്റെ തുമ്പും പിടിച്ചു തിരിച്ചു കൊണ്ട് പെണ്ണ് നിൽക്കുന്നു കണ്ടു
മെല്ലെ ഞാനവളുടെ അടുത്തേക്ക് ചെന്നു.. ചുറ്റുമൊക്കെ നോക്കി പതിയെ പറഞ്ഞു ..
” കൊള്ളാം വീടിനു ചുറ്റും മരങ്ങളൊക്കെ ഉണ്ടല്ലോ അപ്പോൾ തണുപ്പ് കാരണം കുട്ടിക്ക് കിടക്കുമ്പോൾ ഫാനൊന്നും വേണ്ടല്ലെ…??
എൻ്റെ സംസാരം കേട്ട് അവളെന്നെ മിഴിച്ചു നോക്കി ഇതെന്ത് മനുഷ്യൻ എന്ന ഭാവത്തിൽ
ആ നിമിഷം ഞാനാകെ നനഞ്ഞ് ഒട്ടിയ അവസ്ഥയായ് ചമ്മൽ മറക്കാൻ ഞാൻ വീണ്ടും പറഞ്ഞു..
“അതെ ആദ്യമായിട്ട ഒരു പെണ്ണ് കാണുന്നെ..!!
അതുകൊണ്ട് എന്താ ചോദിക്കേണ്ട് എന്നൊന്നും എനിക്കറിയത്തില്ല കാരണം ഒരു കല്ല്യാണം കഴിക്കണം ഏന്നൊന്നും ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നില്ല പക്ഷെ.!!
“പക്ഷെ..??
” അത് കുട്ടിക്ക് നല്ല കറിയൊക്കെ വെക്കാൻ അറിയോ ..??
“അതെന്ത അങ്ങനെ ചോദിച്ചു വെക്കാൻ അറിയുമെങ്കിലെ എന്നെ ഇഷ്ടമാകു. ??
” അതു പിന്നെ വീട്ടിൽ അമ്മക്ക് ഒരു കറിയും നേരവണ്ണം ഉണ്ടാക്കാൻ അറിയില്ല അതാ ഞാൻ പെണ്ണുക്കെട്ടൻ തീരുമാനിച്ചു..
“ഓഹോ..ചേട്ടൻ കൊള്ളാലോ !!
വീട്ടിൽ എപ്പോഴും ഞങ്ങൾ വഴക്കു തന്നെ.. നല്ലൊരു രുചിയുള്ള കറിവെക്കാൻ അമ്മക്ക് അറിയില്ല
“ആണോ..?
അതെ..!! മീൻ വാങ്ങിയാൽ പോലും പുളിവെള്ളത്തിൽ സകല പൊടികളും ഇട്ട് തക്കാളിയും സവാളയും രണ്ടു മുളകും അരിഞ്ഞിട്ട് അടുപ്പത്ത് വച്ച് ചൂടാക്കിയ അമ്മയുടെ കറിയായ്…!!
എന്നാൽ നല്ല കുറെ പച്ചക്കറി വാങ്ങി കൊടുത്തൂടെ എപ്പോഴും മീനാണോ വെക്കുന്നെ..??
“ഒന്നു കൊണ്ടും കാര്യമില്ലെന്നെ
പിന്നീട് അവളൊന്നും മിണ്ടുന്നില്ല കണ്ടപ്പോൾ ഞാൻ വീണ്ടും പറഞ്ഞു..
“കുട്ടിയാണോ ഇവിടെ ചിക്കൻ കറി വച്ചെ..??
“അതെ..എന്താ..??
കൊള്ളാം നല്ല മണം എനിക്ക് ഇഷ്ടമായ്..
“ആരെ ??
“ചിക്കൻ കറി..
“ങ്ങാ… .. “എന്താ പേര് ചോദിക്കാൻ മറന്നു.. ?
” മീര..അതും പറഞ്ഞു അവളെന്നെ നോക്കി സ്നേഹം നിറഞ്ഞ ഒരു നോട്ടം എന്നിട്ട് ഒരു ചോദ്യം
” വേറെന്തെങ്കിലും ചോദിക്കാൻ മറന്നോ ഇയാൾ ??
” ആ ..ഞാൻ എന്തോ മറന്നു ഇതല്ല ചോദിക്കാൻ വന്നെ വേറെ എന്തോ ചോദിക്കാൻ ഉണ്ടായിരുന്നുഎനിക്ക് ??.. “ആ … ഇപ്പോൾ കിട്ടി..
“എന്താ ??
കുട്ട്യെ കാണാൻ കൊള്ളാം എനിക്ക് ഇഷ്ടമായ് എന്നെ ഇഷ്ടമായാൽ വിളിച്ചു പറയുമോ ?? ..
” ഉം അവളുള്ളിൽ വീണ്ടും ചിരിച്ചു ..
“പോട്ടെ ഞാനവളെ നോക്കി മെല്ലെ തലയാട്ടി
പിന്നെ എനിക്ക് ഇഷ്ടമായി കുട്ടിയെ ഒരിക്കൽ കൂടെ ഞാൻ പറഞ്ഞുറപ്പിച്ചു മെല്ലെ തിരിഞ്ഞു നടന്നു..
അങ്ങനെ വീട്ടിൽ തിരിച്ചു എത്തി അമ്മയും അച്ഛനും കൂടെ പെണ്ണുകാണാൻ പോയ കാര്യം സംസാരിച്ചു ഇരിക്കുമ്പോൾ അമ്മ ചോദിച്ചു ..
” എങ്ങനെ ഉണ്ട് പെണ്ണുകാണൽ ..??
നല്ല കുട്ടിയ നല്ല വീട്ടുക്കാരും എനിക്ക് ഇഷ്ടമായ് അമ്മാവൻ ഇടയിൽ കയറി പറഞ്ഞു
“എന്താ ടാ നോക്കുന്നത് നിനക്ക് കുട്ടിയെ ഇഷ്ടമായോ..??
“എനിക്ക് ഇഷ്ടമായ് അവൾക്ക് നല്ല കറിയൊക്കെ വെക്കാൻ അറിയാന്ന് പറഞ്ഞു അതോണ്ട് എനിക്ക് നൂറിഷ്ടം ഞാനമ്മയെ നോക്കി ഒരു കുത്തു കൊടുത്തു…
അമ്മയൊരു പുച്ഛം ഭാവത്തിൽ തിരിച്ചും ..
അടുത്ത നിമിഷം ഫോൺ ബെല്ലടിച്ചു എടുത്തു ചെവിയോട് ചേർത്ത് ഒരൽപ്പം നേരം സംസാരിച്ചു ഞാൻ വച്ചു..
“ആര മോനെ..??
അവളുടെ വീട്ടുക്കാര അവൾക്കും വീട്ടുക്കാർക്കും കല്ല്യാണത്തിന് സമ്മതമാണെന്ന്..
“എന്നാൽ പിന്നെ നമ്മുക്ക് ഇനി വൈകേണ്ടല്ലോ സുഭദ്രെ ഇതങ്ങ് നടത്താം അമ്മാവൻ കല്ല്യാണ നാളുകൾക്ക് തിരി കൊളുത്തി..
അങ്ങനെ കല്ല്യാണം കഴിഞ്ഞു ബന്ധൂക്കൾ ഒക്കെ പിരിഞ്ഞു പോയ മൂന്നാം നാൾ ഉച്ഛയ്ക്ക് ചോറുണ്ണാൻ കെട്ട്യോൾ ഉണ്ടാക്കിയ കറിക്കുട്ടാലോ ഓർത്തു ഇരുന്നപ്പോൾ കറിക്ക് നല്ല പുളി ഒരു രുചിയില്ല
ഞാനവളെ അടുത്ത് വിളിച്ചു പതിയെ ചോദിച്ചു ..
“ഡീ ഇതാര് വച്ചത ഈ കറി..
” അമ്മയ ഏട്ടാ “എന്നോടു ഇപ്പോൾ തന്നെ അടുക്കളയിൽ കയറി വലിയ ജോലിഭാരം ഒന്നും തലയിൽ വെക്കണ്ടാന്ന് പറഞ്ഞു അമ്മയ കറി വച്ചത്…
ഞാൻ അടുക്കളയുടെ വാതിലേക്ക് നോക്കി അവിടെ അമ്മ കിട്ടിയ അവസരത്തിൽ പക വീട്ടിയ പോലെ നിൽക്കുന്നു കണ്ടു..
കട്ട്യോൾ ഉള്ളോണ്ട് സങ്കടം കടിച്ചു പിടിച്ചു ചോറു വാരി വായേൽക്ക് വച്ച് ചവച്ചു തിന്നുമ്പോൾ..
അടുത്തിരുന്നു കഴിക്കുന്ന അച്ഛൻ മീൻജ്ജാറും കൂട്ടി കുഴച്ചു ഒരു മത്തി മുഴുവനും വായേൽക്കിട്ട് ഉരുളയായ് വിഴുങ്ങിയിട്ട് പറഞ്ഞു ..
“മോളെ ഒരിത്തിരി മീജ്ജാറ് കൂടെ ഒഴിച്ചെ !!..
“ങേഹ് അച്ഛനിതെന്തോന്ന് ഭാവിച്ച ?? മനുഷ്യനായ സഹിക്കുന്നതിലും ഒരു പരീതിയില്ലെ ??.
രചന: മനു തൃശൂർ