Categories
Uncategorized

പുറത്തു പെയ്യുന്ന മഴയെ വകവെയ്ക്കാതെ മനസ്സിൽ ഓരോന്നോർത്തു ഞാൻ നടന്നു.

രചന: ഓർമ്മകൾക്ക് ഇപ്പുറം

“അമ്മു നീ ഇതെവിടാ പെണ്ണേ എത്ര നേരമായി ഞാൻ വന്നിട്ട് …”

“അരുണേട്ടാ ഞാൻ ദാ എത്തി.. ” അതും പറഞ്ഞു ഫോൺ വെച്ചു.

കുളപ്പടിലിരിയ്ക്കുന്ന അരുണേട്ടന്റെ അടുത്തേയ്ക്ക് ഞാൻ ചെന്നിരുന്നു … പക്ഷേ ആൾക്കൊരു മൈൻഡില്ല …

അരുണേട്ടർ പിണക്കത്തിലാ.

എനിക്കാരോടും പിണക്കമില്ല.

പിന്നെന്താ മുഖം വീർത്തിരിയ്ക്കുന്നത്.

മറുപടി പറയാതെ അരുണേട്ടൻ നോട്ടംമാറ്റി.

sorry അരുണേട്ട കോളേജിൽ നിന്നും വന്നപ്പോൾ സമയം വൈകി പിന്നെ വീട്ടിൽ പോയി ബാഗ് വെച്ച് അമ്മയോട് ദിവ്യയുടെ വീട്ടിൽ പോകുവാന്നു പറഞ്ഞ് ഓടി വരികയാ ,എന്നിട്ടിപ്പോ … ഞാൻ വിഷമത്തോടെ തല താഴ്ത്തി പറഞ്ഞു ..

ഹമ്, പോട്ടെ സാരമില്ല .. എന്റെ പതിവു താ … അരുണേട്ടർ കവിളിൽ വിരൽതൊട്ടു കൊണ്ടു പറഞ്ഞു.. ഒരു പുഞ്ചിരിയോടെ ഞാനാ കവിളിൽ ചുംമ്പിച്ചു.അരുണേട്ടൻ എന്നെ ചേർത്തു പിടിച്ച് കുസൃതി കാണിയ്ക്കാൻ തുടങ്ങി ,എഴുന്നേറ്റോ ടാൻ ശ്രമിച്ച എന്റെ കൈകളിൽ പിടുത്തമിട്ട് കളപ്പുരയുടെ ഭിത്തിയോട് ചേർത്തു നിർത്തി .. വീണ്ടും കുറുമ്പുകൾ കാട്ടി … ആ കണ്ണുകളിലേയ്ക്ക് നോക്കാൻ എനിയ്ക്ക് സാധിച്ചിരുന്നില്ല …

അമ്മൂട്ട..

മ്മ്

ഇനിയെന്നാടാ ഇതുപോലൊന്നു നിന്നെ ചേർത്തു നിർത്താൻ കഴിയുക ..

എന്നാപ്പിന്നെ എന്നെ എത്രേയും പെട്ടന്ന് കല്യാണം കഴിച്ചൂടെ അരുണേട്ടന് .

ആഗ്രഹമില്ലാഞ്ഞിട്ടാണോ മോളെ .. ഞാൻ ഗൾഫിനുപോയിട്ടു കുറച്ചല്ലേ ആയുള്ളൂ , ഇനിയുമുണ്ട് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ,കൊടുത്തു തീർക്കാർ കടങ്ങൾ .. അതെല്ലാം തീർത്തില്ലെങ്കിലും ഒരുവിധം എല്ലാം ഒരുക്കിയിട്ടു വേണം നിന്നെ എന്റെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ .. കല്യാണം കഴിഞ്ഞാൽ നിന്നെ നാട്ടിൽ നിർത്താൻ പറ്റില്ലാല്ലോ, അവിടെ ഒരു വീട് ശരിയാക്കണം നമ്മുടേതായ ഒരു ജീവിതം ഉണ്ടാക്കണം .. വേണ്ടേടാ.

വേണം അരുണേട്ട..

വീണ്ടും എന്നെയാ മാറിലേയ്ക്കു അടുപ്പിച്ചു ..

നാളെ ഞാൻ തിരിച്ചുപോയാൽ 3 വർഷം കഴിഞ്ഞേ വരു ,അപ്പോഴേയ്ക്കും നിന്റെ പഠിപ്പും തീരും ,നമ്മുടെ ആഗ്രംപോലെ പിന്നങ്ങോട്ട് നമ്മൾ ഒരുമിച്ച് …

ഞാൻ അരുണേട്ടന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി നിന്നു.

പോട്ടേടാ, കാത്തിരിയ്ക്കില്ലേ നീ …

ഞാൻ കാത്തിരിയ്ക്കും അരുണേട്ട അതിനി എത്ര വർഷമായാലും …

എന്നോട് യാത്ര പറഞ്ഞ് അരുണേട്ടൻ പോകുന്നത് ഞാൻ നോക്കി നിന്നു.. മനസ്സിലാകെ കാർമേഘം വന്നു മൂടിയതുപോലെ തോന്നി… പെട്ടന്നാണ് അരുണേട്ടന്റെ ഫോൺ പടവിലിരിയ്ക്കുന്നത് ഞാൻ കണുന്നത് ..

വെറുതെ ഒന്നു വിളിച്ചു നോക്കിയാലോ??? എന്റെ നമ്പർ എന്തുപേരിലാണ് സേവ് ചെയ്തു വെച്ചിരിയ്ക്കുന്നത് എന്നറിയാമല്ലോ??

എന്റെ ഫോണിൽ നിന്നും ഞാൻ അരുണേട്ടന്റെ ഫോണിലേയ്ക്കു വിളിച്ചു .. ആകാംഷയോടെ ഞാനാ ഫോണിലേയ്ക്കു നോക്കി.. പക്ഷേ , ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ കണ്ണിൽ ഇരുട്ടു വ്യാപിച്ചു

”Timepass ”

കൈയിൽ നിന്നും ഫോണുകൾ നിലം പതിച്ചു എനിയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി .. ഈ കഴിഞ്ഞ നിമിഷങ്ങളിലും ഇന്നോളവും അരുണേട്ടൻ എന്നോടു പറഞ്ഞതും പ്രവർത്തിച്ചതു മെല്ലാം എന്റെ കൺമുന്നിൽ മിന്നിമാഞ്ഞു .. എനിക്കെന്നോടുതന്നെ പുച്ഛം തോന്നി .. സ്വയം ദേഷ്യമോ സങ്കടമോ എന്തെന്നറിയാത്ത വികാരങ്ങൾ എന്നിൽ നിറഞ്ഞു .. സ്നേഹിച്ചതല്ലേ ഞാൻ ഒരു കളങ്കവുമില്ലാതെ ,തന്നില്ലേ ഞാൻ നിങ്ങൾ ആവിശ്യപ്പെട്ടതെല്ലാം എന്നിട്ടും ഞാൻ നിങ്ങൾക്കു വെറുമൊരു “Time pass ” അല്ലേ…

പുറത്തു പെയ്യുന്ന മഴയെ വകവെയ്ക്കാതെ മനസ്സിൽ ഓരോന്നോർത്തു ഞാൻ നടന്നു. മനസ്സും ശരീരവും തളരുന്നു എന്നു തോന്നിയപ്പോൾ ഞാനാ മഴയിൽ നിലത്തിരുന്നു .. ഏറെ നേരമായും എന്നെ കാണാതെ ഭയന്ന് അച്ഛനും അമ്മയും കാണുന്നത് ഭ്രാന്തിയെപ്പോലെ മഴയിൽ നനയുന്ന എന്നെയാണ് .. അവരെന്തൊക്കെയോ എന്നോടു ചോദിയ്ക്കുന്നുണ്ട് പക്ഷേ ഞാൻ .. എനിയ്ക്കൊന്നും കേൾക്കാൻ സാധിച്ചിരുന്നില്ല.. വീട്ടിലെത്തിയിട്ടും ഞാനാരോടും സംസാരിച്ചില്ല മുറിയിൽ തന്നെ കിടന്നു .. ആഴ്ചകളെടുത്തു എനിയ്ക്കെന്നെ വീണ്ടെടുക്കാൻ .. അരുൺ എന്നത് എന്റെ ജീവിതത്തിലെ അഴുകിയ ഒരേടായ് മാറി… അമ്മാവനും അമ്മായിയും അഭിമാനത്തോടെ മകൻ അരുണിനെപ്പറ്റി സംസാരിയ്ക്കുമ്പോൾ ദേഷ്യവും പുച്ഛവും എന്നിൽ നിറഞ്ഞു … വർഷങ്ങൾ ശരവേഗത്തിൽ കടന്നുപോയ് ,മുറ്റത്തെ പന്തലിലേയ്ക്കിറങ്ങി നിന്ന് ചുറ്റും നൊക്കി, മനസ്സിലൊരു മഞ്ഞു വീഴുന്ന സുഖം ..

“എപ്പോള കൊണ്ടു വരിക”

” ഇപ്പോ എത്തും ”

അവിടെ കൂടിനിന്നവരിൽ ചിലർ പറഞ്ഞു.

മുറ്റത്തേയ്ക്ക് ഒരാമ്പുലൻസ് വന്നു നിന്നു.. ചലനമറ്റ ആ ശരീരം കണ്ട് എല്ലാരില്ലും സങ്കടം നിഴലിച്ചു. മരവിച്ച മകന്റെ മുഖം നോക്കി അമ്മാവനും അമ്മായിയും വാവിട്ടു കരഞ്ഞു .ആ ശോകന്തരീക്ഷത്തിലും എന്റെ മുഖത്തു മാത്രം പുഞ്ചിരി നിഴലിച്ചു..

” മരണം നിനക്കു കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷയായ്പ്പോയ് അരുൺ നീ നീറി നീറി ജീവിയ്ക്കണമായിരുന്നു ” നിശ്ചലമായി കിടക്കുന്ന അവന്റെ മുഖത്തു നോക്കി ഞാൻ ..

” എങ്ങനാ മരിച്ചത് ”

“ചെറുക്കൻ ഗൾഫിലെങ്ങാണ്ടല്ലാരുന്നോ… അവിടെവെച്ച് ഒരുത്തിയുമായി അടുപ്പത്തിലായ് അതറിഞ്ഞ അവളുടെ കെട്ടിയോൻ തീർത്തതാ”

കൂടി നിന്നവരിൽ ചിലർ പറഞ്ഞു.’..

എല്ലാം കേട്ടിട്ടും ആ ശവത്തിലേയ്ക്കു നോക്കി ചിരിച്ചു നിൽക്കാനെ എനിയ്ക്കായുള്ളു ..

*************

“ഇവളെന്താ ഉറക്കത്തിൽ കിടന്നു ചിരിയ്ക്കുന്നത് .. ഡീ ഭാര്യേ ..ഡി അമ്മു…. ”

” അരുണേട്ടൻ”

” അതെ ഞാൻ തന്നെ ,എന്താ നീയെന്നെ ആദ്യമായി കാണുവാണോ???”

“അതല്ല ഞാൻ ”

“ഏതല്ല.. ദാ ചായ പിടി …എത്ര നേരമായ് ഞാൻ വിളിയ്ക്കുന്നു മണി 8 ആയി … എനിയ്ക്കേ ഓസിൽ പോകാനുള്ളതാ പോയ് അടുക്കളേൽ കയറടി… ”

സമയം നോക്കി കട്ടിലിനു ചാടി ഓടാനൊരുങ്ങിയ എന്നെ ഏട്ടൻ പിടിച്ചിരുത്തി .

“അല്ലാ എന്നതാരുന്നു സ്വപ്നത്തിലിത്ര കോമഡി”

” അത് … അതരുണേട്ട… ”

” മ്മ് പോന്നോട്ടേ…”

ഞാൻ സ്വപ്നം കണ്ടതു മുഴുവൻ അരുണേട്ടനോടു പറഞ്ഞു .

എല്ലാം കേട്ട് അന്തംവിട്ടു കുന്തം വിഴിഞ്ഞിയ പോലെ ഇരിയ്ക്ക പാവം…

“ഓഹോ !! അപ്പോ ഞാൻ പടമായതും കണ്ടു കൊലച്ചിരിച്ചിരിയ്ക്കുവായിരുന്നു അല്ലേ മോള് ”

ഈ ……. ഞാനൊന്നു ചിരിയ്ച്ചു കൊടുത്തു

“കൂടുതലു കിണിയ്ക്കാതെ പോയി ഫുഡ് ഉണ്ടാക്കടി … സമയം ഇപ്പോ തന്നെ വൈകി ”

ഞാൻ അടുക്കളേയ്ക്കു0 അരുണേട്ടൻ റെഡിയാവാനും പോയ്…..

“Time Pass “എന്നൊരു വാക്ക് മനസ്സിൽ വന്നപ്പോൾ കുത്തിക്കുറിച്ചതാണ് നന്നായോ എന്ന് അറിയില്ല … വായനക്കാർക്ക് നന്ദി ….

രചന: ഓർമ്മകൾക്ക് ഇപ്പുറം

Leave a Reply

Your email address will not be published. Required fields are marked *