രചന : – ഷിനോജ് കണ്ണൻ.
പാവം അതിന്റെ കാര്യം പറയാത്തതാ നല്ലത് ചൊവ്വദോഷം കാരണം എത്ര നല്ല ആലോച നകളാ മുടങ്ങിപോയത്..ആ സ്വഭാവവും സൗന്ദര്യവും എന്ത് തങ്കപ്പെട്ട കുട്ടിയാ… ചൊവ്വദോഷം ഇല്ലേൽ പണ്ടേ കൊത്തി കൊണ്ടുപോയേനെ വല്ല പണക്കാരനും.. വിധി അല്ലാണ്ടെന്താ പറയാ… നിനക്ക്..ചായ കുറച്ചൂടെ ഒഴിക്കട്ടെ…
മ് കുറച്ചൂടെ ഒഴിച്ചോളൂ… ആട്ടെ ഞാനൊരു കാര്യം ചോദിച്ചാൽ അമ്മ സത്യം പറയോ…!! അമ്മക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ…!!
വിശ്വാസം ഉണ്ടോന്നു ചോദിച്ചാൽ..ചെലര് പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് കേട്ടാൽ വിശ്വസിച്ചുപോവും..
അപ്പൊ അമ്മക്ക് ഇതിലൊക്കെ വിശ്വാസമാണ് എന്നാണോ….!!
എന്നല്ല പടച്ചോൻ ഓരോരുത്തർക്കും ഓരോന്ന് തീരുമാനിച്ചിട്ടുണ്ട്..തല വിധിന്നു പറയും അതിനെ…ഈ പ്രേമിച്ച് ഒളിച്ചോടു ന്നവരൊക്ക ചൊവ്വ ദോഷം നോക്കിട്ടന്നോ ഒളിച്ചോടുന്നത്…കുറെ പെൺകുട്ടികളുടെ ജീവിതം ഇല്ലാണ്ടാക്കാൻ ഓരോരൊ അന്തവിശ്വാസങ്ങള്…അല്ലാതെന്ത്…
എനിക്കത് കേട്ടാൽ മതി…അമ്മ ഏതി രൊന്നും പറയില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ…. നമുക്കാ കുട്ടിയെ എനിക്കു വേണ്ടി ഒന്ന് ആലോചിച്ചാലോ..!!
മോനെ ദീപു…
ന്തേയ് അമ്മ ഞെട്ടിയോ…!!
അത് വേണോ…!! ഒന്നുടെ ആലോചിച്ചിട്ട്….
ആഹാ അത് കൊള്ളാം..കുറച്ചു മുന്നേ അമ്മതന്നെയല്ലേ പറഞ്ഞത് എന്നിട്ടിപ്പോ.. അമ്മയെപ്പോലെ ഞാനും ഇതിലൊന്നും വിശ്വസിക്കുന്നില്ല… പിന്നെ ദേവൂ എന്റെ സ്കൂളിലെ പഴയ കളികൂട്ടുകാരി കൂടെ യല്ലമേ..അവള് നല്ലവളാ.. അവള് പാവമ്മേ. അമ്മയല്ലേ പറയാറ് കണ്ണടയും മുന്നേ ഞാനൊന്ന് കല്യാണം കഴിച്ചുകണ്ടാൽ മതീന്ന്….
എന്നാലും…
ഒരു എന്നാലും ഇല്ല… ബാക്കി വരുന്നിടത്തു വെച്ചു കാണാം..ഞാനിതുമായി മുന്നോട്ട് പോവാ.. അമ്മ തടസ്സംനിൽക്കാതിരുന്നാൽ മതി.. ഇനിപ്പോ എല്ലാരും പറഞ്ഞു നടക്കുന്നതുപോലെ അവളെ കെട്ടിയാൽ മരിച്ചു പോവുന്നെങ്കിൽ അങ്ങ് പോട്ടെ… ഏതായാലും ഒരു ദിവസം മരിക്കണമല്ലോ
ഇങ്ങിനെ അറംപറ്റുന്ന വർത്താനം പറ യാതെ ദീപു… നിന്റെ ഇഷ്ടം അതാണെ ന്നുവെച്ചാൽ അത് നടക്കട്ടെ….ഇനിപ്പോ ഞാനായിട്ട് ന്റെ ഗുരുവായൂരപ്പാ കാത്തോ ളണേ..
****************
ദേവൂ…ദേവൂ ആ ഇയാളെത്തന്നെ ഒന്ന് നിന്നെ… ഒരു കാര്യം പറയാനാണ്…
നിങ്ങള് പൊയ്ക്കോളൂ ഞാൻ വന്നേക്കാം. ( ദേവൂ കൂട്ടുകാരിയെ പറഞ്ഞയച്ചു ) ന്താ ഈ വഴിയൊക്കെ
ഞാനിവിടെ കാത്തുനിൽക്കാൻ തുടങ്ങിട്ട് കുറെ നേരായി…ഒരു കാര്യം പറയാനു ണ്ടായിരുന്നു.. ദേവൂന് സുഖാണോ..!!
മ്…സുഖാണ്… എന്നോളം സുഖമുള്ള ഒരു പെണ്ണ് ഈ നാട്ടിലുണ്ടാവില്ല…ദീപുവേട്ടൻ നാട്ടിൽ വന്നിട്ടുണ്ടെന്നു ആരോ പറഞ്ഞ റിഞ്ഞു…
അതെ ഒരു മാസമായി… ഇത്ത വണയെ ങ്കിലും കല്യാണം കഴിച്ചിട്ടേ തിരിച്ചു പോവേണ്ടൂന്ന് അമ്മക്ക് ഒരേ നിർബന്ധം…
ആട്ടെ… അത് നല്ല കാര്യമല്ലേ എന്നിട്ട് പെണ്ണ് കണ്ടോ..!!
ഇല്ല ഒന്നും അങ്ങട് ശരിയാവുന്നില്ല.. ഞാൻ പറയാൻ വന്നതും അതാണ്… എങ്ങിനെ തുടങ്ങണമെന്ന് എനിക്കറീല്ല.. പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക.. ദേവൂന്റെ കാര്യങ്ങളൊക്കെ പലരും പറഞ്ഞ് എനിക്കറിയാം..ഏറെ ആലോചിച്ചെടു ത്തൊരു തീരുമാനമാണ്…മാത്രവുമല്ല എനിക്ക് ദേവൂനെ ഇഷ്ടവുമാണ്.. അതിനിയും മറച്ചു വെക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി..അതു കൊണ്ട്… നമുക്ക്… നമുക്കൊരുമിച്ചൂടെ…. എനിക്ക് ദേവൂനെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്…
അരുത്… അരുതാത്തത് പറയരുത്… ആരിൽ നിന്നെങ്കിലുമൊക്കെ ഈ വാക്കുകൾക്കൊക്ക ഞാനും കാതോ ർത്തിട്ടുണ്ട് പണ്ട് പലപ്പോഴും..ഇത് നടക്കാൻ പാടില്ല ദീപുവേട്ട…ആ ശാപവും കൂടെ ഏറ്റുവാങ്ങാൻ വയ്യെനിക്ക്…ഞാനൊരു ചൊവ്വാ ദോഷക്കാരിയാണ്.. ഞാനായിട്ട് ആരുടെയും ജീവിതം തകർക്കില്ല..ദീപു വേട്ടന്റെ വീട്ടുകാര് സമ്മതിക്കൂന്ന് തോന്നുന്നുണ്ടോ..!!
പറഞ്ഞല്ലോ… ദേവൂനെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനീ സംസാരിക്കുന്നത്…
എന്തറിഞ്ഞൂന്ന്…ഒരു കല്യാണം, കുടുംബ ജീവിതം, ഏതൊരു പെണ്ണിന്റെയുംപോലെ അതൊക്കെ എന്റെയും സ്വപ്നങ്ങളായി രുന്നു.. പക്ഷെ കഴിഞ്ഞ കുറെ വര്ഷങ്ങ ളായി വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ എല്ലാവരും ശപിക്കപ്പെട്ടവളായി ഞാൻ അനുഭവിച്ച വേദന…കണ്ണീര്… പടികടന്നുവന്ന ഒരൊ ആലോചനകളും ചൊവ്വാ ദോഷംകൊണ്ട് മുടങ്ങിപോവു മ്പോൾ പലരുടെയും അടക്കി പിടിച്ച സം സാരം കേൾക്കുമ്പോൾ എന്റെ മുഖത്തേക്ക് അച്ഛന്റെയൊരു ദയനീയ നോട്ടമുണ്ട് ആദ്യം എന്നെയും പിന്നെ അനിയത്തിയെയും… ഞാൻ കാരണം അവളും ഒരുപാട് കണ്ണീരു കുടിക്കേണ്ടി വന്നു…ആത്മഹത്യ ചെയ്ത ലൊന്നുവരെ ആഗ്രഹിച്ചതാ പലവട്ടം.. അതും വീട്ടുകാർക്കൊരു ബാധ്യത ആവുമല്ലോന്ന് കരുതിയാണ് ഇതുവരെ അത് ചെയ്യാതി രുന്നത്… ഏതോ ചതുരംഗപലയിൽ ആരോ കുറിച്ചിട്ട ജീവിത വിധി..ശപിക്കപ്പെട്ടൊരു ജന്മമാണ് എന്റേത് അതിലേക്ക് അറി ഞ്ഞുകൊണ്ട് ആരെയും ഞാൻ വലിച്ചിഴ ക്കില്ല..ദീപുവേട്ടന് എന്നോടൊന്നും തോ ന്നരുത്…എന്നെ നിർബന്ധിക്കരുത് ഏട്ടന്റെ നല്ലതിന് വേണ്ടിയാണ്…
ദേവൂ ഇതൊരു അനുകമ്പയുടെ പുറത്തായി കാണേണ്ട…ആ പഴയ സ്കൂളിലെ കളി കൂട്ടുകാരിയോട് എന്നോ മനസ്സിൽ തോന്നിയൊരു ഇഷ്ടം..യോഗ്യത ഇല്ലെന്നു തോന്നി മാറിനിന്നതാണ് അന്നുമിന്നും…ദേവൂ എന്നെക്കാൾ നല്ല ആരുടെയും കൂടെ സന്തോഷമായി ജീവിക്കെട്ടെന്ന് കരുതി.. പക്ഷെ ദേവൂന്റെ കഥകൾ അറിഞ്ഞപ്പോൾ കൈവെടിയാൻ മനസ് അനുവദിച്ചില്ല.. പിന്നെ വിധി… വിധിയെ തോല്പിക്കുന്നവരല്ലേ ജീവിതത്തിൽ ജയിച്ചിട്ടുളൂ..ദേവൂന് മറ്റുള്ളവരുടെ മുന്നിൽ ജയിച്ചു കാണി ക്കേണ്ടയ്…ഇനിയും വൈകിയിട്ടില്ല നല്ലവണ്ണം ആലോചിച്ചു നോക്കു.. ഇനി വഴിയിൽ തടഞ്ഞു നിർത്തി പെണ്ണ് ചോദിച്ചെന്നു വേണ്ടാ.. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിലോട്ട് തന്നെ വരാം പെണ്ണ് ചോദിക്കാൻ..
ദീപുവേട്ട ഞാൻ….
വേണ്ടാ മറുത്തൊന്നും പറയേണ്ട… കണ്ണ് തുടക്കു ദേവൂ പൊയ്ക്കോളൂ…. ***************
ഏറെ നാളുകൾക്കു ശേഷമാണ് അമ്പലകുളത്തിലെ വെള്ളത്തിൽ ഒന്ന് മുങ്ങി കുളിച്ചത് മനസിലും ശരീരത്തിലും കുളിരു കോരുന്നതുപോലെ തോന്നി.. കുളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ മുറ്റത്തുണ്ട്..ഒരുപാട് നാളുകൾക്കു ശേഷ മാണ് അച്ഛൻ എന്നെ നോക്കി ചിരിക്കു ന്നതുപോലും..ഇത്തിരി നേരം വൈകിയതിൽ അമ്മ പരിഭവം പറയാതിരുന്നില്ല…
കുളിക്കാനെന്നു പറഞ്ഞുപോയിറ്റ് നീയിതെ ന്തെടുക്കുകയിരുന്നു ദേവൂ.. സമയം എത്ര യായിന്ന വിചാരം.. വേഗം പോയൊന്നു റെ ഡിയാവ്..ഉഷ വന്നിട്ടുണ്ട് നിന്നെ കാണാൻ അകത്തുണ്ട്…
ഒരുപാട് നാളുകൾക്കു ശേഷമാണ് വീട്ടിലെ അമ്മയുടെ തിടുക്കവും സന്തോഷവും.. അയൽ വീട്ടിലേതാണേലും എന്റെ ദുഃഖ ങ്ങളുടെ എല്ലാ ഭാരവും ഇറക്കിവെക്കുന്നത് ഉഷേച്ചിയുടെ സ്നേഹത്തിലാണ്.. എന്നെ യൊരു മണവാട്ടിയായി കാണാൻ വര്ഷ ങ്ങളായി കാത്തിരിക്കുന്ന ഉഷേച്ചി.. ചുമരിൽ തൂക്കിയിട്ട കണ്ണാടിയിൽ മുഖം നോക്കിയിട്ട് പോലും ഏറെ നാളായി.. കണ്മഷിപോലും പൊടിപിടിച്ചിരിക്കുന്നു.. മുഖത്തെ പ്രസാദമൊക്കെ എന്നോ നഷ്ട്ടപെട്ടു ഇത്തിരി പൌഡർ ഇട്ടാലും അത് തിരിച്ചു കിട്ടാത്ത വിധം വരണ്ടുപോയിരിക്കുന്നു..
ആഹാ.. ഭയങ്കര മേക്കപ്പ് ആണല്ലോ..!! ആ ആരിത്.. ഉഷേച്ചിയോ.. വാ ഇരിക്ക്.. എന്ത് മേക്കപ്പ്… പിന്നെ ഒരുപാട് നാളായില്ലേ ഇതുപോലൊരു വേഷം കെട്ടൽ നടത്തിട്ട്.. അതുകൊണ്ട്…
അറിയാം ദേവൂ.. നിന്റെയാ പഴയ കളിയും ചിരിയും കണ്ടാൽ മതി ഉഷേച്ചിക്ക്.. ഇതറി ഞ്ഞപ്പോ മുതല്.. എത്ര… എത്ര സന്തോഷാ യിന്നറിയോ നിന്റെ ഉഷേച്ചിക്ക്..നിന്റെ കൂടെ ഈശ്വരനുണ്ട് മോളെ… എനിക്കിനി മരിച്ചാൽ മതി…
ഹേയ്…അതൊന്നും സാരോല്ല.. വിധിയല്ലേ.. ഉഷേച്ചി എന്നെക്കൂടെ വിഷമിപ്പിക്കല്ലേ.. കണ്ണ് തുടക്കു…
ദേവൂ ഇതുവരെ കഴിഞ്ഞില്ലേ.. (ഇടക്ക് അമ്മ കേറി വന്നു ) മുഖത്ത് ഇത്തിരി പൌഡർ ഇടയിരുന്നില്ലേ..!! ഉഷേ നീയൊന്ന് പറഞ്ഞു കൊടുത്തേ.. ഞാൻ പോയി അവർക്ക് കുടിക്കാനുള്ള ചായ റെഡി യാക്കട്ടെ…പത്തുമണിക്ക് എത്തുന്നല്ലേ പറഞ്ഞത് സമയം ഏതാണ്ട് ആയിപോയി..
അമ്മ ചെല്ല്..ഇത്രയൊക്കെ ഒരുക്കമൊക്കെ മതി അല്ലെ ഉഷേച്ചി… അമ്മയുടെ മുഖത്തെ ഈ സന്തോഷം കണ്ടിട്ട് തന്നെ എത്ര വർഷം യിന്ന…
മണി പത്തായി.. പത്തരയായി..പതിനൊന്നു മണി അവറായി… വഴിയിലേക്ക് കണ്ണ് നട്ട് കാത്തിരുന്നു മുഷിഞ്ഞിട്ടാവാം അച്ഛൻ അകത്തേക്ക് കയറി വന്നു…
മോളെ ദേവൂ അവരെ ഇതുവരെ കണ്ടില്ലാ ലോ.. പത്ത് പറഞ്ഞിട്ട് മണി പതിനൊന്നാ യി…ഇനിപ്പോ അവരും….ഈശ്വരാ ഇതെന്തു പരീക്ഷണം….!!
ഞാനെന്തു പറയാനാണച്ചാ…എല്ലാ മോഹ ങ്ങളും മനസ്സിൽ കുഴിച്ചു മൂടിയതായിരുന്നു ഇതിപ്പോ…അച്ഛനെന്നെ ശപി….
ദേവൂ ദേ അവരെത്തി… ( കോലായിൽ നിന്നും ഉഷേച്ചി ഓടി അകത്തുവന്നു )
മോള് റെഡിയാവ് അച്ഛൻ കോലായിലേക്ക് ചെല്ലട്ടെ… ഭാനു.. നീയും വാ… (അതിനിടെ ഇടവഴി കടന്ന് ഒരു കാർ വീട്ടു മുറ്റം ലക്ഷ്യമാക്കി വന്നു )
വരണം… വരണം… എല്ലാവരും കേറി ഇരിക്ക്യ…
സന്തോഷം ഞാൻ ഇവന്റെ അമ്മാവൻ… ഞങ്ങൾ ലേശം നേരം വൈകി ക്ഷമിക്കണം.. വരുന്ന വഴി റോഡിലൊരു ആക്സിഡന്റ് അതാ അല്പം വൈകിയത്… ആരെയും പ്രത്യേകിച്ച് പരിചയപെടുത്തണ്ടല്ലോ എന്നാലും പറയാ.. ഇത് ചെക്കൻ ഇത് ചെക്കന്റെ അമ്മ ഇത് കൂട്ടുകാരൻ..അപ്പൊ എന്നാ ചടങ്ങ് നടക്കട്ടെ…
ജ്യൂസ് നിറച്ച പ്ലേറ്റ് കയ്യിൽ തരുമ്പോൾ കൈ വിറക്കുന്നതുപോലെ തോന്നി.. ഹൃദയം പട പാടാന്ന് ഇടിക്കുന്നു.. മുഖത്തു നോക്കാൻ പോലും എന്തോ പേടിപോലെ.. എല്ലാവർ ക്കും ജ്യൂസ് കൊടുത്ത് ഞാൻ ഒരു വശ ത്തേക്ക് മാറി നിന്നു…
അപ്പൊ മുഖവുര ഇല്ലാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം…
വരട്ടെ… കാര്യത്തിലേക്ക് കടക്കും മുന്നേ പെണ്ണിന്റെ കുറിപ്പ് ഒന്ന് കിട്ടിയാൽ കൊള്ളായിരുന്നു… (ദീപുവാണ് അത് സംസാരിച്ചത്..)
ദീപു… നമ്മളാതൊന്നും വേണ്ടാന്ന് പറഞ്ഞതല്ലേ… പിന്നെ ഇപ്പോഴെന്താ ഇങ്ങിനെ ( അമ്മാവൻ ദീപുവിന്റെ കാതിൽ അടക്കം പറഞ്ഞു )
ജാതകം ആണല്ലോ എല്ലാവരുടെയും ഭാവി തീരുമാനിക്കുന്നത്… അതുകൊണ്ട് ഇവളുടെ ജാതകം ഒന്ന് കിട്ടിയാൽ കൊള്ളാം.. ( ഒന്നും മനസിലാവാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി )
അച്ഛൻ അകത്തേക്കുപോയി കയ്യിലൊരു കടലാസ്സുമായി തിരിച്ചു വന്നു.. എന്നിട്ട് ദീപുവിന് നേരെ നീട്ടി..ഇതാ മോനെ ജാതകം. ഒന്നും വേണ്ടാന്ന് പറഞ്ഞതുകൊണ്ടാ ഞങ്ങളിതിന്..അറിയാലോ ഇവളുടേത് ചൊവ്വ ഉള്ള ജാതകമാണ്…
ദീപു അച്ഛന്റെ കയ്യിൽ നിന്നും ജാതകം വാങ്ങി ഒന്നതിലേക്ക് കണ്ണോടിച്ചു… ഒരു തീപ്പെട്ടി കിട്ടുഒ….
തീപ്പെട്ടി എന്റെലുണ്ട്.. എന്തിനാ ഇപ്പൊ തീപ്പെട്ടി…
അമ്മാവൻ ഇങ്ങു താ… ആവശ്യം ഉണ്ട്..
ദീപു തീപ്പെട്ടി വാങ്ങി.. ഇരുന്നിടത്തുനിന്നും എഴുനേറ്റു… എന്നിട്ട് എല്ലാവരും കൺകെ ജാതകത്തിനു തീ കൊടുത്തു… ചൊവ്വ ദോഷം പോലും..ഇത്രയേ ഉളൂ എല്ലാ ദോഷവും… ഈയൊരു കടലാസ് കഷണ ത്തിലെ വാക്കിന്റെ പുറത്ത് എത്ര പെൺ കുട്ടികളുടെ ജീവിതമാ ഇങ്ങിനെ…ഞാൻ കെട്ടാൻ പോവുന്ന ഇവളുടെ എല്ലാ ദോഷവും ഇവിടെ തീർന്നു…അമ്മാവാ… ബാക്കി..
അതെ അടുത്തമാസം നല്ലൊരു നാള് നോക്കി കല്യാണം… ന്തേലും ബുദ്ധിമുട്ടു ണ്ടെൽ പറയാം…ഞങ്ങൾക്കായിട്ട് വേറെ പറയാനൊന്നുല്ലാ..വെറുമൊരു താലി ചാരടായാലും ഞങ്ങൾക്ക് വിരോധം ഇല്ല്യ. ഇവളെ ഞങ്ങള് പൊന്നുപോലെ നോക്കും.. മോളൊന്ന് ഇങ്ങോട്ട് വരിക…ഇവനെതോ മോൾക്ക് തരാനുണ്ടത്രേ..
ചെല്ല് ദേവൂ…
അമ്മേ അതിങ്ങെടുക്കു…ദേവൂ ആ കയ്യൊന്നു നീട്ടു… ഇത് എന്റെ വക ചെറി യൊരു മോതിരമാണ്..ഉള്ളിലെ സ്നേഹാന്ന് കരുതിക്കോളൂ…പിന്നൊരു ഉറപ്പും.ഇതിരിക്കട്ടെ..എന്നാ ഞങ്ങള്… ഇറങ്ങട്ടെ…
അവർ വന്ന കാർ മുറ്റം കഴിഞ്ഞ് ഇടവഴി യിൽ കണ്ണിൽ നിന്നും മറയുംവരെ എല്ലാ വരും നോക്കിനിന്നു…ഏറെനാൾക്ക് ശേഷമുള്ള ഉള്ളിലടക്കിപിടിച്ച മനസിന്റെ സന്തോഷം കൊണ്ടാവാം നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ദേവൂ അകത്തേക്ക് തുടക്കത്തിൽ ഓടി…. ഒരു ദീർഘ വിശ്വാസത്തോടെ ദേവുവിന്റെ അച്ഛൻ കോലായിലെ കസേരയിൽ ചാരി കിടന്നു…മേശമേലിരുന്ന ജ്യൂസിന്റെ ഗ്ളാസ്സുകൾ എടുത്ത് പ്ലേറ്റിലേക് വെക്കുമ്പോൾ ഒലിച്ചിറങ്ങിയ കണ്ണീരിനെ സാരി തുമ്പുകൊണ്ട് തുടച്ചു നിർത്താൻ ദേവുവിന്റെ അമ്മയും പാട്പെട്ടു.. ഒരു ഇളം കാറ്റ് വീശി… കോലായിൽ കത്തി തീരാതെ ബാക്കി കിടന്ന ജാതകത്തിന്റെ കഷ്ണം കാറ്റിനൊപ്പം പറന്നകന്നു….
രചന : – ഷിനോജ് കണ്ണൻ.