Categories
Uncategorized

പതിവില്ലാതെ .. രാത്രി ഭർത്താവ് തന്റെ റൂമിലേക്ക് കയറി വന്നപ്പോൾ ഞാൻ ശരിക്കും വിസ്മയിച്ച് പോയി …….. എത്രയോ വർഷമായി രണ്ട് പേരും ഒറ്റയ്ക്ക് കിടക്കാൻ തുടങ്ങിയിട്ട് ………

രചന : – Ros Ram.

പതിവില്ലാതെ .. രാത്രി ഭർത്താവ് തന്റെ റൂമിലേക്ക് കയറി വന്നപ്പോൾ ഞാൻ ശരിക്കും വിസ്മയിച്ച് പോയി …….. എത്രയോ വർഷമായി രണ്ട് പേരും ഒറ്റയ്ക്ക് കിടക്കാൻ തുടങ്ങിയിട്ട് ……… കെട്ടിയോനാണേൽ കൊഞ്ചാനും കുഴയാനും …. പുലരുവോളം ചാറ്റ് ചെയ്യാനും വിളിക്കുമ്പോൾ എവിടെ വേണമെങ്കിലും കൂടെ പോകാനും തയ്യാറായി കുറെ പെണ്ണുങ്ങൾ ഉണ്ട് ……… പിന്നെ ഭാര്യേടെ ആവശ്യമെന്തിനാ….. ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പം ദേഷ്യപ്പെടാനും ഭക്ഷണം വച്ച് വിളമ്പി ക്കൊടുക്കാനും മക്കളുടെ കാര്യങ്ങൾ മുറ പോലെ നടത്തിക്കൊണ്ട് പോകാനും ഒരാൾ …..

കെട്ടോന്റെ ദുർനടപ്പ് …. ചിലരെന്നോട്ട് നേരിട്ട് പറഞ്ഞെങ്കിലും ….. പ്രതികരിക്കാൻ പറ്റാതെ ….. മക്കളെയോർത്ത് ദുർബലയായി പ്പോയ ഒരു പെണ്ണിന്റെ മാനസികാവസ്ഥ ആർക്കെങ്കിലും പറഞ്ഞാ മനസിലാവൊ ….? ഇല്ലാ …..

രണ്ട് മൂന്ന് തവണ പ്രതികരിച്ചിരുന്നു …. പക്ഷേ ….. വീട്ടിലെ വിലപിടിപ്പുള്ള പലതും എറിഞ്ഞ് പൊട്ടിച്ച് കൊണ്ട് എന്നോടാ ക്രോശിക്കും ….. സംശയ രോഗി മുടിഞ്ഞ സംശയമാ… നിനക്ക് …. വല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ടാക്കേണ്ട സമയം കഴിഞ്ഞു ….. ഇനി ഈ ഒച്ചയും ബഹളവും കേട്ട് മക്കളെക്കൂടി വേദനിപ്പിക്കുന്നതെന്തിനാ …… മൗനം വിദ്വാനു ഭൂഷണം….. എന്നല്ലെ പ്രമാണം ….. അന്ന് മുതൽ എന്റെ കണ്ണൂ കാതും കൊട്ടിയടക്കപ്പെട്ടു …. എല്ലാം മക്കൾക്ക് വേണ്ടി ….. അല്ലേലും ഈ മക്കളോടുള്ള സിംപതി കാരണമാണ് പല സ്ത്രീകളും പലതും സഹിച്ച് … ഭർതൃവീട്ടിൽ കഴിയുന്നത് തന്നെ …. അടുത്ത പറമ്പിൽ പണിക്ക് വന്ന ചേച്ചി ഞങ്ങൾക്ക് മാർക്കിട്ടു …. അടിപൊളി ഫാമിലി …. അച്ഛൻ അടിപൊളി അമ്മ അടിപൊളി മക്കളും അടിപൊളി …. ..ഓ… ഇരിക്കട്ടെ ഒരു സർട്ടിഫിക്കറ്റ് …. അടുക്കള രഹസ്യം അങ്ങാടി പാട്ടാക്കണ്ടല്ലൊ?…

സ്വന്തം പല്ലിട കുത്തി നാറ്റിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല എന്നത് സത്യം …..

പിന്നീടെവിടെ വച്ചോ കണ്ട് മുട്ടിയ രണ്ട് സ്ത്രീകൾ പറഞ്ഞു ….

ഓ…. ഇതാണോ അങ്ങേര് ടെ ഭാര്യ ഞാനിപ്പഴാ കാണുന്നത് …. പുണ്യം ചെയ്യണം ഇങ്ങിനെ ഒരു ഭർത്താവിനെ കിട്ടാൻ ……. ആ നാവിൻ തുമ്പിലെപ്പോഴും ഓളെ കുറിച്ച് പറയാനെ നേരമുള്ളു …. കേട്ട് കേട്ട് ഞങ്ങൾക്ക് പോലും ഇപ്പം നിങ്ങളോട സൂയയാ …. പോരാത്തതിന് പേഴ്സ് തുറന്നാൽ ആദ്യം കാണുന്നത് സ്നേഹമയിയായ ഭാര്യ ചിരിച്ചോണ്ട് നിൽക്കുന്ന ഒരു ഫോട്ടോ …..പോരേ….. നാട്ടുകാർക്ക് പറയാൻ …

ഓ….. കിടക്കട്ടെ മറ്റൊരു സർട്ടിഫിക്കറ്റ് കൂടി …. ഞാനായിട്ടത് തിരുത്താൻ പോയില്ല ….നമ്മുടെ സങ്കടങ്ങൾ നമ്മളറിഞ്ഞാ പോരേ… നാട്ട്കാർക്ക് മുൻപിൽ നല്ല ഭാര്യാ ഭർത്താക്കന്മാരെന്ന സർട്ടിഫിക്കറ്റ് … കടലാസിലെങ്കിലും ഇരിക്കട്ടെ …..കൂടെ കിടക്കുന്നോനല്ലെ രാപനി അറിയൂ …..

അങ്ങിനെ എന്റെ മൗനം കൊണ്ട് കിട്ടിയ … …. നല്ല സർട്ടിഫിക്കറ്റ് … രണ്ടു കൈകൾ തമ്മിലടിച്ചാലെ ഒച്ചയുണ്ടാകൂ …. ഒരു കൈ കൊണ്ട് മാത്രമുള്ള ഈ അടി…. സ്വന്തം വീട്ടിൽ തന്നെ ഒതുങ്ങി……

കെട്ടിച്ച്‌വിട്ടാൽ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് വിചാരിക്കുന്ന സ്വന്തം കുടുംബത്തിലേക്ക് ….. അതിഥിയായല്ലാതെ …. വീട്ടുകാരിയായി എങ്ങിനെ കയറി ചെല്ലും …..പറ്റില്ലാ….. തന്നെ ക്കൊണ്ടതിന് പറ്റില്ലാ അതിലും ഭേദം ….. എല്ലാം കണ്ടിട്ടും കാണാതെ …. കേട്ടിട്ടും …. കേൾക്കാതെ …… കിട്ടുന്നത് കൈ നീട്ടി വാങ്ങി ഇവിടെ ഇങ്ങിനെ കഴിയുന്നത് തന്നെ …….. സ്വന്തമായി ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ മക്കളെം കൂട്ടി ….. വല്ല വാടക വീട്ടിലും താമസിക്കായിരുന്നു …. ഇനിയിപ്പോ അതും പറ്റില്ല ….. പഠനം പൂർത്തിയാകും മുൻപെ ഒരുത്തന്റെ കൈകളിലേക്ക് പന്താടാൻ ഇട്ട് കൊടുത്തില്ലേ …. തന്നെ ….. … പയ്യെ പയ്യെ കിടപ്പ് പോലും രണ്ടു റൂമിലേക്കായപ്പോൾ ….. രണ്ട് പേരും രണ്ട് സ്വതന്ത്ര വ്യക്തിക്കൾ …

രാവുകളും പകലുകളും …. ഇങ്ങനെ വന്നും പോയും കൊണ്ടേയിരുന്നു….

പക്ഷെ ഇന്നെന്റെ കെട്ട്യോന്റെ കൈക്കുള്ളിൽ കിടന്ന് ഞാൻ ശ്വാസം മുട്ടുമ്പോൾ അറിയാതെ ചോദിച്ചു ….പോയി ഇങ്ങേർക്കിതെന്ത് പറ്റി ….?

പിന്നീടാണ് പലതും എന്റെ ചെവിയിലെത്തിയത് … കെട്യോൻ ജോലി ചെയ്യുന്ന സ്ഥലത്ത് രണ്ട് ദിവസം മുൻപൊരു ആത്മഹത്യാശ്രമം നടന്നു …..

ഒരു പട്ടാളക്കാരന്റെ ഭാര്യ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു …. നാട്ടുകാർ കണ്ടത് കൊണ്ട് അവളെ രക്ഷിച്ചു …. … കുടുംബ പ്രശ്നാ….

അവൻ ഏതോ ഒരു പെണ്ണ്മായി ബന്ധം ഉണ്ട് പോലും …. അവൾ അവൾടാങ്ങളെയെക്കൊണ്ട് … ഫോൺ ചോർത്തി …… എല്ലാം റെക്കോർഡ് ചെയ്ത് …. ബന്ധുക്കൾക്കൊക്കെ അയച്ച് കൊടുത്ത്….. അവൾ അമ്പലങ്ങളായ അമ്പലത്തിലൊക്കെ രാവിലെ തന്നെ ചെന്ന് പ്രാർത്ഥിച്ചു മരിക്കാനുള്ള തയ്യാറെടുപ്പിൽ തന്നെ ….. വീട്ടിൽ കേറുമ്പോൾ ഭർത്താവിന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു …… എടുത്തതവളാ …. മറുതലക്കല് നമ്മുടെ കാമുകിയായിരുന്നു …..

“നിങ്ങൾക്കുള്ള പണി ഞാൻ വച്ചിട്ടുണ്ടെടീ ഇനി എന്റെ മരണത്തിന് കൂടി നീ ഉത്തരവാദിയായിക്കോ… എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ പട്ടാളക്കാരൻ ഫോൺ പിടിച്ച് വാങ്ങി ഭാര്യയെ തെറിയും പറഞ്ഞ് ….. മൂന്നാലടിയും കൊടുത്ത് ……. അപ്പൊ തന്നെ അവൾ പോയി പുഴയിൽ ചാടി ……” ….നാട്ട്കാർ ചേർന്ന് രക്ഷിച്ചു …. പട്ടാളക്കാരന്റെ മാനവും പോയി കേസുമായി …… ഇനി ഇതൊക്കെ കേട്ട് ഞാനും ആ വഴിക്കെങ്ങാൻ ചിന്തിക്കുമോ എന്ന് കരുതിയാണോ എന്തോ …. അങ്ങേർക്കെന്നോടി പ്പം വല്യ … സ്നേഹാ …. രാത്രി ഫോണിൽ കളിയില്ലാ… കോൾ ഇല്ലാ …. നേരത്തെ ഭക്ഷണം കഴിച്ച് എന്റെ കൂടെ വന്ന് കിടക്കും…..

ഏതായാലും സംഗതി

ശുഭം …..

രചന : – Ros Ram.

Leave a Reply

Your email address will not be published. Required fields are marked *