Categories
Uncategorized

നേരം ഇരുട്ടായി ഇവളെവിടെ പോയി കിടക്കുകയ….

രചന: സ്വരാജ് രാജ് എസ്സ്

ദേവൂ …..,,,,,, “എവിടെ പോയി കിടക്കുകയ ഈ കുരുത്തം കെട്ട പെണ്ണ് കടയിൽ പോയിട്ടു മൂന്ന് മണിക്കൂർ ആയി ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കാം” ഭവാനി പിറുപിറുത്തു

രാജീവിന്റെയും അമലയുടെയും മകളാണ് ദേവു എന്ന ദേവിക ദേവുവിനു ഒരു വയസുള്ളപ്പോൾ മരിച്ചു പോയതാണ് അമല അമലയുടെ മരണശേഷം ദേവുവിനു താൻ മാത്രം മതി എന്ന തീരുമാനം വീട്ടുകാരുടെ എതിർപ്പു കൊണ്ട് രാജീവിനു മാറ്റേണ്ടി വന്നു അങ്ങനെ വിവാഹം കഴിച്ചതാണ് ഭവാനിയെ ആദ്യ 2 വർഷം കുഴപ്പങ്ങളില്ലാതെ മൂന്ന് പേരും സന്തോഷത്തോടെ ജീവിച്ചു എന്നാൽ ഭവാനിക്ക് ഇരട്ടക്കുട്ടികൾ ജനിച്ചതൊടെ അവളുടെ സ്വഭാവം മാറുകയും തൊട്ടതിനും പിടിച്ചതിനൊമൊക്കെ ദേവുവിനെ കുറ്റം പറയുകയും ദ്രോഹിക്കാനും തുടങ്ങി പക്ഷേ രാജീവ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല രാജീവ് ഉള്ള സമയത്ത് ദേവുവിനോട് സ്നേഹം അഭിനയിക്കുകയും ഇല്ലാത്ത സമയത്ത് കഠിന ജോലിയെടുപ്പിക്കുകയും ചെയ്യും

“അമ്മേ ഇതാ അരി” ദേവു ഓടിക്കിതച്ചെതിക്കൊണ്ട് പറഞ്ഞു

എവിടെ പോയി കിടക്കുവായിരുന്നു അസത്തേ ഭവാനി ദേവുവിനെ അടിക്കാൻ കൈയൊങ്ങി

“അമ്മേ ദേവുയേച്ചിയെ അടിക്കരുത് ചേച്ചിയൊരു പാവമാ” ഇരട്ടകളായ ഗാഥയും വിദ്യയും ഒന്നിച്ചു പറഞ്ഞു

പാവമല്ല പിശാചാ പിശാച് മനുഷ്യനെ മനസമാധനത്തൊടെ ജീവിക്കാൻ സമ്മതിക്കാത്തവൾ ഭവാനി ദേഷ്യത്തോടെ പറഞ്ഞു.

ഭവാനി പറഞ്ഞതു കേട്ട് ദേവു കരഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് ഓടി പോയി

ഈ അമ്മയ്ക്ക് എന്ത് മാറ്റമാ ഉണ്ടായത് പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു. എന്ത് തെറ്റാ ഞാൻ ചെയ്തത് എന്നൊക്കെ ആലോചിച്ചു അവൾ മയക്കത്തിലേക്ക് വഴുതി വീണു.

” ആ പാവ എന്റെ താ” അല്ല എന്റെതാ ബഹളം കേട്ടുകൊണ്ടാണ് ദേവു ഉണർന്നത് നോക്കുമ്പോൾ ഉണ്ട് ഗാഥയും വിദ്യയും ഒരു പാവ പിടിച്ചു വലിച്ചു അടിയുണ്ടാക്കന്നു

ദേവു ഓടിയെത്തുമ്പോളെക്കും പാവയിലെ പിടി വിട്ട് വിദ്യ താഴെക്ക് തെറിച്ചു വീണു നെറ്റി പൊട്ടി ചോരയെലിക്കുന്നു

കുട്ടികളുടെ കരച്ചിൽ കേട്ട് ഭവാനി ഓടിയെത്തിനോക്കുമ്പോളുണ്ട് വിദ്യയുടെ നെറ്റിയിൽ നിന്നും ചോര ഒലിക്കുന്നു ഭവാനി പെട്ടന്നു തന്നെ മുറി വിൽ മരുന്നുവെച്ചു കെട്ടി എന്നിട്ടു ദേവുവിനു നേരെ തിരിഞ്ഞു എന്റെ മക്കളെ കൊല്ലാൻ നോക്കുന്നോ എന്നും പറഞ്ഞു മുറ്റത്തു കിടന്ന വിറകെടുത്ത് ദേവുവിനെ പൊരിയെ തല്ലി

ദേവുവേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല ഗാഥയും വിദ്യയും ഒന്നിച്ചു പറഞ്ഞെങ്കിലും ഭവാനി അടി നിർത്തിയില്ല അടി കൊണ്ട ദേവു എങ്ങൊട്ടില്ലന്നാലെ ഓടി

വൈകുന്നേരം രാജീവ് വരുമ്പോൾ കണ്ടത് വീടിന്റെ പടിക്കൽ ഇരുന്നു കരയുന്ന ഗാഥയെയും വിദ്യയെയുമാണ് വിദ്യയുടെ നെറ്റിയിലെ കെട്ട് കണ്ട് രാജീവ് അവരൊട് കാര്യം തിരക്കി അവർ ഉണ്ടായതെല്ലാം പറഞ്ഞു എല്ലാം കേട്ട് രാജീവ് കോപം കൊണ്ട് ജ്വലിച്ചു എന്നിട്ട് ചോദിച്ചു “അമ്മയെവിടെ പോയി ” അമ്മ ദേവുയേച്ചിയെയും നോക്കി പോയ്ക്കാ ഗാഥ വിക്കിക്കൊണ്ട് പറഞ്ഞു

ദേവു അവളെവിടെ പോയ് രാജീവ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു

നേരത്തെ ഓടി പോയ ദേവുയേച്ചി ഇതുവരെ തിരിച്ചെത്തിയില്ല

ഞെട്ടിപ്പോയ് രാജീവ് എന്റീശ്വരാ.. എന്റെ ദേവു മോള് രാജീവ് നെഞ്ചിൽ കൈവെച്ച് തിരിഞ്ഞു നടന്നു

അപ്പോളാണ് ഭവാനി പടികയറി വരുന്നത് രാജീവിനെ കണ്ട് ഭവാനി ഭയന്നു വിറച്ചു

” എവിടെ എന്റെ മോള് “രാജീവ് ദേഷ്യത്തോടെ ഭവാനിയുടെ നേരെക്കുതിച്ചു രാജീവേട്ട ഞാൻ എല്ലായിടത്തു നോക്കി അവളെ കണ്ടില്ല ഭവാനി കരഞ്ഞു കൊണ്ട് പറഞ്ഞു “കൊന്നു അല്ലേ എന്റെ മോളെ കൊന്നു അല്ലേ രാജീവ് ഭവാനിയുടെ മുടിയിൽ കുത്തി പിടിച്ചു ചോദിച്ചു ഇത് കണ്ട് ഗാഥയും വിദ്യയും കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു

നിനയ്ക്കും കുഞ്ഞുങ്ങൾക്കും എന്തെങ്കിലും കുറവു വരുത്തിയോ നീ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നു അല്ലേ ഇറങ്ങിക്കൊള്ളണം ഇവിടുന്ന് ഈ നിമിഷം “രാജീവേട്ടാ ഞാൻ ” ഭവാനി എന്തെങ്കിലും പറയും മുമ്പേരാജീവ് ഭവാനിയെ പിടിച്ചു തള്ളി

എന്റെ ദേവു മോളെ എന്നും വിളിച്ചു ഭ്രാന്തനെ പോലെ റോഡിലേക്കോടിയ രാജീവ് റോഡിലെത്തും മുമ്പേ നെഞ്ചിൽ കൈ വെച്ച് താഴെ വീണു ഭവാനി ഓടി അരികിലെത്തും മുമ്പേ ആ പിതാവിന്റെ അവസാന ശ്വസവും നിലച്ചിരുന്നു

– …………………….. — ……………………………………..

22 വർഷങ്ങൾക്കു ശേഷം

“നേരം ഇരുട്ടായി ഇവളെവിടെ പോയി കിടക്കുകയ അവളൊട് ഞാൻ പറഞ്ഞതാ കോളേജ് വിട്ടാൽ എവിടെയും നിൽക്കാതെ വേഗം വരാൻ ” ഭവാനി ആരോടില്ലന്നാലെ പറഞ്ഞു

വിദ്യ ഇതുവരെ എത്തിയില്ലേ അമ്മേ അകത്തുനിന്ന് ഗാഥ വിളിച്ചു ചോദിച്ചു

ഇല്ല മോളെ ഞാൻ ടൗൺ വരെ ഒന്നു നോക്കിയിട്ടു വരാം ഭവാനി പറഞ്ഞു

എന്നാ ഞാനും വരാം അമ്മേ ആ അരുണെങ്ങാനും ഗാഥ മുഴുപ്പിച്ചില്ല.

ഈശ്വരാ.. ഭവാനി നെഞ്ചത്തു കൈവച്ചു അവൻ മാത്രമല്ല അവന്റെ അച്ഛൻ ശേഖരനും കുഴപ്പക്കാരനാ രാജീവേട്ടൻ മരിച്ച ശേഷം ശേഖരൻ പല പ്രാവിശ്യം തന്നെ ശല്യപ്പെടുത്തിയതോർത്തു ഇപ്പൊ അവന്റെ മകൻ തന്റെ മക്കളുടെ നേരെയായി ഇന്നലെ ടൗണിൽ വച്ച് ഗാഥയെ കയറിപ്പിടിച്ചതാ ദിവാകരനുള്ളത് കൊണ്ട് രക്ഷപ്പെട്ടു

ദിവാകരൻ ആരാണയാൾ ഭവാനിക്ക് ഇതുവരെ മനസിലായില്ല 10 വർഷമായി അയാൾ ടൗണിൽ പലചരക്ക് കട തുടങ്ങിയിട്ടു അന്നു മുതൽ തങ്ങളെ അയാൾ സഹായിച്ചു തുടങ്ങിയെങ്കിലും ഇതുവരെ ഒന്നും സംസാരിച്ചിരുന്നില്ല പിന്നെ എങ്ങനെ അയാൾ ആരെന്നു മനസിലാക്കു പണമായും സാധനമായും അയാൾ തന്നതിനു കണക്കില്ല

“അമ്മേ പോകാം” ഗാഥയുടെ വിളി ഭവാനിയെ ഓർമ്മയിൽ നിന്നും ഉണർത്തി

ഇരുവരും നടന്നു റോഡിലെത്തി

“ദേ അമ്മേ വിദ്യ”

ഭവാനി നോക്കുമ്പോൾ വിദ്യ നടന്നു വരുന്നു പുറകിലാരോ ഉണ്ട് സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസിലായി

“ദിവാകരൻ ”

അവർ നടന്നു അരികിലെത്തി

“എന്താ മോളെ വൈകിയത് ” ഭവാനി വിദ്യയോട് ചോദിച്ചു

കോളെജ് വിട്ട് വരുന്ന വഴിയിൽ ആ അരുണു കൂട്ടുകാരും കൂടി ശല്യപ്പെടുത്തി ഭാഗ്യത്തിനു ദിവകരനങ്കിൾ അവിടെ എത്തിയതു കൊണ്ട് രക്ഷപ്പെട്ടു

ഭവാനി ഒരു നിമിഷം മിണ്ടാതിരുന്നു എന്നിട്ടു ദിവാകരനോടായി നിറകണ്ണുകളോടെ പറഞ്ഞു “ഇനിയെങ്കിലും പറഞ്ഞു കൂടെ ആരാണു നിങ്ങൾ എന്തിനാണു ഞങ്ങളെ ഇങ്ങനെ സഹായിക്കുന്നത് ”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദിവാകരൻ പറഞ്ഞു “എന്റെ മകൾ പറഞ്ഞിട്ടാണ് അവൾക്ക് വേണ്ടിയാണ്”

“മകളൊ” മൂന്ന് പേരും ഒന്നമ്പരന്നു

ആ നിമിഷം പോലീസ് അകമ്പടിയൊടെ ഒരു കാർ അവിടെ എത്തി കാറിന്റെ താഴെ ചുവപ്പ് ബോർഡിലെഴുതിയത് കണ്ട് അവർ വീണ്ടും അമ്പരന്നു

“ജില്ല കളക്ടർ ”

അതിൽ നിന്നും ഇറങ്ങിയ പെൺ കുട്ടിയെ കണ്ട് ഭവാനിയുടെ ചുണ്ടുകൾ മന്ത്രിച്ചു

“ദേ … ദേവു ”

ദേവുവിനെ കണ്ട വിദ്യയും ഗാഥയും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു

ദേവുയേച്ചി അച്ഛൻ – ….. ഗാഥ പറഞ്ഞത് പൂർത്തിയാക്കാൻ ദേവു സമ്മതിച്ചില്ല

എല്ലാം ഞാൻ അറിഞ്ഞു ദേവു പറഞ്ഞത് കേട്ട് ഭവാനി ഞെട്ടി

ദേവുവിന്റെ ഓർമ്മകൾ 22 വർഷം പുറകോട്ട് സഞ്ചരിച്ച്

അന്ന് അടിയേറ്റ് ഓടിയ ദിവസം ടൗണിലെ കടയുടെ പിറകിൽ കഴിഞ്ഞു കൂട്ടി പിറ്റെ ദിവസം വീട്ടിലേക്ക് വന്നിരുന്നു റോഡിൽ നിന്നും വീട്ടിലെ ആൾക്കുട്ടവും അച്ഛനെ ചിതയിലെടുപ്പിക്കുന്നതും കണ്ട് ഹൃദയം തകർന്നു പോയ് അച്ഛനില്ലാത്ത വീട്ടിൽ വരാൻ പിന്നെ ഭയമായിരുന്നു എങ്ങൊട്ടെക്കില്ലന്നാലെ അലഞ്ഞു നടന്ന എന്നെ ദിവകരനങ്കിൾ എടുത്തു വളർത്തുകയായിരുന്നു പിന്നീട് എനിക്ക് എല്ലാം ദിവാകരനങ്കിൾ ആയിരുന്നു എന്നെ പഠിപ്പിച്ചതു എന്നെ ഈ നിലയിലെത്തിച്ചതും അങ്കിളിയിരുന്നു പഠിത്തതിനിടയിലും അച്ഛനു കൊടുത്ത വാക്ക് പാലിക്കാനും ഞാൻ ശ്രമിച്ചു

” അച്ഛൻ എന്താണ് നിന്നൊട് പറഞ്ഞത് ” വിറയലോടെ ഭവാനി ചോദിച്ചു

ഭവാനിയെ ഒന്നു നോക്കിയിട്ടു ദേവു തുടർന്നു അന്നു അച്ഛൻ പറഞ്ഞതോർത്തു

“മോളെ അച്ഛൻ ഇനി അധിക നാൾ ജീവിച്ചിരിപ്പുണ്ടാകില്ല ഒരു അറ്റാക് വന്നു കഴിഞ്ഞതാണ് കുട്ടിയായ നിന്നൊട് ഇത് പറയാൻ കാരണം ഇത് ഭവാനി അറിഞ്ഞാൽ അവൾ തകർന്നു പോകും മോള് വേണം ഗാഥയെയും വിദ്യയെയും നോക്കാൻ ”

ദേവു കണ്ണിരോടെ പറഞ്ഞു

അതു കൊണ്ട് മോള് പറഞ്ഞിട്ട് ഞാൻ ഇവിടെ കച്ചവടം തുടങ്ങി ദിവാകരൻ പറഞ്ഞത് കേട്ട് ഭവാനി പൊട്ടിക്കരഞ്ഞു

ഇനി നിങ്ങളെ ആരും ശല്യം ചെയ്യില്ല ദേവു ഗാഥയൊടുo വിദ്യയൊടുമായി പറഞ്ഞു

ഇത്രയും പറഞ്ഞു ദേവു നടന്നു ഒപ്പം ദിവാകരനും

മോളെ മോള് പോകുകയാണൊ ആ ചോദ്യം കേട്ട് ദേവു നിന്നു എന്നട്ട് ഭവാനിയൊട് പറഞ്ഞു

അമ്മ ഞാൻ എവിടെ പോകാനാണ് ഈ വീട് തന്നെയാണ് ജില്ല കളക്ടറുടെ വീട് പക്ഷേ എനിക്ക് ഇപ്പൊ പോയെ പറ്റു

ദേവു നടന്നകന്നു

ദേവു പോകുമ്പോൾ വിദ്യ അമ്മയൊട് ചോദിച്ചു ” പിശാചിലും ഒരു നല്ല ഹൃദയമുണ്ട് അല്ലേ അമ്മേ ”

ആ അമ്മ ഒരു നിമിഷം തല താഴ്തി എന്നിട്ടു ദേവു വിന്റെ നേരെ കണ്ണീരൊടെ കൈ കൂപ്പി കൊണ്ട് പറഞ്ഞു

” മകളെ മാപ്പ് ”

രചന: സ്വരാജ് രാജ് എസ്സ്

Leave a Reply

Your email address will not be published. Required fields are marked *