രചന: സേതുലക്ഷ്മി ജയപ്രകാശ്
ഹൈദരാബാദ് പോലീസ് അക്കാദമിയുടെ രണ്ടാം നിലയിലെ വിശാലമായ നീണ്ട ഇടനാഴി. അക്കാദമിയുടെ കനത്ത വലിയ മതിൽക്കെട്ടിന് പുറത്ത് അപാരമായ തിരക്കിൽ പുറംലോകം. വിശാലമായ പ്രവേശന കവാടത്തിലേക്ക് ദുർഗ വാഹിനി വീണ്ടും ഒന്നുകൂടി നോക്കി. ഇല്ല അദ്ദേഹം ഇതുവരെ വന്നിട്ടില്ല. 12 മാസം കൂടെ ഉണ്ടായിരുന് സുഹൃത്തുക്കൾ പെട്ടിയും ബാഗും ഒക്കെയായി പോകാൻ ഇറങ്ങുന്നു. ഇവിടെ വരുന്നതുവരെ എല്ലാവരും ട്രെയിനികൾ. ഇപ്പോൾ പേരിന്റെ വാലത്ത് ഒരു തിളങ്ങുന്ന പദവി കൂടിയുണ്ട്. ഐ പി എസ്. നാട്ടിൽ നിന്നും ആരും വന്നില്ലേ നീ ഞങ്ങളുടെ കൂടെ വരുന്നോ എന്താ വരാത്തത് തുടങ്ങി നൂറു ചോദ്യങ്ങൾ. നിങ്ങൾ പൊയ്ക്കോളൂ അവൾ പറഞ്ഞു..അദ്ദേഹത്തെ കാത്തു നിൽക്കുകയാണ് അദ്ദേഹം വരട്ടെ അവൾ പുഞ്ചിരിയോടെ മറുപടി നൽകി.
നീ ഇവിടെ നിന്നോളൂ. മൂന്ന് വർഷം ആയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്യാത്ത ആളാണ് ഇന്ന് വരാൻ പോകുന്നത് ഇതൊക്കെ നിന്റെ മണ്ടത്തരം മാത്രമാണ്. സുഹൃത്തുക്കൾ ദുർഗയെ സഹതാപത്തോടെ നോക്കിയിട്ട് നടന്നുപോയി. ഇല്ല അദ്ദേഹം വരിക തന്നെ ചെയ്യും എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പോലെ ഇത്രയും നല്ല വ്യക്തിത്വം ഉള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഈ ഐപിഎസ് പദവി പേരിനു പിന്നിൽ ചേർക്കാൻ ഇന്ന് താൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ചെന്നൈയിലെ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ ബോധമറ്റു വീണ താനെന്നൊരു യുവതി ഉണ്ടായിരുന്നു. ആത്മാർത്ഥമായി സ്നേഹിച്ചു വിശ്വസിച്ച വൻ അവസാനം ആ റെയിൽവേ സ്റ്റേഷനിൽ വാച്ച് സ്വീകരിക്കാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിൽ കുഴഞ്ഞ എങ്ങോട്ടെന്നില്ലാതെ വീണു. രണ്ടു കരങ്ങൾ താ ങ്ങിയത് മാത്രം ഓർമ്മയുണ്ട്. കണ്ണുകൾ തുറക്കുമ്പോൾ മരുന്നിന്റെ മണംഉള്ള ഏതോ ആശുപത്രി കിടക്കയിൽ. ബെഡിന് അരികിലായി ചേർത്തിട്ട് കസേരയിൽ പോലീസ് യൂണിഫോം അണിഞ്ഞ അസാധ്യ ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ഓഫീസർ. സൂര്യന് ആവാഹിച്ചത് പോലെയുള്ള തീവ്രമായ ആ കണ്ണുകളിലെക്കാണ് എന്റെ നോട്ടം ചെന്നു ഉടക്കിയത്.
ആ എഴുന്നേറ്റോ… ആയാൾ ചിരിച്ചു. അദ്ദേഹം പുഞ്ചിരിച്ചു. ദുർഗാവാഹിനി പരിഭ്രാമത്തോടെ ചുറ്റും നോക്കി.
പേടിക്കണ്ട… താൻ റായിൽവെ സ്റ്റേഷനിൽ തല ചുറ്റി വീണതാ… ഞാനാണ് ഇവിടെ എത്തിച്ചത്. ബി പീ ലോ ആണ്. ഇപ്പോൾ ഓക്കേ അല്ലേ.. ആ ഓഫീസർ ചോദിച്ചു.
അതെ… അവൾ പറഞ്ഞു.
താൻ എന്തിനാ ഇവിടെ വന്നത്… കൂടെ ആരുമില്ലേ..?
അത്.. ഇവിടെ ആണ് എനിക്ക് ജോലി.
തന്നോട് വഴക്കിട്ടു പോയ ആ പയ്യൻ ആരായിരുന്നു… പൊടുന്നനെ ആയിരുന്നു അയാളുടെ ചോദ്യം. ദുർഗ ഞെട്ടിപ്പോയി.
അവൾ മുഖം കുനിച്ചു.
ഞാൻ കണ്ടിരുന്നു.. ഇയാൾ റെയിൽവേ സ്റ്റേഷനിൽ വന്നിരിക്കുന്നതും, അവൻ വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു വരുന്നതും, എന്തോ സംസാരിക്കുന്നതും താൻ തല ചുറ്റി വീണതും എല്ലാം… ആരായിരുന്നു അത്.
അത്… അവളൊന്നും മിണ്ടിയില്ല… പിന്നെ പറഞ്ഞു… ഞാൻ മൂന്ന് വർഷമായി സ്നേഹിച്ച ആളാണ്..
പിന്നെന്തു പറ്റി..?
അവന്റെ വീട്ടുകാർക്ക് ഈ റിലേഷൻ താല്പര്യം ഇല്ല.. പക്ഷെ അവനെന്നെ സ്വീകരിക്കും എന്ന് വച്ചു വീട്ടുകാരോട് പോലും വഴക്കിട്ടു ഞാൻ ഇറങ്ങി പോന്നതാ..
അത് ശെരി… ഇനിയിപ്പോൾ വീട്ടിലേക്കു തിരിച്ചു പോകാമല്ലോ.
ഇല്ല… അവളുടെ കണ്ണുകൾ നിറഞ്ഞു. അവിടെന്റെ രണ്ടാനമ്മ ഉണ്ട്.. എന്റമ്മ നേരത്തെ മരിച്ചു പോയതാ.. അവർ പറയുന്നതാ അച്ഛനും സ്വീകര്യം. അവരുടെ ബന്ധത്തിലുള്ള ഒരാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണ് പ്ലാൻ.. അയാൾ ആണെങ്കിൽ ഒരു തെമ്മാടി.
നിനക്കിവിടെ ജോലി ഉണ്ടെന്നല്ലേ പറഞ്ഞത്..
അതെ.. ഇവിടെ അടുത്തൊരു കമ്പനിയിൽ ആണ്.
അങ്ങനെ എങ്കിൽ നീ നാട്ടിൽ പോകണ്ട.. ഇവിടെ നില്ക്കു.. ദേ ഇതെന്റെ വിസിറ്റിങ് കാർഡ് ആണ്. കയ്യിൽ വച്ചോ.. എന്താവശ്യം ഉണ്ടെന്കിലും വിളിക്കു.
ശെരി..
ആ കാഴ്ച അങ്ങനെ കഴിഞ്ഞു. താൻ ഹോസ്പിറ്റലിൽ നിന്നും താമസിക്കുന്ന സ്ഥലത്തേക്ക് പോയി. വിസിറ്റിങ് കാർഡ് റൂമിൽ എവിടെയോ വച്ചു. പിന്നത് മറന്നു..
——————————
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു…ഒരു ദിവസം കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് റൂംമേറ്റ് വാസന്തി ടിവിയിൽ ന്യൂസ് കാണുന്നത് കണ്ടത്…അലക്ഷ്യമായി അങ്ങോട്ടേക്ക് നോക്കി ടിവിയിൽ അദ്ദേഹത്തിന്റെ മുഖം.!!
ഏതോ ഫാക്ടറിയിലെ ക്രമക്കേടുകൾ കണ്ടെത്തി അത് പത്രക്കാർക്ക് മുന്നിൽ വിശദീകരിക്കുകയാണ്. ഇത് ആരാണ് വാസന്തി.. ദുർഗ അവളോട് ചോദിച്ചു. കൊള്ളാം നിനക്കറിയില്ലേ ഇതാണ് ചെന്നൈയിലെ പുതിയ അസിസ്റ്റന്റ് കമ്മീഷണർ ആന്റണി മാത്യൂസ്. പുലിയാണ് കേട്ടോ നിന്നെപ്പോലെ മലയാളിയാണ് അദ്ദേഹവും അവൾ പറഞ്ഞു. ദുർഗ വാഹിനി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഈശ്വരാ ഇവിടത്തെ അസിസ്റ്റന്റ് കമ്മീഷണർ അദ്ദേഹം.!!!
ഞെട്ടിപോയി… പിന്നെ ഓർത്തു..അതിൽ അത്ഭുതമൊന്നുമില്ല എനിക്ക് കാക്കി യൂണിഫോമിട്ട എല്ലാവരും പോലീസുകാർ ആണെന്നേ ഉള്ളായിരുന്നു. ഇവരിൽ എസ് ഐ ആരാണ് സി ഐ ആരാണ് കമ്മീഷണർ ആരാണ് എന്നൊന്നും അറിയാനുള്ള വകതിരിവ് അന്ന് ഇല്ലായിരുന്നു. അവരുടെ യൂണിഫോമിലെ നക്ഷത്രങ്ങൾ വെച്ച് അവരുടെ റാങ്ക് അളക്കാനുള്ള ബുദ്ധി ഒന്നും അപ്പോൾ ഇല്ല. അന്ന് രാത്രി കിടന്നപ്പോൾ ഉറക്കം വന്നില്ല. പാതിരാത്രിയിൽ എപ്പോഴോ ആ വിസിറ്റിംഗ് കാർഡ് വെച്ച് സ്ഥലം നോക്കി. അവിടെ അങ്ങനെയൊരു സാധനം ഇല്ല. ഉറങ്ങിക്കിടന്ന വാസന്തിയെ വിളിച്ചുണർത്തി ചോദിച്ചപ്പോൾ ആ തമിഴത്തി പെണ്ണിന്റെ വായിൽ നിന്ന് നല്ല അസ്സല് തെറി കേട്ടു. ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു. ഒരു ഒഴിവു ദിവസം അടുത്തുള്ള കോവിൽ ആയ വരദരാജ പെരുമാൾ കോവിലിൽ രാവിലെ തൊഴാൻ പോയി. പ്രാർത്ഥിച്ച തിനുശേഷം ചുവർ ചിത്രങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഇടനാഴിയിൽ അങ്ങനെ വെറുതെ ഇരുന്നപ്പോഴാണ് അരുകിൽ ഒരു ആളനക്കം ഉണ്ടായത്. ദുർഗ ഞെട്ടി തിരിഞ്ഞു നോക്കി അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. തൊട്ടു പിന്നിൽ ഒരു പുഞ്ചിരിയോടെ അദ്ദേഹം. നീ എന്താ പ്രണയ പരാജയത്തിൽ പെട്ട വിഷമിച്ചു വീണ്ടും ഒറ്റയ്ക്ക് ഇരിക്കാൻ തുടങ്ങിയോ….??അദ്ദേഹം സൗമ്യതയോടെ തിരക്കി. ഹേയ് അല്ല ഞാൻ തൊഴാൻ വന്നതാണ്. സാർ എന്താണ് ഇവിടെ..? എന്റെ പേര് സാറേ എന്നല്ല ആന്റണി എന്നാണ് അങ്ങനെ വിളിച്ചാൽ മതി. പിന്നെ ഇവിടെ വന്നത്….. നീ നിലാവത്തു അഴിച്ചുവിട്ട കോഴിയെ പോലെ ഇതിലെ കറങ്ങി നടക്കുന്നത് കണ്ടിട്ട് വന്നതാണ്. ഇന്ന് ബോധം കെട്ടു വീഴാൻ വല്ല പരിപാടിയും ഉണ്ടോ. ഇല്ല….ഞാൻ വിനയത്തോടെ മറുപടി നൽകി. എങ്കിൽ പൊയ്ക്കോളൂ കുഴപ്പമില്ല…അദ്ദേഹം ചിരിച്ചു.
ആ കണ്ടുമുട്ടൽ ഒരു നിമിത്തമായിരുന്നു….പിന്നെ പലപ്പോഴും പലയിടങ്ങളിലും വച്ച് അതുപോലെ കണ്ടുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. പിന്നെ ക്രമേണ ഫോൺവിളികളും ആരംഭിച്ചു. അദ്ദേഹം ഒരു പൈങ്കിളി ഒന്നും ആയിരുന്നില്ല ഒന്നോരണ്ടോ വാക്കിൽ സംസാരം മാത്രം എങ്കിലും അതിലൊക്കെ നിറഞ്ഞുതുളുമ്പിയ ഒരു സ്നേഹം ഉണ്ടായിരുന്നു. സ്നേഹിച്ചവനെ സ്വന്തമാക്കാൻ വീട്ടുകാരോടും യുദ്ധംചെയ്തു വീട്ടുകാർ പോലും ഉപേക്ഷിച്ച് ദുർഗയോട് അദ്ദേഹത്തിന് വളരെ കരുതൽ ആയിരുന്നു. ഒരു ദിവസം കാണാൻ വന്ന അദ്ദേഹം പറഞ്ഞ ഒരു കാര്യം അവളെ ഞെട്ടിച്ചു. അദ്ദേഹത്തിന് ഡൽഹിയിലേക്ക് ട്രാൻസ്ഫറായി അതും അവിടുത്തെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ടീമിൽ. അന്ന് തന്നോട് ഒരു കാര്യം പറഞ്ഞു. ഞാൻ അങ്ങോട്ടേക്ക് പോവുകയാണ് പക്ഷേ നിന്നെ വലിയൊരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ട് പോകു. മറ്റൊന്നുമല്ല നീ ആ ചതിയനെന്ന് സ്നേഹിച്ച അതിന്റെ പേരിൽ വീട്ടുകാരോട് പോലും പിണങ്ങിയാണ് ഇവിടെ നിൽക്കുന്നത് അവൻ നിന്നെ ഇട്ടിട്ടു പോയി അതൊന്നും നീ കാര്യമാക്കണ്ട. നിന്നെ വെറുത്ത അവരൊക്കെ കൈ എടുത്തു കുമ്പിടുന്നു ഒരു കാലം ഞാൻ ഉണ്ടാകും . തനിക്കൊന്നും മനസ്സിലായില്ല..മിഴിച്ചു നോക്കി അങ്ങനെ നിന്നു. ചെന്നൈയിലെ ഏറ്റവും വലിയ സിവിൽ സർവീസ് അക്കാദമിയുടെ മുൻപിൽ വണ്ടി ചെന്ന് നിൽക്കുന്നത് വരെ തനിക്കു ഒന്നും അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലാക്കിയത് അദ്ദേഹം തന്നെ അവിടെ പഠിപ്പിക്കാൻ ചേർ തിരിക്കുകയാണ്. പറ്റില്ല എന്ന് പറയാൻ മടിച്ചു പഠനാവശ്യത്തിന് ഉള്ള എല്ലാം ഇൻസ്ട്രുമെൻസ് കൈയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു….നന്നായിട്ട് പഠിക്കണം പിന്നീട് പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിപോയി
ഇനി ഉള്ള രണ്ടുവർഷം നിനക്ക് പഠിക്കാൻ മാത്രം ഉള്ളതാണ്. ഈ രണ്ടു വർഷക്കാലയളവിൽ ഇടയ്ക്ക് ഞാൻ നിന്നെ വിളിക്കുകയോ കാണാൻ വരികയോ ചെയ്യില്ല. നീ എന്നെ പോലെ ഒരു ഐ പി എസ് ഓഫീസർ ആകുമ്പോൾ അന്ന് നീ എവിടെയാണെങ്കിലും ഞാൻ എത്തും. തുടർന്ന് ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയൂ ഇതിനിടയ്ക്ക് പഠിക്കാതെ വല്ലവനും വായിനോക്കി കറങ്ങി നടന്നാൽ നിന്റെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും കേട്ടോടി പൊട്ടി കാളി എന്നും പറഞ്ഞ് ചേർത്തുപിടിച്ചു നെറ്റിയിൽ ഒരു ചുംബനവും തന്നു പോയതാണ്… അന്ന് തന്നെ അവിടെ ആക്കി വണ്ടിയിൽ കയറി അദ്ദേഹം പോകുമ്പോൾ ആ കലങ്ങിയ കണ്ണുകൾ ഇന്നും മറക്കില്ല.
ദുർഗ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പഠിച്ചു ആരോടും സഹവാസം ഇല്ലാതിരുന്ന അവൾ ലോകത്തെ അറിഞ്ഞു. പന്ത്രണ്ടാം റാങ്കോടെ പരീക്ഷ പാസായി. തുടർന്ന് 12 മാസത്തെ ട്രെയിനിങ്ങിന് ഹൈദരാബാദിലേക്ക് വണ്ടി കയറി. ഇന്ന് ട്രെയിനിങ് കഴിഞ്ഞിരിക്കുകയാണ്. പറഞ്ഞ വാക്ക് വെച്ച് ഇന്ന് അദ്ദേഹം ഇവിടെ എത്തും. അവളുടെ ഓർമ്മകളെ മുറിച്ചുകൊണ്ട് സെൽഫോൺ ശബ്ദിച്ചു ഫോൺ എടുത്തു നോക്കി വാസന്തി ആണ്. എന്താടി….ഞാൻ തിരക്കി…? ആന്റണി മാത്യുസ് വന്നുവോ.. അവളുടെ ആകാംക്ഷ കലർന്ന സ്വരം കേട്ടു. ഇല്ല ഇതുവരെ വന്നിട്ടില്ല…. അയാൾ വരും എന്ന് നിനക്ക് ഇനിയും പ്രതീക്ഷയുണ്ടോ വർഷം 3 ആകുന്നു ഇപ്പോൾ ഇതിനിടയ്ക്ക് ഒന്നു വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല… അദ്ദേഹം വരും. എനിക്ക് വിശ്വാസമാണ് അദ്ദേഹത്തെ. മൂന്ന് വർഷത്തിന് ഇടയ്ക്ക് പത്രം ടിവി സോഷ്യൽമീഡിയ ഇവയിലൂടെ ആണ് ഞാൻ ആന്റണി മാത്യൂസിനെ പറ്റി അറിഞ്ഞുകൊണ്ട് ഇരുന്നത് അദ്ദേഹം ഒരുപാട് തിരക്കിൽ ആണെന്ന് എനിക്ക് അറിയാം ഇന്ന് ഉറപ്പായും അദ്ദേഹം വരും വാസന്തി ശരി.,. ഒരു പ്രതീക്ഷ ഇല്ലാത്ത പോലെ… അവൾ ഫോൺ വച്ചു. ആ സമയം തന്നെയാണ് വിശാലമായ പ്രവേശനകവാടത്തിൽ വാതിൽ കടന്ന് ഒരു ബ്ലാക്ക് എസ് യു വി ബെൻസ് ഉള്ളിലേക്ക് പ്രവേശിച്ചത് ദുർഗ അലക്ഷ്യമായി അങ്ങോട്ടേക്ക് നോക്കി. പാർക്കിംഗ് ഏരിയയിൽ കാർ നിന്നു. അതിന്റെ ബട്ടർഫ്ലൈ ഡോറുകൾ തുറന്നു ബ്രൗൺ ഷൂ അണിഞ്ഞ ഒരു കാൽപാദം മണ്ണിലേക്ക് വന്നു തൊട്ടു. പിന്നാലെ ഉരുക്കിൽ കടഞ്ഞതുപോലെ ഒരാൾ വെളിയിലേക്ക് ഇറങ്ങി. ആന്റണി മാത്യുസ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ഓഫ് പോലീസ് ഡൽഹി.
ഡൽഹി സർവ്വേ നടത്തിയ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഏറ്റവും അപകടകാരിയായ പോലീസ് ഓഫീസർ. ദുർഗ വഹിനിയുടെ ജീവന്റെ ജീവനായ ആന്റണി.
അവളുടെ ശരീരത്തിലെ ഓരോ കോശങ്ങളും ഉണർന്നു ഉടലിൽ ചുടുചോ_ര തിളച്ച ഒഴുകിത്തുടങ്ങി.. കൺമുന്നിൽ നേരെ തൊട്ടുതാഴെ ആന്റണി മാത്യൂസ് അങ്ങനെ നിൽക്കുന്നു അദ്ദേഹം മുകളിലേക്ക് നോക്കിയപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ അവളെ കണ്ടു. ഇരു കൈകളും വിരിച്ചു പിടിച്ചുകൊണ്ട് താഴേക്ക് വാ എന്ന് ആംഗ്യം കാട്ടി. ഒരു കഴുകൻ ചിറകു വിരിച്ചത് പോലെയാണ് അവൾക്കു തോന്നിയത്. അവളുടെ പാദങ്ങൾക്ക് ചിറകുമുളച്ചു പറന്നാണ് താഴെ എത്തിയതും അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചു…
അവളെ ചേർത്തുപിടിച്ചുകൊണ്ട് തിരക്കി സുഖമാണോ ഐപിഎസ്.? എത്ര അടക്കി വെച്ചിട്ടും ദുർഗ കരഞ്ഞു പോയി ഒരു കുഞ്ഞിനെ എന്നോണം ചേർത്ത് പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കരയല്ലേ ഞാൻ വന്നില്ലേ . എന്നാലും എന്നെ കാണാതെ മിണ്ടാതെ മൂന്നുവർഷം ഇരുന്നില്ല നിങ്ങൾ. ആരു പറഞ്ഞു ഞാൻ നിന്നെ കാണുന്നില്ലായിരുന്നു എന്ന്. ഒരു മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞു.. നീ അറിയാതെ തന്നെ പലപ്പോഴും ഞാൻ നിന്നെ കാണാൻ വരുമായിരുന്നു. നീ എന്നെ കണ്ടില്ല എന്നേയുള്ളൂ പക്ഷേ ഞാൻ നിന്നെ കണ്ടു കൊണ്ടേയിരുന്നു. എന്റെ ചങ്കിനകത്തു നീ എപ്പോഴും ഉണ്ടായിരുന്നു. നിന്നെ ഒരു വാശിയുള്ള ആളാകാൻ വേണ്ടിയായിരുന്നു പഠിപ്പിച്ചതും ഇവിടെ വരെ കൊണ്ട് എത്തിച്ചതും. നിന്നെ അവഗണിച്ച വർക്കൊക്കെ ഇന്ന് നിന്റെ മുൻപിൽ വരാൻ ഉള്ള യോഗ്യത ഉണ്ടോ. നിന്നെ വിട്ടു പോയവൻ ഇപ്പോൾ ശരിക്കും തല കുനിച്ചിട്ടുണ്ടാവും.. എന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായി. ഇങ്ങനെ നിന്നാൽ മതിയോ പോകണ്ടേ . ആ ബെൻസ് നിനക്കുള്ള എന്റെ ഗിഫ്റ്റ് . അതു മാത്രം ഉള്ളോ ?
അല്ലേടി നിന്നെ പണ്ട് ചതിച്ചിട്ടു പോയവന്റെ വീടിനു മുൻപിൽ ഒരു പ്രോപ്പർട്ടി ഞാൻ വാങ്ങിയിട്ടുണ്ട്.. നിനക്കൊരു കണ്ണാടി മാളിക പണിയാൻ . ദിവസവും നീയിങ്ങനെ യൂണിഫോം ഒക്കെ ഇട്ട് വണ്ടിയിൽ പോകുന്നത് അവൻ കാണട്ടെ… അത് കണ്ടു അവസാനം കാലം വരെ വിഷമിക്കട്ടെ . വാ പോകാം പിന്നല്ലാതെ… ഇരുവരും പൊട്ടിച്ചിരിച്ചു ചിരിച്ചു.
ശുഭം ❤
രചന: സേതുലക്ഷ്മി ജയപ്രകാശ്