Categories
Uncategorized

നിങ്ങളുടെ അഭിനയ ആയിരുന്നെല്ലെ എങ്കിൽ നിങ്ങൾക്ക് ഒരു ഓസ്കാർ തരണം…

രചന: മനു തൃശൂർ

എനിക്ക് ഒരു ആയിരം രൂപ വേണം മോൾക്ക് കുറച്ചു തുണിയെടുക്കാൻ വേണ്ടിയ മീര ദയനീയമായി ഹരിയേ നോക്കി. ..

” എവിടേന്ന് എടുത്തു തരാൻ നിൻ്റെ അച്ഛൻ സ്ത്രീധനം തന്നിട്ടുണ്ടോ ചോദിക്കുമ്പോൾ എടുത്തു തരാൻ

” നിങ്ങളൊരു ഭർത്താവ് തന്നെയാണോ ഹരിയേട്ട ഒരു പെൺക്കുട്ടിയെന്ന വിചാരമുണ്ടോ നിങ്ങൾക്ക് ..

ശരിയ സ്ത്രീധനം തരാതെയ എന്ന നിങ്ങൾ താലിക്കെട്ടിയെ എൻ്റെ അച്ഛൻ തരാന്നു പറഞ്ഞിട്ടും വേണ്ടന്ന് പറഞ്ഞു നിങ്ങൾ തന്നെയാണ്..

“അന്നെന്തായിരുന്നു അഭിനയം പൊന്നും പണമൊന്നും വേണ്ട നിങ്ങളുടെ പൊന്നു പോലെയുള്ള മോളെ മതിയെന്ന് തള്ളയും മോനും കൂടെ തള്ളി മറച്ചിരുന്നല്ലോ..

അതു നിങ്ങളുടെ അഭിനയ ആയിരുന്നെല്ലെ എങ്കിൽ നിങ്ങൾക്ക് ഒരു ഓസ്കാർ തരണം മനുഷ്യ

നന്ദി ഇല്ലാത്ത സാധനം മോൾക്ക് തുണിയെടുക്കാൻ കാശ് ചോദിച്ചതിന ഇത്രയും തുള്ളൽ..

“പൊന്ന് എന്ന് കരുതി തന്നെയ ചോദിച്ചെ പക്ഷെ പോന്നീച്ച ആണെന്ന് ഇപ്പോഴല്ലെ അറിഞ്ഞെ..

“എന്നാൽ നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം..

“നീയൊരു സമാധാനം തന്നെ ഇല്ലെങ്കിൽ ഇറങ്ങി പോയിക്കോണം രണ്ടും

ഹരി ദേഷ്യത്തോടെ സെറ്റിൽ ഇരുന്നു ടീ വി ഓൺ ചെയ്തു .

“പ്രധാന വാർത്തകൾ ഉത്ര വധക്കേസിൽ പ്രതിക്ക് പത്തുവർഷം തടവ്..”

“പുല്ല് ഹരി പല്ലു കടിച്ചു ടീവി ഓഫ് ചെയ്തു മീരയെ നോക്കി പുറത്തേക്ക് പോയി..

മീര ദേഷ്യത്തോടെ പിറുപിറുത്തു മുറിയിലേക്ക് പോയി ഫോണെടുത്തു ചെവിയോട് ചേർത്തു..

അൽപ്പം നേരത്തിന് ശേഷം മറുപുറത്തിന്ന് ശബ്ദം കേട്ട് തുടങ്ങി..

“എന്താ മോളെ ഈ നേരത്ത്..??

ഞാനങ്ങോട്ട് വരുവ മടുത്തു ഇയാൾക്ക് ഒപ്പമുള്ള ജീവിതം എന്തെങ്കിലും ചോദിച്ചാൽ പോലും വായേൽ ഇരിക്കുന്നു കേൾക്കണം ഞാനങ്ങോട്ട് വരുവ..

” മോളെ നീ ക്ഷമിക്ക് തൽക്കാലം പെട്ടെന്ന് ഇങ്ങനെ ഒക്കെ ചെയ്ത ആളുകൾ എന്താ കരുതും നീ മിണ്ടാനൊന്നും നിൽക്കണ്ട ഇനിയും പ്രശ്നം ഉണ്ടാവുക ആണെങ്കിൽ ഞാനങ്ങോട്ട് വരാം അപ്പോൾ രണ്ടു പൊട്ടിച്ചു ആണെങ്കിലും ഇറങ്ങി പോരെ..

” അച്ഛ മടുത്തു..

മോളെ ഇന്നു വൈകുന്നേരം കൂടെ കാക്ക് ഇല്ലേൽ നീ വിളിക്ക്.

” ഉം ശരി ഇനിയും ഇയാളെ കൊണ്ട് സഹിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും.

“മോളെ അങ്ങനെ ഒന്നും ചിന്തിക്കെരുത് അച്ഛനില്ലെ നിനക്ക് എപ്പോൾ വേണമെങ്കിലും കയറി വരാം ഇവിടെ ആരും ഒന്നും പറയില്ല..

ശരി അച്ഛാ ഞാൻ വൈകുന്നേരം വിളിക്കാം..

വൈക്കിട്ട് ഹരി കയറി വരുമ്പോൾ മീര ഒരങ്കം പ്രതീക്ഷിച്ചു..

ഹരി ഹാളിലേക്ക് കയറിയതും മീര ചാടി വീണു ഇനിയും നിങ്ങളുടെ കൂടെയുള്ള ജീവിതം എനിക്ക് മുന്നോട്ടു കൊണ്ടു പോവാൻ പറ്റില്ല ഒന്നല്ലേൽ ജീവിതം തീർക്കും അല്ലേൽ ഞാനേൻ്റെ വീട്ടിൽ പോവും..

ഹരി മീരയുടെ മുഖത്തേക്ക് നോക്കി ഇതു ഇതുവരെ തീർന്നില്ലെ ..

“ഇല്ല്യ ഇനിയെങ്ങും തീരില്ല രണ്ടില്ലൊന്നു തീരുമാനം വേണം..

“നീയിതു പിടിച്ചെ..ഹരി കൈയ്യിലുള്ള കവർ മീരയുടെ നേർക്ക് നീട്ടി..

“ഇതെന്താ..?

” ബിരിയാണിയ..!!

“ബീഫാണോ ?

“അല്ല കോഴി

” ശോ ബീഫ് ബിരിയാണി മതിയായിരുന്നു ഏട്ടാ..

ഇനിപ്പോൾ തൽക്കാലം ഇത് പിടിക്ക് ഇനി നാളെ കഴിയട്ടെ നിൻ്റെ പരാതി തീർന്നോ..

“°ഇല്ല്യാ..

“ഇപ്പോൾ വേണോ കാശ് ..

“വേണ്ട ഏട്ടാ ഏട്ടൻ്റെ കൈയ്യിൽ ഉള്ളപ്പോൾ മതി ഞാൻ മോളെ വിളിക്കട്ടെ കഴിക്കല്ലെ പറഞ്ഞു മീര അകത്തേക്ക് പോയി

ഹരിക്കൊപ്പം ബിരിയാണി കഴിക്കുമ്പോൾ മീര പറഞ്ഞു..

‘” എന്നാലും ഏട്ടാ ബിരിയാണി വാങ്ങുന്നേണ്ടേൽ പറയണ്ടെ കുറച്ചു ദിവസമായി ബിരിയാണി കൊതിക്കണ് എൻ്റെ ഏട്ടൻ എൻ്റെ മനസ്സ് അറിയണ പോലെ..

കഴിച്ചു കൊണ്ടിരിക്കുമ്പോഴ ഫോൺ ബെല്ല് അടിച്ചു

മീര എടുത്തു നോക്കുമ്പോൾ ഡിസ്പ്ലേയിൽ അച്ഛൻ എന്ന് തെളിഞ്ഞു വന്നു അവൾ ഫോൺ മാറ്റി വച്ചു..

” ആരാ ടീ ..

” അച്ഛന..പിന്നെ തിരിച്ചു വിളിക്കാം.. ഏട്ടന് ഈ വലീയ ചിക്കൻ പീസ് വേണോ.

വേണ്ട നീയെടുത്തോ…

ഉം…

രചന: മനു തൃശൂർ

Leave a Reply

Your email address will not be published. Required fields are marked *