Categories
Uncategorized

ദേവിയുടെ കാത്തിരിപ്പിന് മുന്നിൽ ഇപ്പോൾ ഒരാൾ കൂടിയായി ബാലു.. പിന്നെ എന്ന് വരും എന്ന് ഒരു ഉറപ്പും അവള്ക്ക് കൊടുക്കാൻ പറ്റാത്ത. ബാലുന്റെ ഭാഷയിൽ പറഞ്ഞാൽ ദേവിയുടെ സേട്ടനും….

രചന : – നൂർ നാസ്

രാവിലത്തെ അടുക്കള ജോലിയൊക്കെ ഒരുവിധം തീർത്ത് മുറിയുടെ ജനലിന് അരികിൽ നിൽക്കുന്ന ദേവി..

പതിവുപോലെ അയലത്തെ വാടക വീടിന്റെ അലക്കു കല്ലിനു അരികെ നിന്നും കേൾക്കുന്ന ബംഗാളി പയ്യന്റെ നാക്കിൽ നിന്നും വഴുതി വികൃതമായി പുറത്തേക്ക് വരുന്ന ഒരു പഴയ മലയാള സിനിമ ഗാനം..

കുറച്ച് നാൾ മുൻപാണ് കുറച്ച് ബംഗാളി കൂട്ടം അവിടേക്ക് താമസം വന്നത് ഒരു ഉപദ്രവും ഇല്ലാത്ത പാവങ്ങൾ…

തുണി അലക്കുബോൾ ഒരു സമ്മയം പോക്കിന് എന്നപോലെ സാമ്പാറിലെ കഷണങ്ങൾ പോലെ വരികൾ അരിഞ്ഞു തള്ളി ഇടുന്ന ആ കുട്ടത്തിലെ ഒരു പയ്യൻ

പേര് ബാലു..

അവന്റെ മനസിൽ ഒരു പെങ്ങളുടെ സ്ഥാനമാണ് ദേവിക്ക്

അതുപോലെ ദേവിക്കും അവളുടെ മനസിൽ ഒരു അനിയന്റെ സ്ഥാനവും….

ദേവി പുറത്ത് ഇറങ്ങി അടുക്കള ഭാഗത്തെ മതിലിനു കിഴേ ഉള്ള ഒരു കല്ലിൽ ചവിട്ടി. അപ്പുറത്തേക്ക് എത്തി നോക്കി

പാടാൻ കഷ്ട്ടമുള്ള വരികൾക്കൊപ്പം തുണികൾ പിഴിയുന്ന ബാലു

ദേവി.. ശ് ശ്.

ബാലു പിഴിഞ്ഞ തുണി വേറെ ഒരു ബക്കറ്റിലേക്ക് എറിഞ്ഞു ക്കൊണ്ട് തല ഉയർത്തി ദേവിയെ നോക്കി..

ബാലു .. ഹാ സെച്ചി ആയിരുന്നോ.? ഞാൻ വിചാരിച്ചു വല്ല പാമ്പും ആയിരിക്കുമെന്ന്..

ഇന്നലെ വൈകുന്നേരം ഒരണം ഇതിലെ പോകുന്നത് കണ്ടു…

ദേവി.. ഡാ ആ പാട്ട് വികൃതമാക്കാതെ ഒന്നു നന്നായി പാടിക്കൂടെ…

ബംഗാളി പയ്യൻ. അതിന് ഞാൻ മലയാളി അല്ലല്ലോ സെച്ചി ബംഗാളി അല്ലെ…?

ഇതിൽ കൂടുതൽ നന്നായി പാടിയാൽ ഇവിടെ പാടി ജീവിക്കുന്നവടെ കഞ്ഞി കൂടി മുട്ടും..

ദേവി.. ഒന്ന് പോടാ..ചെക്കാ നി നന്നായി മലയാളം സംസാരിക്കുന്നണ്ടല്ലോ..? അതെന്താ പാടുമ്പോ കാണാത്തത്..

ബാലു . എന്താണ് എന്ന് അറിയില്ല സെച്ചി പാടുബോൾ മാത്രം ഇങ്ങനെ ആയി പോകുന്നു…

ശേഷം ബാലു ദേവിയുടെ അടുത്ത് ചെന്ന് അല്ല സെച്ചി സേട്ടൻ വരുന്നു എന്ന് പറഞ്ഞിട്ട്…??

ദേവി മതിലിനു മുകളിൽ നഖം ക്കൊണ്ട് എന്തക്കയോ വരച്ചു ക്കൊണ്ട്. വിഷമത്തോടെ. ചേട്ടന് പരോൾ കിട്ടിയില്ല.

ബംഗാളി പയ്യൻ പേടിച്ച കണ്ണുകളോടെ

ഹേ അപ്പോ സേട്ടൻ ജയിലിൽ ആണോ?

ദേവി. അന്യ നാടും ഒരു ജയിൽ പോലെ തന്നെയല്ലേ.

അവിടത്തെ സ്പോൺസർ വിട്ടാൽ അല്ലെ വരാൻ പറ്റും..?

ബാലു .. എന്തായാലും. എന്താ സെച്ചി പട്ടിണി കൂടാതെ കഴിയാൻ പറ്റുന്നുണ്ടല്ലോ അത് തന്നേ ഭാഗ്യം…

നമ്മടെ നാട്ടിലെ കുറെ പേര് അവിടെ ഉണ്ട്‌

എന്റെ സെച്ചി അവരൊക്കെ അവധിക്ക് നാട്ടിൽ വന്നാ കാണണം അവരുടയോക്കെ ഒരു ഗമ

ആശയോടെ ഒരുപാട് നേരം നോക്കി നിന്ന് പോയിട്ടുണ്ട്…അവരെ ഞാൻ

അത് പറയുബോൾ ബാലുന്റെ മുഖത്ത് ഇത് വേറെ നിറവേറ്റാൻ പറ്റാത്ത ഒരു ആശയുടെ

ദുഃഖം ആ മുഖത്ത് നിഴലിച്ചിരുന്നു…

ദേവി.. നിന്നക്ക് ഗൾഫിൽ പോകാൻ ആശ ഉണ്ടോ..?

ബംഗാളി പയ്യൻ. അലക്ക് കല്ലിനു അരികെ കിടക്കുന്ന ബക്കറ്റിനു അരികിൽ പോയി അതിന് ഒരു തുണി എടുത്തു കുടഞ്ഞു അയലിൽ വിരിക്കുബോൾ..

ഉണ്ടോ എന്നോ? ആ ശ്രമങ്ങളൊക്കെ തോറ്റു പോയപ്പോൾ അല്ലെ സെച്ചി ഞങ്ങളൊക്കെ കേരളത്തിലേക്കുള്ള ട്രെയിൻ കേറിയേ…

എതയാലും നിങ്ങളുടെ ദയ ക്കൊണ്ട് എന്റെ വിട്ടിൽ ഉള്ളവരൊക്കെ അവിടെ സുഖമായി കഴിയുന്നുണ്ട്.. അത് തന്നേ ഒരു ഭാഗ്യം…

ദേവി.നിൻറെ കൈയിൽ പാസ് പോർട്ട് ഉണ്ടോ.?

ബംഗാളി പയ്യൻ. ഹോ അതൊക്കെ നാട്ടിൽ ഉണ്ടായ വെള്ളപൊക്കത്തിൽ എന്നേ ഒഴുകി പോയി സെച്ചി.

പിന്നെ അതിന്റെ പിറകേയൊന്നും ഞാൻ പോയില്ല എങ്ങോട്ട് എങ്കിലും പോയി തുലയട്ടെ…

ദേവി. ഉണ്ടായിരുന്നേൽ എന്റെ ചേട്ടന് അതിന്റെ ഒരു കോപ്പി അയച്ചു കൊടുത്തു ഞാൻ ഒരു ശ്രമം നടത്തിയേനെ..

ബാലു.. എന്റെ കാര്യം വിട്. പറ്റുമെങ്കിൽ സെച്ചി പോയി ചേട്ടന്റെ കൂടെ നിക്ക്.?

ഈ കാത്തിരിപ്പിനു ഒരു അവസാനം ഉണ്ടാകുമല്ലോ..?

ഞാൻ ഇവിടെ വന്ന അന്ന് തൊട്ട് കാണാൻ തുടങ്ങിയതാ സെച്ചിയുടെ ഈ കാത്തിരിപ്പ്

ഇപ്പോ ഞാൻ ഇവിടെ വന്നിട്ട് വർഷം. രണ്ട് ആകാറായി..

ഞാൻ നാട്ടിലും പോയില്ല സെച്ചിയുടെ ഭർത്താവും വന്നില്ല…

ദേവി. നി ഇന്നി എന്ന നാട്ടിലേക്ക്..

ബാലു.. അങ്ങനെയെന്നും പെട്ടന്ന് പോകാൻ പറ്റില്ല സെച്ചി ഒരുപാട് ബാധ്യതയൊക്കെ ഉണ്ട്‌…

ബാലു അത് പറഞ്ഞപ്പോൾ ദേവിയുടെ കണ്ണുകൾ കലങ്ങിയോ.?

താൻ പറഞ്ഞത് അബദമായോ എന്ന വിഷമത്തിൽ ബാലു..

അതിൽ നിന്നും ദേവിയുടെ ശ്രദ്ധ തിരിക്കാൻ ബാലു

സെച്ചി ഞാൻ ഇന്നാള് ഒരു സ്വപ്നം കണ്ടു..

ദേവി എന്താ എന്ന അർത്ഥത്തിൽ ബാലുനെ നോക്കി..

സെച്ചിയുടെ സേട്ടൻ വരുന്നതും

എന്നിക്ക് മിട്ടായിയും ഷർട്ടിൽ തേക്കുന്ന മണമുള്ള ഏതാണ്ടൊക്കെ തരുന്നതും..

പക്ഷെ ഒരു ഭാവ മാറ്റവും ഇല്ലാതെ മതിലിനു അരികെ നിന്നും വീട്ടിലേക്ക് കേറി പോകുന്ന ദേവിയെ കണ്ടപ്പോൾ ബാലുന് വിഷമം തോന്നി….പാവം സെച്ചി…

പിറ്റേന്ന് പതിവ് പോലെ ജനൽ അരികിൽ വന്ന് നിന്ന ദേവി..

സമ്മയം ഏറെ കഴിഞ്ഞിട്ടും അപ്പുറത്തും നിന്നും ബാലുന്റെ പാട്ട് ഒന്നും. കേൾക്കാത്ത് കൊണ്ടാവണം.

ദേവി പുറത്ത് ഇറങ്ങി മതിലിനു അപ്പുറത്തേക്ക് തല ഉയർത്തി പിടിച്ചു നോക്കി.

ഉണങ്ങി കിടക്കുന്ന അലക്ക് കല്ല് അതിനെ അരികെ തന്നേ വീണു കിടക്കുന്ന ബാലുന്റെ ബക്കറ്റും..

ചോദിക്കാം എന്ന് വെച്ച അവിടെ ആരും ഇല്ലാ എന്ന് തോന്നുന്നു അടുക്കള വാതിൽ പൂട്ടി കിടക്കുന്നു..

പിന്നിട് എപ്പോളോ ആരോ പറഞ്ഞാണ് ദേവി ആ വിവരം അറിഞ്ഞത്.

ബാലുന്റെ അമ്മയ്ക്ക് അസുഖം കൂടി എന്നും.. കിട്ടിയ ട്രയിനിൽ രാത്രിക്ക് രാത്രി തന്നേ ബാലു നാട്ടിലേക്ക് പോയത്രേ.

ബാലുന്റെ അമ്മയുടെ അസുഖം കാൻസർ ആയിരുന്നത്രെ..

അറിഞ്ഞിരുന്നേൽ ഇത്തിരി കാശ് എങ്കിലും പോകാൻ നേരത്ത്

ആ കൈയിൽ വെച്ചുകൊടുക്കാമായിരുന്നു…

ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട്…

ഒരീസം ഒരു വാർത്ത കൂടി അറിഞ്ഞു ബാലുന്റെ അമ്മ മരിച്ചു..

ചിലപ്പോ ബാലുന് ഒരു മടക്ക യാത്ര ഉണ്ടാകില്ല എന്നാണ് കേട്ടത്

കാരണം ബാലു ഇങ്ങോട്ട് വന്നാൽ അവന്റെ കുഞ്ഞു പെങ്ങൾ അവിടെ തനിച്ച് ആകും….

ഇപ്പോ പതിവിലും കൂടുതലായി എന്തോ ഒരു നിശബ്ദതയാണ്. ദേവിയുടെ ജീവിതത്തിന്

മതിൽ കടന്ന് വരുന്ന ബാലുന്റെ പാട്ടുകൾ ഇപ്പോൾ ഇല്ലാ…

ദേവിയുടെ കാത്തിരിപ്പിന് മുന്നിൽ ഇപ്പോൾ ഒരാൾ കൂടിയായി ബാലു..

പിന്നെ എന്ന് വരും എന്ന് ഒരു ഉറപ്പും അവള്ക്ക് കൊടുക്കാൻ പറ്റാത്ത. ബാലുന്റെ ഭാഷയിൽ പറഞ്ഞാൽ ദേവിയുടെ സേട്ടനും….

ജനൽ കമ്പികളിൽ തല ചായിച്ചു ക്കൊണ്ട് ബാലു സ്ഥിരം പാടാറുള്ള വരികൾ മുളിക്കൊണ്ട് ദേവി..

കാത്തിരിപ്പ് തുടരുകയാണ്… ഈ ശൂന്യതയിൽ നിന്നും ഒരു മോചനത്തിനായി…

രചന : – നൂർ നാസ്

Leave a Reply

Your email address will not be published. Required fields are marked *