രചന: Jayareji Sree (ശ്രീ)
സ്വർണ്ണകൊലുസ്സ്…
തലേ ദിവസത്തെ ക്യാഷ് എണ്ണി തിട്ടപ്പെടുത്തി. അന്നത്തെ ഒപ്പണിംഗ് ബാലൻസ് ഇടുന്ന നേരത്ത് ആണ്. മാഡം ഷോപ്പിലേക്ക് കയറി വന്നത്.
ഇതെന്താ മാം ഇന്ന് ഇത്ര നേരത്തെ വന്നത്. ഞാൻ ആകാംക്ഷയോടെ തിരക്കി.
ഷോപ്പിൽ തുക്കിയിട്ടിരുന്ന ഈശോ ഫോട്ടോ നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
നാളെ എന്റെ മമ്മിയുടെ പിറന്നാൾ ആണ്.. ഒരു ഗിഫ്റ്റ് വാങ്ങാൻ പോകണം.അതും പറഞ്ഞ് ബാഗിൽ നിന്നും രണ്ടു മൂന്ന് ആഭരണങ്ങൾ പുറത്ത് എടുത്തു.
നോക്ക് പ്രിയ ഇതൊക്കെ കല്യാണ ദിവസം അല്ലാതെ ഞാൻ അണിഞ്ഞിട്ടില്ല. ഇനി ഒട്ട് അണിയാനും പോകുന്നില്ല. ഇത് കൊടുത്തു മമ്മിക്ക് ഒരു മാല വാങ്ങാം എന്ന് കരുതി.
ഞാൻ ആ ആഭരണത്തിലേക്ക് നോക്കി. രണ്ടു മാല,യും ഒരു കൊലുസ്സും. ആ കൊലുസ്സിൽ മൂന്ന് കുഞ്ഞു മണികൾ. നല്ല ഭംഗിയുള്ള കൊലുസ്സ്.
അവൾക്ക് അത് കണ്ടപ്പോൾ സ്വന്തം കൊലുസ്സ് ഓർമ്മ വന്നു. തന്റെ കല്യാണം കഴിഞ്ഞ ആ വർഷം തന്നെ ആയിരുന്നു അനിയത്തിയുടെ കല്യാണവും.
തന്റെ സ്വർണ്ണത്തിൽ എന്ത് വേണം ഗിഫ്റ്റ് ആയി എന്ന് ചോദിച്ചപ്പോൾ അവൾ കൊലുസ്സ് ആണ് ആവശ്യപ്പെട്ടത്.
അങ്ങിനെ ഇട്ട് കൊതി പോലും മാറാതെ കാലിൽ നിന്ന് സ്വർണ്ണ കൊലുസ്സ് പോയി പകരം വെള്ളി കൊലുസ്സ് സ്ഥാനം പിടിച്ചു.
മാം ഈ കൊലുസ്സ് ഞാൻ എടുത്തോളാം. കടയിൽ ചെന്ന് ഇതിന്റെ വില അറിഞ്ഞിട്ട് മാം എന്നോട് പറഞ്ഞാൽ മതി. ആയിക്കോട്ടെ മാം സമ്മതിച്ചു.
തിരികെ വന്നപ്പോൾ മാം കൊലുസ്സും, ഒരു ചിട്ടും നീട്ടി എന്നോട് പറഞ്ഞു.
ദാ പ്രിയ കൊലുസ്സ്.
കൊലുസ്സ് വാങ്ങാതെ ചിട്ട് മാത്രം ഞാൻ വാങ്ങി. ക്യാഷ് തന്നിട്ട് ഞാൻ കൊലുസ്സ് വാങ്ങിക്കോളാം മാം.
ദേ മമ്മിക്ക് മാല ഞാൻ വാങ്ങി കൊലുസ് പ്രിയ വച്ചോ ക്യാഷ് ഉണ്ടാകുമ്പോൾ തന്നാൽ മതി എന്ന് മാഡം പിന്നെയും പറഞ്ഞു.
വേണ്ട മാം ഞാൻ ക്യാഷ് തന്നിട്ട് മതി എനിക്ക് കൊലുസ് നാളെ ഞാൻ കുറച്ചു രൂപ കൊണ്ട് തരാം. ബാക്കി അടുത്ത മാസം തരാം എന്നിട്ട് കൊലുസ്സ് വാങ്ങാം.
ആയിക്കോട്ടെ പ്രിയയുടെ ഇഷ്ടം. ഷോപ്പിലെ മറ്റു ജോലിക്കാർ ആയ ചിന്നേച്ചിയും റെക്സിയും നിനക്ക് അത് ഇപ്പൊ തന്നെ വാങ്ങി കുടയിരുന്നോ എന്ന് ചോദിച്ചു.
എയ് വേണ്ട കടം പേടിയാ എനിക്ക് കുറച്ചു രൂപ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ബാക്കി എങ്ങനേം അടുത്ത മാസം ഉണ്ടാക്കിയിട്ട് വാങ്ങാം ഞാൻ അവരോട് പറഞ്ഞു.
വിട്ടിൽ വന്നപ്പോൾ ഇൻസെന്റ്റിവ് കിട്ടുന്ന പണം സൂക്ഷിച്ചു വയ്ക്കുന്ന ബോക്സ് തുറന്നു എണ്ണി നോക്കി. പതിനൊന്നായിരം രൂപ. അതിൽ നിന്നും പതിനായിരം രൂപ എടുത്തു ബാഗിൽ വച്ചു.
പിറ്റേന്ന് പണം മാമിന് കൊടുത്തു. മാം തന്ന ഇൻസെന്റിവ് ഞാൻ കൂട്ടി വച്ചു ഉണ്ടാക്കിയതാ ഈ പണം എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
പ്രിയാ അടുത്ത ആഴ്ച ഞങ്ങളും, ബ്രദറിന്റെ ഫാമിലിയും ഒന്നിച്ചു സിങ്കപ്പൂർ പോകുവാ. ഷോപ്പ് നന്നായി ശ്രദ്ധിക്കണം. രണ്ടു മാസം കഴിഞ്ഞേ തിരിച്ചു വരൂ.
ഒരു മാസം കഴിഞ്ഞു കൊലുസ്സ് കാലിൽ ഇടാൻ കൊതിച്ച എനിക്ക് രണ്ടു മാസം എന്ന് കേട്ടപ്പോൾ ഒരു നിരാശ തോന്നി. പിന്നെ സമാധാനിച്ചു. ഒരു മാസം കൂടി അല്ലെ അത് പെട്ടന്ന് അങ്ങ് പോകും.
അങ്ങിനെ മാം പോയ ആ രണ്ടു മാസം കൊണ്ട് സ്വർണ്ണവില കുതിച്ചുയർന്നു. ടൂർ ഒക്കെ കഴിഞ്ഞു മാം തിരിച്ചെത്തി. ഞാൻ മാം ഷോപ്പിൽ വരാൻ വേണ്ടി അടങ്ങാത്ത ആകാക്ഷയോടെ കാത്തിരുന്നു.
പിറ്റേന്നാൾ മാം ഷോപ്പിൽ വന്ന പാടെ. പ്രാർത്ഥന പോലും നടത്താതെ ബാഗ് തുറന്നു കുറച്ചു രൂപ എടുത്തു നീട്ടി എന്നോട് പറഞ്ഞു.
ദാ പ്രിയ കൊലുസ്സിന് തന്ന രൂപ. കൊലുസ്സ് വിൽക്കാൻ ബ്രദർ സമ്മതിക്കുന്നില്ല. അച്ഛൻ തന്ന കൊലുസ്സ് വിറ്റിട്ട് വേണോ നിനക്ക് ജീവിക്കാൻ എന്ന് ചോദിച്ചു പോലും.
ഒന്നും മിണ്ടാതെ സങ്കടം പുറത്തു കാണിക്കാതെ ആ രൂപ വാങ്ങി ബാഗിൽ വച്ചു. ചിന്നേച്ചിയും, റെക്സിയും സഹതാപത്തോടെ എന്നെ നോക്കി.
അന്ന് രാത്രി കേട്ടിയോനോട് ഇത് പറഞ്ഞു പൊട്ടികരഞ്ഞു. പോട്ടെ സാരമില്ല നമ്മുക്ക് വേറെ കൊലുസ്സ് വാങ്ങാം എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.
പിറ്റേന്ന് വൈകുന്നേരം വീട്ടിൽ വന്ന കെട്ടിയോന്റെ കയ്യിൽ ഒരു ചെറിയ പൊതി അത് എന്റെ കൈയ്യിൽ തന്നു. ഞാൻ അത് തുറന്നു നോക്കി. ഒരു നേർത്ത സ്വർണ്ണ കൊലുസ്സ്.
അതിൽ മറ്റേ കൊലുസ്സിൽ ഉള്ളത് പോലെ മൂന്ന് മുത്തുകൾ ഇല്ലായിരുന്നിട്ടും.മറ്റേ കൊലുസിനെക്കാൾ ഭംഗി ഇതിന് ഉള്ളതായി എനിക്ക് തോന്നി.
ഞാൻ അത്ഭുതത്തോടെ അങ്ങേരെ നോക്കിയപ്പോൾ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
ഇത് എനിക്ക് വണ്ടി മാറി വാങ്ങാൻ സൂക്ഷിച്ചു വച്ച രൂപ കൊണ്ട് വാങ്ങിയതാ. ഇപ്പൊ അതിനേക്കാൾ എനിക്ക് സന്തോഷം നിന്റെ കാലിൽ ഈ കൊലുസ്സ് ഇട്ട് കാണുന്നതാ..
സന്തോഷം കൊണ്ടവൾ കെട്ടിയോനെ കെട്ടിപിടിച്ചു ഇറുക്കി പുണർന്നു.എന്നിട്ട് ആ ചെവിയിൽ പറഞ്ഞു. ഇതിട്ട് നാളെ എനിക്ക് മാഡത്തിന്റെ മുന്നിൽ ഗമയോടെ ഒന്ന് നിൽക്കണം എന്ന്.
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: Jayareji Sree (ശ്രീ)