രചന : Shivadasan Pg
ദേ!മനുഷ്യാ പിള്ളേർ അവിടെ നിൽക്കുന്നു? നിങ്ങൾക്ക് നാണമില്ലേ?
ശിവൻ പ്രിയയെ തന്നോട് ചേർത്ത് നിറുത്തി കവിളിൽ ചുംബിച്ചപ്പോൾ പ്രിയ ഒഴിഞ്ഞു മാറി കൊണ്ടു പറഞ്ഞു. അവർ കണ്ടാലെന്താ!
ഞാൻ എന്റെ ഭാര്യയെ ആണ് ചുംബിക്കുന്നത്?
ഭാര്യയും ഭർത്താവും സ്നേഹിക്കുന്നത് കുട്ടികൾ കാണണം പ്രിയക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല?
അവൾ അയാളുടെ കൈകൾ വിടുവിച്ചു കൊണ്ടു അവൾ അകത്തേക്ക് പോയി. ഇതെല്ലാം കുട്ടികൾ കൗതുകത്തോടെ നോക്കി നിന്നു. ശിവനും പ്രിയക്കും രണ്ടു മക്കൾ ആണ് ആരവും ആരതിയും.
ശിവൻ അകത്തേക്ക് ചെന്നപ്പോൾ പ്രിയ കറിക്ക് ആവശ്യമായ വെളുത്തുള്ളി നന്നാക്കുന്നത് കണ്ടു. ഇറച്ചി കഴുകി വെള്ളം വാലാൻ വെച്ചിരിക്കുന്നു. അയാൾ അതെടുത്തു നുറുക്കാൻ ആരംഭിച്ചു. അതവിടെ വെച്ചേക്ക് ഞാൻ നുറുക്കി കൊള്ളാം?
അതെന്താ!ഇതു ഞാൻ ചെയ്യുന്നതല്ലേ? ആണ്!പക്ഷേ ആ സുമതി ചേച്ചിയുടെ കാമറ കണ്ണ് ഏത് സമയവും ഇങ്ങോട്ടു തിരിച്ചു വെച്ചിരിക്കയാണ്? കുടുംബശ്രീയിൽ പാട്ടാണ് ഞാൻ നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട്? അതും പറഞ്ഞു അവൾ അയാളുടെ മുമ്പിൽ നിന്ന് ഇറച്ചിപാത്രം വലിച്ചു മാറ്റാൻ ശ്രമിച്ചു. അയാൾ അതു തടഞ്ഞിട്ട് അയാളുടെ ജോലി തുടർന്നു.
സുമതിച്ചേച്ചിയോട് പോകാൻ പറ? അവർക്ക് അങ്ങനെ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ നമുക്ക് ആ ഭാഗം വേലിക്കെട്ടി മറയ്ക്കാം? അല്ലാതെ അവർക്ക് വേണ്ടി നമ്മൾ മാറുകയല്ല വേണ്ടത്?
അവൾ തുണി കഴുകിയപ്പോൾ ഊരിയിടാൻ അയാൾ അവളെ സഹായിച്ചു. ബാത്റൂം നല്ലത് പോലെ കഴുകി.
ഇതെല്ലാം അയാൾ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ ആണ് പ്രിയക്ക് അതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങൾ ആണ്. എങ്കിലും പെണ്ണുങ്ങൾ കുശുകുശുക്കണത് കാണുമ്പോൾ ഒരു കുറ്റബോധം. താൻ ചെയ്യുന്നത് തെറ്റാണോ?
തന്റെ വീട്ടിൽ അച്ഛൻ ജോലി ചെയ്യുന്നത് ഒന്നും താൻ കണ്ടിട്ടില്ല? അച്ഛൻ ജോലിക്ക്പുറത്ത് പോകും അമ്മ വീട്ടിലെ ജോലികൾ ചെയ്യും മിക്കവാറും കുടുംബങ്ങളിലും അങ്ങനെ തന്നെ ആണ് താൻ കണ്ടിട്ടുള്ളത്? തനിക്കു അടുക്കളപ്പണികളും മറ്റു വീട്ടു ജോലികളും കുട്ടിക്കാലം മുതൽ ചെയ്തു ശീലിച്ചത് കൊണ്ടു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല. അമ്മ ചെറുതിലെ പറയും നീ പെൺകുട്ടിയാണ്
മറ്റൊരു കുടുംബത്തിൽ പോയി ജീവിക്കേണ്ടവളാണ് അതുകൊണ്ട് തന്നെ താനും അങ്ങനെ തന്നെ വിശ്വസിച്ചു. തന്റെ മക്കളെയും അതുപോലെ തന്നെ വളർത്താൻ ആഗ്രഹിച്ചു പക്ഷേ ശിവേട്ടൻ നേരെ വിപരീത സ്വഭാവം ആയിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ തന്റെയൊപ്പം എല്ലാ ജോലികളും ചെയ്തു സഹായിക്കും നാട്ടുകാർ അതുകൊണ്ട് തന്നെ ശിവേട്ടന് പേരിട്ടു പെങ്കോന്തൻ. ശിവേട്ടന് അതൊന്നും പ്രശ്നല്ല
എന്നാൽ തനിക്കു അതു നാണക്കേടാണ് പക്ഷേ പറഞ്ഞാൽ കേൾക്കണ്ടേ? മോളോട് തന്നെ സഹായിക്കാൻ പറയുമ്പോൾ പറയും എന്നാൽ നീ മകനെ ക്കൂടി വിളിക്ക്? അവനല്ലേ അവളെക്കാൾ മൂത്തത്? അതു കേൾക്കുമ്പോൾ തനിക്കു കലി വരും.
കെട്ടിച്ചു വിടുമ്പോൾ അറിയാം! അമ്മക്ക് ആണ് ചീത്തപ്പേര് കേൾക്കേണ്ടി വരിക? എന്റെ മകളെ ഞാൻ വല്ലവന്റേം അടുക്കളയിൽ നിരങ്ങാൻ അല്ല ഞാൻ വളർത്തുന്നത്? ശിവേട്ടൻ മറുപടി നൽകും.
ശിവേട്ടന്റെ കുട്ടികളുടെ മുമ്പിൽ വെച്ചുള്ള ശൃംഗാരം ആണ് തനിക്കു സഹിക്കാൻ പറ്റാത്തത്? കാര്യം താനും അതെല്ലാം ആഗ്രഹിക്കുന്നതാണ് പക്ഷേ ഇതിനൊക്കെ ഒരു ഒളിവും മറയും ഒക്കെ വേണ്ടേ?
കുട്ടികൾ ഇതൊക്കെ കണ്ടു ശീലിക്കണം ഇതൊക്കെ ആണ് കുടുംബ ജീവിതം എന്ന് അവർ മനസ്സിലാക്കണം എങ്കിലേ അവരും നാളെ ഇതുപോലെ പങ്കാളിയെ സ്നേഹിക്കുകയുള്ളൂ? ശിവേട്ടൻ പറയുന്നത് ഒന്നും തനിക്കു മനസ്സിലാവില്ല.
സംഗതി എന്തൊക്കെ ആയാലും തനിക്കു ശിവേട്ടന്റെ ബന്ധുക്കളോട് വല്ലാത്ത സ്നേഹം തോന്നും. ശിവേട്ടന്റെ സ്നേഹം തനിക്കു നഷ്ടപ്പെടുത്താൻ വയ്യ?
അമ്മായിയമ്മ എപ്പോഴും പറയും ഇവന്റെ അച്ഛൻ ഇതുപോലെ തന്നെ ആയിരുന്നു എന്റെ പിന്നാലെ സംസാരിച്ചു കൊണ്ടു നടക്കും.
അച്ഛന്റെ സ്നേഹം കണ്ടു കൊണ്ടാണ് അവൻ വളർന്നത്?
അമ്മ അഭിമാനത്തോടെ പറയുന്നത് കേൾക്കുമ്പോൾ തനിക്ക് തോന്നും മാറേണ്ടത് തന്റെ ചിന്താഗതി ആണ് എന്ന്? കുട്ടികൾ നന്മയും തിന്മയും തിരിച്ചറിയുന്നത്ആദ്യം സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ആണ്.
രചന : Shivadasan Pg