Categories
Uncategorized

തനിക്ക് ഒരു പുഞ്ചിരി പകരമായ് നൽകിയപ്പൊൾ തിരികെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞൂ…

രചന: സ്മിത രഘുനാഥ്

💜പ്രണയചിമിഴ്💜

“”കടൽക്കരയിലേ ചൊരിമണലിൽ കാൽപാദം പൂഴ്ത്തി കടലിലേക്ക് നോക്കി ഇരിക്കൂമ്പൊൾ അലയൊടുങ്ങാത്ത കടൽ പോലെ അവളും പ്രക്ഷൂബ്ദയായിരുന്നു …!

കടലിലെ വേലിയേറ്റം പോലെ

നീറുന്ന ചിന്തുകളുടെ വേലിയേറ്റമായിരുന്നു അവളുടെ മനസ്സിലും

ഈ കടൽ തീരത്ത് വെച്ചല്ലേ അജു എന്റെ ജീവിതത്തിലേക്ക് വന്നത്..

അന്നൊര് സായ്ഹ്നസന്ധ്യയിൽ കടലമ്മയോട് തന്റെ എണ്ണിയാൽ ഒടുങ്ങാത്ത സങ്കടങ്ങൾ പറയൂമ്പൊൾ ഒര് ശ്വസം എന്നവണ്ണം തിരകൾ വന്ന് കാൽപ്പാദാത്തെയും ചുംബിച്ച് പിൻവാങ്ങുമ്പൊൾ എന്ത് കൊണ്ടൊ ഒരമ്മയുടെ ആശ്വാസവാക്കായ് തോന്നി…

ആ സായഹ്നത്തിൽ ജീവിതത്തിലേക്ക് അവനും വന്നൂ

വല്ലാത്തൊര് ആത്മബന്ധമാണ് കടലുമായ്… സ്നേഹത്തിന്റെ കൂടാരം ഒരുക്കി കാത്തിരുന്ന കടലമ്മ. അത് പറയൂമ്പൊൾ ഇന്നും തന്റെ കൂട്ടുകാര് ഭ്രാന്താണന്ന് പറഞ്ഞ് കളിയാക്കും.. അത് കേൾക്കൂമ്പൊൾ ചെറിയ വിഷമം തോന്നും..

എങ്കിലും ഇവിടെ ഇങ്ങനെ ഇരിക്കൂമ്പൊൾ താൻ തനിച്ചല്ലന്ന് തോന്നൂ…

ഈ ഭൂമിയിൽ ആരൂ ഇല്ലാത്തൊര് പാഴ്ച്ചെടിയാണ് ഈ അരുന്ധതിയെന്ന് സത്യം ഓർക്കൂമ്പൊൾ മാത്രം ചങ്ക് പൊടിയുന്ന നൊമ്പരം തോന്നൂ…

അന്നൂ പതിവ് പോലെ ഈ കടൽക്കരയിൽ ഇരിക്കുമ്പൊഴാണ് കുറച്ച് അപ്പുറത്തായ് ഇരിക്കുന്ന ചെറുപ്പക്കാരനിൽ മിഴികൾ ഉടക്കിയത്… കടലോരക്കാറ്റിൽ ഇളകുന്ന മുടി ചുരുൾ കൈകൾ കൊണ്ട് വിതർത്തി പുറകോട്ട് വെച്ച് നോക്കിയതും തന്റെ മുഖത്തേക്ക് ആയിരുന്നു …

കൗതുകത്തോടെ നോക്കിയ തനിക്ക് ഒരു പുഞ്ചിരി പകരമായ് നൽകിയപ്പൊൾ തിരികെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞൂ… പിന്നീട് പലപ്പൊഴും അജുവിനെ ഇവിടെ വെച്ച് കണ്ടൂ ഒരിക്കൽ പരിചയപ്പെട്ടൂ…

തമ്മിൽ അന്യന്യേം സംസാരിക്കുമ്പൊൾ പരസ്പരം അറിഞ്ഞപ്പൊൾ ആഴത്തിൽ ഉള്ളൊര് സൗഹൃതം രുപപ്പെട്ടു…

എന്ത് തുറന്ന് പറയാൻ കഴിയൂന്നൊര് അടുപ്പം ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ പേരിന് പോലും ആരൂ ഇല്ലാത്തവൾക്ക് അജു ഒരു ആശ്വാസമായ് ഏകാന്തതയുടെ തടവറയിൽ ഗതിയില്ലാതെ കഴിഞ്ഞവൾക്ക് വർണ്ണങ്ങൾ തന്ന് കൊതിപ്പിച്ചൂ…

ആ വർണ്ണങ്ങൾക്ക് ഇളം നിറം നല്കാനായിരുന്നു താല്പര്യം ഒരിക്കലും കടുംനിറങ്ങളൊട് ഇഷ്ടമല്ലായിരുന്നു എന്നും മിതത്വം വെച്ച് പുലർത്തിയ ജീവിതമായിരുന്നു തന്റെത്.. വാക്കുകളിലും ആ മിതത്വം ആയിരുന്നു .. എന്നാൽ അജുവോ വാചാലമായിരുന്നു എപ്പൊഴും കലപിലാന്ന് സംസാരിച്ച് കൊണ്ടെയിരിക്കും.. അതു കേട്ടിരിക്കാൻ ഭയങ്കര രസമായിരുന്നു … എന്നും എപ്പൊഴും നല്ലൊര് കേഴ്‌വിക്കാരിയായിരുന്നു താൻ …

കടൽക്കരയിൽ നിന്നും കോഫി ഷോപ്പിലേക്കും ,പാർക്കിലേക്കും, സിനിമ ശാലയിലേക്കും ആ യാത്ര തുടർന്നും

ഐടി പ്രൊഫഷൻ ആയ അജു ചില സമയങ്ങളിൽ വളരെ തിരക്കിലായിരുന്നു ആ സമയത്തെല്ലാം വല്ലാതെ ഭ്രാന്ത് പിടിക്കുന്നു അവസ്ഥയിലായി ഞാൻ ഒന്ന് ഫോൺ ചെയ്തില്ലെങ്കിൽ ഒരു വാക്കു മിണ്ടിയില്ലെങ്കിൽ വല്ലാത്തൊര് നഷ്ടബോധം…

ഒരാഴ്ചയായ് അജു വിളിച്ചിട്ട്.നിരന്തരം വിളിച്ചോണ്ടെയിരുന്നു ഇടയ്ക്ക് കോള് പോകും തിരിച്ച് റെസ്പോൺസ് ഇല്ല ഇടയ്ക്ക് പരിധിക്ക് പുറത്തെന്ന് പറയൂ…

ആകെ ഭ്രാന്തെടുക്കുന്ന അവസ്ഥ, അജു വിന്റെ സുഹൃത്തുക്കളെ ആരെ അറിയില്ല ,.. ആരുടെയും ഫോൺ നമ്പരു അറിയില്ല അന്ന് ആദ്യമായ് അവൾക്ക് തന്നോട് തന്നെ പുശ്ചം തോന്നി…

അജുവിന്റെ പേഴ്സണൽ കാര്യങ്ങൾ ഒന്നു തന്നെ ഇന്നോളം തന്നോട് പറഞ്ഞിട്ടില്ല… പലപ്പൊഴും തനിക്ക് അറിയാൻ ആഗ്രഹം ഉണ്ടായിട്ടും അജു അതൊന്നു ഷെയർ ചെയ്യാൻ താല്പര്യം കാട്ടിയിട്ടില്ല …

കുട്ടിരിക്കാൻ കൂട് കൂട്ടിയ ചില്ലയിൽ ആൺകിളിയെ നഷ്ടമായ പെൺകിളിയെ പോലെയായി ഞാൻ…

പ്രണയം എന്ന വികാരം ഓരോ നാൾ കഴിയൂതോറും ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്തി. അതു വരെ അറിയാത്തൊര് വികാരം ആ വികാരത്തിന്റെ ചിറകിലേറി പറക്കാൻ കൊതിച്ചൊര് ശലഭമായ് ഞാൻ മാറുന്നു…

ഇന്നിപ്പോൾ ഓരോ നിമിഷവും ഞാൻ കടുംനിറങ്ങളെ പ്രണയിക്കാൻ തുടങ്ങി ”’വാചലതയെ ഇഷ്ടപ്പെടാൻ തുടങ്ങി….

എന്നാൽ അവയെ ഇഷ്ടപ്പെടാൻ എന്നെ പ്രാപ്തയാക്കിയവനോ അറിയില്ല … എവിടെയെന്ന് അറിയില്ല … കടുത്ത ഏകന്താത ശ്വാസം മുട്ടിക്കൂമ്പൊൾ ഭ്രാന്തമായ ചിന്തകൾ മനസ്സിനെ കീഴ്പ്പെടുത്തുമ്പൊൾ ചുറ്റും ഒരാശ്രയ ത്തിനായ് അവൾ പരതി

“”” കരയെ പുണരുന്ന കടൽ പോലെ എന്റെ സ്വപ്നങ്ങളിൽ നിന്നെ പുണരാൻ കൊതിച്ചിരുന്നു… എന്നാൽ ഒരു നിമി നേരം കൊണ്ട് അസ്തമിക്കുന്ന സ്വപ്നത്തിൽ നിയെന്നും അന്യനായ് നിന്നും നിയെന്ന സ്വപ്നം അലറി വരുന്ന തിരമാലയിൽ ഞെരിഞ്ഞമരുന്നത് നിറമിഴിയോടെ നോക്കി നിന്നും… എങ്കിലും ഇന്നും തിരയൂന്നു ഓരോ മുഖങ്ങളും എന്റെ സ്വപ്നങ്ങളിലെ നിന്നെ…””

നിറഞ്ഞ് ഒഴുകുന്ന മിഴിനീര് തുടയ്ക്കാൻ പോലും കരുത്തില്ലാതെ അവൾ കാൽപ്പാദത്തിലേക്ക് വീണ്ടും മിഴികൾ പൂഴ്ത്തി

🥀🥀🥀🥀🥀🥀🥀🥀

ആ ഐ ടി കമ്പിനിയിലേക്ക് കയറി ചെല്ലുമ്പൊൾ അരുന്ധതിയുടെ മനസ്സ് വല്ലാതെ തൂടി കൊട്ടി പ്രാണൻ പിടയുന്ന പോലെ തോന്നി…

ആരോട് തിരക്കുമെന്ന് കരുതിയിരിക്കുമ്പൊഴാണ് മെയിൻ എൻട്രൻസിലേക്ക് വരുന്ന ഒരു പെൺകുട്ടിയിൽ അവളുടെ മിഴി ഉടക്കി

ഒരു നിമിഷം കളയാതെ അവൾക്കരുകിൽ എത്തി അർജുൻ മാധവൻ എന്ന അജുവിനെ പറ്റി തിരക്കൂമ്പൊൾ അവളുടെ കോളിറ്റ്സ് ആണന്നൂ അവന്റെ ഡീറ്റയിൽസ് അവരുടെ ഹെഡ് ആയ മൃദുല മാം നോട് തിരക്കിയാൽ കിട്ടുമെന്ന് അവൾ പറഞ്ഞൂ

അവളൊട് താങ്ക്സ് പറഞ്ഞ് പിൻതിരിയുമ്പൊൾ അവള് ചോദിച്ചൂ താനാരണന്ന്…

അവന്റെ ഫ്രണ്ടാണന്ന് പറയൂമ്പൊൾ ഹൃദയം ഒന്ന് നൊന്തൂ വരണ്ട ഒരു പുഞ്ചിരി അവൾക്കായ് നൽകി ഫസ്റ്റ് ഫ്ലോറിലേക്ക് ചെല്ലുമ്പോൾ വീണ്ടും മനസ്സ് അസ്വസ്ഥമായി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മൃദുലമാം തന്ന അഡ്രസിൽ വിരലോടിക്കുമ്പൊൾ അരുന്ധതിയുടെ മനസ്സ് ആർദ്രമായി…

സ്റ്റഡി ടേബിളിലേക്ക് വായിച്ച് മടക്കി വെച്ച ആമിയുടെ പ്രിയപ്പെട്ട ബുക്ക് കയ്യിലെടുത്ത് തുറന്ന് നോക്കുമ്പൊൾ

പെൻസിൽ കൊണ്ട് കോറിവരച്ച ആ വരികളിൽ കണ്ണ് ഉടക്കി ..

“” സ്വന്തമാകണമെന്നു ആഗ്രഹിക്കുന്നവയെ സ്വതന്ത്രിയമായി വിടുക….. തിരിച്ചു വന്നാൽ അത് നിങളുടേതാണ്…. അല്ലെകിൽ അത് മറ്റാരുടെയോ ആണ്….”” – മാധവികുട്ടി….

പാലക്കാടൻ അഗ്രഹാരത്തിലേക്ക് യാത്ര തിരിക്കുമ്പൊൾ ആ വരികൾ മനസ്സിൽ മായാതെ മുഴങ്ങി..

ബസിറങ്ങി..

ഇനി കൽപ്പാത്തിയിലേക്ക് നിളാതീരത്ത് ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്…

കയ്യിലിരുന്ന അഡ്രസ്സുമായ് അടുത്ത് കണ്ട ഒരു പാട്ടിയുടെ അടുത്തേക്ക് ചെല്ലൂമ്പൊൾ മൂക്കിൻ തുമ്പിലേക്ക് ഇറങ്ങി വന്ന കണ്ണട നേരെയാക്കി ആ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…

യാരമ്മ നീ…?..

അവർ തമിഴ് ചുവയോടെ തിരക്കിയതും നേർത്ത പുഞ്ചിരിയോടെ അരുന്ധതി അവരെ നോക്കി കയ്യിൽ കരുതിയ അഡ്രസ്സ് ആ അമ്മയുടെ കയ്യിലേക്ക് കൊടുത്തൂ

കണ്ണട ഒന്നുകൂടി ചേല തുമ്പിനാൽ തിരുമ്മി അവർ അഡ്രസിലേക്ക് നോക്കിയിട്ട് …

അപ്പപ്പ് ഇത് നമ്മ അജുന്റെ അഡ്രസ് അല്ലേ അവർ ആശ്ചര്യത്തോടെ അവർ അവളെ ആപാദചൂഢം നോക്കി..

ഞാൻ അരുന്ധതി എനിക്ക് അജുനെ ഒന്ന് കാണണം പാട്ടി അവൾ അവരോട് തന്റെ ആവിശ്യം അറിയിച്ചതും അവർ അവളെ കൂട്ടി മുന്നോട്ട് നടന്നു…

അവൾ അവനൊപ്പം വർക്ക് ചെയ്യുകയാണെന്ന് ധാരണയിൽ ആ അമ്മ അവളൊട് പലതും തിരക്കി അവൾ എന്തക്കെയോ പറഞ്ഞ് അകത്തേക്ക് നടക്കുമ്പൊൾ ഇടതെരുവിലെ സാമാന്യം ഭേദപ്പെട്ടൊര് വീടിന് മുമ്പിൽ എത്തി

ദാ.. ഇതാണ് അജുന്റെ വീട് കുട്ടി അകത്തേക്ക് ചെന്നോളൂ ഉമ്മറത്ത് അജുന്റെ അപ്പ കാണും

അത് അമ്മാ ഒറ്റയ്ക്ക് ഞാൻ അവൾ വിക്കലോടെ പറഞ്ഞതും അവരുടെ മുഖം ദീനമായി അകത്തേക്ക് ചെല്ലാനുള്ള മടിയോടെ അവർ അവളെ നോക്കി കുട്ടി അകത്തേക്ക് ചെന്നൊളൂ…

വലത് കാലെടുത്ത് വെച്ച് അവൾ അകത്തേക്ക് ചെന്നൂ..

ഉമ്മറകോലായിൽ ചാരുകസേരയിൽ കിടക്കുന്ന മധ്യവയസ്കൻ കാൽപെരുമാറ്റം തിരിച്ചറിഞ്ഞതും മുഖമുയർത്തി നോക്കി…

അവൾ കൂപ്പ് കൈയോടെ അദ്ദേഹത്തെ തൊഴുതൂ…

ആരാ ?.. മനസ്സിലായില്ലല്ലോ ?.. അയാൾ കൺതടത്തിന് മേൽ കൈവിരൽ വെച്ച് അവളെ നോക്കി..

അജുവിന്റെ ഫ്രണ്ടാണന്നൂ അവന്റെയൊപ്പം വർക്ക് ചെയ്യൂ വാണന്നു ‘ പറഞ്ഞതും അവളെ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചൂ…

അകത്ത് അജു വിന്റെ അമ്മയെ പരിചയപ്പെടുമ്പൊൾ അരുന്ധതിയുടെ കണ്ണുകൾ അജുവിനെ പരതുകയായിരുന്നു …

അവരോട് വിശേഷങ്ങൾ ഒക്കെ പറയൂമ്പൊൾ ആ അമ്മയുടെ മുഖത്തെ വിഷണ്ണഭാവം അവളെ തെല്ലൂ അമ്പരപ്പെടുത്തി ….

അകത്തേ മുറിയിലേക്ക് ആ അമ്മയ്ക്ക് ഒപ്പം ചെല്ലൂമ്പൊൾ വീണ്ടും ഹൃദയം പെരുമ്പറ കൊണ്ടും പ്രണയത്താൽ വെമ്പുന്ന ഹൃദയത്തിന്റെ തുടിപ്പ് …

പഴമയുടെ പുതുമ പേറുന്ന മുറിയിലേക്ക് ചെന്നതും ശരീരം ആലില പോലെ വിറച്ചൂ… അവിടെ വലിയ ഇരട്ടക്കട്ടിലിൽ ഒന്ന് അനങ്ങാൻ പോലും ആകാതെ വെറുതെ മിഴികൾ മച്ചിലേക്ക് നട്ട് കിടക്കുന്ന അജുവിനെ കണ്ടതും ഒന്ന് അലറി കരയാൻ പോലും ആകാതെ അവൾ വിറങ്ങലിച്ച് നിന്നും ..

ഒരാക്സിഡന്റിന്റെ രൂപത്തിൽ ശരീരം തളർന്ന് കിടക്കുന്ന അജു വിന്റെ വിരലിൽ മേൽ അവൾ തൊട്ടു വിടർന്ന് മിഴികൾ അവനിൽ ദൃഷ്ടി ഊന്നിയതും അവന്റെ മിഴിക്കോണിലെ ചെറ് നീർ തിളക്കം പ്രണയ തിളക്കമായ് അവൾക്ക് തോന്നി…

ശുഭം..

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *