Categories
Uncategorized

ഡി.. കാന്താരി….. അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അവളുടെ അരികിലേക്ക് ഓടിഎത്തികൊണ്ട്.. അഖിൽ വീണ്ടും വിളിച്ചു….

രചന : – പാവം രാജകുമാരി

ഡി.. കാന്താരി….. അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അവളുടെ അരികിലേക്ക് ഓടിഎത്തികൊണ്ട്.. അഖിൽ വീണ്ടും വിളിച്ചു….. “ന്തേ മിണ്ടിക്കൂടെ മാഡം… ”

“കണ്ണികണ്ടവരോട് മിണ്ടി നിക്കാൻ എനിക്ക് സമയം ഇല്ല… ഈ പാലുകൊടുത്തിട്ട് എനിക്ക് സ്കൂളിൽ പോകേണ്ടതാ.. മാറെടോ…” “ഓഹോ അങ്ങനെയാണോ… ദേ കൊച്ചേ അന്ന് പറഞ്ഞ കാര്യത്തിൽ വല്ല മാറ്റവും ഉണ്ടോ… എനിക്ക് വയസ്സ് 30 ആയി കൊച്ചിന് ഓർമയുണ്ടോ എന്തിനാ കൊച്ചേ ഈ വാശി.. … ” “തനിക്ക്..എന്താടോ ഒരു മാറ്റവും ഇല്ലേ.. അന്നേ പറഞ്ഞതാ ഇനി മേലിൽ ശല്യം ചെയ്യാൻ വന്നാലുണ്ടല്ലോ… ” “മാറ്റം ഒക്കെ ഉണ്ട്.. നീ കാണാഞ്ഞിട്ട..എനിക്ക് പ്രൊമോഷൻ ആയി..” “അതിന്… കൺഗ്രാറ്റ്സ് മതിയോ…..”

പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന തോന്നി… അഞ്ജുവിന്…. ഒരുപാട് ഇഷ്ടമാണ് അവനെ അതുകൊണ്ട് തന്നെയാണ് അവഗണിക്കുന്നതും ..”..കൊച്ചേ.. ദേ കൊച്ചില്ലാതെ എനിക്ക് പറ്റത്തില്ല… “അവന്റെ കണ്ണു നിറഞ്ഞിരുന്നു.. “എല്ലാം നമുക്ക് ഷെയർ ചെയ്യാടോ..തന്റെ വിഷമം ഒക്കെ ”

“നിർത്തിക്കോ.. ഇനി മേലാൽ എന്റെ പിന്നാലെ വരണ്ട.. എനിക്ക് ഇഷ്ടമല്ല അവന്റെ ഒരു ഔദാര്യം… എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. ” നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിച്ചു തിരിഞ്ഞു നടന്നു…ഇനി എന്നാണ് ജീവിതത്തിൽ ഒരു മംഗല്യ യോഗമെന്ന് അറിയില്ല… അച്ഛൻ കള്ള് കുടിച്ചു കുടിച്ചു മരിച്ചിട്ട് 3 വർഷമായി.. അച്ഛൻ ഉണ്ടാക്കിയ കടം കൊണ്ട് കിടപ്പാടം പോയി.. കിട്ടി.. അമ്മ സുഖമില്ലാത്ത കിടപ്പിൽ ആണ് മരുന്നിനു തന്നെ വേണം മാസം ആയിരങ്ങൾ… അമ്മയെ നോക്കാൻ രാധാമണി ചേച്ചി ഉള്ളതുകൊണ്ട് സമാധാനമായി ജോലിക്ക് പോകാം… ആകെ ഉള്ള അനിയൻ എഞ്ചിനീയറിംഗിനു പഠിക്കുകയാണ് നന്നായി പഠിക്കുന്ന കുട്ടിയാണ് അവനു ഒരു ജോലി ആകുന്നവരെ.. കല്യാണം വയ്യ….

അഖിലിനെ ഇഷ്ടമാണ് പക്ഷെ അവന്റെ അമ്മ തന്നെയാണ്.. അവനെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാൻ തന്നോട് പറഞ്ഞത്… അല്ലെങ്കിലും ഒട്ടും പൊന്നു പോലും ഇടാൻ വഴിയില്ലാത്തൊരു പെണ്ണിനെ ആര് സ്വീകരിക്കും..കൂടാതെ കുറേ ബാധ്യതകളും….. “അഞ്ജലി ടീച്ചറെ….എന്താണ് ഒരു മൂഡ് ഓഫ് ” “ഒന്നുല്ല ആരതി”.. ” എന്നാലേ ചിന്തിച്ചിരിക്കാതെ.. എണീറ്റ് വാ ബസ് മിസ്സ്‌ ആക്കണ്ട…” ഒക്കെ കഴിഞ്ഞു വർഷമിത്ര ആയിട്ടും അവനെ മറക്കാൻ പറ്റിയിട്ടില്ല… എന്നും അവനെ ഓർക്കും..ബാഗ് എടുത്തു ഇറങ്ങി നടന്നു…. നിറയെ തിക്കും തിരക്കും നിറഞ്ഞ ബസ് വിദ്യാർത്ഥികളാണ് അധികവും… അതുകൊണ്ട്തന്നെ അവർ നിൽക്കുന്നത് കൊണ്ട് ഒരു സീറ്റ്‌ തരപ്പെട്ടു.. ബസ് നീങ്ങി തുടങ്ങിയത്തോടെ ചിന്തകളും.. പുറകിലേക്ക് നീങ്ങി തുടങ്ങി…. ഒടുവിൽ .അവന്റെ കല്യാണം നടന്നു..നിത്യ… സുന്ദരിയായ പെൺകുട്ടി കല്യാണത്തിന് പോയി.. അവനെ മനസ്സിൽ നിന്നും പറിച്ചുമാറ്റാൻ….പക്ഷെ..എത്ര മനസ്സിനെ കല്ലാക്കിയെങ്കിലും.. ഒത്തിരി സങ്കടം വന്നു… അന്ന്.. തലയിണയോട് മാത്രം… ഹൃദയം തുറന്നു കരഞ്ഞു..

തളരാതെ നിന്നു…. എന്റെ കുടുംബത്തിന് വേണ്ടി.. ഇന്ന്.. അനിയന് ജോലി ആയി അമ്മ.. എന്നെ തനിച്ചാക്കി പോയി… അവന്റെ കല്യാണം കഴിഞ്ഞു ഏറെ സന്തോഷിച്ചെങ്കിലും അവിടെ താൻ ഒരു അധികപറ്റാണോ.. എന്ന ചിന്ത കുറേ ആയി അലട്ടുന്നു… അനിയത്തിക്കും അവനും ഉടനെ വിദേശത്ത് പോകാൻ വിസ വരും.. പിന്നീട് തനിക്ക് ആരുണ്ട്….

ഇപ്പോൾ എന്നും.. കൈവിട്ടു പോയ ജീവിതത്തെ ഓർത്തു വിഷമിക്കലാണ് പണി സന്തോഷത്തോടെ… തിരഞ്ഞെടുത്ത വഴിയാണ് എന്തിനാണ് സങ്കടപെടുന്നത്.. പക്ഷെ ഒറ്റക്കായി പോകുന്നുവെന്നൊരു തോന്നൽ… പലപ്പോഴും… അവരുടെ ചില നോട്ടങ്ങളിൽ താൻ ഒരു ബാധ്യത ആണോ എന്ന തോന്നൽ… അവർ വിദേശത്തു പോയാൽ തനിക്ക് ആരുണ്ട്… അനിയന് ജോലി കിട്ടിയപ്പോൾ തന്നെ തനിക്കു 30 കടന്നിരുന്നു…. പിന്നെ അവന്റെ വിവാഹം.അങ്ങനെ സമയം കടന്നുപോയി…. ഒരിക്കൽ ഒരു ആലോചന വന്നിരുന്നു ഒരു രണ്ടാംകെട്ടുകാരന്റെ… പക്ഷെ എനിക്ക് ഒരിക്കൽ പോലും അത് അംഗീകരിക്കാൻ കഴിയില്ലായിരുന്നു… അഖിലിനെ മറക്കാൻ കഴിഞ്ഞിട്ടില്ല…ഇഷ്ടക്കേടുകൾ നിറഞ്ഞ ജീവിതത്തേക്കാൾ നല്ലത് ഈ ഒറ്റപ്പെടൽ അല്ലെ..

ഇനി ഒരു വിവാഹം മനസ്സുകൊണ്ട് അംഗീകരിക്കാനും വയ്യ… ഒറ്റപ്പെടൽ എത്ര അസഹനീയമാണ്…. പലപ്പോഴും ഡിപ്രെഷൻ വരാതെ പിടിച്ചു നിൽക്കുന്നത് ഈ ജോലി ഉള്ളതിനാലാണ്…. ബസ് ഇറങ്ങി നടന്നു… “അഞ്ചു..മോളെ..”.

സരിതേച്ചിയാണ്… മിക്കവാറും ഞാനും ചേച്ചിയും ഒരേ സമയത്താണ് ജോലി കഴിഞ്ഞു വരുന്നത്…. “മോളെ നീയറിഞ്ഞോ..”. “എന്താ ചേച്ചി.. ” “നമ്മടെ അഖിൽ ഇല്ലേ വിമലേച്ചിയുടെ.. മകൻ അവനും ഭാര്യയും ആക്‌സിഡന്റ് ആയി ഓടിച്ച കാർ.. ട്രക്കുമായി… കഴിഞ്ഞന്ന കേട്ടത് … ഈശ്വരാ… എന്ത് വിധിയാണ് ഇത്..”

കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുപോയി…. പിന്നീട് .പറഞ്ഞതൊന്നും ചെവിയിൽ എത്തിയില്ല.. …. എന്നും താൻ അവനെകുറിച്ച് ഓർക്കാറുണ്ടെങ്കിലും.. ഇന്ന് ഏറെ ആസ്വസ്ഥ ആയിരുന്നു… കരച്ചിൽ വന്നില്ല നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെ….

എങ്ങനെയോ നേരം വെളുപ്പിച്ചു…. ഓടി അവിടെയെത്തി..അവന്റെയും പെണ്ണിന്റെയും കിടപ്പുകണ്ടു സഹിക്കാൻ ആയില്ല…..പക്ഷെ അതിലേറെ അലട്ടിയത്… .. നിറഞ്ഞ കണ്ണുമായി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി അഖിലിന്റെ മോൾ അവളായിരുന്നു……. എന്ത് പറയാനാണ് അവളോട്…. രണ്ടു ദിവസം ലീവ് എഴുതി സ്കൂളിൽ..

പക്ഷെ തിരികെ വന്നിട്ടും മനസ്സ് എവടെയോ കൈവിട്ടുപോയിരുന്നു… അന്നും ഉച്ചക്കുശേഷം ലീവ് എഴുതി കൊടുത്തു…നിത്യയുടെ….വീട്ടിലേക്കാണ് അവർ മോളെ കൊണ്ടുപോയത് അവിടെ ചെന്ന് ഒന്നു കാണണം… താൻ ആരാണെന്നു പറയും.. അഖിലിന്റെ ഫ്രണ്ട് ആണെന്ന് പറയാം… ഓരോന്നോർത്ത്.. സ്ഥലമെത്തി..

കയ്യിൽ കരുതിയ.. ചോക്ലേറ്റ് അവൾക്ക് കൊടുത്തു..അവൾ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ട് … “നിങ്ങൾ അഖിലിന്റെ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്.. മോളെ ഇവടെ നിർത്താൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അറിയാല്ലോ..നമ്മൾ പെണ്ണുങ്ങൾ ആണുങ്ങൾ പറയുന്നതല്ലേ കേൾക്കാൻ പറ്റു.. ചേട്ടനോട് കുറേ പറഞ്ഞു.. പക്ഷെ പെൺകുഞ്ഞല്ലേ ചേട്ടന് പേടിയാ… ഇവടെ നിർത്താൻ.അഖിൽ ഒറ്റ മോനല്ലേ.. അമ്മ മരിക്കുകയും ചെയ്തു.. ഞങ്ങൾ രണ്ടു പെൺകുട്ടികൾ

..എന്താ ചെയ്യാ.. ഇനി അവളെ വല്ല ഇത് പോലെ ഉള്ള കുട്ടികളെ നോക്കുന്നിടത്തു നിർത്തണം.പെൺകുഞ്ഞല്ലേ . എല്ലാർക്കും ഒരു ഭയം ഉണ്ടാകും ബന്ധുക്കൾക്ക് ഒക്കെ ഒരു ഭാരം ആണ്.. എന്റെ അമ്മ അവരുടെ കൂടെ ആയിരുന്നുവല്ലോ.. ഇപ്പൊ ഇവിടേക്ക് കൂട്ടി.. ഇനി ഇവളെകൂടി.. ചേട്ടനും ഒത്തിരി വരുമാനം ഇല്ലല്ലോ……” മൗനത്തെ ഭേദിച്ചുകൊണ്ട് നിത്യയുടെ ചേച്ചി പറഞ്ഞു നിർത്തി….

“എനിക്ക് തരാമോ ഇവളെ… ഞാൻ നോക്കിക്കോളാം…ഞാൻ വിവാഹം കഴിച്ചിട്ടില്ല… എനിക്ക് ഒരു കുട്ടിയെ നോക്കാൻ താല്പര്യം ഉണ്ട്… ” എന്തുകൊണ്ടോ.. പെട്ടന്ന് അങ്ങനെ പറയാൻ ആണ് തോന്നിയത്… അവർ ഒന്നും പറഞ്ഞില്ല…. ഒന്ന് ചിരിച്ചു…

നിങ്ങൾ പോയ്കൊള്ളു എന്നു പറഞ്ഞു.. മോളെയും കൂട്ടി തിരിച്ചു പോയി…. തിരിച്ചു വന്നിട്ടും എന്റെ മനസ്സ് അവിടെ ആയിരുന്നു….

രണ്ട് ദിവസം കഴിഞ്ഞു ഒന്നുകൂടി അവിടെ ചെന്നു.. മനസ്സില്ലാതെ അവർ.. സമ്മതിച്ചു ആരുമില്ലാത്തിനേക്കാൾ നല്ലതല്ലേ… ഇപ്പോൾ… എന്റെ ജീവിതത്തിനു ഒരു അർത്ഥം ഉണ്ട് … അനിയനും പെണ്ണും വിദേശത്തു പോയി പക്ഷെ ഞാൻ ഇനി തനിച്ചല്ല…. അഖിലിനും ഭാര്യക്കും സന്തോഷം ആയിട്ടുണ്ടാവും.. അവരില്ലാത്ത കുറവ് പരമാവധി അറിയിക്കാതെ എനിക്ക് ഇവളെ നോക്കണം…. ഇവളുടെ അമ്മയായി…

എന്റെ ജീവിതത്തിന്റെ നിയോഗം ഇതായിരിക്കാം…..

രചന : – പാവം രാജകുമാരി

Leave a Reply

Your email address will not be published. Required fields are marked *