രചന : Noor Nas
എന്നിക്ക് നല്ലൊരു ഭർത്താവിനെ കിട്ടണേ എന്ന് പ്രാർത്ഥിക്കേണ്ടതിനു പകരം സുജാത പ്രാർത്ഥിച്ചത് എന്നിക്ക് നല്ലൊരു അമ്മായി അമ്മയെ കിട്ടണം എന്നായിരുന്നു….
അത് കണ്ടപ്പോൾ അമ്മയുടെ ചോദ്യം നീ എന്താ അമ്മായിമ്മയുടെ കൂടെയാണോ ജീവിക്കാൻ പോകുന്നത്…?? നല്ലൊരു ഭർത്താവിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കെടി.
കട്ടിലിൽ കാലും നീട്ടിയിരിക്കുന്ന അമ്മ കട്ടിലിനു താഴെ ഇരുന്ന് ക്കൊണ്ട് അവരുടെ കാൽ തിരുമി കൊടുക്കുന്ന ചേട്ടന്റെ ഭാര്യ വനജ…
വനജയുടെ ആ ഇരിപ്പ് കണ്ടപ്പോൾ സുജാതക്ക് സങ്കടം തോന്നി..
ശേഷം അമ്മയോട്.. ഇതുപോലത്തെ അമ്മായിമ്മയെ കിട്ടരുത് എന്നാ ഞാൻ പ്രാർത്ഥിച്ചേ..
അമ്മ. അതെന്താടി എന്നിക്ക് കുഴപ്പം ഞാൻ അത്രയ്ക്കും മോശമാണോ.?
സുജാത..ഇല്ലാത്ത വേദനയുടെ പേരും പറഞ്ഞ് ചേട്ടത്തി ഇവിടെ കയറി വന്ന അന്നുമുതൽ തുടങ്ങിയത് അല്ലെ ഈ കാൽ തിരുമ്മിക്കൽ..
അമ്മ… ഇത് നല്ല കാര്യം എന്നിക്ക് വേദനിക്കുന്നില്ല എന്ന് പറയാൻ നിന്റെയും എന്റെയും ഒരേ കാൽ ആണോ.?
ശേഷം വനജയെ നോക്കി നീ നന്നായി തിരുമ്മിക്കോ.
അമ്മായിമ്മയുടെ കാൽ തിരുമ്മുന്നതൊക്കെ മഹാ പാപം എന്നാ എന്റെ മോളുടെ വിചാരം.?
നീ അതൊന്നും കേൾക്കേണ്ട..
കഷ്ട്ടമാണ് അമ്മേ ഇതേ അനുഭവം എന്നെ കെട്ടിച്ചു വിടുന്ന വിട്ടിൽ എന്നിക്ക് ഉണ്ടായാൽ അമ്മ സഹിക്കോ..?
അമ്മ… ഹോ അതിന് നീ എന്താ ഗതി കെട്ട വീട്ടിലെ കൊച്ച് ആണോ..
നിന്നക്ക് ആവശ്യത്തിന് പൊന്നും പണവും തന്നിട്ടേ നിന്നെ വല്ലവന്റെയും വീട്ടിലേക്ക് ഞങ്ങൾ അയക്കും..
അല്ലാതെ നിന്റെ ആങ്ങളയേ പോലെ ഗതി കെട്ട വീട്ടിലെ പെണ്ണിന്റെ സൗന്ദര്യത്തിൽ വീണു.ജീവിതം പാഴാക്കിയ പോലെയൊന്നും
ഒന്നും തരാതെയൊന്നും നിന്നെ ഈ വീട്ടിന് ഞങ്ങൾ പറഞ്ഞു വിടില്ല.. അന്തസുള്ള തറവാട് ആണിത്….
അതൊന്നും ഇല്ലാത്തവരോട് അതിന്റെ രീതിക്ക് തന്നേ നിക്കണം അല്ലങ്കിൽ തലയിൽ കേറി നരങ്ങും…
അമ്മയുടെ ആ മുൾ മുന വെച്ച വാക്കുകൾ ചേട്ടത്തിയുടെ നെഞ്ചിൽ ആണ് കൊണ്ടത് എന്ന് സുജാതക്ക് മനസിലായി..
വേദനയോടെ കണ്ണുകൾ തുടച്ചു അമ്മയുടെ കട്ടിലിനു കിഴേ നിന്നും വനജ എഴുനേറ്റു പോകുബോൾ അമ്മ. എങ്ങോട്ടാടി..??
വനജ. അടുപ്പത്തു കറി ഉണ്ട് ഞാൻ പോയി വാങ്ങി വെച്ചു വരാ..
അടുക്കളയിലേക്ക് കേറി പോകുന്ന വനജയെ നോക്കി അമ്മ.
ഉം അവൾക്ക് ഞാൻ പറഞ്ഞത് തീരെ ഇഷ്ട്ടപെട്ടില്ല..എന്ന് തോന്നുന്നു….
പിറകെ സുജാത ചെന്ന് നോക്കുബോൾ അടുപ്പിന്റെ അരികിൽ നിന്ന് കണ്ണുകൾ തുടക്കുന്ന വനജ..
സുജാത പിറകിൽ ചെന്ന് ആ തൊളിൽ കൈ വെച്ചു..
സുജാതയുടെ കൈയിൽ മുഖം ചേർത്ത് വെച്ചു വിങ്ങി പൊട്ടുന്ന വനജ..
സുജാത.. ചേട്ടത്തിയമ്മ വിവാഹത്തിന് മുൻപ് പ്രാർത്ഥിക്കുമായിരുന്നോ.?
കണ്ണുകൾ തുടച്ചു ക്കൊണ്ട് ചുണ്ടിൽ ചിരി വരുത്തിക്കൊണ്ട്
ചിലരുടെ പ്രാർത്ഥന ദൈവം കേൾക്കില്ല മോളെ ദൈവത്തിന്റെ കണ്ണിൽ പെടാത്ത കുറേ പാഴ് ജന്മങ്ങൾ ഉണ്ട് ഈ ഭൂമിയിൽ അതിൽ ഒരാൾ ആണ് ഈ ചേട്ടത്തിയമ്മ…
സുജാത.. ചേട്ടൻ വിളിക്കുമ്പം ഞാൻ പറയുന്നുണ്ട് ചേട്ടത്തിയമ്മയെ അങ്ങോട്ട് കൊണ്ട് പോകാൻ…
വനജ.. സുജാതയുടെ കവിളിൽ വത്സല്യത്തോടെ തഴുകി ക്കൊണ്ട് പറഞ്ഞു
നിന്നെ പോലെ നല്ല ഒരു നാത്തൂനേ കിട്ടിയല്ലോ അത് തന്നേ ഭാഗ്യം..
നീ ചേട്ടനോട് ഒന്നും പറയാൻ പോകേണ്ട.. എന്നിക്ക് ഇതൊക്കെ ശിലായി മോളെ..
എന്താടി അവിടെ രണ്ട് പേരും കൂടെ ഒരു ഗുഡാലോചന ..?
വനജേ അവളുടെ കുത്തിത്തിരുപ്പുകൾക്ക് ചെവി കൊടുക്കാതെ ഇങ്ങോട്ട് പോരുന്നുണ്ടോ..?
ദൈവമേ ഇങ്ങനെ ഒരണം എന്റെ വയറ്റിൽ തന്നേ ഉണ്ടായതു ആണോ.?
ഒരു ചേട്ടത്തിയമ്മ സ്നേഹക്കാരി..
പേടിച്ച് കണ്ണുകൾ തുടച്ചു ചേട്ടത്തിയമ്മ അമ്മയുടെ അടുത്തേക്ക് ഓടുബോൾ
സുജാത മനസിൽ പറഞ്ഞു.
ചേട്ടത്തിയമ്മ സ്വയം മാറി ചിന്തിക്കും വരെ
ചേട്ടത്തിയമ്മയുടെ ഈ ജീവിതം എന്റെ അമ്മയുടെ കാൽ കിഴിൽ തന്നേ ആയിരിക്കും…
പിന്നീട് ഉള്ള സുജാതയുടെ പ്രാർത്ഥന എന്റെ അമ്മയ്ക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രം ആയിരുന്നു….
അപ്പോൾ കേൾക്കാം അടുത്ത മുറിയിൽ നിന്നും അമ്മയുടെ ശബ്‌ദം ഒന്നു അമർത്തി തിരുമേടി..
രചന : Noor Nas