Categories
Uncategorized

ചുമ്മാ അവളെ നോക്കി അങ്ങനെ ഇരുന്നു അന്ന് ആ കോളേജിലെ വരാന്തയിൽ കണ്ടവൾ ഇന്ന് എന്റെ കൂടെ…….

രചന: Vidhun Chowalloor

ഭയങ്കരസന്തോഷം……. എനിക്ക് ഒറക്കം വരുന്നില്ല എന്തെങ്കിലും പറ മാഷേ……..

എന്ത് പറയാൻ…….. നീ ഒന്ന് അടങ്ങി കിടക്ക് പാത്തു…. എനിക്ക് തലവേദന ഉണ്ട്

അത് ഇനി ശീലമായിക്കൊള്ളും അല്ല അ തലവേദന ഇനി ഞാൻ ആണോ…. കാത്തിരുന്ന് കിട്ടിയിട്ട് ഇപ്പോൾ…… എന്നെ ഇഷ്ട്ടം അല്ല

മുഖം ഒരു ബലൂൺ പോലെ വീർപ്പിക്കാൻ ഇവറ്റകൾക്ക് അല്ലെങ്കിലും നല്ല കഴിവ് ആണ്

വയ്യ അതാ അല്ലാതെ എന്റെ പാത്തുനെ ഇഷ്ട്ടം ആണെന്ന് ചോദിച്ചാൽ ജീവൻ ആണ് എന്ന് പറയാൻ ആണ് എനിക്കിഷ്ട്ടം…….

ന്നാലും ആദ്യരാത്രിക്ക് തന്നെ തലവേദന നല്ല തുടക്കം അല്ലെ മാഷേ…. സ്വപ്നം കണ്ടത് കൈയിൽ കിട്ടിയപ്പോൾ ഉറങ്ങാൻ പറയുന്നു എങ്ങനെ ഉറങ്ങാനാ ഞാൻ

പാത്തു…… ഈ ലോകം ഇന്ന് കൊണ്ട് അവസാനിക്കുന്നില്ല ഇത് നമ്മുടെ ലോകത്തിലേക്ക് ഉള്ള ഒരു തുടക്കം ആണ് നീ കിടന്നോ GoodNight…..

എന്റെ കൈയിൽ ചുറ്റി പിടിച്ചു അവൾ ഉറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

ചുമ്മാ അവളെ നോക്കി അങ്ങനെ ഇരുന്നു അന്ന് ആ കോളേജിലെ വരാന്തയിൽ കണ്ടവൾ ഇന്ന് എന്റെ കൂടെ……. നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാനുള്ള ശ്രമത്തിൽ ഒരു കണ്ണ് തുറന്നു എന്നെ നോക്കുന്ന എന്റെ പെണ്ണ് പിന്നെ ഒരു ചോദ്യവും എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് എന്ന്…

ഇത് എന്ത് കുന്തം….. നിനക്ക് ഒറക്കം ഇല്ല……. ഒരിച്ചിരി ദേഷ്യം കൊണ്ട് ഞാൻ അവളെ ഉറക്കി

പാവം……

തൃശ്ശൂരിൽ നിന്ന് സീറ്റ് കിട്ടി പഠിക്കാൻ പോയത് തിരുവന്തപുരത്തേക്ക് അമ്മ തന്ന ഒരു പണിയാണ്. ഇവിടെ ഇച്ചിരി രാഷ്ട്രീയം ഉണ്ടായിരുന്നു അത് വേര് പിടിക്കാതിരിക്കാനുള്ള അമ്മയുടെ ഒരു അടവ് അച്ഛന്റെ സപ്പോർട്ട് കൂടി ആയപ്പോൾ ബില്ല് പാസ്സായി എനിക്ക് പുതിയ കോളേജും ഹോസ്റ്റലും

ഒരു പുതിയ കുട്ടി പരിചയം ഇല്ലാത്ത ആളുകൾ അങ്ങനെ എല്ലാം പുതിയത് ദിവസങ്ങൾ കടന്നു പോയി ക്യാമ്പസിനോട്‌ ഇണങ്ങി ഞാനും അവിടെ നിന്ന് തുടങ്ങി

അന്ന് ഒരു ഹോളി ദിവസം ചുറ്റും നല്ല കളർ ആക്കി എല്ലാവരും ആഘോഷിക്കുന്നു

കുറച്ചു പേർ അതിൽനിന്നു മാറി നിൽക്കുന്നു അതിൽ ഒന്ന് ഞാനും

ആരുടെയും കണ്ണിൽ പെടാതെ ഒരു മരച്ചുവട്ടിൽ കുറച്ചു പേർ ചുറ്റും വന്നതേ ഓർമ്മയുള്ളു പിന്നെ ഒരു മാഴവിൽ ആയി ഞാൻ മാറി

ദേഷ്യത്തോടെ ഒരു പിടി കളർ പൊടിയും എടുത്തു ഞാനും ഓടി അവരുടെ പിന്നാലെ ആരെങ്കിലും കിട്ടാതെ ഇരിക്കില്ല കൈയിൽ കിട്ടുന്നവനെ ശരിയാക്കാം എന്നു കരുതി…..

അടുത്ത് എത്തിയപ്പോൾ ഒരു ഏറുകൊടുത്തു

പണ്ടേ നല്ല ഉന്നം ആയിരുന്നു എനിക്ക് മാങ്ങക്ക് കല്ല് എറിഞ്ഞാൽ വീഴുന്നത് ചക്കആവും

കൊണ്ടത് ഒരു തട്ടത്തിൻമറയത്തിന് വെളുത്ത ഡ്രെസ്സിൽ ഞാൻ എറിഞ്ഞ മഞ്ഞ കളർ

തിരിഞ്ഞു നോട്ടത്തിൽ ഒന്നും അറിയാത്ത ഒരാൾ ആയി ഞാൻ നിന്നു പക്ഷെ കൈയിൽ പറ്റിയ കളർ എന്നെ അവൾക്ക് ഒറ്റികൊടുത്തു

ആദ്യമായി ഒരു പെണ്ണ് കുട്ടി അതും ഒരു പരിചയവും ഇല്ലാത്ത ഒരാൾ എന്ത് പറഞ്ഞു എന്ന് എനിക്കറിയില്ല പറഞ്ഞത് ഒന്നും നല്ലത് അല്ല….. ചിരിച്ചു കൊണ്ട് ഞാൻ എല്ലാം കേട്ടു വേറെ വഴി ഇല്ല…

പിറന്നാൾകുട്ടി ആയിരുന്നു അതാവും അത്രയും ദേഷ്യം

രണ്ട് ദിവസം മറ്റുള്ളവരുടെ പിന്നാലെ നടന്ന് ഞാൻ മൊത്തം ഡീറ്റെയിൽസ് എടുത്തു

പേര് ഫാത്തിമ ഇവിടെ അടുത്ത് തന്നെ വീട് ഉപ്പ ഉമ്മി പിന്നെ നല്ല രണ്ട് ആങ്ങള ഉപ്പയും ആങ്ങളമാരും ഗൾഫിൽ അതെനിക്ക് ഒരു ആശ്വാസം തന്നു….

ന്നാലും തീരുന്നില്ല കുഞ്ഞിപ്പ അങ്ങനെ ബന്ധങ്ങൾ ഇനിയും ഉണ്ട് കൂടെ…..

വീണ്ടും അതെ മരച്ചുവട്ടിൽ ഇരുന്നു അവൻ പറഞ്ഞത് വീണ്ടും ഓർക്കാൻ ശ്രമിച്ചു….

ആരുടെയോ കാൽപെരുമാറ്റം നോക്കിയതും ഫാത്തിമ മുന്നിൽ…..

വീണ്ടും ഇടി വെട്ടി മഴ പെയ്യും….

പക്ഷെ കിട്ടിയത് ഒരു sorry…. വിളിച്ച ചീത്തക്ക് മുന്നിൽ കിടന്ന് അവൾ അങ്ങനെ പെരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ തന്നെ ഒരു കള്ളം പറഞ്ഞു

പറഞ്ഞതൊന്നും കേട്ടില്ല എന്റെ കിളി പോയിരിക്കുകയായിരുന്നു എന്ന്

എന്ത് മനസിലാക്കി എന്ന് എനിക്കറിയില്ല അവൾ എനിക്ക് ഒരു ചിരി സമ്മാനിച്ചു അവിടെ നിന്ന് ഇറങ്ങി പോയി

പിന്നിടുള്ള കണ്ടുമുട്ടലുകളിൽ ആ ചിരി എനിക്കെന്നും കിട്ടാൻ തുടങ്ങി കൂട്ടുകാരുടെ തള്ള് അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് ഞാനും വിശ്വസിച്ചു

ആദ്യം നിരസിച്ചു എങ്കിലും ഈ പ്രണയം എന്താ സാധനം എന്നറിയാൻ ഒരാഗ്രഹം

അങ്ങനെ ഫാത്തിമ എനിക്ക് പാത്തു ആയി വാക്കുകളിൽ ഉള്ള മാറ്റം ഒന്നും അവൾ ശ്രദിച്ചില്ല അടുത്ത് അറിഞ്ഞപ്പോൾ അമ്മക്ക് നല്ല മരുമകൾ ആവും എന്നൊരു തോന്നൽ ആ തോന്നലിൽ അവളുടെ ജാതി ഞാനും നോക്കിയില്ല എല്ലാവരും മനുഷ്യർ ആണ് അത്ര ഉള്ളൂ എന്ന് ഞാനും കരുതി

ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ ഓടുന്ന പാത്തുവിനെയാണ് ഞാൻ കണ്ടത്

രണ്ട് ദിവസം ക്ലാസ്സിലും വന്നില്ല

ഒരു പെണ്ണ് കുട്ടിയുടെ ഭാവി തകർത്ത പോലെ എല്ലാവരും എന്നെ നോക്കുന്നത് കണ്ടപ്പോൾ വീണ്ടും സങ്കടം

എല്ലാത്തിനും സാക്ഷിയായ മരത്തെ കെട്ടിപിടിച്ചു ഞാനും അവിടെ ഇരുന്നു….

കാൽപെരുമാറ്റത്തിന് പകരം വന്നത് ഒരു വൈബ്രേഷൻ ആണ് ഫോൺ…. അതും അറിയാത്ത ഒരു നമ്പർ

ഹലോ എന്ന ചോദ്യത്തിന് പിണക്കം ആണോ എന്നായിരുന്നു ഉത്തരം ഫാത്തിമ ആണ്… നമ്പർ എങ്ങനെ സംഘടിപ്പിച്ചു എന്നൊന്നും ചോദിച്ചിട്ട് കാര്യം ഇല്ല അതൊക്കെ എടുക്കാൻ ഇന്ന് എന്താ ബുധിമുട്ട്…….

ഇയാളെ ജയിലിൽ ആക്കാൻ എനിക്ക് ഇഷ്ട്ടം ഇല്ല അതാ ഒരു ഉത്തരം തരാത്തത്…..

ജയിൽ….?????

അത് എന്താ….

ഉമ്മിയും ഉപ്പയും സമ്മതിക്കില്ല അപ്പോൾ പിന്നെ ഞാൻ തേച്ചു എന്ന് പറയും എന്നിട്ട് പെട്രോളോ ആസിഡ് അങ്ങനെ എന്തെങ്കിലും ആയി എന്നെ കാണാൻ വരും അത് തന്നെ കാരണം

അവളെ കുറ്റം പറയൻ പറ്റില്ല ഇതാണ് ഇപ്പോളത്തെ ഫാഷൻ….

ഏയ്‌ പേടിക്കണ്ട ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല

ഒറപ്പ്…..

ആ ഉറപ്പാ….

ന്ന എനിക്ക് ഇച്ചിരി ഇഷ്ട്ടം തോന്നുന്നുണ്ട്

അവൾ ആദ്യമായി എനിക്ക് തന്ന ആ പുഞ്ചിരി ഞാനും തിരിച്ചു കൊടുത്തു

അധികാരം കൈയിൽ കിട്ടിയതോടെ എന്റെ fb…പാസ്സ്‌വേഡ്‌ അങ്ങനെ എല്ലാം അവളുടെ കൈയിൽ ആയി എന്നെ പറഞ്ഞാൽ മതി കാരണം സ്നേഹം കൂടുമ്പോൾ കൊടുത്തതാണ് അത് എനിക്ക് ഇട്ട് തന്നെ പണിയായി…

അങ്ങനെ ചെറിയ ചെറിയ പിണക്കവും പിന്നെ വലിയ ഇണക്കവും ആയി ഞങ്ങൾ പഠനം തുടർന്നു…..

ഒരു ദിവസം ആളെ കാണാൻ ഇല്ല ഫോൺ ആണെങ്കിൽ ഓഫും ഞാൻ വിളിക്കും എന്നറിയാം അത് വേറെ ആരെങ്കിലും എടുക്കും ഞാൻ വള വള വലതും പറയും അവൾ പെടും ആൺകുട്ടികൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല പക്ഷെ അവർക്ക് അത് ഒരു വലിയ പ്രശ്നം ആണ് വീട്ടിൽ….

വീട് കണ്ടുപിടിച്ചു ഇച്ചിരി രാഷ്ട്രീയം കളിച്ചു ഉള്ളിൽ കയറി മെഡിക്കൽ കോളേജിൽ പൊത്തി ചോറ് പരിപാടി

ഉപ്പ വന്നിട്ടുണ്ട് നേരെ കയറി കൊടുത്തത് മൂപ്പരുടെ കൈയിൽ നല്ല കുട്ടികൾ പിള്ളേർ അയാൽ ഇങ്ങനെ വേണം എന്നൊക്കെ പറഞ്ഞു മൂപ്പര് ഞങ്ങളെ പൊക്കി അടിച്ചു

ശരിയായ കാര്യം അറിഞ്ഞാൽ നിലത്തിട്ട് ചവിട്ടും

ചായയും കുടിപ്പിച്ചു മൂപ്പര് അത്രക്ക് ഇഷ്ട്ടം ആയി അമ്മായിച്ഛൻ കൊള്ളാം എന്ന് കൂട്ടുകാരും

പുറത്തിറങ്ങിയതും ഒരു ഫോൺ കാൾ പാത്തു ആണ്

എങ്ങനെ ഉണ്ട് എന്റെ സുലൈമാനി….

Aa….

ഉണ്ട ചായ എങ്ങനെ ഉണ്ട് എന്ന്…

ആ കൊള്ളാം….

ഇവറ്റങ്ങളെയും കൂട്ടി എന്തിനാ ഇങ്ങോട്ട് വന്നത്

നിന്നെ പെണ്ണ് ചോദിക്കാൻ വന്നതാ മൂപ്പര് സമ്മതിച്ചു….

Aa….മൂപ്പര് ആ കാര്യം അറിഞ്ഞാൽ നിന്റെ ചരമ പോസ്റ്റ് ഞാൻ ഒട്ടിക്കേണ്ടി വരും

പെട്ടന്ന് ആരോ വരുന്നു എന്ന് പറഞ്ഞു ഫോൺ കട്ട് ആയി

ചുമ്മാ പറഞ്ഞതാവും കണ്ടാൽ ഒരു പാവം ആണ് ഉപ്പ ഇനി തട്ടിക്കളയുമോ…….

എങ്ങനെ എല്ലാം മൂടിവെച്ചാലും അവരെ പറ്റിക്കാൻ പറ്റില്ല അതുകൊണ്ടു തന്നെ വീട്ടിൽ കാര്യം അവതരിപ്പിച്ചു സമ്മതം വാങ്ങി

അവളയായിട്ട് പറയില്ല എന്നുറപ്പുള്ളതുകൊണ്ട് ഞാൻ തന്നെ ഉപ്പയോട് പറഞ്ഞു എന്തോ ഉപ്പ ഒന്നും പറഞ്ഞില്ല നല്ല വിഷമം ഉണ്ടാവും അത് അറിയാണെമെങ്കിൽ ഞാൻ ഒരു അച്ഛനാവണം എങ്ങനെയോ എന്തോ ഞാൻ പറയാനുള്ളത് എല്ലാം പറഞ്ഞു അവസാനിപ്പിച്ചു

പിന്നെ പാത്തു ക്ലാസ്സിൽ വന്നില്ല പഠിപ്പ് നിർത്തി എന്ന് ആരോ പറഞ്ഞു

അവളില്ലാത്ത അവിടം ഞാനും വിട്ടു

ഫ്യൂസ് ഊരി വിട്ട എന്നെ കണ്ടപ്പോൾ തന്നെ വീട്ടുകാർക്ക് കാര്യം മനസിലായി

പ്രണയം വിരഹം ആയതിന്റെ വിഷമം

ഉപ്പ വീട്ടിൽ വന്നിരുന്നു ഒരു ജോലി അത് കഴിഞ്ഞു നിങ്ങളുടെ കല്യാണം ഉപ്പക്ക് സമ്മതം

ഊരിയ ഫ്യൂസ് ഉപ്പ തന്നെ തിരിച്ചു കുത്തി

വർഷങ്ങൾക്കിപ്പുറം അവളുടെ ഉറക്കം കെടുത്തിയ രാത്രിക്ക് പിന്നിൽ പറയാൻ ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ കഥയുണ്ട്

ആലോചനകൾ എല്ലാം നിർത്തി അവളെ നെഞ്ചോട് ചേർത്ത് ഞാനും കിടന്നു……..

സ്നേഹം സത്യം ആയിരിക്കട്ടെ ആ സത്യത്തിൽ വിശ്വസിക്കുക…….. ❤

രചന: Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *