ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് സമൂഹത്തിൽ സമത്വത്തെ കുറിച് പ്രസംഗിക്കുകയല്ലാതെ വീട്ടിലത് പ്രയോഗികമാക്കിയിട്ടുണ്ടോ..പലരും……. വീട്ടിലെ’അമ്മ മാത്രം ചിന്തിച്ചാൽ മാറുന്നവർ ഉണ്ടാവില്ലേ…..

Uncategorized

രചന : Rinila Abhilash

കോളേജിൽ പഠിച്ചോണ്ടിരിക്കുമ്പോളായിരുന്നു എന്റെ കെട്ട്. കോളേജിൽ പഠിക്കുമ്പോ ചുരിദാർ ആയിരുന്നു വേഷം… കോളജിലേക്കുമതെ…… വീട്ടിലും അതെ…….(സത്യത്തിൽ വീട്ടിലിടനായി ഒരു ഡ്രസ്സ്‌ വാങ്ങൽ ഉണ്ടായിരുന്നേയില്ല… കോളേജിൽ പോകുമ്പോൾ ഇടുന്ന ചുരിദാർ നരച്ചുകഴിഞ്ഞാൽ അതങ്ങു വീട്ടിലിടും അത്ര തന്നെ…)

അങ്ങനെയിരിക്കെ ഡിഗ്രിക്ക് പഠിക്കുന്ന (അവസാന വർഷമാണെന്ന് മാത്രം ) സമയത്തേക്ക് കല്യാണം റെഡി ആയി… കാർന്നോമ്മാര് തീരുമാനിച്ചു… നമ്മൾ അതുകേട്ടു നിന്നും കൊട്ത്ത് അത്രേള്ളൂ.. സത്യത്തിൽ ഒരു തീരുമാനമെടുക്കാൻ മാത്രം പ്രായം അന്ന് ആയില്ലായിരുന്നല്ലോ എന്ന് പിന്നീട് ഞാൻ ആലോചിച്ചിട്ടുണ്ട്.. ചെറുക്കൻ നല്ല സുന്ദരൻ നല്ല തറവാട് നല്ല ജോലി…. നല്ല….സ്വഭാവം… ഇതൊക്കെ പറഞ്ഞു കെട്ടുറപ്പിച്ചു…. നിശ്ചയം കഴിഞ്ഞു… കോളേജ് എക്സാം മെയ്‌ മാസത്തിൽ കഴിഞ്ഞു.. ഓണത്തിന് ശേഷം കല്യാണം അതാണ് തീരുമാനം….

പിന്നീട് ഉള്ള ദിവസങ്ങളിൽ പല തരത്തിലുള്ള ജോലികൾ പഠിക്കുക എന്നുള്ളതായിരുന്നു പ്രധാന പരിപാടി… പഠിക്കുക ആയിരുന്നില്ല സുഹൃത്തുക്കളെ അതൊരു പഠിപ്പിക്കലായിരുന്നു… വീട്ടിൽ കൂട്ടുകുടുംബമായതുകൊണ്ട് തന്നെ വല്യമ്മ ചെറിയമ്മ, അമ്മ….. ഞായർ അമ്മായിമാരുടെ മാറിമാറിയുള്ള വരവ്…. ക്ലാസ്സെടുക്കൽ… മാസങ്ങൾ പോയതറിഞ്ഞില്ല……സാരി ഉടുക്കുക (ഒറ്റക്ക് ).. മീൻ വെട്ടുക…. അരക്കുക.. ഇടിക്കുക തുടങ്ങിയ എല്ലാ ജോലിയും എന്നെകൊണ്ടവർ ചെയ്തു പരിശീലിപ്പിച്ചു….. ഇത്ര കണ്ട് ഒരു വീട്ടിൽപണി ഉണ്ടെന്നു ഞാൻ ആദ്യമായി മനസ്സിലാക്കി….. ഒരു കല്യാണം ച്ചുമ്മാ അങ്ങ് കഴിച്ചാൽ പോരത്രേ…..

തറവാട്ടിൽ ആയതുകൊണ്ട് തന്നെ വലിയൊരു പറമ്പിൽ വിശാലമായ മുറ്റമുള്ള വീട്ടിൽ എന്നെകൊണ്ട് ഉള്ള മുറ്റം മുഴുവൻ അടിച്ചുവാരിച്ച് അടിച്ചുവാരാൻ ഞാൻ കേമിയായി….

“… അവിടെ എന്തൊക്കെയാ ശീലം എന്നറിയില്ലല്ലോ… അരച്ചാണ് കറി ണ്ടാക്കാണതെങ്കിലോ……

ഉരലിൽ ഇടിച്ചാണ് രാവിലത്തേക്കുള്ളത് കാ ലാക്കാണതെങ്കിലോ….. കുട്ടി എല്ലാം നല്ലോണം അറിയണം… അലക്കുകളിൽ ഇട്ട് നന്നായി അലക്കാൻ പഠിക്കണം…… ഇങ്ങനെ… തുടങ്ങി ഒരുപാട് കാര്യങ്ങൾ……

ഡും…. അങ്ങനെ കല്യാണം കഴിഞ്ഞു….

സിറ്റിയിലേക്ക് ആണ്… വീട് കണ്ടപ്പോൾ വലിയ ആശ്വാസം… ചെറിയ മുറ്റം (അരമണിക്കൂർ നീണ്ട മുറ്റമടിക്കലിന്റെ ആവശ്യമേ ഇല്ല… മനസ്സിൽ ആദ്യത്തെ ലഡ്ഡു പൊട്ടി )…. വീട്ടിലെ തിരക്കുകളൊക്കെ കഴിഞ്ഞ് എല്ലാവരും പോയപ്പോൾ കുളിച്ചു മാറ്റാൻ നൈറ്റി കൊണ്ടുതന്നു… ഞാനാണേൽ ആദ്യമായിട്ടാണത് ഇടാൻ പോണത്.. വീട്ടിൽ അമ്മേം ചെറിയമ്മേം ഒക്കെ സാരി ആണ്… കുളിച് മാറ്റിയപ്പോൾ സാരി യെക്കാൾ ഭേദം ഇതുതന്നെ എന്ന് മനസ്സിലായി… പക്ഷെ നടക്കുന്നതിനനുസരിച് തടഞ്ഞു വീഴുന്നത് പതിവായി…

പാവം ഏട്ടന്റെ അമ്മ അവസാനം അതിന്റെ താഴെഭാഗം വെട്ടി തൈപ്പിച്ചു തന്നു…. ഇപ്പോൾ കണ്ടാൽ ചുരിദാർ ano നൈറ്റി ആണോ എന്ന് ആർക്കും മനസ്സിലാകാത്ത അവസ്ഥ… എന്നാലെന്താ….. തടഞ്ഞു വീഴുന്നില്ലല്ലോ… (പാവാടക്കുള്ളിൽ നൈറ്റിയുടെ തുമ്പ് കുത്തിവച്ചിട്ട് വേണത്രെ നടക്കാൻ… എത്ര ശ്രമിച്ചിട്ടും അതങ്ങിനെ ശരിയാവണില്ലെന്ന്….)

തുടർന്ന് വീട്ടിൽ അമ്മയെ സഹായിക്കാൻ ഉള്ള ശ്രമങ്ങളായി…. പക്ഷെ… അവിടെ കാര്യമായി ഒരു പണിയും ഇല്ല എന്നുള്ളതാണ്…. വാഷിംഗ്‌ മെഷീൻ ഉള്ളതിൽ അലക്കുക…. മിക്സിയിൽ പൊടിക്കുക തുടങ്ങിയ പണികൾ….ഫുഡ്‌ കഴിച്ച പത്രങ്ങൾ അവരവർ കഴുകി വക്കും.. ബാക്കിയുള്ളവ കഴുകാൻ ഒരു പ്രയാസവുമില്ല….ഇങ്ങനെ ഒരു മാസം കഴിഞ്ഞപ്പോളേക്കും പണികളൊന്നും ചെയ്യാതെ…. ഉള്ള സത്‌കാരങ്ങൾ എല്ലാം ഏറ്റുവാങ്ങി വടിപോലെ ഉള്ള ഞാൻ അങ്ങ് തടിച്ചു… നിറവും വച്ചത്രേ…. ഏട്ടന്റെ അമ്മ എന്നെ ചുമ്മാ വീട്ടിലിരുത്താൻ സമ്മതിച്ചില്ല… ടൈപ്പ് പഠിക്കാൻ വിട്ടു… വല്യച്ഛൻ വല്യമ്മ ഒക്കെ അതിശയിക്കേണ്ടി വന്നു… കല്യാണം കഴിഞ്ഞ് പഠിക്ക്യ… പെൺകുട്ട്യോൾ…. അവര്ക്അത്ഭുതം ആയിരുന്നു….

അമ്മ ദീർഘ വീക്ഷണമുള്ള ആളായിരുന്നു.. അച്ഛൻ മറിച് വീട്ടിലെ കുട്ടികളെ എത്ര നന്നായാണ് അവർ വളർത്തിയത്….അതുകൊണ്ടുതന്നെ വീട്ടിൽ നല്ലൊരു അന്തരീക്ഷവും ആയിരുന്നു… തറവാട്ടിൽ ഏട്ടന്മാർ കല്യാണം കഴിച്ചെത്തിയെങ്കിലും അവർക്കാർക്കും പുറത്തിറങ്ങാൻ ഒന്നും കഴിഞ്ഞിരുന്നില്ല ഞാൻ പലപ്പോളും തിരുത്താൻ ശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യമായിരുന്നു അവിടെ…പക്ഷെ കുത്തുവാക്കുകളോ സ്നേഹക്കുറവോ ഉണ്ടായിരുന്നില്ലെന്നു മാത്രം… ഏട്ടത്തിമാർക്ക് അതൊരു ശീലമായി… മാറ്റാനോ മാറാനോ അവിടെ ആരും ശ്രമിച്ചില്ല….

… അവർ എപ്പോളും പറയും “ലക്ഷ്‌മി ഭാഗ്യം ഉള്ളോള എന്ന്…..

സത്യത്തിൽ എന്നെ അവിടെ ഭാഗ്യമുള്ളതാക്കിയത് അവിടത്തെ അമ്മയാണ്… ടൈപ്പിസ്റ്റായി ജോലിയിൽ കയറിയത്തിന് പിന്നിലുംഎന്റെ മക്കളെ നേരെ നയിക്കാനും അമ്മ എപ്പോളും ഉണ്ടായിരുന്നു…. ആൺ പെൺ വ്യത്യാസമില്ലാതെ സമത്വം വീട്ടിൽ നിന്നാവണമെന്ന് അമ്മക്കറിയാമായിരിക്കണം… ഇപ്പോൾ അമ്മയെപ്പോലെ ഒരമ്മയാവാൻ ഞാനും പഠിച്ചിരിക്കുന്നു..

ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് സമൂഹത്തിൽ സമത്വത്തെ കുറിച് പ്രസംഗിക്കുകയല്ലാതെ വീട്ടിലത് പ്രയോഗികമാക്കിയിട്ടുണ്ടോ..പലരും……. വീട്ടിലെ’അമ്മ മാത്രം ചിന്തിച്ചാൽ മാറുന്നവർ ഉണ്ടാവില്ലേ…..

അഭിപ്രായം എഴുതുമല്ലോ

രചന : Rinila Abhilash

Leave a Reply

Your email address will not be published. Required fields are marked *