രചന: സുമി ജാബർ
കയറിയിരിക്കൂ എന്ന അവളുടെ ഉപ്പയുടെ വർത്തമാനത്തിൽ ഞാനും ഫൈസലും അകത്തേക്ക് കയറി
ഉപ്പയും, ആങ്ങളമാരും അവരുടെ നേരെ ഒരു പുഞ്ചിരി പാസാക്കി.
കസേരയിൽ അമർന്നിരിക്കുമ്പോൾ കണ്ടു അവളുടെ ഉമ്മയെ…
നിന്റെ ഉപ്പ എവിടെയാ ജോലി ചെയ്യുന്നെ തുടങ്ങി ഫുൾ സ്റ്റോപ്പില്ലാത്ത നീണ്ട ചോദ്യങ്ങൾ ഒടുവിൽ എത്തിപ്പെട്ടത് ഞാൻ ഭയപ്പെട്ട ചോദ്യത്തിൽ തന്നെ
എത്ര മക്കൾ?
ഫൈസലാണ് മറുപടി പറഞ്ഞത്, അവന്റെ ഉപ്പാക്ക് ഒരു മകൻ, ഉമ്മയെ വിവാഹബന്ധം വേർപ്പെടുത്തി. ഉമ്മയും, ഉപ്പയും വേറെ കല്യാണം കഴിച്ചു അതിൽ വേറെയും കുട്ടികളുണ്ട്.
അതോടെ അവിടം കൂടിയ അവരുടെ മുഖം മങ്ങുന്നത് കണ്ട ഫൈസൽ കൂട്ടിച്ചേർത്തു.
ഇവൻ നാളെ ഗൾഫിൽ പോവുകയാണ് സ്വന്തമായി ഇവൻ സ്ഥലം വാങ്ങി അതിലൊരു വീട് വെച്ചിട്ടെ കല്യാണം ഉണ്ടാവൂ. അവൻ പൊന്ന് പോലെ നോക്കും
ശേഷം അവർ പരസ്പരം മുഖത്തോട്ട് നോക്കി അകത്തേക്ക് പോയി,
അകത്ത് നിന്നും കേൾക്കുന്ന വാക്കുകൾ എന്റെയും, ഫൈസലിന്റെയും ഹൃദയം നുറുങ്ങുന്നതായിരുന്നു
ഉയർന്ന് വന്ന ചില വാക്കുകൾ എന്റെ സാഹചര്യങ്ങളെ ക്കുറിച്ചായിരു
വിളിക്കാം നമ്പർ തരൂ എന്ന അവളുടെ ആങ്ങള പറഞ്ഞപ്പോൾ പ്രതീക്ഷയറ്റവനെപ്പോലെ ഞങ്ങളാ പടിയിറങ്ങി.
ഷോപ്പിലെ തിരക്കിനിടയിൽ അറിയാത്ത നമ്പർ കോൾ കട്ട് ചെയ്തിട്ടും വീണ്ടുമടിച്ചു.
അറ്റൻഡ് ചെയ്തപ്പോൾ നസ് ല യാണ്,
ഒരു കരച്ചിലായിരുന്നു, ഉമ്മ സമ്മതിക്കുന്നില്ല
നിങ്ങളെ ഉപ്പയും, ഉമ്മയും വിവാഹ ബന്ധം വേർപ്പെടുത്തിയോണ്ട്,
ഞാൻ കുറച്ച് തിരക്കിലാണ്, മറു വശത്ത് കസ്റ്റമേഴ്സ് വെയിറ്റിംഗാ
ഇത് മൂത്തമ്മാടെ മോളെ നമ്പറാ ഫ്രീ ആവുമ്പൊ വിളിക്ക് ട്ടോ എന്ന് പറഞ്ഞവൾ വെച്ചു.
ചങ്കിന്റെ വീട്ടിലെ കല്യാണത്തിനാണ് അവളെ ആദ്യമായി കണ്ടത്, ഇഷ്ടം അറിയിച്ചപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീടുള്ള പിറകെ നടത്തത്തിൽ അവൾ വീണു.
ദിനം കഴിയുംതോറും അവൾ വേർപിരിയാനാവാത്ത വിധം അടുത്തിരുന്നു.
എന്റെ ഏഴാം വയസിലാണ് ഉമ്മ ഉപ്പയെ ഡിവോഴ്സ് ചെയ്തെ
കുറച്ച് നാൾക്കു ശേഷം ഉമ്മയുടെ കല്യാണവും കഴിഞ്ഞതോടെ ഒറ്റപ്പെട്ടു.
വൈകാതെ ഉപ്പക്കും കല്യാണം കഴിഞ്ഞൊരു ഫാമിലിയായി. ഇടക്കിടക്ക് ഉപ്പാന്റെ വീട്ടിൽ ഒന്നോ രണ്ടോ ദിവസം തങ്ങി മടങ്ങും.
ഇടക്ക് കാണുന്ന വിരുന്നുകാരായി ഉമ്മയും ഉപ്പയും
ഉമ്മാന്റെ വീട്ടിൽ മറ്റു കുട്ടികൾ അവരുടെ ഉപ്പമാരോടൊത്ത് യാത്ര പോകുമ്പോൾ എത്ര കരഞ്ഞിട്ടുണ്ട്. എല്ലാവരുടെയും സഹതാപനോട്ടം,
കുറച്ചൊരാശ്വാസം പ്രിയ സുഹൃത്തുക്കളായിരുന്നു.
എല്ലാവരുടെ ചോദ്യത്തിനും കറക്ട് ഉത്തരം പറയുമ്പോഴേക്കും തല കുനിഞ്ഞിരിക്കും.
ഡിഗ്രി പൂർത്തിയായി അമ്മാവൻ തന്ന ജോലിക്ക് ഗൾഫിലേക്ക് കയറുമ്പോൾ ഒരൊറ്റ ചിന്ത നാല് കാശുണ്ടാക്കണം.
പിന്നീടാണ് നസ് ല യു മായുള്ള പ്രണയം, അവൾ ജീവിതത്തിൽ വന്നതോടെ ശെരിക്കും ഞാൻ മാറി. കിട്ടാത്ത സ്നേഹം അവൾ വാരിക്കോരി തരുമ്പോൾ അവളെ വീട്ടുകാരോട് സംസാരിക്കാനായി നാലു ദിവസത്തെ ലീവിനു വന്നത്.
അവിടെയും എന്റെ സാഹചര്യം വില്ലനായപ്പോൾ ശെരിക്കും തകർന്നു
അവൾ പറഞ്ഞ നമ്പറിൽ തിരിച്ചുവിളിച്ചു,
ഉമ്മാക്കാണ് നല്ല വിയോജിപ്പ്, ഉപ്പാക്കും കാക്കമാർക്കും വല്യ കുഴപ്പമില്ല
എത്ര ഞാൻ കരഞ്ഞിട്ടും ഉമ്മാടെ മനസ്സലിയുന്നില്ല
ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അവൾ ഫോൺ കട്ട് ചെയ്തു.
ഫൈസൽ വഴി ഓരോ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു
സ്വന്തമായൊരു ഷോപ്പ് തുടങ്ങി, സ്ഥലമൊക്കെ വാങ്ങിച്ചു
അവളുടെ ഉമ്മാക്ക് മാത്രം മാറ്റമില്ല നാട്ടിലേക്കുള്ള യാത്രയിൽ ചിന്തകളെന്നെ പിന്തുടർന്നു
റാഷീ നിർത്തിക്കാളെ നീ അവളെ സ്വപ്നം കാണുന്നത്, കുറച്ച് ഏറെയാണ തള്ളക്ക്,
അല്ലെങ്കിൽ നിന്റെ ഉമ്മയുമുപ്പയും അങ്ങനെ ആയോണ്ട് നീയെന്ത് ചെയ്യാനാ?
ഒന്നും മിണ്ടാതെ മൗനമായി ഇരിക്കാനെ എനിക്കായുള്ളൂ.
ഒരു കുട്ടികൾക്കും ഈ ഗതി വരാതിരിക്കട്ടെ എന്നെ ഞാനാ നിമിഷം ചിന്തിച്ചുള്ളൂ..
ദിനം കഴിയും തോറും അവളുടെ ഓർമ്മകളെന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു എന്നെ തന്നെ ഞാൻ ശപിക്കായിരുന്നു ആർക്കും വേണ്ടല്ലോ എന്നോർത്ത്…..
അവൾക്ക് ആലോചന വന്ന് മുറുകുന്നുണ്ടെന്ന് ഫൈസൽ വഴി അറിഞ്ഞതോടെ ഒരു ഏതെങ്കിലുമൊരുത്തനുമായി വിവാഹം ഉറപ്പിച്ച വാർത്ത കേൾക്കുമെന്നതിനാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു റൂമിൽ കിടന്നുറങ്ങി.
വാതിൽ പൊതിരെ തല്ലുന്ന സൗണ്ട് കേട്ട് ഞാൻ ഞെട്ടിയുണർന്നു അമ്മായിയാണ്,
ഫൈസൽ കിതച്ച് നിന്റെ ഫോണെവിടെ? എത്ര അടിച്ചു വേഗം വാ അത്യാവശ്യമായി ഒരിടം വരെ പോണം.
എവിടേക്കാണെന്ന് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവൻ മിണ്ടിയില്ല.
ഒടുവിൽ ക്ഷമയറ്റ എന്നോടവൻ പറഞ്ഞ് തുടങ്ങി
നസ് ലക്കൊരു ആലോചന വന്നു വീട്ടുകാർ അവളെ നിർബന്ധിച്ചു,
നിന്നെ മാത്രേ കല്യാണം കഴിക്കൂ എന്നവളും
ഒടുവിൽ അവൾ കൈയ്യിലെ ഞരമ്പ് മുറിച്ചു
ആകപ്പാടെ ഭയന്ന എന്നെ നോക്കി അവനൊരു ചിരി.
നീ പേടിക്കേണ്ട അവൾക്ക് കുഴപ്പമില്ല അതിനേക്കാൾ കോമഡി അവളെ ഉമ്മ ബോധംകെട്ട് ഹോസ്പിറ്റലിലാ, ബോധം വന്ന ഉടനെ അവളുടെ ഉമ്മ നിങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു
നീ വേഗം വാ നമുക്കവിടംവരെ പോയി വരാം..
ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും…
( ഉപ്പയും ഉമ്മയും വേറെ കല്യാണം കഴിച്ച ഒട്ടുമിക്ക കുട്ടികളുടെയും അവസ്ഥ നേരിട്ട് കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു എഴുത്ത്)
തെറ്റുകൾ ക്ഷമിക്കണേ
സ്നേഹത്തോടെ
സുമി😍😍😍
രചന: സുമി ജാബർ