✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
” കുറെയായില്ലെ പിറകെ നടക്കാൻ തുടങ്ങിയിട്ട്…. അച്ചു…. ഒറ്റ് ചോദ്യമേ… ഉള്ളൂ കെട്ടിക്കോട്ടെ….”
മെല്ലെ ആ കൈകളിലെ വളകൾ കിലുക്കി…. കാറ്റിൽ പാറിയ പാവാട തുമ്പ് പിടിച്ച്…ഇടം കണ്ണ് കൊണ്ട് നോക്കുന്നുണ്ട്…
“നിന്നെ കെട്ടാൻ ഈ സൗന്ദര്യം ഒക്കെ മതിയോ… ചെക്കാ.. ”
കാലിലെ കൊലുസിനെ തലോടി….. പതിയെ ചിരിക്കുന്നുണ്ട് കൈതോല തുണ്ട് പോലെ… കരിമിഷി കണ്ണുകൾ ചാരി…
” എന്നെ കെട്ടാൻ… നിന്റെ മനസ്സിന്റെ സൗന്ദര്യം തന്നെ മതിയാടീ പെണ്ണെ….. എന്താ ഇനി കെട്ടിക്കൂടെ… ”
“മോനെ ഈ പ്രായത്തിന്റെയാ അത്…. കുറിച്ച് കഴിയുമ്പോൾ ശരിയാവും… ട്ടോ..”
എഴുന്നേറ്റ് നടക്കുവാൻ തുടങ്ങിയ അവളുടെ കുപ്പിവള കൈകളിൽ മുറുകെ പിടിച്ചു… കടിച്ച് കീറാൻ നിൽക്കുന്നാ കരിപൂച്ചായപോലെ നോക്കുന്നുണ്ട് കണ്ണുകൾ ഉരുട്ടി…
“ഓ….. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത… അനാഥനു ആര് പെണ്ണ് തരാൻ അല്ലെ… ഞാൻ ഓർത്തില്ലാ…”
പറഞ്ഞ് തീർക്കും മുമ്പ്…കവിളിൽ അടി വീണിരുന്നു…. പതിയെ കോളറിൽ കൈ ചേർത്തു… കണ്ണുകൾ നിറച്ചു.
” ഇനി മേലാൽ ഇങ്ങനെ വർത്തനവും ആയി വന്നാൽ…. കൊന്ന് കളയും ഞാൻ ഓർത്തോ…. ഞാൻ വെറുതെ എന്തെങ്കിലും പറഞ്ഞന്ന് വെച്ച്….. ”
നിറഞ്ഞ് മിഴികൾ തുടച്ച് നെഞ്ചിൽ ചേർത്തു…
” ഞാനും ചുമ്മാ പറഞ്ഞാതാ ടീ…. അച്ചു നീ എന്നാ പറയും എന്ന് നോക്കാൻ…”
” ഇനി ഇങ്ങനെ ഒന്നും പറയരുത്… കേട്ടോ… എനിക്കി താങ്ങാൻ പറ്റുന്നില്ലാ… ആരും വേണ്ടാ നീ എന്റെത് മാത്രമാണ്…. എപ്പോഴെ ഞാൻ റെഡിയായ…. വീട്ടിൽ വന്ന് ചോദിച്ചോ ധൈര്യമായി… ”
” സമ്മതിച്ചില്ലാങ്കിൽ…?”
” ഞാൻ ഇറങ്ങിവരാം കൂടെ പോരെ…. ”
അവളുടെ മുടിയിഴകളെ തലോടി… നെറുകയിൽ ഒന്നു ഉമ്മവച്ചു…
” അതുമാത്രം വേണ്ടാ… ഇല്ലാത്തവനെ അതിന്റെ വില അറിയൂ… ഞാൻ സമ്മതിപ്പിച്ചോളാം…”
തിരിഞ്ഞ്… തിരിഞ്ഞ് നടപ്പായിരുന്നു പോകുവാൻ മനസ്സില്ലാ മനസ്സോടെ… അവൾ ഉള്ളിൽ ഒരു ഭാരം പിറവി കൊണ്ടിരിരുന്നു…. അവളെ ഓർത്ത്…വെറുതെ പ്രതീക്ഷകൾ നൽകി വിഷമിപ്പിക്കുവാണോ എന്ന് ഒരു തോന്നൽ… അവരെയും കുറ്റം പറയാൻ പറ്റില്ലാ ഒരു അനാഥക്ക് എന്ത് ഉറപ്പില്ലാല്ലെ… ഇത്രയും നാൾ നോക്കി വളർത്തിയ മോളെ കൊടുക്കുകാ…. ദിവസങ്ങൾ കഴിഞ്ഞു അവളുടെ നിർബന്ധം കരാണം ചെന്നു പെണ്ണ് ചോദിക്കാൻ… കാര്യങ്ങൾ ഓരോന്നായി പറയുന്നാ കൂട്ടത്തിൽ അവളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…..
” എല്ലാം അവൾ പറഞ്ഞിരുന്നു…. ഇനി അങ്ങനെ ആരും ഇല്ലെന്ന് തോന്നൽ ഒന്നും വേണ്ടാ… ഞങ്ങൾ ഒക്കെ ഉണ്ട്… കേട്ടോ…”
നിറഞ്ഞ് ഒഴുകിയ മിഴികളെ തടഞ്ഞ് നിർത്തുവാൻ ആയില്ലാ…. അവൾ പാതിചാരിയാ വതാലിൽ നിന്ന് മിഴികൾ കാട്ടി ചിരിക്കുന്നുണ്ട്…
” കെട്ടിച്ച് തരുമോ ഇവളെ…. പൊന്ന് പോലെ നോക്കിക്കോളാം…… ഈ ഇടവഴിയിലും…. അമ്പലത്തിലും ഒളിച്ചും പാത്തും കാണുന്നത് ഒഴുവാക്കമായിരുന്നു… ”
ഒരു ചിരിമാത്രമായിരുന്നു…. അവിടെ ഇരുന്നാ ചില നിമിഷങ്ങൾ ഞാൻ അവരിൽ ഒരാളായി മാറിയിരുന്നു… അല്ലാമാറ്റിയെടുത്തു അവൾ… പിന്നീട് അങ്ങോട്ട് ശൂന്യമായിരുന്നു ജീവിതത്തിലെക്ക് അവർ കടന്നുവരുവായിരുന്നു… ആർഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഞാൻ അവളെ സ്വന്തമാക്കി…. ബാല്യത്തിൽ മറഞ്ഞ് പോയ ഓരോ നിമിഷങ്ങളും തിരികെ തരുവായിരുന്നു ആ അമ്മയും അച്ഛനും ഇതല്ലാം ഒരു സ്വപ്നം എന്ന് പോൽ അസൂയയോടെ നോക്കി ഇരിപ്പാണ് എന്റെ പെണ്ണെ…… പ്രണയം അത് ഒരു മാജിക് ആണ് എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്ന് പ്രതീക്ഷിക്കാതെ എല്ലാം വന്നു ചേരും…!!!
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ