രചന : Anjana PN
നീ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ലേ? എത്ര നേരമായി കാത്തിരിക്കുന്നു മാധവൻ ഭവാനിയുടെ ചോദിച്ചു. ഓ ഞാൻ വിളിച്ച് അവരെ എന്തോ സിനിമ കാണുകയാണ്. കുറച്ചു കഴിഞ്ഞിട്ട് വരാം എന്ന്, നമ്മളോട് കഴിച്ചു കിടന്നോളാൻ പറഞ്ഞു.
ഇതിപ്പോ കല്യാണം കഴിഞ്ഞതിനു ശേഷം അവൻ നമ്മളെ കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഇല്ലല്ലോ? ആ അവർക്ക് തനിച്ചിരുന്ന് കഴിക്കാൻ ആയിരിക്കും ഇഷ്ടം നമുക്ക് കിടക്കാം.
എത്ര പെട്ടെന്നാണ് അവന്റ സ്വഭാവം മാറിയത് അല്ലേ ഭവാനി ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം… നിങ്ങളൊന്നു സമാധാന പെട്ട മനുഷ്യ നമുക്ക് എല്ലാം ശരിയാക്കാം..
ഭവാനിയമ്മ ടീച്ചർ ആണ് മാധവൻ മാഷ് റിട്ടേൺ ആയി. അവർക്കൊരു മോനാ ഉള്ളത് വിശാൽ അവന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആകുന്നേ ഉള്ളൂ.മരുമകൾ ഹിമ.
അഞ്ചുമണിയോടെ അലാറം അടിച്ചപ്പോൾ ഭവാനിയമ്മ മെല്ലെ നീറ്റു. കയ്യും മുഖവും എല്ലാം കഴുകി അടുക്കളയിലേക്ക് പോയി ലൈറ്റ് ഇട്ടതും ഭവാനിയമ്മ ഞെട്ടിപ്പോയി. മോനും മരുമോളും കഴിച്ചഭക്ഷണപാത്രങ്ങൾ അതേപടി ഡൈനിങ് ടേബിൾകിടപ്പുണ്ട്.ഇതൊന്നും വൃത്തിയാക്കാതെ ആണോ അവൾ പോയി കിടന്നത് ഭവാനിയമ്മക്ക് ദേഷ്യം വന്നു.
അടുക്കളയിലെ പണിയെല്ലാം ഒരുവിധം തീർപ്പ് ക്ലോക്കിൽ നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരിക്കുന്നു ഇത്ര നേരമായിട്ടും മകനെയും മരുമകളെയും താഴത്തെ കാണാത്ത ഭവാനിയമ്മക്ക് നല്ല ദേഷ്യം ഒക്കെ തോന്നിയിരുന്നു. കുറച്ചു കഴിഞ്ഞു താഴേക്കു വന്നാ ഹിമയോടെ സ്നേഹത്തോടെ ചോദിച്ചു.
ഇന്നലെ നീ കഴിച്ച പാത്രം ഒന്നും എടുത്തു വച്ചി വെച്ചിരുന്നില്ല മോളെ. രാവിലെ നോക്കുമ്പോൾ എല്ലാം ഉറുമ്പ് അരിച്ചിരിക്കുന്നു. ഞാൻ മറന്നു പോയതായിരിക്കും ഹിമ ഒട്ടും ഇഷ്ട മില്ലാത്ത വിധത്തിൽ ഉത്തരം കൊടുത്തു. അവിടെ ടേബിൾ വച്ചിരുന്ന ചായയും എടുത്തു മുൻവശത്തേക്ക് പോയി.
കുട്ടികളെ വിറപ്പിക്കുന്ന ടീച്ചറായ നിനക്കെന്തുപറ്റി ഭവാനി? ഹോ ഒന്നും ഇല്ല ചേട്ടാ പിള്ളേരല്ലേ ഇവരൊക്കെ എന്നാണാവോ നന്നാവുക. പിറ്റേ ദിവസവും രാവിലെ ഭവാനി യെ വരവേറ്റത് മക്കൾ രാത്രി കഴിച്ച പത്രങ്ങളും വെസ്റ്റും ആയിരുന്നു. ഒന്നും കഴുകിവെച്ച പോലും ഇല്ല. ഇന്നലെ താൻ അവളോട് പറഞ്ഞ വാക്ക് അവൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്ന് അവർക്ക് മനസ്സിലായി. ഭവാനി മകന്റെ റൂം ലക്ഷ്യമാക്കി നടന്നു. “വിശാൽ” മോനെ വാതിൽ തുറക്ക് മാധവി വാതിൽ മുട്ടി. കുറച്ചു സമയത്തിനു ശേഷം ഉറക്കച്ചടവോടെ കൂടി വിശാൽ വാതിൽ തുറന്നു. എന്താ അമ്മേ ഈ സമയത്ത് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല അവൻ കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു. എന്താ വിശാൽ എന്താ പ്രശ്നനം. കോട്ടുവായിട്ടു കൊണ്ട് ഹിമ യും വന്നു.
അമ്മയുടെ പുന്നാര മക്കൾ രണ്ടും താഴേക്ക് വന്നേ ഒരു സാധനം കാണിച്ചു തരാം. ഈ നട്ടപാതിരക്കോ? ഹിമക് ദേഷ്യം വന്നു. യോ നേരം വെളുത്തു മോളെ.
ഭവാനി രണ്ടു പേരെയും കൂട്ടി അടുക്കള യിൽ എത്തി. ലൈറ്റ് ഇട്ടതുംവിശാൽ ഞെട്ടി ഇന്നലെ അവർ കഴിച്ച ഭക്ഷണവും വെസ്റ്റും അത് പോലെ തന്നെ ടേബിളിൽ ഉണ്ട്.അവൻ ഹിമയെ നോക്കി.അവളുടെ മുഖത്തെ ഒരു വ്യത്യാസവും കണ്ടില്ല. ഹിമ, ഇത് വൃത്തിയാക്കാതെ ആണോ ഇന്നലെ നീ കിടന്നത് വിശാൽ ദേഷ്യത്തോടെ അവളോട് ചോദിച്ചു. ഹോഞാൻ മറന്നു പോയി ഇത് വൃത്തിയാക്കാൻ നാണോ അമ്മ രാവിലെ തന്നെ ഞങ്ങളെ വിളിച്ച് ഏൽപ്പിച്ചത്. ഹിമയുടെ സംസാരത്തിൽ പുച്ഛം കലർന്നിരുന്നു. മോനെ വിശാൽ എനിക്ക് നിന്നോട് ആണ് പറയാനുള്ളത് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവളുടെ സ്ഥിരം പരിപാടിയാണ്. എന്നും ഞാനവളോട് പറയാറുണ്ട് പക്ഷേ അവൾ അതൊന്നു കേക്കാരെ ഇല്ല്യ.ഇനി എനിക്ക ഇതൊന്നും പറ്റില്ല. ഞാനും ഒരു ടീച്ചറാണ് എനിക്കും ജോലിക്കു പോണം നിന്റെ ഭാര്യ 7 മണിക്ക് എണീറ്റ് വരുന്നത് തന്നെ. അവൾക്കും നിനക്കും ജോലിക് പോണം. ഇനി അമ്മ വച്ചുണ്ടാക്കി മക്കൾ പോകാമെന്നു വിചാരിക്കണ്ട…
കല്യാണം കഴിച്ചതിനു ശേഷം നിന്റെ ഒരു കാര്യത്തിലും ഞങൾ ഇടപെടാറില്ല അത് അവൾക്ക് ഇഷ്ട്ടല്ല എന്ന് അറിഞ്ഞത് കൊണ്ടാണ് വെറുതെ ഞങൾ കാരണം ഒരു പ്രശ്നം വേണ്ട എന്ന് കരുതി. ഇനി ഇന്ന് മുതൽ നിന്റെ എല്ലാം അവൾ നോക്കട്ടെ.നിനക്ക് ജോലിക്ക് പോണെങ്കിൽ അവളോട് എന്നേറ്റ് ഫുഡ് ഉണ്ടാക്കാൻ പറ aല്ലാതെ അതിന് മാത്രം അമ്മയും ബാക്കി എല്ലാം അവളും aആയാൽ ശരിയാവില്ല കേട്ടോ? പിന്നെ അതൊന്നു പറ്റില്ല ഹിമ ഉച്ചത്തിൽ പറഞ്ഞു.
എന്താ പറ്റാത്തെ….. ഇതെല്ലാം നിയായിട്ട് വരുത്തി വെച്ചതാ. നിന്റെ ഭർത്താവിനെയും ഹെല്പിന് വിളിച്ചോ? ഞാനൊന്ന് താഴ്ന്നു തന്നപ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു. അത് വേണ്ട മോളെ…. വന്നു കയറിയ കുട്ടികളെ സ്വന്തം മകളായി കാണുന്ന അമ്മമാരും ഉണ്ട്. അപ്പോ നിന്നെ പോലത്തെ ഓരോന്ന് ഉണ്ടാക്കും അതും മുതലെടുക്കാൻ!!!
ഏതായാലും മരുമോൾ പണി തുടങ്ങിയാട്ടെ ഇനി സംസാരിച്ചാൽ നിന്റെ ചേട്ടനെ ഭക്ഷണം കൊടുക്കാൻ കഴിയില്ല… ഞാൻ ഏതായാലും കിടക്കാൻ പോക.
റൂമിൽ എത്തിയതും എല്ലാം കേട്ടു കിടക്കുന്ന മാധവനെയാ അവൾ കണ്ടത്…. എന്നാലും ന്റെ ഭവാനി നീ പുലി ആണലോടെ..മാധവൻ പുഞ്ചിരിയോടെ പറഞ്ഞു … അത് നിങ്ങൾക് എപ്പോഴാണോ മനസിലായത്. ഭവാനി ലൈറ്റ് ഓഫ് ആക്കി കിടന്നു.
NB:ഇന്ന് ഒരമ്മ അവരുട അനുഭവം പറഞ്ഞു അത് ഇവിടെ എഴുതി
രചന : Anjana PN