Categories
Uncategorized

കയറി ഇരിക്കൂ പ്ലേറ്റിൽ ചായയുമായി മക്കളോടൊപ്പം അവർ പുറത്തേക്ക് വന്നു. എന്താ പേര്? ലക്ഷ്മി എന്ത് വരെ പഠിച്ചു? എന്നെ എന്നെ ഇഷ്ടായോ ? 10 അവൾ പറഞ്ഞോപ്പിച്ചു എൻറ്റെ പേര് പ്രസാദ്

രചന : – നിധിൻ രാജൻ

ഇതും കൂടി കൂട്ടി 141 മത് പെണ്ണ് കാണലാണ് , ഇതെങ്കിലും നടന്നാൽ മതിയായിരുന്നു ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു നിര്‍ത്തി . ആധുനിക ലോകം പുരോഗതി പ്രാപിക്കുമ്പോൾ ചില ദോഷങ്ങളും ഉണ്ടാകണമല്ലോ?

ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് മുൻകൂട്ടി കണ്ടെത്താം , ലോകം ആവേശത്തോടെ അതും സ്വീകരിച്ചു . കൂട്ട് കുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള വേഷപ്പകർച്ചയിൽ

എപ്പോഴോ ബന്ധങ്ങളെ പോലും തഴഞ്ഞു കളയുമ്പോൾ പുതിയ തലമുറക്ക് ഇനിയെന്ത് ചിന്തിക്കാൻ? ഉത്തരം അന്വേഷിച്ച് അധികം നല്‍കേണ്ടി വന്നില്ല ” പെൺകുട്ടി ജനിച്ചാൽ ”

ശരിയാണ് എല്ലാം നഷ്ടം മാത്രം. വളർത്തി വലുതാക്കി വസ്ത്രം, ഭക്ഷണം ,വിദ്യഭ്യാസം, ചികിത്സ പിന്നെ പ്രായപൂർത്തി ആയാൽ നല്ല പയ്യനെ കണ്ടെത്തി നല്ല വില നല്‍കി കെട്ട് കച്ചവടം ഉറപ്പിക്കണം

. നിരവധി ആവലാതികൾ ഉള്ളപ്പോൾ എന്തിന് ഇതു കൂടി ചുമക്കണം, ” പെൺകുട്ടിയാണേ ഞങ്ങക്ക് വേണ്ട ഡോക്ടറെ ” ഭാര്യക്കും ഭർത്താവിനും ഒരേ ഉത്തരം പ്രകൃതിയുടെ നീതിയും നിയമവും തെറ്റിച്ച് മനുഷ്യൻ അഹങ്കാരത്തിൻറ്റെ തീച്ചൂള കൂട്ടുമ്പോൾ അയാളും ചിരിച്ചിരുന്നു. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പോ ആപ്പപ്പോൾ കിട്ടുന്നുണ്ട് മക്കളേ …… അകത്തേ മൂലയിലിരുന്ന് മുത്തശ്ശി പല്ലിളിച്ചു.

ഒരു ചെറിയ വീടിന് സമീപത്ത് കാറിൽ വന്നിറങ്ങി. തിണ്ണയിൽ ഇരുന്ന സ്ത്രീയോട് ബ്രോക്കർ ചോദിച്ചു. ഈ ദേവികേടത്തിയുടെ വീടെവിടാ ? ഏടത്തിയോ… ? ആരുടെ ഏടത്തി …… ?

അപ്രതീക്ഷിത മറുപടി ആയിരുന്നു അത് ക്ഷമിക്കണേ ഞങ്ങൾ അവരുടെ മക്കളെ പെണ്ണ് കാണാൻ വന്നവരാ …….? ഒരുവിധം പറഞ്ഞോപ്പിച്ചു അവർ പതറിയില്ല ചെറുതായി മന്ദഹസിച്ചു എന്നിട്ട് ചോദിച്ചു ” കയറ് വല്ലതും കോണ്ടുവന്നിട്ടുണ്ടോ ? ”

ഇവക്ക് എന്താ വട്ടാണോ അയാള്‍ക്ക് അരിശം വന്നു. ഞങ്ങൾ കന്നുകാലിയെ വാങ്ങാൻ വന്നവരല്ല, നിങ്ങൾക്ക് പറഞ്ഞു തരാമോ ആല്ലേ വേണ്ട അയാൾ തിരികെ നടന്നു . നിക്ക് ! ഒരു പതിഞ്ഞ സ്വരം. അതേ സ്ത്രീയുടെ സ്വരം തെല്ല് ശങ്കിച്ചെങ്കിലും അയാൾ നിന്നു,

ദാ ഇതിലേ കയറി നടന്നാൽ മതി നേരെ പോകുമ്പോൾ വലതു വശത്ത് കാണുന്ന വീടാണ്, ഓടിട്ട വീടാണ് മുറ്റത്ത് ടാർപാ കെട്ടിയിട്ടുണ്ട്. തിരിയാനായി അതും പറഞ്ഞ് അവർ അകത്തേക്ക് കയറി. വീടിന്റെ താഴത്തെത്തിയപ്പോൾ അയാളുടെ മുഖത്ത് ഒരു പ്രതീക്ഷ നിഴലിച്ചു.

കട്ട കെട്ടിയ ചുമർ , ചാണകം മെഴുകിയ തറ, ഓടിട്ട മേൽക്കൂര , ടാർപാ കെട്ടിയ തൂണുകൾ ചിതൽ തിന്ന് തീരാറായി. അയാളുടെ ചിന്തകൾ കുറിച്ച് പുറകോട്ടു പോയി . പണിക്കരുടെ കൂടെ അമ്മ കട്ട പിടിക്കുമ്പോൾ തീപ്പെട്ടി ബോക്സിൽ പിടിച്ച കട്ടയാൽ നിർമ്മിതമായ ഒരു കൊച്ചു കളിവീട്, വെയിലത്ത് തിരിച്ചും മറിച്ചും ഇട്ട് ഉണക്കണം, കല്ല് പൊട്ടിച്ച് തറ കെട്ടി, കട്ട കെട്ടി ചുമരുയരുമ്പോൾ എങ്ങോ പ്രതീക്ഷയുടെ പുഞ്ചിരി, ഓട് മേഞ്ഞു , തറതല്ലി ഉപയോഗിച്ച് തറ ഒരുക്കി , ചാണകം മെഴുകി . ഓർമ്മകൾക്ക് ഇടവേള നൽകി അയാൾ പകൽ കിനാവുകൾ കണ്ടു തുടങ്ങി . “ഇത് നടക്കും” അയാളുടെ ചുണ്ടുകൾ ആരോടെന്നില്ലാതെ മന്ത്രിച്ചു. ദൂരത്ത് അവരെ കണ്ടപ്പോൾ ഒരു ചെറുപ്പക്കാരൻ എഴുനേറ്റു ദാ അവർ വന്നു ട്ടോ …

കയറി ഇരിക്കൂ എന്തോരെളിമ നല്ല വിനയവും നേരത്തേ കണ്ട സ്ത്രീയെ ഓർത്ത് അയാൾക്ക് അരിശം വന്നു. അമ്മേ അവൻ അകത്തേക്ക് നോക്കി വിളിച്ചു, പ്ലേറ്റിൽ ചായയുമായി മക്കളോടൊപ്പം അവർ പുറത്തേക്ക് വന്നു. എന്താ പേര്? ലക്ഷ്മി എന്ത് വരെ പഠിച്ചു? 10 അവൾ പറഞ്ഞോപ്പിച്ചു എൻറ്റെ പേര് പ്രസാദ് ഡിഗ്രി കഴിഞ്ഞു ഇപ്പോൾ വയറിങ് പണി ചെയ്യുന്നു എന്നെ എന്നെ ഇഷ്ടായോ ?

അവൾ നിലത്ത് ചിത്രം വച്ചില്ല നാണം കൊണ്ട് പുളഞ്ഞുമില്ല പകരം ഉള്ള് നിറഞ്ഞ ചിരിയോടെ അകത്തേക്ക് നടന്നു. അവൾക്ക് ഇഷ്ടമായി അകത്ത് ഒരു പരുക്കൻ സ്വരം

അർഥ ശങ്കയെ മാറ്റി അവൻ പറഞ്ഞു അച്ഛനാ … ഓ എന്ത് പറ്റിയതാ ….? പണിക്കിടേ അപകടം പറ്റിയതാ പാതി തളർന്നു പോയി. ഓ …..

അയാൾ അദ്ദേഹത്തെ സഹതാപത്തോടെ നോക്കി . ഒരു നിമിഷം കൊണ്ട് അയാൾ മനസ്സിൽ അവൾക്കായി താജ്മഹൽ പണിതീർത്തു. അപ്പോഴാണ് അകത്ത് നിന്ന് ഒരു സ്വരം അകത്ത് കയറി ഇരിക്ക് കാര്യങ്ങൾ ഇത്ര ആയ സ്ഥിതിക്ക് നേരിട്ട് സംസാരിക്കാം. പയ്യനും ബ്രോക്കറും ബഞ്ചിലിരുന്നു, അച്ഛൻ സംസാരിച്ചു തുടങ്ങി. എന്താ പേര് ? പ്രസാദ് പ്രസാദേ എനിക്ക് രണ്ട് മക്കളുണ്ട് മൂത്തത് മോളാ ഇളയത് മോനും അവൾക്ക് ഒരു കുറവുമുണ്ടാകരുത് അത് കൊണ്ട് ചോദിക്കുവാ

” അവൾക്ക് എന്ത് കൊടുക്കും ” നാളെ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ? അദ്ദേഹം പറഞ്ഞു നിര്‍ത്തി. പ്രസാദ് അറിയാതെ സ്തംഭിച്ചു പോയി, പാതി കുടിച്ച ചായ ഗ്ലാസ്സ് നിലത്ത് വച്ചു എഴുനേറ്റ് പതിയെ പുറത്തേക്ക് നടക്കുമ്പോൾ അയാൾ ധാരുണമായി സഹോദരനെ നോക്കി മന്ദഹസിച്ചു. ഭൂമി കറങ്ങുന്നത് അയാൾക്ക് കാണാമായിരുന്നു, കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു. നേരത്തെ കണ്ട വീട്ടുമുറ്റത്ത് അതേ സ്ത്രീ നിൽക്കുന്നു , കയ്യിൽ കരുതിയ കയർ നീട്ടി ചോദിച്ചു ഇതിന്റെ കുറവ് ഉണ്ടായിരുന്നല്ലേ …..?

അവർ കൈ ചൂണ്ടിക്കാട്ടി ഒരു ശവദാഹം കഴിഞ്ഞ സ്ഥലം അയാൾ അവരെ വീണ്ടും നോക്കി എൻറ്റെ മകനാ …… അവനുറങ്ങുവാ …… നിങ്ങൾ ശബ്ദിക്കരുത് അവനുണരും ഭയങ്കര ദേഷ്യമാണ്, അവൻ സ്നേഹിച്ച പെണ്ണിനെ കാണാൻ വന്നവരാണെന്ന് അറിയും മുമ്പ് പോയ്ക്കോ ……. അവർ ആക്ഞാപിച്ചു നശിച്ചു പോകട്ടെ ആണെന്നവർഗ്ഗം എങ്കിലേ പഠിക്കൂ …..

അവർ ശാപ വാക്കുകളുമായി നിലത്തിരുന്നു. നിഴൽ പോലും തരിച്ച് നിൽക്കവേ കാലത്തിൻറ്റെ പ്രതികാരമോർത്ത് ചുറ്റും മാതാപിതാക്കൻമാരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു. ബാറുകളുടെയും വേശ്യാലയങ്ങളുടേയും മുന്നിലെ നീണ്ട നിര നോക്കി മാദക സുന്ദരിമാർ ചിരിച്ചു.

( കെ. ആർ. എൻ )

രചന : – നിധിൻ രാജൻ

Leave a Reply

Your email address will not be published. Required fields are marked *