രചന: മാളു മാളൂട്ടി
ദക്ഷ ”എന്താ കുട്ടീടെ പ്രശ്നം..?…” .
ഇരുപത് വയസ്സുളള ഡിഗ്രീ ഫൈനലിയർ സ്റ്റുഡന്റിന് മാനസിക വിഭ്രാന്തി എന്ന് വീട്ടുകാർ ആരോപിക്കുന്നൂ…എന്റെ കണ്ണിലവൾ തികച്ചും പെർഫെക്ട് ആണ്….ചുറ്റുമുളളതിനെക്കുറിച്ചും തന്റെ പാസ്റ്റിനേയും പ്രെസന്റിനേയും കുറിച്ച് ധാരണയുളളവൾ…..
”എനിയ്ക്ക്…എനിയ്ക്കിപ്പോ കല്ല്യാണം വേണ്ട ഡോക്ടർ…”..
”അതാണോ കുട്ടിയുടെ പ്രശ്നം.. ?”…
ആ കണ്ണുകളിലും മനസ്സിലും വ്യാപിച്ചിരിയ്ക്കുന്ന ഭയം , എനിയ്ക്കവളുടെ വാക്കുകളിലൂടെയും മുഖ ഭാവങ്ങളിലൂടെയും വ്യക്തമായീ..
”അതേ..വിവാഹം….. വിവാഹമാണെന്റെ പ്രശ്നം..”..
”ഇപ്പോ മാരേജ് കുട്ടി വേണ്ടാന്ന് പറയുന്നതിന്റെ കാരണം? അഫെയർ?..”..
”ഏയ് നോ ഡോക്ടർ..എനിയ്ക്കാരോടും പ്രണയമില്ല…”..
”മോളേ…”..
ആ വിളിയിൽ അവളിലെ ഭയം കുറയുന്നതായ് ഞാൻ കണ്ടൂ…ദിവസങ്ങളോ മാസങ്ങളോ ആയിരിക്കണം ഒരുപക്ഷേ ഈ പെൺകുട്ടീയീ വിളി കേട്ടീട്ട്….
”നിന്റെ കൂട്ടുകാരിയായി അല്ലെങ്കിൽ നിനക്കീ ലോകത്ത് ഏറെ പ്രിയമുളളത് ആരോടാണോ…എന്നെ അവരായ് സങ്കൽപ്പിക്കൂ…നിന്റെ പ്രശ്നത്തിനുളള പരിഹാരം ഞാൻ തന്നരിക്കും…”…
”സത്യമാണോ ഡോക്ടർ… എന്റെ പ്രോബ്ലത്തെ സോൾവ് ചെയ്യാൻ താങ്കളെക്കൊണ്ട് കഴിയുമോ….?…”..
ആ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം….ആ ചുണ്ടുകളിന്ന് മഴ കാത്തിരിയ്ക്കുന്ന വേഴാമ്പലിനെ പോലെ ഒരു പുഞ്ചിരിയ്ക്കായ് കാത്തിരിക്കുന്നൂ ….
”തീർച്ചയായും ….കുട്ടി തന്റെ കാര്യങ്ങളന്നോട് തുറന്ന് പറയൂ…”..
”ഞാനൊരു ഡിഗ്രീ ഫൈനലിയർ സ്റ്റുഡന്റാണ്…ഞാനിപ്പോ ഒരു വിവാഹത്തിന് മെന്റലീ ആൻഡ് ഫിസിക്കലീ ഒട്ടും തന്നെ പ്രിപ്പയേർഡ് അല്ല…അതിന്റെ കാരണമൊരിക്കലും പ്രണയല്ല…എനിയ്ക്കാരോടും പ്രണയമില്ല…ഒരുപാട് സ്വപ്നങ്ങളുളള ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ…കുഞ്ഞിലെ തൊട്ട് മനസ്സില് കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെ എനിയ്ക്ക് കൈയെത്തി പിടിക്കണം..അതിന് ശേഷമേ എനിയ്ക്കൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ…..”..
”മിടുക്കീ..നിന്റെ സ്വപ്നങ്ങളെ നീ അച്ചീവ് ചെയ്തതിന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ആലോചിക്കൂ…”…
”ഞാൻ പറഞ്ഞ് തീർന്നില്ല ഡോക്ടർ..”..
വീണ്ടും ആ കണ്ണുകളിൽ ഭയത്തിന്റെ സാന്നിധ്യം…
”നല്ലൊരു പ്രൊപ്പോസൽ വന്നപ്പോ വീട്ടിലത് ചർച്ചയായ്…അവർക്കിപ്പോ എന്റെ വിവാഹമുടനെ നടത്തണമെന്നാണ് പറയുന്നത്…. ഞാൻ പറഞ്ഞില്ലേ ഡോക്ടർ…എനിയ്ക്ക്.. എനിയ്ക്കൊട്ടും താല്പര്യമില്ല… അവരത് നടത്തും ഡോക്ടർ….”…
എന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ഒരു കാര്യമെനിയ്ക്ക് വ്യക്തമായ്…ഇവൾക്കല്ല ,ഇവളുടെ വീട്ടുകാർക്കാണ് ശെരിയ്ക്കും മാനസിക വിഭ്രാന്തി…
”ഏയ്…മോളേ…കരയാതെ…. നിന്റെ ആഗ്രഹങ്ങളെന്താണ്..നീ അതിനെക്കുറിച്ച് പറയൂ….”…
”എനിയ്ക്ക് ബി.കോം കഴിഞ്ഞ് സി.എ ചെയ്യണം ഡോക്ടർ. നല്ലൊരു ജോബ്…കുറച്ച് കുട്ടികൾക്ക് ഫ്രീ ആയിട്ട് വിദ്യാഭ്യാസം നൽകണം….അനാഥരായ നമുക്ക് ചുറ്റുമുളള കുറച്ച് അച്ഛനമ്മമാർക്ക് മൂന്ന് നേരം ആഹാരം നൽകണം….നാളെ ഞാനീ ലോകത്തോട് യാത്ര പറയുമ്പോൾ ആരെങ്കിലുമൊക്കെ എന്നെ ഓർക്കണം…വെറുതെ ജനിച്ച് വെറുതെ മരിയ്ക്കാതെ സമൂഹത്തിന് വേണ്ടീ എന്തെങ്കിലും ചെയ്യണം , എന്നാൽ കഴിയുന്ന രീതിയിൽ…”…
ശരിയ്ക്കും എനിയ്ക്കാ പെൺകുട്ടിയോട് ബഹുമാനം തോന്നുന്നൂ..സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരുപറ്റം ആളുകൾക്കിടയിൽ നിന്ന് സമൂഹത്തെയും തനിയ്ക്ക് ചുറ്റുമുളളവരെയും കുറിച്ച് ചിന്തിയ്ക്കുന്ന ഒരു പെൺകുട്ടീ….
”അതുകൊണ്ട് തന്നെ എനിയ്ക്കൊരു നാല് വർഷത്തെ സമയം വേണം..ഇപ്പോഴുളള എന്റെ ബാങ്ക് ബാലൻസ് വെറും ആയിരത്തിയിരുനൂറ് രൂപയാണ്… ഇതുമായ് ഞാനൊരാളുടെ ജീവിത്തിലേക്ക് കടന്ന് ചെന്നാൽ നാളെയെന്റെ മൊബൈൽ ഫോൺ റീ ചാർജിങ്ങിന് പോലും എനിയ്ക്കയാളെ ഡിപ്പൻഡ് ചെയ്യേണ്ടി വരും….”..
എത്ര ഉത്തരവാദിത്വമാണിവൾക്ക്.. ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികളും നമുക്കിടയിലുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്….
”വിവാഹം ഇപ്പോഴേ വേണ്ടെന്ന് പറഞ്ഞപ്പോഴുളള അമ്മയുടെ കരച്ചില്, അച്ഛന്റെ ശാസന , പിന്നീട് ഉപദേശങ്ങളായ് മാറീ…ഇപ്പോ ദാ ആജ്ഞാപനമായീ…മുറിയടച്ച് രണ്ട് ദിവസമായ് കരഞ്ഞ എനിയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് മുദ്രകുത്തി….”..
വീണ്ടുമാ കണ്ണുകളെ കണ്ണുനീർ കൈയ്യേറിയിരിക്കുന്നൂ…..ഈ കണ്ണുനീരിന് ഒരർത്ഥമേയുളളൂ …ആരും മനസ്സിലാക്കാതെ പോയതിന്റെ വേദന ,നൊമ്പരം…
”കുട്ടിയുടെ പ്രശ്നത്തിനുളള പരിഹാരമാണ് ദാ..എന്റെ കൈകൾക്കുളളിൽ…. കണ്ണുകൾ തുടച്ച് പുതിയ ദക്ഷയാകൂ നീ…എന്നിട്ട് നീ നിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയോടിക്കോളൂ….. കുട്ടിയ്ക്ക് പോകാം ..ധൈര്യമായ് തന്നെ….”…
ഡോർ തുറന്ന് പുറത്തു ചെന്നയവളുടെ മുഖത്തെ ആ പുഞ്ചിരി മറ്റുളളവരുടെയുളളിൽ അത്ഭുതമുളവാക്കീ….
ശേഷം ആ പെൺകുട്ടിയുടെ അമ്മയെ ക്യാബിനുളളിൽ വിളിച്ച് വിശദമായ് ഞാൻ സംസാരിച്ചൂ… ഇരുപത്തെട്ടുകാരനായ സ്ഥിര ജോലിക്കാരൻ, രണ്ട് നില വീട്, കാറ്..മറ്റ് ബാധ്യതകളില്ലാത്തെ സുന്ദരനായ ചെറുപ്പക്കാരൻ… തന്റെ മകൾക്കെന്തുകൊണ്ടും അനുയോജ്യമായ ബന്ധം…ഇതാണ് മലയാളിയുടെ വിവാഹ സങ്കൽപം…
”നിങ്ങളുടെ മകൾ ശെരിയ്ക്കുമൊരു മാലാഖയാണ്…അവളെ അവളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ ധൈര്യമായ് വിട്ടോളു…ഒന്നുകൊണ്ടും പേടിക്കണ്ടാ…ഒരമ്മയെന്ന നിലയിൽ നിങ്ങളാണ് അവളെ മനസ്സിലാക്കേണ്ടതും അവൾക്ക് വേണ്ട ധൈര്യം പകരേണ്ടതും..അത് കിട്ടാതെ വന്നപ്പോഴുളള സങ്കടമാണവൾക്ക്…സോ… നിങ്ങളവളെ തടയരുത്…ഒരു പ്രാവിനെപ്പോലെയവൾ പറക്കട്ടെ…”…
അച്ഛനുമമ്മയ്ക്കുമൊപ്പം നടന്നകലതിന്റെ ഇടവേളയിൽ അവളൊന്ന് കൂടി തിരിഞ്ഞ് നോക്കീ, എനിക്കായ് ഒരു ചെറു പുഞ്ചിരി സമ്മാനിയ്ക്കാൻ മറന്നില്ല….ആ പുഞ്ചിരിയിലെല്ലാമുണ്ട്..നന്ദിയും സ്നേഹവും കടപ്പാടുമൊക്കെ…….
രചന: മാളു മാളൂട്ടി