വിച്ചൂസ് ✍️
“Where is My കാന്താരി ? ”
കാമുകിയുടെ കോളേജിലെ ക്ലാസ്സ് ഫോട്ടോ വാട്സാപ്പിൽ സ്റ്റാറ്റസായി കണ്ടതിനുശേഷം ഞാൻ മെസ്സേജ് അയച്ചു.
“ദോ നടുവിലുണ്ട് 🙈”
“ഐവ…പെണ്ണാകെ മാറിത്തുടങ്ങി…”
“പിന്നേ മാറണ്ടെ….”
“മാറണം…പക്ഷെ ഇങ്ങനെ തടിക്കരുത് നിന്റെ ചായേ പോവും…”
“ആഹ് ഡാ…എനിക്കും അറിയത്തില്ല….താനേ തടി കൂടുവാ…”
“തടി ഇല്ലെങ്കി നീ എന്നെക്കാട്ടി ഹൈറ്റായിരിക്കും…ഓർമ്മയുണ്ടോ സ്കൂൾ അസംബ്ലി സമയത്ത്…”
“പിന്നേ…മറക്കാൻ പറ്റുവോ…നീ അന്നൊക്കെ ഉയരമില്ലാത്തതുകൊണ്ട് മുൻപില് നിൽക്കും….ഞാൻ പുറകിലും…”
“ഫാ…ആർക്കാടി ഉയരമില്ലാത്തെ….പോടീ ദുഷ്ടി…”
“നീ പോടാ ദുഷ്ടാ…”
“ഉം…വാവേ…”
“എന്തോ….”
“എന്താ പരിപാടികളൊക്കെ…”
“ഓഹ് എന്ത് പരിപാടി…പഠിക്കായിരുന്നു…നീയോ പാലുണ്ണി….”
“ആഹ് ബെസ്റ്റ് ആ പേര് ഇപ്പളും മറന്നിട്ടില്ലാലെ…”
“ഇല്ല്യാലോ…ഞാൻത്തന്നെ വിളിച്ചതല്ലെ നിന്നെ ആ പേരുകളൊക്കെ…”
“അതെ”
“മ്മ്…പാലുണ്ണി…”
“എന്തോ”
“എന്നാ എടുക്കുവാ….”
“പരീക്ഷയാന്നെ ഞായറാഴ്ച്ച…അതിനുവേണ്ടി പഠിക്കായിരുന്നു…”
“ശോ പാവം….എന്നിട്ട് കഴിയാറായോ…”
“എവിടെന്ന് എല്ലാം നോക്കി തീരണ്ടേ….എന്തായാലും തീർത്തിരിക്കും…..”
“ഉം…എന്നാ പഠിച്ചോന്നെ ശല്യാവണില്ല…ബൈ…”
“അയ്യോ പോവല്ലേ…”
“എന്താടാ….”
“ആഹ് കാര്യം പറ…”
“ഒരു വീഡിയോ കോള് ചെയ്താലോ…”
“ഫാ…ഈ പാതിരാത്രിയിലാ…”
“അല്ലാതെ പിന്നെ….”
“വേണോ…”
“എത്ര നാളായി ഒന്ന് കണ്ടിട്ട്…വിളിക്കാന്ന് വെച്ചാ നീ ക്ലാസ്സിലുമായിരിക്കും അതുകൊണ്ടാ…”
“ആഹ് ഡാ… ശരി വിളിക്കാം…”
“ഒരു 2 മിനിറ്റ്…”
“എന്തിനാ ചെക്കാ…”
“ബനിയൻ ഇട്ടിട്ടില്ലാ 🙈”
“അയ്യോ…ജിം ബോഡിയല്ലെ കണ്ണുവെക്കാൻ….മ്മ് വേഗം വാ…”
അങ്ങനെ 12 മണിക്കഴിഞ്ഞപ്പോൾ അവൾ വിളിക്കാൻ തുടങ്ങി.പട്ടിക്ക് എല്ലുംകഷ്ണം കിട്ടിയാലുള്ള അവസ്ഥ എന്താണോ അതുപോലെയായിരുന്നു എനിക്ക്.ഒരു നാണത്തോടെയുള്ള നോട്ടം പാസ്സാക്കിക്കൊണ്ട് ഞാൻ ഫോണെടുത്തു..
“അയ്യോ എന്ത് നാണാ ചെക്കന്…ഓഹ്…”
എന്നെ കണ്ടയുടനെ അവൾ പറയാൻ തുടങ്ങി.
“വാവയായിപ്പോയില്ലേ 🙈….”
ചെറിയ കൊഞ്ചലോടെ ഞാൻ പറഞ്ഞു.
“ആര്…”
“വേറാര്…ഞാൻത്തന്നെ…”
“തുഫ്…അയ്യടാ കുഞ്ഞാവ…”
“കുട്ടികളുടെ മനസ്സായിപ്പോയി എന്താ ചെയ്യാ…”
“ആഹ് ബെസ്റ്റ്…കുട്ടികളുടെ മനസ്സ്…എന്നെക്കൊണ്ടൊന്നും പറയപ്പിക്കണ്ട…കേട്ടല്ലോ…”
ഒരു ചമ്മിയ ചിരിയോടെ അവളെ ഞാൻ നോക്കി.
“ഡീ 12 മണിയായില്ലെ….ഇന്നത്തെ ദിവസത്തിന്റെ വിശേഷമെന്താന്നറിയോ….”
“അറിയാലോ…എന്റെ പാലുണ്ണീടെ Birthday അല്ലെ…ഹാപ്പി ഏപ്രിൽ ഫൂൾ…”
“പോടീ…അത് നിന്റെ അനിയനോട് പോയി പറഞ്ഞാമതി…”
“പ്ഫാ…എന്റെ അനിയനെ പറഞ്ഞാലുണ്ടല്ലോ…ഹോ…എന്റെ പഴയ പിച്ച് ഓർമ്മയുണ്ടല്ലോ….”
അത് കേട്ടതും അവളെന്നെ സ്കൂൾകാലം മുതലേ പിച്ചാറുള്ള ആ നീറുന്ന പിച്ച് എന്റെ മനസ്സിലേക്ക് ഓടിവന്നു.ഫ്യൂസ് അടിച്ചുപോയ ബൾബിന്റെയും വെള്ളം വരാത്ത പൈപ്പിന്റെയും അവസ്ഥയിലായി ഞാനെന്ന് വേണമെങ്കിൽ പറയാം,കാരണം അതത്ര കഠോരമായ പിച്ചായിരുന്നു.
എന്റെ ഈ പേടിച്ചുപോയ ഭാവം കണ്ടതിനുശേഷം അവൾ പറയാൻ തുടങ്ങി.
“പാലുണ്ണി,എന്തുപറ്റി ? ”
“ഏയ് ചില സ്മരണകൾ ഓർത്തതാ…”
“ഓഹോ…ഞാൻ സ്കൂൾ വരാന്തയിലും ഗ്രൗണ്ടിലും ഓടിച്ചിട്ടടിച്ചതാണോ അതോ വേറെ എന്തേലും…”
“ഏയ്…”
“മ്മ്…അന്തഭയം ഇറുക്കട്ടോം…. ”
“ഓഹ് ആയിക്കോട്ടെ….അച്ചായത്തി…”
“പതപ്പിക്കല്ലെ….കുട്ടാ….”
“അയ്യോ സത്യായിട്ട് പറഞ്ഞതാ…വാവേ…”
“കാര്യം പറ പാലുണ്ണി…”
“വേറെയൊന്നുമല്ല കുറച്ച് റൊമാന്റിക്കൊക്കെയായിട്ട് സംസാരിച്ചാലോ…” (ഒരു നാണത്തോടെ…)
“പിന്നെ പാതിരാത്രിയിലല്ലെ റൊമാൻസ്…”
“മോളു…റൊമാൻസിന് അങ്ങനെ നേരവും കാലവും ഒന്നൂല്ല….”
“വെച്ചിട്ട് പോ ചെറുക്കാ…”
“ചെറുക്കാന്നാ…എന്തുവാടി ഇങ്ങനെയൊക്കെ….എട്ടായീന്ന് വിളിക്ക്…”
“ശോ…(വിത്ത് ഒടുക്കത്തെ പുച്ഛം)…രാത്രിയിലുത്തന്നെ എന്റെ വായിന്ന് ഭരണിപ്പാട്ട് കേൾക്കണോ….”
“വേണ്ട…നിർത്തി…നീയെന്ത് വേണേലും വിളിച്ചോ…”
“അങ്ങനെ പറ…”
“വാവേ എന്തേലുമൊന്ന് പറയടി…പ്ലീസ് എന്റെ ലുബല്ലെ….”
“എന്റെ പാലുണ്ണി ചക്കരെ…”
“ഉഫ്…നല്ല ചുഗം…ബാക്കി കണ്ടിന്യു…”
“അത് പറഞ്ഞപ്പൊ ചെറുക്കന്റെ മുഖം കണ്ടില്ലെ…ഓഹ് എന്നാ നാണവാ…”
“ശോ…ഒരു ഉമ്മ തന്നേ…”
“കർത്താവേ…ഈ കുരിശിനെ കൊണ്ട് തോറ്റല്ലോ…”
“ആരാടി കുരിശ്…ഞാനോ..നീയും ഇത് പറയണം…പോടീ എന്നോട് മിണ്ടണ്ട…..”
“മ്മ് ശരി മിണ്ടണില്ല…പോരെ…”
“അയ്യോ അങ്ങനെ പറയല്ലെ…എനിക്ക് നീ മാത്രല്ലേയുള്ളു…”
“ഈ…” (പല്ലുകാട്ടിയ ഒരു ചിരി അവൾ പാസ്സാക്കി…)
“ഒരു ഉമ്മ പ്ലീസ്…വേറെയൊന്നുമല്ലലോ ചോദിച്ചേ…മറ്റുള്ളവരെപ്പോലെ ഡ്രസ്സ് അഴിക്കാനൊന്നും ഞാൻ പറഞ്ഞില്ലലോ…”
“നീ അത് പറയില്ലാ എന്ന വിശ്വാസംകൊണ്ടാ ഈ പാതിരാത്രിത്തന്നെ നീ പറഞ്ഞിട്ട് വിളിച്ചത് മനസ്സിലായോ…പാലുണ്ണി…”
“എന്താ ചെയ്യാ…ഡീസന്റ് ആയിപ്പോയില്ലെ ഹി ഹി..”
അങ്ങനെ അവൾ ഞാൻ പറഞ്ഞതുപോലെ ഒരു ഉമ്മയും ഫ്ലയിങ് കിസ്സും തന്നു.രോമാഞ്ചപുളകിതനായ ഞാൻ ബനിയനൊന്ന് ഊരി ഉമ്മ കൊടുക്കാൻ പോയ നേരത്താണ് എല്ലാം തകിടംമറിഞ്ഞത്.
വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഞാൻ സ്ഥിരം ഇരിക്കാറ് (ഇപ്പോഴും).അതുകൊണ്ട് കോണിപ്പടിയുടെ വാതിൽ അടച്ചാണ് ഇരിക്കാറുള്ളത്.പെട്ടെന്ന് ആരോ ആ വാതിലിൽ മുട്ടി.പെട്ടെന്നുള്ള ആ മുട്ടൽ കാരണം പേടിച്ചുപോയതുകൊണ്ട് എന്റെ ഫോൺ കൈവിട്ട് പൊങ്ങിപ്പോയി കിടക്കയിലേക്ക് വീണു.
“ഡാ എന്ത് പറ്റി ? ”
അവൾ ചോദിക്കാൻ തുടങ്ങി.
“ആരോ വാതിലിൽ മുട്ടുന്നു…അച്ഛനാണെന്ന് തോന്നണു…നീ വേഗം വെച്ചിട്ട് പൊക്കോ…”
അങ്ങനെ അവൾ ഫോൺവെച്ചു.അടച്ചുവെച്ച പുസ്തകമൊക്കെ തുറന്നുവെച്ചശേഷം ഞാൻ നേരെ മുറിയുടെ കോണിപ്പടിയുടെ വാതിൽ തുറക്കാൻവേണ്ടി നടന്നു.കൂടാതെ അച്ഛൻ വീഡിയോ കോളെങ്ങാനും പൊക്കിയോ എന്ന ഭയവും എന്നെ വേട്ടയാടാൻ തുടങ്ങി.
എന്തും സംഭവിക്കുമെന്ന പേടിയോടെ ഞാനാ വാതിൽ തുറന്നു.വാതിൽ തുറന്നതും അച്ഛനൊരു വളിച്ച ചിരിയോടെ എന്നെ നോക്കി.ടെൻഷൻ കാരണം എന്റെ തൊണ്ടയാകെ വറ്റിത്തുടങ്ങിയിരുന്നു.
(ഒരുപക്ഷെ മുകളിലിരിക്കുന്ന ദൈവം എന്റെ ഈ അവസ്ഥ കണ്ടിട്ട് പറഞ്ഞുകാണും : വേണ്ടാത്ത പണിക്ക് പോകുമ്പോ ആലോചിക്കണമായിരുന്നു മിസ്റ്റർ)
“എന്താ അച്ഛാ…ഈ സമയത്ത്…”
“ഏയ് വെറുതെ വന്നതാ…ഒരു കാര്യം പറയാനാ…”
“ന്താ….” (പേടിച്ച് കണ്ണുകളൊക്കെ എന്തോ പോലെയായി…)
“ഹാപ്പി ഏപ്രിൽ ഫൂൾ…”
അതുകേട്ടതും എന്റെ മനസ്സ് കോപംകൊണ്ട് നിറഞ്ഞു.
“ഇത് പറയാനാന്നോ…ഇപ്പൊ ഇങ്ങോട്ട് വന്നേ…”
“എന്തെ പറഞ്ഞൂടെ…”
“ആഹ്…എന്നാ അച്ഛൻ പൊക്കോ…”
“അതൊക്കെ പോവാം…നീ എന്താ ചെയ്തോണ്ടിരുന്നത് ? ”
“ഒരു കോള്…”
“കോളോ…”
ഞാനാകെ വിറക്കാൻ തുടങ്ങി.
“ഏയ് അതല്ല…കെമിസ്ട്രയിലെ കൊള്ളിഗേറ്റീവ് പ്രോപ്പർട്ടീസ്..”
“അതിന് നീയെന്തിനാ ഈ വിയർക്കുന്നെ….”
“അത് പിന്നെ ചൂട്…”
“ഇത്രയും വിയർക്കാനുള്ള ചൂടൊക്കെയുണ്ടോ…”
“ചില സമയത്ത്…”
“മ്മ് മ്മ് പഠിച്ചോ…”
അതും പറഞ്ഞുകൊണ്ട് അച്ഛൻ താഴേക്ക് പോയി.
“ഒന്ന് ആസ്വദിച്ച് വരുവായിരുന്നു.കോപ്പ്…എന്തിനാ ദൈവമേ ഈ മുതലിനെ ഇങ്ങോട്ടേക്ക് കെട്ടിയെടുപ്പിച്ചത്….”
ഒരു ആത്മഗതമെന്നോണം ഞാൻ വിഷമത്തോടെ പറയാൻ തുടങ്ങി.എന്നാപ്പിന്നെ വിളിക്കാലോയെന്ന് വിചാരിച്ച് ഞാനവൾക്ക് മെസ്സേജയച്ചു.പക്ഷേ അപ്പോഴേക്കും അവൾ ഓൺലൈനിൽ നിന്ന് പോയിരുന്നു.മഴ നനഞ്ഞ കോഴിയുടെ അവസ്ഥയിലായി ഞാനെന്ന് പറയാം.
“നിന്നെപ്പോലെ ഗതികെട്ടവൻ വേറെ ഇല്ലടാ…”
മനസ്സെന്നോട് ഇപ്രകാരം മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നാൻ തുടങ്ങി.
ആകെ ചമ്മിയ അവസ്ഥയിൽ ഞാനെന്റെ ബ്രെയിൻ പോയിന്റർ പുസ്തകം കെട്ടിപ്പിടിച്ചിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ട് ചുമരിൽ സർക്കീട്ട് നടത്തുന്ന എട്ടുകാലിസെറും പല്ലിസെറും ഒരുപക്ഷെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാകും.
“ഏപ്രിൽ ഫൂളിലെ മണ്ടൻ ഈ കാട്ടുകോഴിത്തന്നെ….”
ഈ സംഭവവികാസങ്ങളൊന്നും അറിയാതെ എന്റെ കാമുകി അവളുടെ വീട്ടിൽ അതെ സമയം….
“ങ്ങുർ ങ്ങുർ….”
അവസാനിച്ചു ✨
ഒരു യഥാർത്ഥ സംഭവം തന്നെയാണ് ഇതിനുള്ള പ്രചോദനം…ആരുടെയാണെന്ന് ചോദിക്കല്ലേ ഞാൻ പറയൂല്ല 🙈😌🚶
വിച്ചൂസ് ✍️