എന്താ ഇങ്ങനെ നോക്കുന്നത് ആദ്യ മായ് കാണുന്നത് പോലെ…

Uncategorized

രചന: രെജീഷ് ചാവക്കാട്

വാതിലിൽ തട്ടുന്ന ശബ്‌ദം കേട്ടാണ് വിഷ്ണു ഉണർന്നത്. രാവിലെ തന്നെ ഇതാരാണ് എന്ന ചിന്തയിൽ അഴിഞ്ഞു കിടന്ന മുണ്ട് വാരിയുടുത്തു പതിയെ എഴുന്നേറ്റു. ഇന്ന് ഞായറാഴ്ച ലീവ് ആയിട്ട് ഒന്നുറങ്ങാനും സമ്മതിക്കാതെ.. സമയം നോക്കുമ്പോൾ പത്താവാനാവുന്നു. വാതിൽ തുറന്ന്. ഉറക്ക മത്തിൽ നിൽക്കുന്ന തന്നെ കണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന ലക്ഷ്മി. ദാവണി ഉടുത്തു കയ്യിൽ അമ്പലത്തിൽ നിന്നും ലഭിച്ച പ്രസാദവുമായ്‌ നിൽക്കുന്ന അവൾ പേര് പോലെ തന്നെ ലക്ഷ്മി തന്നെയാണ്.

ദെന്താ ന്റെ വിഷ്ണു ഏട്ടാ ഇത് വരെ എഴുന്നേറ്റില്ലേ. അമ്പലത്തിൽ പോയി പുഷ്‌പാഞ്‌ജലി കഴിച്ചു പ്രസാദം തരാൻ വന്നതാ.. അവിടെ വെച്ചേക്ക്… എന്നും പറഞ്ഞു തിരിഞ്ഞു നടന്ന അവന്റെ പുറകെ റൂമിലേക്ക് കടന്ന അവൾ…. എന്താ ഇത് ഒരു അടുക്കും ചിട്ടയും ഇല്ലാതെ ആകനെ അലങ്കോലമായ്‌ കിടക്കുകയാണല്ലോ. സ്വയം വൃത്തിയാക്കുക യുമില്ല.. എന്നാൽ മറ്റുള്ളവരെ കൊണ്ട് വൃത്തിയാക്കിക്കുകയുമില്ല.. അങ്ങോട്ട് മാറിയെ ഇന്നെന്താ യാലും ഇവിടം വൃത്തിയാക്കിയിട്ടേ ഞാൻ പോവുന്നുള്ളു…..

ലക്ഷ്മി പറഞ്ഞത് ശരിയാണ്. ചിതറി കിടക്കുന്ന പത്രങ്ങൾ ഒരു മൂലയിൽ കൂട്ടിയിട്ട എന്ന പോൽ കിടക്കുന്ന ഡയറി കൾ. ഇന്നലെ രാത്രി വലിച്ചു കൂട്ടിയ സിഗരറ്റ് കുറ്റികൾ… അടിച്ചു ബാക്കി വെച്ച മദ്യവും.. ഗ്ളാസ്സും……. ചുമരിലെ ഹാങ്കറിൽ തൂങ്ങി കിടക്കുന്ന ഷർട്ട്……അങ്ങനെ എല്ലാം കൊണ്ടും അലമ്പായി കിടക്കുകയാണ്.

എന്താ ഇങ്ങനെ നോക്കുന്നത് ആദ്യ മായ് കാണുന്നത് പോലെ… അതെല്ലാം അവിടെ വെച്ചേക്ക് ലക്ഷ്മി ഞാൻ വൃത്തി ആക്കിക്കോളാo എന്ന് പറയാൻ ആണ് ഭാവമെങ്കിൽ ഇങ്ങോട്ട് ഒന്നും പറയണ്ട മിണ്ടാതെ അവിടെ നിന്നാൽ മതിട്ടോ… പറയാൻ വന്നതെന്തോ അത് അതേ വേഗതയിൽ വിഴുങ്ങി വിഷ്ണു മിണ്ടാതെ നിന്നു……. “””ഹൗസ് ഓണറുടെ മകൾ ആണ് ലക്ഷ്മി.. പാലക്കാടിന്റെ സൗന്ദര്യം മൊത്തം ആവാഹിച്ചെടുത്ത തനി നാടൻ പെൺകുട്ടി. കോളേജ് പഠനവും കഴിഞ്ഞു നിൽക്കുന്നു… ഒരേ ഒരു മകൾ..

ഓടി നടന്നു എല്ലാം വൃത്തിയാക്കുന്ന അവളെ തന്നെ നോക്കി നിൽക്കുക യായിരുന്നു വിഷ്ണു.. അഴുക്ക് ആകെണ്ടന്നു കരുതി അല്പം കേറ്റി കുത്തിയ ദാവണിയിൽ കാണുന്ന കൊലുസ്സ് അവളുടെ കാലിന്റെ ചന്തത്തിന് മാറ്റുകൂട്ടുന്നുണ്ട്. അഴിച്ചിട്ട മുടിയിൽ തുളസി കതിർ ചൂടാൻ അവൾ മറക്കാറില്ല..

എന്നെ നോക്കി നിൽക്കാതെ പോയി ഒന്ന് ഫ്രഷ് ആവെ ന്റെ മാഷേ… അതിനെങ്ങനാ തല പൊന്തുന്നുണ്ടാവില്ലലെ അടിച്ചു പൂക്കുറ്റിയായില്ലേ…. എന്തിനാ ഇങ്ങനെ………….

ഓരോന്ന് അടുക്കി വെച്ച് അവിടെ കൂടി കിടക്കുന്ന ഡയറി കൾ ഒതുക്കി വെക്കാനായി എടുക്കുന്നതിനിടയിൽ എല്ലാം കൂടി അവളുടെ കയ്യിൽ നിന്നും താഴെ വീണു.. അതിൽ കുറെ കത്തുകളും ഒരു ഫോട്ടോയും താഴെ വീണത് കണ്ടവൾ അതെടുത്തു ആ ഫോട്ടോ എന്റെ നേർക്ക് തിരിച്ചു പിടിച്ചു ചോദ്യഭാവത്തിൽ നിന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നോ… ജിജ്ഞാസ യുടെ പ്രകാശം ആ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു….

“”””””””””””” “”””””””””” “””””””””””””” “””””””””””” അമ്മു…… എന്റെ എല്ലാമെല്ലാമായ അമ്മു കുട്ടി……. എന്റെ അമ്മാവന്റെ മകൾ എന്റെ മുറപ്പെണ്ണ്… ഓർമ്മ വെച്ച നാൾ മുതൽ പറഞ്ഞും കേട്ടും തഴകിയതാണ് അമ്മു വിഷ്ണുന്റേം വിഷ്ണു അമ്മുന്റേം എന്ന്… ശരീരം വളരുന്നതിനനുസരിച്ചു മനസ്സും വളരുന്ന പ്രായത്തിൽ ഞങ്ങളും തിരിച്ചറിഞ്ഞു പിരിയാൻ കഴിയില്ല തമ്മിൽ എന്ന്…… അമ്മു പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു………. പ്രണയിച്ചും പരസ്പരം കലഹിച്ചും ഞങ്ങൾ ഒഴുകുകയായിരുന്നു….

അമ്മുവിന്റെ കോളേജ് പഠിത്തം കഴിഞ്ഞ ഉടനെ രണ്ടിനെയും പിടിച്ചു കെട്ടിക്കണം കേട്ടോ ഓപ്പോളേ പോയി പോയി രണ്ടാൾക്കും ഒന്നിനും ഒരു സ്ഥലക്കാല ബോധം ഇല്ലാണ്ടായിരിക്കുന്നു. അമ്മയുടെ പരാതി… ഏറെ കുറെ ശരിയാണെന്ന് കേട്ട് നിന്ന ഞങ്ങൾക്കും തോന്നി…. എന്റെ കയ്യിൽ ഒരു നുള്ളും തന്ന് അവൾ അകത്തേക്ക് ഓടി മറഞ്ഞു….. അമ്മുവിന്റെ പിറന്നാൾ ദിവസം അമ്പലത്തിൽ പോയി വരുന്ന വഴി……. വിഷ്ണു ഏട്ടാ പതുക്കെ പോ… ബൈക്കിന്റെ വേഗത വർധിക്കുന്നത് കാണുമ്പോൾ ഓരോ നിമിഷവും അമ്മു എന്നോടായ് പറഞ്ഞു കൊണ്ടിരുന്നു….. അവളുടെ ഭയം ഒരു കുസൃതിയായ് തോന്നി വീണ്ടും വീണ്ടും വേഗത വർധിപ്പിച്ചു കൊണ്ടിരുന്ന എന്നെ അവൾ ഭയത്തോടെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…

മുൻപിലെ വളവ് അതേ സ്പ്പീഡിൽ കടന്ന ഞങ്ങൾക്ക് മുൻപിൽ എതിരെ വന്ന ബസ്സ് എന്റെ കണ്ണിൽ നിന്നും എല്ലാം മറക്കുക യായിരുന്നു. ഇടിയുടെ ആഗാതത്തിൽ ഞാൻ അറി ഞ്ഞു അമ്മു ദൂരെ എവിടേക്കോ തെറിച്ചു പോയെന്ന്….. പിന്നീടൊന്നും ഓർമ്മ ഉണ്ടായിരുന്നില്ല കണ്ണുകൾ പതിയെ തുറന്നപ്പോൾ ദേഹമാസകലം നുറുങ്ങുന്ന വേദന ആയിരുന്നു…….

ചുറ്റും കൂടി നിന്നവരുടെ കണ്ണുകളിൽ നിന്നും വായിച്ചെടുത്തു അമ്മു ഇനി ഈ ലോകത്തില്ല എന്ന്…… അവൾ പോയി….. അല്ല ഞാൻ കൊന്നു എന്റെ അമ്മുവിനെ…..

മനസ്സിന്റെ സമനില തെറ്റിയ നാളുകളിലൂടെ കടന്നു പോവുകയായിരുന്നു ഞാനും എന്റെ ഓർമ്മകളും……. അമ്മുവില്ലാത്ത ആ ചുറ്റുപാട് എനിക്ക് ഭയാനകമായിരുന്നു ഓർമ്മകളിൽ നിന്നും ഒരു ഒളിച്ചോട്ടത്തിന് വേണ്ടി ഏറെ അലഞ്ഞു…. ഒടുവിൽ ഇവിടെ ഈ ഗ്രാമത്തിൽ എത്തിച്ചേർന്നു…… ഇന്നലെ ആയിരുന്നു ആ നശിച്ച ദിവസം… വർഷങ്ങൾ ഏറെ കൊഴഞ്ഞിരിക്കുന്നു…. ഓർമ്മകൾക്ക് മരണമില്ലാതെ ഇവിടെ ഞാനും………. “”””””””””

മറക്കണം എല്ലാം എന്ന് പറയാൻ എനിക്കോ .. ആർക്കും കഴിയില്ല എങ്കിലും മറക്കാൻ ശ്രമിക്കണം ഒന്നും മനപ്പൂർവം അല്ലല്ലോ… ലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ തുളുമ്പുന്നുണ്ടായിരുന്നു.. വാതിൽ പടികൾ ഇറങ്ങി പോകുമ്പോൾ ഇനി ഈ മുറി ഒരിക്കലും അടുക്കും ചിട്ടയുമില്ലാതെ ഇരിക്കരുത് വൃത്തിയായി സൂക്ഷിക്കണം.. എനിക്ക് അതാണിഷ്ടം…… എപ്പോഴും അങ്ങനെ കാണാനാണ് ഇഷ്ടം…………. അവളുടെ കൊലുസിന്റെ നാദം പറയാതെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു……….

(“””ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം പറയുമല്ലോ “””””)

രചന: രെജീഷ് ചാവക്കാട്

Leave a Reply

Your email address will not be published. Required fields are marked *