Categories
Uncategorized

“എനിക്ക് ഇനി മുതൽ നേരത്തെ ഓഫീസിൽ എത്തണം… കമ്പനിയുടെ പുതിയ ബ്രാഞ്ചല്ലേ ഓപ്പൺ ആയിരിക്കുന്നത്…

രചന : – -നസ്‌റിയ-

“എനിക്ക് ഇനി മുതൽ നേരത്തെ ഓഫീസിൽ എത്തണം… കമ്പനിയുടെ പുതിയ ബ്രാഞ്ചല്ലേ ഓപ്പൺ ആയിരിക്കുന്നത്…

സൂപ്പർ വൈസർ ആവുമ്പോൾ എല്ലാവരും ചെയ്യും പോലെ രാവിലെ സ്റ്റാർട്ടിങ് ടൈം മാത്രം ഓഫിസിൽ എത്തുക…ഓഫീസ് ടൈം കഴിയുന്ന സമയവും നോക്കിയിരുന്ന് കൃത്യസമയം തന്നെ അവിടുന്ന് തിരിച്ച് ഇറങ്ങുക ഇങ്ങനെ ഒരു ഏർപ്പാട് ശരിയാവില്ല… പുതിയ ഓഫീസിന്റെ എല്ലാ കാര്യങ്ങളും ബോസ്സ് എന്നെ ഏൽപ്പിച്ചിരിക്കുന്നത് എന്നോടുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണല്ലോ…

മറ്റ് സ്റ്റാഫ്‌സ് എത്തുന്നതിന് മുമ്പ് തന്നെ അവിടെ എത്തണം… എല്ലാ കാര്യങ്ങളും നോക്കി നടത്താൻ ഒരാൾ ഉണ്ടെന്ന് തോന്നുമ്പോൾ എല്ലാത്തിലും എന്റെ ശ്രദ്ധ ഉണ്ടെന്ന് മനസ്സിലാവുമ്പോൾ കുറച്ച് പേടി ഒക്കെ ഉണ്ടാവും…

പെണ്ണേ…ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ…!”

“നിങ്ങൾ ഒന്ന് ഇവിടെ വരുന്നുണ്ടോ…?

കറിക്കുള്ളത് അരിഞ്ഞുവെച്ചു താ… അതെങ്ങനെയാ… വരാന്തയിൽ ഇരുന്ന് മൈക്ക് കെട്ടി വിളിച്ചു പറയുവല്ലേ എല്ലാം… എന്റെ ടെൻഷൻ ഒന്നും അറിയണ്ടാലോ…

കിച്ചൂനെ ഉണർത്തണം അവനെ കുളിപ്പിച്ച് ഫുഡ്‌ കൊടുത്തു റെഡി ആക്കണം… അവന്റെ പിന്നാലെ കൂടിയാലേ സ്കൂൾ ബസ് വരുമ്പോഴേക്കും അവനെ ഒന്ന് സെറ്റ് ആക്കി അതിൽ കയറ്റി വിടാൻ പറ്റൂ…

ബസ് മിസ്സ്‌ ആയാൽ ഇത്രയും ദൂരം നടന്ന് ഞാൻ സ്കൂളിൽ കൊണ്ട് വിടേണ്ടി വരും… ചെക്കന് വഴിനീളെ സംശയം ആയിരിക്കും…

കൊറേ പൂവാലൻമാർ കവലയിൽ രാവിലെ തന്നെ കുത്തി ഇരിപ്പുണ്ടാവും… നൈസ് ആയി അവരുടെ കണ്മുന്നിൽ പെടാതെ രക്ഷപെടാമെന്ന് വെച്ചാൽ ആ സമയം തന്നെ ചെക്കന്റെ മണ്ടയിൽ എന്തെങ്കിലും പുതിയ ഡൌട്ട് ഉരുത്തിരിഞ്ഞു വരും…പിന്നെ അവരുടെ നോട്ടം കമന്റടി കൂടി ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും ഉണ്ണിയേട്ടന് ഇതൊന്നും അറിയേണ്ടാലോ…”

“കൊള്ളാല്ലോ… പറയുന്നത് കേട്ടാൽ തോന്നും… ഞാനും ഈ അടുക്കളയുമായി ഒരു ബന്ധവുമില്ലെന്ന്… ഈ അടുക്കളയ്ക്ക് എന്നെ കണ്ട് പരിചയം പോലും ഇല്ലെന്ന്… എടീ…എനിക്ക് ഇനി മുതൽ കിച്ചണിൽ നിന്നെ ഹെല്പ് ചെയ്യാൻ പറ്റത്തില്ല… ഒന്നുകിൽ നീ കൊറേക്കൂടി നേരത്തെ എഴുന്നേൽക്കണം… അതല്ലെങ്കിൽ രാത്രി നമുക്ക് ഒരുമിച്ച് രാവിലത്തേക്കുള്ള കുറച്ചു ജോലികൾ ചെയ്തു തീർക്കാം…

“പ്ലീസ് ഉണ്ണിയേട്ടാ… ഇന്ന് ഞാൻ ഉണരാൻ വൈകിപ്പോയി… ജസ്റ്റ്‌ കുറച്ചു നേരം അടുക്കളയിൽ എന്റെ ഒപ്പം കൂടാവോ… കിച്ചൂന്റെ ബസ് മിസ്സ്‌ ആയാൽ ഞാൻ പെട്ട് പോവുന്നേ…. ആ പൂവാലൻമാരുടെ ഇടയിൽ കൂടി മോനേ കൊണ്ട് വിടാൻ എനിക്ക് വയ്യ…”

“പൊന്നുമോളേ… ഇന്ന് എന്നെ ഒന്ന് വെറുതെ വിടണം… ഫുഡ്‌ എന്തായാലും ഒരു കുഴപ്പവും ഇല്ല… അല്ലേലും എനിക്ക് അങ്ങനെ ഒരു നിർബന്ധവും ഇല്ല എന്ന് നിനക്ക് അറിയാലോ… പിന്നെ എന്താ…

ബ്രെഡ്‌ ഇരിപ്പില്ലേ ഫ്രിഡ്ജിൽ… നീ ബ്രെഡിന് ഒപ്പം ഓംലറ്റ് ഉണ്ടാക്കിയാൽ മതി… കിച്ചൂന് ബ്രെഡും ജാമും മതിയല്ലോ…

ഞാൻ കുളിച്ചിട്ട് വരാം… അപ്പോഴേക്കും നീ നല്ല കടുപ്പത്തിലൊരു കട്ടനും ബ്രെഡും ഓംലറ്റും എടുത്തു വെക്കൂ ട്ടോ… ചേട്ടൻ ദേ പോയ്‌ ദാ വന്നൂ…”

“ഉണ്ണിയേട്ടാ… എന്തെങ്കിലും ഒരു കൈ സഹായം മതി… ഏട്ടാ…പോയോ…!”

ശെടാ…! ഈയിടെയായി പേഴ്സിൽ വെക്കുന്ന പൈസ കുറഞ്ഞു വരുന്നത് പോലെ… ഇനിയിപ്പോ എന്റെ തോന്നലാണോ… അല്ല പൈസ മിസ്സ്‌ ആവുന്നുണ്ട്… അവൾ അങ്ങനെ പോക്കറ്റിൽ നിന്ന് പണം എടുക്കാറില്ലല്ലോ… അഥവാ എടുത്താലും ചെറിയ തുക മാത്രമേ എടുക്കാറുള്ളൂ… പൊതുവെ അവൾക്ക് മുഷിഞ്ഞ നോട്ടുകളോടാണല്ലോ താല്പര്യം…

ഇതെന്താ കഥ എന്റെ പേഴ്സിൽ ഇതിലും കൂടുതൽ പണം ഉണ്ടായിരുന്നല്ലോ… എന്റെ പണം എങ്ങോട്ടേക്കാണീ ചോർന്നുപോവുന്നത്…

ഇത് എവിടെ പോവുന്നൂ എന്ന് കണ്ട്പിടിച്ചിട്ട് തന്നെ കാര്യം…

ബാത്ത് റൂമിൽ കയറിയ ഉടനെ തന്നെ റൂമിന്റെ ഡോർ ഓപ്പൺ ആവുന്ന ശബ്ദം കേട്ട് ഉണ്ണി റൂമിലേക്ക് തിരിച്ചെത്തി…

“ആഹാ കൊള്ളാല്ലോ… എന്താ ഇവിടെ ഒരു ചുറ്റിക്കളി… മോൾ അവിടെതന്നെ ഒന്ന് നിന്നേ…”

“എന്താ ഏട്ടാ… എന്താ കാര്യം…”

“അച്ചോടാ… പാവം കുഞ്ഞ്… ഒന്നും അറീല…”

“എന്താണെന്ന് എനിക്ക് മനസ്സിലായില്ല… സത്യമായിട്ടും…”

“വേഗം സത്യം പറഞ്ഞോളൂ… എന്തായിരുന്നു പൊന്ന് മോൾക്ക്‌ ഇവിടെ ജോലി…”

“ഒന്നൂല്ല… ഞാൻ ഇവിടെ ചുമ്മാ… ”

“എന്ത് ചുമ്മാ… കാര്യം പറഞ്ഞു കഴിഞ്ഞ്

പൊന്ന് മോൾ പോയാൽ മതി… നിനക്ക് അടുക്കളയിൽ നിന്ന് തിരിയാൻ സമയം ഇല്ല എന്നല്ലേ ദാ ഇപ്പൊ എന്നോട് പറഞ്ഞത്… പിന്നെ ഇവിടെ എന്താ ചുമ്മാ…”

ഏട്ടാ… എന്റെ കൈ വേദനിക്കുന്നു…

കൈയിലെ പിടുത്തം ഞാൻ വിടാം…നിനക്ക് എന്തായിരുന്നു ഇവിടെ ഒരു ചുറ്റിക്കളി…അത് ആദ്യം പറയൂ…? ”

“ഓ… അതിനായിരുന്നോ… ഇവിടെ അലക്കാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ നോക്കി നോക്കി എടുക്കുവായിരുന്നു ഞാൻ… ”

ആണോ കുഞ്ഞാ…

“ആ അതേന്ന്…” “പറഞ്ഞത് സത്യമാണല്ലോ… ഉറപ്പല്ലേ… അപ്പോൾ ശരി… പൊന്ന് മോൾ വിട്ടോ… പോവും മുൻപ് കയ്യിൽ ഉള്ളത് അവിടെ മേശപ്പുറത്ത് വെച്ചിട്ട് പോയാൽ മതി… ”

“കണ്ടു അല്ലെ… ”

“അതേലോ… ഞാൻ കണ്ടു… ഇങ്ങനെയും ഉണ്ടാവുമോ ഭാര്യമാർ… ഞാൻ ബാത്ത് റൂമിൽ കയറുമ്പോഴുള്ള നിന്റെയീ പരിശോധന…

പണ്ടൊക്കെ നിനക്ക് പഴയ പത്ത്,ഇരുപത്,അൻപത്, നൂറ് നോട്ടുകളോട് മാത്രം ആയിരുന്നു ക്രേസ്‌… മുഷിഞ്ഞ ആ നോട്ടുകൾ കാണുമ്പോൾ പിന്നെ ചുറ്റിലും ഉള്ളത് ഒന്നും കാണൂല എന്റെ സാറെ എന്ന അവസ്ഥ ആയിരുന്നല്ലോ നിനക്ക്… ഇപ്പോൾ അതൊക്കെ മാറി പുതിയ അഞ്ഞൂറും രണ്ടായിരം ഒക്കെയും അടിച്ച് മാറ്റി തുടങ്ങിയോ നീ …?

കുറച്ചു നാളായി ഞാൻ കണ്ടില്ലെന്ന് നടിക്കുന്നതാണ്… ഓരോ മാസത്തിലും എന്റെ പോക്കറ്റിൽ നിന്നും വലിയൊരു തുക തന്നെ നഷ്ടം ആവുന്നുണ്ട്…”

“നമ്മുടെ വീട് പണി സ്റ്റാർട്ട്‌ ചെയ്യാനുള്ള പ്ലാനിലല്ലേ ഏട്ടൻ… എത്ര നാളാണ് ഈ വാടകവീട്ടിൽ ഇങ്ങനെ കഴിയുക…?”

ആ എടുത്ത ക്യാഷ് ഒക്കെ ഭദ്രമാണ്… ഏട്ടൻ ഒട്ടും ഭയപ്പെടേണ്ട… പോസ്റ്റ്‌ ഓഫീസിലെ ഒരു ഡെപ്പോസിറ്റ് സ്കീമിൽ ചേർന്നു ഞാൻ…

തറക്കല്ല് ഇടാൻ പണിക്കാർ വീട്ടിൽ വരുമ്പോഴേക്കും ഏട്ടൻ പോലും അറിയാതെ കുറച്ചു പണം ഇവിടെ സെറ്റ് ആയിരിക്കും…

നിങ്ങൾ ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട്… ഞങ്ങൾ പെണ്ണുങ്ങൾ എല്ലാരും ലാവിഷ് ടീംസ് ആണെന്ന്… ഞങ്ങൾ ഭാവിയെ കുറിച്ച് ഒട്ടും ചിന്ത ഇല്ലാത്ത വെറും പൊട്ടിക്കാളികൾ ആണെന്ന്… ഈ ധാരണകൾ ഒക്കതും തെറ്റ് ആണ് ട്ടോ… ”

ഓ…പിന്നേ…എന്റെ ക്യാഷ് ഞാൻ അറിയാതെ എടുത്തു അത് ഡെപ്പോസിറ്റ് ചെയ്തു ഇപ്പോൾ വലിയ വീമ്പത്തരം പറയുന്നോ… ഇത് കൊണ്ട് എന്ത് കാര്യം… എന്റെ പോക്കറ്റിൽ ഭദ്രമായ് ഇരിക്കുമായിരുന്ന ക്യാഷ് കൊണ്ടുപോയ്‌ പോസ്റ്റ് ഓഫീസിൽ ഇട്ടിട്ട് എന്ത് കാര്യം…

ഏട്ടന്റെ പോക്കറ്റിൽ മാസാവസാനം എത്ര ക്യാഷ് മിച്ചം വരാറുണ്ട്… ഒന്നും ഉണ്ടാവാറില്ല അതല്ലേ സത്യം…

ഒത്തിരി സുഹൃത്തുക്കളെ സന്തോഷിപ്പിക്കാൻ ഇല്ലേ… അവരെ ഹോട്ടലിൽ കൊണ്ടുപോവണം… അവർ പറയുന്നതൊക്കെ മേടിച്ചു കൊടുത്തു അവരെ സന്തോഷിപ്പിക്കണം… ഉണ്ണി ഒപ്പം ഉണ്ടെങ്കിൽ എല്ലാരും ഫുൾ ഹാപ്പി ആയിരിക്കും… ഒരു രൂപ പോലും കൂടെ ഉള്ളവരെ കൊണ്ട് ഇയാൾ ചിലവഴിപ്പിക്കില്ലല്ലോ…

ഇതിനിടയിൽ മാസാവസാനം എന്തെങ്കിലും മിച്ചം ഉണ്ടാവാറുണ്ടോ…? അഥവാ പോക്കറ്റിൽ മിച്ചം വല്ലതും ഉണ്ടെങ്കിൽ ഉണ്ണിയേട്ടൻ അതിന് കൂടി ആവശ്യത്തിലും കൂടുതൽ ചിക്കനും ഫ്രൂട്ട്സും മീനും വാങ്ങിച്ച്‌ കൊണ്ടുവരാറല്ലേ പതിവ്…

എനിക്ക് ഇതൊക്കെ നന്നായി അറിയാം… ഞാൻ ഒന്നും പറയാറില്ലെങ്കിൽ കൂടിയും…

ഞാൻ കുറച്ച് നാളായി പൈസ എടുക്കുന്നുണ്ട് സത്യം തന്നെയാണ്… ആ എടുക്കുന്ന പൈസ എല്ലാം തന്നെ ഭദ്രമായി ഒന്നും നഷ്ടപ്പെടുത്താതെ ഏട്ടൻ ചിന്തിച്ചതിലും കൂടുതലായ് മികച്ചൊരു നിക്ഷേപമായിട്ട് ഏട്ടന്റെ കയ്യിൽ തന്നെ വരും…!

അതുകൊണ്ട് പൊന്ന് മോൻ വലിയ ഡയലോഗ് ഒന്നും അടിക്കണ്ട… കുളിച്ചു ഡ്രസ്സ്‌ മാറ്റി വാ… ഓഫീസിൽ പോവണ്ടേ… ഇനിയും വൈകണ്ട…”

രചന : – -നസ്‌റിയ-

Leave a Reply

Your email address will not be published. Required fields are marked *