Categories
Uncategorized

ഈ മഴ ആസ്വദിച്ചു കൊണ്ട് ഒന്നുംകൂടി നമുക്ക് പ്രണയിച്ചാലോ…

ദേവരുദ്ര

” ദേവൂ… അധികം കളിക്കാതെ ഇങ്ങോട്ട് കയറി വരാനാ പറഞ്ഞെ… വെറുതെ എന്റെ കയ്യീന്ന് വാങ്ങി കൂട്ടല്ലേ… ”

” പറ്റില്ല….. ”

” ആഹാ… അത്രക്കായോ… ഇവിടെ വാടി..”

രുദ്രൻ ആ മഴയിലേക്ക് ഇറങ്ങി ചെന്ന് ദേവൂന്റെ ചെവിയിൽ പിടിച്ചു ഉമ്മറത്തേക്ക് കയറ്റി..

“ആആആആ… രുദ്രേട്ടാ… ന്റെ ചെവി… വിടുട്ടോ… നിക്ക് നല്ല വേദന ആവണുണ്ട്..”

” ആണോ… എത്ര നേരായീടി ഞാൻ പറയുന്നു… അകത്തേക്ക് കയറെന്ന്… ഇപ്പൊ കണ്ടില്ലേ കോലം.. ആകെ നനഞ്ഞു കുളിച്ചു.. ഇപ്പോഴും കുട്ടിയാന്നാ വിചാരം.. മഴ വന്നാൽ ഉടനെ മുറ്റത്തേക്ക് ഓടാൻ.. ”

അവൻ പറഞ്ഞതിന് മറുപടിയായി അവൾ ഇളിച്ചു കാണിച്ചു…

” ഇളിക്കല്ലേ… ഒരെണ്ണം അങ്ങട് തന്നാൽ ഉണ്ടല്ലോ… ”

” ന്റെ ഏട്ടാ… ന്തിനാ ഇങ്ങനെ കിടന്നു വെറുതെ ഹീറ്റ് കയറ്റുന്നത്..ഏട്ടന് അറിയാത്തതു ഒന്നും അല്ലല്ലോ മഴയോടുള്ള എന്റെ പ്രണയം… ”

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയം തുളുമ്പി നിക്കുന്നത് അവൻ കണ്ടിരുന്നു…

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു… ആ സമയം അവൻ ടവൽ കൊണ്ട് അവളുടെ തല തൂവർത്താൻ തുടങ്ങി…

” ഏട്ടന് അറിയാമല്ലോ… ഈ മഴ എനിക്ക് നഷ്ടങ്ങളും നേട്ടങ്ങളും തന്നിട്ടുണ്ട്… സമാധാനത്തോടെ തല ചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്തവരായിരുന്നു ഞാനും എന്റെ അമ്മയും… സ്വന്തമെന്ന് പറയാൻ നിക്ക് ന്റെ അമ്മ മാത്രം ഉണ്ടായിരുന്നുള്ളൂ….

പ്രകൃതിയുടെ എന്തിനോ വേണ്ടിയുള്ള താണ്ഡവമായിരുന്നു പ്രളയമെന്ന മഹാമാരി… ആ താണ്ഡവത്തിൽ ഞങ്ങളും ഇരയായെങ്കിലും എന്തുകൊണ്ടോ അമ്മയെ മാത്രം തിരികെ വിളിച്ചു എന്നെ അവിടെ ഉപേക്ഷിച്ചു..

എത്ര ദിവസങ്ങളാണ് ബോധമില്ലാതെ കിടന്നതെന്ന് അറിയുന്നില്ല… കണ്ണുകൾ തുറന്നപ്പോ പ്രളയക്കെടുതിയിൽ നിന്നും രക്ഷപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി ഓടുന്നവരുടെ ഇടയിൽ ആയിരുന്നു.. ”

പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും രുദ്രൻ വിഷയം മാറ്റാൻ ശ്രമിച്ചു…

” പെണ്ണെ…. ഈ മഴയത്തു നമുക്ക് നല്ലൊരു ചൂട് ചായ കുടിച്ചാലോ…? ”

രുദ്രൻ പറഞ്ഞതും കഴിഞ്ഞ കാലങ്ങളിൽ നിന്നും ഓർമ്മകൾ അവളെ പിന്നോട്ട് വിളിച്ചു… ചായ ഇപ്പൊ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു… രുദ്രൻ അവളുടെ പുറകെ ചെന്നു…

നനഞ സാരിയോടെ പുറം തിരിഞ്ഞു നിക്കുന്നവളെ അവൻ അടുക്കള വാതിലിൽ ചാരി നിന്ന് ശ്രദ്ധിക്കാൻ തുടങ്ങി…

മുടിയിഴകളിൽ നിന്നും അവളുടെ തോളിലേക്ക് പതിക്കുന്ന വെള്ളത്തുള്ളികൾ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ട്… ഒരു കുസൃതി ചിരിയോടെ അവൻ അവളിലേക്ക് നടന്നടുത്തു..

പുറകിലൂടെ അവൻ അവളെ പുണർന്നതും ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി.. ഗ്യാസ് ഓഫ്‌ ആക്കിയതിനു ശേഷം പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിനു വിടവിൽ പതിഞ്ഞതും അവൾ ഉപ്പുറ്റി പൊന്തി കണ്ണുകൾ അടച്ചു നിന്നു…. ഒരു നിമിഷം ശ്വാസം പോലും നിന്ന് പോയതു പോലെ അവൾക്ക് തോന്നി പോയി..

അവൻ അവളെ തന്നിലേക്ക് തിരിച്ചു നിർത്തി അവളുടെ രണ്ടു കണ്ണുകളിലും മാറി മാറി ചുംബിച്ചു… കണ്ണുകൾ രണ്ടും പരസ്പരം കോർത്തതും അവൻ തന്റെ ഇണയെ കണ്ടെത്തി അവളുടെ അധരങ്ങൾ നുകരാൻ മുതിർന്നതും അവളുടെ ചൂണ്ട് വിരലുകളാൽ അവന്റെ ചുണ്ടിനെ തടഞ്ഞു നിർത്തി… രുദ്രൻ അവന്റെ പെണ്ണിനെ നോക്കിയതും അവൾ നാണംകൊണ്ട് തല കുനിച്ചു നിന്നു..

ശേഷം തന്റെ പെണ്ണിനെ ഇരുകൈകളാൽ എടുത്തുയർത്തി ബെഡ്‌റൂമിലേക്ക് നടക്കുമ്പോഴും കണ്ണുകൾ രണ്ടും പരസ്പരം സംസാരിച്ചിരുന്നു..

കട്ടിലിൽ അവളുടെ മേലെയായി അവൻ കിടക്കുമ്പോഴും അവളുടെ കൈകൾ അവന്റെ ഷർട്ടിൽ വിടാതെ പിടിച്ചിരുന്നു… അവന്റെ ചുണ്ടുകൾ പ്രണയത്തിനുപരി വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ പതിഞ്ഞു…

പ്രണയത്തോടെ അവന്റെ ചുണ്ടുകൾ അവളുടെ ഓരോ ഇടങ്ങളിൽ പതിക്കുമ്പോഴും അവരുടെ ഉടയടകൾ ഓരോന്നായി അഴിഞ്ഞു വീണിരുന്നു.. അവസാനം ഒരു ചാറ്റൽ മഴയായി തുടങ്ങിയത് ഒരു പേമാരിയായി അവസാനിച്ചപ്പോ രണ്ടുപേരും ക്ഷീണിച്ചിരുന്നു… അവൾ ക്ഷീണത്തോടെ തന്നെ അവന്റെ ഹൃദയമിടിപ്പിനായി കാതോർത്തു കിടന്നപ്പോഴും വാത്സല്യത്തോടെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു..

” രുദ്രേട്ടാ….. ”

” ന്താ പെണ്ണെ…? ”

” മഴ എന്റെ അമ്മയെ എന്നിൽ നിന്നും നഷ്ടപ്പെടുത്തിയപ്പോൾ ആ മഴ തന്നെ എനിക്കായി തന്ന നേട്ടമല്ലേ ഈ എന്റെ ഏട്ടൻ… പ്രളയക്കെടുതിയിൽ രക്ഷപ്രവർത്തനം നടത്തിയിരുന്നവരിൽ ഒരാൾ… എല്ലാം കഴിഞ്ഞു ഓരോരുത്തരും അവരവരുടെ വഴിക്ക് പോയി.. ഞാൻ മാത്രം…. ഞാൻ മാത്രം എങ്ങോട്ടെന്നില്ലാതെ….

വീട്ടിൽ പോവുന്നില്ലെടിന്നു ദേഷ്യത്തോടെ വന്നു ചോദിച്ചു… പോകാൻ ഒരിടമില്ലെന്ന് പറഞ്ഞതു കേട്ട് വീട്ടിൽ അമ്മ മാത്രം ഉള്ളൂ… കലിപ്പ് നല്ലപോലെ ഉണ്ട്… അമ്മയെ നോക്കാനും എല്ലാം സഹിക്കാനും പറ്റുമെങ്കിൽ മാത്രം കൂടെ വരാം എന്ന് പറഞ്ഞു എന്നെ നോക്കിയിരുന്നവൻ… അറിഞ്ഞിരുന്നതാണ് ആരും ഇല്ലാത്തവളെ നോക്കുന്നതും അവൾക്കായി ഭക്ഷണസാധനങ്ങൾ തൊട്ടടുത്ത ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു മടങ്ങി പോകുന്നതും….

അനാഥയായത് കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ബലമായി കയ്യിൽ പിടിച്ചു കൂട്ടി കൊണ്ട് പോരുകയായിരുന്നു… ഈ വീട്ടിലേക്കും പിന്നെ കലിപ്പ് നിറഞ്ഞിരിക്കുന്ന ഈ മനസ്സിലേക്കും… രണ്ടു കയ്യോടെ തന്നെ ഇവിടുത്തെ അമ്മ എന്നെ സ്വീകരിച്ചു…. ഇന്ന് ആ അമ്മ ഞങ്ങളുടെ കൂടെ ഇല്ല…കയറി വന്ന അന്ന് മുതൽ ദാ ഇന്ന് വരെ ഈ നെഞ്ചിലെ ചൂടേറ്റാണു ഉറങ്ങുന്നത്… ”

അവൾ പറഞ്ഞു കഴിഞ്ഞതും ഒന്നുകൂടി അവൻ അവളെ ഇറുകിപുണർന്നു…. ഒരിക്കലും കൈ വിട്ടു കളയില്ല എന്നത് പോലെ…

” അതെ…. കഥയൊക്കെ പറഞ്ഞു കഴിഞ്ഞെങ്കിൽ ഈ മഴ ആസ്വദിച്ചു കൊണ്ട് ഒന്നുംകൂടി നമുക്ക് പ്രണയിച്ചാലോ… ”

രുദ്രൻ ഒരു കുസൃതി ചിരിയാലെ അവളെ നോക്കി ചോദിച്ചതും ഒരു കൈ കൊണ്ട് അവനെ തട്ടി മാറ്റി അഴിഞ്ഞിരുന്ന ഉടയടകൾ ചുറ്റി ഓടി…

” നീ എത്ര വരും ഓടും പെണ്ണെ…. ”

എന്ന് ചോദിച്ചു കൊണ്ട് അവനും അവളുടെ പുറകെ ഓടി… അവരുടെ കളിചിരികൾ അവിടെ മുഴങ്ങി…

ശുഭം….

ശിവന്റെ മാത്രം സതി

Leave a Reply

Your email address will not be published. Required fields are marked *