Categories
Uncategorized

ഈ ജന്മം എനിക്ക് നിന്റെ ഹരിയായ് മാത്രം ജീവിച്ചാൽ മതി

രചന: കൃഷ്ണ ദേവൻ

” ശാലിനി മരുമകളെ നാളെ അല്ലെ കൊണ്ട് വരുന്നത് ”

” അഹ് പ്രഭചേച്ചി അതിന്റെ ഒരുക്കത്തിലാ ഞാൻ ”

” ഹർഷൻ ഭാഗ്യവാനാ തങ്ങളെ പോലെ തന്നെ രണ്ടു ഇരട്ട കുട്ടികളുടെ അച്ഛൻ ആകാൻ കഴിങ്ങല്ലോ ”

” അങ്ങിനെ ഒരു ഇരട്ടി മധുരം കിട്ടിയ സന്തോഷത്തിലാ ഞങ്ങൾ എല്ലാം ”

” ഹര്ഷനും ഹരിയും ഇല്ലേ ഇവിടെ ”

” ഹർഷൻ ഓഫീസിൽ പോയിരിക്കുവാ ഹരിയെ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞു വിട്ടിരിക്കുവാ ”

” ഹരിയുടെ കല്യാണക്കാര്യം ഒക്കെ എന്തായി ”

” ഹര്ഷന്റെയും ഹരിയുടെയും കല്യാണം ഒരുമിച്ചു നടത്താൻ ആരുന്നു എന്റെ ആഗ്രഹം ഹർഷൻ ആണല്ലോ മൂത്തത് അതുകൊണ്ട് ആദ്യം അവന്റെ നടത്തു എന്റെ പിന്നെ ആകാം എന്ന് പറഞ്ഞു അവൻ അന്ന് മാറി നിന്ന്. പിന്നീടും കല്യാണ കാര്യം പറയുബോൾ ഒക്കെ അവൻ ഒഴിഞ്ഞു മാറും കല്യാണമേ വേണ്ട എന്ന ഒരു മട്ടിലാ അവൻ ”

” അതൊക്ക നടക്കും അവൻ ചെറുപ്പം അല്ലെ ഇനീം സമയം ഉണ്ടല്ലോ ”

” അവന്റെ മക്കളെയും കൂടെ ലാളിച്ചിട്ടു വേണം കണ്ണടക്കാൻ എന്നൊരു മോഹം ഉണ്ട്. എനിക്കാണേൽ ഇപ്പൊ തെരെ വയ്യാതെ വരുവാ ”

” എനിക്ക് അറിയാം ശാലിനി ശ്രീധരേട്ടൻ മരിച്ചപ്പോൾ തൊട്ട് മക്കളെ വളർത്താൻ ഒരുപാടു കഷ്ടപെട്ടവളല്ലേ നീ ”

പുറത്തൊരു ബുള്ളറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

” അഹ് ഹരി വന്നെന്നു തോന്നുന്നു ”

” ഞാൻ അവനെ ഒന്ന് ഉപദേശിച്ചു നോക്കാം ചിലപ്പോൾ അവൻ കല്യാണത്തിന് സമ്മതിക്കും ”

” അയ്യോ വേണ്ട ചേച്ചി ”

” അപ്പൊ അവന്റെ കല്യാണം നടത്തണ്ടേ ”

” അതല്ല എപ്പോ ചേച്ചി അവനെ ഉപദേശിക്കാൻ ചെന്നാൽ അവനു എന്നോട് ദേഷ്യം ആകു ”

അപ്പോഴേക്കും ഹരി അവരുടെ അരികിലേക്ക് എത്തിയിരുന്നു.

” അമ്മേ എല്ലാം വാങ്ങിട്ടുണ്ട് ദാ ബില്ല് ”

” ബാക്കി കാശു എന്തെടാ ”

” ഈഈഈ ”

” എനിക്കറിയാം അത് നീ അടിച്ചു മാറ്റിയെന്ന് ”

ശാലിനി അവന്റെ കൈയിൽ ഒരു നുള്ള് വെച്ചു കൊടുത്തു.

” അഹ് ശാലു മതി ”

” പ്രഭ ചേച്ചി ഇരിക്കുന്ന കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ”

” എന്റെ ആന്റി ആന്റി ഉള്ളത് കൊണ്ട് ഞാൻ തത്കാലം രക്ഷപെട്ടു കലിപ് മോഡ് ഒന്നായാൽ ഈ ശാലു നാഗവല്ലിയാണ് ”

ശാലിനി കൈയിൽ കിട്ടിയത് എടുത്തു അവനു നേരെ ഏറിയാൽ തുടങ്ങിയപ്പോൾ അവൻ അവിടുന്ന് ഓടി.

” ഇവന്റെ ഈ കുട്ടികളെ ഒക്കെ മാറീട്ടു കല്യാണം നോക്കുന്നതല്ലേ ശാലിനി നല്ലത് ”

” എന്റെ ചേച്ചി നമ്മൾ സംസാരിച്ചു കൊണ്ടിരുന്നത് അവൻ കേട്ടു കാണും ചേച്ചി അവനെ ഉപദേശിക്കാതിരിക്കാനും തത്കാലത്തേക്ക് ടോപ്പിക്ക് ഒന്ന് മാറ്റി പിടിക്കാനുമാണ് അവൻ ഈ കിടന്നു കാണിച്ചതെല്ലാം ”

സാധനങ്ങൾ വാങ്ങിയതിന്റെ ബാക്കി പണം അമ്മയുടെ മുറിയിൽ കൊണ്ടുപോയ് ഭദ്രമായി വെച്ചിട്ട് ഹരി തന്റെ മുറിയിലേക്ക് വന്ന ശേഷം പേഴ്സിൽ ഇരുന്ന താരയുടെ ഫോട്ടോയിലേക്ക് നോക്കി. * കോളേജിൽ അവർ ഒരേ ഇയർ ആയിരുന്നു ഹരി B.com Finance ഉം താര B.com Taxation ഉം. അവൾ കോളേജിലെ ക്ലബ്‌ ആക്ടിവിറ്റീസിന് ഒക്കെ സജീവമായിരുന്നു. അങ്ങനെയാണ് അവർ പരിചയപ്പെടുന്നത്. അപ്പഴേ ഹരിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അടിച്ചു. പക്ഷെ ഹരിക്ക് അപ്പോഴൊന്നും അത് തുറന്നു പറഞ്ഞില്ല പേടി ആയിരുന്നു ഉള്ള ഫ്രണ്ട്ഷിപ്പു കൂടി പോകുമോ എന്നോർത്ത്. സത്യം പറഞ്ഞാൽ അവൻ മാത്രം അല്ല താരയെ ഇഷ്ടപ്പെട്ടിരുന്നത് കോളേജിലെ ഒട്ടുമിക്ക കോഴികളും അവളുടെ പുറകെ ആയിരുന്നു. അവർക്കു ഒക്കെ ഹരി നല്ല പണിയും കൊടുത്തിട്ടുണ്ട് . സെക്കന്റ്‌ ഇയർ ആയപ്പോൾ ഹരിയും താരയും കൂടുതൽ അടുത്തു ഹരി അത്യാവശ്യം കവിതകൾ ഒക്കെ എഴുതുമായിരുന്നു അവന്റെ എഴുത്തു അവൾക്കു വല്യ ഇഷ്ടമായിരുന്നു . അവളും നന്നായി പാടുന്ന കുട്ടിയായതു കൊണ്ട് മറ്റു ചില ഫ്രണ്ട്സിനെയും കൂട്ടി അവർ ഒരു മ്യൂസിക് ബാൻഡ് തന്നെ ഉണ്ടാക്കിയിരുന്നു. മൂന്നാം വർഷം ആയപ്പോൾ ഹരി കോളേജ് യൂണിയൻ ചെയർമാനും താര ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി. സത്യ പറഞ്ഞാൽ കോളേജിലെ ഹരിയുടെ എല്ല വിജയത്തിന് പിന്നിലും അവളുടെ സപ്പോർട് വലിയ പങ്ക് വഹിച്ചിരുന്നു. കോളേജ് തീരുന്നതിനു മുമ്പ് ഹരിക്ക് തന്റെ പ്രണയം തുറന്നു പറയണം എന്നുണ്ടായിരുന്നു പക്ഷേ ലാസ്റ്റ് ഇയർ ആയതുകൊണ്ട് അവർ പ്രോജെക്ടിന്റെയും പരീക്ഷയുടെയും തിരക്കിലായി. ഡിഗ്രിക്കു അവൾക്കു നല്ല മാർക്ക്‌ ഉണ്ടായിരുന്നു അതുകൊണ്ട് അവൾ പിജിക്ക്‌ വന്നു ചേരും എന്ന് ഹരി കരുതിയിരുന്നു പക്ഷേ അവൾ വന്നില്ല ആദ്യം അവൻ കരുതിയത് വേറെ കോളേജിൽ ചേർന്ന് കാണുമെന്നാണ്. അവസാനം ഹരി അവളുടെ വീട്ടിൽ വിളിച്ചു. അവൾ തന്നെയാണ് ഫോൺ എടുത്തതും. ടൗണിലെ റെസ്റ്റോറന്റിൽ വെച്ച് നേരിട്ടു കണ്ട് സംസാരിക്കാം എന്ന് പറഞ്ഞു. ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്ന പ്രണയം താരയോട് തുറന്നു പറയണം എന്ന പ്രതിക്ഷയോടെയാണ് അവൻ അവിടെ ചെന്നത് പക്ഷെ അവൾക്ക് പറയാനുള്ളത് മറ്റൊന്നായിരിന്നു ‘ ബ്ലഡ്‌ ക്യാൻസർ ‘ അടുത്ത ആഴ്ചമുതൽ അവളുടെ കീമോ തുടങ്ങുമെന്ന് പറഞ്ഞു. പിന്നെയും അവൾക് അവനോട് എന്തൊക്കെയോ പറയണം എന്നുണ്ടാരുന്നു ചിലപ്പോൾ അവൾക്കും അവനെ ഇഷ്ടമരുന്നെന്നു ആകാം. ചിലപ്പോൾ അവൾ അവനു ഒരു ബാധ്യത ആകുമെന്ന് ഓർത്തിട്ടാകാം അവൾ അത് തുറന്നു പറയാതിരുന്നത്.

പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം ചില സുഹൃത്തുക്കൾ വഴി അവളുടെ അസുഖം പൂർമായും മാറിയന്നും അവളുടെ വീട്ടുകാർ അവളെ വിദേശത്തെക്ക് കൊണ്ടു പോയന്നും ആണ് അവനു അറിയാൻ കഴിഞ്ഞത് എന്നാലും അവർ ഹരിയിൽ നിന്ന് എന്തോ ഒളിക്കുന്നതായ് എനിക്ക് ഫീൽ ചെയ്തിരുന്നു അവരെ ബുദ്ധിമുട്ടിക്കണ്ടന്നോർത്ത് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല . അവുടെ ഒരു ഫോൺ വിളിയോ മെസേജോ കാത്ത് ഒരു പാട് കാലം കാത്തിരുന്നു പക്ഷേ ഒന്നും ഉണ്ടായില്ല . ആ സമയത്തൊക്കെ ഹരിക്ക് തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിട്ടുണ്ട് . ഒടുവിൽ അവൻ ആ സത്യം തിരിച്ചറിഞ്ഞു. തനിക്ക് കാത്തിരിക്കാൻ അവൾ ഈ ലോകത്തിൽ ഇല്ല. * അവൻ അവളുടെ ഫോട്ടോ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.

” ഈ ജന്മം എനിക്ക് നിന്റെ ഹരിയായ് മാത്രം ജീവിച്ചാൽ മതി ”

രചന: കൃഷ്ണ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *