Categories
Uncategorized

ഇന്ന് തന്റെ പെണ്ണുകാണൽ അല്ലെ? “മ്മ് ” താൻ ഇപ്പോഴും പഴയത് ഒക്കെ ആലോചിക്കുന്നുണ്ടോ അമ്മു?

രചന : – ആരോഖി 🥀.

ഇന്ന് തന്റെ പെണ്ണുകാണൽ അല്ലെ?

“മ്മ് ”

താൻ ഇപ്പോഴും പഴയത് ഒക്കെ ആലോചിക്കുന്നുണ്ടോ അമ്മു?

” അങ്ങനെ ഒരു നിമിഷം കൊണ്ട് മറന്നു കളയാൻ പറ്റുന്നത് അല്ലല്ലോ അനു അതെല്ലാം… എന്റെ ജീവന്റെ പാതി ആയവൻ … മറ്റുള്ളവരുടെ വാശിയുടെ മുന്നിൽ ബലിയാഡ് ആവേണ്ടത് എന്റെ ജീവിതം ആയിരുന്നു… ഇനി അതിലോട്ടു ഒരു തിരിഞ്ഞു നോട്ടം ഞാൻ ആഗ്രഹിക്കുന്നില്ല അനു.. ഇനി എല്ലാം വരുന്നത് പോലെ വരട്ടെ… ”

അത്രെയും പറഞ്ഞുകൊണ്ട് അമ്പലത്തിൽ നിന്ന് വീട്ടിലേക് ഉള്ളേ ഇടവഴിയിലോട്ട് കേറുകയായിരുന്നു. ഞാൻ ചിലങ്ക, ദേവർമഠത്തിൽ വാസുദേവന്റെയും അംബികയുടെ ഇളയ മകൾ… എനിക്ക് ഒരു ജേഷ്ഠൻ കൂടെ ഉണ്ട് ആനന്ദ ലാൽ…

✨️✨️✨️✨️✨️✨️✨️✨️

ഇനി പെൺകുട്ടിയെ വിളിച്ചോളൂ… ചിലങ്ക ചായ പകർത്തിയ ഗ്ലാസും ആയിട്ട് അവരുടെ മുന്നിൽ വന്നു.. പ്രണവ് ആയിരുന്നു ചിലങ്കക് അവളുടെ വീട്ടുകാർ കണ്ടെത്തിയ വരൻ… പ്രണവ് ഒരു IT കമ്പനിയിൽ വർക്ക്‌ ചെയ്യുവാണ്.. അച്ഛന്റെയും അമ്മയുടെയും ഏക മകൻ.. അവർ രണ്ടുപേരും ഗവണ്മെന്റ് ഉദ്ഗസ്ഥർ.. ഇതിൽ കൂടുതൽ എന്റെ വീട്ടുകാർക്കു ഈ ബന്ധം ബോധിക്കാൻ വേറെ ഒന്നും വേണ്ടിയിരുന്നില്ല…

അവർ ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം എല്ലാവരും ഈ ബന്ധം ഉറപ്പിച്ച മട്ടായിരുന്നു… അത് ഒന്നുടെ ഊട്ടി ഉറപ്പിക്കാൻ അവർക്കും ഈ ബന്ധത്തിൽ താല്പര്യം ഉണ്ടെന്ന് പറഞ്ഞു ചെറുക്കന്റെ വീട്ടിൽ നിന്നും ഉള്ളേ ഫോൺ കാൾ മതിയായിരുന്നു…

പിന്നീട് എല്ലാം വളരെ പെട്ടന്ന് തന്നെ മുന്നോട്ട് നീങ്ങി… രണ്ടു മാസത്തിനു ഉള്ളിൽ തന്നെ വിവാഹം നടത്താൻ തീരുമാനം ആയി.. വിവാഹം ഉറപ്പിച്ച അന്ന് തൊട്ട് ഇന്ന് വരെ പ്രണവ് എന്നെ ഒന്ന് വിളിച്ചിട്ടുപോലുമില്ല.. ഞാൻ ആഹ് വിളി ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ ഞാൻ അതേപറ്റി അന്വഷിച്ചതുമില്ല..

പ്രണവ് എന്റെ കഴുത്തിൽ താലി ചാർത്തി… വീട്ടിൽ നിന്ന് പടി ഇറങ്ങുമ്പോൾ എന്റെ കണ്ണ് നിറഞ്ഞില്ല.. മറ്റുള്ളവർക് വേണ്ടി ബലിയാടായി എന്റെ കണ്ണ് നീർ തന്നെ വറ്റി..

കാറിൽ അങ്ങോട്ട് ഉള്ളേ യാത്രയിൽ ഉടനീളം മൗനം തളം കെട്ടി നിന്നു.

✨️✨️✨️✨️✨️✨️✨️

ഒരു ബംഗ്ലാവിന്റെ മുന്നിൽ വണ്ടി എത്തിനിന്നു… പ്രണവിന്റെ അമ്മ നിലവിളക്കും ആയി എന്നെ സ്വീകരിച്ചു… വൈകിട്ടത്തെ പാർട്ടിക്കു പെട്ടന്ന് തന്നെ റെഡി ആവാൻ നിർദേശവും കിട്ടി.. ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്ന പാർട്ടി… സ്വയം വീർപ്പമുട്ടുന്നെപ്പോലെ ഒരു ഫീൽ… പ്രണവ് ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കു ആയിരുന്നു ഇത്രെയും നാളും താമസം… അവിടത്തെ ഫ്രണ്ട്‌സ് എല്ലാവരും തന്നെ പാർട്ടിക്കു എത്തിയിട്ടുണ്ട്.. എല്ലാവരുടെയും മുഖം കണ്ടാൽ തന്നെ മോഡേൺ ലുക്ക്‌.. അതിൽ ഒരാൾ സ്റ്റേജിൽ വന്നു..

“U are so lucky to have pranav..”

അതേപോലെ മറ്റൊരു ലേഡി പ്രണവിനെ ഒന്ന് പുച്ഛത്തോടെ നോക്കി…

” Hey, Pranav! I am excited about how you marry this kind of stupid low-class woman? instead, she doesn’t know how to talk .. ! ”

അവരുടെ വാക്കുകൾ മനസിനെ കീറി മുറിക്കും പോലെ തോന്നി… അതിനേക്കാളും എന്നെ വേദനിപ്പിച്ചത് പ്രണവിന്റെ മൗനം ആയിരുന്നു.. പാർട്ടി തീരുന്നതുവരെ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു…

റൂമിൽ കയറി ഒന്ന് ഒറ്റയ്ക്കു ഇരുന്നപ്പോൾ വല്ലാതെ ആശ്വാസം തോന്നി… ഒരു ആശ്വാസത്തിനു whatsapp നോക്കി… അനുവിന്റെ മെസ്സേജ് ഉണ്ട്…

“ഇന്ന് നിങ്ങളുടെ ആദ്യരാത്രി ആണ് നീ എല്ലാം പ്രണവിനോട് തുറന്നു സംസാരിക്കണം. അയാൾക്ക് നിന്നെ മനസിലാക്കാൻ പറ്റും.. രുദ്രേട്ടന്റെ കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത്.. ”

അതെ തുറന്ന് സംസാരിക്കണം.. എല്ലാം പെട്ടന്ന് മറന്നുകൊണ്ട് പ്രണവിന്റെ ഭാര്യ ആകുവാൻ സാധിക്കില്ല.. സമയം വേണം.. പ്രണവിനോട് എല്ലാം തുറന്ന് പറയണം… ഞാൻ മനസുകൊണ്ട് ഉറപ്പിച്ചു..

റൂമിന്റെ ഡോർ തുറന്നു നാല് കാലിൽ വരുന്ന പ്രണവ് എനിക് ഒരു അത്ഭുദ്ധമായിരുന്നു.. ഈ അവസ്ഥയിൽ വരുന്ന പ്രണവിനോട് ഞാൻ എന്ത് സംസാരിക്കാൻ ആണ്…

“Aah ഇവിടെ ഉണ്ടായിരുന്നില്ലേ നീ?”

” നീ എന്താടി വിചാരിച്ചത് പ്രണവിന്റെ ഭാര്യ ആയി ഇവിടെ കിടന്ന് വിലാസമെന്നോ? നിനക്ക് തെറ്റി… ഇന്ന് മുതൽ എനിക് എന്റെ ആവശ്യങ്ങൾ തീർക്കാൻ ഒരു വേശ്യ അത് മാത്രമാണ് നീ എനിക്… പ്രണവ് ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്… അതിൽ ഒരുത്തി അത്ര മാത്രം പ്രണവിന് നീ… അതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കണ്ട… ”

“എന്നാ വാ നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ തുടങ്ങാം… ”

എന്റെ എതിർപ്പുകളെ എല്ലാം അവഗണിച്ചു അയാൾ എന്റെ ശരീരം സ്വന്തമാക്കി.. ഓരോ പ്രാവശ്യം അയാൾ എന്നിലേക്ക് അമരുമ്പോഴും ജീവൻ പൊടിയുന്ന വേദനയിൽ ഞാൻ കരയുമ്പോഴും അയാൾ അതെല്ലാം ആസ്വദിക്കുകയായിരുന്നു…

ഒരു കാര്യം കൂടെ… ഞാൻ ഫ്ലാറ്റിലോട്ട് പോകും.. ഫ്ലാറ്റിലോട്ട്.. നിനക്ക് വേണേ എന്റെ കൂടെ വരാം.. നീ ഇന്ന് ഇവിടെ കുറെ മോഡേൺ ആന്റിമാരെ കണ്ടില്ലേ… പ്രണവിന്റെ കൂടെ കിടക്കാൻ ഓരോ ദിവസോം ഓരോ ഒരുത്തി ആയിട്ട് വരും.. അവിടെയും നീ ഈ ഒരു റോൾ മാത്രം പ്രതീക്ഷിച്ചാൽ മതി..

ഓരോ ദിവസം കഴിയുംതോറും പ്രണവിന്റെ ഉപദ്രവം കൂടി കൂടി വന്നു..

സ്വയം വിധിയെ ശപിച്ചു… ഇനി എന്ത് എന്ന് അറിയില്ല… വരുന്നതുപോലെ വരട്ടെ എന്ന് കരുതി എല്ലാം മനസ്സിൽ ഒതുക്കി… അയാളുടെ കൂടെ ഫ്ലാറ്റിലോട്ട് ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു.. ഇനിയും അയാളുടെ കാമക്കേളികൾക് കൊട പിടിക്കാൻ എനിക് പറ്റില്ല..

അയാൾ എന്നെയും നിർബന്ധിച്ചു ഫ്ലാറ്റിലോട്ട് കൂട്ടി.. വീട്ടുകാരെ ബോധിപ്പിക്കാൻ കുറച്ചു സ്നേഹപ്രകടങ്ങളും… അവർ എന്നെയും നിർബന്ധിച്ച അയാൾക് ഒപ്പം അയച്ചു…

അവിടെ ചെന്ന ദിവസം തൊട്ട് അയാൾ ഇത് തന്നെ ആവർത്തിച്ചു… ഓരോ ദിവസം ഓരോ സ്ത്രീ ഉടലുകൾ.. ഒരു വേലക്കാരി എന്നത് മാത്രം ആയിരുന്നു എന്റെ റോൾ…

അയാളുടെ പ്രവർത്തിയുടെ ഫലം ആയി എന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ നാംബിട്ടത് ഞാൻ അറിഞ്ഞു.. ഇനിയെങ്കിലും അയാൾക് ഒരു മാറ്റം വരും എന്ന് ഞാൻ പ്രതീക്ഷിച്ചു… എന്റെ പ്രതീക്ഷകൾ എല്ലാം തകർത്ത് അയാൾ എന്റെ കുഞ്ഞിനെ കൊന്നു.. ഇനിയും സ്വയം നശിക്കാൻ പറ്റില്ല…

അയാളുടെയും അയാളുടെ കൊച്ചമ്മ മാരുടെയും ലീലാവിലാസങ്ങൾ ഫോണിൽ പകർത്തി… എന്നെ തല്ലാൻ കയ്യി ഉയർത്തിയ അയാളുടെ കാരണത്തിട്ട് പൊട്ടിച്ചു അവിടെ നിന്നും ഇറങ്ങി…

നേരെ പോലീസ് സ്റ്റേഷനിൽ പോയി.. SI വന്നിട്ടില്ല എന്നും

നേരെ പോലീസ് സ്റ്റേഷനിൽ പോയി.. SI വന്നിട്ടില്ല എന്നും വെയിറ്റ് ചെയ്യാനും അവർ ആവശ്യപ്പെട്ടു… SI യെ കണ്ടതും എന്റെ കണ്ണ് നിറഞ്ഞു.. അത്രെയും നേരം മനസിന്‌ കൊടുത്ത ബലം എങ്ങോ പോകുന്നത് പോലെ..

രുദ്രേട്ടൻ.!!.. ഞാൻ പോലും അറിയാതെ മന്ത്രിച്ചു…

“അമ്മു… നീ… നീ എന്താ ഇവിടെ…?!”

“സർ ഈ പെൺകുട്ടി കുറെ നേരമായി സാറിനെ വെയിറ്റ് ചെയ്ത് ഇരിക്കുന്നു… ഭർത്താവ് പീഡിപ്പിച്ചു എന്നാണ് കേസ്.. ” കോൺസ്റ്റബിൾ പറഞ്ഞു

തല താഴ്ത്തി അദ്ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ എന്റെ കണ്ണ് അനുസരണയില്ലാതെ ഒഴുകുവായിരുന്നു…

രുദ്രേട്ടൻ എന്നെയും കൂട്ടി അകത്തേക്ക് പോയി..

” എന്താ അമ്മു നിനക്ക് പറ്റിയത് “? എന്നെ കാളും യോഗ്യൻ ആയ ഒരാളെ നിനക്ക് വേണ്ടി കണ്ടുപിടിച്ചതല്ലേ നിന്റെ വീട്ടുകാര്.. എന്റെ ജോലി അവര്ക് അന്ന് ഒരു പ്രശ്നം ആയിരുന്നു.. എന്നിട് എന്താ അമ്മു പറ്റിയത്.. നിന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ.. അതും ഇവിടെ… “!

രു.. രു.. ദരേട്ടാ… അയാളുടെ ഓരോ കാര്യവും ഞാൻ തുറന്നു പറഞ്ഞു.. എന്റെ കുഞ്ഞിനെ വരെ അയാൾ…

” അവൻ ഇനി പുറം ലോകം കാണില്ല അമ്മു.. ഏത് കൊമ്പത്തെ അവൻ ആണേലും അവനെ ഞാൻ ഇവിടെ നിന്റെ മുന്നിൽ ഇട്ടു തീർക്കും… ”

അച്ഛനെ വിളിച്ചു രുദ്രേട്ടൻ തന്നെ എല്ലാം ധരിപ്പിച്ചു.. ഈ കഴിഞ്ഞ നാളുകൾ അത്രെയും ഞാൻ അനുഭവിച്ചത് എല്ലാം അച്ഛനും ഏട്ടനും അറിഞ്ഞു… എന്നെ അവർ വീട്ടിലോട്ട് കൂട്ടികൊണ്ട് പോയി..

” എന്റെ കുട്ടിക്ക് ഈ ഗെതി വന്നത് ഞാൻ കാരണം മാത്രം ആണ്.. എന്റെ വാശി.. അതൊന്ന് കൊണ്ട് മാത്രമാണ്… അച്ഛന്റെ മോൾ എന്നോട് പൊറുക്കണം.. രുദ്രന്റെ കയ്യിൽ ആണ് നിന്നെ ഏൽപ്പിച്ചത് എങ്കിൽ നിന്നെ ഇങ്ങനെ കാണേണ്ടി വരില്ലായിരുന്നു… ഞാൻ കുടുംബ മഹിമയും എല്ലാം നോക്കി… അച്ഛന്റെ മോൾ അച്ഛനോട് ക്ഷമിക്കണം… ”

പ്രണവിന്റെ വീട്ടുകാർ പല പ്രാവശ്യം ഒത്തുതീർപ്പിന് ശ്രമിച്ചു.. ഡിവോഴ്സ് വേണം എന്നതിൽ തന്നെ ഉറച്ച നിന്നു…

പതിയെ പതിയെ പഴയ ഓർമകളിൽ നിന്ന് ഞാൻ പുറത്ത് വന്നു… അമ്പലം വരെ ഒക്കെ പോകാനും എല്ലാം തുടങ്ങി.. ആളുകളുടെ പരിഹാസം കലർന്ന നോട്ടങ്ങളും ചോദ്യങ്ങളും പാടെ അവഗണിച്ചു…

ഒരു ദിവസം അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ എന്നെയും കാത്ത് നിൽക്കുന്ന രുദ്രേട്ടനെ ഞാൻ കണ്ടു…

“അമ്മു ഒന്ന് … എനിക്ക് ഒരു കാര്യം സംസാരിക്കണം… ഞാൻ ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട് അമ്മു… എനിക്ക് നീ ഇല്ലാതെ പറ്റില്ല… ഞാൻ വീട്ടിൽ വന്നു സംസാരിക്കട്ടെ… ഇത്രെയും നാൾ നീ ഒന്ന് ഓക്കെ ആകാൻ ഞാൻ കാത്തിരുന്നു… ഇനിയും…. ”

രുദ്രേട്ടാ.. എനിക്ക് ഒന്നും കേൾക്കണ്ട.. ഞാൻ ഞാൻ ചീത്തയാ.. എനിക്ക് ഇനി ഒരു ജീവിതം… വേണ്ട.. രുദ്രേട്ടൻ മറ്റൊരു കുട്ടിയെ വിവാഹം കഴിച് സുഖമായി ജീവിക്കു… ഞാൻ ചീത്തയാ രുദ്രേട്ടാ…

തിരിഞ്ഞു നടക്കാൻ ശ്രമിച്ച എന്റെ കയ്യികൾ ബിലമായി പിടിച്ചു നിർത്തി…

” എന്നും നിന്നെ മാത്രം ഹൃദയത്തിൽ കൊണ്ടുനടന്നവൻ ആണ് ഈ രുദ്രൻ. ആഹ് സ്ഥാനത് മറ്റൊരു പെണ്ണിനും ഇനി അവകാശമില്ല. ഒരു പക്ഷെ നിന്റെ കഴുത്തിൽ കെട്ടിയ താലിയുടെ അധികാരത്തിൽ അവൻ നിന്റെ ശരീരം സ്വന്തമാക്കിയിട്ടുണ്ടാവും. പക്ഷേ ഒരിക്കലും നിന്റെ മനസ്സിൽ നിന്ന് എന്റെ ഓർമ മായിച്ചു കളയാൻ നിനക്ക് പറ്റില്ല ചിലങ്ക… ചിലങ്ക എന്നും മനസുകൊണ്ട് രുദ്രന്റെ പെണ്ണ് തന്നെയാണ്. അന്ന് നിന്റെ അച്ഛൻ എനിക് കുടുംബ മഹിമ ഇല്ല എന്നൊരു കാരണം പറഞ്ഞാണ് കുട്ടികാലം മുതലേ ഉള്ളേ നമ്മുടെ സ്നേഹ ബന്ധത്തെ എതിർത്തത്. ഇന്ന് അതിനു ഇവിടെ യാതൊരുവിധ പ്രസക്തിയുമില്ല. ഇന്ന് നിന്റെ തീരുമാനം ആണ്… ഒന്നുടെ മനസ് അറിഞ്ഞു ഞാൻ നിന്നെ എന്റെ ജീവിതത്തിലോട്ട് ക്ഷണിക്കുവാണ് ചിലങ്ക…

ഇതിൽ കൂടുതൽ നിന്നെ പറഞ്ഞു മനസിലാക്കാൻ എനിക്ക് സാധിക്കില്ല…

നിറഞ്ഞ മിഴികളോട് ഞാൻ രുദ്രേട്ടന്റെ നെഞ്ചോട് ചേർന്നു… ഇനി ഒരിക്കലും എന്റെ കണ്ണ് നിറയിക്കില്ല എന്ന നിശ്ചയത്തോടെ രുദ്രേട്ടൻ എന്നെ മാറോടു ചേർത്തു…

“നിന്റെ മനസിന്റെ പരിശുദ്ധിയെ കാളും എനിക്ക് വലുതല്ല നിന്റെ ശരീരം…” രുദ്രേട്ടന്റെ ഈ വാക്കുകൾ തന്നെ ആയിരുന്നു എന്റെ ഏറ്റോം വലിയ ധൈര്യം..

ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ഇന്ന് വീണ്ടും എന്റെ കഴുത്തിൽ താലി വീഴുമ്പോഴും സീമന്ത രേഖ ചുമിപ്പ്പിക്കുമ്പോഴും കഴിഞ്ഞു പോയതെല്ലാം ഒരു ദുസ്വപ്നം പോലെ മായിച്ചു കളയാൻ ഞാൻ എന്റെ മനസിനെ പഠിപ്പിച്ചു..

ഇനി ചിലങ്ക എന്നും രുദ്രന്റെ മാത്രം 🥰

രചന : – ആരോഖി 🥀.

Leave a Reply

Your email address will not be published. Required fields are marked *