Categories
Uncategorized

ഇനിയും അവളോട്‌ തർക്കിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അവനു തോന്നി. ഇനി ഒരു അഴിച്ചു പണി ഇവിടെ ആവശ്യമാണെന്ന് അവനു ബോധ്യമായി.

രചന : – Sivadasan Vadama

അനൂപിന്റെ കൈകൾ ശാരിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അതെടുത്തു മാറ്റാൻ ശ്രമിച്ചു. എന്നാൽ അനൂപ് അതിനെ അവഗണിച്ചു അവളെ ബലമായി തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്. വേണ്ട അനൂപേട്ടാ!എനിക്ക് നല്ല സുഖം തോന്നുന്നില്ല?

നിന്റെ അസുഖം എല്ലാം ഞാൻ മാറ്റിത്തരാം? അവൻ ബലമായി അവളുടെ ചുണ്ടുകൾ തന്റെ വായ്ക്കുള്ളിലാക്കി. ശാരിക്ക് വെറുപ്പും സങ്കടവും ഒന്നിച്ചു അയാളെ തള്ളി മാറ്റണമെന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ വഴങ്ങി കൊടുക്കണം.

അതാണ് പതിവ്. അയാളുടെ പേക്കുത്തുകൾ കഴിഞ്ഞു അയാൾ മാറി കിടന്നപ്പോൾ അവൾക്ക് കരച്ചിൽ ആണ് വന്നത്.

** ** **

വാതിലിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് അനൂപ് ഞെട്ടി ഉണർന്നത്? ലൈറ്റിട്ട് സമയം നോക്കിയപ്പോൾ ആറുമണി. കിടക്കയിൽ നോക്കിയപ്പോൾ ശാരി എഴുന്നേറ്റില്ല എന്ന് മനസിലായി. എടീ!എഴുന്നേൽക്കുന്നില്ലേ? സമയം ആറു മണി കഴിഞ്ഞു. പശുവിനെ കറക്കണ്ടേ? എനിക്ക് നല്ല സുഖമില്ല!കടുത്ത തലവേദന. എന്ന് പറഞ്ഞാൽ എങ്ങനാ? ആളുകൾ പാലിനായി കാത്തു നിക്കും. അനൂപേട്ടനെന്താ ഞാൻ പറഞ്ഞത് മനസ്സിലാവാത്തത്? എന്നെ പ്രതീക്ഷിച്ചു മാത്രമാണോ പശുവിനെ വാങ്ങിയത്? നിന്റെ സമ്മതത്തോടെ അല്ലെ അമ്മ പശുവിനെ വാങ്ങിയത്. എന്റെ സമ്മതത്തോടെ ആണ് എന്ന് പറയുന്നത് ശരിയാണോ? ഞാൻ സമ്മതിച്ചില്ലെങ്കിൽ അമ്മ പശുവിനെ വാങ്ങില്ലായിരുന്നോ? നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്ക്? എനിക്ക് വയ്യ!

ഇന്ന് ആ തോമസേട്ടനോട് വന്നു കറക്കാൻ പറ? പാല് ആരു കൊണ്ടോകും? ഇന്ന് നിങ്ങൾ തന്നെ കൊണ്ടു പോയി കൊടുക്ക്? എനിക്ക് വീടുകൾ പരിചയം ഇല്ല? അതു അമ്മ പറഞ്ഞു തരും. അനൂപ് മുറിവിട്ടിറങ്ങി.

ശാരി വീണ്ടും മൂടിപ്പുതച്ചു കിടന്നു. സ്നേഹമായിയായ അമ്മായിയമ്മ തന്നെ തേടി വരും എന്നവൾ വിചാരിച്ചു. പക്ഷേ അതെല്ലാം തന്റെ തെറ്റിദ്ധാരണകൾ ആണെന്ന് മനസ്സിലായി. ഒരു കട്ടൻ കാപ്പി കിട്ടിയിരുന്നെങ്കിൽ? അവൾ വെറുതെ മോഹിച്ചു. തലവേദന അൽപ്പം ശമിച്ചു എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു. അടുക്കളയിൽ പുട്ട് ചുട്ടത്തിന്റെ ലക്ഷണം കണ്ടു. പക്ഷേ ചുട്ടത് ഒന്നും കണ്ടില്ല. പൊടി കുഴച്ചതിൽ അൽപ്പം ബാക്കി ഇരിക്കുന്നു. അൽപ്പം ചായ തിളപ്പിച്ചു കുടിച്ചു.

ഒന്നും കഴിക്കാൻ തോന്നിയില്ല. അരി അടുപ്പത്തു ഇടണോ എന്ന് ആലോചിച്ചു കലം അടുപ്പിൽ വെച്ചു. പിന്നെ തോന്നി അതു വേണ്ടെന്ന്. ഇന്ന് താൻ പാചകം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് അറിയണം എന്ന് തോന്നി. താൻ ഇവിടെ വരുന്നതിനു മുമ്പും ഇവർ ഇവിടെ ജീവിച്ചിരുന്നതല്ലേ? അനൂപേട്ടൻ ജോലിക്ക് പോയെന്ന് തോന്നി. തന്നോട് ഒന്നും പറഞ്ഞില്ലല്ലോ? വേദന കുറവുണ്ടോ എന്ന് പോലും ചോദിച്ചില്ല? ഹോസ്പിറ്റലിൽ പോണോ എന്ന് തിരക്കിയില്ല? എല്ലാം തന്റെ അഭിനയം ആണെന്ന് അവർ കരുതിയിട്ടുണ്ടാകും. താൻ ഇല്ലെങ്കിൽ ഇവിടെ നിശ്ചലം എന്ന് കരുതിയ താൻ വിഡ്ഢി. എങ്കിൽ പിന്നെ അതു അറിഞ്ഞിട്ട് തന്നെ കാര്യം?

അമ്മ എവിടെ? തൊഴുത്തു വൃത്തിയാക്കുന്നത് കണ്ടു വിഷമം തോന്നി. എങ്കിലും മനസ്സിനെ അടക്കി നിറുത്തി. അമ്മക്ക് അരികിലേക്ക് ചെന്നു. താൻ എഴുന്നേൽക്കാൻ വൈകിയത് കൊണ്ടാകും മുഖം കടന്നൽ കുത്തെറ്റത് പോലെ. അമ്മേ ഞാൻ ഹോസ്പിറ്റലിൽ പോകുന്നു വല്ലാത്ത തലവേദന? ഞാൻ കൂടി വരണോ എന്ന് ചോദിക്കും എന്നാഗ്രഹിച്ചു. പക്ഷേ പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലെന്ന് മനസ്സിലായി. അമ്മ തല ഉയർത്തിയത് പോലുമില്ല?

പതിയെപുറത്തേക്ക് വെച്ചടിച്ചു. കൂട്ടുകാരി സുമയുടെ വീട്ടിൽ കയറി. അവളോട്‌ സംസാരിച്ചിരുന്നപ്പോൾ മനസ്സിന് അൽപ്പം ശാന്തത തോന്നി. സുമ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ അകൗണ്ടന്റ് ആയി ജോലി നോക്കുന്നു. അവളോട്‌ തനിക്കു ഒരു ജോലി സംഘടിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ആണ് അവൾ അവിടെ ഒരു സെയിം തസ്തികളിലേക്ക് ഒഴിവുണ്ട് എന്ന് പറഞ്ഞത്. ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു തിരിച്ചു പോന്നു.

** *** **

വൈകുന്നേരം അനൂപ് ജോലി കഴിഞ്ഞു വന്നപ്പോൾ വീട് ശാന്തമായിരുന്നു. അമ്മയെവിടെ എന്ന് നോക്കിയപ്പോൾ കണ്ടില്ല? മുറിയിലേക്ക് ചെന്നപ്പോൾ അമ്മ കിടക്കുന്നു. ഇന്നെന്താ പതിവില്ലാത്തതു പോലെ അമ്മ കിടക്കുന്നത്? ഇവിടുത്തെ ജോലികൾ എല്ലാം ചെയ്തു എന്റെ നടു ഒടിഞ്ഞു. ശാരി ഒന്നും ചെയ്തില്ലേ? അവൾ എങ്ങോട്ടോ പോയി ഒരുനേരത്തു ആണ് കയറി വന്നത്? ദേ!കതകടച്ചു മുറിയിൽ കിടക്കുന്നു? അയാൾക്ക് ദേഷ്യം വന്നു. ശാരി?

മുറിക്ക് അരികിൽ ചെന്നു വിളിച്ചു. അലറണ്ട!എനിക്ക് ചെവി കേൾക്കാം? അവളുടെ ഭാവമാറ്റം കണ്ടു അയാൾ ഒന്ന് പരുങ്ങി. എന്താ നിന്റെ ഉദ്ദേശം? മനസിലായില്ല! നീ പണിമുടക്കിൽ ആണെന്ന് പറഞ്ഞു? അതേ!അങ്ങനെ തോന്നിയെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല? നിനക്ക് ഒന്നും ചെയ്യാതെ ഉരുട്ടി വിഴുങ്ങാമെന്ന് കരുതിയോ? ഇല്ല!ഞാൻ നാളെ മുതൽ ജോലിക്ക് പോവുകയാണ്.

വീട്ടിലെ ജോലിക്ക് വേറെ ആളെ നോക്കിക്കോളൂ? നിന്നെ ഞാൻ വിവാഹം കഴിച്ചത് എന്റെ വീട്ടിലെ കാര്യങ്ങൾ നടക്കുന്നതിനു വേണ്ടിയാണ്? അതാണ് നിങ്ങളുടെ കാഴ്ചപ്പാട് എങ്കിൽ തിരുത്താൻ എനിക്ക് താല്പര്യം ഇല്ല? പക്ഷേ ഇനി എന്നെ അതിനു പ്രതീക്ഷിക്കേണ്ട? എല്ലാവരും സഹകരിക്കുക ആണെങ്കിൽ ഒപ്പം ഞാനും കൂടെ കൂടാം. പക്ഷേ നാളെ മുതൽ ജോലിക്ക് പോകുന്ന കാര്യത്തിൽ മാറ്റമൊന്നുമില്ല. നിനക്ക് എവിടെ നിന്ന് കിട്ടി ഇത്ര ധൈര്യം?

ഇന്നലെ നിന്റെ അച്ഛൻ ഇവിടെ കിടന്നു കുറച്ചതിന്റെ ഹുങ്ക് ആണോ? അതേ എന്ന് കൂട്ടിക്കോ? അതൊരു ആത്മവിശ്വാസം തന്നെ ആണ്. ഇത്രയും നാൾ ഞാനും കരുതി ഇനി ഇവിടം വിട്ടു എനിക്ക് ഒരു ലോകം ഇല്ല എന്ന്? എനിക്ക് ഒരു അസുഖം വന്നപ്പോൾ പോലും നിങ്ങൾ എനിക്ക് വേണ്ട പരിരക്ഷ തരുന്നില്ലെന്ന് തീറ്റിച്ചറിഞ്ഞപ്പോൾ ഇനിയും നിങ്ങളുടെ അടിമപ്പണി തുടരേണ്ടതില്ലെന്ന് തോന്നി.

അവളുടെ വാക്കുകൾക്ക് അൽപ്പം കരുത്തുണ്ടെന്ന് അനൂപിന് തോന്നി. ഇനിയും അവളോട്‌ തർക്കിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അവനു തോന്നി. ഇനി ഒരു അഴിച്ചു പണി ഇവിടെ ആവശ്യമാണെന്ന് അവനു ബോധ്യമായി. പറഞ്ഞത് പോലെ തന്നെ ശാരി അടുത്ത ദിവസം സൂപ്പർ മാർക്കറ്റിൽ താത്കാലികമായി ജോലിക്ക് കയറി.

രചന : – Sivadasan Vadama

Leave a Reply

Your email address will not be published. Required fields are marked *