Categories
Uncategorized

ഇങ്ങനെ ഒക്കെ ചോദിച്ചെന്നെ കുഴപ്പിക്കല്ലി.. എന്റെ പൊന്നല്ലെ എനിക്ക് ഒരു സാധനം വാങ്ങിച്ച് തന്നാൽ മതി..അതിനാണ് ഞാൻ വന്നെ” “ഞാൻ അറിയാത്തോണ്ടല്ലെ ചോദിച്ചത്..ആട്ടെ എന്ത് സാധനം ആണ് എന്റെ പെണ്ണിന് വേണ്ടത്

രചന : Benzi

” ഇക്കോയ്..ദേ എനിക്ക് തീരെ വയ്യ…. വയറ് വേദനിക്കുന്നു..കാലൊക്കെ കടച്ചിലെടുക്ക.. നടുവും പുറവും വേദനിക്ക…”

” അതെന്താ പെണ്ണെ ഇപ്പൊ ഒരു വേദന..ഇന്നലെ ഒന്നും ഒരു കുഴപ്പവും കണ്ടില്ലല്ലൊ..ഗ്യാസിൻ്റെ ആണൊ..പനിയുണ്ടൊ..?? ഹോസ്പിറ്റൽ പോകണൊ….”

“അല്ലൊ നിങ്ങളിതെന്തപ്പാ ട്രൈൻ പോലെ പോണെ..നിർത്തി നിർത്തി പറയ്..ഇച്ചിരി ശ്വാസം വിട്.. .അതൊന്നും അല്ല എനിക്ക് ഇത് ഉണ്ടാവാറുണ്ട്..ആ.. ആ ദിവസങ്ങളിൽ… “അവൾ മടിച്ചു മടിച്ചു പറഞ്ഞു

“ഞാൻ നിർത്തി എൻ്റെ പൊന്നേ…. ഇജ്ജ് തന്നെ പറയ്..അല്ല അതേത് ദിവസാ ഇജ്ജ് പറയണേ…..🤔”

“അതൊ… പെണ്ണുങ്ങൾക്ക് സാധാരണ ഉണ്ടാകും..മാസത്തിൽ ഏഴ് ദിവസം വയ്യായ്ക..അത് വയസ് അറിയിക്ക പറയും…”

“ആണൊ… അപ്പൊ ആണുങ്ങൾക്ക് വയസാവില്ലേ അതെന്ത് മറിമായം ആണ് അതെന്താ നിങ്ങൾക്ക് മാത്രം ഒരു പ്രത്യേകത??”

” ഇങ്ങനെ ഒക്കെ ചോദിച്ചെന്നെ കുഴപ്പിക്കല്ലി.. എന്റെ പൊന്നല്ലെ എനിക്ക് ഒരു സാധനം വാങ്ങിച്ച് തന്നാൽ മതി..അതിനാണ് ഞാൻ വന്നെ”

“ഞാൻ അറിയാത്തോണ്ടല്ലെ ചോദിച്ചത്..ആട്ടെ എന്ത് സാധനം ആണ് എന്റെ പെണ്ണിന് വേണ്ടത്..”

“അതെ എനിക്ക് സ്റ്റേഫ്രി വേണം..”

“അതെന്താ സംഭവം തിന്നുന്നതാണൊ ഞാൻ ഇത് വരെ കണ്ടിട്ടില്ല ”

‘ങ്ങേ 😳…ഇക്കാ അപ്പൊ ഇങ്ങൾക്ക് ഇതൊന്നും അറിയില്ലേ ”

“അതെ സത്യമായിട്ടും എനിക്ക് മനസിലായില്ല.. ”

“അത് ഇക്ക എനിക്ക് ഏഴ് ദിവസം വെളിയിൽ ആണ്.. പിരീഡ് എന്നൊക്കെ പറയും”

“അതാണൊ ഇജ്ജിങ്ങനെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ആയി പറയണെ..ഉമ്മ പറയാറുണ്ട്…”

“ഇപ്പൊ എങ്കിലും മനസിലായല്ലൊ..നിങ്ങൾ വാങ്ങി വരി ഇവിടെ ഒന്നും ഇല്ല..”

“അയ്യേ ഞാനോ ഏയ് ഇജ്ജന്നെ വാങ്ങിച്ചൊ. ”

“നിങ്ങളെന്താ മനുഷ്യ പറയണെ..നിങ്ങളെല്ലേ എനിക്ക് വാങ്ങിച്ച് കൊണ്ട് തരേണ്ടത്..ഈ വീട്ടിൽ എല്ലാം കരുതുമ്പോൾ അത് മാത്രം കരുതി വെച്ചില്ല..അതല്ലേ ഇപ്പൊ പറയേണ്ടി വന്നത് പോയി വാങ്ങി വരി..ഇല്ലെ സംഗതി കയ്യിൽ നിന്നും പോകും…”

“ഇജ്ജെന്നെ വഴക് പറയ.. ഞാൻ ആണൊ വാങ്ങണ്ടെ…”

“അല്ല നിങ്ങളുടെ വാപ്പിയോട് പറയാം..അല്ലേ അപ്പുറത്തെ രാമാട്ടനോടൊ നിങ്ങളെ എൻ്റെ തലയിൽ ഇട്ട ആ കുഞ്ഞാപുകാനോടൊ പറയാം..😤”

“ഡീ അല്ലെ അൻ്റെ വാപ്പിയോട് പറയ്… ”

“ആഹ് ഞാൻ പറയാണ്ട് തന്നെ എൻ്റെ വാപ്പി കൊണ്ട് തരും.. അവിടെ വാപ്പി തന്നെയാണ് കൊണ്ട് തരാറ്..ദേ നിങ്ങൾ കൊണ്ട് തന്നില്ലേ ഞാൻ ഇവിടെ തന്നെ കിടക്കും പിന്നെ പറയേണ്ടല്ലോ…”

“അല്ലോഹ് പൊന്നേ ചതിക്കല്ലി..വേറെ എന്ത് വേണമെങ്കിലും പറയ് കൊണ്ട് തരാം.. ഞാൻ ആണല്ലേ അപ്പൊ എങ്ങനെയാടി ഞാൻ പോയി കൊണ്ട് വര.. എല്ലാവരും കളിയാക്കും..”

“ബെസ്റ്റ്.. ഭാര്യക് വിസ്പർ വാങ്ങിയ നാണക്കേട്..കാമുകിക് വേണ്ടി… എന്നെ കൊണ്ട് പറയിപ്പിക്കരുത്.. ഇതാണ് നമ്മുടെ സംസ്കാരം..ആണ് പെണ്ണ് പറഞ്ഞ് ആൺമക്കളെ വഷളാക്ക.. എന്നിട്ട് അനുഭവിക്കുന്നത് ഭാര്യമാർ..കഷ്ടം..”

“ഡീ വേണ്ട വേണ്ട..നല്ല രീതിയിൽ തന്നെ ആണ് എന്നെ വളർത്തിയത്..നിക് വളർത്ത് ദോഷം ഒന്നും ഇല്ല.. അന്തസ്സായി ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചുട്ടാക്കു ന്നു..നിന്നെ പോറ്റേം ചെയ്യും…”

“അതിന് നിങ്ങളെ ഞാൻ കുറ്റം പറഞ്ഞതല്ല.. നിങ്ങളുടെ ഉമ്മയോട് പറഞ്ഞപ്പോൾ തുണി തന്നു..പക്ഷെ നിക് അത് പിടിക്കില്ല..അത് നല്ലതല്ല രോഗം വരും.. പിന്നെ ഈ വയ്യാത്ത ഞാൻ പോയി വാങ്ങണൊ..??ടൗൺ വരെ പോവാൻ എനിക്ക് കഴിയില്ല.. കെട്ടിക്കൊണ്ടു വന്ന് പെണ്ണിന് അവളെ കെട്യോൻ തന്നെയാണ് ഇതൊക്കെ അറിഞ്ഞ് ചെയ്യേണ്ടത്….”

“ഇജ്ജ് പറഞ്ഞ് വരുന്നത് കൂട്ട്കാരുടെ മുന്നിൽ വഷളായി ഞാൻ കൊണ്ട് തരണം എന്നാണൊ…”

“ഇതിൽ വഷളാവാൻ എന്തിരിക്കുന്നു.. ഞാൻ ഒരു പേപ്പറിൽ എഴുതി തരാം.നിങ്ങൾ അങ്ങാടിയിൽ നിന്ന് അത് കാണിച്ചു വാങ്ങിച്ചോണ്ട് വായോ..”

“ശരി..വാങ്ങാതെ രക്ഷയില്ല ഇങ്ങ് താ.. ”

“അല്ല ഇക്കൊ ഫേസ്ബുക്കിലൊക്കെ വല്ലാതെ വൈറലായി കിടക്കുവാണല്ലൊ ആ വർണ്ണച്ചിറകുകൾ”

“അതെ അതെ അവളെ എഴുത്തൊക്കെ പൊളിയ ”

“ആണല്ലെ..ആട്ടെ അതിൽ ഒരു കമൻ്റ് കണ്ടു.. പെണ്ണിനെ അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് വളർത്തണം..അവൾ ക്ക് അർഹിക്കുന്ന പ്രാധാന്യം, അംഗീകാരം നൽകി അവളെ സ്വന്തം കാലിൽ നിൽക്കാൻ കൂട്ട് നിൽക്കണം… പിന്നെ മൈൻ അവളുടെ വേദന അവൻ്റെയും ആണ്..വെളിയിൽ ആയാൽ അവളെ കൂടെ നിന്ന് പരിചരിക്കണം..ചൂട് പിടിച്ച് കൊടുക്കണം..തൻ്റെ നെഞ്ചോട് ചേർത്ത് കിടത്തണം..ആ ദിവസങ്ങൾ അകറ്റി നിർത്താനുള്ളതല്ല.. ചേർത്ത് പിടിക്കാൻ ഉള്ളത…”

ഇത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞു

“പുറത്തേക്ക് പോകാൻ ഒരുങ്ങിയവൻ ഒരു നിമിഷം സറ്റക്കായി വാക്കുകൾ കേൾക്കെ എന്ത് പറയും അറിയാതെ സ്തംഭിച്ചു നിന്നു…’

‘ഇക്ക എനിക്ക് അറിയാം..ആ ജിന്ന് നിങ്ങൾ ആണെന്ന്.. ഞാൻ തന്നെയാണ് വർണ്ണച്ചിറകുകൾ ഇക്ക പോയി വരീൻ… ”

‘മോളെ ഞാൻ.. ”

“ഏയ് അതൊന്നും സാരമില്ല..ആ കമൻ്റ് ഒക്കെ ഞാൻ എത്ര തവണ വായിച്ചു..ഒത്തിരി ഇഷ്ടമായി ..”

“മോളെ ഞാൻ… ”

“വേണ്ട ഇക്ക കൂടുതൽ പറയണ്ട..നിക് കുഴപ്പമൊന്നുമില്ല..ഈ ഉള്ളിൽ എന്നോട് ഒത്തിരി മുഹബ്ബത്തുണ്ട്… അറിയാം അത് മതി….”

“സോറി.. “ചേർത്ത് പിടിച്ചു കൊണ്ട് ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തപ്പോൾ എല്ലാ പരിഭവവും അലിഞ്ഞില്ലാതായി

“ഇക്ക പൊയിവാ..ആ കമൻ്റൊക്കെ നമുക്ക് ശരിയാക്കണ്ടെ “.. സൈറ്റടിച്ച്കൊണ്ട് അവൾ പറഞ്ഞു

“അതിനെന്താ ദേ പോയി ദാ വന്നൂ”

“അതാണ് മോനേ പൊയി വന്ന് വെള്ളം ചൂടാക്കണ്ടത..ചൂട് പിടിക്കണ്ടെ… ”

“പിന്നെ വേണം വേണം.. ”

“ഹഹഹഹഹ”

ശുഭം.. ഇത്രേം ഉള്ളു.. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം.. അതൊക്കെ പറഞ്ഞു തീർക്ക.. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ഇല്ല..ന്യൂ ജനറേഷൻ അല്ലേ..പക്ഷെ പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു.. ഇപ്പൊ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ആണ് ശ്രദ്ധിച്ച് ചെയ്യേണ്ടത്..തൻ്റെ ഏത് അവസ്ഥയും ഭർത്താവിനെ അറിയിക്കുക..ആവശ്യങ്ങൾ അവനോട് പറയുക.. പറയാൻ ഒരിക്കലും മടി കാണിക്കരുത്.. ചില പെൺകുട്ടികൾക്ക് ചമ്മലും നാണവും ഒക്കെ ആണ്. എന്നാൽ അവൾ പറയട്ടെ വിചാരിച്ച് ഒന്നും ചോദിക്കാത്ത ചെറുപ്പക്കാരും ഉണ്ട്..ഈ കഥ ആരെയും താഴ്ത്തികെട്ടി എഴുതിയതല്ല..ഇന്നത്തെ കാലത്ത് ഇങ്ങനെ ഇല്ലെങ്കിലും കുറച്ച് മുന്നേ ഇങ്ങനേയും ചിലരുണ്ട്..

തെറ്റ് അതിന്റേതായ രീതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്ക..

രചന : Benzi

Leave a Reply

Your email address will not be published. Required fields are marked *