ആത്മാർത്ഥമായി പ്രണയിക്കപെടാൻആ നിമിഷങ്ങളിൽ അവളും ആഗ്രഹിച്ചിരുന്നു…

Uncategorized

രചന: Libi Sebastian

“”She… Is.. Really hot…””

ബാൽക്കണിയിൽ നിന്ന് താഴെ ചെടി നനയ്ക്കുന്ന മറാട്ടി പെണ്ണിനെ കണ്ടു… അദ്വൈദ് പറയുന്നത് കേട്ട് അമേയയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു…

“” എന്താണ് അമേയകുട്ടി.. പെട്ടെന്ന് മുഖം മ്ലാനമായതു .. .പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ… “”

തിരിച്ചു ഒരു മറുപടിയും അദ്വൈദിനു കൊടുക്കാതെ അമേയ ആ ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്ക് തന്നെ നോട്ടം പായിച്ച് നിന്നു…

അദ്വൈദിന്റെ വാക്കുകൾ അമേയയുടെ കണ്ണുകളിൽ ഒരു നനവ് പടർത്തുകയും ,ചെയ്യ്തു അത് വേഗം തന്നെ അദ്വൈദ് മനസ്സിലാക്കി..

കുറച്ചു നേരം കൂടി അദ്വൈദിന്റെ കൂടെ ബാൽക്കണിയിൽ നിന്നിട്ട് അമേയ പോകാൻ വേണ്ടി ഇറങ്ങി…

അടുത്ത നിമിഷം തന്നെ അദ്വൈദ് അമേയയുടെ കയ്യിൽ കയറി വലിച്ചു അമേയയയുടെ വയറ്റിൽ കൂടി ചുറ്റി പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു…

കുറച്ചു നേരം അമേയയുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് അദ്വൈദ് അമേയയുടെ ചുണ്ടുകളിലേയ്ക്ക് മുഖം അടുപ്പിച്ചു…

അടുത്ത നിമിഷം തന്നെ അമേയ അദ്വൈദിൽ നിന്ന് മുഖം വെട്ടിച്ച് മാറ്റി..

“Come….on…. Baby…”

അത്രയും പറഞ്ഞു ചുണ്ടിൽ ഒരു ചിരിയോടെ അദ്വൈദ് അമേയയുടെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി….

“” ആദി…, leave me…എനിക്ക് പോണം…””

ഇത്തിരി ദേഷ്യത്തോടെ തന്നെ അമേയ അദ്വൈദിനോട് പറഞ്ഞിട്ട് അദ്വൈദിന്റെ കൈയിൽ കിടന്ന് കുതറി…

“”അമേയ…നീ ഇന്നും എന്നെ പ്രണയിക്കുന്നു….””

അദ്വൈദിന്റെ കണ്ടെത്തലിൽ അമേയ പകച്ച് പോയി… പക്ഷെ, അത് അവൾ പുറത്തു കാണിക്കാതെ തന്നെ . അദ്വൈദിന്റെ..കൈയിൽ കിടന്നു കുതറി കൊണ്ടിരുന്നു.,..

” നോ … ഞാൻ നിന്നെ പ്രണയിക്കുന്നില്ല… “”

അമേയയുടെ മറുപടികേട്ട് അദ്വൈത് പൊട്ടിച്ചിരിച്ചു…

“”എങ്കിൽ അത് നീ എന്റെ കണ്ണിൽ നോക്കി പറ അമേയാ…. “”

അതിനുമാത്രം അമേയയ്ക്ക് കഴിയില്ലായിരുന്നു കാരണം അവൾ അവനെ അപ്പോഴും..അഗാതമായി തന്നെ പ്രണയിക്കുന്നുണ്ടായിരുന്നു…

“” കഴിയുന്നില്ല അല്ലേ.. അമേയ കുട്ടി … “”

ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ അദ്വൈദ് അമേയയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു….

ആ നിമിഷം തന്നെ അമേയ കണ്ണുകളുയർത്തി അദ്വൈദിന്റെ മുഖത്തേയ്ക്ക് നോക്കി… അപ്പോഴും ആ കുസൃതി ചിരി അദ്വൈദിന്റെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു… കുറച്ചു നേരം അമേയ സ്വയം മറന്ന് അദ്വൈദിന്റെ ആ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കിക്കൊണ്ടിരുന്നു….

“” എന്താണ് ആദ്യമായി കാണുന്നത് പോലെ ഇങ്ങനെ നോക്കി നിൽക്കുന്നത്…””

“” നീ ഒരുപാട് മാറിപ്പോയി ആദി… നീ ഇപ്പോൾ എന്റെ പഴയ ആദി അല്ല… ഞാൻ സ്നേഹിച്ച പ്രണയിച്ച ആദി നീ അല്ല…. എന്റെ ആദി…പെണ്ണിനെ മാനിക്കുന്നവനായിരുന്നു…..പക്ഷെ, കുറച്ചു നാളുകളായി നീ മറ്റൊരാളാണ്…. ആദി… എനിക്ക് അപരിചിതനായ ഒരാൾ….'””

അത്രയും പറഞ്ഞ് മനസ്സു വിങ്ങി വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി അമേയ തന്റെ കണ്ണുകൾ അദ്വൈദിന്റെ മുഖത്തുനിന്ന് താഴേക്ക് പായിച്ചു…

അമേയയുടെ ഓരോ വാക്കുകൾക്കും അദ്വൈത് കാതോർത്തു നിന്നു… കുറച്ചുനേരം അമേയയുടെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കിയിട്ട് അമേയയെ തന്റെ ശരീരത്തോട് ഒന്നുടെ ചേർത്ത് നിർത്തി..ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അമേയയുടെ നെറ്റിത്തടത്തിൽ അദ്വൈദ് തന്റെ ചുണ്ടുകൾ ചേർത്തു…

അദ്വൈദിന്റെ ആ പ്രവൃത്തിയിൽ നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്ന കണ്ണുകളോടെ അദ്വൈദിന്റെ മുഖത്തേക്ക് അമേയ നോട്ടം പായിച്ചു….

നിറഞ്ഞിരിക്കുന്ന അമേയയുടെ കണ്ണുകൾ കണ്ടു ചുണ്ടിൽ അതേ പുഞ്ചിരിയോടെ ആ കണ്ണുകളിലെ നീർ കണങ്ങളെ തുടച്ചു കളഞ്ഞിട്ട് ആ രണ്ടു കണ്ണുകളിലും അദ്വൈത് തന്റെ ചുണ്ടുകൾ ചേർത്തു…

ആ നിമിഷം തന്നെ അമേയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ആ നിമിഷം തന്നെ അദ്വൈദ് അമേയയുടെ മുഖം രണ്ടു കൈകൾ കൊണ്ടും കോരി പിടിച്ച് തന്റെ മുഖത്തിന് നേരെ നിറുത്തിയിട്ട് അദ്വൈദിന്റെ കണ്ണുകൾ അമേയയുടെ മുഖത്താകെ ഓടിനടന്നു…

അദ്വൈദിന്റെ കണ്ണുകൾ അമേയയുടെ മുഖത്ത് ഓടിനടന്നതിനു ശേഷം അമേയയുടെ കവിളുകളെ തഴുകി താഴേക്കൊഴുകുന്ന ആ മിഴിനീർ കണങ്ങളെ തന്റെ കൈവിരലുകൾ കൊണ്ട് അദ്വൈത് തുടച്ചു കളഞ്ഞിട്ടു പതിയെ കുനിഞ്ഞ് തന്റെ ചുണ്ടുകളെ അമേയയുടെ മുഖത്തെ വിതുമ്പുന്ന ചുണ്ടുകളുമായി കോർത്തു വെച്ചു ..

അദ്വൈദിനെ തടയാൻ അമേയയുടെ കരങ്ങൾക്ക് ആ നിമിഷം കരുത്ത് ഉണ്ടായിരുന്നില്ല…

ഒരുപാട് നാളുകൾക്കു ശേഷം അദ്വൈദിൽ നിന്ന് ആത്മാർത്ഥമായി പ്രണയിക്കപെടാൻആ നിമിഷങ്ങളിൽ അവളും ആഗ്രഹിച്ചിരുന്നു…

കുറേ നേരം നീണ്ടുനിന്ന ആ ദിർഘ ചുംബനത്തിൽ നിന്ന് അമേയയെ അദ്വൈദ് മോചിപ്പിക്കുമ്പോൾ അവൾ കിതച്ച് പോയിരുന്നു…. അമേയയുടെ വെപ്രാളം കണ്ട് അദ്വൈദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും വിടർന്നു….

അതേ പുഞ്ചിരിയോടെ തന്നെ അമേയയെ തന്റെ ശരീരത്തോടു ഒന്നുടെ ചേർത്തു നിർത്തി അമേയയുടെ മുഖത്തേയ്ക്കു വീണ് കിടന്ന മുടിയിഴകളെ ചെവിയ്ക്ക് പിന്നിലേക്ക് മാടിയൊതുക്കി വെച്ച് അമേയയുടെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ച് അമേയയുടെ നെറ്റിയിൽ അദ്വൈദ് ഒരിക്കൽ കൂടി തന്റെ ചുണ്ടുകൾ പതിപ്പിച്ചു…

കുറച്ചുനേരം കൂടി അമേയയെ നോക്കി നിന്നതിനു ശേഷം … തന്റെ ശരീരത്തോടു ചേർത്തു നിർത്തിയ അമേയയെ അദ്വൈദ് കട്ടിലിലേയ്ക്ക് ഇരുത്തിയിട്ട് ചുണ്ടിലെ അതേ പുഞ്ചിരിയോടെ അമേയയുടെ മടിയിലേയ്ക്ക് തല വെച്ചു അമേയയെ ചുറ്റി പിടിച്ചു ..അമേയയുടെ വയറ് മറച്ചിരുന്ന ക്രോപ് ടോപ് ഉയർത്തി വെച്ച് അമേയയുടെ വയറിലേയ്ക്ക് മുഖമർത്തി അദ്വൈദ് കിടന്നു….

ഒരു നിമിഷം അദ്വൈദിന്റെ ആ പ്രവർത്തിയിൽ അമേയ പൊള്ളി പിടഞ്ഞു…. ഹൃദയം വല്ലാതെ തുടിച്ചു ഉയർന്നു … അമേയ തന്റെ കണ്ണുകളെ ഇറുക്കിയടച്ചു …

പക്ഷേ,അധികം വൈകാതെ തന്നെ അമേയയുടെ ഹൃദയം ശാന്തമായി അമേയ പതിയെ കണ്ണുകൾ തുറന്ന് മടിയിൽ കിടക്കുന്ന അദ്വൈദിലേയ്ക്ക് നോട്ടമെറിഞ്ഞു…

ശാന്തമായി കണ്ണുകളടച്ച് ചുണ്ടിൽ അതേ പുഞ്ചിരിയോടെ തന്നെ അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടക്കുന്ന അദ്വൈദിനേ കണ്ടു അമേയയുടെ മനസ്സിൽ അവനോട് ഒരു വാത്സല്യം തോന്നി പോയി….

“”അതെ….. ആദി… നിന്റെ ഈ പ്രവർത്തിയിലാണ് ഞാൻ സ്വയം മറക്കുന്നത്…. ഞാൻ ഇല്ലാതാവുന്നത്…നീ ഇല്ലാതെ ജിവിക്കാൻ …. എനിക്ക് കഴിയുന്നില്ല… ആദി… അത്രമേൽ… അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു …””

വീണ്ടും വീണ്ടും ഇത് തന്നെ അമേയയുടെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു…. പതിയെ അമേയ പോലുമറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞ് അമേയയുടെ കൈവിരലുകൾ അദ്വേദിന്റെ തലമുടിയിലൂടെ പതിയെ നീങ്ങി തുടങ്ങി…

അമേയയുടെ ആ പ്രവർത്തി കണ്ടു ഒന്നൂടെ പുഞ്ചിരിച്ചിട്ട് അമേയയുടെ വയറിലേക്ക് ഒന്നൂടെ മുഖമമർത്തി അദ്വൈദ് കിടന്നു..

“”മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാവുന്നതല്ലെ പെണ്ണേ….. അതെ എനിക്കും സംഭവിച്ചിട്ടുള്ളൂ….””

മുഖമുയർത്തി അമേയയോട് അത്രയും പറഞ്ഞിട്ട് അദ്വൈദ് വീണ്ടും അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടന്നു….

അദ്വൈദിന്റെ വാക്കുകളുടെ പൊരുൾ മനസ്സിലായില്ലെങ്കിലും, അവൻ എന്തോ അർത്ഥം വെച്ച് പറഞ്ഞതാണെന്ന് അമേയയ്ക്ക് മനസ്സിലായി…

അദ്വൈദ് പറഞ്ഞതിനെ പറ്റി അധികം ചിന്തിക്കാതെ അദ്വൈദിന്റെ തല മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അമേയ ആ ഫ്ലാറ്റിൻ റെ ജനലിലൂടെ പുറത്തേക്ക് നോട്ടം പായിച്ച് ചിന്തയിൽ ആണ്ടു….

💞💞💞💞💞💞

ജോലിക്കാരായ അച്ഛന്റെയും അമ്മയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകൾ അമേയ… എന്തും അവൾക്ക് മുന്നിലെത്തിക്കാൻ നെട്ടോട്ടം ഓടിയ അച്ഛന്റെയും അമ്മയുടെയും കൂടെ ബാല്യവും കൗമാരവും യൗവനവും ആസ്വദിച്ച് ജീവിച്ചവൾ… മകളുടെ ഒരു ആഗ്രഹത്തിന് പോലും എതിരു നിൽക്കാത്ത മാതാപിതാക്കൾ എൻജിനീയറിങ് ശേഷം മുംബൈ എന്ന ഈ മഹാനഗരത്തിലെ ഒരു കമ്പനിയിൽ ജോലിയ്ക്ക് കയറാൻ അനുമതി നൽകുമ്പോൾ തന്റെ ജീവിതം മടിയിൽ ശാന്തമായി കിടന്നുറങ്ങുന്ന അദ്വൈദിൽ മാത്രം കുടുങ്ങി പോകുമെന്ന് അമേയ ഒരിക്കലും ചിന്തിച്ചിരുന്നില്ല….

ജോലിക്ക് കയറിയ നാൾ തന്നെ അദ്വൈദിനേയും ശ്രീനിയെയും, ദയയെയും സൗഹൃദങ്ങൾ ആയി കിട്ടിയപ്പോൾ ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾക്കിടയിൽ ഈ മഹാനഗരത്തിൽ കുറച്ച് മലയാളി സൗഹൃദങ്ങളെ കിട്ടിയതോർത്ത് ആ ദിനങ്ങളിൽ അമേയ ഒരുപാട് സന്തോഷിച്ചു…

അമേയയുടെ സന്തോഷം ഓരോ ദിനം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു… അതോടൊപ്പം തന്നെ ആ നാൽവർ സംഘത്തിന്റെ സൗഹൃദവും വളർന്നു തുടങ്ങി…

ആ നാൽവർ സംഘത്തിന്റെ സൗഹൃദത്തിന്റെ ഇടയിൽ എപ്പോഴോ അനാഥനായ അദ്വൈദിനോട് അമേയ്ക്ക് ഒരു പ്രത്യേക താല്പര്യം ഉടലെടുത്തു.. തുടങ്ങി…അവർ നാല് പേരിൽ അധികം സംസാരിക്കാത്ത ഒരാൾ തന്നെയായിരുന്നു അദ്വൈദ്.. ഒരു പഞ്ചപാവം…എല്ലാ സൗകര്യങ്ങളും ലഭിച്ച് അടിച്ചുപൊളിച്ച് ജിവിച്ച അമേയയ്ക്ക് ആരോരുമില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിച്ച അദ്വൈദിന്നോട് ഒരു പ്രത്യേക താല്പര്യം കൂടി ഉടലെടുത്തു…. അമേയയെ അർഹിക്കാൻ അർഹതയില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആദ്യമൊക്കെ അദ്വൈദും അവളിൽ നിന്ന് ഒഴിഞ്ഞുമാറി… നടന്നു… പക്ഷേ, അമേയയ്ക്ക് തന്നോടുള്ള ഇഷ്ടം വെറുമൊരു നേരമ്പോക്കല്ല എന്ന് മനസ്സിലാക്കിയപ്പോൾ അർഹത ഇല്ലെങ്കിലും അദ്വൈദും അവളെ നെഞ്ചിലേറ്റി… അങ്ങനെ അധികം താമസിക്കാതെ തന്നെ നാല് കണ്ണുകളും രണ്ടു ഹൃദയങ്ങളും പരസ്പരം അടരാൻ ആവാത്ത വിധം തമ്മിൽ കോർത്തു പോയി…

പിന്നീട് ഒരു പ്രണയകാലം തന്നെയായിരുന്നു പ്രണയത്തിന്റെ വർണ്ണങ്ങളിൽ ചേക്കേറി .അദ്വൈദും, അമേയയും മുംബൈ നഗരത്തിൽ അടിച്ചുപൊളിച്ചു…

ആരോരുമില്ലാത്ത അദ്വൈദ്… അമേയയിൽ നിന്ന് ഒരു പ്രണയിനിയുടെ പ്രണയത്തേക്കാൾ ഒരമ്മയുടെ വാത്സല്യമാണ് …. ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്… അതുകൊണ്ടു തന്നെ അമേയ അരികിലുള്ളപ്പോൾ അമേയയെ പിടിച്ച് എവിടെയെങ്കിലും ഇരുത്തി അവളുടെ മടിയിൽ തല വെച്ച് അമേയയുടെ വയറിലേക്ക് മുഖമമർത്തി കിടക്കുന്നത് . അദ്വൈദിനു പതിവായിരുന്നു .. അതറിഞ്ഞു തന്നെ അമേയ അദ്വൈദിന് പ്രണയത്തിനും അപ്പുറം സ്നേഹവും വാത്സല്യവും കൂടി പകർന്നു കൊടുക്കുകയും ചെയ്തു….

അങ്ങനെയിരിക്കെ അമേയയുടെ പിറന്നാൾ ദിനത്തിൽ അദ്വൈദും അമേയയും അമ്പലത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ അമേയ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അദ്വൈദ് ഒരു മഞ്ഞ ചരടിൽ കോർത്ത താലി അമേയയുടെ കഴുത്തിൽ ചാർത്തി കൊടുത്ത് അവിടുത്തെ കുങ്കുമച്ചെപ്പിൽ നിന്ന് സിന്ദൂരം എടുത്തു അമേയയുടെ സിന്ദൂരരേഖ ചുവപ്പിക്കുകയും ചെയ്തു….

“” ഇത് എന്റെ പെണ്ണിന് ഞാൻ തരുന്ന പിറന്നാൾ സമ്മാനം…. ഇനി എന്റെ പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ ഒരിക്കൽ കൂടി ഈ താലി ചരട് എന്റെ പെണ്ണിന്റെ ഈ കഴുത്തിൽ ഞാൻ അണിയിക്കും… “”‘

അദ്വൈദിന്റെ വാക്കുകൾ കേട്ട് അമേയ അതിശയത്തോടെ അദ്വൈദിന്റെ മുഖത്തെയ്ക്ക് നോക്കി…

അതിശയത്തോടെ തന്നെ കണ്ണ് മിഴിച്ച് നോക്കുന്ന അമേയയെ കണ്ട് ചിരിയോടെ അമേയയുടെ നെറ്റിയിൽ അദ്വൈദ് അത്രമേൽ പ്രണയത്തോടെ തന്നെ തന്റെ ചുണ്ടുകളും ചേർത്തു…

അമേയയുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമായിരുന്നു അന്ന് അദ്വൈദ് അമേയയ്ക്ക് കൊടുത്തത് .. മരണത്തിൽ അല്ലാതെ ആ താലിച്ചരട് തന്റെ കഴുത്തിൽ നിന്ന് അഴിഞ്ഞു മാറരുത് എന്ന പ്രാർത്ഥനയോടെ തന്നെ ആ താലി ചരടിനെ അമേയ നെഞ്ചോട് ചേർത്ത് പിടിച്ചു…നിറ കണ്ണുകളോടെ അമേയ ആ അമ്പല നടയിൽ കൈ കൂപ്പി നിന്നു….

പിന്നീട് അവർ താമസിച്ചത് ഒരുമിച്ചായിരുന്നു ഒരേ ഫ്ലാറ്റിൽ…. ഇണക്കവും, പിണക്കങ്ങളുമുള്ള ഭാര്യ ഭർത്താക്കന്മാരായി ആ കുഞ്ഞു ഫ്ലാറ്റിൽ അവർ ജീവിച്ചു തുടങ്ങി… പ്രണയവും, വേദനയും, വാത്സല്യവും കുറുമ്പും കുസൃതികളുമായി… അമേയ എല്ലാത്തരത്തിലും അദ്വൈദിന്റെ മാത്രമായി ജീവിച്ചു തുടങ്ങി…

ഓരോ ദിനം കഴിയുന്തോറും ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത വിധം പ്രണയത്താൽ അമേയയെ അദ്വൈദ് തന്റെ ഹൃദയത്തോട് ചേർത്തു പിടിച്ചു…

എല്ലാം കാര്യങ്ങളും തന്റെ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്ന അമേയ എന്തുകൊണ്ടോ അദ്വൈദിന്റെ കാര്യം മാത്രം അവരിൽനിന്ന് മറച്ചുവെച്ചു.. പക്ഷേ തന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കാത്ത മാതാപിതാക്കൾ അദ്വൈദിനെയും തന്നിൽ നിന്ന് അകറ്റി ഇല്ലെന്നുള്ള ഒരു ഉറപ്പ് അമേയയ്ക്ക് ഉണ്ടായിരുന്നു…

ആ ഉറപ്പോടെ തന്നെ അമേയ മുന്നോട്ട് ജീവിച്ചു….

പ്രണയം കൊണ്ട് വീർപ്പുമുട്ടി ജീവിച്ചു കൊണ്ടിരുന്ന അമേയയ്ക്ക് …. രണ്ട് മാസങ്ങൾക്ക് മുൻപ് മുതൽ അദ്വൈദിൽ നിന്ന് ലഭിച്ച് കൊണ്ടിരുന്ന പ്രണയം കുറഞ്ഞു പോകുന്നത് പോലെ തോന്നി തുടങ്ങി…

പക്ഷെ,ദിനങ്ങൾ കഴിയുംതോറും അത് തന്റെ വെറും തോന്നൽ അല്ല മറിച്ച് അദ്വൈദ് തന്നിൽനിന്ന് അകലുകയാണെ ന്നുള്ള സത്യം അമേയ മനസിലാക്കി….

പതിയെ പ്പതിയെ അദ്വൈദ് പൂർണമായും അമേയയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

ഒരിക്കൽ പോലും ഒരു പെണ്ണിനെ മോശമായ രീതിയിൽ നോക്കാറില്ലാ യിരുന്ന അദ്വൈദ്… പതിയെ പതിയെ പെണ്ണിനെ മറ്റൊരു രീതിയിൽ നോക്കാൻ തുടങ്ങി … അതു താങ്ങാൻ മാത്രം അമേയ്ക്ക് കഴിഞ്ഞില്ല…..

ഒരിക്കൽ നിയന്ത്രണം വിട്ട് അമേയ അദ്വൈദി നോട് പൊട്ടിത്തെറിച്ചു… ഭാര്യയായ തനിക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ അമേയയോട് “” നീ എന്റെ ഭാര്യ ആയതിന് ഒരു സാക്ഷികളും ഇല്ല… ഒരു രേഖകളിലും നീ എന്റെ ഭാര്യ അല്ല….നീ എന്റെ ആരുമല്ല….”””

അദ്വൈദിന്റെ ആ വാക്കുകൾക്ക് അമേയയെ കൊല്ലാൻ ഉള്ള ശേഷി ഉണ്ടായിരുന്നു…. കഴുത്തിൽ കെട്ടിയ താലിയുടെ ബലത്തിൽ തന്നെ തന്നെ അദ്വൈദിന് സമർപ്പിച്ചിട്ടും താൻ അവന് ആരും അല്ല എന്നുള്ള അദ്വൈദിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ അമേയയ്ക്ക് കഴിയുന്നില്ലായിരുന്നു….

അന്ന് തന്നെ സർവ്വവും ഉപേക്ഷിച്ച് ഈ ഫ്ളാറ്റിൽ നിന്ന് ഇറങ്ങിയതാണ്… രണ്ടു മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇവിടെ തിരികെ വരുന്നത്…

ജീവിക്കണം എന്ന വാശിയായിരുന്നു… അതുകൊണ്ടു മാത്രം മരിക്കാൻ തയ്യാറായില്ല… ജോലി സ്ഥലത്ത് വച്ച് കാണാറുണ്ടെങ്കിലും ഒരിക്കൽപോലും അദ്വൈദിന്റെ മുഖത്തേയ്ക്ക് നോക്കാൻ പോയിട്ടില്ല….

പക്ഷേ, ഇന്ന് ഇവിടെ വരണമെന്ന് മനസ്സ് മന്ത്രിച്ചത് കൊണ്ട് മാത്രമാണ് ഇവിടെ വീണ്ടും കാലുകുത്തിയത്…

വാശിയോടെ തന്നെ വന്ന കാര്യം പറഞ്ഞ് തിരികെ പോകാൻ ഇരുന്നതാണ്…. പക്ഷേ ഇന്നും അദ്വൈദിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ലെന്നു കണ്ടു… പറയാൻ വന്ന കാര്യം പറയാൻ തോന്നിയില്ല…

പക്ഷേ, വീണ്ടും അദ്വൈദിന്റെ അരികിൽ നിന്നപ്പോൾ തന്നെത്തന്നെ അമേയയ്ക്ക് നഷ്ടമായി….

അദ്വൈദിന്റെ പ്രണയ ചൂട് വീണ്ടും ഏറ്റപ്പോൾ അമേയയുടെ ഹൃദയം അത് വല്ലാതെ ആഗ്രഹിച്ചു പോയി…

പക്ഷേ പോയേ മതിയാവൂ ഈ നിമിഷം വരെ അദ്വൈദിൽ തന്നോട് യാതൊരു മാറ്റവുമില്ല…. പോണം…പോയെ പറ്റു

മനസ്സിൽ പലതും ഉറപ്പിച്ച് അദ്വൈദിനേ മടിയിൽ നിന്ന് മാറ്റാൻ തുടങ്ങിയപ്പോഴാണ് അവന്റെ മൂക്കിലൂടെ ഒഴുകിയിറങ്ങുന്ന ചോര അമേയ കണ്ടത്…

ഒരു നിമിഷം അതുകണ്ട് അമേയയുടെ നിയന്ത്രണം വിട്ടു പോയി…

“”ആദി….”””””

അദ്വൈദിന്റെ അവസ്ഥകണ്ട് അമേയയിൽ നിന്ന് ഒരലർച്ച തന്നെ പുറത്തേയ്ക്ക് വന്നു…

എന്ത് ചെയ്യണം എന്ന് യാതൊരു രൂപവും ഇല്ലാതെ കുറച്ചുനേരം പരിസരം മറന്ന് അദ്വൈദിന്റെ അരികിൽ അമേയ അങ്ങനെ തന്നെ ഇരുന്നു…

സ്ഥലകാലബോധ ത്തിലേയ്ക്ക് എത്തിയപ്പോൾ തന്നെ ഫോണെടുത്ത് അമേയ ശ്രീനിയെയും, ദയയെയും വിളിച്ചു…വരുത്തി…

മൂന്നുപേരും ചേർന്ന് വേഗം തന്നെ അദ്വൈദിനെ ഹോസ്പിറ്റലിലേയ് ക്ക് എത്തിച്ചു…

” കണ്ടില്ലേ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ നേരത്തെ അഡ്മിറ്റ് ആകണം എന്ന്… Then why don’t you…. ഇപ്പോൾ കണ്ടില്ലേ മരണത്തിൽനിന്ന് നിന്ന് നേരിയ ഒരു പ്രതീക്ഷയിലാണ് രക്ഷപ്പെട്ടത്…. ഉടനെതന്നെ ഹാർട്ട് റീപ്ലേസ് ചെയ്യേണ്ടതായി വരും…. അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല… “”””

ഡോക്ടറുടെ വാക്കുകൾ കേട്ട് അമേയ ഞെട്ടിത്തരിച്ചു പോയി…

താൻ ഒന്നും അറിഞ്ഞിട്ടില്ല ഒന്നും അദ്വൈദ് അറിയിച്ചിട്ടില്ല…..

“”അമേയ….. അദ്വൈദിന് ഹാർട്ട് പ്രോബ്ലം ഉണ്ടായിരുന്നു… അറിഞ്ഞിരുന്നില്ല… രണ്ടു മാസങ്ങൾക്ക് മുൻപാണ് അത് അറിഞ്ഞത്… ലാസ്റ്റ് സ്റ്റേജിൽ ആണ് ഇപ്പോൾ അദ്വൈദ് ജീവിച്ചുകൊണ്ടിരിക്കുന്നത് …. ഹാർട്ട് റീപ്ലേസ് മെന്റ് അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നു….. പക്ഷേ ചേരുന്ന മസ്തിഷ്കമരണം സംഭവിച്ച ഒരാളെ കിട്ടുക എന്നു പറഞ്ഞാൽ അത് ഇംപോസിബിൾ ആയിരുന്നു… ഏതു നിമിഷവും അവന് എന്തും സംഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു…. അതാ അവൻ നിന്നെ പരമാവധി ഒഴിവാക്കാൻ നോക്കിയത് … നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല അമേയ ഒരു സുപ്രഭാതത്തിൽ അവൻ പോയാൽ അത് നിനക്ക് താങ്ങാൻ കഴിയില്ലെന്ന് ഓർത്തു മാത്രമാ.. എല്ലാത്തരത്തിലും അവൻ നിന്നെ വെറുപ്പിച്ചത്…. അല്ലാതെ ഒരിക്കലും അവന് നിന്നെ വിട്ടു ഒരു ജീവിതമില്ല…. അമേയ…അവനു അതിനു മാത്രം കഴിയില്ല…. നിന്റെ മടിയിൽ തന്നെ കിടന്ന് മരിക്കണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നു… അത് ഇപ്പോൾ ഇങ്ങനെ “”

കണ്ണുകളും ഹൃദയവും വേദനിച്ച് ശ്രീനി പറഞ്ഞ വാക്കുകൾ ചാട്ടുളി പോലെ അമേയയുടെ ഹൃദയത്തിൽ തറഞ്ഞു കയറി….. ശരീരം മരവിച്ച് ഹോസ്പിറ്റലിന്റെ ഭിത്തിയിലൂടെ അമേയ താഴെയ്ക്ക് ഊർന്നു ഇരുന്നു….ദയ ഓടിവന്ന് അമേയയെ ചേർത്തുപിടിച്ചു…

കുറച്ചുനേരം അമേയ അങ്ങനെതന്നെ മരവിച്ചിരുന്നു… പിന്നെ പതിയെ അദ്വൈദ് തന്റെ ആരുമല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ പോലും അഴിച്ച് മാറ്റാൻ കഴിയാതെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ച താലിച്ചരട് എടുത്ത് അതിലേക്ക് അമേയ കണ്ണുകൾ പതിപ്പിച്ചു…

“” എനിക്ക് വേണം എന്റെ പ്രണയത്തെ… “””

കണ്ണുകളടച്ച് ആ താലിച്ചരട് നെഞ്ചോട് ചേർത്ത് പിടിച്ച് അമേയ അദ്വൈദിനു വേണ്ടി നെഞ്ചുരുകി പ്രാർത്ഥിച്ചു …

” ഒരു ഡോണറിനെ കിട്ടിയിട്ടുണ്ട്… എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം… അദ്വൈദിന്റെ ആരെങ്കിലും ഇതിൽ സൈൻ ചെയ്യണം…”””

അമേയയുടെ യുടെ പ്രാർത്ഥനയുടെ ഫലവും ഈ പ്രണയം നില നിൽക്കണം എന്നുള്ള ഈശ്വരനിശ്ചയവും കൊണ്ടും ആ സന്തോഷവാർത്ത അമേയയുടെ കാതുകളിൽ മുഴങ്ങി കേട്ടു….

അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ് ആ പേപ്പർ വാങ്ങി വൈഫ് എന്ന് സൈൻ ചെയ്തു കൊടുക്കുമ്പോൾ അമേയയുടെ ഹൃദയം തുടിച്ചുയർന്നു…

പ്രതീക്ഷയുടെ, തന്റെ പ്രണയത്തിന്റെ, തിരിച്ചുവരവിന്റെ ആഗമനത്തിനായി പ്രാർത്ഥനയോടെ ആമേയ ആ ഓപ്പറേഷൻ റൂമിന്റെ വാതിൽക്കൽ തന്നെ ഇരുന്നു…

“”. He is coming back….””

മണിക്കൂറുകൾക്കുശേഷം ഡോക്ടറിന്റെ ആ വാക്കുകൾക്ക് അമേയയുടെ ജീവിതം തന്നെ തിരികെ നൽകാൻ സാധിച്ചു….

അനസ്തേഷ്യയുടെ മയക്കത്തിന് ശേഷം അമേയ അദ്വൈദിന്റെ അരികിലേക്ക് കയറിച്ചെന്നു ….

ഓക്സിജൻ മാസ്കിന്റെ സഹായത്താൽ കിടക്കുമ്പോഴും മനോഹരമായ ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമേയയെ നോക്കി കിടക്കുന്ന അദ്വൈദിനെ കണ്ടു ചുണ്ടിൽ അതെ പുഞ്ചിരിയോടെ അമേയ ഓടിച്ചെന്ന് അദ്വൈദിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് നെറുകയിൽ തലോടി അവിടെ തന്റെ ചുണ്ടുകൾ ചേർത്തു….

“”എന്നോട് എല്ലാം പറയാമായിരുന്നില്ലേ ആദി….””

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമേയ അദ്വൈദി നോട് പറഞ്ഞു…

അമേയയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ട്രിപ്പ് ഇട്ട് വെച്ചിരിക്കുന്ന തന്റെ വലത്തെ കൈ പതിയെ ഉയർത്തി തന്റെ വലത്തെ ചെവിയിൽ പിടിച്ചുകൊണ്ട് വേദനിപ്പിച്ചതിനു സോറി എന്ന് അദ്വൈദ് അമേയയെ കാണിച്ചു….

അതുകണ്ട് ചിരിയോടെ അമേയ ആ കൈകൾ പിടിച്ചു താഴ്ത്തി… തന്റെ ടോപ് ഉയർത്തി അദ്വൈദിന്റെ കൈകൾ തന്റെ വയറിലേയ്ക്ക് ചേർത്ത് വെച്ചു….

“”ആദിയ്ക്ക് വേണ്ടി ഞാൻ മാത്രമല്ല..കെട്ടോ .. ആദി പറഞ്ഞിരുന്നത് പോലെ ആദിയുടെ മോളും അവളുടെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു….”””

അമേയയുടെ വാക്കുകൾ കേട്ട് അദ്വൈദിന്റെ കണ്ണുകൾ ഒന്നുടെ ഈറനണിഞ്ഞു….

“” ഈ സന്തോഷം പറയാനാ ഞാൻ ഓടി വന്നത്….അപ്പൊ പിന്നെയും എന്നെ വേദനിപ്പിച്ചില്ലേ…. പോട്ടെ സാരമില്ല.. ഞാൻ ഷെമിച്ചു…. പിന്നെ ഒന്നുടെ ഉണ്ട്.. ഞാൻ എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞായിരുന്നു…ആദിക്ക് .മനസ്സ് മാറിയാൽ ഈ ആദിയെയും കൂട്ടി എത്രയും വേഗം വീട്ടിലേയ്ക്ക് ചെല്ലാൻ എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു അതും കൂടെ അറിയാന ഞാൻ ഇന്ന് ഫ്ലാറ്റിൽ വന്നത് …. നമുക്ക് എത്രയും വേഗം പോണം..ആദി.. നമ്മുടെ മോളെയും കൊണ്ട് ….. പോകുവല്ലേ….””

“അതെ…'”എന്ന് ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അദ്വൈദ് അമേയയെ തല കുലുക്കി കാണിച്ചു…

അതെ സന്തോഷത്തോടെ തന്നെ അമേയ അദ്വൈദിന്റെ നെറ്റിയിൽ ഒന്നുടെ ചുണ്ടുകൾ ചേർത്തു..,

അമേയ അദ്വൈദിന്റെ നെറ്റിയിലേയ്ക്ക് കുനിഞപ്പോൾ ടോപ്പിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്ന അമേയയുടെ കഴുത്തിലെ താലി കണ്ട് അത്രമേൽ സന്തോഷത്തോടെയും,പ്രണയത്തോടെയും ആ അവസ്ഥയിലും അമേയയുടെ കൈകൾ വളരെ മുറുക്കത്തോടെ തന്നെ കൂട്ടി പിടിച്ചു ഇനി ഒരിക്കലും നിന്നെ ഞാൻ വിട്ടു കളയില്ല… വേദനിപ്പിക്കില്ല..

എന്ന മനസ്സിന്റെ ഉറപ്പോടെ അദ്വൈദ് കോർത്തു പിടിച്ച അമേയയുടെ കൈ തന്റെ നെഞ്ചോടു ചേർത്ത് വെച്ചു……

രചന: Libi Sebastian

Leave a Reply

Your email address will not be published. Required fields are marked *