രചന: Sindhu R Nair
ഉച്ചക്ക് ചോറൂണും കഴിഞ്ഞു പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ട് അവൾ ബെഡ്റൂമിലേക്ക് പോയത്. ഉച്ചകഴിഞ്ഞു എന്നും ഒരു മണിക്കൂർ ഉറങ്ങാറുണ്ട്. വീട്ടിൽ ഒറ്റക്കിരുന്നു ബോറടിച്ചപ്പോൾ കിടന്നതാണ്. ഇപ്പൊ അതൊരു ശീലമായി. ഇപ്പൊ ആ സമയത്തു ഉറങ്ങി താഴെ വീഴും പോലെയാണ്.
ചെന്നു കിടന്നിട്ടു ഇന്നവൾക്കു ഉറക്കം വരുന്നില്ല. അവളും സുധിയും ഉള്ളു അവിടെ താമസം. രണ്ടുപേരുടെയും കുടുംബം നാട്ടിലാണ്. അവളും സുധിയും ബാംഗ്ലൂർ ആണ്. സുധി ഇവിടൊരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുവാണ്. കല്യാണം കഴിഞ്ഞിട്ടു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഇങ്ങട് പോന്നതാണ് അവർ. ഇതിനിടക്ക് കുറേ തവണ നാട്ടിൽ പോയി വന്നതാണ്. അവൾക്കു ജോലി നോക്കാൻ വീട്ടുകാർ പറയുമാരുന്നു ആദ്യമൊക്കെ. പക്ഷേ അവൾ മടിച്ചിയാരുന്നു. അതോണ്ട് ജോലിക്കായി സുധിയും ശ്രമിച്ചില്ല.
അവൾക്ക് വീട്ടിലിരിക്കുന്നത് വലിയ ബുദ്ധിമുട്ടൊന്നും തോന്നി യില്ല. കാലത്തെ രണ്ടുപേരും ഒന്നി ച്ചെണീക്കും ഒരുമിച്ചു ബ്രെക്ഫാസ്റ്റ് ഉണ്ടാക്കും സുധി പോകും വരെ ന ല്ല ബിസി ആകും. ഒരുമിച്ചു ഫുഡ് കഴിച്ചിട്ട് അവൻ പോയി കഴിഞ്ഞു അവൾ ഉച്ചയ്ക്കത്തേനുള്ള ചോ റും കറിയും ഉണ്ടാക്കുന്നതും തു ണി കഴുകലും വീട് വൃത്തിയാക്കലു മെല്ലാം ചെയ്യുന്നത്. ഇതിനിടയിൽ കുറഞ്ഞത് നാലു തവണയെങ്കിലും സുധി അവളെ വിളിച്ചിരിക്കും. പ ക്ഷേ ഇന്നു സുധിയേട്ടൻ വിളിച്ചില്ലാ ലോ എന്നെ. വിളിക്കുന്ന സമയം കഴിഞ്ഞപ്പോ ഞാനും വിളിച്ചു പക്ഷേ ഏട്ടൻ ഫോൺ എടുത്തില്ല. ഇന്നു കുറഞ്ഞത് 15 തവണ സുധിയേട്ടനെ ഞാൻ വിളിച്ചു പക്ഷേ കാൾ എടുത്തതുമില്ല തിരിച്ചു വിളിച്ചതുമില്ല എന്തുപറ്റി എന്നൊക്കെ അവൾ ഓർത്തു. ഇന്നിങ്ങു വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട്.
ഇന്നു കുറേ സ്പെഷ്യൽ ഐറ്റംസ് അവൾ ഉണ്ടാക്കിയിരുന്നു അവ ളുടെ സുധിയേട്ടന് ഇഷ്ടമുള്ളതെ ല്ലാം. ഇന്നു ആളു വരുമ്പോൾ ഒന്ന് ഞെട്ടിക്കണം എന്നൊക്കെ കരുതി യിരുന്ന. ശ്ശെ എല്ലാം വെറുതെ ആ യി. ഉള്ള മൂഡും കളഞ്ഞുലോ. വര ട്ടിങ്ങു വെച്ചിട്ടുണ്ട് അവൾ മനസ്സി ലോർത്തു.
എന്നും 7 മണിക്ക് എത്താറുണ്ട് സുധി. അവൻ വന്നു കാളിങ് ബെൽ അടിച്ചു തന്റെ സുധിയേട്ടൻ തന്നെയാന്നുറപ്പാക്കിയിട്ടേ അവൾ ഡോർ തുറക്കാറുള്ളു. ഇന്നു അ വൾ ഡോർ അടച്ചുമില്ല ലൈറ്റ് ഇട്ടതുമില്ല.
സുധി ഏഴു മണിക്ക് വീട്ടിലെത്തി. ങേ ലൈറ്റ് ഒന്നുമില്ലലോ. എന്തു പറ്റി അവൾക്കു. ഉം ഇന്നു വിളിക്കാൻ പറ്റാഞ്ഞിട്ടു പിണങ്ങി ഇരിക്കുവാരിക്കും. നിന്റെ പിണക്ക മൊക്കെ ഞാൻ മാറ്റുന്നുണ്ടെടി അതിനുള്ള സാധനമല്ലേ തന്റെ കയ്യിലിരിക്കുന്നെ എന്നോർത്തു അവൻ റൂമിലേക്ക് കാലെടുത്തു വെച്ചതും അവൾ ലൈറ്റ് ഇട്ടു. അവളുടെ പിണങ്ങി വീർപ്പിച്ച മുഖം പ്രതിക്ഷിച്ചു അവളെ നോക്കിയ അവൻ ഞെട്ടി.
വൗ നോക്കിയപ്പോൾ മുറിയാകെ അലങ്കരിച്ചു അവൾ പതിവിലും സുന്ദരിയായി ചിരിച്ചോണ്ട് നി ക്കുന്നു. പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു “Happy anniversary my dear” ആരാ പറഞ്ഞത് രണ്ടുപേരും ഒരേപോലെ ആയിരുന്നു പറഞ്ഞത് . അവൻ അവൾക്കായി കൊണ്ടുവന്ന ഗിഫ്റ്റ് അവളുടെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു മനപ്പൂർവം വിളിക്കാ ഞ്ഞത ഇന്നു മുഖം വീർപ്പിച്ചിരി ക്കുന്ന പെണ്ണിനെ കാണാൻ എന്നിട്ട് പിണക്കം മാറുമ്പഴത്തെ ആഴത്തി ലുള്ള ആ സ്നേഹം ആസ്വദിക്കാൻ കുളമാക്കിയല്ലോ പെണ്ണേ നീ. ഐയെടാ സുധിയേട്ടൻ എന്താ വിചാരിച്ചത് ഏട്ടൻ നമ്മുടെ വിവാഹ ഡേറ്റ് മറന്നു എന്നു ഞാൻ കരുതുമെന്നോ. എനിക്ക് അറിയാലോ എന്റേട്ടനെ. പിന്നെ രാവിലെ വിഷ് ചെയ്യാഞ്ഞപ്പഴേ ഞാൻ ഓർത്തു വൈകിട്ട് എന്തേലും സർപ്രൈസ് ഒരുക്കാ നാകുന്നു. അതോണ്ടാ ഞാനും പറയാഞ്ഞേ. നോക്ക് സുധിയേട്ടന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി വെച്ചി ട്ടുണ്ട് ഞാൻ പോയി കുളിച്ചു വന്നേ വേഗം. ഓക്കേ ഞാൻ കുളിച്ചു വരാം അന്നപ്പത്തേനു നീ ഞാൻ തന്ന ഗിഫ്റ്റ് അഴിച്ചു നോക്കിട്ടു അതിട്ടോണ്ട് നിക്ക്. കഴിച്ചിട്ട് നമുക്ക് ഈ രാത്രി ചുമ്മാ കറങ്ങാടി ബൈക്കിൽ നേരം വെളുക്കും വരെ. ഹാ സുധിയേട്ടാ ഞാൻ ദാ എപ്പഴേ റെഡി. രചന: Sindhu R Nair