അവൾ ചിരിച്ചു ക്കൊണ്ട് ജോസിനോട്. ഇതൊക്കെ എന്ന് തന്നു തീർക്കുമെന്ന് എന്നിക്ക് അറിയാമേലാ.

Uncategorized

രചന : – നൂർ നാസ്

പൊന്നുവിന്റെ വിയർത്ത ശരീരത്തിൽ ഒട്ടി പിടിച്ചു കിടക്കുന്ന ജോസ്.

പൊന്നുവിന്റെ കണ്ണുകൾ മുകളിൽ കറങ്ങുന്ന ഫാനിൽ തന്നേ ആയിരുന്നു…

അയാളുടെ നെഞ്ചിൽ വിരലുളോടിച്ചു ക്കൊണ്ട് പൊന്നൂ.. ഇന്നും പറ്റ് തന്നെയാണോ ചേട്ടാ…??

ജോസ്. കാശ് ഇല്ലാത്തത് കൊണ്ടെല്ലെടി. ഉള്ള സമ്മയത്തൊക്കെ നിന്നക്ക് വാരി ക്കോരി തന്നിട്ടില്ലേ..??

ഇപ്പോ ആണെങ്കിൽ മുമ്പത്തെ പോലെ അല്ല ഒരു പണിയും ഇല്ലാ. ആരുടെ കയ്യിലും കാശ് ഇല്ലടി…

പൊന്നൂ. ജോസിന്റെ ശരീരത്തിൽ നിന്നും അടർന്നു മാറി.. പതുക്കെ എഴുനേറ്റ് കട്ടിലിൽ ഇരുന്നു.

ശേഷം അവൾ മുടികൾ വാരി കെട്ടി മുറിയിലെ ചുമരിലേക്ക് നോക്കി…

ജോസിനോട് പൊന്നൂ ദേ അങ്ങോട്ട്‌ നോക്കിയേ. ചുമരിലേക്ക് നോക്കിയ ജോസ്..

ജോസ് പറ്റ് എന്ന തലക്കെട്ട്

അതിന് താഴെ കിടക്കുന്ന. ജോസ് അവൾക്ക് കൊടുക്കാനുള്ള കാശിന്റെ നീണ്ട നിര..

അവൾ ചിരിച്ചു ക്കൊണ്ട് ജോസിനോട്. ഇതൊക്കെ എന്ന് തന്നു തീർക്കുമെന്ന് എന്നിക്ക് അറിയാമേലാ.

ജോസ് അതെ നാണയത്തിൽ തന്നേ.

ഇതിനൊക്കെ പലിശ സഹിതം ചേർത്ത്

ഞാൻ നിന്നക്ക് ഒരു ജീവിതം തരട്ടെ.?

പൊന്നൂ പിറകിൽ കൈകൾ ഇട്ട് ബ്രാന്റെ ഹുക്ക് ശെരിയാക്കി ക്കൊണ്ട്..

പൊന്നൂ.. എന്നും ജോസേട്ടൻ അയ്യോ അത് വേണ്ടാ എന്നും ഒരേ ആൾ ആകുബോൾ ജീവിതം ബോർ അടിക്കില്ലേ..?

ജനലിൽ കൂടി കാണാ കാലം തെറ്റി വന്ന വേനൽ മഴയുടെ തുള്ളികൾ.

ഉണങ്ങിയ മണ്ണിന്റെ ഗന്ധവും കൊണ്ട് ഉള്ളിലേക്ക് കടന്ന് വരുന്നത്..

പൊന്നൂ. ദേ ജോസേട്ടാ ഞാനും നിങ്ങളും തമ്മിലുള്ള ബദ്ധം

വിയർപ്പുകൾ തമ്മിൽ ചേർന്ന ബന്ധം മാത്രമേയുള്ളൂ..

അത് ദേ ഈ മഴ ഒന്നു നനഞ്ഞാൽ മതി ആ ബന്ധം മഴ വെള്ളം എടുത്തോണ്ട് പോകും. പിന്നെ ജോസേട്ടൻ ആരോ. ഈ പൊന്നൂ ആരോ…

പൊന്നൂ സാരി വാരി വലിച്ചു ഉടുത്തു പുറത്തേക്ക് ഓടുബോൾ. ജോസ് മനസിൽ എന്തൊരു പെണ്ണാ ഇത്..??

ജോസ് മുറിയിലെ ചുമരിൽ നോക്കി മനസിൽ…

അവളുടെ ശരീരം പങ്കിട്ട അവൾക്ക് കൊടുക്കാനുള്ള കാശുകളുടെ കണക്കുകൾ….

അത് കൊടുത്തു തീർത്താൽ തിരുന്ന ബന്ധങ്ങളെ ഞങ്ങൾ തമ്മിൽ ഉള്ളു…

ചുമരിലെ ആണിയിൽ നിന്നും ഷർട്ട് എടുത്തു ഇടുബോൾ ജോസ് ജനലിലൂടെ കണ്ടു..

മഴയത്തു എല്ലാം മറന്നു നനഞ്ഞു ക്കൊണ്ട് ഇരിക്കുന്ന പൊന്നൂ…

അയാൾ ജനലിൽ കൂടെ പൊന്നൂ എന്നാ ഞാൻ പോട്ടെ…?

പൊന്നൂ.. ജോസേട്ടാ ഇന്നി കടം ഇല്ലാ കേട്ടോ റെഡി കാഷ്…

പിന്നെ തരാനുള്ള ആ പറ്റുകളും.

അതുണ്ടകിലെ നാളെ ഇങ്ങോട്ട് വരാവു കേട്ടല്ലോ.?

അവൾ എന്നും അത് പറയാറുണ്ട്. ഞാൻ ആണെങ്കിൽ ശെരി എന്നും.

പക്ഷെ പിന്നെയും വരും അവളുടെ പിഴച്ചു പോയ ജീവിതത്തിലേക്ക്..

വീണ്ടും വീണ്ടും വെറും ഒരു പറ്റുക്കാരന്റെ വേഷത്തിൽ…..

അത് അവൾക്കും അറിയാം..

രചന : – നൂർ നാസ്

Leave a Reply

Your email address will not be published. Required fields are marked *