Categories
Uncategorized

അവൾ കട്ടിലിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി…

രചന: ഉണ്ണി കെ പാർത്ഥൻ

നീയാണ് താരം…

എനിക്കൊന്നും കേൾക്കേണ്ടാ…. ന്റെ സ്വർണം എനിക്ക് ഇപ്പൊ കിട്ടണം… മഞ്ജു കയ്യിൽ ഉള്ള തലയിണ എടുത്തു സനൂപിന്റെ നേർക്ക് നീട്ടി എറിഞ്ഞു കൊണ്ട് പറഞ്ഞു.. ന്റെ പെണ്ണേ..

നീ ഒന്ന് പതിയെ തൊള്ള തുറക്ക്.. പുറത്തേക്ക് കേൾക്കും ട്ടാ.. സനൂപ് പാഞ്ഞു വന്ന തലയിണ തട്ടി മാറ്റി കൊണ്ട് പറഞ്ഞു… കേൾക്കട്ടെ എല്ലാരും കേൾക്കട്ടെ..

കെട്ടിച്ചു കൊണ്ടുവന്നപ്പോൾ കയ്യിലും കഴുത്തിലും നിറയെ ഉണ്ടായിരുന്നു… ഇപ്പൊ നോക്കിയേ.. ഇരു കൈകളും മുകളിലേക്കു പൊക്കി കൊണ്ട് മഞ്ജു ഏങ്ങലടിക്കാൻ തുടങ്ങി.. ന്റെ പെണ്ണേ.. നീ ഒന്ന് കരയാതെ..

എല്ലാം ഞാൻ എടുപ്പിച്ചു തരാ ന്നേ… കുവ്വ.. എടുപ്പിച്ചു തരും…

ഞാൻ കൊറേ കേട്ടിട്ടുണ്ട്.. അവൾ കട്ടിലിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി… കുറച്ചു നേരത്തെ നിശബ്ദത.. സനൂപ് ലൈറ്റ് ഓഫ് ചെയ്തു പതിയെ കട്ടിലിന്റെ ഒരറ്റത്ത് പതിയേ ഇരുന്നു… ദേ മനുഷ്യാ..

ലൈറ്റ് ഓഫ് ചെയ്തത് ഒക്കേ കൊള്ളാം.. അങ്ങോട്ട് നീങ്ങി കിടന്നേക്കണം.. കുറച്ചു കഴിഞ്ഞു..

ന്റെ അടുത്തേക്ക് വന്ന.. എടുത്തു വാരി ഞാൻ ഭിത്തിയിൽ തേക്കും നോക്കിക്കോ.. ശബ്ദം താഴ്ത്തി അവൾ പറഞ്ഞത് കേട്ട് സനൂപ് ഒന്നു ഞെട്ടി.. ശ്ശോ..

ആകെ കിട്ടുന്ന രണ്ട് ദിവസത്തെ ലീവ് ആണ്.. വരുമ്പോൾ ഇവളാണേൽ ഇങ്ങനെ… ന്തൊരു പരീക്ഷണം ന്റെ ദേവി.. സനൂപ് പതിയെ പറഞ്ഞു…. ദേവിയോ…

ആരാ ഈ ദേവി… കട്ടിലിന്റെ അറ്റത്തു കിടന്നിരുന്ന മഞ്ജു ഒറ്റ മറച്ചലിന് സനൂപിന്റെ കഴുത്തിൽ പിടുത്തം മുറുക്കിയപ്പോൾ ആണ് സനൂപ് അറിഞ്ഞത്.. ദേവിയോ.. ഏതു.. ദേവി.. ദേ…

ദുഷ്ടാ… എന്നെയെങ്ങാനും ചതിക്കാൻ വല്ല പരിപാടി ഉണ്ടേ തിപ്പ പറഞ്ഞോ ട്ടോ… ഞാൻ മാറി തന്നേക്കാം.. നീ ന്തൊക്കെയാ പെണ്ണേ പറയുന്നേ.. നിനക്കെന്താ വട്ടായോ.. ആ എനിക്ക് വട്ടാ.. നല്ല മുഴുത്ത വട്ട്…

ഞാൻ ഇപ്പൊ കേട്ടതാ.. ദേവി നീ എവിടാ ന്ന്… എന്നിട്ട് എനിക്ക് വട്ടാണ് പോലും ദുഷ്ടൻ.. പറയുന്നതിന് ഒപ്പം സനൂപിന്റെ കയ്യിൽ അസ്സൽ ഒരു പിച്ചും കൊടുത്തു മഞ്ജു.. ന്റെ പൊന്നു മഞ്ജു.. ഞാൻ ഭഗവതി നേ വിളിച്ചതാ.. അത് ദേവി ന്ന് ആയി പോയതാ…

പിന്നേ.. നിങ്ങടെ ഒരു ഭഗവതി… എനിക്ക് മനസ്സിലാവുന്നുണ്ട് ഈ ഇടയായുള്ള നിങ്ങളുടെ ഒരു ഒഴിഞ്ഞു മാറൽ… അല്ലേലും എനിക്ക് സൗന്ദര്യം ഇല്ല ലോ.. മഞ്ജു വീണ്ടും ചിണുങ്ങാൻ തുടങ്ങി… ന്റെ പെണ്ണേ..

നിനക്ക് ഇപ്പൊ ന്താ വേണ്ടേ… എനിക്കൊന്നും വേണ്ടാ.. ഇനി ഇവിടെ കിടന്ന് ദേവി കൂവി എന്നൊക്കെ വിളിച്ചു കൂവിയാൽ ഉറക്കത്തിൽ ഞാൻ ഒലക്ക എടുത്തു തല അടിച്ചു പൊളിക്കും നോക്കിക്കോ.. ഡീ…

ഡീ പോത്തേ.. രണ്ടാഴ്ച കൂടുമ്പോൾ ആണ് വീട്ടിൽ വരുന്നത്.. അപ്പോളാണെങ്കിൽ നീ ദേ ഇങ്ങനെ വെട്ടുപോത്തു വെട്ടാൻ വരുന്ന പോലെ മുന്നിൽ ഇങ്ങനെ കിടന്നു ഉറഞ്ഞു തുള്ളി നിക്കും…

ആ നിങ്ങക്ക് ഇനി ഇപ്പൊ അങ്ങനെ ഓക്കേ തോന്നും…. ഞാൻ പോത്തായും കളയായും ഓക്കേ തോന്നും.. വർഷം കൊറേ ആയില്ലേ.. അപ്പൊ ഇനി അങ്ങനെ തോന്നിയില്ലേ അത്ഭുതം ഉള്ളു.. ഹോ ന്റെ ദേവി…

സനൂപ് തലയിൽ കൈ വെച്ചു.. ദേ പിന്നേ ദേവി… ഉവ്വ്.. നിങ്ങൾക്ക് അവളെ മറക്കാൻ പറ്റില്ല മനുഷ്യാ.. അതും പറഞ്ഞു അവൾ ഒറ്റ ചവിട്ടു കൊടുത്തതും വെട്ടിയിട്ട വാഴ പോലെ സനൂപ് കട്ടിലിൽ നിന്നും താഴേക്ക് വീണു..

പെട്ടന്നുള്ള ചവിട്ടയത് കൊണ്ട് സനൂപ് പ്രതീക്ഷിച്ചില്ല.. അമ്മേ.. സനൂപ് പതിയെ വിളിച്ചു… ന്തേ ഇപ്പൊ ദേവി വന്നില്ലേ.. ഇപ്പൊ അമ്മ വന്നുലോ..

മുകളിൽ നിന്നു മഞ്ജു പറഞ്ഞു… ന്റമ്മോ ഇനി ചവിട്ട് കൊള്ളാൻ എനിക്ക് വയ്യ അതും പറഞ്ഞു സനൂപ് ലൈറ്റ് ഓൺ ചെയ്തു… ലൈറ്റ് ഓഫ് ചെയ്യി മനുഷ്യാ.. എനിക്ക് കിടന്നു ഉറങ്ങണം.. നീ ഉറങ്ങിക്കോ..

ഞാൻ ഇവിടെ ഇരുന്നോളാം.. തറയിൽ ചുമരിനോട് ചേർന്നിരുന്നു കൊണ്ട് സനൂപ് പറഞ്ഞു… ആ.. ന്തേലും ചെയ്യി…

അതും പറഞ്ഞു മഞ്ജു തിരിഞ്ഞു കിടന്നു.. കുറച്ചു നേരത്തെ നിശബ്ദത… എട്ടോ….

മഞ്ജു തിരിഞ്ഞു കിടന്നു വിളിച്ചു… സനൂപ് ചുമരിൽ ചാരി ഇരുന്നു.. വിളികേൾക്കാതെ… എട്ടോ… എട്ടോ….

മഞ്ജു വീണ്ടും നീട്ടി വിളിച്ചു.. സനൂപ് മിണ്ടിയില്ല… ഡോ… കേറി കിടക്കുന്നുണ്ടോ.. അതോ ഞാൻ അങ്ങോട്ട് വരണോ.. മഞ്ജു എഴുന്നേറ്റു താഴേക്കു ചെന്നു.. എട്ടോ..

വാ… അവൾ തോളിൽ പിടിച്ചു കൊണ്ട് വിളിച്ചു.. ഞാൻ ഇല്ലെന്റെ മഞ്ജുവേ.. നീ പോയി കിടന്നോ.. വാ മനുഷ്യാ.. ഞാൻ ഇല്ലന്നേ..

എനിക്ക് പിന്നെ ദേഷ്യം വരാതിരിക്കോ.. കല്യാണത്തിന് പോയപ്പോൾ എല്ലാരുടെയും കഴുത്തിൽ ഉണ്ട് കയ്യിൽ ഉണ്ട്.. സ്വർണം.. എനിക്ക് ആകെ ഉള്ളതോ.. ഈ താലിമാലയും മൂന്ന് വളയും.. മഞ്ജു വീണ്ടും പരിഭവം പറഞ്ഞു.. ന്റെ മഞ്ജു…

ഏഴു പവന്റെ മാലയും.. രണ്ടര പവന്റെ വീതം മൂന്ന് വളയും ഇല്ലേ കയ്യിൽ പിന്നെ മോതിരം.. എന്നിട്ടും നിനക്ക് ന്നതിന്റെ കേടാ.. എനിക്ക് പാദസരം ഇല്ല ലോ.. അത് കൊണ്ട് പോയി പണയം വെച്ചില്ലേ മനുഷ്യാ നിങ്ങൾ.. ഓ..

അതിനാണോ ഇപ്പൊ കിടന്നു തുള്ളിയത്… ആ അതിന് തന്നെയാ.. എന്നാ ഇനി അതിന് വേണ്ടി കിടന്നു തൊള്ള കീറേണ്ട.. അതും പറഞ്ഞു കയ്യെത്തിച്ചു മേശമേൽ ഇരുന്ന ബാഗ് എടുത്തു സനൂപ്.. സിബ് തുറന്നു ഒരു പൊതി എടുത്തു മഞ്ജുവിന്റെ കയ്യിൽ വെച്ചു കൊടുത്തു… തുറന്നു നോക്ക് ഇഷ്ടായോ ന്ന്…

നിന്റെ പഴയ പാദസരം മാറ്റി പുതിയത് എടുത്തു… അപ്പോളേക്കും പൊതി തുറന്നു പാദസരം പുറത്തേക്ക് എടുത്തിരുന്നു മഞ്ജു… ന്റെ ഏട്ടാ…

അപ്പൊ ഇത് കുറച്ചു നേരത്തെ പറഞ്ഞൂടായിരുന്നോ.. അവന്റെ കവിളിൽ ചുണ്ടമർത്തി കൊണ്ട് അവൾ പറഞ്ഞു.. പറഞ്ഞാൽ നിന്റെ ചവിട്ടും തൊഴിയും എനിക്ക് കിട്ടില്ല ലോ.. ഇത് എത്ര പവനുണ്ട് ഏട്ടാ.. രണ്ടര…

സനൂപ് പതിയെ പറഞ്ഞു…. എന്നാലും ഏട്ടാ… വേദന ഉണ്ടോ.. കുറച്ചു..

അവൻ പറഞ്ഞു…. നീ എങ്ങനാടീ ഇങ്ങനെ ചവിട്ടുന്നേ.. പിന്നെ ദേഷ്യം വന്ന എനിക്ക് പ്രാന്തല്ലേ ഏട്ടാ.. എന്നാലും…

ഇങ്ങനെ ഒന്നും ചവിട്ടരുത് ട്ടോ.. അതും പറഞ്ഞു മഞ്ജുവിനെ ചേർത്ത് പിടിച്ചു സനൂപ്…. കൈവിരലുകൾ കൊണ്ട് അവളെ തഴുകി ഉണർത്തി ഒടുവിൽ തളർന്നു വീണു അവന്റെ നെഞ്ചിൽ തളർന്നു കിടക്കുന്ന നേരം മഞ്ജു പതിയെ വിളിച്ചു… എട്ടോ…

മ്മ്… സനൂപ് മൂളി.. എട്ടോ.. ന്തെടീ.. അതേ… ന്റെ നെക്ലേസ് എന്നാ എടുപ്പിച്ചു തരികാ…… മഞ്ജു പതിയെ ചോദിച്ചു… ന്റെ ദേവിയേ…

സനൂപിനു അത് പറഞ്ഞത് മാത്രം ഓർമ.. പിന്നെ കണ്ണ് തുറക്കുമ്പോൾ കട്ടിലിനു താഴെ മൂക്കും കുത്തി കിടപ്പുണ്ട്..

ശുഭം…

കമന്റ്, ലൈക്കും ചെയ്യണേ……

രചന: ഉണ്ണി കെ പാർത്ഥൻ

Leave a Reply

Your email address will not be published. Required fields are marked *